കോട്ടയം: ഈരാറ്റുപേട്ടക്കാർക്കു മാത്രമല്ല, പാന്പാടിക്കാർക്കുമുണ്ട് ഒരുചങ്ക് കെഎസ്ആർടിസി ബസ്. ഒരു ട്രിപ്പും മുടക്കാതെ മാന്യമായി യാത്രക്കാരെ കൊണ്ടുപോകുന്ന ബസ് ഒരുവർഷം സർവീസ് പൂർത്തിയാക്കിയ വേളയിൽ നാട്ടുകാർ ബസ് കഴുകി കുറിതൊട്ടു കുട്ടപ്പനാക്കി. കോട്ടയത്തുനിന്നു പാന്പാടി-തെന്മല-കങ്ങഴ വഴി നെടുങ്കുന്നത്തിനുള്ള ബസാണ് നാട്ടുകാരുടെ ചങ്ക്. മുടക്കം വരുത്താത്തതിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ആത്മാർഥത വിലപ്പെട്ടതാണെന്ന് കെഎസ്ആർടിസിയിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു. ഒരു ട്രിപ്പ് പത്തനംതിട്ടയ്ക്കും ബാക്കി മൂന്നു ട്രിപ്പ് കോട്ടയത്തുനിന്നു നെടുങ്കുന്നത്തിനുമാണ് സർവീസ്. രാവിലെ ഏഴിന് കോട്ടയത്തുനിന്നു നെടുങ്കുന്നം സർവീസ് ആരംഭിക്കും. പാന്പാടി ഗ്രാമ സേവിനി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ബസിനെ കുളിപ്പിച്ചൊരുക്കിയത്. ഡ്രൈവറെയും കണ്ടക്ടറെയും മധുരംനല്‍കി ആദരിച്ചു. ബസ് കഴുകാൻ യാത്രക്കാരും ഒപ്പം ചേർന്നു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. രാജൻ നേതൃത്വം നല്കി.
Read MoreCategory: Kottayam
സാഹസിതയുടെ ഭാഗമായല്ല! സഹാനുഭൂതിയുടെ കൊടുമുടിയിൽ സാബു എന്ന മനുഷ്യസ്നേഹി
കോട്ടയം: സ്കോട്ലൻഡിലെ ബെൻ നെവീസ്, ഇംഗ്ലണ്ടിലെ സ്കൈഫൽ പൈക്ക്, വെയിൽസിലെ സ്നോഡോണിയ തുടങ്ങിയ മൂന്നു കൊടുമുടികൾ അതിരന്പുഴ സ്വദേശിയും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സ്ഥിരതാമസക്കാരനുമായ സാബു ചുണ്ടക്കാട്ടിൽ 24 മണിക്കൂറിനുള്ളിൽ കയറിയിറങ്ങിയത് സാഹസിതയുടെ ഭാഗമായല്ല, മറിച്ച് മനുഷ്യസ്നേഹം വിളിച്ചറിയിക്കാനാണ്. ഇതിലൂടെ സാബു സമാഹരിച്ചത് രണ്ടുലക്ഷം രൂപ. മറ്റുസുഹൃത്തുക്കളും ചേർന്നതോടെ മൊത്തം 20 ലക്ഷത്തോളം രൂപ ഇവർ ശേഖരിച്ചു. മലകയറ്റത്തിനുള്ള തുക അഭ്യുദയകാംക്ഷികൾ സ്പോണ്സർ ചെയ്തതിൽനിന്നാണ് ഈ തുക സമാഹരിക്കാനായത്. ഈ തുക അട്ടപ്പാടിയിലെയും ഇടമലക്കുടിയിലെയും അന്പൂരിയിലെയും ആദിവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകുന്നതിനു വിനിയോഗിക്കും. കഴിഞ്ഞ 21നാണ് ഇവരുടെ ത്രീ പീക്ക് ചലഞ്ച് പൂർത്തിയായത്. 2100 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ചും 11217 അടി മൂന്നു കൊടുമുടികളിലുമായി കയറി ഇറങ്ങിയുമാണ് സാബു സാഹസികയാത്ര പൂർത്തിയാക്കിയത്. നഴ്സായ സ്മിതയാണ് ഭാര്യ. നോയൽ, എഡ്വിൻ എന്നിവർ മക്കളാണ്.
Read Moreതാഴെ ആർത്തലച്ചു മലവെള്ളപ്പാച്ചിൽ; മുകളിൽ തൂങ്ങിയാടുന്ന ദുർബലമായ തടിപ്പാലം… മൃതദേഹവുമായി സാഹസികയാത്ര
തൊടുപുഴ: താഴെ ആർത്തലച്ചു മലവെള്ളപ്പാച്ചിൽ. മുകളിൽ തൂങ്ങിയാടുന്ന ദുർബലമായ തടിപ്പാലം… നടക്കാൻ തന്നെ ബുദ്ധിമുട്ടുള്ള പാലത്തിലൂടെ മൃതദേഹവും പേറി അവർ മുന്നോട്ട്. ഉണ്ടായിരുന്ന തടിപ്പാലം മലവെള്ളത്തിൽ ഒഴുകിപ്പോയതോടെയാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ കമുക് ഉപയോഗിച്ചു താത്കാലിക പാലം തീർത്തത്. മലയിഞ്ചി തെക്കേക്കുന്നേൽ ത്രേസ്യയുടെ മൃതദേഹമാണ് ഇളകിയാടുന്ന പാലത്തിലൂടെ സാഹസികമായി പള്ളിയിലേക്കു കൊണ്ടുപോയത്. ത്രേസ്യയുടെ സംസ്കാരം നടത്തേണ്ടത് രണ്ടു കിലോമീറ്ററോളം ദൂരത്തുള്ള മലയിഞ്ചി സെന്റ് തോമസ് പള്ളി സെമിത്തേരിയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് നാട്ടുകാർ ഈ പാലത്തിലൂടെ അക്കരെ എത്തിയത്. ഉടുന്പന്നൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട മലയിഞ്ചി, ചാമക്കയം ഭാഗത്തെ നാട്ടുകാരാണ് കാലവർഷമെത്തിയതോടെ സഞ്ചാരമാർഗമില്ലാതെ ദുരിതത്തിലായത്. നേരത്തെ ഇവിടെ പാലം നിർമിക്കാൻ ടെൻഡർ ക്ഷണിക്കുകയും കരാറുകാരൻ നിർമാണച്ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു ഭാഗം തൊടുപുഴ റേഞ്ചിൽ പെരിങ്ങാശേരി ബീറ്റിലുൾപ്പെടുന്ന വനമേഖലയായതിനാൽ വനംവകുപ്പ് തടസം പറഞ്ഞു. അതിനാൽ അതിസാഹസിക…
Read Moreഇള്ളപ്പൻ @ 104; പറയുന്നതു മറ്റൊരു പ്രളയാനുഭവം; കുമരകത്തെ മുക്കിയ പ്രളയങ്ങളെക്കുറിച്ച് ഓർത്തെടുത്ത് നാടിന്റെ മുത്തച്ഛനായ ഒ.ജെ. ഫിലിപ്പെന്ന ഇള്ളപ്പൻ
കുര്യൻ കുമരകം കുമരകം: ഒന്നല്ല, രണ്ടു മഹാപ്രളയങ്ങളുടെ സാക്ഷിയാണ് ഫിലിപ്പ്. രണ്ടു പ്രളയങ്ങളും കുമരകത്തെ വിഴുങ്ങിയതിന്റെ ഓർമകളാണ് ഈ 104 വയസുകാരനു പറയാനുള്ളത്.കൊല്ലവർഷം 1099ൽ അതായത് 94 വർഷം മുൻപ് ഇംഗ്ലീഷ് വർഷം 1924 ജൂലൈയിൽ ഇപ്പോഴത്തേതിനേക്കാൾ വലിയൊരു വെള്ളപ്പൊക്കം കുട്ടനാട്ടിൽ ദുരിതം വിതച്ചിരുന്നു. അന്നത്തെ വെള്ളപ്പൊക്കത്തിന്റെ ഓർമയ്ക്കായി രചിച്ച ഓട്ടൻതുള്ളൽ പുസ്തകത്തിലെ വരികൾ അയവിറക്കി ഇപ്പോഴത്തെ പ്രളയത്തെ കണ്ടിരിക്കുകയാണ് നാടിന്റെ മുത്തച്ഛനായ കുമരകം പരുവക്കൽ ഇള്ളപ്പനെന്ന ഒ.ജെ. ഫിലിപ്പ്. കേൾവിക്കുറവുണ്ടെങ്കിലും ഓർമകൾക്കു മങ്ങലില്ല. സംസാരത്തിനു സ്ഥുടത. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളാകെ വെള്ളത്തിലാക്കിയ 1924ലെ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇള്ളപ്പന് 10 വയസ്. 1914 മാർച്ച് 17നാണ് ഇള്ളപ്പന്റെ ജനനം. 1099 മിഥുനം 31ന് ഉച്ചയോടെ മാനം കറുത്ത് പെരുമഴ തുടങ്ങുന്പോൾ ഇള്ളപ്പൻ വള്ളാറ പള്ളിവക സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. തുന്പിക്കൈവണ്ണത്തിൽ പെയ്യുന്ന മഴയ്ക്കൊപ്പം ഭയപ്പെടുത്തുന്ന ഇടിയും മിന്നലും.…
Read Moreകൊണ്ടുപോകാനുള്ളത് കള്ളൻ കൊണ്ടുപോകും ; എത്ര ഫീസടച്ച് സൂക്ഷിച്ചാലും സെക്യൂരിറ്റിയുണ്ടെങ്കിലും മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിലെ വാഹനം കള്ളൻമാർ കൊണ്ടുപോകും
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഫീസ് നല്കി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കു പോലും സുരക്ഷിതത്വമില്ല. കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷയുടെ ഡാഷ് ആരോ കുത്തിത്തുറന്ന് പരിശോധന നടത്തി. മോഷണമായിരുന്നു ലക്ഷ്യം. പണമോ വിലപിടിപ്പുള്ള എന്തെങ്കിലുമോ കിട്ടുമെന്നു കരുതിയാവണം ഓട്ടോ കുത്തിത്തുറന്നതെന്നു കരുതുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ വാഹന മോഷണം വർധിച്ച സാഹചര്യത്തിലാണ് ഇവിടെ പാർക്കിംഗിന് ഫീസ് ഏർപ്പെടുത്തി പ്രത്യേക സ്ഥലം അനുവദിച്ചത്. എന്നാൽ പാർക്കിംഗ് സ്ഥലത്ത് യാതൊരു വിധ സുരക്ഷയും ഇല്ല എന്നാണ് വാഹന ഉടമകളും ഡ്രൈവർമാരും പറയുന്നത്. പാർക്കിംഗ് ഫീസ് പിരിക്കാൻ ആശുപത്രിക്ക് ചുറ്റും സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും വാഹനം പാർക്ക് ചെയ്യുന്നിടത്ത് സെക്യൂരിറ്റിയില്ല. ഇത് മോഷ്ടാക്കൾക്ക് സഹായകമാകുന്നു.ദിവസം നൂറുകണക്കിന് വാഹനങ്ങളാണ് മെഡിക്കൽ കോളജിൽ എത്തുന്നത്. ഒപി വിഭാഗം കെട്ടിടത്തിന്റെ വടക്കു വശത്താണ് വാഹനങ്ങളുടെ പാർക്കിംഗ് ഏരിയ. ഇവിടെ വാഹനം പാർക്ക് ചെയ്ത ശേഷം സന്ദർശകർ…
Read Moreകുമരകം ബോട്ട് അപകടത്തിന് നാളെ 16 വയസ് ; 29 പേരുടെ ജീവൻകവർന്നെടുത്ത ദുരന്ത സ്ഥലത്തും ഇരുബോട്ടുജെട്ടികളിലും പുഷ്പാർച്ചന
കുമരകം : കേരളത്തെ ഞെട്ടിച്ച കുമരകം ബോട്ട് ദുരന്തത്തിന്റെ 16-ാം വാർഷികം നാളെ. 2002 ജൂലൈ 27നു പുലർച്ചെ 5.45നായിരുന്നു അപകടം. 29 പേരുടെ ജീവൻ വേന്പനാട്ട് കായൽ അപഹരിച്ചു. കുമരകം, മുഹമ്മ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നാളെ രാവിലെ ഒന്പതിനു ഇരു ജെട്ടികളിലും പുഷ്പാർച്ചന നടത്തും രാവിലെ 8.45നു മുഹമ്മയിൽ നിന്നും പുറപ്പെടുന്ന ബോട്ട് ദുരന്ത സ്ഥലത്ത് കായലിലും പുഷ്പാർച്ചന നടത്തും. 2002 ജൂലൈ 27നു പുലർച്ചെ 5.45ന് മുഹമ്മയിൽ നിന്നു യാത്ര തിരിച്ച എ 53 ബോട്ട് രാവിലെ 6.10 ന് കുമരകത്തിന് അര കിലോമീറ്റർ അടുത്ത് എത്തിയപ്പോഴാണ് മുങ്ങി താണത്. അപകടത്തിൽ 15 സ്ത്രീകളും 13 പുരുഷന്മാരും ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞുമടക്കം 29 പേരുടെ ജീവൻ നഷ്ടമായി. പിഎസ്്സി പരീക്ഷ എഴുതാൻ പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും.…
Read Moreകിഴക്കൻ മേഖളയിൽ കനത്ത മഴ’; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി; ആശങ്കയോടെ ജനങ്ങൾ
കോട്ടയം: ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. വീണ്ടുമൊരു വെള്ളപ്പൊക്കമുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. വെള്ളമിറങ്ങി തുടങ്ങിയിട്ടും മഴ തോരുന്നില്ല. ഈരാറ്റുപേട്ടയിലും പരിസരങ്ങളിലും ഇന്നലെയും ഇന്നും കനത്ത മഴയാണു പെയ്യുന്നത്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നാൽ തീരത്ത് താമസിക്കുന്നവർക്ക് ദുരിതമാകും. മീനച്ചിലാർ കര കവിയുന്നതാണ് കോട്ടയത്തെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണം. മീനച്ചിലാർ വേന്പനാട്ട് കായലിൽ പതിക്കുന്നതുവരെയുള്ള പ്രദേശങ്ങളിൽ ആറിന്റെ ഇരുകരകളും വെള്ളത്തിലാവും. പിന്നീട് ആറ്റിലെ ജലനിരപ്പ് കുറയുന്നതനുസരിച്ചേ വെള്ളം ഇറങ്ങുകയുള്ളു. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നാൽ സമീപത്തെ കൊടൂരാറ്റിലും വെള്ളത്തിന്റെ അളവ് വർധിക്കും. രണ്ട് ആറുകളും തോടുകൾ മുഖേന ചേർന്നാണ് നിൽക്കുന്നത. അതുകൊണ്ടാണ് ഏതെങ്കിലും ഒരു ആറ്റിൽ വെള്ളം നിറഞ്ഞാൽ രണ്ടിടത്തും ഒരു പോലെ ജലനിരപ്പ് ഉയരുന്നത്. മീനച്ചിലാറിന്റെ കൈവഴിയായ അറുത്തൂട്ടി തോടിന്റെ തീരത്തുള്ള സിഎൻഐ-കൊച്ചാന റോഡിൽ വെള്ളം കയറി. ഇന്നലത്തേതിലും കൂടൂതൽ വെള്ളം ഇന്ന് റോഡിലുണ്ട്. ഈരാറ്റുപേട്ടയിൽ…
Read Moreഅറിഞ്ഞില്ല ഒന്നും അറിഞ്ഞിരുന്നില്ല; ഹനാന്റെ വ്യക്തിജീവിതം അറിയില്ല; ഫീസ് മുടക്കിയിട്ടില്ലെന്ന് കോളജ് അധികൃതർ; എല്ലാം അറിഞ്ഞത് സോഷ്യൽ മീഡിയായിലൂടെ
തൊടുപുഴ: ഹനാന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ ഒന്നുമറിയില്ലെന്ന് അല്‍ അസ്ഹര്‍ കോളജ് അധികൃതര്‍ . പതിവായി കോളജില്‍ എത്തുന്ന ഹനാന് കോളജ് ഫീസടക്കുന്നതിലൊന്നും മുടക്കം വരുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായോ മല്‍സ്യ വില്‍പ്പനയിലൂടെയാണ് ജീവിതം നയിക്കുന്നതെന്നോ കോളജില്‍ അറിവുണ്ടായിരുന്നില്ലെന്നും കോളജ് അധികൃതര്‍ പറഞ്ഞു. ഹനാനെകുറിച്ച് ഒരു മാധ്യമത്തില്‍ വാർത്ത വന്നതിനു ശേഷമാണ് സോഷ്യൽമീഡിയയിലും മറ്റും പെണ്‍കുട്ടിയുടെ ജീവിത പശ്ചാത്തലക്കുറിച്ച് ചര്‍ച്ചയായത്.
Read Moreപിണക്കം മാറി അവർ പരാതി നൽകാൻ ഒന്നിച്ചെത്തി; ഭർത്താവുമായി പിണങ്ങിയ യുവതി കോട്ടയത്തെത്തി; പരിചയക്കാരനായ ഓട്ടോഡ്രൈവർ ലോഡ്ജിൽ മുറിയെടുക്കാൻ സഹായിച്ചു; പിന്നീട് രാത്രിയിലെത്തി പീഡിപ്പിച്ചെന്ന് യുവതി
കോട്ടയം: യുവതിക്ക് ലോഡ്ജിൽ മുറിയെടുക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർ രാത്രിയിലെത്തി പീഡീപ്പിച്ചെന്ന പരാതിയിൽ പ്രതി കുടുങ്ങി. ഒരാഴ്ച മുൻപ് നഗരത്തിലെ ഒരു ലോഡ്ജിലാണ് സംഭവം. എറണാകുളത്ത് ജോലിയുള്ള യുവതി ഭർത്താവുമായി പിണക്കത്തിലായിരുന്നു. ശനിയാഴ്ച എറണാകുളത്തു ജോലി കഴിഞ്ഞ് യുവതി കോട്ടയത്ത് ട്രെയിനിൽ ഇറങ്ങി. പരിചയമുള്ള ഒരു ഓട്ടോക്കാരനെ കണ്ട് താമസിക്കാൻ ഒരു മുറി തരപ്പെടുത്താമോ എന്നു ചോദിച്ചു. ഓട്ടോ ഡ്രൈവർക്ക് പരിചയമുള്ള ലോഡ്ജിൽ കൊണ്ടുപോയി താമസിപ്പിച്ചു. ഭക്ഷണവും ഓട്ടോ ഡ്രൈവർ വാങ്ങിക്കൊടുത്തു. പിന്നീട് രാത്രിയിൽ ലോഡ്ജിലെത്തി യുവതിയുടെ മുറിയുടെ വാതിൽക്കൽ മുട്ടി. കതക് തുറന്നപ്പോൾ അകത്തു കയറി പീഡിപ്പിച്ചു എന്നാണ് പരാതി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് വിവരം കിട്ടിയതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ നട്ടാശേരി പ്ലാക്കിൽ പി.കെ.സുധീഷിനെ (42) അറസ്റ്റുചെയ്തു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവത്തിനു ശേഷം പീഡന വിവരം യുവതി ഭർത്താവിനെ…
Read Moreകള്ളൻമാരെ വഴി ചതിച്ചു; രാത്രിയിൽ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ വള ഊരിയെടുക്കാൻ ശ്രമം; ബൈക്കിൽ രക്ഷപ്പെട്ട യുവാക്കളെ പിടികൂടാൻ സഹായകമായത് ആവഴി..
കോട്ടയം: പൂവൻതുരുത്തിൽ വിജനമായ സ്ഥലത്തു വച്ച് യുവതിയുടെ വള ഉൗരിയെടുക്കാൻ ശ്രമിച്ച രണ്ടു പേരെ പോലീസ് പിടികൂടി. പൂവൻതുരുത്ത് പ്ലാമൂട് ജംഗ്ഷനിൽ ഇന്നലെ രാത്രി ഏഴരയ്ക്കാണ് സംഭവം. ചിങ്ങവനം പോളച്ചിറ സ്വദേശികളായ ആദിത്യൻ (25) , ചിക്കുമോൻ (22) എന്നിവരാണ് പിടിയിലായത്. ഈസ്റ്റ് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു കോടതിയിൽ ഹാജരാക്കും. ചിങ്ങവനം പോലീസിന്റെ സഹായത്തോടെ മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി. സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള യുവതി വഴിയെ നടന്നു പോകുന്പോൾ ബൈക്കിലെത്തി ബലമായി വള ഉൗരിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചപ്പോഴാണ് ഇവർ ശ്രമം ഉപേക്ഷിച്ച് ബൈക്കോടിച്ചു പോയത്. എന്നാൽ ചൂളക്കവല ഭാഗത്തു ചെന്നപ്പോൾ പിന്നീട് റോഡ് ഇല്ലാത്ത സ്ഥലമാണെന്നു മനസിലാക്കി ബൈക്ക് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ ഈസ്റ്റ് സി.ഐ സാജുവർഗീസ് ചിങ്ങവനം എസ്ഐയെ വിവരം ധരിപ്പിച്ചു. ബൈക്ക് പോലീസ് കണ്ടെടുത്തതോടെയാണ് പ്രതികളെക്കുറിച്ച് സൂചന…
Read More