കൊണ്ടുപോകാനുള്ളത് കള്ളൻ കൊണ്ടുപോകും ; എത്ര ഫീസടച്ച് സൂക്ഷിച്ചാലും സെക്യൂരിറ്റിയുണ്ടെങ്കിലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​മ്പൗണ്ടിലെ വാഹനം കള്ളൻമാർ കൊണ്ടുപോകും

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ഫീ​സ് ന​ല്കി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​ലും സു​ര​ക്ഷി​ത​ത്വ​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡാ​ഷ് ആ​രോ കു​ത്തി​ത്തു​റ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ​മാ​യി​രു​ന്നു ല​ക്ഷ്യം. പ​ണ​മോ വി​ല​പി​ടി​പ്പു​ള്ള എ​ന്തെ​ങ്കി​ലുമോ കി​ട്ടു​മെ​ന്നു ക​രു​തി​യാ​വ​ണം ഓ​ട്ടോ കു​ത്തി​ത്തുറ​ന്ന​തെ​ന്നു ക​രു​തു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വാ​ഹ​ന മോ​ഷ​ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ പാ​ർ​ക്കിം​ഗി​ന് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് യാ​തൊ​രു വി​ധ സു​ര​ക്ഷ​യും ഇ​ല്ല എ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​രും പ​റ​യു​ന്ന​ത്.

പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കാ​ൻ ആ​ശു​പ​ത്രി​ക്ക് ചു​റ്റും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ലും വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്നി​ട​ത്ത് സെ​ക്യൂ​രി​റ്റി​യി​ല്ല. ഇ​ത് മോ​ഷ്ടാ​ക്ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്നു.ദി​വ​സം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന​ത്.

ഒ​പി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ വ​ട​ക്കു വ​ശ​ത്താ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ. ഇ​വി​ടെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത ശേ​ഷം സ​ന്ദ​ർ​ശ​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും. അ​ത​ല്ലെ​ങ്കി​ൽ രോ​ഗി​യെ ഇ​റ​ക്കി​യ ശേ​ഷം വാ​ഹ​നം പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ഡ്രൈ​വ​ർ കാ​പ്പി​കു​ടി​ക്കാ​നോ മ​റ്റോ പോ​കു​ന്പോ​ഴാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ വ​ര​വ്. ഫീ​സ് ന​ല്കി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ചുമതല ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കാ​ണെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ഇ​തി​ന് പാ​ർ​ക്കിം​ഗ് ഏ​രി​യ​യ​തി​ൽ സെ​ക്യൂ​രി​റ്റി​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts