പീരുമേട്: പ്രായപൂര്‍ത്തിയാകാത്ത പയ്യനെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച ഇരുപത്തിയേഴുകാരി അറസ്റ്റിലായി. കുമളി സ്വദേശി ശ്രീജയാണ് പിടിയിലായത്. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങളുടെ കിടപ്പ് വ്യക്തമായത്. യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പതിനേഴ് വയസ് മാത്രമാണ് പ്രായമെന്നും പോലീസ് കണ്ടെത്തി. പതിനഞ്ച് ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും മനസ്സിലായി. തുടര്‍ന്നാണ് പീഡനക്കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതിയുമായെത്തിയത്. യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read MoreCategory: Kottayam
ചങ്ങനാശേരിയിലെ ദന്പതികളുടെ മരണം അഭിഭാഷകനെ ചോദ്യം ചെയ്തു; അന്വേഷണം ഇനി ഊമക്കത്തിനെക്കുറിച്ച്
ചങ്ങനാശേരി: സ്വർണാപഹരണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് ചോദ്യം ചെയ്ത പുഴവാത് ഇല്ലംപള്ളിൽ ഇടവളഞ്ഞിയിൽ സുനിൽകുമാർ(34), ഭാര്യ രേഷ്മ(24) എന്നിവർ ജീവനൊടുക്കിയ സംഭവത്തിൽ പരാതിക്കാരനും സ്വർണപ്പണിശാല ഉടമയും മുനിസിപ്പൽ കൗണ്‍സിലറുമായ ഇ.എ. സജികുമാറിനെ പോലീസ് ചോദ്യം ചെയ്തു. കേസ് അന്വേഷണ ചുമതലയുള്ള പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സുനിൽകുമാറിനേയും കൂടെയുള്ള സ്വർണപ്പണികാരൻ രാജേഷിനേയും ചോദ്യം ചെയ്തിട്ടേയുള്ളുവെന്നും എസ്ഐ മർദിച്ചിട്ടില്ലെന്നുമാണ് സജികുമാർ മൊഴി നൽകിയിരിക്കുന്നത്. തന്റെ സ്വർണ പണിശാലയിൽ നിന്നു സ്വർണം അപഹരിച്ച് വില്പന നടത്തുന്നതായി ഏതാനും ദിവസംമുന്പ് സജികുമാറിന് ഒരു ഊമക്കത്ത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വർണപ്പണിശാലയിലെ ജീവനക്കാരായ സുനിൽകുമാറിനോടും രാജേഷിനോടും സജികുമാർ ചോദിക്കുകയും നഷ്ടമായ സ്വർണത്തിനു പകരം സ്വർണമോ പണമോ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് നാനൂറു ഗ്രാം സ്വർണം മോഷണം പോയതായി കാണിച്ച് സജികുമാർ…
Read Moreനാട്ടകം അകവളവിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ചുഒരാൾക്ക് പരിക്ക്; മൂവാറ്റുപുഴ സ്വദേശി എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചിങ്ങവനം; വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. മൂവാറ്റുപുഴ കുന്നക്കാട് തോമസ് ഏബ്രഹാമി (49) നാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 6.45ന് നാട്ടകം അകവളവ് ഭാഗത്താണ് അപകടം. കോട്ടയത്തു നിന്ന് ചെങ്ങന്നൂരിലേക്കു പോയ കാറും എതിരേ വന്ന ബസുമായാണ് കൂട്ടിയിടിച്ചത്. സമീപത്തെ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Read Moreഭരണം നിലനിർത്താൻ യുഡിഎഫ്; ഭരണം പിടിക്കാൻ എൽഡിഎഫ്; കരുത്തുകാട്ടാൻ ബിജെപി; ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ചർച്ചയാവുന്നു
ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന് പതിവിലും വാശിയേറും. ഭരണം നിലനിർത്താൻ യുഡിഎഫും ഭരണം പിടിക്കാൻ എൽഡിഎഫും കിണഞ്ഞു ശ്രമിക്കുന്പോൾ കരുത്തു തെളിയിക്കാൻ ഇതാദ്യമായി ബിജെപി മുന്നണിയും മത്സരിക്കുന്നു. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ച് വരെ ഏറ്റുമാനൂർ ഗവണ്മെന്റ് ബോയിസ് സ്കൂളിലാണ് തെരഞ്ഞെടുപ്പ്. വെട്ടിൽ ഉണ്ണിക്കൃഷ്ണൻ, ടോമി കുരുവിള, ബിജു കുന്പിക്കൻ, രാജു തോമസ് പ്ലാക്കിത്തൊട്ടിയിൽ, അഡ്വ.പി രാജീവ്, ജോയി പൂവംനിൽക്കുന്നതിൽ, മായാദേവി ഹരികുമാർ, സുശീലചന്ദ്രസേനൻ നായർ (കോണ്‍ഗ്രസ്), സിബി ചിറയിൽ, സജി വള്ളോംകുന്നേൽ, ബേബി ജോണ്‍, അനിൽ സെബാസ്റ്റ്യൻ, ജെസി ജോയി (കേരളാ കോണ്‍ഗ്രസ് എം) എന്നിവർ യു.ഡി.എഫ് സ്ഥാനാർഥികളാണ്. ജോണി വർഗീസ്, അഡ്വ.വി ജയപ്രകാശ്, പി എസ് വിനോദ്, എൻ പി സുകുമാരൻ (സിപിഎം), ഇ ജി സദാനന്ദൻ, കെ വി പുരുഷൻ, ബീന ഷാജി (സി…
Read Moreഇടുക്കിയിൽ മഴ ശക്തം ; 21.5 കോടിയുടെ കൃഷി നാശം; ജില്ലയുടെ പല ഭാഗങ്ങളിൽ മണ്ണിടിച്ചിൽ; ഉരുൾ പൊട്ടൽ ഭീഷണിയും
തൊടുപുഴ: ഒരാഴ്ചയായി കനത്തു പെയ്യുന്ന മഴയെതുടർന്ന് ജില്ലയിൽ കനത്ത നാശ നഷ്ടം. കേടികളുടെ നാശ നഷ്ടമാണ് കാർഷിക മേഖലയിലെ കെടുതികളിൽ ഉണ്ടായത്. മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയുടെ പല ഭാഗങ്ങളും മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ഭീഷണിയിലാണ്. മഴയോടൊപ്പം ഉണ്ടാകുന്ന കാറ്റിനു തീവ്രത കുറവായിരുന്നതിനാൽ കാർഷിക മേഖലയിലെ കെടുതികളുടെ തോതു കുറഞ്ഞു. എങ്കിലും കാർഷിക മേഖലയിൽ ഏതാനും ദിവസങ്ങളായി പെയ്യുന്ന മഴയിൽ 21,52,64,650 രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് ഒൗദ്യോഗിക കണക്ക്. ഇതു വരെ കൃഷിവകുപ്പിൽ നിന്നും ജില്ലാ ഭരണകൂടത്തിന് ലഭിച്ച സ്ഥിതി വിവരക്കണക്കാണ് ഇത്. എന്നാൽ കാർഷിക മേഖലയിൽ സംഭവിച്ച് കൃഷി നാശത്തിന്റെ യഥാർഥ കണക്കുകൾ ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. വിവരശേഖരണം പൂർത്തിയായാൽ നഷ്ടത്തിന്റെ തോത് ഇനിയും ഉയരും. മഴക്കെടുതികളിൽ 20 വീടുകൾ പൂർണമായും തകർന്നു. 40,70,000 രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നത്. 397 വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സഭവിച്ചു.…
Read Moreമഴ രണ്ടു ദിവസംകൂടി തുടരും; താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ആശങ്കയിൽ; ആറ്റിലും തോടുകളിലും ജലനിരപ്പ് വർധിച്ചു
കോട്ടയം: രണ്ടു ദിവസംകൂടി മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാക്കി. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയത്. ഇന്ന് ആറു ദിവസമായിട്ടും വെള്ളം വരവിന് കുറവില്ല. ആറ്റിലും തോടുകളിലും ഇന്നലത്തേതിലും ജലനിരപ്പ് വർധിച്ചിട്ടുണ്ട്. ആറു ദിവസമായി തുടരുന്ന ദുരിത പെയ്ത്തിന് അവസാനമില്ലാതെ തുടരുകയാണ്. അതായത് ആറു ദിവസമായി ആയിരക്കണക്കിന് ആളുകൾ വെള്ളത്തിലാണ്. ഇനിയും ജലനിരപ്പ് ഉയർന്നാൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കേണ്ടി വരുമെന്നാണ് സൂചന. ഇടവിട്ട് മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. മീനച്ചിലാറും കൊടൂരാറും മണിമലയാറും കര കവിഞ്ഞൊഴുകുകയാണ്. അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ശക്തമായ മഴയൊടൊപ്പം താഴത്തങ്ങാടി ഭാഗത്തുണ്ടായ കാറ്റിൽ പുളിമരം വീണ് കാർ ഷെഡിന് ഭാഗികമായ തകർച്ചയുണ്ടായി. വാധ്യാർമഠം ബാബു ലൂക്കോസിന്റെ ഷെഡാണ് മരം വീണ് തകർന്നത്. രാത്രി…
Read Moreഊമക്കത്തിന്റെ ലക്ഷ്യം ഇതുതന്നെയായിരുന്നോ? ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ; ഊമക്കത്തിന്റെ ഉറവിടം തേടി പോലീസ്
ചങ്ങനാശേരി: പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്ന് സ്വർണപ്പണിക്കാരനായ യുവാവും ഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിക്കാരനും സ്വർണപ്പണിശാല ഉടമയും നഗരസഭാ കൗൺസിലറുമായ ഇ.എ. സജികുമാറിനെ കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി പ്രകാശൻ പി. പടന്നയിൽ ചോദ്യം ചെയ്തു. പോലീസ് താൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽവച്ച് മരണപ്പെട്ട സുനിൽകുമാറിനെ ചോദ്യം ചെയ്തിട്ടേയുള്ളൂവെന്നും മർദിച്ചില്ലെന്നുമാണ് സജികുമാർ മൊഴി നൽകിയിരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് സജികുമാറിന് ലഭിച്ച ഊമക്കത്താണ് പരാതിക്ക് അടിസ്ഥാനമായത്. സ്വർണം മോഷണം പോകുന്നതായും ഈ സ്വർണം ഉപയോഗിച്ചുള്ള ഉരുപ്പടികൾ മറ്റു സ്വർണക്കടകളിൽ വില്പന നടത്തുന്നതായും കാണിച്ചുള്ള ഊമക്കത്താണ് സജികുമാറിന് ലഭിച്ചത്. ഇതേത്തുടർന്ന് സജികുമാർ സുനിൽകുമാറിനെയും ഒപ്പം പണി ചെയ്ത രാജേഷിനെയും വിളിച്ച് വിവരം ചോദിച്ചു. ഇതിൽനിന്നു സ്വർണം എടുത്തതായി ഇരുവരും സമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് ചങ്ങനാശേരി പോലീസിൽ 400 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി കാണിച്ച് സജികുമാർ പരാതി നൽകിയത്. ഊമക്കത്ത്…
Read Moreമത്സ്യം വെട്ടി വൃത്തിയാക്കി നൽകി ഉപജീവന മാർഗം കണ്ടെത്തുന്നവരുടെ എണ്ണത്തിൽ വർധന; വൈക്കം കോവിലകത്തുംകടവ് മാർക്കറ്റിലെ സ്ത്രീ തൊളിലാളികളെക്കുറിച്ചറിയാം
വൈക്കം: ചന്തകളിൽ മൽസ്യം വെട്ടിയൊരുക്കി നൽകുന്ന അനുബന്ധ തൊഴിലാളികളും ചന്തകളിലെ സജീവ സാന്നിധ്യമാകുന്നു. വൈക്കം കോവിലകത്തുംകടവ് മാർക്കറ്റിൽ എട്ടു വർഷങ്ങൾക്ക് മുന്‍പാണ് മൽസ്യം ആവശ്യക്കാർക്ക് വെട്ടി നൽകി ഉപജീവനമാർഗം കണ്ടെത്താമെന്ന് ഏതാനും സ്ത്രീകൾ തെളിയിച്ചത്. ചന്തയിൽ വർഷങ്ങളായി മൽസ്യം വെട്ടി വൃത്തിയാക്കി നൽകുന്ന വിജയൻ ചേട്ടന്റെ മീൻ വെട്ടലിലെ വൈദഗ്ധ്യം കണ്ടാണിവർ ഈ രംഗത്തേക്കു വന്നത്. ഇപ്പോൾ കോവിലകത്തുംകടവു മാർക്കറ്റിൽ വിജയനെ കുടാതെ 25 സ്ത്രീ തൊഴിലാളികൾ മൽസ്യം വെട്ടി വൃത്തിയാക്കി നൽകി ഉപജീവനം നടത്തി വരുന്നുണ്ട്. ജൂലൈ അവസാനം വരെ ട്രോളിംഗായതിനാൽ കടൽ മൽസ്യ ലഭ്യതയിൽ ഇപ്പോൾ നേരിയ കുറവുള്ളതിനാൽ മൽസ്യം വെട്ടി നൽകുന്നവർക്ക് വരുമാനത്തിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. സാധാരണ മീൻ കൂടുതലുള്ള ദിവസങ്ങളിൽ ഒരു സ്ത്രീ തൊഴിലാളിക്ക് 700 മുതൽ 1000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. ഒരു കിലോ വലിയ മീൻവെട്ടി വൃത്തിയാക്കി…
Read Moreകറുകച്ചാലിൽ കൂറ്റൻ മരം കടപുഴകി; നിറയെ യാത്രക്കാരുമായിപോയ കെഎസ്ആർടിസി ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കറുകച്ചാൽ: കറുകച്ചാൽ -വാഴൂർ റോഡിൽ ഇന്നലെ കൂറ്റൻ മരം വീണപ്പോൾ കെഎസ്ആർടിസി ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കട്ടപ്പനയിൽ നിന്ന് ചങ്ങനാശേരിക്കു പോയ കെഎസ്ആർടിസി ബസ് കടന്നുപോയ ഉടനെയാണ് റോഡുപുറന്പോക്കിൽ നിന്നിരുന്ന കൂറ്റൻ മരം റോഡിനു കുറുകെ കടപുഴകി വീണത്. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇന്നലെയായിരുന്നു സംഭവം. കറുകച്ചാൽ-വാഴൂർ റോഡിൽ കങ്ങഴയ്ക്കുസമീപം മൈലാടിയിൽ റോഡ് പുറന്പോക്കിൽ നിന്നിരുന്ന കൂറ്റൻ വെള്ളിലവ് മരമാണ് റോഡിനു കുറുകെ കടപുഴകിയത്. അറുപതടിയിലേറെ ഉയരമുള്ള മരത്തിന്റെ ശിഖരങ്ങൾ റോഡിന് എതിർവശത്തുള്ള പുഷ്പമംഗലത്ത് പി.സി. ചെറിയാന്റ വീടിനു മുകളിലേക്കാണ് പതിച്ചത്. വീടിന്റ മേൽക്കുരയിലെ റൂഫിംഗും മുൻഭാഗത്തെ മതിലും ഭാഗികമായി തകർന്നു. സംഭവ സമയത്ത് തിരക്കേറിയ റോഡിലൂടെ മറ്റ് വാഹനങ്ങൾ ഒന്നും എത്തിതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നൂറുവർഷത്തിലേറെ പ്രായമുള്ള മരത്തിന്റെ ചവടുഭാഗം ദ്രവിച്ചതായിരുന്നു. കൂടാതെ മണ്ണ് ഒലിച്ചു പോയി വേര് പൊങ്ങിയ അവസ്ഥയിലായിരുന്നു. അപകടാവസ്ഥയിലായ മരം…
Read Moreമഴയ്ക്കു ശമനമില്ല; റോഡുകൾ പലതും വെള്ളത്തിനടിയിൽ ; പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി
കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയും വെള്ളപ്പൊക്കവും തുടരുന്നത് ജനങ്ങളെ വലയ്ക്കുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചിലയിടങ്ങളിൽ നല്ല മഴയാണ് പെയ്യുന്നത്. റോഡുകളിൽ കയറിയ വെള്ളം ഇറങ്ങിപ്പോകാത്തത് പലയിടത്തും ഗതാഗതം തടസപ്പെടുത്തുന്നു. ചാലുകുന്നിന് സമീപം സിഎൻഐ-കൊച്ചാന റോഡിൽ നാലു ദിവസമായി വെള്ളം കയറിക്കിടക്കുകയാണ്. നിരവധി വീടുകളിലും വെള്ളം കയറി. റോഡിലെ വെള്ളം ഒഴുകി പോകാൻ വൈകുന്നത് ഗതാഗതത്തെ ബാധിച്ചു. അറുത്തൂട്ടി കവല, പഴയ സെമിനാരി എന്നിവിടങ്ങളിലേക്ക് പോകേണ്ടവരാണ് കുടുങ്ങിയത്. പുതുപ്പള്ളി-പനച്ചിക്കാട് റോഡിൽ പാടത്തിനു നടിവിലൂടെയുള്ള റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചെറു വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല. റോഡിലുടെ പോകാൻ ശ്രമിച്ച ഇരുചക്ര വാഹനങ്ങളിൽ വെള്ളം കയറി എൻജിൻ നിന്നു പോകുകന്നത് പതിവ് കാഴ്ചയാണ്. പടിഞ്ഞാറൻ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. മീനച്ചിലാർ, കൊടൂരാർ എന്നിവയുടെ തീരത്ത് താമസിക്കുന്നവരുടെ വീടുകൾ വെള്ളത്തിൽ തന്നെയാണ്. കയറിയ വെള്ളം…
Read More