നാ​ട്ടു​കാ​ർ ത​ന്ന​ത് നാ​ടി​നു​ത​ക​ട്ടെ! തൊ​ണ്ണൂ​റ്റി​നാ​ലു രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കി മോ​ഹ​ന​ൻ

പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ കേ​ര​ളം അ​തി​ജീ​വ​ന​ത്തി​നാ​യി കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. ഒ​ന്നാ​യ് നി​ന്ന് ഒ​രു​മ​യോ​ടെ പു​തി​യൊ​രു കേ​ര​ളം പ​ടു​ത്തു​യ​ർ​ത്തു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കൈ​ത്താ​ങ്ങാ​യി രാ​ജ്യ​ത്തി​ന​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. കൊ​ച്ചു കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ന്ന​ത ഭ​ര​ണാ​ധി​കാ​ര​ക​ളു​മു​ൾ​പ്പ​ടെ പ്രാ​യ​ഭേ​ദ​മ​ന്യേ സം​സ്ഥാ​ന​ത്തി​ന് സ​ഹാ​യ​മെ​ത്തി​ക്കു​വാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കു​മ്പോ​ൾ അ​വ​രി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് തെ​രു​വി​ൽ ഭി​ക്ഷ​യെ​ടു​ക്കു​ന്ന പ​ഴ​യൊ​രു ആ​ന​ക്കാ​ര​നാ​യ മോ​ഹ​ന​ൻ. പൂ​ഞ്ഞാ​ർ ക​ല്ലേ​ക്കു​ളം സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ൻ നാ​ലു​കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ണ് ഈ​രാ​റ്റു​പേ​ട്ട മു​ൻ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി. ​എം. റ​ഷീ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി ത​ന്‍റെ ഭാ​ണ്ഡ​ക്കെ​ട്ടി​ലു​ള്ള ചെ​റി​യൊ​രു തു​ക സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. മോ​ഹ​ന​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഭി​ക്ഷ​യ്ക്കു​വേ​ണ്ടി​യാ​യി​രി​ക്കു​മെ​ന്നാ​ണ് റ​ഷീ​ദ് ക​രു​തി​യ​ത്. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹം മോ​ഹ​ന​ന് ഇ​രു​പ​തു രൂ​പ ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​ണം സ്വീ​ക​രി​ക്കു​വാ​ൻ വി​സ​മ്മ​തി​ച്ച മോ​ഹ​ന​ൻ ത​ന്‍റെ ഭാ​ണ്ഡ​ക്കെ​ട്ടി​ൽ നി​ന്നും ചി​ല്ല​റ​തു​ട്ടു​ക​ൾ റ​ഷീ​ദി​നു നേ​ർ​ക്കു നീ​ട്ടി. തൊ​ണ്ണൂ​റ്റി​നാ​ല് രൂ​പ​യു​ണ്ടാ​യി​രു​ന്നു അ​ത്. പ​ണം ന​ൽ​കി​യ മോ​ഹ​ന​ൻ പ​റ​ഞ്ഞു.…

Read More

കോട്ടയത്തെ ഹോട്ടൽമുറിയിലെ പീഡനം! ബോധം തെളിഞ്ഞ യുവതിയുടെ മൊഴിയെടുത്തു

കോ​ട്ട​യം: നാ​വി​ക​നാ​യ സു​ഹൃ​ത്ത് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്കി. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​ണു കോ​ട്ട​യ​ത്തെ ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ച് നാ​വി​ക​നാ​യ സു​ഹൃ​ത്ത് പീ​ഡി​പ്പി​ച്ച​താ​യി കാ​ണി​ച്ചു പ​രാ​തി ന​ല്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു സം​ഭ​വം. സു​ഹൃ​ത്താ​യ നാ​വി​ക​ൻ ത​ന്നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹോ​ട്ട​ൽ മു​റി​യി​ൽ​വ​ച്ചു വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മും​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന കു​ട​മാ​ളൂ​ർ സ്വ​ദേ​ശി​യാ​യ നാ​വി​ക​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു കോ​ട്ട​യ​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തു. പീ​ഡ​ന​ത്തെ​ത്തുട​ർ​ന്ന് പ​രി​ക്കേ​റ്റ് ഹോ​ട്ട​ൽ മു​റി​യി​ൽ കി​ട​ന്നി​രു​ന്ന യു​വ​തി​യെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​ണു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. യു​വ​തി​ക്കു ബോ​ധം തെ​ളി​ഞ്ഞ​തോ​ടെ വെ​സ്റ്റ് പോ​ലീ​സ് ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം നാ​വി​ക​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നു വെ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇതൊരു റോഡായിരുന്നു! ന​ട​വ​ഴി​ക​ൾ പോ​ലും പ്ര​ള​യം ക​വ​ർ​ന്നു; യാ​ത്രാദു​രി​ത​ത്തി​ല​മ​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ ഉ​ൾപ്ര​ദേ​ശ​ങ്ങ​ൾ

വി.​എ​സ്.​ര​തീ​ഷ് ആ​ല​പ്പു​ഴ: ഇ​ര​ന്പി​യെ​ത്തി​യ മ​ല​വെ​ള്ളം ത​ട​സം തീ​ർ​ത്ത​തി​നെ ത​ട്ടി​മാ​റ്റി കു​തി​ച്ച്ഒ​ഴു​കി​യ​പ്പോ​ൾ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ​ത്കു​ട്ട​നാ​ട്ടി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​ട​വ​ഴി​ക​ൾ ഉ​ൾ​പ്പ​ടെ ഉ​ള്ള ർ​ഗ​ങ്ങ​ൾ മാ​ർ​ഗ​ങ്ങ​ൾ. വെ​ള്ള​ത്തി​നൊ​പ്പം ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ളും ചെ​ളി​യും പു​ല്ലു​മെ​ല്ലാം നി​റ​ഞ്ഞാ​ണ് കു​ട്ട​നാ​ട്ടി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​ട​വ​ഴി​ക​ള​ട​ക്ക​മു​ള്ള സ​ഞ്ചാ​ര​മാ​ർ​ഗ്ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​കു​ട്ട​നാ​ട്ടി​ലെ പി ​ഡ​ബ്ലി​യു ഡി ​റോ​ഡു​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഗ്രാ​മീ​ണ റോ​ഡു​ക​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ആ​ഴ്ച​ക​ൾ നീ​ണ്ടു നി​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​നൊ​പ്പം പ്ര​ള​യ​കാ​ല​ത്ത് ദി​വ​സ​ങ്ങ​ളോ​ളം റോ​ഡു​ക​ളി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​ക കൂ​ടി​യാ​യ​തോ​ടെ ടാ​റിം​ഗ് അ​ട​ക്കം ത​ക​ർ​ന്ന് വ​ൻ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​ കു​ട്ട​നാ​ടി​ന്‍റെ ജീ​വ​നാ​ഡി​യാ​യ എ ​സി റോ​ഡി​ൽ ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഗ​താ​ഗ​ത​മാ​രം​ഭി​ച്ചെ​ങ്കി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ പ​ല​തി​ലും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര മാ​ത്ര​മാ​ണ് സാ​ധ്യ​മാ​കു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​ന്നും ജ​ല നി​ര​പ്പ് താ​ഴ്ന്നെ​ങ്കി​ലും റോ​ഡി​ൽ നി​ന്നും വെ​ള്ള​മി​റ​ങ്ങാ​ത്ത​തി​നാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് ക​വി​ഞ്ഞ് റോ​ഡു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ…

Read More

അ​ഞ്ച് രൂ​പ​യു​ടെ​യും 10 രൂ​പ​യു​ടെ​യും സ്വ​ർ​ണ​നി​റ​മു​ള്ള നാ​ണ​യ​ങ്ങ​ൾ! പൊ​ന്നു​പോ​ലെ സൂ​ക്ഷി​ച്ച നാ​ണ​യ​ശേ​ഖ​രം ദു​രി​താ​ശ്വാ​സ​ത്തി​ന് ന​ൽ​കി ദേ​വ​ദ​ത്ത്

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഉ​ള്ള​ന്നൂ​ർ സൗ​പ​ർ​ണി​ക​യി​ൽ ദേ​വ​ദ​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി അ​ഞ്ച് രൂ​പ​യു​ടെ​യും 10 രൂ​പ​യു​ടെ​യും സ്വ​ർ​ണ​നി​റ​മു​ള്ള നാ​ണ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മ​ണ്ണു​കൊ​ണ്ട് നി​ർ​മി​ച്ച ഒ​രു കു​ട​ത്തി​ലാ​യി​രു​ന്നു ദേ​വ​ദ​ത്തി​ന്‍റെ നാ​ണ​യ​ശേ​ഖ​രം. ജി​ല്ല​യി​ലു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദേ​വ​ദ​ത്തി​ന്‍റെ പ​ല കൂ​ട്ടു​കാ​രു​ടെ​യും വീ​ടു​ക​ൾ മു​ങ്ങി​പ്പോ​യി. അ​വ​രു​ടെ വീ​ടു​ക​ൾ കാ​ണാ​നും ആ​ശ്വ​സി​പ്പി​ക്കാ​നും ഈ ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക കൂ​ടി​യാ​യ ദേ​വ​ദ​ത്തി​ന്‍റെ അ​മ്മ ശ്രീ​ര​ഞ്ജു​വി​നേ​യും സ​ഹ​പാ​ഠി​ക​ളേ​യും കൂ​ട്ടി ദേ​വ​ദ​ത്ത് പോ​യി​രു​ന്നു. പ്ര​ള​യ​ക്കെ​ടു​തി​യി​ലെ ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​മ്മ​യും സ്കൂ​ളി​ലെ മ​റ്റ് അ​ധ്യാ​പ​ക​രും ത​ങ്ങ​ളു​ടെ ശ​ന്പ​ളം ന​ൽ​കു​ന്നു​ണ്ടെ​ന്ന് അി​റ​ഞ്ഞ ദേ​വ​ദ​ത്തി​നും 1000 രൂ​പ​യെ​ങ്കി​ലും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധം. താ​ൻ പൊ​ന്നു​പോ​ലെ സൂ​ക്ഷി​ക്കു​ന്ന നാ​ണ​യ​ശേ​ഖ​രം ഇ​തി​നാ​യി ന​ൽ​ക​ണ​മെ​ന്ന ദേ​വ​ദ​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച അ​മ്മ​യും ക്ലാ​സ് ടീ​ച്ച​റും സ​ഹ​പാ​ഠി​ക​ളും ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി ദേ​വ​ദ​ത്തി​ന്‍റെ നാ​ണ​യ​ശേ​ഖ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന 1125 രൂ​പ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹി​ന് കൈ​മാ​റി.…

Read More

വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ച ഗൃഹനാഥൻ കടന്നൽക്കുത്തേറ്റു ആശുപത്രിയിൽ

കു​മ​ര​കം: തേ​നീ​ച്ച കൂ​ട്ട​ത്തി​ന്‍റെ അ​ക്ര​മ​ണ​ത്തി​ൽനി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​നും പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യി. വ​ട​ക്കും​ക​ര സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച് തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ കു​മ​ര​കം ത​യ്യി​ൽ ജോ​സ​ഫ് (കു​ട്ട​പ്പ​ൻ-68) ആ​ണ് കു​മ​ര​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ന​ലെ സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ സ​മീ​പ​ത്തെ മ​ര​ത്തി​ൽ കൂ​ടു​വ​ച്ചി​രു​ന്ന തേ​നീ​ച്ച​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​ന്ന​തി​നി​ട​യി​ൽ ജോ​സ​ഫി​നും തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റു. സ​മീ​പ​ത്തെ താ​മ​ര​ക്കു​ള​ത്തി​ൽ ചാ​ടി വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്നാ​ണ് ര​ക്ഷ​പെ​ട്ട​ത്. കു​മ​ര​കം കൂ​ട്ടുമ്മേ​ൽ റോ​യി​യു​ടെ മ​ക​ൻ ആ​ൽ​വി​ൻ (എ​ട്ട്) , ത​യ്യി​ൽ റോ​ബി​ന്‍റെ മ​ക്ക​ളാ​യ സെ​യ്റാ (ആ​റ്), സെ​ഫാ (അ​ഞ്ച് ) എ​ന്നി വി​ദ്യാ​ർ​ഥി​ക​ളും ആ​ശു​പ​ത്രി​യി​ലാ​ണ്.

Read More

അ​ണ​ക്കെ​ട്ടി​ന് മു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് വിലക്കി; യുവതി പോലീസുകാരനെ മർദ്ദിച്ചു; പരാതി നൽകിയപ്പോൾ സിഐ കേസെടുക്കാൻ തയാറായില്ലെന്ന് പോലീസുകാരൻ

ഇടുക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന് മു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് വി​ല​ക്കി​യ പോ​ലീ​സു​കാ​ര​ന് യു​വ​തി​യു​ടെ മ​ർ​ദ​നം. ഡാം ​ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ര​ത് ച​ന്ദ്ര​ബാ​ബു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ ശ​ര​ത് ച​ന്ദ്ര​ൻ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ സി​ഐ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പോ​ലീ​സു​കാ​ര​ൻ പ​റ​ഞ്ഞു.

Read More

എലിപ്പനി: കോഴിക്കോട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി  ഒമ്പതു മരണം, കോഴിക്കോട്ട്  16 താത്കാലിക ആശുപത്രികൾ

കോ​ഴി​ക്കോ​ട്: മ​ഴ​ക്കെ​ടു​തി മാ​റി വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ൾ സം​സ്ഥാ​നം പ​ക​ർ​ച്ച​വ്യാ​ധി ഭീ​തി​യി​ൽ. നിരവധി പേർ പല ജില്ലകളിലായി നിരീക്ഷണത്തിലാണ്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ അഞ്ചുപേരും കോഴിക്കോട് ജില്ലയിൽ മൂന്നു പേരും ഇടുക്കി ജില്ലയിൽ ഒരാളും ഇതിനോടകം മരിച്ചിട്ടുണ്ട്. കോ​ഴി​ക്കോ​ട്ട് പ​ല ഭാ​ഗ​ത്തും എ​ലി​പ്പ​നി ഇ​തി​നോ​ട​കം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് എ​ട്ടി​ന് ശേ​ഷം ജി​ല്ല​യി​ൽ 28പേ​ർ​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. 64പേ​ര്‍​ക്ക് എ​ലി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യം ആ​രോ​ഗ്യ വ​കു​പ്പി​നെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. എ​ലി​പ്പ​നി​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ര​ണ്ടു​മാ​സം പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. എ​ലി​പ്പ​നി വ്യാ​പ​ക​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 16 താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ശു​പ​ത്രി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. കാ​ക്കൂ​ര്‍, ചെ​റു​വ​ണ്ണൂ​ര്‍, ബേ​പ്പൂ​ര്‍, ച​ക്കി​ട്ട​പ്പാ​റ,…

Read More

പ്രളയത്തിൽ കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാൻ നൈപുണ്യ കർമ്മസേന

കോ​ട്ട​യം: പ്ര​ള​യ​ജ​ല​ത്തി​ൽ ന​ശി​ച്ചു പോ​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ ന​ന്നാ​ക്കി​യെ​ടു​ക്കാ​ൻ നൈ​പു​ണ്യ​ക​ർ​മ്മ സേ​ന രം​ഗ​ത്തെ​ത്തി. വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന​വ​കു​പ്പി​ന്‍റെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഐ​ടി​ഐ ക​ളി​ലെ ട്രെ​യി​നി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സേ​ന സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു നി​ന്ന പ്ര​ള​യ​ജ​ല​ത്തി​ൽ വീ​ടു​ക​ളി​ലെ ഫ്രി​ഡ്ജ്, ടി​വി, മി​ക്സി, വാ​ഷിം​ഗ് മെ​ഷീ​ൻ, ഫാ​ൻ, മോ​ട്ടോ​ർ പ​ന്പ് തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ത്തി ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ത്ത് കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് നൈ​പു​ണ്യ​ക​ർ​മ്മ സേ​ന​യു​ടെ ദൗ​ത്യം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി, ഉ​ദ​യ​നാ​പു​രം, മ​റ​വ​ൻ​തു​രു​ത്ത്, ത​ല​യോ​ല​പ്പ​റ​ന്പ്, തി​രു​വാ​ർ​പ്പ്, ആ​ർ​പ്പൂ​ക്ക​ര, ക​ടു​ത്തു​രു​ത്തി, നീ​ണ്ടൂ​ർ, കു​റി​ച്ചി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ 472 വീ​ടു​ക​ളി​ൽ സേ​ന സേ​വ​നം ന​ട​ത്തി. നീ​ണ്ടൂ​ർ പാ​ട​ശേ​ഖ​രം ഉ​ൾ​പ്പെ​ടു​ന്ന 13 പ്ര​ദേ​ശ​ങ്ങ​ളി​ലെ 50 കു​തി​ര​ശ​ക്തി വ​രു​ന്ന ഇ​രു​പ​തോ​ളം കൂ​റ്റ​ൻ മോ​ട്ടോ​റു​ക​ൾ ന​ന്നാ​ക്കി​യെ​ടു​ത്ത​തും…

Read More

 വേമ്പനാട്ടു കായലിലെ മൺചിറ നീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു; കാ​യ​ലി​ന്‍റെ പ​ഴ​യ കാ​ലം തി​രി​ച്ചു വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും

വൈ​ക്കം: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ ഷീ​റ്റ് പൈ​ലു​ക​ൾ പൊ​ളി​ക്കു​ന്ന ന​ട​പ​ടി ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കാ​യ​ലി​നു ന​ടു​വി​ലെ മ​ണ്‍​ചി​റ നീ​ക്കി വേ​ന്പ​നാ​ട്ടു കാ​യ​ലി​നെ പൂ​ർ​ണ​മാ​യി ഒ​ഴു​കു​ന്ന​തി​നാ​യി പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി ബ​ണ്ട് തീ​ർ​ക്കാ​ൻ സ്ഥാ​പി​ച്ച ഷീ​റ്റ് പൈ​ലു​ക​ളാ​ണ് വൈ​ബോ ഹാ​മ​ർ യ​ന്ത്ര​മു​പ​യോ​ഗി​ച്ചു നീ​ക്കി​ത്തു​ട​ങ്ങി​യ​ത്. എ​ട്ടു മീ​റ്റ​ർ നീ​ള​മു​ള്ള ഷീ​റ്റി​ന്‍റെ മൂ​ന്ന​ടി​യോ​ളം ഭാ​ഗ​മാ​ണ് കാ​യ​ലി​ൽ താ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. 20 മി​നി​ട്ടു കൊ​ണ്ടാ​ണ് ഒ​രു ഷീ​റ്റ് പൈ​ൽ ഉൗ​രി​യെ​ടു​ക്കു​ന്ന​ത്. 420 മീ​റ്റ​ർ മ​ണ്‍​ചി​റ​യു​ടെ 70 മീ​റ്റ​ർ ഭാ​ഗം ഇ​തി​ന​കം പൊ​ളി​ച്ചു ക​ഴി​ഞ്ഞു. 500 പൈ​ലു​ക​ളി​ൽ നൂ​റെ​ണ്ണ​ത്തോ​ള​മാ​ണ് ഇ​ന്ന​ലെ ഉൗ​രി​യെ​ടു​ത്ത​ത്. പൈ​ൽ പൊ​ളി​ച്ച ഭാ​ഗ​ത്തെ മ​ണ്ണ് ജി​യോ​ള​ജി വ​കു​പ്പി​നു കൈ​മാ​റും. ബ​ണ്ടി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള 5000 ക്യു​ബി​ക് മീ​റ്റ​ർ​മ​ണ്ണ് ആ​ദ്യ​ഘ​ട്ടം ജി​യോ​ള​ജി വ​കു​പ്പി​നു കൈ​മാ​റും. ജി​യോ​ള​ജി അ​ധി​കൃ​ത​രാ​ണ് മ​ണ്ണി​ന്‍റെ റോ​യ​ൽ​റ്റി ക​ണ​ക്കാ​ക്കു​ന്ന​ത്. ജി​യോ​ള​ജി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി മ​ണ്ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ന്പി​ളെ​ടു​ത്തു. ഷീ​റ്റ് പൈ​ലു​ക​ൾ നീ​ക്കി അ​വി​ട​ത്തെ മ​ണ്ണ് മാ​റ്റി​യ​ശേ​ഷ​മാ​ണ്…

Read More

പു​ഴ​യി​ൽ തെ​ളി​ഞ്ഞ കൈ ​കൗ​തു​ക​മാ​യി, ദൈ​വ​ത്തി​ന്‍റെ കൈ​യെ​ന്നു നാ​ട്ടു​കാ​ർ

മൂ​​ന്നാ​​ർ: ഇ​​ര​​ന്പി​​യാ​​ർ​​ത്ത മു​​തി​​ര​​പ്പു​​ഴ ശാ​​ന്ത​​ത കൈ​​വ​​രി​​ച്ച​​പ്പോ​​ൾ തെ​​ളി​​ഞ്ഞ കൈ ​​നാ​​ട്ടു​​കാ​​ർ​​ക്ക് കൗ​​തു​​ക​​മാ​​യി. വ​​ല​​തു കൈ​​മു​​ഷ്ടി​​യു​​ടെ പു​​റം​​ഭാ​​ഗം​​പോ​​ലെ തോ​​ന്നി​​ക്കു​​ന്ന കൈ ​​കാ​​ണാ​​ൻ നി​​ര​​വ​​ധി​​പ്പേ രാ​​ണ് എ​​ത്തി​​യ​​ത്. കൊ​​ച്ചി- ധ​​നു​​ഷ്കോ​​ടി ബൈ​​പാ​​സ് പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​ണു കാ​​ഴ്ച. പാ​​റ​​യി​​ൽ തെ​​ളി​​യു​​ന്ന കൈ​​വി​​ര​​ലു​​ക​​ൾ​​ക്ക് മ​​നു​​ഷ്യ​​ക​​ര​​ങ്ങ​​ളു​​ടേ​​തു​​മാ​​യു​​ള്ള രൂ​​പ​​സാ​​ദൃ​​ശ്യ​​മാ​​ണ് കാ​​ഴ്ച​​ക്കാ​​ർ​​ക്കു കൗ​​തു​​ക​​മാ​​യ​​ത്. ഇ​​തോ​​ടെ നാ​​ട്ടു​​കാ​​ർ ഓ​​മ​​ന​​പ്പേ​​രും ന​​ൽ​​കി- ‘ദൈ​​വ​​ത്തി​​ന്‍റെ കൈ’. ​​ത​​ള്ള​​വി​​ര​​ൽ മ​​റ​​ച്ചു​​പി​​ടി​​ച്ചി​​രി​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ കൈ ​​തെ​​ളി​​ഞ്ഞ​​തോ​​ടെ അ​​തി​​ന്‍റെ പേ​​രി​​ലു​​ള്ള ര​​സ​​ക​​ര​​മാ​​യ നി​​ര​​വ​​ധി അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. പ്ര​​ള​​യ​​ത്തി​​ൽ മൂ​​ന്നാ​​റി​​നെ സം​​ര​​ക്ഷി​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ ദൈ​​വം കാ​​ത്ത​​താ​​ണെ​​ന്നാ​​ണ് ഒ​​രു​​കൂ​​ട്ട​​രു​​ടെ വാ​​ദം. വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പാ​​റ​​ക്കെ​​ട്ട് ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കി​​ൽ രൂ​​പം​​പ്രാ​​പി​​ച്ചു കൈ​​യു​​ടെ ആ​​കൃ​​തി​​യി​​ലാ​​യ​​താ​​ണെ​​ന്നാ​​ണ് ആ​​ദ്യം ക​​ണ്ടെ​​ത്തി​​യ​​വ​​രു​​ടെ അ​​ഭി​​പ്രാ​​യം. മു​​തി​​ര​​പ്പു​​ഴ ക​​ര​​ക​​വി​​ഞ്ഞ് അ​​തി​​ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കു രൂ​​പ​​പ്പെ​​ട്ട​​പ്പോ​​ൾ ആ ​​ശ​​ക്തി​​യെ ത​​ട​​ഞ്ഞു​​നി​​ർ​​ത്താ​​ൻ ഉ​​യ​​ർ​​ന്ന കൈ​​യാ​​ണി​​തെ​ന്നു മ​​റ്റൊ​​രു കൂ​​ട്ട​​രും വാ​​ദി​​ക്കു​​ന്നു. അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ നി​​ര​​വ​​ധി ഉ​​യ​​ർ​​ന്ന​​തോ​​ടെ പ്ര​​ള​​യാ​​ന​​ന്ത​​രം സ​​ഞ്ചാ​​രി​​ക​​ൾ​​ക്കു കൗ​​തു​​ക​​മേ​​കാ​​ൻ ഈ ‘​​ദൈ​​വ​​ത്തി​​ന്‍റെ കൈ​​’യും ഉ​​ണ്ടാ​​കു​​മെ​​ന്ന് ഉ​​റ​​പ്പ്.

Read More