കോട്ടയം: നാളെ മുതൽ കോട്ടയം ജില്ലയിൽ ഓട്ടോറി ക്ഷകളിൽ മീറ്റർ നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതൽ മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോ ഡ്രൈവർമാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ കളക്ടർ പി.കെ. സുധീർബാബു ഉത്തരവിട്ടത്. ഓട്ടോ ചാർജ് സംബന്ധിച്ച് കോട്ടയത്ത് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് മീറ്റർ പ്രവർത്തിപ്പിച്ച് ഓടാൻ ഓട്ടോറിക്ഷ ഡ്രൈവർമാരോട് നിർദേശിച്ചത്. മീറ്ററിൽ കാണുന്ന ചാർജേ നല്കാവൂ എന്നാണ് നിർദേശം. എന്നാൽ ഇത് നടപ്പാക്കാൻ കഴിയുമോ എന്നാണ് യാത്രക്കാർ കാത്തിരിക്കുന്നത്. മുൻപ് കളക്ടർമാരും ആർഡിഒമാരും നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ് കോട്ടയത്തെ ഓട്ടോ മീറ്റർ. മീറ്റർ പ്രവർത്തിപ്പിച്ച് ഓടാൻ കോട്ടയത്തെ ഭൂരിപക്ഷം ഓട്ടോ ഡ്രൈവർമാരും തയാറല്ല എന്നതാണ് പ്രശ്നം. യൂണിയനുകളും ഇവരെ അനുകൂലിക്കും. ഏതെങ്കിലും യൂണിയൻ ഓട്ടോ മീറ്റർ നിർബന്ധമാക്കുന്നതിന് അനുകൂലമാണെങ്കിൽ ഡ്രൈവർമാർ യൂണിയൻ ബന്ധം ഉപേക്ഷിച്ച് മറ്റൊരു യൂണിയനിൽ ചേരും. ഇതാണ് മുൻകാലങ്ങളിൽ കണ്ടു വരുന്നത്.…
Read MoreCategory: Kottayam
പാലായിലെ സ്ഥാനാർഥി; പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ജോസ് കെ. മാണി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി. ഇന്നു ചേരുന്ന യുഡിഎഫ് ഉപസമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാർഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. മറ്റാരും ഇതിൽ ഇടപെടേണ്ടതില്ലെന്നും ഇക്കാര്യം യുഡിഎഫ് ഉപസമിതിയില് അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറി സംഭവം; നഴ്സിംഗ് അസിസ്റ്റന്റിനെതിരേ കേസെടുത്തു
ഗാന്ധിനഗർ: പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ കൊണ്ടുവന്ന പോലീസുകാരനോട് മോശമായി പെരുമാറിയ മെഡിക്കൽ കോളജിലെ നഴ്സിംഗ് അസിസ്റ്റന്റിനെതിരേ ഗാന്ധിനഗർ പോലീസ് കേസെടുത്തു. മോശമായി പെരുമാറുകയും കയർത്തു സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. നഴ്സിംഗ് അസിസ്റ്റന്റ ശ്രീദേവിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസെടുത്തതിനെ തുടർന്ന് സ്റ്റേഷനിൽ ഹാജരാകുവാൻ ആശുപത്രിയിലെത്തി നോട്ടീസ് നൽകിയെങ്കിലും കൈപ്പറ്റിയില്ല. എന്റെ വീട്ടിലെ അഡ്രസിൽ നോട്ടീസ് നല്കിയാലേ കൈപ്പറ്റു എന്ന് ആദ്യ തവണ ജീവനക്കാരിവാശി പിടിച്ചെങ്കിലും അടുത്ത ദിവസം കൈപ്പറ്റി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലയിലെ ഒരു പ്രധാന സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ജനറൽ സർജറി ഒ.പി.വിഭാഗത്തിലെത്തി. സഹായത്തിനായി യൂണിഫോമിൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ഇവർ ഒ.പി. കൗണ്ടറിൽ എത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീദേവിയോട് ഡോക്ടറെ കാണുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ചോദിച്ചു. ക്ഷുഭിതയായ ജീവനക്കാരി പോലീസിന് എന്താ പ്രത്യേകത മറ്റുള്ളവരെപ്പോലെ ക്യൂവിൽ നിൽക്കുവാൻ പാടില്ലേ എന്നു…
Read Moreനീണ്ടൂരിൽ വൻ കഞ്ചാവ് വേട്ട ; രണ്ടുപേർ അറസ്റ്റിൽ; വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ്
ഏറ്റുമാനൂർ: ഗാന്ധിനഗർ പോലീസിന്റെ വൻ കഞ്ചാവ് വേട്ടയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട അഞ്ചു കിലോ കഞ്ചാവ് കണ്ടെത്തി. രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇന്നലെ അർധരാത്രിയിൽ ഗാന്ധിനഗർ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. നീണ്ടൂർ സ്വദേശികളായ രാജീവൻ, ജയൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്്. കുട്ടോന്പുറം ഷാപ്പിന് സമീപത്ത് വിൽപ്പനയ്ക്കെത്തിച്ച അരകിലോ കഞ്ചാവുമായി ഇവരെ രാത്രിയിൽ പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് വീടിനു സമീപത്ത് കഞ്ചാവ് കുഴിച്ചിട്ട വിവരം ലഭിച്ചത്. പിന്നീട് പോലീസ് എത്തി മണ്ണു നീക്കി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. അതിരന്പുഴ, ആർപ്പൂക്കര, കൈപ്പുഴ, നീണ്ടൂർ പ്രദേശങ്ങളിൽ വലിയ തോതിൽ കഞ്ചാവ് വിൽപന സജീവമാകുന്നതായി ജില്ലാ പോലീസ് മേധാവി പി.എസ്.സാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് കുട്ടോന്പുറം ഷാപ്പിന് സമീപത്ത്…
Read Moreമദ്യലഹരിയിൽ ഭാര്യയെ ചവിട്ടിക്കൊന്ന് ഭർത്താവ്; പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരുടെയും ജീവിതം തകർത്തത് യുവാവിന്റെ അമിത മദ്യപാനം; കറുകച്ചാലിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയെ ചവിട്ടിയും തല ഭിത്തിയിലിടിപ്പിച്ചും കൊലപ്പെടുത്തി. കറുകച്ചാൽ ശാന്തിപുരത്തിനു സമീപം കാവുങ്കൽപ്പടി കോലത്ത്മലയിൽ സുബിന്റ (25) ഭാര്യ അശ്വതി (19)യാണ് കൊല്ലപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെ രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വതി ഇന്നു പുലർച്ചെയാണ് മരിച്ചത്. സഭവത്തെക്കുറിച്ച് സുബിന്റെ മാതാവ് കുഞ്ഞുമോൾ പറയുന്നതിങ്ങനെ: റാന്നി ഉതിമൂട് സ്വദേശനിയായ അശ്വതി പ്ളസ് ടൂ വിദ്യാഭ്യാസം നടക്കുന്നതിനിടയിൽ മാതാവിന്റെ സഹോദരി താമസിക്കുന്ന മല്ലപ്പള്ളി മാന്താനത്ത് ഇടയ്ക്കിടെ പോകുകയും അങ്ങനെയുള്ള പരിചയത്തിൽ മാതൃസഹോദരിയുടെ അയൽവാസിയായ സുബിനുമായി പ്രണയത്തിലാകുകയും ചെയ്തു. പഠനം പൂർത്തിയായ ശേഷം സുബിൻ തന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഭാര്യാ ഭർത്തക്കൻമാരായി ജീവിക്കുകയായിരുന്നു. ഇതിനിടയിൽ സുബിൻ അമിതമായി മദ്യപിക്കുകയും കഞ്ചാവിന് അടിമപ്പെട്ടും അശ്വതിയെ മർദിക്കുക പതിവായിരുന്നു. ഇ തി ന് തടസം നിൽക്കുന്ന സുബിന്റെ മാതാവ് കുഞ്ഞുമോളേയും ഇയാൾ മർദിക്കുമായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ…
Read Moreപാലായിൽ അങ്കത്തട്ട് ഉണരുന്നു; മാണി സി. കാപ്പൻ നാളെ പത്രിക നൽകും ; യുഡിഎഫ് നേതൃയോഗം നാളെ കോട്ടയത്ത് ; എൻഡിഎ സ്ഥാനാർഥിയെ ഇന്നറിയാം
കോട്ടയം: മറ്റു രണ്ടു മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതിനാൽ ഇപ്പോൾ പാലായിലെ താരം ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ തന്നെ. പരസ്യപ്രചാരണത്തിനു തുടക്കം കുറിച്ച് ഇടതു സ്ഥാനാർഥി പാലായിൽ സജീവമായി. യുഡിഎഫിലും എൻഡിഎയിലും തിരക്കിട്ട ചർച്ചകൾ തുടരുന്നു. എൽഡിഎഫ് സ്ഥാനാർഥി നാളെ പത്രിക സമർപ്പിക്കും. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇന്നലെ രാവിലെ പാലായിലെത്തിയ എൽഡിഎഫ് സ്ഥാനാർഥിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.ഇന്നു രാവിലെ എലിക്കുളം,മേലുകാവ് പഞ്ചായത്തുകളിൽ മാണി സി. കാപ്പൻ പര്യടനം നടത്തുകയാണ്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാലായിൽ തയാറായെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തോടെ മാത്രമേ ക്യാന്പ് സജീവമാകുകയുള്ളു. നാളെ കോട്ടയത്ത് പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ യോഗം ചേർന്ന് സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്തും. ഇന്നലെ വൈകുന്നേരം യുഡിഎഫ് പാലാ മണ്ഡലം നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി. എൻഡിഎ ക്യാന്പിലും…
Read Moreപാലാ മണ്ഡലത്തിന്റെ പാരമ്പര്യം നിലനിർത്താൻ രാപകൽ അധ്വാനത്തിനു തയാറാകാൻ പ്രവർത്തകരോട് യുഡിഎഫ്
പാലാ: എന്തു വില കൊടുത്തും പാലാ മണ്ഡലത്തിന്റെ പാരന്പര്യം നിലനിർത്താൻ യുഡിഎഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഇതിനായി രാപകൽ അധ്വാനത്തിനു യുഡിഎഫ് പ്രവർത്തകരോട് നേതൃയോഗം ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ പാലായിൽ ചേർന്ന യുഡിഎഫ് നേതൃയോഗമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപകൽ സമരം ജില്ലയിൽ ഉപേക്ഷിച്ച് രാപകൽ തെരഞ്ഞെടുപ്പു പ്രവർത്തനത്തിനാണ് നേതൃയോഗം രൂപം നൽകിയത്. രാപകൽ സമരത്തിലെ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാക്കും. ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. പാലാ കുരിശുപള്ളി കവലയിൽ യുഡിഎഫ് ഇലക്്ഷൻ കമ്മിറ്റി ഓഫീസ് തയാറാക്കി. ഇവിടെ യോഗങ്ങളും മറ്റും നടത്താനുള്ള ക്രമീകരണത്തോടെയാണ് ഓഫീസ് തയാറാക്കിയിരിക്കുന്നത്.പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫിന്റെ സംസ്ഥാന…
Read Moreപാമ്പാടിയിൽ ഗൃഹനാഥനെ ആക്രമിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് അറിയില്ലെന്ന് സാബു
പാന്പാടി: സൗത്ത് പാന്പാടിയിൽ ഗൃഹനാഥനെ കന്പിവടിക്ക് ആക്രമിച്ച കേസിലെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. എന്നാൽ എന്തിനാണ് ആക്രമണമെന്നോ ആരാണ് ഇതിനു പിന്നിലെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സൗത്ത് പാന്പാടി വെള്ളക്കോട്ട് സാബു ചാക്കോ (65)യെയാണ് ആക്രമിച്ചത്. കന്പിവടിക്കടിയേറ്റ് കാലിന്റെ മുട്ടിനു താഴെയും കൈക്കുമാണ് പരിക്ക്. അസ്ഥികൾക്ക് ഒടിവില്ല. നാലു വർഷമായി പക്ഷാഘാതം സംഭവിച്ച് ചികിത്സയിലാണ് സാബു ചാക്കോ. ഇയാൾക്ക് മറ്റു ശത്രുക്കളാരുമില്ലെന്നും പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പറയുന്നു. പിന്നെന്തിനാണ് ആക്രമണമെന്ന കാര്യത്തിൽ സംശയം നിലവിൽക്കുന്നു. ആളു മാറിയതാണോ എന്ന സംശയവുമുണ്ട്. വെള്ളക്കോട്ട് എന്ന പേരിൽ പാന്പാടിയിൽ നിരവധി വീടുകളുണ്ട്. ഈ വഴിക്കും പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നും 3.30നും ഇടയ്ക്കാണ് ആക്രമണം. വീട്ടിലെത്തിയ രണ്ടു പേർ തന്നെ ഇരുന്പു വടിക്ക് അടിച്ചു വീഴ്ത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ടുവെന്നാണ് സാബു ചാക്കോയുടെ…
Read Moreഇടതു മുന്നണി ആവേശത്തിൽ; മുഖ്യമന്ത്രി സെപ്റ്റംബർ നാലിനു പാലായിൽ, കോടിയേരി മൂന്നിന്
പാലാ: ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിനു പിന്നാലെ തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് ഇടതു മുന്നണി പ്രവർത്തകരെ ആവേശത്തിലാക്കി. മാണി സി. കാപ്പന്റെ പേര് മാത്രമേ പരിഗണിച്ചിരുന്നുള്ളുവെന്നതിനാൽ തിരുവനന്തപുരത്ത് സ്ഥാനാർഥി പ്രഖ്യാപനം നടന്നയുടൻ തന്നെ പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും സ്ഥാനാർഥിക്കു വോട്ടുകൾ അഭ്യർഥിച്ചു കൊണ്ടുള്ള ബോർഡുകൾ ഇടതുമുന്നണി പ്രവർത്തകർ സ്ഥാപിക്കാൻ ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നലെ വൈകുന്നേരമുണ്ടായതോടെ ഇടതു മുന്നണി ക്യാന്പ് ആവേശത്തിലാണ.് മാണി സി കാപ്പന്റെ പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. സെപ്റ്റംബർ നാലിനു നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പാലായിലെത്തും. വൈകുന്നേരം നാലിന് നടക്കുന്ന കണ്വൻഷനായി മുനിസിപ്പൽ ടൗണ്ഹാൾ, പുഴക്കര മൈതാനം എന്നിവയാണ് പരിഗണിക്കുന്നത്. ഇടതുമുന്നണിയുടെ സംസ്ഥാന നേതാക്കളും കണ്വൻഷനിൽ പങ്കെടുക്കും. സെപ്റ്റംബർ മൂന്നിന് പാലായിൽ എസ്എഫ്ഐ വിദ്യാർഥി റാലിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി…
Read Moreപാലാ ഉപതെരഞ്ഞടുപ്പ്; പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന് ജോയ് എബ്രഹാം
കോട്ടയം: ആസന്നമായ പാലാ ഉപതെരഞ്ഞെടുപ്പിൽ പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന് കേരള കോൺഗ്രസ് നേതാവ് ജോയ് എബ്രഹാം. വിഷയത്തിൽ യുഡിഎഫ് ഇടപെട്ടിട്ടുണ്ട്. ജോസ് കെ.മാണി വിഭാഗവുമായി ചർച്ച നടത്തേണ്ടിവരുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജോസ് വിഭാഗവുമായി ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല. സ്ഥാനാർഥിന പ്രഖ്യാപനത്തിൽ ഹിഡൻ അജണ്ടകൾ നടപ്പാകാതിരിക്കാനാണ് യുഡിഎഫ് ഇടപെടലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More