വൈക്കം: വെച്ചൂർ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തിനു സമീപം രാജീവ് ഗാന്ധി കോളനിയിൽ ഏഴുപേർക്ക് വളർത്തുനായയുടെ കടിയേറ്റു. രാജീവ് ഗാന്ധി കോളനിയിലെ വളർത്തുന്ന നായ ഇന്നു രാവിലെ രാജുവിനെയും ഭാര്യ ശ്യാമളയേയും കടിച്ചശേഷം വീട്ടിലെ കട്ടിലിൽ കിടന്ന 80 കാരിയായ ശ്യാമളയുടെ മാതാവിനേയും കടിച്ചു. പിന്നീട് സമീപത്തെ വീട്ടിൽ ടിവിപുരത്തു നിന്നെത്തിയ എട്ടു വയസുകാരനെയും നായ കടിച്ചു പരിക്കേൽപ്പിച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആടുകളെയും പൂച്ചകളേയും കടിച്ച നായ നിരവധി കോഴികളേയും കടിച്ചു കൊന്നു. പരിഭാന്ത്രി പരത്തി പാഞ്ഞ നായയെ നാട്ടുകാർ പിടികൂടി ഇരുന്പുകുട്ട കൊണ്ട് മൂടിയിട്ടിയിരിക്കുകയാണ്. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതിനാൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പു അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.
Read MoreCategory: Kottayam
വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന അമ്പലപ്പുഴ സ്വദേശി ഗിരിയും ബന്ധുവും പരിക്കേൽക്കാതെ രക്ഷപെട്ടു
കോട്ടയം: വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന അമ്പലപ്പുഴ സ്വദേശി ഗിരിയും ബന്ധുവും പരിക്കേൽക്കാതെ രക്ഷപെട്ടു. കാറിൽ നിന്നും പുകയുയരുന്നത് കണ്ട് ഇവർ വാഹനം നിർത്തി ഇറങ്ങിയോടുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. വൈക്കം-ഉദയനാപുരം റോഡിലൂടെ പോയ കാറാണ് അഗ്നിക്കിരയായത്. ഗ്യാസ് ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. കാർ പൂർണമായും കത്തി നശിച്ചു. വൈക്കം ഫയർഫോഴ്സും പോലീസും ചേർന്നാണ് തീയണച്ചത്.
Read Moreകടയില്‍ ജ്യൂസ് കുടിക്കാന്‍ എത്തി പ്രണയത്തിലായി! ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയുമായി; യുവാവിനെതിരേ പോക്സോ കേസ്; സംഭവം ചങ്ങനാശേരിയില്‍
ചങ്ങനാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെതിരേ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന അഖിൽ (20) നെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവർഷമായി അഖിലും പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഗർഭിണിയായ പെൺകുട്ടിയെ അഖിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി പാർപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതും യുവാവിനൊപ്പം താമസിക്കുന്നതുമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഖിൽ ചങ്ങനാശേരിയിലെ ഒരു ജൂസ് കടയിലെ ജീവനക്കാരനാണ്. കടയിൽ ജ്യൂസ് കുടിക്കാൻ എത്തിയതാണ് പ്രണയത്തിലാകാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
Read Moreഏറെ നേരം വിളിച്ചിട്ടും..! കോട്ടയത്ത്മൂന്നു പേർ വീടിനുള്ളിൽ മരിച്ചനിലയിൽ; പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ..
ചിങ്ങവനം: ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ തങ്കപ്പൻ നായർ (71), ഭാര്യ സരസമ്മ (65), മകൻ രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിലെ ലൈറ്റുകൾ എല്ലാം തെളിഞ്ഞു കിടന്നിരുന്നു. ഇന്നു പുലർച്ചെയോടെ ടിപ്പർ ഡ്രൈവറായ രാജീവിന്റെ സുഹൃത്ത് ടിപ്പർ ലോറിയെടുക്കാൻ വേണ്ടി വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായതിനാലും ലൈറ്റുകൾ എല്ലാം തെളിഞ്ഞു കിടക്കുന്നതും കണ്ടതോടെ സുഹൃത്ത് വീട്ടുകാരെ വിളിച്ചു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണമുണ്ടാകാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്ത് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയശേഷം ചിങ്ങവനം പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരുടെയും…
Read Moreശബരിമല തീർത്ഥാടനം; കാനനപാതവഴി എത്തിയത് 1400ലേറെ പേര് ; കൊപ്രാക്കളം ലേലം പിടിച്ചത് 5. 19 കോടി രൂപയ്ക്ക്
ശബരിമല: മണ്ഡല-മകരവിളക്കുത്സവത്തിന് നട തുറന്നതോടെ പരമ്പരാഗത കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ വരവും തുടങ്ങി. നട തുറക്കുന്നതിന് മുന്‍പായി കാനനപാത ഫോറസ്റ്റ് ഉദ്യോഗസ്ഥരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു. നട തുറന്നദിവസം 145 സ്വാമിമാരാണ് കാനനപാതവഴി സന്നിധാനത്തെത്തിയത്. 11 ദിവസത്തിനിടെ ഇതുവരെ 1400ലേറെ പേര് കാനനപാതയിലൂടെ സന്നിധാനത്തെത്തി. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമാണ് കാനനപാതയിലൂടെയുള്ള സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ആനതാരകളുള്ളതിനാല്‍ രാത്രികാലങ്ങളില്‍ കാനനപാതയിലൂടെയുള്ള സഞ്ചാരം അപകടകരമാണെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പരിശോധനയ്ക്കായി ചെക്പോസ്റ്റുകളും പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. കാനനപാതവഴി വരുന്നവര്‍ ഉരക്കുഴിയില്‍ മുങ്ങിക്കുളിച്ചാണ് ഭഗവത്ദര്ശനം നടത്തുന്നത്. വരുംദിവസങ്ങളില്‍ കാനനപാതയിലൂടെയുള്ള സ്വാമിമാരുടെ വരവേറുമെന്നാണ് അനുമാനിക്കുന്നത്. സന്നിധാനം വിളക്കിന്റെ നിറവില്‍ ശബരിമല: സന്നിധാനത്ത് ഇന്ന് പന്ത്രണ്ട് വിളക്ക്. തുലാം ഒന്നു മുതല്‍ ഓച്ചിറ ഭാഗത്തെ ഭക്തന്മാര് മാലയിട്ടാല്‍ 12 വിളക്ക് കഴിഞ്ഞ് 41 ദിവസത്തെ വ്രതമാചരിക്കും. 12 വിളക്ക് കഴിഞ്ഞാല്‍ ഭക്തര്‍ ശബരിമലയിലേക്ക് വരുന്നുവെന്നതാണ് ഐതിഹ്യം.…
Read Moreകൊന്നത് കേസുകൾക്ക് മുന്നിൽ നിന്ന എസ്ഐയുടെ ശല്യം ഒഴിവാക്കാൻ; കേസ് വാദിക്കാൻ കാശില്ലാത്തതിനാൽ ശശിയെ ഇല്ലതാക്കാൻ തീരുമാനിക്കുകയായിരുന്നു; സജിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
ഗാന്ധിനഗർ: കേസുകളെല്ലാം തനിക്കെതിരായപ്പോൾ ശല്യം ഒഴിവാക്കാനാണ് റിട്ട. എസ്ഐ ശശിധരനെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ കുറ്റസമ്മതം. ശശിധരനും അയൽവാസികൾക്കുമെതിരേ പ്രതി സിജു നിരവധി കേസുകൾ കോടതിയിൽ നൽകി. ഇതെല്ലാം കള്ളക്കേസുകളാണെന്ന് കണ്ടെത്തി സിജുവിനെതിരേ കേസെടുക്കാൻ കോടതി നിർദേശം നല്‍കിയിരുന്നു. ഇതിനെതിരേ വീണ്ടും കോടതിയെ സമീപിക്കാൻ ശനിയാഴ്ച അഭിഭാഷകനെ കണ്ടു. കേസ് നടത്തിപ്പിന് 20,000 രൂപയാകുമെന്ന് അഭിഭാഷകൻ പറഞ്ഞു. പണം ഇല്ലാത്തതിനാൽ എല്ലാത്തിനും മുന്നിൽ നിൽക്കുന്ന റിട്ട. എസ് ഐയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.പ്രതി സിജു നല്കിയ കേസുകളിൽ നാട്ടുകാർക്ക് സഹായിയായി പ്രവർത്തിച്ചത് റിട്ട. എസ്ഐ ആയിരുന്നു. അതിനാൽ എസ് ഐ ശശിധരനോട് സിജുവിന് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച ശശിധരൻ വിദേശത്തേക്ക് പോകുന്ന കാര്യമൊന്നും പ്രതിക്കറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച അഭിഭാഷകന്റെ വീട്ടിൽ നിന്ന് വന്നയുടൻ ശശിധരനെ കൊലപ്പെടുത്താനുള്ള ആലോചനയിലായിരുന്നു. പിറ്റേന്ന് രാവിലെ…
Read Moreഅരവണയില്‍ പല്ലിയെന്ന പ്രചാരണം അടിസ്ഥാനരഹിതം! സംഭവത്തെക്കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത് ഇങ്ങനെ…
ശബരിമല: ശബരിമലയില്‍ നിന്നും വില്പന നടത്തിയ അരവണയില്‍ പല്ലിയെന്ന പ്രചാരണം വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുഗമവും സമാധാനപരവും ഭക്ത സൗഹൃദവുമായ തീർഥാടനത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് ഈ പ്രചാരണത്തിനു പിന്നിലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 2019 -20 വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിച്ച് 10 ദിവസം പിന്നിടുന്നു. സുഗമവും സമാധാനപരവുമായാണ് തീർഥാടന കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ശബരിമലയിലെ അപ്പം, അരവണ അടക്കമുള്ള വഴിപാടുകളെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അസത്യ പ്രചാരണങ്ങൾ പടച്ചു വിടുന്നതും അത് സോഷ്യല്‍ മീഡിയയിലുടെയും മറ്റും പ്രചരിപ്പിക്കുന്നതും ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. വൃത്തിയുള്ളതും സുരക്ഷിതവുമായ രീതിയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശബരിമലയിലെ അരവണ പ്ലാന്റില്‍ അരവണ തയാറാക്കി, പായ്ക്ക് ചെയ്ത് വില്പനയ്ക്കായി കൗണ്ടറുകളില്‍ എത്തിക്കുന്നത്. അരവണ പ്ലാന്റില്‍ അരവണ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പായി ശുചീകരണ പ്രവര്‍ത്തനങ്ങളും…
Read Moreസ്വന്തം പിന്‍കോഡ്, സ്വന്തം തപാല്‍മുദ്ര: അയ്യപ്പസ്വാമിക്ക് മാത്രമായി സ്വന്തം തപാല്‍ഓഫീസ്
ശബരിമല: നമ്മുടെ രാജ്യത്ത് സ്വന്തമായി തപാല്‍ പിന്‍കോഡുള്ള രണ്ടുപേരില്‍ ഒരാളാണ് സാക്ഷാല്‍ ശ്രീ അയ്യപ്പന്. ഇന്ത്യന്‍ പ്രസിഡന്റാണ് മറ്റൊരാള്‍. 689713 എന്നതാണ് ശബരിമല പിന്‍കോഡ്. സന്നിധാനം തപാല്‍ ഓഫീസിന്റെ പിന്‍കോഡാണിത്. അയ്യപ്പസ്വാമിയുടെ പേരിനൊപ്പം ഈ പിൻകോഡ് മാത്രം എഴുതിയാൽ കത്ത് ശബരിമല ക്ഷേത്രത്തിലെത്തും. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡും നിര്‍ജീവമാകും. മണ്ഡല-മകരവിളക്കുത്സവകാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സന്നിധാനം തപാല്‍ഓഫീസ്, പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണിവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീർഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉത്സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉത്സവകാലത്താണ് ഈ മുദ്ര വെളിച്ചം…
Read Moreഹൃദയസംബന്ധമായ പ്രശ്നങ്ങള്‍! സന്നിധാനം കാര്‍ഡിയോളജി സെന്റര്‍ ഇതേവരെ 29 പേരുടെ ജീവന് കാത്തു
ശബരിമല: 17ന് നട തുറന്നതിനുശേഷം ഇതുവരെ 34പേരാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി സന്നിധാനം കാര്‍ഡിയോളജി സെന്ററിലെത്തിയത്. ഇതില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചുപേര്‍ മരിച്ചു. 2017-18ല്‍ 281 പേര്‍ക്കാണ് സന്നിധാനത്ത് ഹൃദയാഘാതമുണ്ടായത്. ഇതില്‍ 36പേര് മരിച്ചു. 2018-19ല്‍ ചികിത്സ തേടിയ 173പേരില്‍ 24 മരിച്ചു. വര്‍ഷം ശരാശരി രണ്ടുലക്ഷത്തിലേറെ പേര് സന്നിധാനത്ത് ചികിത്സ തേടുന്നുവെന്നാണ് കണക്ക്. നിലയ്ക്കല്‍, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിലാണ് ഒരു കാര്‍ഡിയോളജിസ്റ്റും ഒരു ഫിസിഷ്യനും ഉള്‍പ്പെട്ട കാര്‍ഡിയോളജി സെന്ററുകള്‍ ഒരുക്കിയിട്ടുള്ളത്. ചരല്‍മേടിലും പ്രത്യേക മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്ലാബുകള്‍ ഉള്‍പ്പെടെ രണ്ട് കാര്‍ഡിയോളജി വിദഗ്ധരുടെ സേവനം ലഭിക്കും. പത്തനംതിട്ട, എരുമേലി, ചെങ്ങന്നൂര്‍ ആശുപത്രികളില്‍ കാര്‍ഡിയോളജിസ്റ്റിന് പുറമെ ഫിസിഷ്യന്‍, സര്ജന്, എല്ല് രോഗവിദഗ്ധന്, ശിശുരോഗ വിദഗ്ധന്‍, അസിസ്റ്റന്റ് സര്ജന് എന്നിവരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. മലകയറ്റത്തിനിടയിലും സന്നിധാനത്തും ഹൃദസ്തംഭനമുണ്ടാകുന്നവര്ക്ക് പ്രാഥമിക…
Read Moreകുമാരനല്ലൂർ കവലയിലെ അഞ്ചു കടകളിൽ മോഷണം നടത്തിയ കള്ളന് എടിഎം കാർഡ് വേണ്ട; മോഷ്ടിച്ചത് ഐഫോണും ലാപ്ടോപ്പും
കോട്ടയം: കുമാരനല്ലൂർ കവലയിലെ അഞ്ചു കടകളിൽ മോഷണം നടത്തിയ കള്ളന് എടിഎം കാർഡ് വേണ്ട. ഒരു കണ്‍സൾട്ടൻസി സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച ബാഗിലുണ്ടായിരുന്ന എടിഎം ,ഡെബിറ്റ് കാർഡുകൾ മേശപ്പുറത്ത് ഉപേക്ഷിച്ചിട്ടാണ് കള്ളൻപോയത്്. ബാഗിലുണ്ടായിരുന്ന 28000 രൂപ വില വരുന്ന ഐ ഫോണ്‍, ലാപ് ടോപ്പ് എന്നിവ കള്ളൻ കൊണ്ടുപോയി. എടിഎം കാർഡ് കൈവശം വച്ചാൽ ഏതെങ്കിലും എടിഎമ്മിൽ കയറി പണം എടുക്കാൻ ശ്രമിച്ചാൽ സിസിടിവിയിൽ കടുങ്ങുമെന്നു കരുതിയാവും കാർഡുകൾ ഉപേക്ഷിച്ചതെന്ന് പോലീസ് കരുതുന്നു. കുമാരനല്ലൂർ കവലയിലെ കാക്കനാട്ട് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഫിദാ ടെയ് ലറിംഗിൽ നിന്നു ഒരു തയ്യൽ മെഷീനും തയ്ച്ചു വച്ചിരുന്ന ചുരിദാറുകളും ഉൾപ്പെടെ 30000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. സമീപത്തെ കണ്‍സൾട്ടൻസി സ്ഥാപനത്തിൽ നിന്നാണ് 28000 രൂപ വില വരുന്ന ഐ ഫോണ്‍, ലാപ് ടോപ്പ് ബാഗ് എന്നിവയും മോഷ്ടിച്ചത്. സമീപത്തെ രണ്ടു കടകളിൽ…
Read More