കോട്ടയം: പതിനഞ്ചുകാരിയെ കാണാതായെന്ന പരാതിയിൽ അയർക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയിലാണ് നീറിക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്. രാത്രി പത്തരയ്ക്കു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് ബന്ധുക്കൾ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. അതുവരെ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന സംശയത്തിൽ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പലവഴിക്കും അന്വേഷണത്തിനായി പോയിരിക്കുകയാണ്. പാറശാല സ്വദേശിയോടൊപ്പം പെണ്‍കുട്ടിയുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോണ്‍ നന്പർ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Read MoreCategory: Kottayam
“നാട്ടിൻപുറങ്ങളിൽ ഓണം ഉണ്ണാം , ഓണ സമ്മാനങ്ങൾ വാങ്ങാം”; ഓണ പാക്കേജുകളുമായി ടൂറിസം വകുപ്പ്
കോട്ടയം: നല്ല ഓണ സദ്യയുമുണ്ണാം വലവീശി മീനും പിടിക്കാം. പോരാത്തതിന് സമ്മാനവും. ഇത്തവണ ഓണത്തിനു വ്യത്യസ്ത പരിപാടി സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പാണ്. ഓണത്തിന്റെ നന്മ ആസ്വദിക്കാൻ അവസരമൊരുക്കുന്നത് ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ. “നാട്ടിൻപുറങ്ങളിൽ ഓണം ഉണ്ണാം , ഓണ സമ്മാനങ്ങൾ വാങ്ങാം” എന്ന പദ്ധതിയിലൂടെയാണ് ഓണത്തിന്റെ നൻമയെ നാട്ടിൻപുറങ്ങളിൽ തിരികെയെത്തിക്കുന്നത്. ഉത്തര വാദിത്ത ടൂറിസം മിഷൻ കഴിഞ്ഞ വർഷം ആരംഭിച്ച ഈ പരിപാടി വൻ വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ വിപുലമായി രീതിയിൽ പദ്ധതി നടപ്പാക്കുന്നത്. ഓണം സ്പെഷൽ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകളായാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഒരു ഭാഗം ഗ്രാമയാത്രകളാണ് . ഗ്രാമയാത്രയ്ക്ക് സ്വന്തം വാഹനത്തിലെത്തുന്നവർക്ക് കുട്ടികളുൾപ്പെടെയുള്ള നാലംഗ കുടുംബത്തിന് 3000 രൂപ നിരക്കിൽ പദ്ധതിയുടെ ഭാഗമാകാം. ഈ 3000 രൂപയിൽ നാലംഗ കുടുംബത്തിന് ഓണസദ്യയും ഓണ സമ്മാനങ്ങളും…
Read Moreകൃഷിയെ സ്നേഹിക്കുന്നവർക്കും ജനപ്രതിനിധികൾക്കും മാതൃകയായി മെമ്പർ പൗളിൻ ടോമി
കടനാട്: കരനെൽ കൃഷിയിൽ മാതൃകയായി കടനാട് പഞ്ചായത്തിലെ എലിവാലി വാർഡിലെ മെന്പർ പൗളിൻ ടോമി. സ്വന്തം പറന്പിൽ കരനെൽക്കൃഷി ചെയ്തുകൊണ്ടാണ് മെന്പർ കർഷക സമൂഹത്തിന് മാതൃക കാണിച്ചത്. ഒരേക്കർ വരുന്ന കൃഷി സ്ഥലം കുടുംബാംഗങ്ങൾ തന്നെയാണ് കൃഷിയ്ക്കായി ഒരുക്കിയത്. ചുവന്ന നെൽ വിത്താണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. കൊല്ലപ്പള്ളി കൃഷി ഓഫീസിൽ നിന്നും കൃഷിയ്ക്കുള്ള എല്ലാ സാങ്കേതിക സഹായങ്ങളും നെൽവിത്തും നൽകി. കർഷകനായ ഭർത്താവ് ടോമി മെന്പർക്ക് പരിപൂർണ്ണ പിൻതുണയും നൽകുന്നുണ്ട്. കരനെൽക്കൃഷിയ്ക്ക് പുറമേ മുട്ടക്കോഴി, കാട, കൂണ് എന്നിവയും ഈ കടുംബം കൃഷി ചെയ്യുന്നുണ്ട്. കരനെൽ കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ട് നിർവ്വഹിച്ചു. മെന്പർമാരായ ഷിലു കൊടൂർ, അഡ്വ.ആന്റണി ഞാവള്ളി, സോമൻ വി.ജി, റെജി കരിന്പാനി, കൃഷി ഓഫീസർ പരീത്ദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Read Moreആണ്‍കുഞ്ഞാണ്..! ഓട്ടോറിക്ഷ ലേബര്‍ റൂം ആയി; യുവതിക്കു സുഖപ്രസവം; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
ആലുവ: മെഡിക്കൽ കോളജിലേക്കു പോകുംവഴി ഓട്ടോറിക്ഷയിൽ യുവതിക്കു സുഖപ്രസവം. കാലടി മരോട്ടിച്ചോട്ടിൽ താമസിക്കുന്ന ഹോട്ടൽ ജീവനക്കാരനായ നേപ്പാൾ സ്വദേശി ഗോവിന്ദയുടെ ഭാര്യ ലക്ഷ്മി (22) യാണ് ഓട്ടോയിൽ തന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മംനൽകിയത്. ആൺകുഞ്ഞാണ്. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നു. പൂർണഗർഭിണിയായ ലക്ഷ്മിയെ കാലടിയിൽനിന്നു കളമശേരി ഗവ. മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്പോൾ ആലുവയിൽ വച്ചു പ്രസവവേദന ഉണ്ടാവുകയായിരുന്നു. ഉടൻതന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിലേക്ക് ഓട്ടോ വിട്ടു. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുന്‍പു ഓട്ടോയിൽ പ്രസവം നടന്നു. ആശുപത്രിക്കു മുന്നിൽ ഓട്ടോറിക്ഷയിൽ മറകെട്ടി നഴ്സുമാർ പ്രാഥമിക ശുശ്രൂഷകൾ നടത്തി. രോഷ്നി, സുശീല എന്നീ പെൺകുട്ടികൾക്കുശേഷമാണു ലക്ഷ്മി ആൺകുഞ്ഞിനു ജന്മം നൽകിയത്.
Read Moreവിഷപ്പാന്പിൽ വിറച്ച് കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല; ഭീതിയോടെ പ്രദേശവാസികൾ
കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളമിറങ്ങി തുടങ്ങിയതോടെ വിഷപ്പാന്പുകളുടെ ശല്യം രൂക്ഷമായി. കനത്ത മഴയെത്തുടർന്ന് കുമരകം, തിരുവാർപ്പ്, അയ്മനം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിലായതോടെ വിഷപ്പാന്പുകൾ സുരക്ഷിത സ്ഥാനങ്ങൾ തേടി വീടുകൾക്കുള്ളിലേക്കു വാസം മാറ്റിയിരുന്നു. വെള്ളം കുറഞ്ഞതോടെ ഇര തേടി വീണ്ടും ഇറങ്ങിയതോടെയാണ് വിഷപ്പാന്പുകളുടെ ശല്യം രൂക്ഷമായത്. കുമരകത്ത് മൂലേപ്പാടം തെക്കേ ബ്ലോക്ക് പാടശേഖരത്താണ് വീടുകളിൽ മൂർഖൻ ഉൾപ്പടെയുള്ള പാന്പുകളുടെ ശല്യം രൂക്ഷമായത്. പ്രദേശവാസികൾ ഇതു മൂലം ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞദിവസം മൂന്ന് വീടുകളിൽനിന്ന് വിഷപ്പാന്പുകളെ പിടികൂടിയിരുന്നു. ഇന്നലെ പകൽ മൂലേപ്പാടം പാലത്തിനു സമീപത്തെ വീട്ടിൽനിന്നും മൂർഖൻ പാന്പിനെ നാട്ടുകാർ പിടികൂടി. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതോടെ പ്രദേശത്ത് വിഷപ്പാന്പുകളുടെ ശല്യം കൂടുമെന്ന ഭീതിയിലാണ് പടിഞ്ഞാറൻ മേഖലയിലെ നാട്ടുകാർ.
Read Moreഅവര്‍ കൂടെ ഇല്ലായിരുന്നുവെങ്കില്‍..! വഴിവിളക്കിന്റെ ഫ്യൂസ് പള്ളിയുടെ മതിലിൽ; വിദ്യാർഥിക്ക് ഷോക്കേറ്റു; ഒഴിവായത് വന്‍ ദുരന്തം
മുക്കൂട്ടുതറ: പള്ളിയുടെ മതിലിൽ സ്പർശിച്ച വിദ്യാർഥിക്ക് ഷോക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പെട്ടെന്ന് വലിച്ചു മാറ്റി രക്ഷപ്പെടുത്തി. രക്ഷിച്ചവർക്ക് ചെറിയ തോതിൽ വൈദ്യുതാഘാതമേറ്റു. ഇന്നലെ ഇടകടത്തി തലയിണത്തടം പള്ളി ജംഗ്ഷനിലാണ് സംഭവം. ഇവിടെ റോഡിൽ വഴിവിളക്കിന് ഫ്യൂസ് സ്ഥാപിച്ചിരിക്കുന്നത് പള്ളിയുടെ ഉയർന്ന കരിങ്കൽകെട്ടിലാണ്. ഈ ഫ്യൂസിൽ നിന്ന് വൈദ്യുതി പ്രവഹിച്ചതാണ് അപകടമായത്. മുമ്പ് മതിലിൽ നിന്നു പലർക്കും വൈദ്യുതാഘാതം ഏറ്റിരുന്നെന്ന് നാട്ടുകാർ പറയുന്നു. അപകടം സൃഷ്ടിക്കുന്ന ഫ്യൂസ് മാറ്റണമെന്ന് കെഎസ്ഇബി എരുമേലി സെക്ഷൻ അധികൃതരോട് ഫോണിൽ വിളിച്ച് പരാതി അറിയിച്ചതാണെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും സിപിഐ നേതാവ് എബി കാവുങ്കൽ ആരോപിച്ചു.
Read Moreചെറുതോണി തേങ്ങി! മജ്ജ മാറ്റിവച്ചിട്ടും ആന്‍സലറ്റിന്റെ ജീവന് രക്ഷിക്കാനായില്ല; ദമ്പതികളുടെ ആദ്യത്തെ രണ്ടു കുട്ടികളും ഒന്നരവയസായപ്പോള്‍ ഇതേരോഗത്താല് മരിച്ചിരുന്നു
ചെറുതോണി: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയും ആൻസലറ്റ് ജോബി(നാല്)യുടെ ജീവൻ നിലനിർത്താനായില്ല. വാഴത്തോപ്പ് ഭൂമിയാംകുളം അച്ചാരുകുടിയിൽ ജോബിയുടെ മൂന്നാമത്തെ മകളാണ് ആൻസലറ്റ്. കഴിഞ്ഞ 24-നായിരുന്നു മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം 11 ദിവസം മാത്രമാണ് ആ കുരുന്നുജീവൻ നിലനിർത്താനായത്. അച്ചാരുകുടിയിൽ വീട്ടിൽ ഇതു മൂന്നാമത് തവണയാണ് പിഞ്ചുകുഞ്ഞിന്റെ സംസ്കാരത്തിനായി പന്തലുയരുന്നത്. ജോബി – ഷീബ ദന്പതികളുടെ ആദ്യത്തെ രണ്ടു കുട്ടികളും ഒന്നരവയസായപ്പോൾ ഇതേരോഗത്താൽ മരിച്ചിരുന്നു. മൂന്നാമതായി ജനിച്ച ആൻസലറ്റിനും മൂത്തകുട്ടികളുടെ അതേ രോഗമാണെന്നു തിരിച്ചറിഞ്ഞതോടെ കേരളത്തിൽ ലഭിക്കാവുന്ന മുഴുവൻ ചികിത്സകളും ഇവർ നടത്തി. എന്നാൽ രോഗമെന്തെന്നുപോലും കണ്ടെത്താനാകാതെയാണ് ഈ യുവദന്പതികൾ തമിഴ്നാട്ടിലെ വെല്ലൂരാശുപത്രിയിലെത്തി ചികിത്സതുടങ്ങിയത്. മജ്ജയിലെ കോശങ്ങൾ ദ്രവിക്കുന്ന അപൂർവ രോഗമാണെന്ന് നിർണയിക്കപ്പെട്ടെങ്കിലും ശസ്ത്രക്രിയ സാധിക്കാതെവന്നതോടെ മധുരയിലെ ആശുപത്രിയിലേക്ക് ചികിത്സ മാറ്റുകയായിരുന്നു. ലക്ഷങ്ങൾ ചെലവാകുന്ന ചികിത്സയ്ക്ക് ജനകീയസമിതി രൂപീകരിച്ച് പണം സമാഹരിച്ചു. കുട്ടി ആരോഗ്യവതിയായതോടെ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അധികൃതർ…
Read Moreമകന്റെ വരും കാത്ത്; കെവിൻ കഞ്ചാവുമായി വിദേശത്ത് ജയിലിലായത് ചതിയിൽ കുരുങ്ങിയതാണെന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന്; ആശ്വാസത്തിൽ അമ്മ റോസമ്മ
കണമല: മകൻ കഞ്ചാവുമായി വിദേശത്ത് ജയിലിലായത് ചതിയിൽ കുരുങ്ങിയതാണെന്ന തെളിവുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചതിന്റെ ആശ്വാസത്തിൽ എരുമേലി എയ്ഞ്ചൽവാലി സ്വദേശി അമ്മ റോസമ്മ. ഒപ്പം ഹൈക്കോടതിയിൽ റോസമ്മയുടെ ഹർജിയിൽ കക്ഷി ചേർന്ന അമ്മമാരും പ്രതീക്ഷയോടെ മക്കളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. ഖത്തറിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട മൊത്തം 54 ഇന്ത്യക്കാരുടെ നിരപരാധിത്വം തേടിയുള്ള അന്വേഷണത്തിനാണ് റോസമ്മയുടെ ഹർജി വഴിത്തിരിവായിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം ഒരാളെ അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിന് ഖത്തറിൽ നിന്നും നിർണായകമായ വിവരങ്ങൾ തേടുന്നതിന് കോടതിയോട് അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഖത്തറിൽ ജയിലിൽ കഴിയുന്നവരുടെ മൊഴി എടുക്കുന്നതിനും തുടരന്വേഷണത്തിനുമാണ് സിബിഐ മുഖേന ഇന്റർപോളിന്റെയും എംബസിയുടെയും സഹായം തേടി കോടതിയുടെ അനുമതിക്കു സമീപിച്ചിരിക്കുന്നത്.എയ്ഞ്ചൽവാലി കാരന്താനം പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മയുടെ മകൻ കെവിൻ മാത്യു (26) ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ജയിലിലായത്.…
Read Moreനീതിബോധത്തിന്റെ കരുത്തുമായി ജസ്റ്റിസ് കെ.എം. ജോസഫ്; അതിരമ്പുഴയ്ക്ക് ഇത് ആഹ്ലാദ നിമിഷം
രാജു കുടിലിൽ ഏറ്റുമാനൂർ: ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ അന്തസ് കാത്ത പ്രഗത്ഭനായ പിതാവിന്റെ മകൻ സർവ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഒടുവിൽ അതേ നീതിപീഠത്തിലേക്ക്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.കെ. മാത്യുവിന്റെ മകൻ ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്പോൾ അതിരന്പുഴയ്ക്കും കുറ്റിയിൽ കുടുംബത്തിനും ഇത് ആഹ്ലാദ നിമിഷമാണ്. അതിരന്പുഴ കുറ്റിയിൽ കുടുംബാംഗമായ ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി കഴിഞ്ഞ ജനുവരി 12 ന് കൊളീജിയം ശിപാർശ ചെയ്തതാണ്. കൊളീജിയത്തിന്റെ ശിപാർശ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ വിമുഖത കാണിച്ചതോടെ ഉണ്ടായ അനിശ്ചിതത്വം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. യാതൊരു സമ്മർദങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി നീതി നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന പിതാവിന്റെ അതേ പാതയിലൂടെ തന്നെയാണ് ജസ്റ്റീസ് കെ.എം. ജോസഫിന്റെയും പ്രയാണം എന്നു തെളിയിക്കുകയാണ് കഴിഞ്ഞ നാളുകളിലെ സംഭവ വികാസങ്ങൾ. 2016ൽ ഉത്തരാഖണ്ഡിൽ ഹാരീഷ്…
Read Moreമറിമായം എല്ലുപൊടിയിലും ; വ്യാജ ജൈവവള വിൽപ്പന വ്യാപകമാകുന്നു ; ജൈവ വളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തം
കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാജ ജൈവവളങ്ങൾ വ്യാപകമായ തോതിൽ വില്‍ക്കപ്പെടുന്നതായി കാണിച്ചു കൃഷിമന്ത്രിക്കു പരാതി നല്കി. ഇത്തരം വ്യാജ ജൈവവളങ്ങൾ വാങ്ങി ഉപയോഗിക്കുന്ന കർഷകർക്കു വലിയ നഷ്്ടമാണ് ഉണ്ടാകുന്നത്. ജൈവ വളത്തിന്റെ ഗുണനിലവാരം പരിശോധിച്ചു കിട്ടാനുള്ള കാലതാമസമാണു വ്യാജൻ വ്യാപകമാകാൻ കാരണമാകുന്നത്. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ജൈവ കൃഷിയുടെ പ്രധാന ഘടകങ്ങളാണ്. നിലവിൽ വിപണിയിൽ എത്തുന്ന എല്ലുപൊടിയിലും, വേപ്പിൻ പിണ്ണാക്കിലും വ്യാപകമായ തോതിൽ കൃത്രിമം നടക്കുന്നുണ്ട്. ഇതിനു പുറമെ ജൈവവളങ്ങളിൽ രാസ പദാർഥങ്ങളുടെ അളവും കൂടുതലാണ്. വിപണിയിൽ ലഭിക്കുന്ന ജൈവവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. ജൈവ വളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംവിധാമൊരുക്കണമെന്നും പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ചു കർഷക കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പാണു മന്ത്രിയ്ക്കു പരാതി നല്‍കിയത്.
Read More