കോട്ടയം: വാട്സ് ആപ്പിൽ അശ്ലീല ഗ്രൂപ്പുണ്ടാക്കി ചിത്രങ്ങളും വീഡിയോയും കഥകളും മറ്റും പ്രചരിപ്പിച്ച യുവാവിനെ ഈസ്റ്റ് സിഐ സാജുവർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തു. വിഴിഞ്ഞം നസീന മൻസിലിൽ സിദ്ധിക് (36) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കറിനു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷിച്ചത്. സിദ്ധിക്കിന്റെ ഫോണ് നന്പർ, വിലാസം ഇതെല്ലാം ശേഖരിച്ച ശേഷം പോലീസ് വിഴിഞ്ഞത്തെത്തിയാണ് അറസ്റ്റു ചെയ്തത്. മേസ്തിരി പണിക്കാരനാണ് സിദ്ധിക്. ഇയാളുടെ ഗ്രൂപ്പിലിട്ട അശ്ലീല വീഡിയോയും പോസ്റ്റുകളും മറ്റും സംസ്ഥാനത്ത് പലയിടത്തും പ്രചരിച്ചിരുന്നു. അങ്ങനെയാണ് പോലീസിന് പരാതി ലഭിച്ചത്.
Read MoreCategory: Kottayam
ടാപ്പിംഗ് തൊഴിലാളി വെട്ടേറ്റു മരിച്ചു; കൊലപാതകം ഇന്ന് രാവിലെ ടാപ്പിംഗിനിടയിൽ ; പ്രതി ബൈക്കിൽ രക്ഷപ്പെട്ടതായി നാട്ടുകാർ
തൊടുപുഴ: ടാപ്പിംഗ് തൊഴിലാളി റബർ തോട്ടത്തിൽ വെട്ടേറ്റു മരിച്ചു. വണ്ണപ്പുറം സ്വദശിയും കാളിയാർ എസ്റ്റേറ്റിൽ താമസക്കാരനുമായ കോടന്തറയിൽ സദാനന്ദൻ (60) ആണ് വെട്ടേറ്റു മരിച്ചത്. കോടിക്കുളം- നെയ്യശേരി റോഡിൽ പാറത്തട്ടയിലാണ് സംഭവം. സദാനന്ദൻ ഇവിടെ സ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് ജോലിക്കിടയിൽ സദാനന്ദന് വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സദാനന്ദന്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും അക്രമി ബൈക്കിൽ രക്ഷപെട്ടു. നാട്ടുകാർ സദാനന്ദനെ ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിന്നിൽ നിന്നുള്ള വെട്ടേറ്റ് കഴുത്തിന് ഗുരുതര പരിക്കേറ്റിരുന്നു. കാളിയാർ എസ്റ്റേറ്റിൽ നിന്ന് പിരിഞ്ഞെങ്കിലും എസ്റ്റേറ്റ് ലയത്തിൽ താമസിക്കുകയായിരുന്നു. കാളിയാർ സിഐ പി.എ.യൂനസിന്റെ നേതൃത്വത്തിൽ പോലീസ് കൊലപാതകിക്കായി അന്വേഷണം ആരംഭിച്ചു.
Read Moreപ്രളയം തീർത്ത ദുരിതം മറന്ന് നീലംപേരൂർ ഗ്രാമം പടയണിയുടെ ആഹ്ലാദത്തിൽ; പടയണി അന്നങ്ങളുടെ നിർമാണം പൂർത്തിയാകുന്നു
നീലംപേരൂർ: പ്രളയം തീർത്ത ദുരിതം മറന്ന് നീലംപേരൂർ ഗ്രാമം പടയണിയുടെ ആഹ്ലാദത്തിലാണ്. ഗ്രാമീണ കൂട്ടായ്മയിൽ നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പടയണി കളത്തിൽ അന്നങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. പടയണി കലാകാരന്മാരുടെ ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് മനോഹരങ്ങളായ അന്നങ്ങൾ പൂർത്തിയാകുന്നത്. ക്ഷേത്ര ചുറ്റുപാടുകളിൽ വല്യന്നത്തിന്റെയും രണ്ടു ഇടത്തരം അന്നങ്ങളുടെയും ചെറിയ അന്നങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. തടിയിൽ തീർത്ത രൂപത്തിലാണ് അന്നങ്ങളുടെ നിർമാണം ആദ്യഘട്ടം നടക്കുന്നത്. ഇതിൽ വാഴക്കച്ചി കൊണ്ട് വരിച്ചിൽ ജോലികളാണ് നടക്കുന്നത്. ഏറെ ശ്രമകരമായതും വൈദഗ്ധ്യം വേണ്ടതുമായ ജോലിയാണിത്. ഇതിൽ ഏറെ പരിചയമുള്ള പടയണി കലാകാര·ാരാണ് ഈ ജോലികൾ ചെയ്യുന്നത്. വരിച്ചിൽ കഴിഞ്ഞാൽ പിന്നീട് നിറ പണികളാണ്. താമരയിലയും വാഴപ്പോളയും വാഴപ്പിണ്ടിയും ചെത്തിപ്പൂവുമാണ് നിറ പണികൾക്ക് വേണ്ടി വരുന്നത്. തീർത്തും പ്രകൃതിയിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് മാത്രമാണ് നിർമാണം. നിറ പണികൾക്കായി 300 പറ ചെത്തിപ്പൂക്കളാണ് വേണ്ടി…
Read Moreപ്രളയത്തെ അതിജീവിച്ച് ഡെന്നിയും പശുക്കളും തിരിച്ചെത്തി; ഫാമിൽ വെള്ളം കയറിയതോടെ രണ്ടു ലോറിയിൽ പശുക്കളുമായി ബന്ധുവീടിലേക്ക് മാറുകയായിരുന്നു
കുമരകം: വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷ നേടാൻ 19 പശുക്കളുമായി ബന്ധുവീട്ടിൽ അഭയം തേടിയ യുവ ക്ഷീര കർഷകൻ തിരികെ വീട്ടിലെത്തി. ചീപ്പുങ്കൽ പാലത്തിനു സമീപം ആലുംപറന്പിൽ ഡെന്നീ ജോസഫ് ആണ് വീട്ടിലും ഫാമിലും വെള്ളം കയറിയതോടെ രണ്ട് ലോറി കളിലായി പശുക്കളേയും കുടുംബാംഗങ്ങളേയുമായി ബന്ധു വീട്ടിലേക്ക് പോയത്. വെള്ളം ഇറങ്ങിയതോടെ ഇന്നലെ പശുക്കളുമായി ഡെന്നീയും കുടുംബവും തിരിച്ചെത്തി. അതിരന്പുഴ നാല്പാപ്പത്തി മലയിലെ ബന്ധുവീട്ടിലായിരുന്നു ഒന്പതു ദിവസം.പരന്പരാഗതമായി ക്ഷീര കർഷക കുടുംബമായിരുന്നു ഡെന്നിയുടേത്. രണ്ടോ മൂന്നോ പശുക്കളെ വളർത്തി വന്ന കുടുംബം രണ്ടു മാസം മുന്പാണ് കൂടുതൽ പശുക്കളെ വാങ്ങി ഫാം തുടങ്ങിയത് . 12 കറവപശുക്കളും ഏഴ് കിടാങ്ങളുമാണ് ഇപ്പോൾ ഫാമിലുള്ളത്. ക്ഷീരസംഘത്തിൽ നിന്നും സൗജന്യമായി ലഭിക്കുന്ന വൈക്കോലും കാലിത്തീറ്റയും മാത്രമാണ് ഇപ്പോൾ പശുക്കൾക്ക് നൽകുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് പച്ചപ്പുല്ല് ലദിക്കാതാവുകയും ലോറി യാത്രയുടെ ക്ഷീണവും മൂലം…
Read Moreപ്രളയബാധിതരുടെ കണക്കെടുപ്പ് പൂർത്തിയായില്ല; സർക്കാരിന്റെ ഇതുവരെയുള്ള കണക്കിൽ 86000പേർ; ജില്ലയ്ക്ക് 54 കോടി അനുവദിച്ചു
സി.സി.സോമൻ കോട്ടയം: വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ചവരുടെ എണ്ണം കോട്ടയം ജില്ലയിൽ 86,000 കടന്നു. കണക്കെടുപ്പ് പൂർത്തിയാകുന്പോൾ എണ്ണം ഇനിയും വർധിക്കും. സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായം നല്കുന്നതിന് ബിഎൽഒമാർ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ കണക്കാണിത്. ഇപ്പോഴും കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ജില്ലയിലെ ദുരിതാശ്വാസ ക്യന്പുകളിൽ കഴിഞ്ഞത് 44,000 കുടുംബങ്ങളാണ്. അതിന്റെ ഇരട്ടിയിലധികം പേർ ദുരിതം അനുഭവിച്ചു എന്നാണ് വ്യക്തമാവുന്നത്. രണ്ടുദിവസം വീടുകളിൽ വെള്ളം കയറികിടന്നിട്ടുണ്ടെങ്കിൽ സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയ്ക്ക് അർഹരാണ്. ഇത്തരം വീടുകളെക്കുറിച്ചാണ് ബിഎൽഒമാർ അന്വേഷിച്ച് റിപ്പോർട്ട് നല്കിയിട്ടുള്ളത്. സഹായ ധനം ലഭിക്കേണ്ടവരുടെ എണ്ണം വർധിച്ചാലും മുഴുവൻ പേർക്കും വിതരണം ചെയ്യാനുള്ള ഫണ്ട് കോട്ടയം ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആദ്യം 24.85 കോടിയാണ് ലഭിച്ചത്. പിന്നീട് 28.92 കോടി കിട്ടി. ഇതുതന്നെ ആകെ 54 കോടിയോളം വരും.…
Read Moreവെള്ളപ്പൊക്ക ദുരിതാശ്വാസം; കോട്ടയം ജില്ലയിലെ പോലീസിന് മുഖ്യമന്ത്രിയുടെ ഉപഹാരം
കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിൽ മികവ് കാട്ടിയ കോട്ടയം പോലീസിന് മുഖ്യമന്ത്രിയുടെ ഉപഹാരം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഡിജിപി ലോക്നാഥ് ബഹ്റയിൽ നിന്ന് ഏറ്റുവാങ്ങി. ദുരിതാശ്വാസ പ്രവർത്തനത്തിന് 800ൽപ്പരം പോലീസ് ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ അശ്രാന്തം പരിശ്രമിച്ചു. വെള്ളം കൂടുതൽ കയറുവാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസിലാക്കി ഉച്ചഭാഷിണി മുഖാന്തിരം അറിയിപ്പ് നൽകിയതിനാൽ ജനങ്ങൾക്ക് കൂടുതൽ മുൻകരുതലുകൾ എടുക്കുവാൻ സാധിച്ചു. പ്രളയത്തിന്റെ കാഠിന്യം ഏറിവന്ന സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തി ദുരിതാശ്വാസ ക്യാന്പുകൾ തുടങ്ങുകയും പ്രസ്തുത സ്ഥലങ്ങളുടെ സുരക്ഷാക്രമീകരണങ്ങൾ സമയബന്ധിതമായി നടപ്പിൽ വരുത്തുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, രാമങ്കരി, കാവാലം, പുളിങ്കുന്ന്, നെടുമുടി തുടങ്ങിയ ഉൾപ്രദേശങ്ങളിൽ കുടുങ്ങി കിടന്ന നിരാലംബരായ പതിനായിരക്കണക്കിനു ആളുകളെ ടിപ്പർ, ടോറസ് ലോറികളിലും, ട്രാക്ടർ, ബോട്ട്, വള്ളങ്ങൾ മുതലായ വാഹനങ്ങളിൽ ചങ്ങനാശേരിയിൽ എത്തിക്കുകയും സ്പെഷൽ കണ്ട്രോൾ റൂം മുഖേന വിവരങ്ങൾ ശേഖരിച്ച്…
Read Moreസ്വകാര്യ ബസുകളിൽ ഇന്ന് ടിക്കറ്റില്ല, പകരം ബക്കറ്റ്; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ പതിനായിരത്തോളം ബസുകൾ ഇന്ന് പ്രളയബാധിതർക്കായി ദുരിതാശ്വാസനിധി തേടി സർവീസ് നടത്തും
കോട്ടയം: സ്വകാര്യ ബസുകളിൽ ഇന്ന് ടിക്കറ്റില്ല. പകരം ബക്കറ്റുണ്ട്. ഇന്ന് യാത്രക്കാർ നല്കുന്ന ഓരോ തുകയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ളതാണ്.ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ പതിനായിരത്തോളം ബസുകൾ ഓടുന്നത് ടിക്കറ്റില്ലാതെയാണ്. കോട്ടയം ജില്ലയിൽ എണ്ണൂറിലധികം ബസ് ഇന്ന് കാരുണ്യത്തിനായി ഓടുകയാണ്. ഇന്ധന ചെലവ് ഒഴിച്ച് മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്കുമെന്ന് ഫെഡറേഷൻ സംസ്ഥാന കൗണ്സിൽ അംഗവും കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.എസ്.സുരേഷ് പറഞ്ഞു. കോട്ടയത്ത് ടിക്കറ്റില്ലാ യാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. പലരും ടിക്കറ്റ് തുകയിലും കൂടുതൽ പണം നല്കുന്നുണ്ട്. വിദ്യാർഥികളും ഇക്കാര്യത്തിൽ നല്ല സഹകരണമാണ് പ്രകടിപ്പിക്കുന്നത്. കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ 30ന് ഒരു ദിവസത്തെ വരുമാനം 25 ലക്ഷം രൂപ ലഭിച്ചിരുന്നു. അതുപോലെ വടകര താലൂക്കിൽ കഴിഞ്ഞ 22-ാം തീയതിയിലെ കളക്ഷൻ 17 ലക്ഷം രൂപ…
Read Moreപ്രളയബാധിത മേഖലയിലെ കുട്ടികൾക്കായി ടെട്രാ പാൽ; ആദ്യഘട്ട വിതരണം വൈക്കം, കടുത്തുരുത്തി മേഖലകളിലെ സ്കൂളുകളിൽ
കോട്ടയം: പ്രളയമേഖലയിലെ കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാൻ ജില്ലാ ക്ഷീര വികസന വകുപ്പിന്റെ ടെട്രാ പാൽ. തിളപ്പിക്കാതെ കുട്ടികൾക്ക് നേരിട്ട് കുടിക്കാവുന്ന പാലാണ് എന്നതാണിതിന്റെ മേൻമ. ആദ്യഘട്ടത്തിൽ വൈക്കം, കടുത്തുരുത്തി മേഖലയിലെ എൽ.പി,യു.പി സ്കൂൾ വിദ്യാർഥികൾക്കാണ് ടെട്രാ പാൽ വിതരണം ചെയ്യുന്നത്. ഒരു വിദ്യാർഥിക്ക് ഒരു കവർ പാൽ എന്ന രീതിയിലാണ് വിതരണം. ഓരോ കവറിലും 180 മില്ലി പാൽ ഉണ്ട്. ഫ്രിഡ്ജിൽ വയ്ക്കാതെ മൂന്നു മാസം വരെ കേടുകൂടാതെ ഈ പാൽ സൂക്ഷിക്കാൻ കഴിയും. മൂന്നു ശതമാനം ഫാറ്റും 8.5 ശതമാനം എസ് എൻ എഫും അടങ്ങിയതാണ് ടെട്രാ പാൽ. വൈക്കം ബ്ലോക്കിന് കീഴിലുള്ള തലയാഴം, വെച്ചൂർ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാന്പുകളിൽ ടെട്രാ പാൽ വിതരണം ചെയ്തിരുന്നു.വൈക്കം മേഖലയിൽ പദ്ധതിയുടെ ഉദ്ഘാടനം ഗവ.എൽ.പി സ്കൂൾ വടക്കേ നടയിൽ സി കെ ആശ എം എൽ എയും കടുത്തുരുത്തി…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ഓട്ടോമാറ്റിക് രക്ത പരിശോധന സംവിധാനമില്ല
ഗാന്ധിനഗർ: അഞ്ചു ജില്ലകളിൽ നിന്നുള്ള കുട്ടികളുടെ ചികിത്സാ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ഓട്ടോമാറ്റിക് രക്ത പരിശോധന സംവിധാനം ഇല്ല. സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടർന്ന് എലിപ്പനി, ഡെങ്കിപ്പനി എന്നിവയടക്കം പല തരത്തിലുള്ള പനി ബാധിച്ച് കുട്ടികൾ ചികിത്സ തേടിവരുന്നതിനാൽ ഏത് തരത്തിലുള്ള പനി ആണെന്ന് കണ്ടെത്തണമെങ്കിൽ അടിയന്തരമായി രക്ത പരിശോധന നടത്തണം. അങ്ങനെ പരിശോധന നടത്തുന്നതിനുള്ള ഓട്ടോമാറ്റിക് ഉപകരണമായ എലൈസ റീഡർ എന്ന മെഷീൻ വളരെ ആവശ്യമാണ്.എന്നാൽ ഏഴ് ലക്ഷം രൂപ മാത്രം ചെലവുള്ള ഈ മെഷീൻ വാങ്ങുവാൻ അധികൃതർ തയ്യാറാകുന്നില്ല. അതിനാൽ വളരെ ദരിദ്രർ പോലും അമിത ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ്. എലിപ്പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുവാൻ സാധ്യതയുള്ളതിനാൽ ഈ മെഷീൻ വാങ്ങുന്നതിന് അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.കുട്ടികളുടെ ആശുപത്രിയിൽ 24 മണിക്കൂറും ലാബ് പരിശോധനകൾ നടക്കുന്നില്ലെന്ന്…
Read Moreഇടുക്കി അണക്കെട്ടിന്റെ ദൃശ്യങ്ങള് മൊബൈലില് പകര്ത്തിയത് തടഞ്ഞു; പോലീസുകാരന് യുവതിയുടെ മര്ദ്ദനം: സംഭവം ഇങ്ങനെ…
ചെറുതോണി: ഇടുക്കി അണക്കെട്ടിനു മുകളിൽ നിന്ന് മൊബൈലിൽ അണക്കെട്ടിന്റെ ദൃശ്യങ്ങൾ പകർത്തിയത് തടഞ്ഞ സിവിൽ പോലീസ് ഓഫീസറെ യുവതി മർദ്ദിച്ച സംഭവം സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കും. അണക്കെട്ടിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രബാബുവിന് യുവതിയുടെ മർദ്ദനമേൽക്കേണ്ടിവന്ന സംഭവം വിവാദമായതോടെയാണ് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ അന്വേഷണം സ്പെഷൽ ബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഇടുക്കി ഡാമിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാരനെ യുവതി കൈയേറ്റം ചെയ്ത സംഭവത്തിൽ ഇടുക്കി സിഐ നടപടിയെടുത്തില്ലെന്നും ആക്ഷേപമുയർന്നിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശരത് ചന്ദ്രബാബു പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നാരകക്കാനത്ത് വിവാഹച്ചടങ്ങിനെത്തിയ സംഘത്തിൽപെട്ട യുവതിയാണ് പോലീസുകാരനെ മർദ്ദിച്ചത്. പോലീസുകാരൻ പരാതി പറഞ്ഞെങ്കിൽ ഇവരെ സിഐ ഓഫീസിൽ വിളിച്ചു വരുത്തി കേസെടുക്കാതെ പറഞ്ഞു വിടുകയായിരുന്നു. സംഭവത്തിൽ ജില്ലയിലെ പോലീസുകാർക്കിടയിൽ അതൃപ്തിയും ഉണ്ടായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ഫോട്ടോ എടുക്കുന്നത്…
Read More