തീർഥാടക സേവനകേന്ദ്രം  തുറന്ന് പൊൻകുന്നം ജനമൈത്രി പോലീസ്


പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്തു പോ​ലീ​സി​ന്‍റെ സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ആ​ദ്യ ദി​വ​സ​ത്തെ ചു​ക്ക് കാ​പ്പി വി​ത​ര​ണം പൊ​ൻ​കു​ന്നം പു​തി​യ​കാ​വ് ദേ​വ​സ്വം വ​ക​യാ​യി​രു​ന്നു. ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി. ദി​വ​സ​വും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ സേ​വ​ന സ​ന്ന​ദ്ധ​രാ​യി കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​വും.

അ​പ​ക​ടം ഒ​ഴി​വാ​ക്കി യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും പ്രാ​ഥ​മി​ക സൗ​ക​ര്യം ല​ഭ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ചു​ക്ക് കാ​പ്പി​ക്ക് ഒ​പ്പ​മു​ണ്ടാ​കും. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ​ന കേ​ന്ദ്രം എ​ട്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്.

ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സു​മം​ഗ​ലാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​ആ​ർ. സാ​ഗ​ർ, അ​മ്മി​ണി​യ​മ്മ പു​ഴ​യ​നാ​ൽ, എ​സ്എ​ച്ച്ഒ വി.​കെ. വി​ജ​യ​രാ​ഘ​വ​ൻ, പോ​ലീ​സ് പി​ആ​ർ​ഒ പി.​എ​ച്ച്. ഹാ​ഷിം, പി. ​പ്ര​സാ​ദ്, ആ​ർ.​എ​സ്. അ​ജി​ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts