എ​രു​മേ​ലി​യി​ൽ സ്ഥി​രം സിസി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ  പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി

എ​രു​മേ​ലി : എരുമേലി ടൗ​ണി​ലു​ട​നീ​ളം സ്ഥി​രം സി​സി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും 15 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് പ​ഞ്ചാ​യ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം അ​സി​ന്‍റ​ഡ ് എ​ഞ്ചി​നീ​യ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ.് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി പി.​എ. നൗ​ഷാ​ദ്, ക്ലാ​ർ​ക്ക് സു​ധീ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന കാ​ല​ത്തി​ന് മു​ന്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​എ​സ.് കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​ൻ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി, പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ, വ​ലി​യ​ന്പ​ലം, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പേ​ട്ട​ക്ക​വ​ല, നൈ​നാ​ർ മ​സ്ജി​ദ്, കൊ​ച്ച​ന്പ​ലം, ക​ഐ​സ്ആ​ർ​റ്റി​സി ബ​സ് സ്റ്റാ​ൻ​ഡ്, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, റ്റി ​ബി റോ​ഡ്, കൊ​ര​ട്ടി, ക​രി​ങ്ക​ല്ലു​മു​ഴി തു​ട​ങ്ങി ടൗ​ണി​ലു​ട​നീ​ളം 60 ഓ​ളം സ്ഥ​ല​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ത​ൽ​സ​മ​യ…

Read More

ദു​രി​താ​ശ്വാ​സ ക്യാമ്പിലെ താ​ര​മാ​യി അർജുൻ;   ദുരത്തിനിടയിലും അ​തി​രി​ല്ലാ​ത്ത ഭാ​വ​ന​ക​ൾ​ക്ക് ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിലെ ബോർഡുകളിൽ ചിത്രങ്ങൾ വരച്ചാണ് താരമായത്

സി.​സി.​സോ​മ​ൻ കോ​ട്ട​യം: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ താ​ര​മാ​യി മാ​റി ഏ​ഴാം ക്ലാ​സു​കാ​ര​നാ​യ അ​ർ​ജു​ൻ. ഇ​ളം​മ​ന​സി​ലെ അ​തി​രി​ല്ലാ​ത്ത ഭാ​വ​ന​ക​ൾ​ക്ക്് നി​റം പ​ക​രു​ക​യാ​ണ് ഈ ​കൊ​ച്ചു​ക​ലാ​കാ​ര​ൻ. ചാ​ലു​കു​ന്ന് സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ലെ ബോ​ർ​ഡി​ൽ നി​റ​യെ അ​ർ​ജു​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ്. വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം വെ​ള്ള​ത്തി​ലാ​യ​തി​ന്‍റെ ദു: ​ഖം പ​ങ്കി​ടു​ന്ന അ​ച്ഛ​നും അ​മ്മ​യ്ക്കും ആ​ശ്വാ​സം പ​ക​രു​ന്ന​ത് അ​ർ​ജു​ന്‍റെ ചി​ത്ര ര​ച​ന ത​ന്നെ. പ​ത്ര​ങ്ങ​ളി​ലും മാ​സി​ക​ക​ളി​ലും വ​രു​ന്ന ചി​ത്ര​ങ്ങ​ൾ നോ​ക്കി അ​തേ പ​ടി പ​ക​ർ​ത്തു​ന്ന​തി​ൽ അ​ർ​ജു​ൻ മി​ടു​ക്ക​നാ​ണ്. വീ​ടും സീ​ന​റി​ക​ളും മാ​ത്ര​മ​ല്ല ഫു​ട്ബോ​ൾ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡോ വ​രെ ഈ ​കൊ​ച്ചു​ക​ലാ​കാ​ര​ന്‍റെ വ​ര​ക​ളി​ൽ വി​രി​യു​ന്നു. ചാ​ലു​കു​ന്ന് തൈ​ത​റ​യി​ൽ ഷി​ബു​വി​ന്‍റെ​യും ബി​ന്ദു​ഷി​ബു​വി​ന്‍റെ​യും മ​ക​നാ​ണ് ടി.​എ​സ്.​അ​ർ​ജു​ൻ. അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മീ​നാ​ക്ഷി​യും ഷി​ബു​വി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും അ​നു​ജ​നും അ​ട​ങ്ങു​ന്ന കു​ടും​ബം തി​ങ്ക​ളാ​ഴ്ച​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ അ​ഭ​യം തേ​ടി​യ​ത്. ഇ​വ​രു​ടെ വീ​ട് പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​നി​ടി​യി​ലാ​യി. ടി​വി…

Read More

സെൽഫി വേണ്ടേ വേണ്ട; കോട്ടയത്ത് വെ​ള്ള​ക്കെ​ട്ടു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സെ​ൽ​ഫിക്ക് നിരോധനം

കോ​ട്ട​യം: കോട്ടയം ജില്ലയിൽ വെ​ള​ള​ക്കെ​ട്ടു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​രു​തെ​ന്ന് ജി​ല്ലാ ക​ള​ക​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. നാ​ലു​മ​ണി​ക്കാ​റ്റ് തു​ട​ങ്ങി​യ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​വും ഒ​ഴി​വാ​ക്ക​ണം. വെ​ള്ള​പ്പൊ​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ വി​നോ​ദ​ത്തി​നാ​യി കൂ​ട്ടം കൂ​ടു​ന്ന​തി​നെ​തി​രെ​യും സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Read More

വെ​ള്ള​പ്പൊ​ക്കം വ​ന്നാ​ൽ പാ​ലാ​യ്ക്കു പോ​ണം;  പഴമയിലെ വെള്ളപ്പൊക്കത്തിലെ ചില  ഹിറോകഥകളറിയാം

രാ​ജു കു​ടി​ലി​ൽ ഏ​റ്റു​മാ​നൂ​ർ: വെ​ള്ള​പ്പൊ​ക്കം ആ​ഘോ​ഷ​വേ​ള​കൂ​ടി​യാ​ണ്. വെ​ള്ളം പൊ​ങ്ങു​ന്ന​ത് കാ​ത്തി​രി​ക്കു​ന്ന​വ​രാ​യി​രു​ന്നു ഇ​തി​നു മു​ന്പു​ള്ള ത​ല​മു​റ. വെ​ള്ളം പൊ​ങ്ങി​യാ​ൽ പി​ന്നെ ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ല. അ​ങ്ങ് ഇ​റ​ങ്ങു​ക ത​ന്നെ. നീ​ന്ത​ണം,ആ​വോ​ളം. പ​ല​ർ​ക്കും ഉ​ള്ളി​ലും പു​റ​ത്തും വെ​ള്ള​മാ​കാം. എ​ങ്കി​ല​ല്ലേ ആ​ഘോ​ഷ​ത്തി​നൊ​രു പൊ​ലി​മ​യു​ണ്ടാ​കൂ. വെ​ള്ള​പ്പൊ​ക്കം വ​ന്നാ​ൽ പാ​ലാ​യ്ക്കു പോ​ണം എ​ന്നൊ​രു പ​റ​ച്ചി​ൽ ത​ന്നെ ഇ​ല്ലാ​യി​രു​ന്നോ? ശ​രി​യാ​യി​രു​ന്നു അ​ത്. വെ​ള്ള​പ്പൊ​ക്കം ആ​ഘോ​ഷി​ക്കു​ന്ന​വ​ർ പാ​ലാ​ക്കാ​രെ ക​ണ്ടു പ​ഠി​ക്ക​ണം. ഇ​ന്നും അ​വ​ർ ത​ന്നെ ആ​ശാന്മാ​ർ . വെ​റു​തെ നീ​ന്തി ര​സി​ക്കു​ന്ന​വ​രു​ണ്ടാ​കും. വ​ല​വീ​ശാ​നും ചൂ​ണ്ട​യി​ടാ​നും വ​രു​ന്ന​വ​രു​ണ്ടാ​കും. മ​റ്റു ചി​ല​ർ​ക്കാ​ക​ട്ടെ, ഒ​ഴു​കി വ​രു​ന്ന തേ​ങ്ങ​യും ച​ക്ക​യും മ​റ്റും നീ​ന്തി​പ്പി​ടി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ത്രി​ൽ. പു​ഴ​യു​ടെ​യോ തോ​ടി​ന്‍റെ​യോ ഓ​ര​ത്ത് ക​ണ്ണി​മ​വെ​ട്ടാ​തെ നോ​ക്കി നി​ൽ​പ്പാ​ണ്. ദൂ​രെ നി​ന്ന് ഒ​ഴു​കി വ​രു​ന്ന​തു കാ​ണു​ന്പോ​ഴേ ഒ​റ്റ​ച്ചാ​ട്ടം. നീ​ന്തി​ച്ചെ​ന്ന് തേ​ങ്ങ​യോ ച​ക്ക​യോ എ​ന്തു​മാ​ക​ട്ടെ കൈ​പ്പി​ടി​യി​ലാ​ക്കു​ന്ന​വ​ൻ ഹീ​റോ. ഇ​ങ്ങ​നെ സാ​ധ​ന​ങ്ങ​ൾ നീ​ന്തി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് പ്രോ​ത്സാ​ഹി​പ്പി​ച്ച് ആ​വേ​ശം കൂ​ട്ടു​ന്ന​വ​രു​മു​ണ്ടാ​യി​രു​ന്നു. ന​ൽ​കു​ന്ന സ​മ്മാ​ന​വും…

Read More

വെട്ടവുമില്ല, വെളിച്ചവുമില്ല! വൈക്കം തലയോലപ്പറമ്പ് പ്രദേശങ്ങള്‍ സര്‍വത്ര വെള്ളത്തില്‍; ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു

വൈക്കം: തോരാതെ പെയ്യുന്ന പെരുമഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വടയാര്‍, പാലാംകടവ്, പൊട്ടന്‍ചിറ, എഴുമാംതുരുത്ത്, വല്ലകം, തുറുവേലിക്കുന്ന്, ചാലപ്പറമ്പ്, വൈക്കപ്രയാര്‍, കരിപ്പായി, വാഴമന തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. പ്രധാന റോഡുകള്‍ക്ക് പുറമേ ഗ്രാമീണ മേഖലയിലെ റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകള്‍ തലയോലപ്പറമ്പ് വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. കെഎസ്ആര്‍ടിസി നടത്തുന്ന നാമമാത്ര സര്‍വീസുകളാണ് പ്രദേശത്തുള്ളവര്‍ക്ക് ഏക ആശ്വാസം. ഈ സര്‍വീസുകള്‍ കൂടി നിലച്ചാല്‍ പ്രദേശം ഒറ്റപ്പെട്ട നിലയിലാകും. വീടുകളില്‍ വ്യാപകമായി വെള്ളം കയറിട്ടുണ്ട്. പൊട്ടന്‍ചിറ പെട്രോള്‍ പമ്പും വടയാര്‍ അമ്പലത്തിലും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. വടയാര്‍-തുറുവേലിക്കുന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി ആഡംബര കാറിന്റെ എഞ്ചിന്‍ നിലച്ചു. ചിത്രങ്ങള്‍: എഡ്‌വിന്‍…

Read More

 രാഷ്ട്രദീപിക വാർത്ത തുണയായി;  ഒടുവിൽ  ഐ​സി​എ​ച്ച് അധികൃതർ വൈദ്യുതി ബില്ല് അടിച്ചു;  കുട്ടികളുടെ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിച്ചുതുടങ്ങി

ഗാ​ന്ധി​ന​ഗ​ർ: ഒ​ടു​വി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യാ​യി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ കു​ടി​യ ശ​ക്തി​യു​ള്ള ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി 1.75 ല​ക്ഷം രൂ​പ ഐ​സി​എ​ച്ച് അ​ധി​കൃ​ത​ർ കെഎ​സ്ഇ​ബി​യി​ൽ അ​ട​ച്ചു. അ​ടു​ത്ത ദി​വ​സം ത​ന്നെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചാ​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളും പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി ക​ഴി​ഞ്ഞ് കി​ട​ത്തു​ന്ന വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം നി​ശ്ച​ല​മാ​കും. ഇ​ങ്ങ​നെ ര​ണ്ടു തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളും നി​ശ്ച​ലമാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന സം​ഭ​വം വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈ​ദ്യു​തി നി​ല​ച്ചാ​ൽ പ​ക​രം സം​വി​ധാ​ന​മാ​യ ജ​ന​റേ​റ്റ​ർ ഇ​ല്ലാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​ക​രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ന​റേ​റ്റ​റി​ന് അ​ഞ്ചു കെ ​വി ശ​ക്തി മാ​ത്ര​മേ ഉ​ണ്ടാ​യി​രുന്നു​ള്ളൂ ഇ​തി​നാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​യോ​ജ​നം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ൻ​സ​ർ…

Read More

എംജി സർവകലാശാല ചൊവ്വാഴ്ചത്തെ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കോട്ടയം: എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

Read More

കലിതുള്ളി മഴ; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ; പ​ല​കു​ടും​ബ​ങ്ങ​ളും ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റി​തു​ട​ങ്ങി

കോ​ട്ട​യം: ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​രം​ഭി​ച്ച മ​ഴ ഇ​തു​വ​രെ തോ​ർ​ന്നി​ല്ല. മി​ക്ക​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണ്. റോ​ഡ് ഗ​താ​ഗ​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​ക​ഴി​ഞ്ഞു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും വെ​ള്ളം ക​യ​റി. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി. പ​ല​കു​ടും​ബ​ങ്ങ​ളും ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റി​തു​ട​ങ്ങി. മ​ഴ​യ്ക്കു ശ​മ​നം ഇ​ല്ലാ​താ​യ​തോ​ടെ ഇ​ന്ന് പ​ല​കു​ടും​ബ​ങ്ങ​ളും ദു​രി​ത​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റാ​നു​ള്ള ഒ​രു​ക്കത്തി​ലാ​ണ്. 40 മ​ണി​ക്കൂ​റാ​യി തു​ട​രു​ന്ന മ​ഴ​യ്ക്കൊ​പ്പം കാ​റ്റും വീ​ശി​യ​ടി​ക്കു​ന്ന​ത് ദു​രി​തം ഇ​ര​ട്ടി​യാ​ക്കി. ഇ​ന്നു പു​ല​ർ​ച്ചെ​യും ശ​ക്ത​മാ​യ കാ​റ്റാ​ണ് വീ​ശി​യ​ത്. പ​ല​സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. മാ​ങ്ങാ​നം അ​ര​മ​ന​പ്പ​ടി​യ്ക്കു​സ​മീ​പം വൈ​ദ്യു​തി ലൈ​നി​ലേ​ക്കു മ​രം വീ​ണു പോ​സ്റ്റ് റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു. ശ​ക്ത​മാ​യ മ​ഴ ഇ​ന്ന​ലെ 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ 66 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. മീ​ന​ച്ചി​ലാ​റും മ​ണി​മ​ല​യാ​റും മൂ​വാ​റ്റു​പു​ഴ​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മൂ​ന്നു ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തോ​ടെ…

Read More

 കനത്ത മഴയിലും  വീട്ടിൽ നിന്ന്  വിദ്യാർഥികൾ പരീക്ഷയ്ക്ക്  പുറപ്പെട്ടു; 9.ന് എംജി യൂണിവേഴ്സിറ്റിയുടെ അറിയിപ്പെത്തി; ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചു

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വൈ​കി പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. പ​രീ​ക്ഷ​യ്ക്കാ​യി പ​ല വി​ദ്യാ​ർ​ഥി​ക​ളും വീ​ട്ടി​ൽ​നി​ന്നും പോ​ന്ന​തി​നു​ശേ​ഷ​മാ​ണു പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി അ​റി​യി​പ്പ് വ​ന്ന​ത്. മ​റ്റു യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ഇ​ന്ന​ലെ​ത​ന്നെ പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്നു രാ​വി​ലെ​യാ​ണ് അ​റി​യി​പ്പ് ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ​പ്പോ​ലെ അ​ധ്യാ​പ​ക​ർ​ക്കും പ​രീ​ക്ഷ വൈ​കി മാ​റ്റി​വ​ച്ച​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്്ടി​ച്ചു.

Read More

അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹം; തി​രു​വാ​ർ​പ്പ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ച്ചു

കു​മ​ര​കം: അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹ​ത്തി​ൽ തി​രു​വാ​ർ​പ്പ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.45നാ​ണു സം​ഭ​വം. അ​മി​ത വോ​ൾ​ട്ടേ​ജ് മൂ​ലം തി​രു​വാ​ർ​പ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധിവീടുകളിലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ഫാ​ർ​മ​സി സ്റ്റോ​ർ റൂ​മി​ലെ എ​സി ഇ​ൻ​വേ​ർ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണു തീ ​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശം ക​ണ​ക്കാ​ക്കു​ന്നു. ഫാ​ർ​മ​സി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭൂ​രി​ഭാ​ഗം മ​രു​ന്നു​ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ഇ​ല​ക്ട്രോ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. പ​ഞ്ചാ​യ​ത്തം​ഗം പി.​എം. മ​ണി, ആ​ർ.​വി. സ​ന്തോ​ഷ്, ജീ​വ​ന​ക്കാ​ര​നാ​യ വേ​ണു​ക്കു​ട്ട​ൻ, അ​നി​ൽ ത​ട്ടാം​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു തീ ​അ​ണ​യ്ക്കാ​നു​ള്ള ആ​ദ്യ ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​ത്. തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ 75 ട്യൂ​ബ് ലൈ​റ്റു​ക​ൾ, അ​ഞ്ച് ഫ്രി​ഡ്ജു​ക​ൾ, 20 ടി​വി​ക​ൾ, ഒ​രു ഫോ​ട്ടോ സ്റ്റാ​റ്റ് മെ​ഷീ​ൻ എ​ന്നി​വ ഓ​വ​ർ വോ​ൾ​ട്ടേ​ജ് മൂ​ലം ക​ത്തി ന​ശി​ച്ചു. ക​ന​ത്ത…

Read More