കോട്ടയം: പാചക വാതക ഉപഭോക്താക്കളുടെ പാസ് ബുക്കിൽ സിലിണ്ടറിന്റെ വിലയും ബിൽ നന്പരും കൃത്യമായി രേഖപ്പെടുത്തണമെന്ന് നിർദേശം. കളക്ടറേറ്റിൽ ചേർന്ന എൽപിജി ഓപ്പണ്‍ ഫോറത്തിൽ ഡെപ്യൂട്ടി കളക്ടർ മോൻസി പി. അലക്സാണ്ടറാണ് ഏജൻസികൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. വില രേഖപ്പെടുത്തിയ ബിൽ ഉപഭോക്താക്കൾക്ക് ഏജൻസികൾ നിർബന്ധമായും നൽകണം. ഇതു ഓയിൽ കന്പനികൾ ഉറപ്പു വരുത്തണം. സിലിണ്ടറിന്റെ വില മാസാരംഭത്തിൽതന്നെ ഓയിൽ കന്പനികൾ ജില്ലാ -താലൂക്ക് സപ്ലൈ ഓഫീസർമാരെ അറിയിക്കുകയും വേണം. ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് ശവസംസ്കാരത്തിന് ഉപയോഗിക്കുന്നതായുള്ള പരാതിയിൽ പരിശോധന നടത്തുന്നതിന് പോലീസ്, സിവിൽ സപ്ലൈസ് വകുപ്പുദ്യോഗസ്ഥരും ഓയിൽ കന്പനി പ്രതിനിധികളും അടങ്ങുന്ന സംയുക്ത സ്ക്വാഡിന് രൂപം നൽകി. പാചക വാതക സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു നൽകണം. റോഡരികിലും കടകളിലും ഇറക്കി വെച്ചു നൽകുന്നത് നിയമ വിരുദ്ധമാണ്. ഇപ്രകാരം വിതരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും.താലൂക്ക് തലത്തിൽ…
Read MoreCategory: Kottayam
അവനല്ല ഇവന്! നാട്ടുകാരുടെ ഉറക്കംകെടുത്തി വല്ലകത്ത് പെരുമ്പാമ്പുകള്‍ വിലസുന്നു; കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതീവജാഗ്രത പാലിക്കണമെന്നും ഫോറസ്റ്റ് അധികൃതര്‍
വൈക്കം: വല്ലകം പട്ടത്തിപ്പറമ്പില്‍ കഴിഞ്ഞദിവസം ആടിന്റെ കരച്ചില് കേട്ട് ഓടിച്ചെന്ന വീട്ടമ്മ കണ്ടത് ആടിനെ വരിഞ്ഞുചുറ്റിക്കിടക്കുന്ന പെരുമ്പാമ്പിനെ. പേടിച്ച് വിറച്ചു നിന്ന വീട്ടമ്മ അതുവഴി ബൈക്കില്‍ എത്തിയ യുവാവിനോടും കളിച്ചുകൊണ്ടിരുന്ന കുട്ടികളോടും കാര്യം പറഞ്ഞു. ആടിന്റെ സമീപത്ത് ചെന്ന് നോക്കിയപ്പോള്‍ ചത്ത ആടിനെ ഉപേക്ഷിച്ച് പെരുമ്പാമ്പ് കടന്നുകളഞ്ഞു. ഈ പ്രദേശം വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന നിലയിലാണ്. നിരവധി വീടുകളാണ് സമീപമുള്ളത്. ഈ സ്ഥലത്ത് കുറച്ച് ഭാഗത്ത് കൃഷി ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ആറുമാസമായി ഈ ഭാഗവും കാടുപിടിച്ച് കിടക്കുകയാണ്. ഇതിന് മുമ്പും പലവട്ടം ഈ പറമ്പില്‍ പെരുമ്പാമ്പിനെ കണ്ടവരുണ്ട്. രണ്ട് മാസം മുമ്പ് വൈക്കം-തലയോലപ്പറമ്പ് റോഡില്‍ ചാലപ്പറമ്പിന് മുമ്പുള്ള ഹോട്ടലിന്റെ ഉടമ പറയുന്നത് മറ്റൊരു സംഭവം. സമയം രാത്രി പത്തുമണി കഴിഞ്ഞിരുന്നു. പുറത്തോട്ട് ഇറങ്ങിയപ്പോള്‍ കണ്ടത് റോഡിന് കുറുകെ കിടക്കുന്ന പെരുമ്പാമ്പിനെ. തിരക്കുള്ള റോഡായതിനാല്‍ പാമ്പ് പോകുന്നവരെ…
Read Moreതൊഴിലാളികളെ കിട്ടാനില്ല! സ്കൂൾ പരിസരത്തെ കാടുവെട്ടി മാതൃകയായി പ്രധാനാധ്യാപകൻ
കടുത്തുരുത്തി: തൊഴിലാളികളെ കിട്ടാനില്ല; മുട്ടുചിറ ഗവ. യുപി സ്കൂൾ പരിസരത്തെ കാടുവെട്ടിയത് സ്കൂളിലെ പ്രധാനാധ്യാപകൻ. പാന്റും ഷർട്ടും മാസ്ക്കും ധരിച്ചു യന്ത്രമുപയോഗിച്ചു പുല്ലുവെട്ടുന്നത് ശ്രദ്ധയിൽപെട്ട് അടുത്തെത്തിയപ്പോഴാണ് നാട്ടുകാർ ആളെ കണ്ട് ഞെട്ടിയത്. സ്കൂളിലെ പ്രധാനാധ്യാപകനായ കെ.പ്രകാശനാണ് സ്കൂൾ പരിസരത്തെ പുല്ല് വെട്ടാനിറങ്ങിയത്. സ്കൂളിന്റെ പരിസരത്ത് വളർന്ന പുല്ല് വെട്ടാൻ ആളെ കിട്ടാതായതോടെ കഴിഞ്ഞ പ്രവേശനോത്സവത്തിനു മുന്‍പ് ഇദ്ദേഹം പുല്ലുവെട്ട് യന്ത്രം ഉപയോഗിച്ച് പുല്ലും കാടും പടലങ്ങളും മുറിച്ചു നീക്കിയിരുന്നു. പുല്ലു വെട്ടുകാരനെ കിട്ടതെ വന്നതോടെയാണ് അധ്യാപകൻ സ്വയം, തൊഴിലാളിയുടെ വേഷമിട്ടത്. അതോടെ പുല്ലുവെട്ടുകാരനു സ്കൂളിൽ നിന്നും മുൻ വർഷങ്ങളിൽ ഒരു തവണ പുല്ലു വെട്ടുന്നതിനു നൽകിയിരുന്ന 4,300 രൂപ ലാഭം കിട്ടി. സ്കൂളും പരിസരവും വൃത്തിയാക്കണമെന്നു സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം വരുന്നതിനു മുന്‍പേ പ്രകാശൻ സാർ സ്കൂൾ പരിസരത്തെ പുല്ലുവെട്ടി മാറ്റിയിരുന്നു. മൂന്നുമാസം കൂടുന്പോഴും ഇദേഹം…
Read Moreനവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: രണ്ടുമാസം മുൻപ് യുവതി വിവാഹമോചനം നേടിയിരുന്നു; സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്
ഗാന്ധിനഗർ: കൈപ്പുഴയിൽ വീടിന്റെ അടുക്കളയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകും. വ്യാഴാഴ്ചയാണ് ഡൽഹിയിൽ നഴ്സായ കൈപ്പുഴ സ്വദേശിയായ 28 കാരി പ്രസവിച്ചത്. പ്രസവിച്ചയുടനെ കുട്ടി മരിച്ചുവെന്നും മറവു ചെയ്യാനാണ് ബക്കറ്റിൽ ഉപേക്ഷിച്ചതെന്നുമാണ് യുവതി പോലീസിന് നല്കിയ മൊഴി. ഗാന്ധിനഗർ പോലീസ് എത്തി ശിശുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കു വിധേയമാക്കി. വെള്ളിയാഴ്ച ശിശുവിന്റെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയെങ്കിലും റിപ്പോർട്ട് ഇതുവരെ പോലീസിനു കൈമാറിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുവാൻ ശിശുവിന്റെ ആന്തരിക അവയവങ്ങൾ പതോളജി ലാബിലേക്കു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിനാലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിനു കൈമാറാൻ വൈകുന്നത്. റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകു. ഡൽഹിയിൽ നഴ്സായിരുന്ന യുവതി വിവാഹിതയായിരുന്നെങ്കിലും രണ്ടുമാസം മുൻപ് കോടതി വഴി വിവാഹമോചനം നേടിയിരുന്നു. എന്നാൽ ഇതിനു മുന്‍പുതന്നെ…
Read Moreവിവാഹച്ചടങ്ങ് തീർന്നു; വിവാഹ സത്ക്കാരം നടക്കുന്നതിനിടെ വധു വരനൊപ്പം പുറപ്പെട്ടത് പിഎസ്സി പരീക്ഷാഹാളിലേക്ക്
പൊൻകുന്നം: വിവാഹച്ചടങ്ങ് തീർന്നയുടൻ വധു വരനൊപ്പം പുറപ്പെട്ടത് പിഎസ്സി പരീക്ഷാഹാളിലേക്ക്. പനമറ്റം തെക്കുപുറത്ത് അപ്പുക്കുട്ടൻ, ഉഷ ദമ്പതികളുടെ മകൾ അപർണയാണ് വിവാഹ വേഷത്തിൽ ഇന്നലെ നടന്ന പിഎസ്സിയുടെ വിഇഒ പരീക്ഷയ്ക്ക് പോയത്. പനമറ്റം ഭഗവതിക്ഷേത്രത്തിൽ ഇന്നലെ ഉച്ചയ്ക്കു മുന്‍പായിരുന്നു വിവാഹം. പനമറ്റം കുന്നേൽ സന്തോഷ്കുമാർ, ഉഷാവതി ദമ്പതികളുടെ മകൻ രഞ്ജിത്തായിരുന്നു വരൻ. വിവാഹം കഴിഞ്ഞയുടൻ ഇരുവരും പാമ്പാടി ആലാംപള്ളി പൊൻകുന്നം വർക്കി സ്മാരക ഹയർസെക്കൻഡറി സ്കൂളിലേക്കു പുറപ്പെട്ടു. വിവാഹ സത്ക്കാരം നടക്കുന്നതിനിടെ രക്ഷിതാക്കളുടെ അനുഗ്രഹം വാങ്ങി പരീക്ഷാഹാളിലേക്ക് പോകുകയായിരുന്നു ഇരുവരും. ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയായിരുന്നു പരീക്ഷ. വിവാഹ വേഷത്തിൽ വരനും വധുവും പരീക്ഷാസെന്ററിലെത്തിയത് ഏവർക്കും കൗതുകം പകർന്നു.
Read Moreസാറെ ഇതും കൂടെ കാണണേ…! കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിന്റെ ശൗചാലയം കാടുപിടിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി: വർഷങ്ങളുടെ പഴക്കമുള്ള, കാഞ്ഞിരപ്പള്ളി ടൗണിൽ നിന്ന് ഏറെ ദൂരം ഇല്ലാത്ത കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളും പരിസരവും കാടുകയറിയ നിലയിൽ. നൂറുകണക്കിനു വിദ്യാർഥികൾ പഠിക്കുന്ന ഹൈസ്കൂളിന്റെ സമീപമുള്ള ശൗചാലയമാണ് കാടുപിടിച്ച നിലയിലുള്ളത്. മുകൾ ഭാഗത്തെ ആസ്ബറ്റോസ്ഷീറ്റ് കാണാൻ കഴിയാത്ത വിധമാണ് കാടുമൂടിക്കിടക്കുന്നത്. ഇവിടം കാടുപിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ താവളമായി മാറി. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം. എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി പുതിയ കെട്ടിടത്തിന്റെ നിർമാണം നടന്നുവരുന്നു. നിലവിൽ സ്കൂളിന്റെ പ്രവർത്തനം പഴയകെട്ടിടത്തിലാണ്. 100 വർഷത്തോളം പഴക്കമുണ്ട് കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിന്. ഇവിടെ പഠിച്ചിറങ്ങിയ വിദ്യാർഥികളിൽ നിരവധിപ്പേർ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. നിരവധി കായികപ്രതിഭകളെയും സ്കൂൾ സംഭാവന നൽകിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ നിർമാണം ഊർജിതമാക്കണമെന്നും സ്കൂളും പരിസരവും വൃത്തിയാക്കണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ സ്കൂളിലെ ക്ലാസിലിരുന്ന…
Read Moreതടഞ്ഞുനിർത്തില്ല, നിരീക്ഷണം മൊബൈൽ കാമറയിൽ! റോഡിലെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാൻ പോലീസ്
തൊടുപുഴ: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കുൾപ്പെടെ ഹെൽമറ്റ് നിർബന്ധമാക്കിയതിനേതുടർന്ന് റോഡിലെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാൻ പോലീസും മോട്ടോർവാഹനവകുപ്പും രംഗത്ത്. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന രീതിയിൽ പരിശോധന പാടില്ലെന്ന നിർദേശത്തെതുടർന്ന് ഡിജിറ്റൽ സംവിധാനത്തിലായിരിക്കും വാഹന പരിശോധന. റോഡിൽ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം കാമറകൾ ഉപയോഗിച്ച് പകർത്തി റജിസ്റ്റേർഡ് ഉടമകളെ കണ്ടെത്തി ഇവർക്ക് നോട്ടീസ് അയയ്ക്കുന്ന രീതിയാണ് ട്രാഫിക് പോലീസ് അവലംബിക്കുന്നത്. മുൻകാലങ്ങളിലേ പോലെ ഏറെ നേരം വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള പരിശോധനകൾ ഒഴിവാക്കുന്നതിനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. നോട്ടീസ് ലഭിക്കുന്ന ഉടമകൾ നിയമാനുസൃതമുള്ള പിഴയടച്ചാൽ തുടർ നടപടികളിൽപ്പെടാതെ ഒഴിവാകാം. ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചതിനു പിന്നാലെ നിയമലംഘനങ്ങൾ പിടി കൂടുന്നതിനു പരിശോധന കർശനമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പു നൽകിയിട്ടും ട്രാഫിക് നിയമങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ കർശന നടപടികളുമായി ട്രാഫിക് പോലീസ്…
Read Moreപരിഭ്രാന്തി പരത്തിയ പേപ്പട്ടിയെ പോലീസ് സംഘം തല്ലിക്കൊന്നു; ആദ്യമായാണ് ഈ നായയെ ഗ്രാമത്തിൽ കണുന്നതെന്ന് നാട്ടുകാർ
ചെറുതോണി: വാഴത്തോപ്പ് കൊക്കരകുളത്ത് പേയിളകിയ നായ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം നായയെ തല്ലിക്കൊന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അക്രമണകാരിയായ നായയെ പ്രദേശവാസികൾ കണ്ടത്. ആദ്യമായാണ് ഈ നായയെ ഗ്രാമത്തിൽ കണുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഓടിനടന്ന നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ചു. മാടവന ബിജു, കൊച്ചുപറന്പിൽ ജിജി, മാടവന ബൈജു, മാങ്കുഴിയിൽ കലേഷ്, കുഞ്ചുകുന്നേൽ രാജു എന്നിവരുടെ ആട്, പശു, നായ തുടങ്ങിയ വളർത്തുമൃഗങ്ങൾക്കാണ് കടിയേറ്റത്. സംഭവം അറിഞ്ഞതോടെ ആളുകൾ വീടുകൾ പൂട്ടി അകത്തിരുന്നു.സ്ഥലം വാർഡ് മെന്പറും പഞ്ചായത്ത് പ്രസിഡന്റുമായ റിൻസി സിബി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഇടുക്കി പോലീസിന്റെ വാഹനത്തിനു മുൻപിലാണ് ഈ നായ വന്നുചാടിയത്. ഉടനെ സമീപത്തെ വേലിപൊളിച്ച കന്പ് ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർ നായയെ കൊല്ലുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ ജനങ്ങൾ പ്രശംസിച്ചു. ഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർ ടി.സി.…
Read Moreകക്കൂസ് ടാങ്ക് പൊട്ടിയതിനു പിന്നാലെ സോളാർലൈറ്റും നിലംപൊത്തി; വാഗമണ്‍ നവീകരണത്തിൽ വ്യാപക അഴിമതി
പീരുമേട്: വാഗമണ്‍ മൊട്ടക്കുന്നിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളിൽ വ്യാപകമായ അഴിമതിയെന്ന് ആരോപണം. കക്കൂസ് ടാങ്ക് പൊട്ടി ഒഴുകിയതിനു പിന്നാലെ സോളാർ ലൈറ്റും നിലംപൊത്തി. തറയിൽ പാകിയ ഇന്റർ ലോക്ക് ടൈലുകളും പൊളിഞ്ഞു. വിനോദസഞ്ചാര വകുപ്പ് 92 ലക്ഷം രൂപ മുടക്കിയാണ് മൊട്ടക്കുന്നിൽ നവീകരണം നടത്തിയത്. പാർക്കിംഗ് ഗ്രൗണ്ട്, ശുചിമുറി, കവാടം, നടപ്പാത, വിശ്രമസ്ഥലം, പൂന്തോട്ടം, സോളാർ ലൈറ്റ് എന്നിവയാണ് 92 ലക്ഷം രൂപ മുടക്കി പണിതത്. ഒരുമാസം മുന്‍പാണ് ശൗചാലയത്തിൽനിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി പ്രശ്നമുണ്ടായത്. നിർമാണത്തിലെ അപാകത മൂലമാണ് മാലിന്യ സംഭരണി നിറഞ്ഞുകവിഞ്ഞ് പുറത്തേക്ക് ഒഴുകിയത്. പരാതികൾ ഉയർന്നതോടെ ശൗചാലയം അടച്ചു. ഇതിനിടെയാണ് സോളാർ ലൈറ്റ് ഒടിഞ്ഞുവീണത്. നടപ്പാതയ്ക്ക് കുറുകെയാണ് ലൈറ്റ് മറിഞ്ഞുവീണത്. സഞ്ചാരികൾ കുറവായിരുന്നതിനാൽ അപകടം ഒഴിവായി. സോളാർ വിളക്കുകൾ സ്ഥാപിച്ചിരിക്കുന്ന ഗുണനിലവാരം കുറഞ്ഞ മറ്റു തൂണുകളും ഉടൻ നിലംപതിക്കുന്ന അവസ്ഥയിലാണ്. പാർക്കിംഗ് ഗ്രൗണ്ടിൽ…
Read Moreതിരുനക്കരയിലെ എട്ടുലക്ഷം രൂപയുടെ മൊബൈയിൽ മോഷണം; മോഷ്ടാക്കൾക്ക് സഹായം നൽകിയ ഇതര സംസ്ഥാനക്കാരനെ പോലീസ് ചോദ്യം ചെയ്യുന്നു
കോട്ടയം: തിരുനക്കരയിലെ മൊബൈൽ ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനക്കാരനെ കോട്ടയം വെസ്റ്റ് പോലീസ് ചോദ്യം ചെയ്യുന്നു. മോഷണം നടത്തിയ സംഘത്തിനു സിം കാർഡുകൾ എടുത്തു നല്കിയെന്നു സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ ഇയാൾക്കു പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു. നാളുകൾക്കു മുന്‍പ് തിരുനക്കരയിലെ മൊബൈൽ ഷോപ്പിൽനിന്ന് എട്ടു ലക്ഷത്തോളം രൂപയുടെ ഫോണുകളാണ് മോഷണം പോയത്. മോഷണം പോയ ഫോണുകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുന്നതിടിയിലാണ് ഇയാളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചത്. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Read More