അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ;  മു​ല്ല​പ്പെ​രി​യാറിൽ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ടു ജാഗ്രതാ നിർദേശം നൽകി

കു​മ​ളി​: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ 136 അ​ടി പി​ന്നി​ട്ടു. 136.4അ​ടി​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ​യു​ള്ള ജ​ല​നി​ര​പ്പ്. ജ​ലനി​ര​പ്പ് 136 അ​ടി പി​ന്നി​ട്ട​തോ​ടെ ത​മി​ഴ്നാ​ട് കേ​ര​ള​ത്തി​ന് ആ​ദ്യ​ത്തെ ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യു​ള്ള​തി​നാ​ൽ ജ​ല​നി​ര​പ്പ് വേ​ഗ​ത്തി​ൽ ഉ​യ​രും. സെ​ക്ക​ൻഡിൽ 4419.44 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. സെ​ക്ക​ൻഡിൽ 2086 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു. അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് 51.4 മി​ല്ലീ​മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 21.2 മി​ല്ലീ​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ വ​ന​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ ഇ​ന്നും ഉ​ണ്ട്. വ​ന​ത്തി​ൽ ഉ​രു​ൾ പൊ​ട്ട​ൽ ഉ​ണ്ടാ​യാ​ൽ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​രും.142 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ അ​നു​വ​ദ​നീ​യ ജ​ല​നി​ര​പ്പ്.​മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നും സ്പി​ൽ​വേ ഷ​ട്ട​റു​ക​ളി​ലൂടെ ജ​ലം പു​റം ത​ള്ള​ണ​മെ​ങ്കി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട​ണം.136 അ​ടി​യി​ൽ സ്പി​ൽ​വേ​യു​ടെ ചു​വ​ട് ഭാ​ഗം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 136 അ​ടി​ക്ക് താ​ഴെ…

Read More

നേ​രേ​ക​ട​വ് – മാ​ക്കേ​ക്ക​ട​വ് കാ​യ​ൽ പാലം നിർമാണം ഇഴയുന്നു ; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

വൈ​ക്കം: വൈ​ക്കം-​ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളെ ബ​ന്ധി​പ്പി​ച്ച് വേ​ന്പ​നാ​ട്ടു കാ​യ​ലി​നു കു​റു​കെ ​നേ​രേ​ക​ട​വ് – മാ​ക്കേ​ക്ക​ട​വ് ഫെ​റി​യി​ൽ നി​ർ​മ്മി​ക്കു​ന്ന കാ​യ​ൽ പാ​ല​ത്തി​ന്‍റെയും അ​പ്രോ​ച്ചു റോ​ഡി​ന്‍റെയും നി​ർ​മ്മാ​ണ​ത്തി​ലെ സ്തം​ഭ​നാ​വ​സ്ഥ നീ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്പ്ര​ക്ഷോ​ഭ​മാ​രം​ഭി​ക്കു​ന്നു. വൈ​ക്ക​ത്തി​ന്‍റെ വി​ക​സ​ന പി​ന്നോ​ക്കാ​വ​സ്ഥ മാ​റ്റാ​ൻ ഉ​പ​ക​രി​ക്കു​ന്ന കാ​യ​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​ത് സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വം ഇ​ട​പെ​ടാ​ത്ത​തു കൊ​ണ്ടാ​ണെ​ന്നാ​രോ​പി​ച്ച ഉ​ദ​യ​നാ​പു​രം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി 18 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് നേ​രേ ക​ട​വി​ൽ പ്ര​തി​ശഷേധ​ധ​ർ​ണ ന​ട​ത്തും. ധ​ർ​ണ മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ ​ഐ സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടു വ​ർ​ഷ കാ​ലാ​വ​ധി​യി​ൽ പു​ർ​ത്തി​യാ​ക്കാ​ൻ ക​രാ​ർ ഒ​പ്പി​ട്ട പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെയും നി​ർ​മാ​ണം നേ​രേ ക​ട​വി​ലേ​യും മാ​ക്കേ​ക്ക​ട​വി​ലേ​യും സ്ഥ​ല ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ്ഥ​ല ഉ​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ക​യാ​യി​രു​ന്നു. വീ​ടു​ക​ളും…

Read More

തിരുവാതിരപ്പുഴുക്കും ഔഷധക്കഞ്ഞിയും പത്തിലക്കറിയുമായി കുടുംബശ്രീ പ്രവർത്തകർ;  ക​ർ​ക്ക​ട​ക ഫെ​സ്റ്റിവലിന്‍റെ ലാഭം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്;  പഴമയുടെ രുചിനുണയാൽ പോന്നോളു  ജില്ലാ പഞ്ചായത്ത് അങ്കണത്തിലേക്ക് 

കോ​ട്ട​യം: ഉ​ണ​ക്ക ക​പ്പ​യും മു​തി​ര​യും വേ​ണോ അ​തോ ചെ​റു​പ​യ​റും പി​ണ്ടി തോ​ര​നും മ​തി​യോ. അ​തു​മ​ല്ലെ​ങ്കി​ൽ കാ​ന്താ​രി​യും തി​രു​വാ​തി​രപ്പുഴു​ക്കും ക​ഴി​ക്കാം. നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ എ​ന്തു വേ​ണ​മെ​ങ്കി​ലും കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ലേ​ക്ക് വ​രു. ഒൗ​ഷ​ധ​ക്കഞ്ഞി, പ​ത്തി​ല​ക്ക​റി​ക​ൾ, പാ​യ​സം, പു​ഴു​ക്ക് തു​ട​ങ്ങി​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ങ്ക​ണ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ ക​ർ​ക്കട​ക ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. മ​ള്ളൂ​ശേ​രി​യി​ലെ സൂ​ര്യ അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ​യും നാ​ട്ട​കം സ​മ​ത അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ​യും അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭം മ​ഴ​ക്കെ​ടു​തി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ൽ​കും. അ​പൂ​ർ​വ രു​ചി വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ച്ചി​രു​ന്ന് ക​ഴി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള സ്റ്റാ​ൾ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ പ്ര​വ​ർ​ത്തി​ക്കും. ഉ​ണ​ക്ക ക​പ്പ​യും മു​തി​ര​യും വേ​വി​ച്ച​ത്, ചേ​ന്പി​ൻ താ​ൾ തോ​ര​ൻ, ചേ​ന​പ്പിണ്ടി​യും ചെ​റു​പ​യ​റും പി​ണ്ടി തോ​ര​ൻ, കാ​ച്ചി​ലും കൂ​ർ​ക്ക​യും കാ​ന്താ​രി​യും തി​രു​വാ​തി​ര​പ്പു​ഴു​ക്ക്, ഏ​ത്ത​പ്പ​ഴം-​ഈ​ന്ത​പ്പ​ഴം, കു​ന്പ​ള​ങ്ങ, ഉ​ണ​ക്ക​ല​രി എ​ന്നി​വ​യു​ടെ പാ​യ​സം, ഞ​വ​രക്കഞ്ഞി, പാ​ൽ ക​ഞ്ഞി,…

Read More

ക​ള​ഞ്ഞു​കി​ട്ടി​യ ആ​ഭ​ര​ണം തി​രി​കെ ന​ൽ​കി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ  പ്ര​ദീ​ഷ് മാ​തൃ​ക​യാ​യി 

കോ​ട്ട​യം: ക​ള​ഞ്ഞു​കി​ട്ടി​യ ആ​ഭ​ര​ണം തി​രി​കെ ന​ൽ​കി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ കാ​ഞ്ഞി​രം സ്വ​ദേ​ശി ക​റു​ക​ശേ​രി​ൽ പ്ര​ദീ​ഷാ​ണു യാ​ത്ര​ക്കാ​രി​യാ​യ എ​രു​മേ​ലി സ്വ​ദേ​ശി​നി റീ​ന​യു​ടെ കൈ​യി​ൽ​നി​ന്നും ന​ഷ്്ട​പ്പെ​ട്ടു ഓ​ട്ടോ​റി​ക്ഷായി​ൽ വീ​ണ ചെ​യി​ൻ മ​ട​ക്കി ന​ൽ​കി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ എ​രു​മേ​ലി​യി​ൽ​നി​ന്നും സ​ഹോ​ദ​രി​യു​മൊ​ത്ത് കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ റീ​ന പ്ര​ദീ​ഷി​ന്‍റെ ഓ​ട്ടോ​യി​ൽ നാ​ഗ​ന്പ​ട​ത്തേ​ക്കു ഓ​ട്ടം വി​ളി​ക്കു​ക​യാ​യി​രു​ന്നു.  തു​ട​ർ​ന്ന് നാ​ഗ​ന്പ​ട​ത്തു​നി​ന്നും തി​രി​കെ പോ​രു​ന്ന​തി​നി​ട​യി​ൽ വൈ​ഡ​ബ്ല്യു​സി​എ, ലോ​ഗോ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും പ്ര​ദീ​ഷി​ന് ഓ​ട്ടം ല​ഭി​ക്കു​ക​യും തു​ട​ർ​ന്നു മ​ണി​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ സ്റ്റാ​ൻ​ഡി​ലെ മ​റ്റു ഡ്രൈ​വ​ർ​മാ​ർ ആ​ഭ​ര​ണം ന​ഷ്ട​പ്പെട്ടി​ട്ടു​ള്ള​താ​യി വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ട്ടോ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ സീ​റ്റി​ന്‍റെ സൈ​ഡി​ലു​ള്ള മാ​റ്റി​നി​ട​യി​ൽ​നി​ന്നും ചെ​യി​ൻ ക​ണ്ടെ​ത്തി. ഉ​ട​ൻ​ത​ന്നെ യാ​ത്ര​ക്കാ​രി​യോ​ട് അ​വി​ടെ ത​ന്നെ നി​ൽ​ക്കു​വാ​നും ചെ​യി​ൻ കി​ട്ടി​യ​താ​യും വി​വ​രം വി​ളി​ച്ച​റി​യി​ച്ചു. തി​രി​കെ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ പ്ര​ദീ​ഷ് ക​ള​ഞ്ഞു കി​ട്ടി​യ ആ​ഭ​ര​ണം റീ​ന​യ്ക്കു തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

വിവാഹ സ്ഥലത്ത് സ്ത്രീകൾ വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ;  ഡ്രസിംഗ് റൂമിൽ മൊ​ബൈ​ൽ ഫോ​ൺ കാമറ ഓണാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു;

ത​ല​യോ​ല​പ്പ​റ​ന്പ്: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ന് ഭ​ക്ഷ​ണം വി​ള​ന്പാ​നെ​ത്തി​യ സ്ത്രീ​ക​ൾ വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ഴു​വ​ത്ത് ക​ട​വ് ആ​ലി​പ്പ​റ​ന്പി​ൽ അ​ൻ​വ​ർ സാ​ദ​ത്തി​നെ(23) യാ​ണു ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​ല​യോ​ല​പ്പ​റ​ന്പി​ലെ ഒ​രു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ ഡാ​ൻ​സ് പ്രോ​ഗ്രാ​മി​നെ​ത്തി​യ ഇ​വ​ന്‍റ്് മാ​നേ​ജ്മെ​ന്‍റു​കാ​ര​നാ​യ ഇ​യാ​ൾ വ​സ്ത്രം മാ​റു​ന്ന​തി​നാ​യി ക​യ​റി​യ​പ്പോ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ വീ​ഡി​യോ റി​ക്കാ​ഡി​ൽ വ​ച്ച​ശേ​ഷം പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഭ​ക്ഷ​ണം വി​ള​ന്പാ​നെ​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ ഡ്ര​സ് മാ​റി​പ്പോ​കു​ക​യും ചെ​യ്തു. മൂ​ന്നാ​മ​തെ​ത്തി​യ യു​വ​തി സം​ശ​യം തോ​ന്നി നോ​ക്കി​യ​പ്പോ​ഴാ​ണു കാ​മ​റ ഓ​ണാ​യി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഫോ​ണ്‍ കൈ​ക്ക​ലാ​യി​യ യു​വ​തി മ​റ്റു​ള്ള​വ​രോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വി​വാ​ഹ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് ഉ​ച്ച​ക​ഴി​ഞ്ഞു മു​ന്നോ​ടെ​യാ​ണ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മൊ​ബൈ​ൽ കാ​മ​റ​യി​ൽ ദൃ​ശ്യം പ​ക​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു കേ​സെ​ടു​ത്ത​താ​യി എ​സ്ഐ ര​ഞ്ജി​ത്ത് കെ. ​വി​ശ്വ​നാ​ഥ്…

Read More

പ്രളയത്തിന്‍റെ തീവ്രത കൂടുതൽ വ്യക്തമാകുന്നു; ശ​ബ​രി​മ​ല വ​ന​ത്തി​ൽ​നി​ന്നും കുത്തിയൊലിച്ചുവന്ന ജലത്തിൽ കാട്ടുപോത്തിന്‍റെ ജഡവും

ക​ണ​മ​ല: വ​ന്യ​മൃ​ഗ​ങ്ങ​ൾ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​ത് സി​നി​മ​യി​ൽ ക​ണ്ടി​ട്ടു​ണ്ട്. അ​ത് യാ​ഥാ​ർ​ഥ്യ​മാ​യി ക​ണ്‍​മു​ന്പി​ൽ അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ പ​ന്പാ​വാ​ലി​യി​ലെ നാ​ട്ടു​കാ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ഭീ​തി ഒ​ഴി​യു​ന്നി​ല്ല. ശ​ബ​രി​മ​ല വ​ന​ത്തി​ൽ​നി​ന്നും പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യി പ​ന്പാ ന​ദി​യി​ലൂ​ടെ ഒ​ഴു​കി പാ​റ​യി​ലും മ​ര​ക്കൊ​ന്പു​ക​ളി​ലും കു​ടു​ങ്ങി​യ കൂ​റ്റ​ൻ കാ​ട്ടു​പോ​ത്തി​ന്‍റെ ജീ​ർ​ണി​ക്കാ​റാ​യ ജ​ഡം ഇ​ന്ന​ലെ ന​ദി​യി​ല​ടി​ഞ്ഞ​പ്പോ​ൾ നാ​ട്ടു​കാ​രേ​റെ​യെ​ത്തി. കൂ​റ്റ​ൻ കാ​ട്ടു​പോ​ത്തി​ന്‍റെ ജഡം തീ​ര​ത്ത​ടി​ഞ്ഞ കാ​ഴ്ച ക​ണ്ട് മ​ല​വെ​ള്ള​ത്തി​ന്‍റെ ശ​ക്തി​യി​ൽ അ​ന്തം​വി​ട്ടു നാ​ട്ടു​കാ​ർ. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​പൂ​ർ​വ ദൃ​ശ്യം കാ​ണാ​ൻ ഓ​ടി​യെ​ത്തി​യ​ത്. എ​യ്ഞ്ച​ൽ​വാ​ലി പാ​ല​ത്തി​ന​ടു​ത്ത് പ​ാറ​യി​ടു​ക്കി​ലാ​യി​രു​ന്നു ജ​ഡം കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. കാ​ട്ടു​പോ​ത്ത് മാ​ത്ര​മ​ല്ല, പെ​രു​ന്പാ​ന്പ് ഉ​ൾ​പ്പെ​ടെ ജീ​വ​നു​ള്ള​തും ച​ത്ത​തു​മാ​യ നി​ര​വ​ധി വ​ന്യ​ജീ​വി​ക​ൾ മ​ല​വെ​ള്ള​ത്തി​ൽ ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു നാ​ട്ടു​കാ​ർ സാ​ക്ഷി​ക​ളാ​ണ്. അ​സാ​മാ​ന്യ ശ​ക്തി​യു​ള്ള കാ​ട്ടു​പോ​ത്തി​നു പോ​ലും മ​ല​വെ​ള്ള​ത്തി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​ത് പ്ര​ള​യ​ത്തി​ന്‍റെ തീ​വ്ര​ത എ​ടു​ത്തു​കാ​ണി​ക്കു​ന്നു. വ​ടത്തിൽ തൂ​ങ്ങി ന​ദി​യി​ൽ സാ​ഹ​സി​ക​മാ​യി​റ​ങ്ങി ജ​ഡം ക​ര​യ്ക്കെ​ത്തി​ക്കാ​ൻ ഏ​റെ ക്ലേ​ശി​ക്കേ​ണ്ടി​വ​ന്ന വ​ന​പാ​ല​ക​രെ നാ​ട്ടു​കാ​ർ സ​ഹാ​യി​ച്ചു.…

Read More

ഇടുക്കിയിൽ ആശങ്കകൾക്ക് ഷട്ടറിടാം; ജലനിരപ്പ് 2,397 ലേക്ക്; ഷട്ടർ അടയ്ക്കുന്ന കാര്യം വ്യക്തമാക്കാതെ കെഎസ്ഇബി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കൾ നീങ്ങുന്നു. ജലനിരപ്പ് 2,397 അടിയിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. 2,397.22 ആണ് നിലവിലെ ജലനിരപ്പ്. അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കി വിടുന്നത് മൂന്നാം ദിവസവും തുടർന്നതോടെയാണു ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നത്. അന്നു മുതല്‍ സെക്കൻഡിൽ 7,50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. അതേസമയം ജലനിരപ്പ് കുറഞ്ഞെങ്കിലും ഷട്ടറുകൾ എപ്പോൾ അടയ്ക്കുമെന്ന കാര്യം കെഎസ്ഇബി വ്യക്തമാക്കിയിട്ടില്ല. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ നീരൊഴുക്കിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.

Read More

കുത്തൊഴുക്കുള്ള വലിയ തോട്! കൂട്ടുകാരന്‍ കാല്‍തെറ്റി തോട്ടില്‍ വീണു; സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ എടുത്തു ചാടി ആരോമല്‍ കരയിലെത്തിച്ചു

കു​മ​ര​കം: സ്കൂ​ളി​ൽ പോ​കു​ന്ന വ​ഴി കാ​ൽ​തെ​റ്റി തോ​ട്ടി​ൽ വീ​ണ കു​ട്ടു​കാ​ര​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​രോ​മ​ലി​നെ സ്കൂ​ൾ അ​ധി​കൃ​ത​രും മാ​നേ​ജ്മെ​ന്‍റും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. കു​മ​ര​കം ശ്രീ​കു​മാ​ര​മം​ഗ​ലം സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​രോ​മ​ലും അ​ഭി​ജി​ത്തും രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ അ​ഭി​ജി​ത്ത് കാ​ൽ​വ​ഴു​തി ജെ​ട്ടി പാ​ല​ത്തി​നു താ​ഴെ​യു​ള്ള തോ​ട്ടി​ൽ വീ​ണു. കു​ത്തൊ​ഴു​ക്കു​ള്ള വ​ലി​യ തോ​ട്ടി​ൽ മു​ങ്ങി​ത്താ​ണു​കൊ​ണ്ടി​രു​ന്ന നീ​ന്ത​ല​റി​യാ​ത്ത അ​ഭി​ജി​ത്തി​നെ സ്വ​ന്തം ജീ​വ​ൻ പോ​ലും വ​ക​വ​യ്ക്കാ​തെ എ​ടു​ത്തു ചാ​ടി ആ​രോ​മ​ൽ ക​ര​യി​ലെ​ത്തി​ച്ചു. ഈ ​ധീ​ര കൃ​ത്യ​ത്തി​ന് ആ​രോ​മ​ലി​നു സ്കൂ​ളി​ന്‍റെ വ​ക​യാ​യി പാ​രി​തോ​ഷി​ക​വും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റാ​യ എ​സ്കെ​എം ദേ​വ​സ്വ​ത്തി​ന്‍റെ വ​ക കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ശ്രീ​കു​മാ​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ വി.​പി.​അ​ശോ​ക​ൻ ആ​രോ​മ​ലി​നെ ആ​ദ​രി​ച്ചു. കു​മ​ര​കം വെ​ങ്ങാ​ലി​ക്കാ​ട്ടു മ​നോ മോ​ഹ​ന്‍റെ മ​ക​നാ​ണ് ആ​രോ​മ​ൽ എ​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ.

Read More

അ​​യ​​ൽ​​വാ​​സി വ​​ഴി കെ​​ട്ടി​​യ​​ട​​ച്ചു; പു​​റ​​ത്തി​​റ​​ങ്ങാ​​നാ​​കാ​​തെ വി​​ധ​​വ​​യും കു​​ട്ടി​​ക​​ളും; കു​​ടി​​വെ​​ള്ളം കൊ​​ണ്ടു​​വ​​രാ​​ൻ പോ​​ലും പ​​റ്റാ​​ത്ത സ്ഥി​​തി​​

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വീ​​ട്ടി​​ലേ​​ക്കു​​ള്ള ന​​ട​​പ്പു​​വ​​ഴി അ​​യ​​ൽ​​വാ​​സി കെ​​ട്ടി​​യ​​ട​​ച്ച​​തോ​​ടെ പു​​റ​​ത്തി​​റ​​ങ്ങാ​​ൻ ക​​ഴി​​യാ​​തെ വി​​ധ​​വ​​യും ര​​ണ്ട് കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന നി​​ർ​​ധ​​ന കു​​ടും​​ബം. വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം വാ​​ർ​​ഡ് ഇ​​റു​​ന്പ​​യം പു​​തു​​പ്പ​​ന​​ത്ത് അ​​ജി​​ത​​യും കു​​ട്ടി​​ക​​ളു​​മാ​​ണ് അ​​യ​​ൽ​​വാ​​സി വ​​ഴി​​അ​​ട​​ച്ചു കെ​​ട്ടി​​യ​​തോ​​ടെ​​യാ​​ണ് ദു​​രി​​ത​​ത്തി​​ലാ​​യ​​ത്. വീ​​ടു വ​​യ്ക്കാ​​ൻ ഇ​​വ​​ർ​​ക്ക് വ​​സ്തു ന​​ൽ​​കി​​യ അ​​യ​​ൽ​​വാ​​സി​​യു​​ടെ മ​​ക​​നാ​​ണ് ഇ​​വ​​രു​​ടെ സ​​ഞ്ചാ​​ര​​സ്വാ​​ത​​ന്ത്ര്യം നി​​ഷേ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് സം​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ക​​ള​​ക്ട​​ർ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള അ​​ധി​​കൃ​​ത​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും യാ​​തൊ​​രു ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് വി​​ധ​​വ​​യാ​​യ വീ​​ട്ട​​മ്മ പ​​റ​​യു​​ന്നു. ര​​ണ്ട് പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് മു​​ൻ​​പാ​​ണ് അ​​ജി​​ത​​യു​​ടെ ഭ​​ർ​​ത്താ​​വ് ന​​ട​​രാ​​ജ​​ൻ ര​​ണ്ട് സെ​​ന്‍റ് സ്ഥ​​ലം അ​​യ​​ൽ​​വാ​​സി​​യി​​ൽ നി​​ന്നു വാ​​ങ്ങി​​യ​​ത്. ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ൻ​​പ് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും അ​​ജി​​ത​​യു​​ടെ മ​​ക​​ൾ പ​​ഠി​​ക്കു​​ന്ന സ്കൂ​​ളി​​ന്‍റെ​​യും സ​​ഹാ​​യ​​ത്തോ​​ടെ വീ​​ട് പ​​ണി ഏ​​റെ​​ക്കു​​റെ പൂ​​ർ​​ത്തീ​​ക​​രി​​ച്ച് ക​​യ​​റി താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​ന്ന​​ര മാ​​സം മു​​ൻ​​പ് രോ​​ഗി​​യാ​​യ ഭ​​ർ​​ത്താ​​വ് മ​​രി​​ച്ച​​തോ​​ടെ ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​കം അ​​യ​​ൽ​​വാ​​സി വ​​ഴി കെ​​ട്ടി​​യ​​ട​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​യ​​ൽ​​വാ​​സി​​യു​​ടെ പി​​താ​​വി​​ൽ നി​​ന്നു സ്ഥ​​ലം വാ​​ങ്ങി​​യ​​പ്പോ​​ൾ…

Read More

ഒ​ഴു​കി​യെ​ത്തി​യ ദു​രി​തം! ച​പ്പാ​ത്തു​ക​ൾ ത​ക​ർ​ത്തു; ഗ്രാ​മ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു, വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി

ചെ​റു​തോ​ണി: ചെറുതോണി അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് തു​റ​ന്നു​വി​ട്ട വെ​ള്ളം ത​ക​ർ​ത്ത​ത് വി​വി​ധ ഗ്രാമ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​മാ​ർ​ഗ​ങ്ങ​ളാ​ണ്. അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച പാ​ല​മാ​ണ് ചെ​റു​തോ​ണി​യി​ലേ​ത്. ഇ​ടു​ക്കി, ക​ട്ട​പ്പ​ന ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ചെ​റു​തോ​ണി​യി​ലെ​ത്താ​നു​ള്ള വ​ഴി​യാ​ണ് ചെ​റു​തോ​ണി പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള പാ​ലം. അ​തി​ശ​ക്ത​മാ​യി ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​വും ക​ട​പു​ഴ​കി വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി​വ​ന്ന മ​ര​ങ്ങ​ളും പാ​ല​ത്തി​ന് ബ​ല​ക്ഷ​യം വ​രു​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റ​ട​യ്ക്ക​ണം. പാ​ല​ത്തി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന് വി​ള്ള​ൽ വീ​ണ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പാ​ലം ടൗ​ണി​ലേ​ക്ക് കൂ​ടു​ത​ൽ ക​യ​റി​യു​ള്ള​തി​നാ​ൽ കാ​ര്യ​മാ​യ ത​ക​രാ​റു​ണ്ടാ​കാ​ൻ വ​ഴി​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ചെ​റു​തോ​ണി താ​ത്കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡി​നും അ​പ്പു​റം ക​ട​ന്നാ​ണ് പാ​ലം തുടങ്ങുന്നത്. പു​ഴ​യു​ടെ അ​രി​കി​ലേ​ക്ക് നീ​ക്കി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി കെ​ട്ടി​ട​ങ്ങ​ളും ബ​സ് സ്റ്റാ​ൻ​ഡും നി​ർ​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ പാ​ല​ത്തി​ന്‍റെ നീ​ളം കു​റ​യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പെ​രി​യാ​റി​നു കു​റു​കെ​യു​ള്ള വെ​ള്ള​ക്ക​യം, ത​ടി​യ​ന്പാ​ട്, വി​മ​ല​ഗി​രി, പെ​രി​യാ​ർ​വാ​ലി ച​പ്പാ​ത്തു​ക​ൾ ത​ക​ർ​ന്നു. വാ​ഴ​ത്തോ​പ്പ് – മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളെ​ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന…

Read More