ഗാന്ധിനഗർ: പോലീസ് മർദിച്ചെന്ന് മജിസ്ട്രേട്ടിനോട് പരാതി പറഞ്ഞയാളുടെ പരിക്ക് വാഹനാപകടം മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ പോലീസിനെതിരേ കള്ള ആരോപണം ഉന്നയിച്ചുവെന്ന് വ്യക്തമായി. പീരുമേട് സബ് ജയിലിൽ നിന്നും കൊണ്ടുവന്ന വെള്ളത്തൂവൽ തേങ്ങാപ്പാറ പുതുവീട്ടിൽ സണ്ണി തോമസാണ് (38) മെഡിക്കൽ കോളജ് ആശുപത്രിയിലെ പതിനാലാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്. കട്ടപ്പന പോലീസ് മർദിച്ചെന്നാണ് സണ്ണി പീരുമേട് കോടതിയിൽ പരാതിപ്പെട്ടത്. ഇതോടെ മജിസ്ട്രേട്ട് ഇയാളെ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി വിട്ടു. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജിൽ എത്തിച്ച സണ്ണിയെ വിവിധ പരിശോധനകൾക്കു വിധേയമാക്കിയ ശേഷം ഡോക്ടർമാരാണ് ഇയാൾക്ക് പോലീസ് മർദനമേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയത്. വാഹനാപകടത്തിൽ വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. സണ്ണിയിൽ നിന്നു ഭാര്യയും മൂന്നു കുട്ടികളും അകന്നു കഴിയുകയായിരുന്നു. പശുപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന ഭാര്യയ്ക്കൊപ്പമാണ് കുട്ടികൾ. കഴിഞ്ഞ ദിവസം സണ്ണി ഭാര്യയെ മർദ്ദിച്ച ശേഷം കുട്ടികളെ മൂന്നു പേരെയും ഒരു…
Read MoreCategory: Kottayam
ആൻഡമാൻ അധികൃതർക്ക് ‘ആദിത്യ’യെ ഇഷ്ടപ്പെട്ടു; വൈക്കത്തെ ആദിത്യയെ കണ്ട് ഇഷ്ടപ്പെട്ടത് നാൽപതിൽപരം രാജ്യക്കാർ..
വൈക്കം: ആൻഡമാനിൽ നിന്നെത്തിയവർ ഇന്നലെ ആദിത്യയെ കണ്ടു ഇഷ്ടപ്പെട്ടു. ശബ്ദ ജലമലിനീകരണമില്ലാതെ വേന്പനാട്ടു കായലിലെ വൈക്കം – തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ സൗരോർജ യാത്രാബോട്ടാണ് ആദിത്യ. ആദിത്യയുടെ പ്രവർത്തന മികവു മനസിലാക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതരാണ് ഇന്നലെ വൈക്കത്തെത്തിയത്. ജലഗതാഗതത്തിന് ഏറെ പ്രാധാന്യമുള്ള ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ഗതാഗതത്തിനു ബോട്ടുകളും കപ്പലുകളുമാണു കൂടുതൽ ഉപയോഗിക്കുന്നത്. പ്രകൃതി സൗഹൃദമായി സർവീസ് നടത്തുന്നതിനു സൗരോർജ ബോട്ടുകൾ ഏറെ അഭികാമ്യമാണെന്ന ബോധ്യത്തിൽ ആൻഡമാൻ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതർ കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോഴാണ് വൈക്കത്തു സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ സോളാർ ബോട്ട് ആദിത്യ പോയി കണ്ടറിയാൻ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചത്. ഇന്നലെ വൈകുന്നേരം വൈക്കം ഫെറിയിലെത്തിയ ആൻഡമാൻ നിക്കോബാർ ഷിപ്പിംഗ് കോർപ്പറേഷനിലെ ക്യാപ്റ്റൻ രാജേന്ദ്രകുമാർ, അശുതോഷ് പാണ്ഡേ എന്നിവരെ വൈക്കം…
Read Moreമഴ കഴിഞ്ഞതോടെ പുഴകളിൽ ജലനിരപ്പ് താഴ്ന്നു; വെള്ളം സംഭരിക്കാനുള്ള നദികളുടെ ശേഷി കുത്തനെ കുറയുന്നുവെന്ന് വിലയിരുത്തൽ
കോട്ടയം: പെരുമഴയത്ത് നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴകളിൽ വെള്ളം പൊടുന്നനെ കുറഞ്ഞു. വെള്ളം കുറഞ്ഞതോടെ മീനച്ചിലാറ്റിൽ പലയിടത്തും പാറയും മണലും തെളിഞ്ഞു. വെള്ളം സംഭരിക്കാനുള്ള നദികളുടെ ശേഷി കുത്തനെ കുറയുന്നുവെന്നാണ് വിലയിരുത്തൽ. പാലായെ മുക്കിയ പ്രളയത്തിനുശേഷം രണ്ടാഴ്ച കഴിയുന്പോൾ മീനച്ചിലാറിൽ പാറയും മണലും തെളിഞ്ഞു. പലയിടങ്ങളിലും തുരുത്തുകളും രൂപപ്പെട്ടു. മണിമല, അഴുത, പന്പ നദികളിലും സ്ഥിതി ഇതുതന്നെ. പുഴകളിലും നദികളിലും ചെളിയും അതിനുള്ളിൽ പ്ലാസ്റ്റിക്, കുപ്പി അവശിഷ്ടങ്ങളും നിറഞ്ഞതാണ് ഇക്കാലത്തെ മാറ്റത്തിനു കാരണം. മുൻകാലങ്ങളിൽ കാലവർഷത്തിലെ വെള്ളം ജനുവരി മാസം വരെ പുഴകൾക്ക് സംഭരിക്കാനാകുമായിരുന്നു. നിലവിൽ കാലവർഷം ലഭിക്കുന്നില്ലെങ്കിൽ പുഴകൾ നേരത്തെ വരണ്ടുണങ്ങുമെന്നതാണ് സാഹചര്യം.
Read Moreഉത്തരവാദിത്വ ടൂറിസം; വിനോദ സഞ്ചാരികൾക്ക് നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം; പേര് ചേർക്കാൻ തിരക്ക്
കോട്ടയം: വിനോദ സഞ്ചാരികൾക്ക് നാട്ടിൻപുറങ്ങളിലെത്തി ഓണം ഉണ്ണാനും അതിനൊപ്പം നാട്ടിൻപുറത്തുള്ളവർക്ക് ഓണസമ്മാനങ്ങൾ വാങ്ങാനുമായി ഉത്തരവാദിത്വ ടൂറിസം മിഷൻ ഒരുക്കിയിരിക്കുന്ന പദ്ധതിയിൽ ജില്ലയിൽ ഇതിനോടകം 275 പേർ രജിസ്റ്റർ ചെയ്തു. പ്രളയത്തെ തുടർന്ന് താത്കാലികമായി രജിസ്ട്രേഷൻ നിർത്തിവച്ചത് കഴിഞ്ഞദിവസം വീണ്ടും പുനരാരംഭിച്ചു. വിനോദ സഞ്ചാരികൾക്കായി ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 2017ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് ‘നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം’ എന്ന സ്പെഷൽ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പ്രോഗ്രാം. അന്നു മുതൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ കിട്ടിയിരുന്നത് കോട്ടയം ജില്ലയിൽ നിന്നാണ്. ഇത്തവണ ആകർഷകമായ മാറ്റങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. താമസസൗകര്യം ഉൾപ്പെടെയുള്ള പാക്കേജുകളും പദ്ധതിയുടെ ഭാഗമായുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ 30 വരെ സംഘടിപ്പിക്കുന്ന പദ്ധതിയിൽ നാലു തരം പാക്കേജുകളാണ് ഒരുക്കുന്നത്. 15 വയസ് വരെ പ്രായമുള്ള…
Read Moreപട്ടിമറ്റത്ത് റോഡ് തകർന്നിട്ട് ഒരു വർഷം പിന്നിടുന്നു; അധികൃതർ തിരിഞ്ഞുനോക്കുന്നില്ല; അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിൽ പട്ടിമറ്റത്ത് റോഡ് തകർന്ന് ഒരു വർഷം പിന്നിട്ടിട്ടും അധികൃതരുടെ അനാസ്ഥ മൂലം പുനർനിർമിക്കാതെ മോചനം കാത്ത് കിടക്കുന്നു.മണ്ഡലകാലത്ത് ഉൾപ്പെടെ ആയിരക്കണക്കിന് യാത്രാ വാഹനങ്ങളും മറ്റു വാഹനങ്ങളും കടന്നു പോകുന്ന ഈ പാതയിൽ റോഡ് തകർന്നതോടെ അപകടങ്ങളും വർധിച്ചുവരികയാണ്. കഴിഞ്ഞ പ്രളയകാലത്താണ് പട്ടിമറ്റം ഭാഗത്ത് റോഡ് വിണ്ടു കീറി ഒരു വശം ഇടിഞ്ഞുതാണത്. അന്ന് ഏതാനും വീപ്പകൾ വെച്ച് ഒരുവശത്തെ ഗതാഗതം നിരോധിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും റോഡ് പുനർനിർമിക്കാനോ ഗതാഗതം പുനഃസ്ഥാപിക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും വീപ്പകൾ വെച്ച് ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. അധികൃതർ അടിയന്തിരമായി റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അപകടങ്ങൾ മുന്നിൽ കണ്ട് സഞ്ചാരയോഗ്യമാക്കമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
Read Moreകോട്ടയം ജില്ലയിൽ ഇന്നലെ നാലുപേരെ കാണാതായി;കാണാതായവരിൽ 2 യുവാക്കളും 2 യുവതികളും; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: ഇന്നലെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി നാലുപേരെ കാണാതായി. രണ്ടു യുവാക്കളെയും രണ്ടു പെണ്കുട്ടികളെയുമാണ് കാണാതായത്. മുണ്ടക്കയത്ത് 20 വയസ് പ്രായമുള്ള ബിടെക് വിദ്യാർഥിയെ ഇന്നലെ കാണാതായി. കോളജിൽ പോയിട്ട് തിരികെ വന്നില്ല എന്നാണ് വീട്ടുകാരുടെ പരാതി. മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതുപ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെ കാണാതായതിന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്നേഹിക്കുന്ന ആളോടൊപ്പം പോകുന്നുവെന്നു പറഞ്ഞാണ് പോയത്. പിന്നീട് പെണ്കുട്ടിയെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് വീട്ടുകാർ നല്കിയ പരാതിയിൽ പറയുന്നു. ഉദയനാപുരം സ്വദേശിയായ ഇരുപത്തിനാലുകാരനെ കാണാതായതിന് വൈക്കം പോലീസ് കേസെടുത്തു.ബൈക്കിൽ വീട്ടിൽ നിന്ന് പുറത്തേക്കു പോയ യുവാവ് മടങ്ങി വന്നില്ല. അതിരന്പുഴയിൽ ഇരുപതുകാരിയെ കാണാതായതിന് ഏറ്റുമാനൂർ പോലീസ് കേസെടുത്തു. വീട്ടിൽ നിന്ന് പുറത്തേക്ക് പോയ പെണ്കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാർ നല്കിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം…
Read Moreശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും കോട്ടയം, എറണാകുളം ജില്ലകളിൽ ബുധനാഴ്ചയും തൃശൂരിൽ ശനിയാഴ്ചയുമാണ് കനത്ത മഴയ്ക്കുളള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിൽ ബുധനാഴ്ചയും തൃശൂരിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് വയനാട് ജില്ലയിലെ കുപ്പാടിയിലാണ്.
Read Moreആഷിക് അബു മാത്രമല്ല, ധർമജനും പ്രതികരിക്കട്ടെ, അവകാശമാണത്; പിന്തുണച്ച് ഷാഫി
കോട്ടയം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാരിനെ വിമർശിച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ നടൻ ധർമജനു പിന്തുണയുമായി ഷാഫി പറന്പിൽ എംഎൽഎ. പ്രതികരിക്കുവാനുള്ള ആഷിക് അബുവിനു മാത്രമല്ല, ധർമ്മജനടക്കം ഏതൊരാൾക്കും അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഷാഫി, ആവിഷ്കാര സ്വാതന്ത്ര്യത്തിനായി ഫാഷിസ്റ്റ് വിരുദ്ധസദസ് നടത്തുന്ന സിപിഎം ഇപ്പോൾ എന്തിനാണ് അസ്വസ്ഥരാകുന്നതെന്നും ചോദിച്ചു. ഷാഫിയുടെ ഫേസ്ബുക്ക് കുറിപ്പ്: #കാശ്ബആശാൻബതരും സാലറി ചലഞ്ച് വകമാറ്റൽ ചലഞ്ച് ആക്കി കഐസ്ഇബി ’സാറേ, ഞാൻ രാഷ്ട്രീയം പറയുകയല്ല, എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇവിടെ ഒരു ഭരണമില്ലേ? അതിനു കീഴിലൊരു മുഖ്യമന്ത്രിയില്ലേ? അതു ആരോ ആയിക്കോട്ടെ. ആ മുഖ്യമന്ത്രിക്ക് കീഴിൽ ഒരുപാട് മന്ത്രിമാരുണ്ട്, അവർക്ക് കീഴിൽ എംപിമാരുണ്ട്, എംഎൽഎമാരുണ്ട്, കളക്ടറുണ്ട്, കുറേ ഉദ്യോഗസ്ഥരുണ്ട്, ജില്ലാ പഞ്ചായത്തുണ്ട്, ബ്ലോക്ക് പഞ്ചായത്തുണ്ട്, ഗ്രാമ പഞ്ചായത്തുണ്ട്, എഡിഎസ് ഉണ്ട്, സിഡിഎസ് ഉണ്ട്. പ്രളയത്തിന്റെ പേരിൽ ഇത്രയും കോടിക്കണക്കിന് രൂപ വളരെ പെട്ടെന്ന് നമ്മുടെ…
Read Moreപ്രളയം ബാക്കിവച്ച ഭൂമിയിൽ ഏതു സമയവും അപകടം വന്നെത്തിയേക്കാവുന്ന ഭീതിയോടെ കുടുംബങ്ങൾ
വണ്ണപ്പുറം: കഴിഞ്ഞ പ്രളയത്തിന്റെ ദുരിതക്കയത്തിൽ നിന്ന് കരകയറാനാകാതെ നിരവധി കുടുംബങ്ങൾ ഇപ്പോഴും ഭീതിയിൽ കഴിയുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കാലവർഷത്തിൽ ഇവരൊക്കെയും ഭീതിയോടെയാണ് കഴിഞ്ഞത്. ഏതു സമയവും അപകടം വന്നെത്തിയേക്കാവുന്ന നിലയിലാണ് ഇവരുടെ പല വീടുകളും. വണ്ണപ്പുറം പഞ്ചായത്തിൽ കള്ളിപ്പാറ ഭാഗത്തു താമസിക്കുന്ന ചെറ്റകാരിക്കൽ മോളി ബേബിയുടെ വീട് ഇപ്പോഴും അപകടാവസ്ഥയിലാണ്. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഇവരുടെ വീടിന്റെ മുൻഭാഗത്തുള്ള മണ്ണ് ഇടിഞ്ഞു താഴുകയും വീട് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുമായി. ഭൂമിയിൽ വിള്ളലുകളും രൂപപ്പെട്ടു. അപകടാവസ്ഥ മുൻ നിർത്തി അന്ന് മാറി താമസിച്ചിരുന്നു. മഴ മാറിയതിനു ശേഷം ഇവർ ഇതേ വീട്ടിൽ താമസിച്ചെങ്കിലും വീടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാരും ബന്ധുക്കളും ഇവിടെ നിന്ന് മാറി താമസിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. അന്നുണ്ടായ ഉരുൾപൊട്ടലിന് ശേഷം പിന്നീടും വീടിന്റെ പിന്നിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തിരുന്നു. ഉരുൾപൊട്ടലിൽ തൊഴുത്തും ബാത്റൂമും പൂർണമായും…
Read Moreനഗരത്തിലെ കുരുക്കഴിക്കാൻ പോലീസില്ല; പെറ്റിയടിക്കാൻ ഓടിയെത്തും; കോട്ടയത്തെ പോലീസിനെതിരേ ഉയരുന്ന ആക്ഷേപം ഞെട്ടിക്കുന്നത്
കോട്ടയം: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ പോലീസില്ല. പക്ഷേ ഒരു തിരക്കും ഇല്ലാത്ത സ്ഥലത്ത് വാഹനങ്ങൾ കിടന്നാൽ പെറ്റിയടിക്കാൻ പോലീസ് ഓടിയെത്തും. കോട്ടയത്തെ പോലീസിനെതിരേ ഉയരുന്ന ആക്ഷേപമാണിത്. കളക്ടറേറ്റിനു സമീപത്തെ പള്ളിയിൽ ഞായറാഴ്ച ആരാധനയ്ക്കെത്തിയ വിശ്വാസികളുടെ വാഹനങ്ങളിൽനിന്നുവരെ പോലീസ് പിഴയീടാക്കി. എന്തിന് വീട്ടിൽ വെള്ളം കയറിയപ്പോൾ വാഹനം സുരക്ഷിതമായിടാൻ റോഡിൽ പാർക്ക് ചെയ്തിരുന്നവർക്ക് വരെ പോലീസിന്റെ പെറ്റികിട്ടി. ഇതെന്നാ പോലീസാണെന്നു നാട്ടുകാർ ചോദിക്കുന്നു.വെള്ളപ്പൊക്ക കാലത്ത് ചുങ്കം പാലത്തിനടുത്തായിരുന്നു പോലീസിന്റെ വാഹന പരിശോധന. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് റോഡരികിലേക്ക് ബൈക്ക് വയ്ക്കാൻ വന്നയാൾക്കും കിട്ടി പെറ്റി. വണ്ടിയുടെ രേഖകൾ കൈവശമില്ലായിരുന്നു എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കളക്ടറേറ്റിനു സമീപത്തെ സിഎസ്ഐ അസൻഷൻ പള്ളിയിൽ വരുന്ന വിശ്വാസികളുടെ കാറുകളും ബൈക്കുകളും പാർക്ക് ചെയ്യുന്നതിനെതിരേ പോലീസ് നടപടിയെടുക്കുന്നതായി കാട്ടി പള്ളി വികാരി റവ. ഡാനിയേൽ ജോർജ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.…
Read More