കൊമ്പു​കു​ത്തി​യിലെ കൃഷിയിടത്തിൽ ഒറ്റയാന്‍റെ  വിളയാളം;  പ​ട​ക്കം പൊ​ട്ടി​ച്ചും തീ ​തെ​ളി​ച്ചും ഭ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം പരാജയം; ഒടുവിൽ പുലർച്ചെ കാടുകയറി ഒറ്റയാന്‍റെ മടങ്ങൽ

മു​ണ്ട​ക്ക​യം: കൊ​ന്പു​കു​ത്തി​യി​ൽ വീ​ണ്ടും ആ​ന​യെ​ത്തി. ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി പി​ൻ​മാ​റാ​തെ നി​ൽ​ക്കു​ന്ന കാ​ട്ടാ​ന ഇ​ന്ന​ലെ രാ​ത്രി വീ​ണ്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി. രാ​ത്രി 10.45നാണ് ക​ണ്ണാ​ട്ട് ക​വ​ല​യ്ക്കു മു​ക​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ആ​ന ഇ​റ​ങ്ങി​യ​ത്. നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് ആ​ന​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്നെ നി​ല ഉ​റ​പ്പി​ച്ചു. പ​ട​ക്കം പൊ​ട്ടി​ച്ചും തീ ​തെ​ളി​ച്ചും ആ​ന​യെ ഭ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ടു. ആ​ളു​ക​ൾ​ക്ക് നേരേ ആ​ന ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഭ​യ​ന്ന് ഓ​ടി​യ പു​തു​പ്പ​റ​ന്പി​ൽ മ​നു ചാ​ണ​കക്കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റു. സു​ധാ​ക​ര​ൻ കോ​ച്ചേ​രി​ൽ, ശ്രീ​നി​വാ​സ​ൻ കാ​ഞ്ഞി​ര​ത്തു​മു​ക​ളേ​ൽ, കു​ഞ്ചാ​ക്കോ കു​റ്റി​ക്കാ​ട്, കൃ​ഷ്ണ​ൻകു​ട്ടി ത​ട​ത്തി​ൽ, ഉ​ദ​യ​കു​മാ​ർ ത​ട​ത്തി​ൽ എ​ന്നി​വ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലെ തെ​ങ്ങ്, വാ​ഴ, ക​പ്പ മു​ത​ലാ​യ കൃ​ഷി​ക​ൾ ആ​ന വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണം ഭ​യ​ന്ന് ഇ​രു​ട്ടു​വീ​ണു ക​ഴി​ഞ്ഞാ​ൽ വീ​ടി​ന്‍റെ വെ​ളി​യി​ൽ ഇ​റ​ങ്ങു​വാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ…

Read More

 നീ​റി​ക്കാ​ട് സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽനി​ന്ന് അരി കടത്തിയ സംഭവം; ഗോ​ഡൗ​ണ്‍ മാ​നേ​ജ​ർ ബി​നീ​ഷി​ന് സസ്പെൻഷൻ; കൂടുതൽ അന്വേഷണത്തിന് വിജിലൻസ്

കോ​ട്ട​യം: നീ​റി​ക്കാ​ട് സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽനി​ന്ന് അ​രി ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കൂടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കും. 1300കി​ലോ അ​രി ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ നി​റീ​ക്കാ​ട് സ​പ്ലൈ​കോ ഗോ​ഡൗ​ണ്‍ മാ​നേ​ജ​ർ ബി​നീ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. അ​രി ക​ട​ത്തു​ന്ന​തി​നു നേ​തൃ​ത്വം ന​ല്കി​യ ബി​നീ​ഷ്, വാ​ഹ​നം ന​ല്കി​യ ക​രാ​റു​കാ​ര​ൻ, മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ മി​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​ കേ​സെ​ടു​ക്കാ​ൻ സപ്ലൈകോ വി​ജി​ല​ൻ​സ് വി​ഭാ​ഗം ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യേ​ക്കും. ന​വം​ബ​ർ ആ​ദ്യ ആ​ഴ്ച​യി​ലാ​ണ് സ്വ​കാ​ര്യ മി​ല്ലി​ൽനി​ന്ന് നി​റീ​ക്കാ​ട്ട് ഗോ​ഡൗ​ണി​ലേ​ക്ക് എ​ത്തി​ച്ച 1300 കി​ലോ അ​രി ക​ട​ത്തി​യ​ത്. 260 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​രി​യാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വം പു​റ​ത്തു വ​ന്ന​തോ​ടെ കോ​ട്ട​യം വി​ജി​ല​ൻ​സാ​ണ് ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി അ​രി കാ​ണാ​നി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം സ​പ്ലൈ​കോ വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​രി ക​ട​ത്തി​യ സം​ഭ​വ​ത്തി​നു പു​റ​മേ നി​റീ​ക്കാ​ട് ഗോ​ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് കാ​ര്യ​ങ്ങ​ളും സ​പ്ലൈകോ വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷി​ച്ചു…

Read More

ക്രി​​സ്മ​​സി​​ന്‍റെ വ​​ര​​വ​​റി​​യി​​ച്ച് ന​​ക്ഷ​​ത്ര വി​​പ​​ണി സ​​ജീ​​വ​​മാ​​യി! മ​ത്സ​രി​ക്കാൻ ബി​ഗി​ലും അ​ന്പി​ളി​യും; ലൂ​സി​ഫ​റി​നൊ​പ്പം മ​ധു​ര​രാ​ജ​യും രം​ഗ​ത്ത്

കോ​​ട്ട​​യം: ക്രി​​സ്മ​​സി​​ന്‍റെ വ​​ര​​വ​​റി​​യി​​ച്ച് ന​​ക്ഷ​​ത്ര വി​​പ​​ണി സ​​ജീ​​വ​​മാ​​യി. ഓ​​ട്ടോ​​മാ​​റ്റി​​ക് ലൈ​​റ്റു​​ക​​ളു​​ടെ വ​​ർ​​ണ ഭം​​ഗി​​യി​​ലും എ​​ൽ​​ഇ​​ഡി ബ​​ൾ​​ബു​​ക​​ളു​​ടെ മാ​​സ്മ​​രി​​ക​​ത​​യി​​ലും മി​​ന്നി​​ത്തെ​​ളി​​യു​​ന്ന ന​​ക്ഷ​​ത്ര​​ങ്ങ​​ളാ​​ണ് ഈ ​​വ​​ർ​​ഷ​​ത്തെ വി​​പ​​ണി​​യി​​ലെ പു​​ത്ത​​ൻ ട്രെ​​ൻ​​ഡു​​ക​​ൾ.​​ വി​​വി​​ധ വ​​ർ​​ണ​​ങ്ങ​​ളി​​ൽ മി​​ന്നി​​മ​​റ​​യു​​ന്ന എ​​ൽ​​ഇ​​ഡി ലൈ​​റ്റു​​ക​​ളു​​ള്ള ന​​ക്ഷ​​ത്ര​​ങ്ങ​​ളാ​​ണ് വി​​ൽ​​പ​​ന​​യ്ക്കാ​​യി എ​​ത്തി​​യ​​വ​​യി​​ൽ കൂ​​ടു​​ത​​ലും. എ​​ൽ​​ഇ​​ഡി ലൈ​​റ്റു​​വെ​​ച്ച ന​​ക്ഷ​​ത്ര​​ങ്ങ​​ൾ​​ക്ക് 140 മു​​ത​​ൽ 500 രൂ​​പ​​വ​​രെ​​യാ​​ണ് വി​​ല. പേ​​പ്പ​​ർ ന​​ക്ഷ​​ത്ര​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ലും പു​​തു​​ത​​ല​​മു​​റ​​യ്ക്ക് താ​​ൽ​​പ​​ര്യം എ​​ൽ​​ഇ​​ഡി ലൈ​​റ്റു​​ള്ള ന​​ക്ഷ​​ത്ര​​ങ്ങ​​ളോ​​ടാ​​ണ്. പേ​​പ്പ​​ർ ന​​ക്ഷ​​ത്ര​​ങ്ങ​​ൾ​​ക്ക് 100 രൂ​​പ മു​​ത​​ൽ 400 രൂ​​പ വ​​രെ​​യാ​​ണ് വി​​ല. പ​​തി​​വു​​പോ​​ലെ താ​​ര​​പ്പൊ​​ലി​​മ​​യോ​​ടെ​​യാ​​ണ് ന​​ക്ഷ​​ത്ര വി​​പ​​ണി ഇ​​ത്ത​​വ​​ണ​​യും സ​​ജീ​​വ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. പു​​തി​​യ​​താ​​യി ഇ​​റ​​ങ്ങി​​യ സി​​നി​​മ​​യു​​ടെ പേ​​രി​​ലു​​ള്ള ന​​ക്ഷ​​ത്ര​​ങ്ങ​​ൾ​​ക്കാ​​ണ് ഡി​​മാ​​ന്‍​ഡ്. അ​​ടു​​ത്ത കാ​​ല​​ത്ത് ഹി​​റ്റാ​​യ വി​​ജ​​യ് സി​​നി​​മ ബി​​ഗി​​ൽ എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന വാ​​ലോ​​ടു കൂ​​ടി​​യ ചു​​വ​​ന്ന നി​​റ​​ത്തി​​ലു​​ള്ള ന​​ക്ഷ​​ത്ര​​ത്തി​​നു 350 രൂ​​പ​​യാ​​ണ് വി​​ല. അ​​ന്പി​​ളി എ​​ന്ന സി​​നി​​മ​​യു​​ടെ പേ​​രി​​ട്ടി​​രി​​ക്കു​​ന്ന സി​​ൽ​​വ​​ർ നി​​റ​​ത്തി​​ലു​​ള്ള ന​​ക്ഷ​​ത്ര​​വും ന്യൂ​​ജെ​​ൻ ന​​ക്ഷ​​ത്ര​​ങ്ങ​​ളു​​ടെ…

Read More

ഒ​​രു ന​​ല്ല കോ​​ട്ട​​യം​​കാ​​ര​​ൻ! പി.യു.തോമസിന്‍റെ ജീവിതം അഭ്രപാളിയിൽ

കോ​​ട്ട​​യം: ന​​വ​​ജീ​​വ​​ൻ ട്ര​സ്റ്റ് സ്ഥാ​പ​ക​ൻ പി.​​യു.​ തോ​​മ​​സി​​ന്‍റെ ജീ​​വി​​ത​​ക​​ഥ​​യെ ആ​​സ്പ​​ദ​​മാ​​ക്കി യേ​​ശു സി​​നി​​മാ​​സ് നി​​ർ​​മി​​ക്കു​​ന്ന “ഒ​​രു ന​​ല്ല കോ​​ട്ട​​യം​​കാ​​ര​​ൻ’’ റി​ലീ​സി​ന് ഒ​രു​ങ്ങി. സൈ​​മ​​ണ്‍ കു​​രു​​വി​​ള ക​​ഥ​​യും തി​​ര​​ക്ക​​ഥ​​യും സം​​ഭാ​​ഷ​​ണ​​വും നി​​ർ​​വ​​ഹി​​ച്ചി​​രി​​ക്കു​​ന്ന സി​​നി​​മ​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് പ്രൊ​​ഡ്യൂ​​സ​​ർ ജാ​​ൻ​​സി പാ​​റയ്​​ക്ക​​ലാ​​ണ്. ന​ന്മ ​ചെ​​യ്യു​​ന്ന ഒ​​രു സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ ക​​ഥ പ​​റ​​യു​​ന്ന ചി​​ത്ര​​ത്തി​​ൽ റോ​​ബി​​ൻ​​സ്, അ​​ശോ​​ക​​ൻ, ഷാ​​ജു ശ്രീ​​ധ​​ർ, കോ​​ട്ട​​യം പ്ര​​ദീ​​പ്, കോ​​ട്ട​​യം പു​​രു​​ഷ​​ൻ, ചാ​​ലി പാ​​ലാ, ന​​സീ​​ർ സം​​ക്രാ​​ന്തി, മി​​നോ​​ണ്‍, ന​​ന്ദ​​കി​​ഷോ​​ർ, ര​​ഞ്ജി​​ത്, ശ്രീ​​ജി​​ത്ത് വി​​ജ​​യ്, അ​​ജ​​യ്കു​​ട്ടി, ദി​​ലീ​​പ് കോ​​ട്ട​​യം,സൈ​​മ​​ണ്‍ കു​​രു​​വി​​ള, രാ​​ജേ​​ഷ് ചാ​​ല​​ക്കു​​ടി, അ​​ജ​​യ്കു​​ട്ടി, മ​​നോ​​ര​​ഞ്ജ​​ൻ,അ​​ഞ്ജ​​ലി നാ​​യ​​ർ, അ​​പ​​ർ​​ണ നാ​​യ​​ർ, സ്വ​​പ്ന, ഭ​​ദ്ര, അ​​ഞ്ജു റാ​​ണി തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് അ​​ഭി​​നേതാ​​ക്ക​​ൾ. ബി​​നു എ​​സ്. നാ​​യ​​ർ ഛായാ​​ഗ്ര​​ഹ​​ണ​​വും ശ്രീ​​കു​​മാ​​ർ എ​​ഡി​​റ്റിം​​ഗും ര​​മ​​ണ​​ൻ ക​​റു​​ക​​പ്പ​​ള്ളി ക​​ലാ​​സം​​വി​​ധാ​​ന​​വും റോ​​യ് പ​​ല്ലി​​ശേ​​രി ച​​മ​​യ​​വും നി​​ർ​​വ​​ഹി​​ച്ചി​​രി​​ക്കു​​ന്നു. റോ​​ബി​​ൻ​​സ് അ​​ന്പാ​​ട്ടി​​ന്‍റെ ഗാ​​ന​​ങ്ങ​​ൾ​​ക്കു ജി​​നോ​​ഷ് ആ​​ന്‍റ​​ണി​​യാ​​ണ് സം​​ഗീ​​തം പ​​ക​​ർ​​ന്നി​​രി്ക്കു​​ന്ന​​ത്. പി. ​​ജ​​യ​​ച​​ന്ദ്ര​​ൻ,…

Read More

 ശബരിമല മണ്ഡലകാലം;  7.71 ലക്ഷം പേര്‍ ദര്‍ശനം നടത്തി; വെര്‍ച്വല്‍ ക്യൂവിലും തിരക്കേറുന്നു; 20 ല​ക്ഷം ടി​ൻ അ​ര​വ​ണ വി​റ്റു 

ശ​ബ​രി​മ​ല: പോ​ലീ​സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ക്കൊ​ല്ലം മ​ണ്ഡ​ല​കാ​ല​ത്ത് ഇ​തേ​വ​രെ 7,71,288 പേ​ര്‍ ശ​ബ​രി​മ​ല​യി​ലെ​ത്തി ക്ഷേ​ത്ര​ദ​ര്‍​ശ​നം ന​ട​ത്തി. ഇ​തി​ല്‍ 2,96,110 പേ​ര്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്കു​ചെ​യ്താ​ണ് എ​ത്തി​യ​ത്. 3,823 പേ​ര്‍ പു​ല്ലു​മേ​ട് വ​ഴി സ​ന്നി​ധാ​ന​ത്തെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടി​ന് 52,060 പേ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ബു​ക്കു​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ര്‍​ച്വ​ല്‍​ക്യൂ​വി​ല്‍ ദി​വ​സം ബു​ക്കു​ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തു ന്ന​ത് അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​ണ്ടെ​ങ്കി​ലും ക്ര​മ​സ​മാ ധാ​ന പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ സു​ഗ​മ​മാ​യി തീ​ര്‍​ഥാ ട​നം ന​ട​ത്താ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് സ​ന്നി​ധാ​ന​ത്തെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ. ശ്രീ​നി​വാ​സ് പ​റ​ഞ്ഞു. സ​ന്നി​ധാ​നം ഡ്യൂ​ട്ടി​ക്കാ​യി 1,100 പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ന് 10 ഡി​വൈ​എ​സ്പി​മാ​രു​മു​ണ്ട്. 20 ല​ക്ഷം ടി​ൻ അ​ര​വ​ണ വി​റ്റു ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ ഇ​ക്കൊ​ല്ലം ഇ​തേ​വ​രെ 20 ല​ക്ഷം ടി​ന്‍ അ​ര​വ​ണ​യു​ടെ വി​ല്പ​ന ന​ട​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് 15 ല​ക്ഷം…

Read More

 സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആശുപത്രിയിലെത്തിയ യുവാവിന് ചികിത്സ വൈകിയതായി ആരോപണം;  ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാരും തയാറായില്ലെന്ന് നാട്ടുകാർ

ഗാ​ന്ധി​ന​ഗ​ർ: സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ വൈ​കി​യതാ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ കി​ട​ന്ന യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​വാ​ൻ ബ​സ് ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​മ്മ​ഞ്ചേ​രി​ ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. 12നു ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​ന് ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നു മു​ത​ലാ​ണു ചി​കി​ത്സ ല​ഭി​ച്ച​ത്. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​രോ​മ​ലാ(19)ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല കോ​ന്പൗ​ണ്ടി​ൽ​ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന കരസേന റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്പോ​ൾ കോ​ട്ട​യ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തി​നു പോ​കു​ക​യാ​യി​രി​ന്ന മ​രി​യ ദാ​സ് എ​ന്ന ബ​സാ​ണ് ആ​രോ​മ​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. ഇ​ടി​യെ തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ കി​ട​ന്ന ആ​രോ​മ​ലി​നെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടി​ൽ​നി​ന്നും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ വ​ന്ന ര​ണ്ട് യു​വാ​ക്ക​ളാണ് ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ…

Read More

മകളുടെ കല്യാണം വിളിക്കാനെത്തിയ  മധ്യവയസ്കൻ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ  പീഡിപ്പിച്ച സംഭവം; ആറ് വർഷത്തിന് ശേഷം ഏഴുവർഷം തടവും പിഴയും വിധിച്ച് കോടതി

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും 45,000 രൂ​പ പി​ഴ​യും. ‌ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ജോ​സ​ഫി (ത​ങ്ക​ച്ച​ൻ- 54) നെ​യാ​ണ് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി (പോ​ക്സോ കോ​ട​തി) ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ർ ശി​ക്ഷി​ച്ച​ത്. പോ​ക്സോ ആ​ക്ട് ഒ​ന്പ​ത് എം ​വ​കു​പ്പു പ്ര​കാ​രം അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും, 25,000രൂ​പ പി​ഴ​യും, ഇ​ന്ത്യ​ൻ പീ​ന​ൽ​ക്കോ​ഡി​ലെ 354-ാം ​വ​കു​പ്പ് പ്ര​കാ​രം ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വും 20,000രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ ഫ​ല​ത്തി​ൽ അ​ഞ്ചു വ​ർ​ഷം ത​ട​വി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി​യാ​വും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു വ​കു​പ്പി​ലു​മാ​യി മൂ​ന്നു മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴത്തു​ക​യി​ൽ​നി​ന്നും ഈ​ടാ​ക്കു​ന്ന 25,000രൂ​പ ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. 2013 ഒ​ക്‌‌ടോ​ബ​ർ 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യാ​യ ജോ​സ​ഫി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം ക്ഷ​ണി​ക്കു​ന്ന​തി​നാ​യാ​ണ്…

Read More

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​; ഹെൽമെറ്റ് ധരിച്ചവരുടെ എണ്ണം കൂടിയെന്ന് പോലീസ്; ഇ​ന്ന​ലെ പി​ഴ ഇ​ന​ത്തി​ൽ കിട്ടിയത് 1,72,250 രൂ​പ

കോ​ട്ട​യം: മോ​ട്ടോ​ർ​വാ​ഹ​ന​ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര​ചെ​യ്ത 107പേ​ർ പി​ടി​യി​ൽ. ഇ​തി​ൽ 59 പേ​ർ പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​വ​രാ​ണ്. സീ​റ്റ് ബെ​ൽ​റ്റ് ഇ​ല്ലാ​ത്തതി​ന് 24പേ​രി​ൽ​നി​ന്ന് പി​ഴ​യും ഈ​ടാ​ക്കി. അ​മി​ത ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ൾ, വെ​ളി​ച്ചം എ​ന്നി​വ ക്ര​മീ​ക​രി​ച്ച നാ​ലു ടൂ​റി​സ്റ്റ് ബ​സു​ക​ളും പി​ടി​കൂ​ടി. ഇ​ന്ന​ലെ പി​ഴ ഇ​ന​ത്തി​ൽ 1,72,250 രൂ​പ​ ഈ​ടാ​ക്കി. ആ​ദ്യ ര​ണ്ടു ദി​വ​സം പ​ല​യി​ട​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​വ​രെ താ​ക്കീ​തു ചെ​യ്തു വി​ടു​ക​യു​മാ​ണു ചെ​യ്ത​ത്. ഇ​ന്ന​ലെ മു​ത​ൽ നി​യ​മം ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​വ​രെ കൈ​കാ​ണി​ക്കും. നി​ർ​ത്താ​തെ പോ​കു​ന്ന​വ​രെ പി​ൻ​തു​ട​രു​ക​യി​ല്ല. പ​ക​രം കാ​മ​റ​യി​ൽ ഫോ​ട്ടോ​യെ​ടു​ത്ത് വ​ണ്ടി ന​ന്പ​റിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പി​ൻ​സീ​റ്റി​ലു​ള്ള​ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഹെ​ൽ​മ​റ്റ് ധ​രി​ച്ചു തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യു​വാ​ക്ക​ളും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും ഇ​പ്പോ​ഴും…

Read More

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ  ഒരേ മുന്നണിയിലെ രണ്ടു സ്ഥാനാർഥികൾ; ഉൾക്കൊള്ളാനാവാതെ വോട്ടർമാർ ; വെട്ടിലായി കോൺഗ്രസ്

കോ​ട്ട​യം: അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പൂ​വ​ത്തി​ള​പ്പ് വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എമ്മിലെ പി.ജെ ജോ​സ​ഫ്, ജോ​സ് കെ.മാണി വി​ഭാ​ഗ​ങ്ങ​ൾ ഒ​രേ മു​ന്ന​ണി​യി​ൽ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മ​ധ്യ​സ്ഥ ശ്ര​മം തു​ട​ങ്ങി​യെങ്കിലും ഫലം കാണുന്നില്ല. ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ പോം​വ​ഴി ക​ണ്ടെ​ത്തു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്. അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ജോ​സ​ഫ്, ജോ​സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​ര്. മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ളി​ലും ഇ​ട​പെ​ട്ട് വീ​തം​വ​യ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ ഇ​രു​പ​ക്ഷ​വും ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യം. കോ​ണ്‍​ഗ്ര​സി​നു വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള വാ​ർ​ഡി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉൾപ്പെടെയുള്ള യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പി.​ജെ. ജോ​സ​ഫും ജോ​സ് കെ. ​മാ​ണി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് യു​ഡി​എ​ഫി​ന് ഒ​രു സ്ഥാ​നാ​ർ​ഥി​യെ പാ​ടു​ള്ളൂവെന്നും നേ​തൃ​മാ​റ്റ ക​രാ​റു​ള്ള വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ അ​ടി​യ​ന്തര രാ​ജി​യു​ണ്ടാ​ക​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ട് അ​റി​യി​ച്ചു. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ…

Read More

400 കി​ലോ​മീ​റ്റ​ർ സേ​ഫ്സോ​ണ്‍ പ​ദ്ധ​തി​യി​ൽ, തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഒ​രു​ക്കി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

ശ​ബ​രി​മ​ല: സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്ന് റോ​ഡ് മാ​ർ​ഗം അ​യ്യ​പ്പ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്കാ​യി സു​ര​ക്ഷി​ത പാ​ത​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 400 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡു​ക​ളി​ലാ​ണ് വ​കു​പ്പ് വ​ഴി​ക്ക​ണ്ണു​മാ​യി ഭ​ക്ത​ര​ക്ഷ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ഈ ​പാ​ത​യോ​ര​ങ്ങ​ളി​ലെ​ല്ലാം സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​രു​ക​ൾ സ​ഹി​ത​മു​ള്ള വ​ഴി​കാ​ട്ടി ബോ​ർ​ഡു​ക​ൾ ദി​ശ​തെ​റ്റാ​തെ ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. 18 ഓ​ളം പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ൾ ഭ​ക്ത​രു​ടെ സ​ഹാ​യ​ത്തി​നാ​യി രാ​വും പ​ക​ലും ഈ ​പാ​ത​ക​ളി​ൽ റോ​ന്തു​ചു​റ്റു​ന്നു​ണ്ട്. ഇ​ൻ​സ്പെ​ക്ട​റും ഡ്രൈ​വ​റും അ​ട​ങ്ങു​ന്ന പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ളി​ൽ ഫ​സ്റ്റ് എ​യ്ഡ്, റോ​ഡ് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​യ​ർ​ലെ​സ്, മൊ​ബൈ​ൽ ഫോ​ണ്‍ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കും. നി​ല​യ്ക്ക​ലെ ഇ​ല​വു​ങ്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ന ക​ണ്‍​ട്രോ​ൾ റൂ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.ശ​ബ​രി​മ​ല പാ​ത​ക​ളി​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ കേ​ടാ​യി​കി​ട​ന്നു​ള്ള ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​നു​മാ​ണ് പ്ര​ധാ​ന​മാ​യും മേ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും കേ​ര​ള…

Read More