കറുകച്ചാൽ: ബൈക്കും സൈക്കിളും കണ്ടാൽ പൊക്കുന്ന കൗമാര സംഘത്തെ കറുകച്ചാൽ പോലീസ് കുടുക്കി. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തില്ല. മേലിൽ ആവർത്തിച്ചാൽ കേസാകുമെന്നു വിരട്ടി വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നതാണ് കൗമാര സംഘത്തെ കുടുക്കിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് നെടുംകുന്നം മഠത്തുംപടി പടിഞ്ഞാറേപ്രക്കാട്ട് ജോബിൻ തോമസിന്റെ ബൈക്ക് മോഷണം പോയത്. ഉടൻ തന്നെ ജോബിൻ കറുകച്ചാൽ പോലീസിൽ പരാതി നൽകി. ഇതോടൊപ്പം ജോബിനും സൂഹൃത്തുക്കളും ചേർന്ന് അന്വേഷണം തുടങ്ങി അങ്ങനെയാണ് പുതുപ്പള്ളിപ്പടവ് ഭാഗത്തു കൂടി ജോബിന്റെ ബൈക്കിൽ രണ്ടു പേർ സഞ്ചരിക്കുന്നത് കണ്ടത്. ജോബിന്റെ സുഹൃത്തുക്കൾ ഇവരെ പിടിച്ചു നിർത്തിയശേഷം കാര്യം തിരക്കി. ബൈക്ക് ചങ്ങനാശേരി സ്വദേശിയിൽ നിന്നും 500 രൂപ വാടകയ്ക്ക് എടുത്തതാണെന്നാണ് ബൈക്കിൽ യാത്രചെയ്തവർ പറഞ്ഞത്. ഉടൻ തന്നെ ഇവരെ പിടികൂടി കറുകച്ചാൽ പോലീസിൽ ഏൽപിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ബൈക്ക് മോഷ്ടിച്ചതാണെന്ന്…
Read MoreCategory: Kottayam
മതിലും മനസും ബുക്കു ചെയ്ത് പാർട്ടികൾ; പാലായിൽ പടയ്ക്കൊരുങ്ങി മുന്നണികൾ
പാലാ: സ്ഥാനാർഥികൾക്കായി ചുവരുകൾ ബുക്കു ചെയ്യുന്നതിനൊപ്പം വോട്ടർമാരുടെ മനസും വോട്ടും ബുക്കു ചെയ്ത് മുന്നണികൾ പാലായിലെ തെരഞ്ഞെടുപ്പു ഗോദയിൽ സജീവമായി. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. യുഡിഎഫും എൽഡിഎഫും എൻഡിഎയും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായുള്ള ഓഫീസുകൾ തുറുന്നു കഴിഞ്ഞു. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമുള്ള ചുവരുകൾ തങ്ങളുടെ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിക്കാുള്ള തയാറെടുപ്പിലാണ് പാർട്ടി പ്രവർത്തകർ. മൂന്നു മുന്നണികളുടെയും തിരക്കിട്ട യോഗങ്ങളും ചർച്ചകളും ഇന്നലെയും പാലായിലും കോട്ടയത്തുമായി നടന്നു. എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. യുഡിഎഫിൽ ചർച്ച ഇന്നും തുടരുകയാണ്. എൻഡിഎയുടെ സ്ഥാനാർഥിയുടെ കാര്യം വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറിയാമെന്നാണ് നേതാക്കൾ പറയുന്നത്. ചുവരുകൾ എല്ലാം ബുക്ക്ഡ് പാലാ: മണ്ഡലത്തിന്റെ മുക്കിലൂം മൂലയിലുമുള്ള ചുവരുകൾ തേടിയുള്ള നെട്ടോട്ടത്തിലാണ് പാർട്ടി പ്രവർത്തകർ. കണ്ണായ സ്ഥലങ്ങളിലെ പല ചുവരുകളും ആദ്യം ബുക്കു ചെയ്യുകയാണ്…
Read Moreകെവിൻ വധക്കേസ്; ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി
കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഇന്നു രാവിലെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ 11.30നാണ് കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി സി. ജയചന്ദ്രൻ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. തുടർന്ന് കോട്ടയം ജില്ലാ ജയിലിലേക്ക് പ്രതികളെ മാറ്റി. ഇന്നു രാവിലെ എട്ടിന് പോലീസ് അകന്പടിയോടെ പ്രതികളെ തിരുവനന്തപുരത്തേക്ക് മാറ്റി. രാവിലെ കോട്ടയം ജയിലിലെ പ്രഭാത ഭക്ഷണം പ്രതികൾക്ക് നല്കി. 2018 മേയ് 27ന് പുലർച്ചെ നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി. ജോസഫിനെ (23) മാന്നാനത്തുനിന്നും തട്ടിക്കൊണ്ടുപോയി തെൻമല ചാലിയേക്കരയിൽ പുഴയിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ദളിത് വിഭാഗത്തിൽപ്പെട്ട കെവിനെ പുനലൂർ തെന്മല ഷാനുഭവനിൽ നീനു ചാക്കോ (21) പ്രണയിച്ചു വിവാഹം നടത്തിയതിലെ അമർഷമാണു നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ…
Read Moreഎടിഎം ചതിച്ചപ്പോൾ നഷ്ടപ്പെട്ടത് പതിനായിരം രൂപ; റെയിൽവേ സൂപ്രണ്ടിന്റെ നല്ല മനസും പോലീസിന്റെ ഇടപെടലും, സുരേന്ദ്രന് പണം കിട്ടിയ വഴിയിങ്ങനെ..
കടുത്തുരുത്തി: ജോസഫിന്റെ മനസും പോലീസിന്റെ ഇടപെടലും മൂലം എടിഎമ്മിൽ നിന്ന് എടുക്കുന്പോൾ നഷ്ടപ്പെട്ട പണം ഉടമയ്ക്കു തിരിച്ചു കിട്ടി. കടുത്തുരുത്തി മഠത്തിപ്പറന്പ് ചാലുങ്കര വീട്ടിൽ സുരേന്ദ്രനാണ് നഷ്ടപ്പെട്ട പണം തിരികെ കിട്ടിയത്. കഴിഞ്ഞ പത്തിന് കടുത്തുരുത്തി എസ്ബിഐയുടെ എടിഎമ്മിൽ നിന്നു പണം എടുക്കുന്പോഴാണ് ഇദേഹത്തിന് പതിനായിരം രൂപ നഷ്ടപെട്ടത്. കാർഡ് ഇട്ട ശേഷം ഏറേ സമയം കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതിനെ തുടർന്ന് എടിഎമ്മിൽ നിന്നിറങ്ങി സുരേന്ദ്രൻ വീട്ടിലേക്കു മടങ്ങി. സുരേന്ദ്രൻ ഇറങ്ങിയതിന് പുറകെ എടിഎമ്മിൽ കയറിയ റെയിൽവേയിൽ സുപ്രണ്ടായ മഠത്തിപ്പറന്പ് സ്വദേശി ജോസഫിന് യന്ത്രത്തിൽ നിന്നും ഈ പണം ലഭിച്ചു. ഇദ്ദേഹം പണം കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് പത്താം തീയതി എടിഎമ്മിൽ നിന്നു പണം എടുക്കുന്പോൾ പതിനായിരം രൂപ നഷ്ടപെട്ട ആളെ തിരക്കി ബാങ്കിലെത്തി. തുടർന്ന് ബാങ്ക് അധികൃതർ പരിശോധിച്ചപ്പോൾ…
Read Moreസൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം പ്രളയബാധിതർക്ക് നൽകി ആറാം ക്ലാസ് വിദ്യാർഥി
കടുത്തുരുത്തി: സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം പ്രളയബാധിതർക്ക് നൽകി ആറാം ക്ലാസ് വിദ്യാർഥി. വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥിയായ വെള്ളൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ ചന്ദ്രാമലയിൽ റെജിയുടെ മകൻ രാഹുലാണ് സൈക്കിൾ വാങ്ങുന്നതിനായി താന്റെ കുടുക്കയിൽ സ്വരൂപിച്ച സന്പാദ്യം പ്രളയബാധിതരെ സഹായിക്കാൻ കൈമാറിയയത്. വെള്ളൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും ജനകീയ കുട്ടായ്മയും ചേർന്ന് സ്വരൂപിക്കുന്ന ദുരന്തഫലമനുഭവിക്കുന്നവർക്കൊരു കൈതാങ്ങ് പദ്ധതിയിലേക്കാണ് പണം നൽകിയത്. കഴിഞ്ഞ വർഷം ചെമ്മഞ്ചിയിലുള്ള കിഡിനി രോഗിക്കായി തന്റെ കുടുക്കയിലുള്ള പണം മുഴുവൻ രാഹുൽ നൽകിയിരുന്നു. ഏതാണ്ട് മൂവായിരത്തോളം രൂപയാണ് ഇക്കുറി കുടുക്കയിൽ ഉണ്ടായിരുന്നത്. വെള്ളൂർ ഓട്ടോ സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ വെള്ളൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ.ജോബി പൂച്ചുകണ്ടത്തിൽ പണം ഏറ്റുവാങ്ങി. അജേഷ് ജോണ്, ഷാഗോ മലയിപ്പറന്പിൽ, റെജി മോൻ, ചന്ദ്രമോഹനൻ, പീറ്റർ, ബിനു തുടങ്ങിയവർ പങ്കെടുത്തു.
Read Moreതാഴത്തങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ7ന്: രജിസ്ട്രേഷൻ നാളെ ആരംഭിച്ച് 4ന് സമാപിക്കും
കോട്ടയം: താഴത്തങ്ങാടി മത്സര വള്ളം കളിക്കുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. സെപ്റ്റംബർ നാലിന് വൈകുന്നേരം നാലിന് രജിസ്ട്രേഷൻ അവസാനിക്കും. തുടർന്ന് ക്യാപ്റ്റൻമാരുടെ യോഗവും ട്രാക്ക് നിർണയവും കോട്ടയം വെസ്റ്റ് ക്ലബ് ഓഡിറ്റോറിയത്തിൽ ചേരും. സെപ്റ്റംബർ ഏഴിനാണ് മത്സര വള്ളംകളി. ചാന്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന മത്സരങ്ങളുടെ വേദിയായിരിക്കും താഴത്തങ്ങാടി വള്ളംകളി മത്സര വേദി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വള്ളംകളിയുടെ ക്രമീകരണങ്ങൾ വിലയിരുത്തി. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പോലീസ് ചീഫ് പി.എസ്.സാബു, കോട്ടയം നഗരസഭാ ചെയർപേഴ്സണ് ഡോ.പി.ആർ.സോന, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ, കൗണ്സിലർമാർ, പഞ്ചായത്ത് മെന്പർമാർ, കോട്ടയം വെസ്റ്റ് ക്ലബ് പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. രജിസ്ട്രേഷൻ വിവരങ്ങൾക്ക് ഫോണ്: 9447355901.
Read Moreചെങ്ങന്നൂർ മോഡൽ പാലായിൽ സിപിഎം പരീക്ഷിക്കും; വിജയ തന്ത്രത്തിന് ചുക്കാൻ പിടിക്കാൻ മുതിർന്ന നേതാക്കളും
കോട്ടയം: പാലാ പിടിക്കാൻ സിപിഎമ്മിന്റെ പുതിയ പ്ര ചാരണ തന്ത്രം. 10 വീടുകൾക്ക് ഒരു പാർട്ടി അംഗവും 25 വീടിന് ഒരു വനിതാ പാർട്ടിയംഗവും എന്ന നിലയിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മോഡൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. വൈക്കം വിശ്വൻ, എം.എം.മണി, കെ.പി.മേരി, ജയിംസ് മാത്യു, പി.കെ.ബിജു, കെ.സോമപ്രസാദ് , പി.രാജേന്ദ്രൻ, കെ. സുരേഷ്കുറുപ്പ് എന്നിവരാണ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. പാർട്ടി എംഎൽഎമാർക്ക് പഞ്ചായത്തുകളുടെ ചുമതല നൽകും. ഇന്നലെ സിപിഎം പാലാ ഏരിയാകമ്മിറ്റി ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പുതിയ പ്രചാ രണ തന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. പാലാ ഒഴികെ 11 ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള 20 കമ്മിറ്റിയംഗങ്ങൾക്ക് ബൂത്തുകളുടെ ചുമതല നൽകി. ജില്ലാ കമ്മിറ്റിയംഗങ്ങൾക്ക് മൂന്നു പഞ്ചായത്തുകളുടെയും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾക്ക് രണ്ടു പഞ്ചായത്തുകളുടെയും ചുമതലയുണ്ടാകും. രാഷ്ട്രീയ രംഗത്ത് ഉണ്ടായിരിക്കുന്ന…
Read Moreപാലായിൽ ആരായിരിക്കും സ്ഥാനാർഥികൾ ? കവലകളിൽ ചർച്ച കൊഴുക്കുന്നു; എൽഡിഎഫ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും; യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളെയും ഉടനെ അറിയാം
കോട്ടയം: എല്ലാ കണ്ണുകളും ഇനി പാലായിലേക്ക്. പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അവിടത്തെ ചെറിയ വിശേഷം പോലും ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ആരൊക്കെയാകും സ്ഥാനാർഥികൾ എന്നതാണ് ആദ്യത്തെ ചർച്ച. അവരുടെ ജയപരാജയങ്ങൾ സംബന്ധിച്ച ചർച്ചകളും മറ്റും ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ മീനച്ചിലാറിന്റെ തീരത്തെ കാർഷിക ഭൂമികയിൽ രാഷ്ട്രീയ ആരവം ഉയരുകയായി. തിരക്കിട്ട ചർച്ചകളും യോഗങ്ങളും പ്രകടനങ്ങളുമായി കേരള രാഷ്ട്രീയം പാലായിൽ സംഗമിക്കുന്നു. കുരിശുപള്ളി കവലയിലും സ്റ്റേഡിയം ജംഗ്ഷനിലും പുഴക്കര മൈതാനത്തും ഇനി എന്നും സമ്മേളനങ്ങൾ. കമാനങ്ങളും തോരങ്ങളുമായി പാലാ ഉണരുന്പോൾ ഇനിയുള്ള ദിനങ്ങൾ നിർണായകം. പാലാ നഗരസഭയും 13 പഞ്ചായത്തുകളും ഉൾപ്പെടുന്ന ഭൂപ്രദേശത്ത് കെ.എം. മാണിയുടെ വിയോഗം സൃഷ്ടിച്ച ഒഴിവിലെ തെരഞ്ഞെടുപ്പിന് മുന്നണികളും പാർട്ടികളും കോപ്പുകൂട്ടുകയാണ്. ഇന്നലെ നടന്ന യുഡിഎഫ് നേതൃയോഗത്തിൽ കേരള കോണ്ഗ്രസ്-എം സ്ഥാനാർഥിയെ രണ്ടു ദിവസത്തിനുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കാൻ ജോസ്…
Read Moreപ്രതികൾക്കെല്ലാം കിട്ടിയത് അർഹമായ ശിക്ഷാ; നീനുവിന്റെ അച്ഛൻ ചാക്കോയ്ക്കെതിരേ കേസ് തുടരും; കെവിന്റെ അച്ഛൻ ജോസഫിന്റെ പ്രതികരണം ഇങ്ങനെ…
കോട്ടയം: പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തം അർഹമായ ശിക്ഷാ തന്നെ. കെവിൻ കൊലക്കേസിൽ വിധി കേട്ട ശേഷം കെവിന്റെ പിതാവിന്റെ പ്രതികരണം ഇങ്ങനെ. മൂന്ന് പേർക്കെങ്കിലും വധശിക്ഷ വേണ്ടതായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നിലെല്ലാം നീനുവിന്റെ അച്ഛൻ ചാക്കോയാണ്. അയാൾക്കെതിരേ കേസ് തുടരുമെന്നും ജോസഫ് പറഞ്ഞു. കേസിന്റെ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഏറെ സഹായിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന് വധക്കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികൾക്കെല്ലാം 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിന്സിപ്പല് സെഷന്സ് കോടതിയുടേതാണ് വിധി. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കമുള്ള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
Read Moreകോട്ടയം ജില്ലയിൽ കാണാതാവുന്നവരുടെ എണ്ണം വർധിക്കുന്നു; കാണാതാവുന്നവരിൽ അധികവും പെൺകുട്ടികൾ; ഇന്നലെ രണ്ടു പെണ്കുട്ടികളടക്കം നാലുപേരെ കാണാതായി പരാതി
കോട്ടയം: രണ്ടു പെണ്കുട്ടികൾ അടക്കം നാലുപേരെ ഇന്നലെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി കാണാതായെന്നു പരാതി. വെള്ളൂർ സ്വദേശിനിയായ പത്തൊൻപതുകാരിയെ കാണാതായതിന് വെള്ളൂർ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ ഒൻപതിന് വീട്ടിൽ നിന്ന് പുറത്തു പോയതാണ്. പിന്നീട് മടങ്ങി വന്നില്ല. കുമ്മണ്ണൂർ സ്വദേശിനിയായ പതിനെട്ടുകാരിയെ ഇന്നലെ രാവിലെ മുതൽ കാണാതായി എന്നാണ് വീട്ടുകാരുടെ പരാതി. കിടങ്ങൂർ പോലീസ് അന്വേഷണം ആരംഭിച്ചു. അകലക്കുന്നം സ്വദേശിയായ 54കാരനെ കാണാതായി എന്നു ബന്ധുക്കൾ പള്ളിക്കത്തോട് പോലീസിൽ പരാതി നല്കി. 24 മുതലാണ് കാണാതായത്. ചിറക്കടവ് സ്വദേശിയായ 49കാരനെ 24 മുതൽ കാണാതായി എന്നാണ് പൊൻകുന്നം പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. സ്വകാര്യ ബസിൽ കയറി പോകുന്നതു കണ്ടവരുണ്ടെന്നും തിരികെ വീട്ടിലെത്തിയില്ലെന്നുമുള്ള പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഒരാഴ്ചയിൽ ശരാശരി 30 പേരെയെങ്കിലും കാണാതായി…
Read More