അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ബ​സി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്; യു​വാ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലും മ​തി​ലി​ലും ഇ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: മൂ​ല​മ​റ്റം റൂ​ട്ടി​ൽ വീ​ണ്ടും അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ സു​ൾ​ഫി​ക്ക​ർ അ​ലി , ആ​സി​ഫ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സു​ൾ​ഫി​ക്ക​ർ അ​ലി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ആ​സി​ഫി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വാ​ഗ​മ​ണ്‍ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു തൊ​ടു​പു​ഴ -പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കും തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഈ​രാ​റ്റു​പേ​ട്ട​യ്ക്കു പോ​വു​ക​യാ​യി​രു​ന്ന ജൂ​ഡ് ബ​സും ത​മ്മി​ലാ​യി​രു​ന്നു കൂ​ട്ടി​യി​ടി​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് മ്രാ​ല​യി​ൽ​വ​ച്ച് വ​ള​വ് തി​രി​ക്കാ​ൻ ക​ഴി​യാ​തെ എ​തി​ർ ദി​ശ​യി​ലേ​യ്ക്ക് പാ​ളു​ക​യാ​യി​രു​ന്നു. ബ​സ് ബൈ​ക്കി​ലി​ടി​ക്കാ​തി​രി​ക്കാ​നാ​യി വെ​ട്ടി​ത്തി​രി​ച്ച​തോ​ടെ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലും മ​തി​ലി​ലും ഇ​ടി​ച്ചു. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ബ​സി​ന്‍റെ സൈ​ഡി​ൽ ഇ​ടി​ച്ച് റോ​ഡി​ലൂ​ടെ കു​റേ​ദൂ​രം നി​ര​ങ്ങി നീ​ങ്ങി. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യി…

Read More

ഇടുക്കിയില്‍ പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ സു​ല​ഭം! പ​രി​ശോ​ധി​ക്കേ​ണ്ട ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ വാ​ഹ​നം ക​ട്ട​പ്പു​റ​ത്ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളി​ൽ കൃ​ത്രി​മ​വും മാ​യ​വും ക​ല​ർ​ത്തു​ന്ന​തും പ​ഴ​കി​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തും പ​തി​വാ​കു​ന്പോ​ഴും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​നു​ള്ള​ത് പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മാ​ത്രം. ഇ​ടു​ക്കി ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് ഓ​ടി​യെ​ത്താ​ൻ വ​കു​പ്പി​ന് ആ​കെ​യു​ണ്ടാ​യി​രു​ന്ന വാ​ഹ​നം കാ​ല​പ്പ​ഴ​ക്കം മൂ​ലം ക​ട്ട​പ്പു​റ​ത്താ​യി. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, മ​ൽ​സ്യം, മാം​സം പോ​ലു​ള്ള ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന ശ​ക്ത​മാ​ണെ​ങ്കി​ലും ഇ​തി​നി​ട​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ​ഴ​കി​യ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഭ​ക്ഷ്യ​വി​ൽ​പ്പ​ന സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. തൊ​ടു​പു​ഴ​ക്കു സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​ടി കൂ​ടി പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ലും സൂ​ക്ഷി​ക്കു​ന്ന​തി​ലും മ​റ്റും ഹോ​ട്ട​ലു​കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്…

Read More

കോട്ടയം നഗരത്തിൽ പെർമിറ്റില്ലാതെ ഓട്ടോറിക്ഷകൾ പായുന്നു; അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ പ്രധാന കേ​ന്ദ്രം പുളിമൂട് ജംഗ്ഷനെന്ന്  ഓട്ടോക്കാർ

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ​ക​ൾ പെ​രു​കു​ന്നു. ഇ​തി​നെ​തി​രേ അം​ഗീ​കൃ​ത പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ സം​ഘ​ടി​ച്ചു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു പ​രാ​തി ന​ല്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. പെ​ർ​മി​റ്റി​ല്ലാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ളെ അം​ഗീ​കൃ​ത സ്റ്റാ​ൻ​ഡു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. അ​തി​നാ​ൽ റോ​ഡി​ൽ പ​ല​യി​ട​ത്തും അ​ന​ധി​കൃ​ത​മാ​യി കി​ട​ന്നാ​ണ് ഇ​ത്ത​രം ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ട്ടം ത​ര​പ്പെ​ടു​ത്തു​ന്ന​ത്. ഇ​വ​ർ പ​ല​പ്പോ​ഴും അ​ധി​ക​മാ​യി പ​ണം ഈ​ടാ​ക്കു​ന്ന​താ​യും പരാ​തി​യു​ണ്ട്. പു​ളിമൂ​ട് ജം​ഗ്ഷ​നാ​ണ് അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ കേ​ന്ദ്രം. തെ​ക്കു​നി​ന്നു വ​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ളി​മൂ​ട് ജം​ഗ്ഷ​നി​ൽ നി​ർ​ത്തി ആ​ളി​റ​ക്കു​ന്നി​ട​ത്താ​ണ് ഓ​ട്ടോ​ക​ളു​ടെ വി​ള​യാ​ട്ടം. ബ​സി​ൽ നി​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രെ റാ​ഞ്ചി​യെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​വ​രു​ടെ പെ​രു​മാ​റ്റം. ചി​ല സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് കെഎ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് പാ​ർ​ക്കിം​ഗ്. തി​രു​ന​ക്ക​ര​യി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഉ​ണ്ട്. തി​രു​വാ​ർ​പ്പ് ബ​സു​ക​ൾ​ക്കു പു​റ​കി​ലാ​ണ് ഇ​വി​ടത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്. ഇ​തു​പോ​ലെ ന​ഗ​ര​ത്തി​ലെ പ​ല സ്ഥ​ല​ത്തും പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത ഓ​ട്ടോ​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്.

Read More

 ജില്ലയിലെ പോളിടെക്നിക്ക് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉ​ജ്വ​ല വിജയം

കോ​ട്ട​യം: പോ​ളി​ടെ​ക്നി​ക് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ എ​ല്ലാ കോ​ള​ജു​ക​ളി​ലും എ​സ്എ​ഫ്ഐ​യ്ക്ക് ഉ​ജ്വ​ല വി​ജ​യം. ക​ടു​ത്തു​രു​ത്തി, പാ​ലാ, നാ​ട്ട​കം പോ​ളി​ടെ​ക്നി​ക്കു​ക​ളി​ൽ എ​ല്ലാ ജ​ന​റ​ൽ സീ​റ്റി​ലും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു. നാ​ട്ട​ക​ത്തും ക​ടു​ത്തു​രു​ത്തി​യി​ലും മു​ഴു​വ​ൻ ക്ലാ​സ് പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം വി​ജ​യി​ച്ചു. നാ​ട്ട​ക​ത്ത് ലേ​ഡി വൈ​സ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ൾ: നാ​ട്ട​കം പോ​ളി​ടെ​ക്നി​ക്ക്: കെ.​ആ​ർ. അ​ന​ന്തു(​ചെ​യ​ർ​മാ​ൻ), എ​സ്. സ​ഫ​ൽ(​വൈ​സ് ചെ​യ​ർ​മാ​ൻ), എ.​ബി. ഗീ​തു​മോ​ൾ(​ലേ​ഡി വൈ​സ്), കെ.​പി. അ​ജ്മ​ൽ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​സ്. ആ​ദി​ൽ​ഷാ(​മാ​ഗ​സി​ൻ എ​ഡി​റ്റ​ർ), ബി. ​ബാ​ലു​മോ​ൻ(​ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി). ക​ടു​ത്തു​രു​ത്തി: കെ. ​ബി​ബി​ൻ(​ചെ​യ​ർ​മാ​ൻ), അ​ർ​ജു​ൻ ച​ന്ദ്ര​ൻ(​വൈ​സ് ചെ​യ​ർ​മാ​ൻ), അ​ർ​ജു​ൻ ശ​ശി​ധ​ര​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം. ​മീ​ര(​ലേ​ഡി വൈ​സ്), അ​ഖി​ൽ അ​ശോ​ക്(​മാ​ഗ​സി​ൽ എ​ഡി​റ്റ​ർ), ആ​ർ. ജ​യ​കൃ​ഷ്ണ​ൻ(​ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി), പാ​ലാ: അ​ന​ന്തു വി​ജ​യ​ൻ(​ചെ​യ​ർ​മാ​ൻ), ജെ​ഫ് ഫി​ലി​പ്പ് ചെ​റി​യാ​ൻ(​വൈ​സ് ചെ​യ​ർ​മാ​ൻ), വൈ​ഷ്ണ​വി പ്ര​ദീ​പ്(​ലേ​ഡി വൈ​സ്), വി​ഷ്ണു സി. ​ബൈ​ജു(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ്റ്റെ​ഫി​ൻ ബെ​ന്നി(​മാ​ഗ​സി​ൻ എ​ഡി​റ്റ​ർ), എ.​ആ​ർ. രാ​ഹു​ൽ(​ആ​ർ​ട്സ്…

Read More

കോട്ടയം മെഡിക്കൽകോളജിൽ നഴ്സുമാർ രോഗികളോട് മോശമായി പെരുമാറുന്നതായി ആക്ഷേപം; കാലുമുറിച്ചു മാറ്റിയ രോഗിയുടെ പായും തലയണയും വലിച്ചെറിഞ്ഞ് മോശമായി സംസാരിച്ചതായി  രോഗിയുടെ ബന്ധുക്കൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രു രോ​ഗി​യു​ടെ പാ​യും ത​ല​യ​ണ​യും ന​ഴ്സ് വ​ലി​ച്ചെ​റി​ഞ്ഞ​താ​യി ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​ദി​വ​സം പ​തി​നാ​ലാം വാ​ർ​ഡി​ലാ​ണ് സം​ഭ​വം.ചി​ങ്ങ​വ​നം സ്വ​ദേ​ശി​യാ​യ ഒ​രു ഗൃ​ഹ​നാ​ഥ​നാ​ണ് രോ​ഗി. പ്രമേഹത്തെത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ഇ​യാ​ളു​ടെ വ​ല​ത് കാ​ൽ​മു​ട്ട് മു​റി​ച്ച് നീ​ക്കി​യി​രു​ന്നു. അ​തേ​രോ​ഗം ഇ​ട​ത് കാ​ലി​നേ​യും ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു കു​റ​ച്ച് ദി​വ​സ​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ (പ​തി​നാ​ലാം വാ​ർ​ഡ്) ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റി​നു ഒ​രു ന​ഴ​സ് വ​ന്നു ക​ട്ടി​ലി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ഈ ​രോ​ഗി​യോ​ട് എ​ഴു​ന്നേ​റ്റ് താ​ഴെ​പ്പോ​യി കി​ട​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ കാ​ൽ​മു​ട്ട് മു​റി​ച്ച് മാ​റ്റി​യ​തി​നാ​ൽ ത​റ​യി​ൽ കി​ട​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ണ്ടെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക്ഷു​ഭി​ത​യാ​യ ന​ഴ്സ് ഇ​യാ​ളു​ടെ പാ​യും ത​ല​യ​ണ​യും എ​ടു​ത്ത് വ​ലി​ച്ചെ​റി​ഞ്ഞു. അ​ടു​ത്ത ദി​വ​സം പ​രി​ശോ​ധ​യെ​ക്കെ​ത്തി​യ ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​റോ​ട് ഇതേപ്പറ്റി പരാതി പ…

Read More

 എടിഎം കവർച്ച സംഘം കോട്ടയത്തുനിന്ന് പുറപ്പെട്ടത് വെറുംകൈയോടെ ;  കോടിമതയിൽ നിന്നും വാഹനം മോഷ്ടിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യം; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നകാര്യങ്ങൾ ഇങ്ങനെയൊക്കെ…

കോ​ട്ട​യം: കൊ​ച്ചി​യി​ലും കൊ​ര​ട്ടി​യി​ലും എ​ടി​എം ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘം കോ​ട്ട​യ​ത്തു​നി​ന്നും പു​റ​പ്പെ​ട്ട​ത് വെ​റും കൈ​യോ​ടെ​യെ​ന്നു സൂ​ച​ന. കോ​ടി​മ​ത​യി​ലെ റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന പി​ക്ക് അ​പ്പ് വാ​ൻ മോ​ഷ്ടി​ച്ചാ​ണു സം​ഘം കോ​ട്ട​യ​ത്തു​നി​ന്നും യാ​ത്ര തി​രി​ച്ച​ത്. മൂ​വ​രും റോ​ഡി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന വാ​ൻ എ​ടു​ക്കാ​നാ​യി ന​ട​ന്നു​വ​രു​ന്ന​ത് വെ​റും കൈ​യോ​ടെ​യാ​ണ്. ഈ ​സ​മ​യം ഇ​വ​രു​ടെ കൈ​യി​ൽ ബാ​ഗു​ക​ളോ മ​റ്റു സാ​ധ​ന​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ എ​ടി​എം മെ​ഷീ​ൻ ത​ക​ർ​ക്കു​ന്ന​തി​നു​ള്ള ഗ്യാ​സ് ക​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ഇ​വ​ർ കൈ​യി​ൽ ക​രു​തി​യി​രു​ന്നി​ല്ലെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. കോ​ട്ട​യ​ത്തു​നി​ന്നും പു​റ​പ്പെ​ട്ട സം​ഘം ആ​ദ്യ മോ​ഷ​ണശ്ര​മം ന​ട​ത്തി​യ​തു വെ​ന്പ​ള്ളി​യി​ൽ എ​ടി​എ​മ്മി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.10നാ​ണു മോ​ഷ​ണശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. കോ​ടി​മ​ത​യി​ൽ​നി​ന്നും 11.45നു ​വാ​നു​മാ​യി പു​റ​പ്പെ​ട്ട സം​ഘം വെ​ന്പ​ള്ളി​യി​ൽ എ​ത്താ​ൻ ഇ​ത്ര​യും സ​മ​യം വേ​ണ്ടി​വ​രി​ല്ല. അ​തി​നാ​ൽ ത​ന്നെ ഗ്യാ​സ് ക​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ടി​എം മെ​ഷീ​ൻ ത​ക​ർ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ സം​ഘം കോ​ടി​മ​ത​യ്ക്കും വെ​ന്പ​ള്ളി​ക്കും ഇ​ട​യി​ലു​ള്ള…

Read More

മൂന്നാം ജന്മദിനത്തിന് അഞ്ചുനാൾ ബാക്കി നിൽക്കെ ബക്കറ്റിലെ വെള്ളത്തിൽ വീണ് അക്ഷ‍യ്ക്ക് ദാരുണ അന്ത്യം

എ​​രു​​മേ​​ലി: ജ​​ന്മ​​ദി​​ന​​ത്തി​​ന് അ​​ഞ്ചുദി​​വ​​സം ബാ​​ക്കി നി​​ൽ​​ക്കെ ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി മൂ​ന്നു വ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ എ​​ലി​​വാ​​ലി​​ക്ക​​ര ഈ​​സ്റ്റി​​ൽ ആ​​ണ് സം​​ഭ​​വം. പ​​ള്ളി​​ത്താ​​ഴ​​ത്ത് വീ​​ട്ടി​​ൽ ഷാ​​ൽ കു​​മാ​​റി​​ന്‍റെ​​യും അ​​ശ്വ​​തി​​യു​​ടെ​​യും മ​​ക​​ൻ അ​​ക്ഷ​​യ് ഷാ​​ൽ ആ​​ണ് മ​​രി​​ച്ച​​ത്. മു​​റ്റ​​ത്തു ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ൽ വീ​​ണ ക​​ളി​​പ്പാ​​ട്ടം എ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ വെ​​ള്ള​​ത്തി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. മു​​റ്റ​​ത്തു ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ അ​ക്ഷ​യി​നെ കാ​​ണാ​​താ​​യ​​തോ​ടെ തെ​​ര​​ഞ്ഞ​​പ്പോ​​ഴാ​​ണ് ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ൽ വീ​​ണ നി​​ല​​യി​​ൽ ക​​ണ്ട​​ത്. ഉ​​ട​​ൻ​ത​​ന്നെ മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. 17ന് ​മൂ​​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് അ​​പ​​ക​​ടം. ഏ​​ക സ​​ഹോ​​ദ​​രി അ​​ക്ഷ​​യ ഷാ​​ൽ. സം​​സ്കാ​​രം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ

Read More

സഹപ്രവർത്തകർ ശല്യം ചെയ്തുവെന്ന പരാതി; യുവതിയുടെ പരാതിക്ക് സാക്ഷിയില്ലെന്ന പേരിൽ കേസെടുക്കാതെ ഗാന്ധിനഗർ പോലീസ്; ഒടുവിൽ കോടതി ഇടപെട്ടപ്പോൾ ജാമ്യമില്ലാവകുപ്പിൽ ലാബ് ജീവനക്കാർക്കെതിരേ കേസെടുത്ത് പോലീസ്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ജീവനക്കാരിയെ ശ​ല്യം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ ഗൈ​ന​ക്കോ​ള​ജി ലാ​ബി​ലെ ര​ണ്ടു ടെ​ക്നീ​ഷ്യ​ൻ​മാ​ർ​ക്കെ​തി​രേ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ജാമ​്യമി​ല്ലാ വ​കു​പ്പ് അ​നു​സ​രി​ച്ചാ​ണ് കേ​സ്. ക​ഴി​ഞ്ഞ ജൂ​ണ്‍ 14നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലാ​ബി​ൽ ഡ്യൂ​ട്ടി​ക്കി​ടെ ടെ​സ്റ്റ് ട്യൂ​ബി​ൽ ഷു​ഗ​ർ റീ​ജ​ന്‍റ ഒ​ഴി​ച്ചുകൊ​ണ്ടി​രി​ക്കെ പ​രി​ശോ​ധനാ ഫ​ലം എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്ക​വേ കൈ ​ത​ട്ടി​മാ​റ്റി മു​റി​ക്കു​ള്ളി​ൽ ക​യ​റി ര​ക്ഷ​പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് വ​കു​പ്പ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു ശേ​ഷം പ്ര​തി​ക​ൾ പ​ല ത​വ​ണ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ലൈം​ഗി​ക ചു​വ​യു​ള്ള വ​ർ​ത്ത​മാ​നം പ​റ​യു​ക​യും പ​തി​വാ​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ൾ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ​തി​നാ​ൽ അ​തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ്ഥ​ലം മാ​റ്റ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യു​വ​തി വ​കു​പ്പ് മേ​ധാ​വി​ക്കും കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും ആ​ദ്യം പ​രാ​തി ന​ൽ​കി. പി​ന്നീ​ട് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ…

Read More

കുടിവെള്ളത്തിനായി ഇനി ആർക്കും നെട്ടോട്ടമോടേണ്ടി വരില്ല;  അയ്മനം പഞ്ചായത്തിൽ 10 ലക്ഷം ലിറ്ററിന്‍റെ ജലസംഭരണി നിർമിക്കുന്നു

അ​യ്മ​നം: അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണ​ത്തി​ന് 10 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഓ​വ​ർ ഹെ​ഡ് ടാ​ങ്ക് നി​ർ​മി​ക്കു​ന്നു. ഇ​ട​യ്ക്ക് നി​ർ​മാ​ണം നി​ല​ച്ചു​പോ​യ വാ​ട്ട​ർ അഥോറി​റ്റി​യു​ടെ ഈ ​പ​ദ്ധ​തി​ക്ക് വീ​ണ്ടും ജീ​വ​ൻ​വ​ച്ചു. കു​ട​മാ​ളൂ​രി​ൽ ടാ​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​യ്മ​ന​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രമാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​ആ​ലി​ച്ച​ൻ വ്യ​ക്ത​മാ​ക്കി. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ക​രാ​റു​കാ​ര​നു പാ​ർ​ട്ട് ബി​ൽ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണം ഇ​ട​യ്ക്ക് നി​ർ​ത്തി. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് ഗ​വ​ണ്‍​മെ​ന്‍റി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണു മൂ​ന്നു മാ​സം മു​ന്പു നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്.നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ വാ​ട്ട​ർ അ​ഥോറി​റ്റി​ക്ക് 2000 ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ട്. ​ങ്ക് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ വാ​ട്ട​ർ അ​തോ​റി​ട്ടി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ജ​ല​നി​ധി അ​പേ​ക്ഷ​ക​ർ​ക്കും ആ​വ​ശ്യാ​നു​സ​ര​ണം എ​ല്ലാ ദി​വ​സ​വും ത​ട​സ​മി​ല്ലാ​തെ വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും. ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​നി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​ത്.…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ഗര്‍ഭിണിയായ യാത്രക്കാരിയോട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയതായി പരാതി; സംഭവം മൂലമറ്റത്ത്

മൂ​ല​മ​റ്റം: കെ ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​നി​ത യാ​ത്ര​ക്കാ​രി​യോ​ട് ക​ണ്ട​ക്ട​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം അ​ശോ​ക ക​വ​ല​യി​ൽ നി​ന്നു ബ​സി​ൽ ക​യ​റി​യ ഗ​ർ​ഭി​ണി​യാ​യ യാ​ത്ര​ക്കാ​രി​യോ​ടാ​ണ് ക​ണ്ട​ക്ട​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യ അ​റ​ക്കു​ളം സ്വ​ദേ​ശി​നി തൊ​ടു​പു​ഴ​യ്ക്കു പോ​കു​ന്ന​തി​നാ​യി രാ​വി​ലെ ബ​സി​ൽ ക​യ​റി. ഇ​രി​ക്കാ​ൻ സീ​റ്റി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ക​ന്പി​യി​ൽ പി​ടി​ച്ചു ചാ​രി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പി​ൻ​ഭാ​ഗ​ത്തേ​ക്ക് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​തു​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ക​ണ്ട​ക്ട​ർ ത​ന്നോ​ടു സം​സാ​രി​ച്ചെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പ​റ​യു​ന്ന​ത്. ക​ണ്ട​ക്ട​ർ​ക്കെ​തി​രേ തൊ​ടു​പു​ഴ ഡി​ടി​ഒ, വ​നി​ത പൊ​ലീ​സ് സെ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കിയിട്ടുണ്ട്.

Read More