കോട്ടയം: കനത്ത പുകയും പൊടിയും നിറഞ്ഞ സിനിമാ ആക്ഷൻ വർക്ക് ഷോപ്പിലേക്ക് മന്ത്രി കെ.ടി. ജലീൽ എത്തിപ്പോൾ ചിത്രീകരണത്തിന് തയാറെടുക്കുകയായിരുന്നു കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ. തീവ്രവാദികളുടെ ആക്രമണത്തിൽപ്പെടുന്ന പ്രദേശവാസികളെ പട്ടാളക്കാർ രക്ഷപ്പെടുത്തുന്ന സാഹസിക രംഗത്തിന്റെ വർക്ക്ഷോപ്പായിരുന്നു ചിത്രീകരിച്ചിരുന്നത്. പ്രദേശത്തിനും ആളുകൾക്കും തീവ്രവാദികൾ തീവയ്ക്കുന്നത് ലൈവായി ചിത്രീകരിച്ചായിരുന്നു പരിശീലനം. ഇതിനിടയിലൂടെ അപകടത്തിൽപ്പെട്ട കുഞ്ഞിനെ രക്ഷിക്കുന്നതും ചിത്രീകരിച്ചു. ചിത്രീകരിക്കുന്നതിനെടുക്കുന്ന തയാറെടുപ്പുകൾ മുതൽ മന്ത്രി വീക്ഷിച്ചു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ പി. പദ്മരാജൻ ലൈബ്രറി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വിദ്യാർഥികളുടെ ഷൂട്ടിംഗ് പരിശീലനം അദ്ദേഹം ആസ്വദിച്ചത്. ഡയറക്ഷൻ, എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്, ഓഡിയോഗ്രഫി, ആക്ടിംഗ് എന്നീ കോഴ്സുകളിലെ അവസാന വർഷ വിദ്യാർഥികളാണ് വർക്ക്ഷോപ്പ് നടത്തിയത്. കെ.ആർഎൻ ചെയർമാൻ എസ്. ഹരികുമാറും ഡയറക്ടർ കെ. അന്പാടിയും സന്നിഹിതരായിരുന്നു.
Read MoreCategory: Kottayam
റോഡിൽ കൊലക്കയർ! ഡിജിപിയുടെ ഉത്തരവ് കോട്ടയത്ത് ബാധകമല്ലേയെന്നു ജനം; അപകടങ്ങള് നിത്യകാഴ്ച
കോട്ടയം: റോഡിനു നടുവിൽ “കൊലക്കയർ’ കെട്ടരുതെന്ന് ഡിജിപി ഉത്തരവിട്ടശേഷവും കോട്ടയം നഗരത്തിൽ അധികാരികൾ അറിഞ്ഞ മട്ടില്ല. തിരക്കേറിയ ബേക്കർ ജംഗ്ഷനിൽ ഉൾപ്പെടെ റോഡ് നടുവെ മുറിച്ച് പ്ലാസ്റ്റിക് വള്ളി കെട്ടിയും ഗ്രില്ലുകൾ വച്ചും കെണി ഉയർത്തുകയാണ് പോലീസ്. രണ്ടു ബസിനു കഷ്ടി കടന്നു പോകാവുന്ന കുമരകം റോഡിനു നടുവിലെ കൊലക്കയറിൽ തട്ടി ഇരുചക്രവാഹനക്കാരും കാൽനടയാത്രികരും അപകടത്തിൽപ്പെടുന്നത് പതിവാണ്. അടിയന്തര സാഹചര്യത്തിൽ റോഡ് കുറുകെ ഓടുന്നവർ മൂക്കിടിച്ച് റോഡിൽ വീഴുന്ന സാഹചര്യമാണുള്ളത്. ആവശ്യാനുസരണം സീബ്രാ ക്രോസുകൾ വ്യക്തമായി വരച്ചു വയ്ക്കാത്ത സാഹചര്യത്തിൽ ജനം സൗകര്യമുള്ളിടത്തൊക്കെ കുറുകെ കടക്കും. ജീവൻ പണയപ്പെടുത്തി ജനം ഓടുന്പോഴാണ് പ്ലാസ്റ്റിക് വള്ളി വലിച്ചുകെട്ടി ജനത്തെ പോലീസ് വീഴിക്കുന്നത്. എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് തട്ടാതെയും മുട്ടാതെയും സൈഡ് കൊടുക്കാനും ഇതുമൂലം സാധിക്കു ന്നില്ല. സംസ്ഥാനമൊട്ടാകെ റോഡിലെ വള്ളിക്കെട്ടും ഗ്രില്ലുകെട്ടും അഴിച്ചുമാറ്റാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടതിനുശേഷവും…
Read Moreഅപ്രതീക്ഷിതമായെത്തിയ അതിഥി ! ഭീമൻ ചിത്രശലഭം കൗതുകമായി; ചിറകു വിരിച്ചാൽ 25 മുതൽ 30 സെന്റിമീറ്റർവരെ വലിപ്പം
മൂന്നാർ: മൂന്നാർ ഡിവൈഎസ്പി ഓഫീസ് പരിസരത്ത് അപ്രതീക്ഷിതമായെത്തിയ അതിഥി പോലീസുകാർക്കും കാഴ്ചക്കാർക്കും കൗതുകമായി. ചിത്രശലഭങ്ങളിലെ ഏറ്റവും വലുപ്പംകൂടിയ ഇനമായ അറ്റ്ലസ് മോത്ത് എന്നറിയപ്പെടുന്ന ചിത്രശലഭമാണ് ഡിവൈഎസ്പി ഓഫീസ് മുറ്റത്തെത്തിയത്. ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രശലഭമാണ് മൂന്നാറിലെ തണുപ്പിലെത്തിയത്. ചിറകു വിരിച്ചാൽ 25 മുതൽ 30 സെന്റിമീറ്റർവരെ വലുപ്പമുണ്ട്. ചിറകുവിരിച്ചാൽ ഭൂപടംപോലെ തോന്നുന്നതിനാലാണ് അറ്റ്ലസ് മോത്ത് എന്ന് ഇവ അറിയപ്പെടുന്നത്. ആണ് ചിത്രശലഭങ്ങളെ അപേക്ഷിച്ച് പെണ്ചിത്രലഭങ്ങൾക്ക് വലുപ്പം കൂടുതലാണ്. രണ്ടാഴ്ചമാത്രം ആയുസുള്ള ഇത്തരം ചിത്രശലഭങ്ങൾ ശത്രുക്കളിൽനിന്നും രക്ഷനേടാൻ ഉണങ്ങിയ ഇലയിൽ പതിയിരിക്കാറുണ്ട്. ചിറകുകളേക്കാൾ ശരീരഭാഗം ചെറുതായ ഇവയെ വരണ്ട മഴക്കാടുകൾക്കു പുറമേ ഹിമാലയ താഴ് വാരങ്ങൾ, ചൈന, മലയ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും കാണപ്പെടാറുണ്ട്. ചിറകിനു മുകൾവശത്തായുള്ള അഗ്രത്തിൽ കാണപ്പെടുന്ന പാന്പിന്റെ തലയുടേതുപോലെയുള്ള ഭാഗം ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇവയെ സഹായിക്കുന്നുണ്ട്. അറ്റാക്കസ് അറ്റ്ലസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം.
Read Moreദുരിതാശ്വാസ നിധിയിലേക്കുള്ള പണം ചില്ലറയാണെന്നുപറഞ്ഞ് സ്വീകരിച്ചില്ല; ബാങ്കിനുമുന്നിൽ പ്രതിഷേധം
മറയൂർ: മറയൂർ ആനക്കാൽപെട്ടി പ്രദേശത്തെ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടയ്ക്കാനെത്തിയപ്പോൾ ചില്ലറ ത്തുട്ടുകളായതിനാൽ സ്വീകരിക്കാൻ ബാങ്ക് അധികൃതർ വിസമ്മതിച്ചതിനെതുടർന്ന് പ്രതിഷേധം. മറയൂർ എസ്ബിഐ ശാഖയിലാണ് സംഭവം. ആനക്കാൽപെട്ടി ഭാഗത്തെ ബാലസംഘം പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിനായി സ്വരൂപിച്ച തുകയിൽ പത്തുരൂപയുടെ ചില്ലറ തുട്ടുകളായിരുന്നു. ഇത്തരത്തിൽ ശേഖരിച്ച 2500 രൂപയും പത്തിന്റെ നാണയങ്ങളായിരുന്നു. കുട്ടികളിൽനിന്നൂം ലഭിച്ച പണവുമായി ബാങ്കിലെത്തിയ സിപിഎം ഏരിയ കമ്മിറ്റിയംഗം എസ്. ചന്ദ്രൻ, എസ്. രാജ എന്നിവരോട് ചില്ലറപൈസയായി പണം സ്വീകരിക്കാൻ കഴിയില്ലെന്നൂം നിയമതടസമുണ്ടെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ഇതേതുടർന്ന് സിപിഎം മറയൂർ ഏരിയ സെക്രട്ടറി വി. സിജിമോന്റെ നേതൃത്വത്തിൽ ബാങ്കിനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ എസ്ബിഐ റീജണൽ മാനേജർ പ്രശ്നത്തിൽ ഇടപെടുകയും ദുരിതാശ്വാസ നിധിയിലേക്കൂള്ള പണംസ്വീകരിക്കാൻ തയാറാകുകയും ചെയ്തു. മറയൂർ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിൽപോലും പത്തുരൂപയുടെ നാണയം സ്വീകരിക്കാൻ തയാറാവാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
Read Moreഹൈറേഞ്ചിലേക്കു സഞ്ചാരികൾ എത്തിത്തുടങ്ങി ; തേക്കടിയിൽ ബോട്ടിംഗ് ആരംഭിച്ചു
കുമളി: കാലാവസ്ഥാ മുന്നറിയിപ്പിനേതുടർന്ന് നിർത്തിവച്ച ഹൈറേഞ്ചിലെ വിനോദസഞ്ചാര പരിപാടികൾ പുനരാരംഭിച്ചതോടെ വിനോദ സഞ്ചാര മേഖലകൾ ഉണർന്നു. ജില്ലാകളക്ടർ നിരോധന ഉത്തരവ് പിൻവലിച്ചതോടെ തേക്കടി, ഗെവി, വാഗമണ് തുടങ്ങി പ്രധാന വിനോദ കേന്ദ്രങ്ങൾ വീണ്ടും സജീവമായി. മഴയും മഞ്ഞും ആസ്വദിക്കാൻ ഹൈറേഞ്ചിലേക്ക് സഞ്ചാരികളും എത്തിത്തുടങ്ങി. തേക്കടിയിൽ ബോട്ടിംഗ് ഏതാനുംദിവസത്തെ ഇടവേളയ് ക്കുശേഷം വീണ്ടും ആരംഭിച്ചു. വിദേശികളും തദ്ദേശീയരുമായ സഞ്ചാരികൾ വാഗമണ് – തേക്കടി – മൂന്നാർ പാക്കേജിലാണ് കൂടുതലായും എത്തുന്നത്. വാഗമണ് മൊട്ടക്കുന്നുകളുടേയും മലനിരകളുടേയും ഭംഗിയും കോടമഞ്ഞിന്റെ തണുപ്പും സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. തേക്കടിയാണ് പ്രധാന ഡസ്റ്റിനേഷൻ. വനംവകുപ്പിന്റെ വിനോദസഞ്ചാര പരിപാടികളും കാനനഭംഗി ആസ്വദിച്ചുള്ള ബോട്ടിംഗും പ്രധാനമാണ്. തടാകത്തിലൂടെ മുളംചങ്ങാടത്തിലുള്ള ബാംബു റാഫ്റ്റിംഗ് സാഹസിക യാത്രികരുടെ പ്രധാന ഇനമാണ്. തേക്കടി വനത്തിലെ മുള ഉപയോഗിച്ച് ആദിവാസികൾ നിർമിക്കുന്ന ചങ്ങാടം നിയന്ത്രിക്കുന്നതും സഞ്ചാരികളെ വനത്തിനുള്ളിൽ ട്രക്കിംഗിനായി കൊണ്ടുപോകുന്നതും വനംവകുപ്പിലെ ആദിവാസി…
Read Moreലോകാരോഗ്യ സംഘടന അംഗീകരിച്ച നൂൽ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ പരിശീലനം; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ എത്തിയ വോൾവോ ബസിൽ തുടങ്ങി
ഗാന്ധിനഗർ: ലോകാരോഗ്യ സംഘടന അംഗീകരിച്ച നൂൽ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ പരിശീലനം കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ എത്തിയ വോൾവോ ബസിലാണ് ശസ്ത്രക്രിയ പരിശീലനം നല്കുന്നത്. ഞായറാഴ്ച പരിശീലനം സമാപിക്കും. എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട ശസ്ത്രക്രിയ ഡോക്ടർമാർക്ക് പരിശീലനം നല്കുന്നുണ്ട്. ഇന്നു രാവിലെ എട്ടിന് ജനറൽ സർജറി മേധാവി ഡോ.ജോണ് എസ്.കുര്യൻ പരീശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. നീലത്തിമിംഗലത്തിൽ നിന്നും പ്രോസസ് ചെയ്തെടുത്ത നൂൽ ഉപയോഗിച്ചുള്ള ശസ്ത്രക്രിയാ രീതിയാണ് പരിശീലിപ്പിക്കുന്നത്. ജനറൽ സർജറി, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി, ഓർത്തോ, ഇഎൻടി, പ്ലാസ്റ്റിക് സർജറി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും ഡോക്ടർമാർക്കാണ് പരിശീലനം. ഇന്ന് ജനറൽ സർജറിയിലെ 20 ഡോക്ടർമാരാണ് ക്ലാസിൽ പങ്കെടുത്തത്. അസോസിയേറ്റ് പ്രഫസർമാരായ ഡോ.സുനിൽ, ഡോ. അനിൽ കുമാർ, ഡോ.എം എൻ ശശികുമാർ, ഡോ.ബെന്നി ജോണ്, ഡോ. കൈലാസ് നാഥൻ എന്നിവരാണ് വിവിധ ക്ലാസുകൾക്ക്…
Read Moreന്യായ വിരോധമായി സംഘം ചേരൽ, മാർഗ തടസം സൃഷ്ടിക്കൽ; ശബരിമല സ്ത്രീ വിഷയത്തിൽ വഴിതടഞ്ഞ് സമരം ചെയ്ത 600 പേർക്കെതിരേ കേസ്
കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ചേർന്ന് ഇന്നലെ ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ നടത്തിയ വഴി തടയൽ സമരത്തിൽ പങ്കെടുത്തവർക്കെതിരേ കേസ്. ജില്ലയിലെ 600 പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ന്യായ വിരോധമായി സംഘം ചേരൽ, മാർഗ തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കോട്ടയം, ചങ്ങനാശേരി, പാലാ, വൈക്കം, പൊൻകുന്നം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ വഴി തടഞ്ഞാണ് സമരം നടത്തിയത്. സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കും സമരം നയിച്ചവർക്കും പങ്കെടുത്തവർക്കുമെതിരേയാണ് കേസ്. ഇന്നലത്തെ സമരത്തിൽ എംസി റോഡ് അടക്കമുള്ള ജില്ലയിലെ മിക്ക റോഡുകളിലും വാഹന ഗതാഗതം തടസപ്പെട്ടു. മിക്കയിടത്തും സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധിയിൽ പ്രതിഷേധിച്ചായിരുന്നു വഴിതടയൽ സമരം.
Read Moreകുറുപ്പന്തറയിലെ കൊലപാതകം; മുഖ്യപ്രതിക്കായി പോലീസ് തമിഴ്നാട്ടിൽ തെരയുന്നു; മുഖ്യപ്രതിയുമായി ബന്ധപ്പെട്ട് നാട്ടിൽ പരക്കുന്ന കഥകൾക്ക് അടിസ്ഥാനമില്ലെന്ന് പോലീസ്
കടുത്തുരുത്തി: കുറുപ്പന്തറയിൽ സ്വകാര്യ പണമിടപാടുകാരൻ വീട്ടിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിക്കായി പോലീസ് സംഘം തമിഴ്നാട്ടിൽ തിരച്ചിൽ ശക്തമാക്കി. നാട്ടിൽ നിന്നും മുങ്ങിയ ശേഷം കുറുപ്പന്തറ സ്വദേശിയായ പ്രധാന പ്രതി സേലം, കോയന്പത്തൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തിയതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. മൊട്ടയടിച്ചു രൂപം മാറിയാണ് പ്രതിയുടെ സഞ്ചാരമെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ സി സി ടിവി കാമറകളിൽ നിന്ന് ഇതു സംബന്ധിച്ച തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ യാത്ര തനിച്ചാണെന്നും പോലീസ് കരുതുന്നു. പ്രതി കടന്നു പോകുന്ന പ്രദേശങ്ങളിൽ നിന്നുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത് പലപ്പോഴും മണിക്കൂറുകൾ കഴിഞ്ഞാണ്. ഇതാണ് പ്രതിയെ കുടുക്കാൻ പോലീസിന് കഴിയാതെ പോകാൻ കാരണം. ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാതെ തുടർച്ചയായി പ്രതി യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. ഇയാൾ തമിഴ്നാട് വിടാനുള്ള സാധ്യതയും പോലീസ് തള്ളി കളയുന്നില്ല. തമിഴ്നാട്ടിലെ വിവിധ…
Read Moreകാത്ത് കിടക്കേണ്ടി വരില്ല; തിരുവനന്തപുരം മുതൽ ചിങ്ങവനം വരെ ക്രോസിംഗ് ഒഴിവാക്കി ട്രെയിനുകളുടെ പരീക്ഷണ ഓട്ടം അടുത്ത മാസം
കോട്ടയം: തിരുവനന്തപുരം മുതൽ ചിങ്ങവനം വരെ ക്രോസിംഗ് ഒഴിവാക്കി ട്രെയിനുകൾക്ക് ഓടാനാകുമോ എന്ന് അടുത്ത മാസമറിയാം. അടുത്തമാസം ആദ്യമാണ് പരീക്ഷണ ഓട്ടം. പരീക്ഷണം വിജയിച്ചാൽ യാത്രക്കാർ രക്ഷപ്പെട്ടു. ട്രെയിൻ കടന്നു പോകാൻ ഒരിടത്തും നിർത്തിയിടേണ്ടി വരില്ല. ചങ്ങനാശേരി-ചിങ്ങവനം റൂട്ടിലെ രണ്ടാം പാളത്തിൽ നവംബർ ആദ്യവാരം ട്രെയിൻ ട്രയൽ റണ് നടത്തും. പരീക്ഷണ ഓട്ടത്തിനുശേഷം സുരക്ഷിതമെങ്കിൽ ഡിസംബർ അഞ്ചു മുതൽ പാത സാധാരണ ഓട്ടത്തിനു തുറന്നുകൊടുക്കും. ബംഗളുരുവിൽനിന്നുള്ള റെയിൽവെ സേഫ്റ്റി കമ്മീഷണർ ആദ്യം ട്രോളിയിലും തുടർന്ന് രണ്ട് ബോഗികളുള്ള ട്രെയിനിലും പരീക്ഷണ ഓട്ടം നടത്തും. 100 കിലോമീറ്റർ വേഗത്തിലായിരിക്കും പരീക്ഷണ ഓട്ടം. ചങ്ങനാശേരി മുതൽ ചിങ്ങവനം വരെ 10 കിലാമീറ്റർ ദൂരം ആറു മിനിറ്റുകൊണ്ട് ഓടിയെത്തും. പരീക്ഷണ ഓട്ടം തൃപ്തികരമെങ്കിൽ ചങ്ങനാശേരിയിൽനിന്നു ചിങ്ങവനം വരെ പണിത പുതിയ പാളം സിഗ്നൽ ബോർഡുമായി ബന്ധിപ്പിക്കും. ഇതിനുശേഷം ഡിസംബറിൽ പാത കമ്മീഷൻ…
Read Moreപൂട്ടുഗിരീഷിനെ പൂട്ടി പോലീസ്; ഒന്നേകാൽ കിലോ കഞ്ചാവുമായി എരുമേലിയിൽ യുവാവ് പിടിയിൽ; ഒരു ഡസനോളം കേസുകൾ പ്രതിയുടെ പേരിലുണ്ടെന്ന് എക്സൈസ്
എരുമേലി: നിരവധി തവണ കഞ്ചാവ് കേസിൽ പിടിയിലായിട്ടുള്ള യുവാവിനെ ഒന്നേകാൽ കിലോ ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എരുമേലി ശ്രീനിപുരം കോളനിയിൽ എരപ്പുങ്കൽ ഗിരീഷ് (30) എന്ന പൂട്ട് ഗിരീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ശ്രീനിപുരം കോളനിയിൽ വീടിന് സമീപത്ത് വെച്ച് എരുമേലി റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.തമിഴ്നാട്ടിലെ കന്പത്തു നിന്നും കഞ്ചാവുമായി യുവാവ് എരുമേലിയിൽ എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പിന്തുടരുകയായിരുന്നെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്പോർട്സ് ബാഗിൽ ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞയിടെ തിരുവനതപുരത്ത് ട്രെയിനിൽ വെച്ച് ബാഗിൽ മൂന്ന് കിലോ കഞ്ചാവുമായി പിടികൂടിയത് ഉൾപ്പടെ ഒരു ഡസനോളം കേസുകൾ പ്രതിയുടെ പേരിലുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇൻസ്പെക്ടർ ജെ. എസ.് ബിനു, അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.വൈ. ചെറിയാൻ, പ്രിവന്റീവ് ഓഫീസർമാരായ…
Read More