കൽപ്പറ്റ: ഭാര്യയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ട സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ വൈത്തിരി ചുണ്ടേൽ ഒലിവുമല സ്വദേശി പോലീസിൽ നൽകിയ പരാതിയും ഇതുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾക്കും പിന്നിൽ സിപിഎമ്മിന്റെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവരാണെന്നു സി.കെ. ശശീന്ദ്രൻ എംഎൽഎ വൈത്തിരിയിൽ പാർട്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പരാതി നൽകിയും വ്യാജ പ്രചാരണം നടത്തിയും പാർട്ടിയെ ദുർബലപ്പെടുത്താമെന്നതു വ്യാമോഹമാണ്. തെറ്റുചെയ്തവർ എത്ര ഉന്നതരായാലും അവർക്കെതിരെ നടപടിയെടുത്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്. പരാതിയിൽ ഏതുതരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പാർട്ടി മുൻ ജില്ലാ സെക്രട്ടറികൂടിയായിരുന്ന ശശീന്ദ്രൻ പറഞ്ഞു. വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു.പാർട്ടി ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, പി.വി. സഹദേവൻ, കെ. റഫീഖ്, എ.എൻ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kottayam
മണ്ഡല കാലത്തിന് തുടക്കം കുറിച്ച്, നിയോഗം പൂർത്തിയാക്കി മുൻ മേൽശാന്തിമാർ ഇന്നു പടിയിറങ്ങും
ശബരിമല: പുറപ്പെടാ ശാന്തിമാരെന്ന നിലയിൽ കഴിഞ്ഞ ഒരുവർഷം ശബരിമല സന്നിധാനത്തു താമസിച്ചു പൂജകൾ നിർവഹിച്ച സുകൃതവുമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ഇന്നു പടിയിറങ്ങും. ഇന്നു വൈകുന്നേരം തീർഥാടനകാലത്തിനു തുടക്കം കുറിച്ച് നട തുറക്കുന്നത് നിലവിലെ മേൽശാന്തിമാരാണ്. പുതിയ മേൽശാന്തിമാരുടെ അവരോധിത ചടങ്ങുകൾ കഴിഞ്ഞ് നട അടച്ച് താക്കോൽ ദേവസ്വം അധികൃതരെ ഏൽപിക്കുന്നതോടെ അയ്യപ്പസന്നിധിയിൽ നിന്ന് ഇവർക്ക് പടിയിറങ്ങാം.ശബരിമല മേൽശാന്തി വി.എൻ. വാസുദേവൻ നന്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.എൻ. നാരായണൻ നന്പൂതിരിയുമാണ് ഇന്ന് പടിയിറങ്ങുന്നത്. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഏറെ അസ്വസ്ഥതകൾ നിറഞ്ഞ കഴിഞ്ഞ മണ്ഡല, മകരവിളക്കുകാലത്തെ ഓർമയിലാണ് ഇവരുടെ മടക്കം.
Read Moreടാഗ് കെട്ടൂ, സുരക്ഷിതരാകു; ശബരിമലയിൽ തിരക്കിനിടയിൽ കാണാതാവുന്ന കുട്ടികളെ എളുപ്പത്തിൽ കണ്ടെത്താനുള്ള വിദ്യയുമായി കേരളാ പോലീസ്
ശബരിമലയിൽ ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ കാണാതായാൽ വേഗത്തിൽ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് സംവിധാനം ഒരുക്കി. സ്വകാര്യ മൊബൈൽ നെറ്റവർക്ക് സേവനദാതാക്കാളുമായി ചേർന്ന് ആർഎഫ്ഐഡി എന്ന സംവിധാനത്തിന്റെ സഹായത്തോടെയാകും കണ്ടെത്തുകയെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. തീർഥാടകരായി എത്തുന്ന കുട്ടികളുടെ കൈയിൽ പോലീസ് ടാഗ് കെട്ടികൊടും. പന്പയിലുള്ള കണ്ട്രോൾ റൂമിലാണ് ടാഗ് അണിയിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ കാണാതായാൽ ഈ ടാഗ് ലോക്കേറ്റ് ചെയ്ത് കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിയും. തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഫോഴ്സിനെയും ട്രാഫിക് പോലീസിനെയും നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. കൂടുതൽ ഭക്തർ വരുന്ന പന്തളം പോലുള്ള ഇടത്താവളങ്ങളിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. പന്തളം കൊട്ടാരം സന്ദർശനം, തിരുവാഭരണ ദർശനം എന്നിവ സുഗമമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
Read Moreമിനിമം ചാർജ് 10രൂപ, വിദ്യാർഥികളുടെ ചാർജ് അഞ്ചു രൂപയാക്കുക അങ്ങനെ നിരവധി ആവശ്യങ്ങളുമായി അനിശ്ചിത കാല സമരത്തിനൊരുങ്ങി ബസ് ഓർഗനൈസേഷൻ
കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 22 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. പ്രവർത്തന ചെലവിന് ആനുപാതികമായി ചാർജ് വർധിപ്പിക്കുക, മിനിമം ചാർജ് 10 രൂപയും കിലോമീറ്ററിന് 80 പൈസയുമാക്കുക, വിദ്യാർഥികൾക്ക് മിനിമം ചാർജ് അഞ്ചു രൂപയും കണ്സഷൻ 50 ശതമാനവുമാക്കുക, സ്വാശ്രയ കോളജിലെ വിദ്യാർഥികൾക്ക് സ്വകാര്യ ബസുകളിലെ യാത്രാസൗജന്യം നിർത്തലാക്കുക, ആർടിഒ നൽകുന്ന കാർഡ് ഉപയോഗിച്ച് കെഎസ്ആർടിസിയിലും വിദ്യാർഥികൾക്ക് കണ്സഷൻ അനുവദിക്കുക, സ്വകാര്യ ബസുകളുടെ ഇൻഷ്വറൻസ് സർക്കാർ ഏറ്റെടുക്കുക, വാഹന നികുതിയിൽ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കുകയും ഡീസലിനു സബ്സിഡി അനുവദിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്. സ്വകാര്യ ബസുകൾ നിരത്തിലിറക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും ഭീമമായ ഡീസൽ വിലവർധനവിനു പുറമേ സ്പെയർ പാട്സുകൾ, ഓയിൽ, ടയറുകൾ തുടങ്ങി എല്ലാ സാധനങ്ങൾക്കുമുള്ള…
Read Moreശബരിമല ഇനി ശരണംവിളികളാൽ മുഖരിതം; മണ്ഡലകാല പൂജകൾക്കായി ക്ഷേത്ര നട മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി തുറക്കും
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. 41 നാൾ നീളുന്ന വ്രതശുദ്ധിയുടെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമാകും. വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി.എൻ. വാസുദേവൻ നന്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്നു വിളക്കുകൾ കത്തിക്കും. ശരണം വിളികളുമായി കൈകൂപ്പി നിൽക്കുന്ന അയ്യപ്പഭക്തർക്കു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ദർശനത്തിന് കാത്തു നിൽക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളൂ. പ്രസാദ വിതരണം കഴിഞ്ഞാൽ പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങു നടക്കും. ശബരിമല മേൽശാന്തിയായി മലപ്പുറം തിരൂർ തിരുനാവായ അരീക്കര മനയിൽ എ.കെ. സുധീർ…
Read Moreകടം കൊടുത്ത പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവം: പണം നൽകാനുള്ളയാൾക്കെതിരേ കേസെടുക്കും
വൈക്കം: കടം വാങ്ങിയ പണം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുർന്ന് വ്യാപാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ പണം നല്കാനുണ്ടായിരുന്നയാൾക്കെതിരെ പോലീസ് കേസെടുക്കും. വൈക്കത്തെ കൃഷ്ണ ടെക്സ്റ്റയിൽസ് ഉടമ വൈക്ക പ്രയാർ പരുത്തിക്കാനിലത്ത് കൃഷ്ണ നിവാസിൽ ബിജു (48) ആണ് തികൊളുത്തി ജീവനൊടുക്കിയത്. ബിജു കടമായി നല്കിയ പണം തിരികെ നല്കാനുള്ള വൈക്കം ബെസ്റ്റ് ബേക്കറി ഉടമ ബാബുവിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയായിരിക്കും പോലീസ് കേസെടുക്കുന്നത്. ഇന്നലെ രാവിലെ ബാബുവിന്റെ വീട്ടിനു മുന്നിലെത്തിയ ബിജു പെട്രോളിച്ചു തീകൊളുത്തിയശേഷം വീട്ടിലേക്കു ഓടി കയറുകയായിരുന്നു. പൊള്ളലേറ്റ ബാബുവിന്റെ ഭാര്യ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈക്കം കച്ചേരിക്കലയ്ക്ക് സമീപം എസ്ബിഐക്കടുത്തായി പ്രവർത്തിക്കുന്ന ബിജുവിന്റെ വസ്ത്രാലയത്തിനു അഭിമുഖമായി ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിലാണ് ബാബുവിന്റെ ബേക്കറി പ്രവർത്തിക്കുന്നത്. ഇന്നലെ രാവിലെ 10ന് ബാബു ബിജു കടം വാങ്ങിയ രണ്ടു ലക്ഷത്തിലധികം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട്…
Read Moreമോഹം കൊണ്ടാണ് സാറേ..! എംബിബിഎസ് ക്ലാസിൽ സ്റ്റെതസ്കോപ്പും കോട്ടുമണിഞ്ഞ് ഇതര സംസ്ഥാനക്കാരൻ; അധ്യാപകന്റെ സംശയം യുവാവിനെ കുടുക്കി; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന സംഭവം ഇങ്ങനെ…
കോട്ടയം: എംബിബിഎസ് ക്ലാസിൽ കയറിയിരുന്ന ഇതര സംസ്ഥാനക്കാരനെ അധ്യാപകൻ കയ്യോടെ പിടികൂടി. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് ക്ലാസിലായിരുന്നു സംഭവം. കോട്ടും ഐഡന്റിറ്റി കാർഡും ധരിച്ചു മറ്റു വിദ്യാർഥികളെപ്പോലെ തന്നെയാണ് ഇതര സംസ്ഥാനക്കാരനും ക്ലാസിൽ കയറിയിരുന്നിരുന്നത്. അതിനാൽ മറ്റു വിദ്യാർഥികൾക്കും സംശയമുണ്ടായിരുന്നില്ല. പതിവു പോലെ ക്ലാസിലെത്തിയ അധ്യാപകൻ സംശയം തോന്നിയതോടെ ഇതര സംസ്ഥാനക്കാരനോട് പേര് ചോദിച്ചപ്പോഴും ഐഡന്റിറ്റി കാർഡിലുണ്ടായിരുന്ന പേര്് കൃത്യമായി പറയുകയും ചെയ്തു. പീന്നിട് ക്ലാസിനു പുറത്തുപോയ അധ്യാപകൻ മറ്റ് അധ്യാപകരുമായി തിരികെയെത്തി ഇയാളെ പിടികൂടുന്പോഴാണു തങ്ങൾക്കൊപ്പം ക്ലാസിലുണ്ടായിരുന്നവൻ വ്യാജനായിരുന്നുവെന്ന് എല്ലാവർക്കും മനസിലായത്. ഇതേ ക്ലാസിലെ ഒരു വിദ്യാർഥി ബാഗും കോട്ടും ഐഡന്റിറ്റി കാർഡും ഉൾപ്പെടെയുള്ളവ സുരക്ഷിതമായ സ്ഥാനത്തുവച്ചശേഷം അത്യാവശ്യമായി ഒരിടംവരെ പോയി. ഈ സമയത്താണ് ബാഗും കോട്ടും ഐഡന്റിറ്റി കാർഡും ഉൾപ്പെടെയുള്ളവ കൈക്കലാക്കി ഇതര സംസ്ഥാനക്കാരൻ ക്ലാസിൽ കയറിയത്. ഡൽഹി…
Read Moreനടുറോഡിൽ ബസ് കുറുകെയിട്ട് കയ്യാങ്കളി; ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്
അതിരന്പുഴ: സ്വകാര്യ ബസ് റോഡിനു കുറുകെയിട്ടു ഗതാഗതം തടസപ്പെടുത്തുകയും സംഘർഷമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കും. ഇന്നലെ ഉച്ചയോടെ ഏറ്റുമാനൂർ- അതിരന്പുഴ റോഡിൽ യൂണിവേഴ്സിറ്റിക്കു സമീപമായിരുന്നു സംഭവം. കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസാണ് റോഡിനു കുറുകെയിട്ടു കോട്ടയം – പാലാ റോഡിൽ സർവീസ് നടത്തുന്ന എവിഎം ബസിനെ തടഞ്ഞ് നിർത്തിയത്. ആവേ മരിയ ബസ് എവിഎം ബസിനെ മറിക്കടക്കുന്നതിനിടയിൽ ഉരസിയതാണ് കാരണം. ഇതോടെ ബസ് റോഡിന് കുറുകെ നിർത്തിയിട്ട് 10 മിനിറ്റോളം ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും അസഭ്യവർഷവുമുണ്ടായി. മോട്ടോർ വാഹനവകുപ്പിന്റെ നടപടികളുടെ ഭാഗമായി ഇന്നലെ രാത്രിയിൽ ട്രിപ്പ് അവസാനിപ്പിച്ചു കോട്ടയം നാഗന്പടം സ്റ്റാൻഡിൽ പാർക്കു ചെയ്തിരുന്ന ആവേ മരിയ ബസ് അധികൃതർ എത്തി പരിശോധിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയശേഷം…
Read Moreകട്ടകലിപ്പ് വേണ്ട, ശാന്തമായിരിക്കണം..! നാളെ നടതുറക്കും; സുരക്ഷ ഒരുക്കി പോലീസ്; ശബരിമല വീണ്ടും മുൾമുനയിൽ
പത്തനംതിട്ട: നാളെ ആരംഭിക്കുന്ന മണ്ഡലകാലത്തിനു മുന്നോടിയായി പോലീസ് സുരക്ഷാ സംവിധാനങ്ങൾക്ക് ഇന്നു തുടക്കമാകും. 2551 അംഗ പോലീസ് സേന ഇന്ന് ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലുമായി ചുമതലയേൽക്കും. നിലയ്ക്കൽ മുതൽ ഡ്യൂട്ടിയിലുള്ള പോലീസ് സംഘം എത്തിത്തുടങ്ങി.ശബരിമലയിൽ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതി നൽകിയ വിധിയുടെ കൂടി പശ്ചാത്തലത്തിൽ തീർഥാടനകാലം ഏറെ ശ്രദ്ധിക്കപ്പെടും. കോടതി വിധിയേ തുടർന്ന് യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് വ്യക്തമായിട്ടില്ല. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്നു മുതൽ ചുമതലയേൽക്കുന്ന പോലീസ് സംഘത്തിന് സംഘർഷസാധ്യത പരമാവധി ഒഴിവാക്കാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്. ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോർഡിനേറ്റർ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബ് ആയിരിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്കുമാർ, ദക്ഷിണമേഖലാ ഐജി ബൽറാം കുമാർ ഉപാധ്യായ എന്നിവർ ജോയിന്റ് ചീഫ് പോലീസ്…
Read Moreജയറാമും പിന്നെ 101 കലാകാരന്മാരും; വൈക്കത്തഷ്ടമിയിൽ പഞ്ചാരിമേളവുമായി കൊട്ടിക്കയറാൻ ജയറാം
വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ചു കലാസ്വാദകർക്ക് മുന്നിൽ മേള വിസ്മയം തീർക്കാൻ ചലച്ചിത്ര താരം ജയറാം നാളെ എത്തും. ഏഴാം ഉത്സവ ദിനമായ നാളെ നടക്കുന്ന ശ്രീബലിയെഴുന്നള്ളിപ്പിനാണ് ജയറാം പ്രമാണിയായി നടത്തുന്ന പഞ്ചാരിമേളം അരങ്ങേറുന്നത്. ജയറാമിനോടപ്പം പ്രശസ്തരായ 121 കലാകാരൻമാരും രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന മേളപ്പെരുക്കത്തിൽ പങ്കെടുക്കും. ശ്രീബലി എഴുന്നള്ളിപ്പ് രണ്ടു പ്രദക്ഷിണം പൂർത്തിയാക്കി കൊടിമര ചുവട്ടിൽ എത്തുന്നതോടെ ജയറാമിന്റെ നേതൃത്വത്തിലുള്ള മേളത്തിനു തുടക്കമാകും. തുടർന്നു പ്രദക്ഷിണവഴിയിലുടെ കടന്ന് ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് എത്തുന്പോൾ മേളം കൊട്ടിക്കയറും. കഴിഞ്ഞ അഷ്ടമിയുടെ ഏഴാം ഉത്സവ നാളിലും ജയറാം വൈക്കത്തെത്തി പഞ്ചാരി മേളം ഒരുക്കിയിരുന്നു. വൈക്കം വലിയ കവല മുത്തുച്ചിപ്പി ടി.ആർ. സുരേഷ് വഴിപാടായി സമർപ്പിക്കുന്നതാണ് ജയറാമിന്റെ പഞ്ചാരിമേളം. വൈക്കത്തഷ്ടമി ഉൽസവത്തിലെ ഏഴാം ഉൽസവ ദിനമായ നാളെയാണ് വൈക്കത്തപ്പൻ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളുന്നത്.
Read More