കോട്ടയം: മീനടം ആറാണി കുന്നിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് , റവന്യു, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ആറാണി കുന്നുംപുറത്തെ താമസക്കാരെ ഒഴിപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണിയാണോ എന്ന സംശയത്തിലാണ് ആളുകളെ ഒഴിപ്പിച്ചത്. ഉുരുൾപൊട്ടൽ ഉണ്ടായാൽ മുൻകരുതുൽ എന്ന നിലയിൽ വെള്ളം ഒഴുകി വരാൻ സാധ്യതയുള്ള മീനടം ഞണ്ടുകളും പാലം അടച്ച് വാഹന ഗതാഗതം തടസപ്പെടുത്തി. പാലത്തിനു സമീപത്തെ 10 വീട്ടുകാരെയും രാത്രിയിൽ ഒഴിപ്പിച്ചു. പാലത്തിൽ ബാരിക്കേഡ് വച്ച് വാഹനങ്ങൾ തടഞ്ഞു. രാവിലെയോടെ ഭീതി ഒഴിവായി. പലരും വീടുകളിലേക്ക് മടങ്ങി. എങ്കിലും അധികൃതർ ഇവിടെ പരിശോധന തുടരുകയാണ്.
Read MoreCategory: Kottayam
പെട്രോളും ഡീസലും എത്തുന്നില്ല; പമ്പുകൾക്കു മുമ്പിൽ വാഹനളുടെ നിര; ക്ഷാമം വാഹനഗതാഗതത്തെ ബാധിക്കുന്നു
കോട്ടയം: വെള്ളപ്പൊക്കത്തെ തുടർന്ന് പെട്രോളും ഡീസലുമായി ലോറികൾ എത്തുന്നില്ല. ഇന്ധനക്ഷാമം രൂക്ഷം. ജില്ലയിൽ ഇന്ധനം നിറക്കാൻ പന്പുകൾക്കു മുന്പിൽ വാഹനളുടെ നിര. ചങ്ങനാശേരി നഗരത്തിലും തെങ്ങണയിലും വാഹനങ്ങളുടെ നിരമൂലം ഗതാഗതം സ്തംഭിച്ചത്. ഇന്ധനം ക്ഷാമം ഇന്ന് വാഹനഗതാഗതത്തെ ബാധിക്കാനിടയുണ്ട്.
Read Moreരക്ഷകരെ കാത്ത് ആയിരങ്ങൾ; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി വെള്ളത്തിൽ; തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന്
കോട്ടയം: രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളത്തിനു നടുവിൽ പ്രതീക്ഷയർപ്പിച്ചു കഴിയുന്നത് ആയിരങ്ങൾ. ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂർ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്. ഇവിടെ വിവിധ കെട്ടിടങ്ങളിലായി ആയിരക്കണക്കിനുപേർ കഴിയുന്നതായാണ് വിവരം. ഇന്നു രാവിലെ മുതൽ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവർത്തനത്തിനു തുടക്കമായി. 23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവർക്കൊപ്പം 20 പേർ വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾകൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ ഉയരമുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കും. എറണാകുളം, തൃശൂർ, പത്തനംനിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്നു ഹെലിക്കോപ്റ്ററുകൾ വീതം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രളയം ഏറെദുരിതം വിതച്ച പത്തനംതിട്ട ഏറെക്കുറെ പൂർണമായും വെള്ളത്തിലാണ്. റാന്നി, ആറൻമുള, കോഴഞ്ചേരി, ചിറ്റാർ, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം…
Read Moreകുമരകത്തിനു മറക്കാനാവില്ല ആ ദിനങ്ങൾ… കുമരകത്തെ ലോക ശ്രദ്ധയിൽ എത്തിച്ച വ്യക്തികളിൽ പ്രധാനിയാണ് എ.ബി. വാജ്പേയി
കോട്ടയം: ഇന്നലെ അന്തരിച്ച ഇന്ത്യയുടെ മുൻപ്രധാനമന്ത്രി എ.ബി. വാജ്പേയി കുമരകത്തെ ലോക ശ്രദ്ധയിൽ എത്തിച്ച വ്യക്തികളിൽ പ്രധാനിയാണ്. 2000 ഡിസംബറിലാണു വാജ്പേയ് കുമരകത്തെത്തിയത്. തുടർന്നു കുമരകത്തേക്ക് സ്വദേശികളും വിദേശികളുമായി നിരവധി പ്രമുഖരാണ് എത്തിയത്. കുമരകത്തെ താജ് ഹോട്ടലിൽ എത്തിയ ആദ്യത്തെ വിഐപിയും വാജ്പേയിയാണ്. പുതുവർഷം കുമരകത്ത് ആഘോഷിച്ച വാജ്പേയ് താമസിച്ചിരുന്ന താജ് ഹോട്ടലിൽ തെങ്ങിൻ തൈ നടാനും മറന്നില്ല. പ്രധാനമന്ത്രിയായിരിക്കെയാണു കുമരകത്ത് എത്തിയത്. മൂന്നു ദിവസം കുമരകത്ത് താമസിച്ചപ്പോൾ കവിത എഴുതാനും സമയം കണ്ടെത്തി. പ്രത്യേകമായി തയാറാക്കിയ വഞ്ചിവീട്ടിൽ രണ്ടു തവണ വേന്പനാട്ട് കായലിൽ അദ്ദേഹം യാത്ര നടത്തിയിരുന്നു. കായലിനു അഭിമുഖമായിട്ട് ഇരിക്കാവുന്ന രീതിയിലാണു അദ്ദേഹത്തിനുവേണ്ടി താജ് ഹോട്ടലിൽ മുറി ക്രമികരിച്ചിരുന്നത്. പുതുവർഷ പുലരി അദ്ദേഹം ചെലവഴിച്ചതു വേന്പനാട്ട് കായലിലായിരുന്നു. കൊച്ചിയിൽനിന്നും പ്രത്യേക ഹെലികോപ്റ്ററിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹം റോഡു മാർഗമാണു കുമരകത്ത്…
Read Moreബോധക്ഷയം ഉണ്ടായെങ്കിലും… ഹെലികോപ്റ്റർ ദൗത്യം വിജയിച്ചു; പൂർണ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചു;
കോട്ടയം: ദുരന്തമുഖത്തു നിന്നും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയ പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ഏയ്ഞ്ചൽവാലി ആറാട്ടുകളം മുട്ടുമണ്ണിൽ വീട്ടിൽ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചൽ വാലിയിൽ റോഡുകൾ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്നലെ രാവിലെ വേദന അനുഭവപ്പെട്ട രജനിയെ മുൻ വാർഡംഗം സിബിയുടെ നേതൃത്വത്തിൽ ഏയ്ഞ്ചൽവാലി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഗ്രൗണ്ടിലെത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം കൃത്യ സമയത്ത് തന്നെ മെഡിക്കൽ സംഘവുമായി ഹെലികോപ്റ്റർ എയ്ഞ്ചൽവാലി സ്കൂൾ ഗ്രൗണ്ടിൽ എത്തിക്കാൻ സാധിച്ചു. ജില്ലാ ആശുപത്രിയിലെ ഡോ. ഭാഗ്യശ്രീയുടെ നേതൃത്യത്തിലുള്ള മെഡിക്കൽ സംഘം ചെക്കപ്പിനു ശേഷം രജനിയെ ഹെലികോപ്റ്ററിലേക്ക് കയറ്റി. കയറുന്ന സമയത്ത് രജനിയ്ക്ക് ബോധക്ഷയം ഉണ്ടായത് കുറച്ച് പരിഭ്രാന്തി സൃഷ്ടിച്ചു.…
Read Moreകോഴിക്കോട്ടും കോട്ടയത്തും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി
കോട്ടയം: കോഴിക്കോട്, കോട്ടയം ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
Read Moreതൊടുപുഴ ടൗൺ വെള്ളത്തിൽ; മുട്ടത്ത് ഉരുൾപൊട്ടലിൽ രണ്ടു വീടുകൾ തകർന്നു; ഒരാളെ കാണാനില്ല
തൊടുപുഴ: തൊടുപുഴ ,മുട്ടം, മൂലമറ്റം മേഘലകളിൽ വ്യാപക ഉരുൾപൊട്ടൽ, കനത്ത നാശനഷ്ടം. തൊടുപുഴ ടൗണ് വെള്ളത്തിൽ മുങ്ങി. ടൗണിലെ എല്ലാ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. മുട്ടത്ത് ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു ; ഒരാളെ കാണാനില്ല; 3 പേരെ രക്ഷപെടുത്തി. മൂലമറ്റം ആശ്രമം, മൂന്നു ങ്കവയൽ, എടാട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. വാഹന ഗതാഗതം മുടങ്ങി.മുട്ടം കഴുമറ്റത്തിൽ അനിലിന്റെ വീടും നിർമ്മാണത്തിലിരുന്ന മറ്റൊരു വീടുമാണ് തകർന്നത്. അനിലിന്റെ മാതാവ് സരോയെയും രണ്ട് മക്കളെയും തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴുമറ്റത്തിൽ അനിലിനായി തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. അനിൽ വീട്ടിൽ എത്തിയിരുന്നില്ല എന്ന് മക്കളും എന്നാൽ വീട്ടിലേക്ക് പോകുന്നതായി കണ്ടെന്ന് നാട്ടുകാരും പറയുന്നു. വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുന്നേ അപകടം നടന്നിരിക്കാം എന്ന തോന്നലിൽ നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നു. രാവിലെയും…
Read Moreതീക്കോയിയിൽ ഉരുൾപൊട്ടി; ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു ; ജില്ലയിലെ 60 ദുരിതാശ്വാസ ക്യാന്പുകളിലായി 9400 പേർ
കോട്ടയം: ജില്ലയെ പ്രളയം വിഴുങ്ങി. കോട്ടയത്ത് അഞ്ചു മരണം. തീക്കോയിയിൽ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരം. ഒരാളെ കാണാതായി. വൈക്കത്ത് തോട്ടിൽ വീണ് ഒരാൾ മരിച്ചു. ആയിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിൽ. തീക്കോയി വെള്ളികുളത്ത് നരിക്കുന്നേൽ മാമി (80), മകൾ മോളി (55) , മോളിയുടെ മക്കളായ അൽഫോൻസ് (11), ടിന്റു (8) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ജോമോൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇന്നലെ രാത്രി 10 മണിയോടെ ഉരുൾപൊട്ടി കല്ലുംമണ്ണും ഇവരുടെ വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ഉദയനാപുരം വൈക്ക പ്രയാർ അൻപതിൽ ശിവദാസൻ (68) ആണ് ഇന്നലെ രാത്രിയിൽ തോട്ടിൽ വീണു മരിച്ചത്. രാത്രി വൈകിയും ശിവദാസൻ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.ഭാര്യയും മക്കളുമുണ്ട്. കൂലിപ്പണിയെടുത്തും പത്രവിതരണം നടത്തിയും കുടുംബം പുലർത്തിയിരുന്ന…
Read Moreമീനിച്ചിലാർ കരകവിഞ്ഞു; പാലാ ടൗൺ വെള്ളത്തിൽ; പ്രദേശത്തുകൂടിയുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്
കോട്ടയം: കനത്ത മഴ തുടരുകയും വിവിധയിടങ്ങളിൽ ഉരുൾപൊട്ടുകയും ചെയ്തതോടെ മീനിച്ചിലാർ വീണ്ടും കരകവിഞ്ഞു. പാലാ ടൗൺ വീണ്ടും വെള്ളത്തിലായി. കൊട്ടാരമറ്റം ബസ്സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ചേർപ്പുങ്കൽ, മുത്തോലി തുടങ്ങി വിവിധയിടങ്ങളിൽ വെള്ളം കയറി. പാലാ-കോട്ടയം, പാലാ-ഭരണങ്ങാനം, പാലാ-തൊടുപുഴ, പാലാ-പൊൻകുന്നം തുടങ്ങിയ സുപ്രധാന റൂട്ടുകളിലെല്ലാം ഗതാഗതം പൂർണമായി സ്തംഭിച്ചു. കാലവർഷത്തിന്റെ ആദ്യ ഘട്ടത്തിലും പാലാ ടൗൺ ആകെ വെള്ളത്തിലാവുകയും മുൻപ് സൂചിപ്പിച്ച റൂട്ടുകളടക്കം വിവിധയിടങ്ങൾ വെള്ളത്തിലാവുകയും ചെയ്തിരുന്നു. ഈ പ്രദേശങ്ങളിലൂടെയുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്നും ഇരുചക്രവാഹനങ്ങളിൽ യാതൊരു കാരണവശാലും വെള്ളപ്പൊക്ക മേഖലകളിലൂടെ യാത്ര പാടില്ലെന്നും പോലീസുൾപ്പെടെയുള്ള അധികൃതർ അറിയിച്ചിട്ടുണ്ട്.
Read Moreവാഹനാപകട കേസുകൾ ട്രാഫിക് പോലീസിൽനിന്ന് മാറ്റി ലോക്കൽ പോലീസിനു കൈമാറി; ട്രാഫിക് പോലീസിന് ഇനി പെറ്റിക്കേസ് മാത്രം
സി.സി.സോമൻ കോട്ടയം: വാഹനാപകട കേസുകൾ കൈകാര്യം ചെയ്യുന്നത് ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ നിന്ന് ലോക്കൽ പോലീസിന് കൈമാറി. ഇതു സംബന്ധിച്ച സർക്കുലർ ഡിജിപി പുറപ്പെടുവിച്ചു. ട്രാഫിക് സ്റ്റേഷനുകൾ ഇനി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എന്നറിയപ്പെടും. സെപ്റ്റംബർ ഒന്നിന് പുതിയ നിർദേശം പ്രാബല്യത്തിലാകും. അതുവരെ ട്രാഫിക് സ്റ്റേഷനുകൾ രജിസ്റ്റർ ചെയ്ത കേസുകളിൽ അവർക്ക് കുറ്റപത്രം നല്കാം. യാതൊരു തരത്തിലുമുള്ള കേസും രജിസ്റ്റർ ചെയ്യാൻ ഇനി ട്രാഫിക് പോലീസിന് അധികാരമില്ല. എന്നാൽ പെറ്റിക്കേസുകൾ പിടിക്കുന്നതിന് വിലക്കില്ല. ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള ഉപകരണങ്ങൾ ലോക്കൽ പോലീസിന് കൈമാറണം. വീഡിയോ കാമറ, ഫോട്ടോ കാമറ, ക്രെയിൻ തുടങ്ങിയ സാധനങ്ങൾ ഉടൻ ലോക്കൽ പോലീസിന് കൈമാറണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. വലിയ അപകടങ്ങൾ ഉണ്ടായാൽ രക്ഷപ്പെടുത്തൽ സംബന്ധിച്ച് ട്രാഫിക് പോലീസിന് പരിശീലനം നല്കണമെന്നും നിർദേശമുണ്ട്. ട്രാഫിക് പോലീസിന്റെ പ്രവർത്തന പരിധിയിൽ സ്കൂൾ കുട്ടികൾ, സ്ത്രീകൾ,…
Read More