കോട്ടയം: എസ്എഫ്ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ്. ഐടിഐ 2019-2020 യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോമിനേഷൻ കൊടുക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ഏറ്റുമാനൂർ ഐടിഐ വിദ്യാർഥിയും എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അമൽ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം എസ.് ഷാജോ എന്നിവരെ എസ് എഫ്ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചിരുന്നു . ഏറ്റുമാനൂർ ഐടിഐയിൽ എഐഎസ്എഫ് മത്സരിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ദിവസങ്ങളായി എസ്എഫ്ഐ ഭീഷണി മുഴക്കിയിരുന്നു. അമലിനെ ക്ലാസിൽ നിന്നും വിളിച്ചിറക്കി എസ് എഫ്ഐ പ്രവർത്തകർ തടഞ്ഞ് വച്ചിരിക്കുന്നതറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷാജോയ്ക്കും മർദ്ദനമേറ്റത്. ക്യാന്പസുകളിലെ എസ്എഫ്ഐയുടെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Read MoreCategory: Kottayam
അപടം ഉണ്ടാവാൻ കാത്തുനിൽക്കരുതേ; വാഴൂർ 18-ാം മൈലിലെ കൊടുംവളവിലെ മീഡിയൻ പൊളിച്ചു നീക്കി; പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
വാഴൂർ: ദേശീയപാത 183ൽ അപകട ഭീഷണി ഉയർത്തി വാഴൂർ 18-ാം മൈലിലെ കൊടുംവളവ്. അപകട സാധ്യത മേഖലയായ 18-ാം മൈൽ ഭാഗത്ത് റോഡിലെ മീഡിയൻ നീക്കം ചെയ്തതോടെയാണ് അപകട ഭീഷണി കൂടിയിരിക്കുന്നത്. അപകടം ഒഴിവാക്കുന്നതിനായി ഇവിടെ നേരത്തെ മീഡിയൻ സ്ഥാപിച്ചിരിന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന റീ ടാറിംഗിന്റെ ഭാഗമായി റോഡിൽ ഉണ്ടായിരുന്ന മീഡിയൻ പൊളിച്ച് നീക്കിയിരിക്കുകയാണ്. മീഡിയന്റെ കുറച്ച് ഭാഗം ഇപ്പോഴും റോഡിൽ ഉയർന്ന് നിൽക്കുന്നുണ്ട്. ഇതുമൂലം വാഹനങ്ങൾ ഇതിലേക്ക് ഇടിച്ച് കയറി അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. മീഡിയന്റെ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന റിഫ്ളെക്റ്റിംഗ് ബോർഡുകളും നീക്കം ചെയ്തിട്ടുണ്ട്. ബോർഡ് നീക്കം ചെയ്തത് യാത്രക്കാർക്ക് മീഡിയൻ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുവഴി കടന്ന് പോകുന്ന യാത്രക്കാർക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ് ദേശീയപാത അധികൃതരുടെ പ്രവർത്തി. പൊളിച്ച് മാറ്റിയ മീഡിയൻ എത്രയും പെട്ടെന്ന്…
Read Moreസന്നിധാനത്ത് തിരക്കേറുന്നു; ഇതുവരെ മല ചവിട്ടിയത് രണ്ടരലക്ഷത്തിലേറെ ഭക്തർ; നിലയ്ക്കലിൽ മൊബൈൽ എടിഎം കൗണ്ടറുകൾ
ശബരിമല: മണ്ഡലകാല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് നട തുറന്ന് അഞ്ച് ദിനങ്ങൾ പിന്നിടുന്പോൾ ശബരിമലയിൽ ദർശനം തേടിയെത്തിയത് രണ്ടരലക്ഷത്തിലേറെ ഭക്തജനങ്ങൾ. 12സീറ്റ് വരെയുളള സ്വകാര്യ ടാക്സി വാഹനങ്ങൾ പന്പയിലേയ്ക്ക് കടത്തിവിടാൻ തീരുമാനിച്ചതും തീർത്ഥാടകർക്ക് പ്രയോജനമായെന്ന് വിലയിരുത്തൽ. ഇന്നും നാളെയും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് ദേവസ്വം അധികൃതരും പോലീസും കരുതുന്നത്. തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദാഹിച്ച് വലയുന്നവർക്ക് സൗജന്യ ഒൗഷധകുടിവെള്ള വിതരണം, അന്നദാന മണ്ഡപത്തിലെ അന്നദാനം, സ്ട്രെക്ചർ സർവീസ്, സന്നിധാനം സർക്കാർ ആശുപത്രിയിലെ കാർഡിയോളജി യൂനിറ്റ്, ആയൂർവേദ-ഹോമിയോ ചികിൽസ സൗകര്യങ്ങൾ, കർമനിരതരായ വിശുദ്ധി സേനാംഗങ്ങളുടെ ശുചീകരണം, വിരിവെക്കാനുള്ള വിപുലമായ ഇടങ്ങൾ, നവീകരിച്ച പൊതുശൗചാലയങ്ങൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണുള്ളത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ വിശദമായ അറിയിപ്പുകളും നിർദേശങ്ങളും വിവിധ സംസ്ഥാനങ്ങളിലെ തീർഥാടകർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. സന്നിധാനത്തെ കാർഡിയോളജി…
Read Moreകാഞ്ഞിരത്താനത്ത് വീടുകളിൽ മോഷണശ്രമം; ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് നിക്കർ ധരിച്ച ഒരാളെ; ബഹളം വച്ചപ്പോൾ പുറത്ത് കാത്ത് നിന്നയാളുടെ ബൈക്കിയിൽ കയറി രക്ഷപ്പെട്ടെന്ന് വീട്ടുകാർ
കടുത്തുരുത്തി: കാഞ്ഞിരത്താനത്ത് വീടുകളിൽ വ്യാപക മോഷണ ശ്രമം. മൂന്ന് വീടുകളിലാണ് മോഷ്ടാക്കൾ എത്തിയത്. വീട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ മൂന്നോടെയാണ് സംഭവം. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിക്കു സമീപം താമസിക്കുന്ന മണ്ണാർകുന്നേൽ ഗോവിന്ദൻ, മണ്ണാർകുന്നേൽ റെജി, മണ്ണാർകുന്നേൽ അജി എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്. വീട്ടുമുറ്റത്ത് ആരോ നടക്കുന്നതായി ശബ്ദം കേട്ട വീട്ടുകാർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് നിക്കർ ധരിച്ചു നിൽക്കുന്ന മോഷ്ടാവിനെ കണ്ടത്. ഒരു വീട്ടുകാർ ഒച്ചവച്ചതോടെ ഇവിടെ നിന്നും ഓടി അടുത്ത വീട്ടിലേക്കു മോഷ്ടാവ് എത്തുകയായിരുന്നു. പിന്നീട് വീട്ടുകാർ പുറത്തിറങ്ങിയതോടെ ഓടി രക്ഷപ്പെട്ട മോഷ്ടാവ് സമീപത്ത് ബൈക്കുമായി കാത്തു നിന്നിരുന്നയാൾക്കൊപ്പം കടന്നു കളഞ്ഞു. ഈ ഭാഗത്ത് കുറേ നാളുകൾക്ക് മുന്‍പും മോഷണങ്ങളും മോഷണശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഭവങ്ങളൊന്നും പോലീസിന്റെ ശ്രദ്ധയിൽപെട്ടട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നും നൈറ്റ് പട്രോളിംഗ് ഉൾപെടെയുള്ള കാര്യങ്ങൾ ശക്തമായ…
Read Moreനിലയ്ക്കലിൽ പുതിയ പാർക്കിംഗ് ഗ്രൗണ്ട്; 18,500 ചതുരശ്രമീറ്റർ സ്ഥലത്ത് പാർക്ക് ചെയ്യാം ; കാട്ടുമൃഗങ്ങളിൽ നിന്നു രക്ഷനേടാൻസോളാർ വൈദ്യുത വേലി
പത്തനംതിട്ട: നിലയ്ക്കലിൽ ഗോശാലയ്ക്ക് സമീപം പുതിയ പാർക്കിംഗ് ഗ്രൗണ്ട് പ്രവർത്തനസജ്ജമാണെന്നും 18,564 ചതുരശ്ര മീറ്റർ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്നും ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. മണ്ഡല-മകര വിളക്ക് ആരംഭിച്ച നവംബർ 17 മുതൽ തന്നെ ഇവിടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. 20,000 ചതുരശ്ര മീറ്റർ പാർക്കിംഗ് സ്ഥലം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ പാർക്കിംഗ് ഗ്രൗണ്ടിൽ നിലവിൽ 26 പാർക്കിംഗ് ബേകൾ നിർമ്മിച്ചിട്ടുണ്ട്. 4,211 ചതുരശ്ര മീറ്ററോളം ഓപ്പണ്‍ ഗ്രൗണ്ടായി നിലനിർത്തിയിട്ടുണ്ട്. ആയിരത്തോളം കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ നിലവിൽ സൗകര്യമുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിൽ ഒരു കിലോമീറ്ററോളം പാത ഒരുക്കിയിട്ടുണ്ട്. കൂടാതെ നിലയ്ക്കലിലെ മറ്റ് 16 പാർക്കിംഗ് ഗ്രൗണ്ടുകളിൽ ചെറുതും വലുതുമായ 9000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസ്, കെഎസ്ആർടിസി തുടങ്ങിയ വിവിധ വകുപ്പുകളിലെ 600 ജീവനക്കാർക്ക് താമസിക്കുന്നതിനായുള്ള…
Read Moreസാധനം കൈയിലുണ്ടോ; എരുമേലി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്ന യുവാക്കളെ കുടുക്കി എക്സൈസ് സംഘം
എരുമേലി: കഞ്ചാവും ലഹരി ഗുളികകളുമായി രണ്ടു പേരെ എരുമേലി എക്സൈസ് പിടികൂടി. നൈട്രോസൾഫാം ഗുളികകളുമായി റാന്നി പഴവങ്ങാടി സ്വദേശി ശ്യാം (24), കഞ്ചാവുമായി റാന്നി – ഇടമണ്‍ വട്ടമല ജയ്സണ്‍ (22), എന്നിവരെയാണ് പിടികൂടിയത്. ശബരിമല സീസണ് ആരംഭിച്ചതോടെ മയക്കുമരുന്നു ലോബിക്കെതിരേ ശക്തമായ നടപടിയുമായി എക്സൈസ് ഷാഡോ ടീം രംഗത്തെത്തിയിരുന്നു. ഡോക്ടറുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം മാനസിക രോഗികൾക്ക് നൽകുന്ന വേദന സംഹാരി ഗുളികയായ നൈട്രോസൾഫാം – 10 എണ്ണമാണ് ശ്യാമിന്റെ കയ്യിലുണ്ടായിരുന്നത്. ഇടപാടുകാർക്കു നല്‍കാനായി 10 ഗ്രാം കഞ്ചാവാണ് ജയ്സണിന്റെ പക്കലുണ്ടായിരുന്നത്. ശബരിമല സീസണിനോട് അനുബന്ധിച്ച് എരുമേലയിലും സമീപ പ്രദേശങ്ങളിലും എത്തുന്ന വാഹന ഡ്രൈവർമാരെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് – മയക്കുമരുന്നു ലോബികൾ രംഗത്തിറങ്ങിയത്. ഷാഡോ ടീം മഫ്തിയിൽ ആവശ്യക്കാരെന്ന വ്യാജേന കണ്ണൂരിൽ നിന്നു വന്ന വാഹന ഡ്രൈവറെ സമീപിച്ചപ്പോൾ റാന്നിയിൽ നിന്നും കഞ്ചാവും ഗുളികയുമായി യുവാക്കൾ…
Read Moreവിവാഹ ബന്ധം വേർപെടുത്തി നിൽക്കുന്ന യുവതി വീട്ടില്‍ പ്രസവിച്ചു; നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ; സംഭവം കോട്ടയം ഗാന്ധിനഗറില്‍
ഗാന്ധിനഗർ: നവജാത ശിശുവിനെ മരിച്ച നിലയിൽ അടുക്കളയിലെ ബക്കറ്റിനുള്ളിൽ കണ്ടെത്തി. തുടർന്നു യുവതിക്കെതിരേ പോലീസ് കേസെടുത്തു. വിവാഹ ബന്ധം വേർപെടുത്തി നിൽക്കുന്ന യുവതി പ്രസവിച്ച കുഞ്ഞിനെയാണു മരിച്ചനിലയിൽ കണ്ടത്. രക്തസ്രാവം ഉണ്ടായതിനെത്തുടർന്നു യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൈപ്പുഴ ശാസ്താങ്കൽ സ്വദേശിനിയായ 28കാരിയാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ ഉച്ചയോടെയാണ് അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്നു യുവതി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ യുവതി പ്രസവിച്ചതായി കണ്ടെത്തി. പ്രസവിച്ചെന്നും കുട്ടി മരിച്ചെന്നുമാണ് യുവതി അറിയിച്ചത്. ഗാന്ധിനഗർ പോലീസ് യുവതിയുടെ മൊഴിയെടുത്ത ശേഷം കൈപ്പുഴയിലെ വീടു പരിശോധിച്ചപ്പോൾ അടുക്കളയിൽ ഒരു ബക്കറ്റിനുള്ളിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണത്തിൽ ദുരൂഹതയുണ്ടോയെന്നു വ്യക്തമാകൂ. ഡൽഹിയിൽ ജോലി ചെയ്തു വരവെ രണ്ടു മാസം മുൻപാണ് യുവതി നാട്ടിലെത്തിയത്. ഗർഭിണി ആണെന്ന വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇന്നലെ രാവിലെ വീട്ടിൽ…
Read Moreകടത്തിൽ മുങ്ങിയ ഞങ്ങൾക്ക് സ്ത്രീശക്തിയുടെ അനുഗ്രഹം; ചങ്ങനാശേരിയിൽ ജീവനക്കാർ പങ്കിട്ടെടുത്ത ലോട്ടറിക്ക് 70 ലക്ഷം
ചങ്ങനാശേരി: കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ പായിപ്പാട്ടുള്ള മെഡിക്കൽ സ്റ്റോർ ജീവനക്കാരിയും സഹജീവനക്കാരനും ചേർന്നു ഷെയറിട്ട് എടുത്ത ടിക്കറ്റിന്. പായിപ്പാട് കിഴക്കനേത്ത് മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരായ വാഴിപ്ലാക്കൽ രമാ ഉണ്ണികൃഷ്ണൻ, കുന്നന്താനം പാണ്ടിയാംകുന്നേൽ സുരേഷ്കുമാർ എന്നിവർ ചേർന്ന് എടുത്ത 21 ടിക്കറ്റിൽ എസ് എൻ 691630 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടു ടിക്കറ്റുകൾക്കു പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. ചങ്ങനാശേരി നഗരത്തിലെ ബിസ്മി ലോട്ടറിയിൽനിന്ന് സബ് ഏജന്റ് ജോസഫ് എന്നയാൾ എടുത്തു വില്പന നടത്തിയ ടിക്കറ്റുകൾക്കാണു നറുക്കുവീണത്. ഷെയറിട്ട് സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്നതായും സാന്പത്തികമായി ബുദ്ധിമുട്ടിയിരുന്ന അവസരത്തിൽ നറുക്കുവീണത് ഭാഗ്യമായെന്നും രമ പറഞ്ഞു.
Read More360 ഡിഗ്രി ആംഗിളില്‍ 136 കാമറകള്‍; കനത്ത കാവലിൽ സന്നിധാനവും പരിസരവും; മിഷന് ഗ്രീന്‍ ശബരിമലയുമായി ശുചിത്വമിഷൻ
പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ തീര്ഥാടനകാലമൊരുക്കി പോലീസ് വിഭാഗം. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സിസിടിവി നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടെ 360 ഡിഗ്രി ആംഗിളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഹണിവെല്ലിന്റെ 136 കാമറകളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. പമ്പ, സന്നിധാനം, എന്നിവിടങ്ങളിലുള്ള പോലീസ് കണ്ട്രോള് റൂമിലാണ് ഇതിന്റെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക. കുറ്റവാളികള്‍, പോലീസിന്റെ നിരീക്ഷണ പട്ടികയിലുള്ളവര്‍, ഇങ്ങനെയുള്ള മുഴുവന്‍ ആളുകളുടെയും ലിസ്റ്റ് ഇതില്‍ ഫീഡ് ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ആളുകള്‍ ഈ പ്രദേശങ്ങളിലെത്തിയാല്‍ ഉടന്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരമെത്തും. മാത്രമല്ല കൃത്യമായി മുഴുവന്‍ സ്ഥലങ്ങളും നിരീക്ഷിക്കാനും മോഷണം, കുട്ടികളെ കാണാതാകല്‍ എന്നിങ്ങനെയുള്ളവ തടയുന്നതിനും, വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും. പമ്പ, സന്നിധാനം പോലീസ് കണ്ട്രോള് റൂമുകള്‍ക്ക് പുറമേ ജില്ലാ…
Read Moreതരിശുനിലങ്ങളായി ഒന്നും കിടക്കേണ്ട; കോട്ടയം ജില്ലയിലെ പത്തു പഞ്ചായത്തുകളിൽകൂടി കൃഷിയിറക്കും
കോട്ടയം: ജില്ലയിലെ 10 പഞ്ചായത്തുകൾ കൂടി തരിശുരഹിതമാകുന്നു. അടുത്ത പുഞ്ച കൃഷിയോടെയാണ് കല്ലറ, പനച്ചിക്കാട്, അയർക്കുന്നം, കുറിച്ചി, പഴയ കുമാരനല്ലൂർ, പുതുപ്പള്ളി, തൃക്കൊടിത്താനം, മണർകാട്, മാഞ്ഞൂർ, കാണക്കാരി പഞ്ചായത്തുകൾ തരിശുരഹിതമാക്കുന്നത്. മെത്രാൻ കായൽ പാടശേഖരത്ത് നാലു വർഷം മുന്‍പ് ആരംഭിച്ച തരിശുനിലകൃഷിയുടെ തുടർച്ചയായിട്ടാണ് മറ്റു പഞ്ചായത്തുകളിലേക്കും കൃഷി വ്യാപിപ്പിക്കുന്നത്. വെച്ചൂർ, അയ്മനം ഉൾപ്പെടെ കായൽ നിലങ്ങൾ ഏറെയുള്ള പഞ്ചായത്തുകളിൽ നെൽകൃഷി സജീവമാണെങ്കിലും തരിശു രഹിതമെന്ന നിലവാരത്തിൽ എത്താൻ സാധിച്ചിരുന്നില്ല. ഈ പഞ്ചായത്തുകളിലും കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 1696.6 ഹെക്്ടർ സ്ഥലത്ത് തരിശു നിലകൃഷി വിജയകരമായി നടത്തുകയും 634 ലക്ഷം രൂപ സഹായധനമായി നൽകുകയും ചെയ്തിട്ടുണ്ട്. ഈ വർഷം 350 ഹെക്്ടർ കൃഷി ഇറക്കാനാണ് തീരുമാനം. മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ നദീപുനഃസംയോജന പദ്ധതിയും പാടശേഖര സമിതികളുടെയും ഹരിത കേരള മിഷന്റെ…
Read More