കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം ഫയർസ്റ്റേഷനു സമീപം ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട വളവിൽ മോട്ടോർവാഹനവകുപ്പ് പരിശോധന നടത്തി. അപകട വളവിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനകൾ നടത്തിയത്. സ്ഥിരം അപകട മേഖലയായി മാറിയ പ്രദേശത്ത് റോഡിലെ വളവുകളിലെ വീതി കുറവാണ് കഴിഞ്ഞ ദിവസത്തെ അപകടത്തിന് കാരണമെന്ന് വകുപ്പ് കണ്ടെത്തി. 665 മീറ്റർ വീതിയുള്ള റോഡിൽ മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളിക്കുള്ള വശത്തിന് 360 മീറ്ററും കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയത്തിനുള്ള വശത്തിനു 365 മീറ്ററുമാണ് വീതി. വളവുകളിൽ സാധാരണ വീതികൂട്ടി നിർമാണം നടത്തേണ്ടത് ഇവിടെ നടന്നിട്ടില്ലെന്നും പ്രദേശത്ത് റോഡിന് 220 സെന്റീമീറ്റർ ഇരുവശങ്ങളിലും വർധിപ്പിച്ച് 815 സെന്റീമീറ്റർ വീതി കൂട്ടണമെന്നും ഒപ്പം വളവിനു സമീപം ഇലക്ട്രിക് പോസ്റ്റ് 50 മീറ്റർ ഉള്ളിലേക്കു മാറ്റി സ്ഥാപിക്കണമെന്നും പരിശോധക സംഘം പറയുന്നു. കൂടാതെ അപകട…
Read MoreCategory: Kottayam
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയേയും മകളേയും ഗുരുതരമായി പരിക്കേൽപ്പിച്ച് ഭർത്താവ്; വിവാഹം കഴിച്ചനാൾ മുതൽ യുവതി നേരിടുന്ന പീഡനത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
ഗാന്ധിനഗർ: കുടുംബ വഴക്കിനെ തുടർന്ന് തലയ്ക്ക് അടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടേയും മകളുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. പീരുമേട് ഉപ്പുതറ വളവുകോട് മത്തായിപ്പാറ ഈട്ടിക്കൽ സുരേഷിന്റെ ഭാര്യ മേഴ്സി (40), മകൾ മെർലിൻ (20). എന്നിവരാണ് കോട്ടയം മെഡിക്കൽ കോളജ് ട്രോമ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നത്. മേഴ്സിയുടെ നെറ്റിയുടെ മേൽ ഭാഗം മുതൽ തലയുടെ പിൻഭാഗം വരെ 38 സ്റ്റിച്ച് ഉണ്ട്. മെർലിന്റെ തലയുടെ പിൻഭാഗത്തുള്ള അടി വളരെ മാരകമാണ്. ശസ്ത്രക്രിയകഴിഞ്ഞ മെർലിന്റെ ആരോഗ്യനില ഇന്ന് അല്പം മെച്ചപ്പെട്ടതായും, ഇരുവരുടേയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ന്യൂറോ സർജറി മേധാവി ഡോ പി.കെ.ബാലകൃഷ്ണൻ രാഷ്ട്രദീപികയോടു പറഞ്ഞു. ശനിയാഴ്ച രാത്രി ഏഴിന്് വീട്ടിൽ വച്ചായിരിന്നു സംഭവം. സംഭവത്തെക്കുറിച്ച് ഉപ്പുതറ പോലീസ് പറയുന്നതിങ്ങനെ: പാലാ മേലുകാവ് സ്വദേശിയും പാറമട തൊഴിലാളിയുമാണ് മേഴ്സിയുടെ ഭർത്താവായ സുരേഷ്. പ്രണയ വിവാഹിതരായ…
Read Moreകഴിഞ്ഞ വർഷത്തെ കുറവ് നികത്തി ഭക്തർ; ശബരിമലയിലെ ആദ്യദിന വരുമാനം 3.32 കോടി രൂപ
ശബരിമല: ശബരിമലയിൽ മണ്ഡല ഉത്സവത്തിനു നടതുറന്ന ആദ്യദിനത്തിലെ മൊത്തവരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വർധനയെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു. മൊത്ത വരുമാനത്തിൽ 1.28 കോടി രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് 50 ശതമാനത്തിൽ അധികമാണെന്ന് പ്രസിഡന്റ് പറഞ്ഞു. നടവരവ് ആദ്യദിനം1,00,10,900 രൂപ. 2018ൽ 75,88,950 രൂപയും 2017ൽ 75,85,185 രൂപയും ആയിരുന്നു നടവരവ്. അപ്പം വില്പനയിലൂടെ 13,98,110 രൂപ ലഭിച്ചു. (2018ൽ 5,82,715 രൂപ, 2017ൽ 11,00,295 രൂപ). അരവണ വില്പനയിലൂടെ ഈ വർഷം ആദ്യദിനം 1,19,50,050 രൂപ ലഭിച്ചു. (2018ൽ 72,45,070 രൂപ, 2017ൽ 1,26,21,280 രൂപ).
Read Moreതീർഥാടക സേവനകേന്ദ്രം തുറന്ന് പൊൻകുന്നം ജനമൈത്രി പോലീസ്
പൊൻകുന്നം: പൊൻകുന്നത്തു പോലീസിന്റെ സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. ആദ്യ ദിവസത്തെ ചുക്ക് കാപ്പി വിതരണം പൊൻകുന്നം പുതിയകാവ് ദേവസ്വം വകയായിരുന്നു. ദേവസ്വം പ്രസിഡന്റ് ആർ. സുകുമാരൻ നായർ നേതൃത്വം നൽകി. ദിവസവും വിവിധ സംഘടനകളുടെ പ്രവർത്തകർ സേവന സന്നദ്ധരായി കേന്ദ്രത്തിൽ ഉണ്ടാവും. അപകടം ഒഴിവാക്കി യാത്ര ചെയ്യുന്നതിനുള്ള നിർദേശവും പ്രാഥമിക സൗകര്യം ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളും ചുക്ക് കാപ്പിക്ക് ഒപ്പമുണ്ടാകും. പഞ്ചായത്തുകളുടെയും വിവിധ സന്നദ്ധസംഘടനകളുടെയും വ്യാപാരികളുടെയും ഓട്ടോ, ടാക്സി തൊഴിലാളികളുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സേവന കേന്ദ്രം എട്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഡോ. എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ആർ. സാഗർ, അമ്മിണിയമ്മ പുഴയനാൽ, എസ്എച്ച്ഒ വി.കെ. വിജയരാഘവൻ, പോലീസ് പിആർഒ പി.എച്ച്. ഹാഷിം, പി. പ്രസാദ്,…
Read Moreസന്നിധാനത്ത് അന്നദാനം മഹാദാനം; പമ്പയിൽ കുടിവെള്ളത്തിനു കർശന പരിശോധന
ശബരിമല: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അന്നദാനമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. വിഭവസമൃദ്ധമായ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ മൂന്ന് നേരങ്ങളിലും അന്നദാനം അയ്യപ്പഭക്തര്‍ക്കായി തയാറാണ്. മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള അന്നദാനമണ്ഡപത്തിലാണ് അയ്യപ്പഭക്തര്‍ക്കായി അന്നദാനം ഒരുക്കിയിട്ടുള്ളത്. 2019 – 2020 വര്‍ഷത്തെ മണ്ഡല, മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാന പ്രസാദത്തിന്റെ വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. തുടര്‍ന്ന് മന്ത്രി അയ്യപ്പഭക്തര്‍ക്ക് പ്രാതല്‍ വിളമ്പി. ഒരുദിവസം 40000 പേര്‍ക്ക് അന്നം ദാനം ചെയ്യുന്നുണ്ട്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ബോര്‍ഡംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.എസ്. രവി, ദേവസ്വം കമ്മീഷണര്‍ എം. ഹര്ഷന്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പമ്പയിൽ കുടിവെള്ളത്തിനു കർശന പരിശോധന പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമൊരുക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കുടിവെള്ളം, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, നദിജലം,…
Read Moreമലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ഡിസംബറിൽ; ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു. വനംവകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജു എം എൽ എമാരായ റോഷി അഗസ്റ്റിൻ , എൻ.ജയരാജ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.അങ്കമാലി നഗരസഭ ചെയർപേഴ്സണ്‍ എം.എ.ഗ്രേസി ടീച്ചർ, സജി വർഗീസ്, നോജി ജോസ്, അജി ബി.റാന്നി, ഷിബു വട്ടപ്പാറ, ബി.ഷാജി എന്നിവർ പങ്കെടുത്തു. മലയോര പ്രദേശത്തിൻറെ സമഗ്രവികസനം മുൻനിർത്തിയും, വികസന കുതിപ്പിന് വഴിവെക്കുന്ന 21 വർഷം മുൻപ് തുടക്കം കുറിച്ച അങ്കമാലി എരുമേലി തിരുവനന്തപുരം ശബരി റെയിൽവേയും വിമാനത്താവള പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ന്ധമലയോര വികസന സംഗമം സംഘടിപ്പിക്കുന്നത്. മലയോര വികസന സംഗമം ഡിസംബർ അവസാന വാരം കോട്ടയത്ത് നടക്കും. ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. കമാൽ പാഷ, മന്ത്രിമാർ, എംപിമാർ എംഎൽഎമാർ , തദ്ദേശ സ്ഥാപനങ്ങളിലേയും…
Read Moreമണ്ഡല കാലം; കോട്ടയത്ത് തീർഥാടകരുടെ തിരക്കേറി; റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക കെഎസ്ആർടിസി സർവീസ്
കോട്ടയം: മണ്ഡലകാലം ആരംഭിച്ചതോടെ കോട്ടയത്ത് ശബരിമല തീർഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. കോട്ടയം റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസ് സ്റ്റാൻഡിലുമാണ് തീർഥാടകരുടെ തിരക്കേറെയുള്ളത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു കെഎസ്ആർടിസി വെള്ളിയാഴ്ച മുതൽ പന്പയിലേക്ക് സർവീസുകൾ ആരംഭിച്ചിരുന്നു. ഇന്നലെ 20 ബസുകൾ സർവീസ് നടത്തി. ഇക്കൊല്ലം തീർഥാടക തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്നു മതുൽ കൂടുതൽ ബസുകൾ എരുമേലിക്കും പന്പയ്ക്കും ഓടിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി അധികൃതർ. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ തീർഥാടകരെത്തുന്നത്. ആന്ധ്രയിൽനിന്ന് ഇന്നലെ ആദ്യ സ്പെഷൽ ട്രെയിൻ എത്തി. അടുത്ത ദിവസം മുതൽ കോട്ടയത്തിനും കൊല്ലത്തിനും വിവിധയിടങ്ങളിൽനിന്ന് കൂടുതൽ സ്പെഷൽ ട്രെയിനുകൾ എത്തും. ട്രെയിനുകളിൽ തീർഥാടകർ കൂടുതൽ എത്തുന്ന മുറയ്ക്ക് കൂടുതൽ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസിക്ക് ലഭിച്ചിരിക്കുന്ന നിർദേശം. എപ്പോഴും റെയിൽവേ സ്റ്റേഷനു മുന്പിൽ പന്പയ്ക്കുള്ള ഒരു ബസ് ഉണ്ടാകും. പന്പ സർവീസ് ബസുകളുടെ പാർക്കിംഗ്…
Read Moreതരം താഴ്ത്തി! 27 വർഷം ലോക്കൽ സെക്രട്ടറി ആയിരുന്ന സിപിഎം നേതാവ് സിപിഐയിൽ ചേർന്നു
എരുമേലി: ഏരിയ നേതൃത്വം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതിന് പിന്നാലെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് പ്രമുഖ നേതാവ് സിപിഎം വിട്ടു. 52 വർഷമായി പാർട്ടി അംഗവും 27 വർഷക്കാലം എരുമേലി ലോക്കൽ സെക്രട്ടറി സ്ഥാനവും വഹിച്ച ടി.പി. തൊമ്മിയാണ് രാജി വച്ചെന്ന് അറിയിച്ചത്. ഇനി സിപിഐയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ടി.പി. തൊമ്മി പറഞ്ഞു. കഴിഞ്ഞയിടെയായി എരുമേലി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഭിന്നത രൂക്ഷമായിരുന്നു. കാഞ്ഞിരപ്പള്ളി ഏരിയ നേതൃത്വം ഇടപെട്ട് ലോക്കൽ കമ്മിറ്റി അംഗമായ ടി.പി. തൊമ്മിയെ ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. അച്ചടക്ക നടപടിക്ക് ശേഷം പാർട്ടി നേതൃ തലത്തിലേക്ക് കെഎസ്കെടിയുവിൽ ഭാരവാഹിയായി ടി.പി. തൊമ്മി സജീവമായപ്പോഴാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് മാറ്റി കഴിഞ്ഞയിടെ വീണ്ടും അച്ചടക്ക നടപടി ഉണ്ടായത്. അതേസമയം ജോലി വാഗ്ദാനം നൽകി പലരിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ടി.പി. തൊമ്മിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന്…
Read Moreഇനിയൊരിക്കലും മടക്കമില്ലാതെ യാത്ര! മൂന്നു വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ മുന്നില്‍ കണ്ണീർപ്പൂക്കളുമായി സഹപാഠികൾ
കോട്ടയം: മീനച്ചിലാറിന്റെ ആഴക്കയത്തിൽ വിറങ്ങലിച്ചുപോയ മൂന്നു വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഇന്നലെ സ്കൂൾ അങ്കണത്തിൽ അന്തിമോപചാരത്തിന് എത്തിച്ചപ്പോൾ സഹപാഠികൾ വാവിട്ടുനിലവിളിച്ചു. ഇനിയൊരിക്കലും മടക്കമില്ലാതെ യാത്രയായ വിദ്യാർഥികളുടെ ചേതനയറ്റ ശരീരത്തിനു മുന്നിൽ അധ്യാപകരും കണ്ണീർ വാർത്തു. മീനച്ചിലാറ്റിൽ പൂവത്തുംമൂട് മൈലപ്പള്ളിക്കടവിൽ വെള്ളിയാഴ്ച വൈകുന്നേരം മുങ്ങിമരിച്ച പുതുപ്പള്ളി ഐഎച്ച്ആർഡി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥികളായ ചിങ്ങവനം കേളചന്ദ്രപറന്പിൽ കെ.സി. ചാക്കോയുടെ മകൻ കെ.സി. അലൻ (17), മീനടം വട്ടക്കുന്നേൽ കൊടുവള്ളിൽ കെ.സി. ജോയിയുടെ മകൻ ഷിബിൻ ജേക്കബ് (17), വടവാതൂർ കുന്നപ്പള്ളിയിൽ കെ.കെ. പ്രസാദിന്റെ മകൻ അശ്വിൻ കെ. പ്രസാദ് (17) എന്നിവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്കാണ് സ്കൂളിൽ എത്തിച്ചത്. അലന്റെയും ഷിബിന്റെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം കണ്ടെടുത്തിരുന്നു. അശ്വിന്റെ മൃതദേഹം ഇന്നലെ രാവിലെ എട്ടരയോടെ പൂവത്തുംമൂട് തൂക്കുപാലത്തിന് സമീപത്തുനിന്നാണു കണ്ടെത്തിയത്. പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ…
Read Moreപോലീസ് വേഷത്തില്‍ യുവതികളുടെ മലകയറ്റം; പുതുശേരിയുടെ മൊഴി രേഖപ്പെടുത്തി
തിരുവല്ല: 2018 ഒക്ടോബറില്‍ തുലാംമാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോള്‍ പോലീസ് വേഷം ധരിപ്പിച്ച് രണ്ട് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോയ പോലീസ് നടപടിക്കെതിരെയുള്ള പരാതിയില്‍ കേരള കോണ്‍ഗ്രസ് -എം നേതാവ് ജോസഫ് എം. പുതുശേരിയില്നിന്നു ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി. പോലീസ് ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി പുതുശേരി നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. പോലീസ് യൂണിഫോമിന്റെ ദുരുപയോഗം സംഭവത്തില്‍ വ്യക്തമാണെന്നും കേരള പോലീസ് ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും പുതുശേരി മൊഴി നല്കി. രഹന ഫാത്തിമയെയും മറ്റൊരു മാധ്യമ പ്രവര്ത്തകയെയുമാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്ന് പോലീസ് ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്.
Read More