കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥനു കൈമാറി പ്ലസ് വൺ വിദ്യാർഥി; നാടിന് മാതൃകയായ ആദിത്യന് അഭിനന്ദന പ്രവാഹം

വൈ​ക്കം: വ​ഴി​യോ​ര​ത്തു നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ 7500 രൂ​പ​യും എ​ടി​എം കാ​ർ​ഡും ഉ​മ​സ്ഥ​നു കൈ​മാ​റി പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി നാ​ടി​ന് അ​ഭി​മാ​ന​മാ​യി. തോ​ട്ട​കം തെ​ക്കേ​പ​റ​ന്പി​ൽ ഉ​ണ്ണി​യു​ടെ മ​ക​നും കു​ര​മ​കം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ന്നാം വ​ർ​ഷ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ദി​ത്യ​നാ​ണ് പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് ക​ള​ഞ്ഞു കി​ട്ടി​യ​ത്.

ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി എ​ത്തി വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​ഴ്സ് ഏ​ൽ​പി​ച്ചു. തോ​ട്ട​കം ഗ​ന്ധ​ർ​വ​ങ്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ആ​ദി​ത്യ​നു പ​ഴ്സ് ക​ള​ഞ്ഞു​കി​ട്ടി​യ​ത്. പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വെ​ച്ചു​ർ അം​ബി​കാ​മാ​ർ​ക്ക​റ്റ് പ​ട്ട​ർ​മീ​ത്തി​ൽ പി.​ജി.​മോ​ഹ​ന​ച​ന്ദ്ര​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി പ​ഴ്സ് ഏ​റ്റു​വാ​ങ്ങി.

Related posts