കോട്ടയം: കോട്ടയം നഗരസഭ ഓഫീസിൽ കൗണ്‍സിലർമാരും ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നത. ഉന്നത ഉദ്യോഗസ്ഥൻ ഒരാഴ്ചയായി അവധിയിൽ. ജീവനക്കാർക്കിടയിൽ വ്യത്യസ്ത നിലപാട്. നഗരസഭ റവന്യു മുൻ ഓഫീസറും സെക്രട്ടറിയുടെ പിഎയുമായ സുരേഷ് കുമാറാണ് ഒരാഴ്ചയായി അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. നഗരസഭ കോംപ്ലക്സിലെ പിഎയുടെ മുറിയിൽ നീളംകൂടിയ ചാരുകസേര (സോഫാ) മാറ്റി അലമാര കൊണ്ടുവന്നുവച്ചതാണു പ്രശ്നങ്ങൾക്കു തുടക്കം. കഴിഞ്ഞ 22നാണ് സംഭവം. സുരേഷ് കുമാറിന്റെ മുറിയിൽ അനുമതിയില്ലാതെ സോഫാ മാറ്റി അലമാര വച്ചതു അദ്ദേഹത്തെ അപമാനിക്കാനാണെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ കൗണ്‍സിലർമാരുടെ മുറിയിൽ സ്ഥലപരിമിധി മൂലം വലിയ മുറിയായ സുരേഷിന്റെ മുറിയിലേക്കു രണ്ടു അലമാര സ്ഥാപിക്കുക മാത്രമാണു ചെയ്തതെന്ന് നഗരസഭ ചെയർപേഴ്സണ്‍ പറഞ്ഞു. വരാന്തയിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ നാല് അലമാരകൾ കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ സുരേഷിന്റെ മുറിയിൽ വയ്ക്കുകയാണുണ്ടാതെന്ന് ജീവനക്കാർ പറയുന്നത്. കോട്ടയം നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി എടുത്തതുമായി ബന്ധപ്പെട്ട് ഏതാനും…
Read MoreCategory: Kottayam
ഇന്ധനക്കൊള്ളയിൽ പൊറുതി മുട്ടി ജനങ്ങൾ; വാഹനം ഓടില്ല, അടുക്കള പുകയില്ല, ഒരു ശരാശരിക്കാരന്റെ ജീവതവഴിയിലൂടെ ഒരുയാത്ര…
കോട്ടയം: വാഹനവും നിശ്ചലം, അടുക്കളയും നിശ്ചലം എന്ന ദയനീയ സ്ഥിതിയിലാണ് ജനം. കർഷകരും കർഷത്തൊഴിലാളികളും ചെറുകിട ബിസിനസുകാരും ചെറിയ വരുമാനമുള്ള ജോലിക്കാരും ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ്.പെട്രോൾ വില ലിറ്ററിന് 12 പൈസ ഉയർന്ന് 86.24 ഡീസലിന് 16 പൈസ കൂടി 79.59 രൂപയുമായി. ഗാർഹിക പാചകവാതക സിലിണ്ടറിന് നിരക്ക് 869.50 രൂപ. ഗ്യാസ് വിലക്കയറ്റത്തിന്റെ മറവിൽ കെട്ടുവിറകിനും അറക്കപ്പൊടിക്കും വില കയറുകയാണ്. പതിനഞ്ചു കഷ്ണമുള്ള വിറക് കെട്ടിന് 50 രൂപവരെയത്തി വില. തടിമില്ലുകളിൽ വിറക് തൂക്കി വിൽക്കുന്ന സ്ഥിതിയാണ്. ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ കാർ 15 കിലോമീറ്ററും സ്കൂട്ടർ 35 കിലോമീറ്ററും ബൈക്ക് 50 കിലോമീറ്ററും ഓടുന്ന സാഹചര്യത്തിൽ എങ്ങനെ ജീവിതം ചലിപ്പിക്കും എന്നതാണ് സാധാരണക്കാരന്റെ ചോദ്യം. 200 രൂപ മുടക്കി പെട്രോൾ അടിച്ചാൽ കാർ പരമാവധി 40 കിലോമീറ്റർ ഓടിയേക്കാം. ഇത്തരത്തിൽ മാസച്ചെലവ് ആറായിരം…
Read Moreകന്നിയിൽ പെരുമഴക്കാലം; വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ ഈ ആഴ്ച പെരുമഴയുടെ കാലമാണെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെ വരെയാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും വെള്ളിയാഴ്ച പകലും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനു പുറമെ അറബിക്കടലിൽ ലക്ഷദ്വീപിനും മാലിദ്വീപിനും സമീപത്തായി ആറാം തീയതിയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആറു മുതൽ മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിനായി പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ…
Read Moreഒത്തുതീർപ്പു കേസിൽ ഈസ്റ്റ് സിഐയുടെ സസ്പെൻഷന് വിനയായത് നടപടിക്രമങ്ങൾ പാലിക്കാത്തതെന്ന് സൂചന; 2017ലെ കേസ് ഇപ്പോൾ വിവാദമായത് പോലീസിലെ ഒരു വിഭാഗത്തിന്റെ സമ്മർദം മൂലെമെന്ന്
കോട്ടയം: ഈസ്റ്റ് സിഐ സാജുവർഗീസിനെ സസ്പെൻഷനിലേക്ക് നയിച്ചത് കേസിൽ നടപടിക്രമങ്ങൾ പാലിക്കാത്തതെന്ന് സൂചന. കൈക്കൂലി സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ സാജുവർഗീസ് മടങ്ങി വന്നേക്കുമെന്നും പറയുന്നു. പോലീസിലെ ഒരു വിഭാഗത്തിന്റെ സമ്മർദമാണ് സസ്പെൻഷനിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. ബിസിനസുകാരന് തിരികെ കിട്ടാനുള്ള പണം ലഭിക്കാനായി നല്കിയ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിലെ പാളിച്ചയാണ് സിഐക്ക് വിനയായത്. പുതുപ്പള്ളി സ്വദേശിയായ ബിസിനസുകാരന്റെ മകന് മംഗലാപുരത്ത് മെഡിക്കൽ സീറ്റിന് നല്കിയ ലക്ഷങ്ങൾ തിരികെ കിട്ടാനാണ് പോലീസിൽ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണ ചുമതല ഏറ്റെടുത്ത സിഐ മംഗലാപുരത്ത് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് കോട്ടയത്തു കൊണ്ടുവന്നു. പിന്നീട് പ്രതികളും വാദികളുമായി ഒത്തുതീർപ്പുണ്ടാക്കി പണം തിരികെ കൊടുപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തു. ഇതാണ് സിഐക്ക് വിനയായത്. എന്നാൽ കിട്ടാനുള്ള പണം കിട്ടിയപ്പോൾ പ്രതിഫലം പോലീസ് കൈപ്പറ്റിയതെന്ന ആരോപണം തെളിയിക്കാനായില്ല. കൈക്കൂലി വാങ്ങിയതിന് തെളിവൊന്നും കിട്ടിയില്ലെന്ന…
Read Moreകളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥനു കൈമാറി പ്ലസ് വൺ വിദ്യാർഥി; നാടിന് മാതൃകയായ ആദിത്യന് അഭിനന്ദന പ്രവാഹം
വൈക്കം: വഴിയോരത്തു നിന്നു കളഞ്ഞുകിട്ടിയ 7500 രൂപയും എടിഎം കാർഡും ഉമസ്ഥനു കൈമാറി പ്ലസ് വണ്‍ വിദ്യാർഥി നാടിന് അഭിമാനമായി. തോട്ടകം തെക്കേപറന്പിൽ ഉണ്ണിയുടെ മകനും കുരമകം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ പ്ലസ് വണ്‍ വിദ്യാർഥിയുമായ ആദിത്യനാണ് പണവും രേഖകളുമടങ്ങിയ പഴ്സ് കളഞ്ഞു കിട്ടിയത്. ഡി വൈ എഫ് ഐ പ്രവർത്തകരുമായി എത്തി വൈക്കം പോലീസ് സ്റ്റേഷനിൽ പഴ്സ് ഏൽപിച്ചു. തോട്ടകം ഗന്ധർവങ്കൽ ക്ഷേത്രത്തിനു സമീപത്തു നിന്ന് ഇന്നലെ വൈകുന്നേരമാണ് ആദിത്യനു പഴ്സ് കളഞ്ഞുകിട്ടിയത്. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന പഴ്സ് നഷ്ടപ്പെട്ട വെച്ചുർ അംബികാമാർക്കറ്റ് പട്ടർമീത്തിൽ പി.ജി.മോഹനചന്ദ്രൻ സ്റ്റേഷനിൽ എത്തി പഴ്സ് ഏറ്റുവാങ്ങി.
Read Moreപ്രളയത്തേക്കാൾ കഠിനമെന്ന്; പതിനായിരം വിതരണംപ്രതിസന്ധിയിൽ; കിട്ടാത്തവർക്ക് ഇനി അപേക്ഷ നല്‍കാനാവില്ലെന്ന് റവന്യു വിഭാഗം ഉദ്യോഗസ്ഥർ
കോട്ടയം: പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാത്തവർ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. 29നകം എല്ലാവർക്കും വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപനം വന്നതോടെ ഇനി കിട്ടാത്തവരുടെ അപേക്ഷ സ്വീകരിക്കാനും നിവൃത്തിയില്ലെന്നാണ് റവന്യു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. പുതിയ അപേക്ഷ സ്വീകരിക്കണമെങ്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും പറയുന്നു. ഇതോടെ പതിനായിരം എന്നത് അടഞ്ഞ അധ്യായമാകുമോ എന്നതാണ് ആശങ്ക. ധനസഹായ വിതരണം ആകെ കുഴഞ്ഞു മറിഞ്ഞു. ഒരു തുള്ളി വെള്ളം പോലും വീട്ടിൽ കയറാത്തവർക്ക് വരെ ധനസഹായം ലഭിക്കുന്പോഴാണ് വെള്ളംകയറിയ വീട്ടുകാർക്ക് സഹായം നല്‍കാത്തത്. അപേക്ഷ നൽകലും തരം തിരിക്കലും വിതരണത്തിലുമെല്ലാം ഉണ്ടായ പാളിച്ചയാണ് യഥാർഥ ദുരിതമനുഭവിച്ചവർക്ക് സഹായം ലഭിക്കാത്തതിന് കാരണം. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവരിൽ പോലും ധനസഹായം കിട്ടാത്തവരുണ്ട്. ക്യാന്പിൽ കഴിഞ്ഞവർ പ്രത്യേകമായി റേഷൻകാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി അതത് വില്ലേജ്…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ച കേസിൽ ദുരൂഹത മാറുന്നില്ല; മരണകാരണം ഹൃദ് രോഗമെന്ന് ആശുപത്രി അധികൃതർ പറയുമ്പോൾ അണുബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഗാന്ധിനഗർ: യുവാവിന്റെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിക്കുന്പോൾ അണുബാധയേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ഹൃദ്രോഗമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ യുവാവ് ഡിസ്ചാർജ് ചെയ്യാനിരിക്കെ മരിച്ച സംഭവത്തിൽ ആകെ ദുരൂഹത. വൈക്കം വെച്ചൂർ വെളളിയാംപള്ളിൽ ബാബുവിന്റെ മകൻ ബിബിൻ(28) ആണ് ശനിയാഴ്ച രാത്രി 8.30ന് പുരുഷന്മാരുടെ മെഡിസിൻ വിഭാഗമായ രണ്ടാം വാർഡിൽ ചികിത്സയിലിരിക്കെ മരിച്ചത.് 13 ദിവസമായി ബിബിൻ ഇവിടെ ചികിത്സയിലായിരുന്നു. പനി ബാധിച്ചാണ് ചികിത്സ തേടിയെത്തിയത്. അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാത്രി 8.30ന് ജൂണിയർ ലേഡി ഡോക്ടർ എത്തി ബിബിനെ കുത്തിവച്ചു. അതിനുശേഷം ബിബിൻ ശാരീരിക ബുദ്ധിമുട്ട് പ്രകടപ്പിച്ചു. വിവരം ഡോക്ടർമാരെ അറിയിച്ചെങ്കിലും ആരുമെത്തിയില്ല. പീന്നിട് മറ്റൊരു പുരുഷ ജൂണിയർ ഡോക്ടർ എത്തി കേസ് ഷീറ്റ് എടുത്തു കൊണ്ടുപോയി. രോഗിയുടെ…
Read Moreഅശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കും, പണം തട്ടിയെടുക്കും! കോട്ടയത്ത് പെണ്‍വേഷം കെട്ടി നടന്നു തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍
കോട്ടയം: അശ്ലീല പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും പണം തട്ടുകയും ചെയ്തു വന്ന മൂന്നംഗ സംഘത്തെ വെസ്റ്റ് പോലീസ് പിടികൂടി. രാത്രിയിൽ പെണ്‍വേഷം കെട്ടിനടന്നായിരുന്നു തട്ടിപ്പ്. എറണാകുളം തേവര സ്വദേശി തെക്കേവീട്ടിൽ വിഷ്ണു (24), അയർക്കുന്നം സ്വദേശി മാറാട്ടുകുഴിയിൽ പ്രശാന്ത് (26), തൃക്കൊടിത്താനം സ്വദേശി അന്പലപ്പറന്പിൽ ലിജു (38) എന്നിവരെയാണ് പിടികൂടിയതെന്ന് വെസ്റ്റ് സിഐ നിർമൽ ബോസ് അറിയിച്ചു. ഇന്നലെ പുലർച്ചെ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു വച്ചാണു ഇവരെ വെസ്റ്റ് പോലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീവേഷം കെട്ടിയ പുരുഷൻമാരാണെന്ന് തിരിച്ചറിഞ്ഞത്. രാത്രികാലങ്ങളിൽ ഇവർ കോട്ടയത്ത് എത്തി രഹസ്യ കേന്ദ്രങ്ങളിൽ വച്ചു സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ചു നഗരത്തിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും ചുറ്റിത്തിരിഞ്ഞു നടക്കുകയായിരുന്നു. അശ്ലീല പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ച് പണം തട്ടുകയായിരുന്നു ലക്ഷ്യം. ഇവരെ കോടതിയിൽ ഹാജരാക്കി.
Read Moreമണപ്പുറത്ത് കടവ് നാശത്തിന്റെ വക്കിൽ; സംരക്ഷിക്കണമെന്ന ആവശ്യം ശക്തം
കോട്ടയം: മീനച്ചിലാറിന്റെ തീരത്തുള്ള നട്ടാശേരി മണപ്പുറത്ത് ഡിപ്പോ കടവ് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാറന്പുഴ തടി ഡിപ്പോയോടു ചേർന്നു കിടക്കുന്ന മണപ്പുറത്ത് കടവ് നാശത്തിന്റെ വക്കിലാണ്. കടവിനു സംരക്ഷണം ഇല്ലാത്തതുമൂലം കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിലായി കടവിനോടു ചേർന്നുണ്ടായിരുന്ന അഞ്ചു കൂറ്റൻ മരങ്ങളാണു നിലംപതിച്ചത്. നാളുകൾക്കു മുന്‍പു കടവിന്റെ പ്രധാന്യം കണക്കിലെടുത്തും കടവ് സംരക്ഷിക്കുന്നതിനുമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇക്കോ ടൂറിസം എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ പദ്ധതിയ്ക്കായി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും പീന്നിട് തുടർനടപടികളുണ്ടായില്ല. മണപ്പുറത്ത് കടവ് സ്ഥിതി ചെയ്യുന്ന സ്ഥലം റവന്യുവകുപ്പിന്റെ അധീനതയിലുള്ളതാണെന്ന കാരണം പറഞ്ഞാണു വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതി ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം നഗരത്തിനോടു ചേർന്നു കിടക്കുന്ന ഏറ്റവും പ്രകൃതിരമണീയമായ സ്ഥലമാണിത്. ഇവിടുത്തെ കൂറ്റൻ മരങ്ങളിൽ ഒട്ടേറെ ദേശാടന പക്ഷികളാണുള്ളത്. ഇവിടെനിന്നുള്ള കാഴ്ചകളും മനോഹരമാണ്. മുന്‍പു വൈകുന്നേരങ്ങളിലും ഒഴിവുവേളകളിലും ധാരാളം പേർ…
Read Moreലോകത്തിലെ ഏറ്റവും വലിയ നന്ദി രേഖപ്പെടുത്തല്‍! ലോക റിക്കാർഡിന്റെ നെറുകയിൽ ഇടുക്കിയുടെ ബിഗ് സല്യൂട്ട്
തൊടുപുഴ: പ്രകൃതി ദുരന്തത്തിലും പ്രളയത്തിലും കേരളത്തിന് സഹായഹസ്തം നീട്ടിയ ലോകജനതയ്ക്ക് നന്ദി രേഖപ്പെടുത്തി ഇടുക്കി ജില്ലയുടെ ബിഗ് സല്യൂട്ട്. ലോകജനതയ്ക്ക് ആദരം നൽകിയ ബിഗ് സല്യൂട്ട് കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ (യുആർഎഫ്) ലോക റിക്കാർഡ് പട്ടികയിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ നന്ദി രേഖപ്പെടുത്തലായാണ് ബിഗ് സല്യൂട്ട് പരിപാടി ലോക റിക്കാർഡ് ബുക്കിൽ ഇടംനേടിയത്. തൊടുപുഴ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 7500ഓളം പേരെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി തൽസമയം തന്നെ ലോകജനതയ്ക്ക് മുന്നിലെത്തി. ആയിരത്തോളം കുട്ടികൾ ബിഗ് സല്യൂട്ട് ടു ദി എന്റയർ വേൾഡ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുടെ മാതൃകയിൽ അണിനിരന്നു. 5400ഓളം പേരാണ് ബിഗ് സല്യൂട്ട് കേരള എന്ന മൊബൈൽ ആപ്ലിക്കേഷനിൽ ഇന്നലെ ഉച്ചവരെ രജിസ്റ്റർ ചെയ്തിരുന്നത്. രജിസ്റ്റർ ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി. പരിപാടിയിൽ താര ദന്പതികളായ ഇന്ദ്രജിത്തും പൂർണിമ…
Read More