കോട്ടയം: ആംഗനവാടിക്കു മുന്നിൽ മാലിന്യമല. പിഞ്ചുകുട്ടികളും ആംഗനവാടി ജീവനക്കാരും മൂക്കുപൊത്തി കഴിയുന്നു. അയ്മനം പഞ്ചായത്തിലെ മര്യാതുരുത്ത് ആംഗനവാടിക്കു മുന്നിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. വാരിശേരി-കുമ്മനം റോഡരികിലാണ് ആംഗനവാടിക്കു മുന്നിലെ മാലിന്യമല. മാലിന്യം ഇവിടെനിന്ന് നീക്കം ചെയ്തിട്ട് നാലു മാസമായി. മാലിന്യം ചീഞ്ഞഴിഞ്ഞ് ദുർഗന്ധം പുറത്തേക്ക് വ്യാപിച്ചു. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനു തൊട്ടടുത്താണ് ആംഗനവാടിയിലെ കിണർ. ഇതേ കിണറ്റിലെ വെള്ളമാണ് കുട്ടികൾക്ക് നല്കുന്നത്. വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണ് ഇതെന്ന് ആംഗനവാടി ജീവനക്കാർ മുന്നറിയിപ്പു നല്കി. ആംഗനവാടിക്കു മുന്നിൽ മാലിന്യം നിക്ഷേപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചപ്പോൾ ആദ്യ യോഗത്തിൽ തന്നെ പ്രതിഷേധം അറിയിച്ചെന്ന് അധ്യാപിക പറഞ്ഞു. എന്നാൽ പെട്ടെന്നു തന്നെ മാലിന്യം നീക്കം ചെയ്യുമെന്നാണ് അറിയിച്ചത്. ഇപ്പോൾ നാലുമാസമായി മാലിന്യം നീക്കം ചെയ്തിട്ടേയില്ല. ആംഗനവാടിക്കു മുന്നിൽ മാലിന്യം നിക്ഷേപിക്കാൻ തീരുമാനിച്ചതു തന്നെ തെറ്റായ നടപടിയാണെന്നു ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
Read MoreCategory: Kottayam
“പ്രധാനമന്ത്രിക്ക് ഒന്നും പറ്റിയിട്ടില്ല”; ചോദ്യങ്ങൾ ഒഴിവാക്കിയ മോദിയെ കളിയാക്കി എം.എം.മണി
കോട്ടയം: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാർത്താ സമ്മേളനം നടത്തിയിട്ടും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മന്ത്രി എം.എം. മണി. ആദരണീയനായ പ്രധാനമന്ത്രി മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോൾ അദ്ദേഹത്തിന് ഇതെന്തുപറ്റി എന്നു തോന്നി. എന്നാൽ ചോദ്യങ്ങൾക്കൊന്നും മറുപടി കാണാഞ്ഞപ്പോൾ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസിലായി എന്നായിരുന്നു മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. നേരത്തെ, മോദി വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. താൻ അച്ചടക്കമുള്ള പാർട്ടിക്കാരനാണെന്നും ബിജെപി അധ്യക്ഷൻ ഉള്ളപ്പോൾ താൻ മറുപടി നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു, മോദിയോടായി ചോദ്യം ഉയർന്നപ്പോഴുള്ള അദ്ദേഹത്തിന്റെ മറുപടി
Read Moreരണ്ടരവയസുകാരി അങ്കണവാടിയിൽനിന്ന് ഇറങ്ങിപ്പോയി; തിരക്കുള്ള റോഡിൽ കടയുടമയുടെ അവസരോചിതമായ ഇടപെടലിൽ കുട്ടി സുരക്ഷിതം; ജീവനക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് പിതാവിന്റെ പരാതി
രാജാക്കാട്: ശാന്തൻപാറ വാക്കോടൻസിറ്റിയിൽ അങ്കണവാടി വർക്കറുടെ അശ്രദ്ധമൂലം രണ്ടര വയസുള്ള പെണ്കുട്ടി അങ്കണവാടിയിൽനിന്നും ഇറങ്ങിപ്പോയതായി പരാതി. റോഡിലൂടെ നടന്നു വാഹനങ്ങൾക്കു മുന്നിൽപ്പെട്ട കുട്ടിയെ സമീപത്തെ കടയുടമയുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് രക്ഷപ്പെടുത്താനായതെന്നും നിരുത്തരവാദപരമായി പെരുമാറിയ ജീവനക്കാരിക്കെതിരേ നടപടി വേണമെന്നും കുട്ടിയുടെ പിതാവ് സുധാഭവനിൽ നവീൻകുമാറും സമീപവാസികളും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാർച്ച് അഞ്ചിനാണ് പരാതിക്ക് ആസ്പദമായ സംഭവം. ഉച്ചക്ക് 12 ഓടെ നവീനിന്റെ മകൾ അങ്കണവാടിയിൽനിന്നും വാഹനത്തിരക്കുള്ള റോഡിലൂടെ നടന്ന് 100 മീറ്റർ അകലെ കടകളുള്ള സ്ഥലം വരെ എത്തിയിരുന്നു. അതുവഴി റോഡ് നിർമാണ സാമഗ്രികളുമായി വന്ന ടോറസ് ലോറിയുടെയും എതിരെ വന്ന കാറിന്റെയും മുന്നിൽപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള കടയുടമയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അങ്കണവാടി ജീവനക്കാരിയുടെ പ്രവർത്തനം മോശമാണെന്നുകാട്ടി കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും കുട്ടിയെ നടുറോഡിൽ കണ്ട കാറുടമയും സംസ്ഥാന ശിശുക്ഷേമ വകുപ്പിനും ജില്ലാ ചൈൽഡ് ലൈനിനും പരാതി നൽകിയതായി…
Read Moreശാസ്ത്രലോകത്തെ വിസ്മയക്കാഴ്ചകൾ അനുഗ്രഹയ്ക്കു മുന്നിൽ മിഴി തുറന്നു; പൂച്ചപ്ര ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വിശേഷങ്ങളിലൂടെ…
തൊടുപുഴ: ബഹിരാകാശത്തെ വിസ്മയങ്ങൾ കൗതുകത്തോടെ നോക്കിക്കണ്ട മിടുക്കിക്കു മുന്നിൽ ശാസ്ത്ര ലോകം മിഴി തുറന്നു. യുവശാസ്ത്ര പ്രതിഭകൾക്കായി വിക്രം സാരാഭായ് സ്പേസ് സെന്റർ ഒരുക്കുന്ന പഠനക്യാന്പിലേക്ക് കേരളത്തിൽ നിന്നുള്ള മൂന്നു പ്രതിനിധികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട പൂച്ചപ്ര ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അനുഗ്രഹ അനീഷിനാണ് അസുലഭ ഭാഗ്യം ലഭിച്ചത്. 29 സംസ്ഥാനങ്ങളിലെയും ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്കൂളുകളിൽ നിന്നാണ് 110 യുവ ശാസ്ത്ര പ്രതിഭകളെ ഐഎസ്ആർഒയുടെ പഠനക്യാന്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ഗണത്തിൽ കേരളത്തിൽ നിന്നുള്ള ഏക പെണ്കുട്ടിയാണ് അനുഗ്രഹ. നാലാം ക്ലാസ് മുതൽ സ്കൂൾ ശാസ്ത്ര മേളകളിലും ശാസ്ത്ര കോണ്ഗ്രസുകളിലും മികവുറ്റ പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുഗ്രഹയെ തേടി ഈ അംഗീകാരം എത്തിയത്. തിരുവനന്തപുരത്തു നടന്ന സംസ്ഥാന ബയോ ഡൈവേഴ്സിറ്റി കോണ്ഗ്രസ്, എനർജി മാനേജ്മെന്റ് സെമിനാർ തുടങ്ങിയവയിൽ അനുഗ്രഹ അവതരിപ്പിച്ച പ്രോജക്ടുകൾ ഒന്നാമതെത്തിയിരുന്നു.…
Read Moreബഹറിനിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: ദന്പതികൾക്കും ബന്ധുവിനുമെതിരേ പരാതിയുമായി കൂടുതൽ പേർ രംഗത്ത്
ഏറ്റൂമാനൂർ: ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിൽ ജോലി വാഗ്ദാനം ചെയ്തു ഡോക്ടർ ദന്പതിമാരുടെയും ബന്ധുവിന്റെയും ഒന്പതര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ ദന്പതികളും ഇവരുടെ ബന്ധുവും ചേർന്ന് നടത്തിയിരുന്ന സ്ഥാപനങ്ങൾക്കെതിരേ പരാതിയുമായി കൂടുതൽ ആളുകൾ രംഗത്ത്. പ്രതികളെ തുടരന്വേഷണത്തിനു വിട്ടുകിട്ടുന്നതിനായി ഏറ്റുമാനൂർ പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഏറ്റുമാനൂർ സ്വദേശികളായ തോപ്പിൽ ഫിജോ ജോസഫ് (34), ഇവരുടെ ഭർത്താവ് ഹാരിഷ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഇവരുടെ ബന്ധുവായ അജിത് ജോർജ് ഒളിവിലാണ്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഒന്നര ലക്ഷം രൂപ വീതം തട്ടിയെടുത്തെന്ന പരാതിയിൽ കൊല്ലം, ആലുവ സ്വദേശികളാണ് ഇന്നലെ ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നല്കിയത്. കുറവിലങ്ങാട് നടന്ന മറ്റൊരു കേസിൽ സംഭവ സ്ഥലത്തു പ്രച്ഛന്നവേഷം കെട്ടി ഫിജോ എത്തി തെളിവെടുപ്പിനിടെ പോലീസിനൊപ്പം നിരോധിത മേഖലയിലേക്കു കടക്കാൻ ശ്രമിച്ചിരുന്നു.…
Read Moreകടുത്തുരുത്തിയെ കാമറ നിരീക്ഷണത്തിലാക്കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനു തടസമായി സാമൂഹ്യവിരുദ്ധർ
കടുത്തുരുത്തി: കടുത്തുരുത്തി പട്ടണത്തെ കാമറ കണ്ണിലാക്കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിന് തുരങ്കം വച്ചു സാമൂഹിക വിരുദ്ധരും അപകടങ്ങളും. കടുത്തുരുത്തി ഐറ്റിസി കവല മുതൽ ബ്ലോക്ക് ജംഗ്ഷൻ വരെയുള്ള വിവിധ പ്രദേശങ്ങളിലായി 18 കാമറകളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു മാസം മുന്പ് സ്ഥാപിച്ചത്. ഇതിൽ ഐറ്റിസി ജംഗ്ഷനിൽ കാമറ സ്ഥാപിച്ച പൈപ്പ് അടുത്തിടെ പെട്ടി ഓട്ടോറിക്ഷ ഇടിച്ചു വളച്ചു. ഇതോടെ തകരാറിലായ കാമറ അറ്റക്കുറ്റ പണികൾ നടത്തുന്നതിനായി കൊണ്ടു പോയിരിക്കുകയാണ്. വലിയപാലത്തിന് സമീപം പൈപ്പിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളിലൊന്ന് ഇപ്പോൾ കീഴോട്ട് തൂങ്ങിയാണ് നിൽപ്. പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെയും ആളുകളുടെയും കാഴച്ചയ്ക്ക് സ്ഥാപിച്ച കാമറയായിരുന്നു ഇത്. ഇടക്കര വളവിന് സമീപം സ്റ്റേ ഉപയോഗിച്ചു റോഡിന് ക്രോസ് ചെയ്തു വലിച്ചിരുന്ന ഫൈബർ കേബിൾ കട്ട് ചെയ്തു ഒരു വശത്ത് ചുരുട്ടി വച്ചിരിക്കുകയാണ്. പൈപ്പുകൾ സ്ഥാപിച്ചാണ് പലയിടത്തും കാമറകൾ സ്ഥാപിച്ചത്. ഞീഴൂർ റോഡിൽ…
Read Moreമാല മോഷ്ടിച്ചയാളുടെ അടയാളം കേട്ടപ്പോൾ എസ്ഐയ്ക്ക് ഒരു സംശയം; മദ്യപിച്ച് ബഹളം വച്ചതിന് പിടിയിലായ യുവാവിനെ ഒന്നു കൂടെ ചോദ്യം ചെയ്തപ്പോൾ പ്രതി ജയകൃഷ്ണൻ എസ്ഐയോട് പറഞ്ഞ കഥയിങ്ങനെ…
അയർക്കുന്നം: മാല മോഷ്ടാവിന്റെ അടയാളം കേട്ടപ്പോൾ രണ്ടു മാസം മുൻപ് മദ്യപിച്ച് ബഹളം വച്ചതിന് പിടികൂടിയ ആളാണോ എന്ന സംശയം എസ്ഐക്ക്. എന്തായാലും ഒന്നു നോക്കാമെന്നു കരുതി സംശയിച്ചയാളെ പിടികൂടി കാര്യമായി ചോദ്യം ചെയ്തപ്പോൾ എല്ലാം സമ്മതിച്ചു. മോഷ്ടിച്ച മാലയുടെ കഷണം തൊണ്ടിയായി വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. കൊങ്ങാണ്ടൂരിലെ മാല മോഷണം മണിക്കൂറുകൾക്കുള്ളിൽ തെളിഞ്ഞത് അയർക്കുന്നം എസ്ഐ മുഹമ്മദ് ബഷീറിനുണ്ടായ ചെറിയൊരു സംശയമാണ്. കൊങ്ങാണ്ടൂർ വഴിയന്പലത്തുങ്കൽ മേരി ഫിലിപ്പിന്റെ മാലയാണ് ഇന്നലെ പുലർച്ചെ അഞ്ചുമണിക്ക് കള്ളൻ തട്ടിയെടുത്തത്. അമ്മയും മകനും മാത്രം താമസിക്കുന്ന വീടാണ്. പുലർച്ചെ മകൻ പുറത്തേക്ക് പോയ സമയത്താണ് കള്ളനെത്തി അമ്മയുടെ മാല പിടിച്ചുവലിച്ചത്. കള്ളൻ മാല പിടിച്ചുവലിച്ചപ്പോൾ മയക്കത്തിലായിരുന്ന മേരി ഫിലിപ്പ് വിവരം മനസിലാക്കി മാലയിൽ പിടിച്ചു. പൊട്ടിപ്പോയ മാലയുടെ ഒരു കഷണവുമായാണ് കള്ളൻ ഓടിപ്പോയത്. അൽപ സമയത്തിനകം പോലീസ് എത്തി.…
Read Moreയുവതിയുടെ ചിത്രം മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ; നിരന്തര ശല്യത്തെ തുടർന്ന് യുവാവിന് മുൻപ് വീട്ടുകാർ താക്കീതു നല്കിയിരുന്നു
വൈക്കം: യുവതിയെ പിറകെ നടന്നു നിരന്തരം ശല്യം ചെയ്യുകയും മൊബൈലിൽ ചിത്രമെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ശങ്കരനാരായണ (24)നെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശങ്കരനാരായണൻ ടിവി പുരം പൈനുങ്കൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. ഉന്നത വിദ്യാഭ്യാസമുള്ള യുവതിയെ ഇയാൾ നിരന്തരം ശല്യം ചെയ്തതിനെ തുടർന്ന് വീട്ടുകാർ പലതവണ ഇയാളോട് സംസാരിച്ചെങ്കിലും യുവാവ് പിൻമാറാതിരുന്നതിനെത്തുടർന്നാണ് യുവതി മാതാപിതാക്കൾക്കൊപ്പമെത്തി പോലീസിൽ പരാതി നൽകിയത്. യുവാവിനെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.
Read Moreടൂറിന് കൊണ്ടുപോയയാളുടെ ബന്ധു മർദിച്ച് മകനെ ബസിൽ നിന്നിറക്കിവിട്ടു; പളനിയിൽ തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ മകനെ കാണാനില്ലെന്ന പരാതിയുമായി അമ്മ
കടുത്തുരുത്തി: പളനിയിൽ തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ യുവാവിനെ കാണാതായതായി പരാതി. ആയാംകുടി താഴത്തു ഇഞ്ചിപ്പറന്പ് വീട്ടിൽ ടി.പി. ജയൻ (42) നെയാണ് കാണാതായത്. ജയന്റ അമ്മ ലളതിയാണ് മകനെ കാണാതായതായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ആയാംകുടി സ്വദേശിയായ ശശിയാണ് താനുൾപെടെയുള്ള ആളുകളെ സംഘടിപ്പിച്ചു ടൂറിസ്റ്റ് ബസിൽ പളിനിയിൽ കൊണ്ടു പോയതെന്നും മെയ് ഒന്പതിന് പളനിയിൽ വച്ചു ശശിയുടെ ബന്ധു ബസിലിരിക്കുകയായിരുന്ന ജയനുമായി വഴക്കുണ്ടാക്കുകയും ഉപദ്രവിച്ചു ജയനെ ബസിൽ നിന്നും ഇറക്കി വിട്ടുവെന്നുമാണ് പരാതിയിലുള്ളത്. പിന്നീട് ജയനെ കണ്ടെത്താനായില്ല. ജയനെ കൂടാതെ തീർത്ഥാടകസംഘം 11 ന് നാട്ടിൽ തിരിച്ചെത്തി. ജയനെ കണ്ടെത്താനുള്ള ഏല്ലാ സഹായവും ചെയ്യാമെന്ന് ശശി ഏറ്റിരുന്നെങ്കിലും ഒന്നും ചെയ്തില്ലെന്നും പരാതിയിൽ പറയുന്നു.
Read Moreമാലിന്യം കുഴിച്ചു മൂടുന്നത് തെറ്റല്ലേ? കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യങ്ങൾ കുഴിച്ചു മൂടുന്നു; ആശങ്കയോടെ നഴ്സിംഗ് കോളജ് വിദ്യാർഥികൾ
ഗാന്ധിനഗർ: ആശുപത്രി മാലിന്യം കുഴിച്ചു മൂടുന്നത് ശരിയോ ? രോഗം പടരാൻ സാധ്യതയുണ്ടോ ? തുടങ്ങിയ ആശങ്കകൾ പങ്കുവയ് ക്കുകയാണ് മെഡിക്കൽ വിദ്യാർഥികളും രോഗികളും. മാലിന്യങ്ങൾ നഴ്സിംഗ് കോളജിനു സമീപം കുഴിച്ചു മൂടുകയാണിപ്പോൾ ചെയ്യുന്നത്. നഴ്സിംഗ് വിദ്യാർഥിനികൾ ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്. നഴ്സിംഗ് കോളജ്, ഗൈനക്കോളജി മന്ദിരം, നഴ്സിംഗ് ഹോസ്റ്റൽ എന്നിവയുടെ സമീപമാണ് മാലിന്യം തുറസായിടുന്നതും പിന്നീട് കുഴിച്ചുമൂടുന്നതും. മാലിന്യം കുഴിച്ചുമൂടുന്നതിനാൽ മണ്ണും വെള്ളവും വായുവും മലിനപ്പെടില്ലേ എന്ന ചോദ്യമുയരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യം കത്തിക്കാൻ പണ്ട് ഇൻസിനറേറ്റർ ഉണ്ടായിരുന്നു. ഇപ്പോൾ കാർഡിയോളജി വിഭാഗം കെട്ടിടം നിർമിച്ച സ്ഥലത്തായിരുന്നു ഇൻസിനറേറ്റർ. അന്ന് ഡീസൽ ഉപയോഗിച്ചായിരുന്നു മാലിന്യം കത്തിച്ചിരുന്നത്. പിന്നീട് ഡീസൽ ചെലവ് കുറയ്ക്കാനായി മാലിന്യം കത്തിക്കുന്നത് നിയന്ത്രിച്ചു. പിന്നീട് ഇൻസിനറേറ്റർ പ്രവർത്തിക്കാതായി. ഒടുവിൽ ഇപ്പോൾ മാലിന്യം ആശുപത്രി വളപ്പിൽ കുഴിച്ചു മുടുന്ന അവസ്ഥയിലായി. ഓപ്പറേഷൻ തിയറ്റർ,…
Read More