കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ സ്മാർട്ടക്കുമെന്നാണ് ഡിജിപിയുടെ പുതിയ പ്രസ്താവന. പക്ഷേ കാഞ്ഞിരപ്പള്ളിയിലെ പോലീസുകാർക്ക് ഈ പ്രസ്താവന കൊണ്ട് എന്ത് പ്രയോജനം. സ്റ്റേഷൻ പ്രവർത്തനം നടക്കുന്നത് റവന്യു വകുപ്പിന്റെ കൈവശമുള്ള കെട്ടിടത്തിലാണ്. പോലീസ് സ്റ്റേഷൻ മാത്രമല്ല, കാഞ്ഞിരപ്പള്ളിയിലെ സിഐയുടെ ഓഫീസിനും ഇതു തന്നെയാണ് അവസ്ഥ. വർഷങ്ങളായുളള ആവശ്യമാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് സ്വന്തമായി ഒരുകെട്ടിടം. എന്നാൽ, മാറി, മാറി വരുന്ന സർക്കാരുകൾ ഇത് അവഗണിക്കുകയാണ്. മുന്പ് ദേശീയ പാതയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പെൺ പള്ളിക്കൂടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ പോലീസുകാർ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് പോലീസ് സ്റ്റേഷന്റെ സീലിംഗ് എസ്ഐയുടെ മുകളിലേക്ക് അടർന്ന് വീണത്. എന്നാൽ, അന്നുണ്ടായിരുന്ന എസ്ഐ മനോജ് കുമാർ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ ശബ്ദം ഉയർത്തി ചോദ്യം ചെയ്താൽ മേൽക്കൂര തകർന്നു വീഴുമെന്നാണ് പോലീസുകാരും പരിഹാസപൂർവം പറയുന്നത്. സീലിംഗ്…
Read MoreCategory: Kottayam
കള്ളപ്പണം വെളുപ്പിക്കൽ; ഉതുപ്പു വർഗീസിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കൊച്ചി: റിമാൻഡിലായ കുവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസിനെ (51) കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് ഹവാലാ പണം കടത്തിയതിനാണ് അറസ്റ്റ്. ഇന്നലെ രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിൽ ഹാജരായ ഇയാളെ അറസ്റ്റ് ചെയ്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും മറ്റുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഉടൻതന്നെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അപേക്ഷ നൽകുമെന്നാണു ലഭിക്കുന്ന വിവരം. 2014 ഡിസംബർ 29 മുതൽ 2015 മാർച്ച് 25 വരെയുള്ള കാലയളവിലാണു കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. ഒരു വർഷം മുന്പ് സിബിഐ അറസ്റ്റുചെയ്തശേഷം ജാമ്യത്തിൽ കഴിയുകയായിരുന്നു ഉതുപ്പ് വർഗീസ്. കുവൈത്തിലേക്ക് നഴ്സിംഗ്…
Read Moreഎം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്’ അമ്പതാം പതിപ്പിനായി ആയിരം വ്യത്യസ്തമായ കവർചിത്രം വരച്ച് സുധീഷ് കൊട്ടേമ്പ്രം
കോട്ടയം: മയ്യഴിയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ കഥ പറഞ്ഞ എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില് അന്പതാം പതിപ്പിൽ എത്തുന്പോൾ ആയിരം വ്യത്യസ്തമായ കവർചിത്രം വരച്ച് ഒരു ചിത്രകാരൻ. കവിയും ചിത്രകാരനുമായ സുധീഷ് കൊട്ടേന്പ്രമാണ് കവർ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. മലയാള സാഹിത്യത്തിലെ മികച്ച നോവലുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവല് 1974ൽ എസ്പിസിഎസാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1992 മുതൽ ഡിസിബുക്സ് ഏറ്റെടുത്തു.ഇത്രയധികം കവറുകൾ വരയ്ക്കാൻ തീരുമാനിച്ചപ്പോൾ വലിയ കൗതുകമാണ് മനസിലുണ്ടായിരുന്നതെന്ന് ചിത്രകാരൻ സുധീഷ് കൊട്ടേന്പ്രം പറഞ്ഞു. ആദ്യമാദ്യം നോവലിലെ വസ്തുക്കളും സ്ഥലങ്ങളുമൊക്കെയാണു വരച്ചത്. ഏകദേശം 60 എണ്ണമായപ്പോഴേക്കും ആ രീതി അവസാനിപ്പിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കത്തെ അവലംബിച്ചു വരച്ചു തുടങ്ങി. അത് 100 ചിത്രങ്ങളിലെത്തിയപ്പോഴേക്കും അവസാനിച്ചു. പിന്നീട്, ചിന്ത വേണ്ട എന്നു തീരുമാനിക്കുകയും ചിത്രീകരണം നടത്തുന്നതിലെ രീതികളിൽ സന്തോഷവും തൃപ്തിയും കണ്ടെത്താൻ ശ്രമിക്കുകയുമായിരുന്നുവെന്നും സുധീഷ് പറഞ്ഞു. സാങ്കേതിക വിദ്യയെ വെല്ലുവിളിക്കാനായി എന്നതാണ്…
Read Moreജില്ലാ ആശുപത്രിയിൽ നിന്നുംമെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് ആംബുലൻസ് ചാർജ് 1500; ചോദ്യം ചെയ്ത രോഗിയുടെ ബന്ധുക്കൾക്ക് നേരെ ചീത്തവിളി;ഒടുവിൽ 250 രൂപയിൽ പ്രശ്നം തീർന്ന കഥയിങ്ങനെ…
ഗാന്ധിനഗർ: ജില്ലാ ജനറൽ ആശുപത്രിയിലെ ആംബുലൻസിൽ രോഗിയെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് അമിത ചാർജ് ഈടാക്കുന്നതായി പരാതി.രോഗികളും ആംബുലൻസ് ഡ്രൈവറുമായി ചാർജ് സംബന്ധിച്ച തർക്കംകേട്ട് അന്വേഷിക്കാനെത്തിയ പോലീസിനോട് നിങ്ങൾക്കെന്താ കാര്യം ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ കൂലി ഞാൻ നിശ്ചയിക്കുമെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞുവത്രേ. ഇന്നലെ രാത്രി ഏഴിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. ചിങ്ങവനം പോലിസ് സ്റ്റേഷൻ അതിർത്തിയിൽ മുരുകൻ, അനിൽ എന്നിവർക്ക് മർദനമേറ്റിരുന്നു. ഇവരെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നിട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഇതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽനിന്ന് ആംബുലൻസിൻ കയറ്റി മെഡിക്കൽ കോളജിൽ കൊണ്ടുവന്നു. കോട്ടയത്തുനിന്ന് മെഡിക്കൽ കോളജ് വരെ വന്നതിന് ആംബുലൻസ് ഫീസായി 1500രൂപ ഡ്രൈവർ ആവശ്യപ്പെട്ടു. ഇത്രയും തുകയില്ലല്ലോയെന്ന് രോഗികൾ പറഞ്ഞു. ഇത് പറ്റില്ലെന്ന് ഡ്രൈവർ. ഇവർ…
Read Moreസംസ്ഥാനത്തെങ്ങും കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് സർക്കാർ; കോഴിക്കോട്ടെ കരിഞ്ചോലമലയിൽ ജാഗ്രത നിർദ്ദേശം
കോട്ടയം: സംസ്ഥാനത്തുടനീളം പെയ്ത ശക്തമായ മഴയിൽ പലയിടത്തും വെള്ളം പൊങ്ങി. വടക്കൻ മലബാർ ജില്ലകളെയാണ് കനത്ത മഴ ബാധിച്ചിരിക്കുന്നത്. വയനാട്ടിലെ കൽപ്പറ്റ, മാനന്തവാടി എന്നിവടങ്ങളിലെ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങി. ജലാശയങ്ങളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. വയനാട്ടിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് കൽപ്പറ്റയുടെ സമീപപ്രദേശങ്ങളിലെ ചില സ്ഥലങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. അടുത്തിടെ കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടിയ കോഴിക്കോട്ടെ കരിഞ്ചോലമലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവർക്കും നിയന്ത്രണമുണ്ട്. മധ്യകേരളത്തിൽ ഇടുക്കിയിലും എറണാകുളത്തും കോട്ടയത്തുമാണ് ശക്തമായ മഴ പെയ്യുന്നത്. കനത്ത മഴയിൽ ഇടുക്കിയിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടങ്ങളുടെ മുന്നറിയിപ്പ്. പെരിയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ ശക്തമായതിനാൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും രണ്ടു…
Read Moreജെസ്ന എവിടെ ? അന്വേഷണസംഘത്തിൽ കൂടുതൽ സൈബർ വിദഗ്ധർ ; മുണ്ടക്കയത്ത് ജെസ്നയോട് സാദൃശ്യമുള്ള പെൺകുട്ടി ആരാണെന്ന് കണ്ടുപിടിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന്റെ ഫേസ് ബുക്ക് പോസ്റ്റ്
പത്തനംതിട്ട: മുക്കുട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സൈബർ വിദഗ്ധരുടെ സഹായത്തോടെ വിപുലപ്പെടുത്തുന്നു. ലഭ്യമായ ചില സൂചനകളും നിഗമനങ്ങളും വിലയിരുത്താൻ സൈബർസംഘത്തിന്റെ സേവനം ആവശ്യമായിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. മുണ്ടക്കയത്തെ കടയിൽ നിന്നു ലഭ്യമായ സിസിടിവി ദൃശ്യത്തിലേത് ജെസ്നയല്ലെന്ന് ഉറപ്പിക്കാനുള്ള ശ്രമമാണ് പോലീസ് ഇപ്പോൾ നടത്തുന്നത്. അതു ജെസ്നയല്ലെന്നു പിതാവും സഹോദരനും ഉറപ്പിച്ചു പറയുന്പോൾ പിന്നെ ആര് എന്നതിന് ഉത്തരം ലഭിച്ചെങ്കിൽ മാത്രമേ ആ വഴിക്കുള്ള അന്വേഷണം പൂർണമാകുകയുള്ളൂവെന്ന് എസ്പി പറഞ്ഞു. ഇതിനായി കടയിൽ നിന്നു ലഭ്യമായ സിസിടിവി ദൃശ്യത്തിന്റെ സ്ക്രീൻ ഷോട്ട് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യത്തിൽ കാണുന്ന യുവതിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നതാണ് അറിയിപ്പ്. തിരുവല്ല ഡിവൈഎസ്പിയുടെ നന്പർ സഹിതമാണ് അറിയിപ്പ് നൽകിയിട്ടുള്ളത്. പോലീസിന്റെ ഫേസ് ബുക്ക് പേജുകൾ, വാട്സാപ്പ് ഗ്രൂപ്പുകൾ എന്നിവയിലൂടെയാണ്…
Read Moreചങ്ങനാശേരിയിലെ ദമ്പതികളുടെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഐക്കെതിരേ തത്കാലം കേസെടുക്കില്ല
ചങ്ങനാശേരി: ദമ്പതികൾ ജീവനൊടുക്കിയ സംഭവം അഭിഭാഷകനും എസ്ഐക്കുമെതിരേ തൽക്കാലം കേസെടുക്കില്ലചങ്ങനാശേരി: സ്വർണ മോഷണ കുറ്റാരോപണത്തെതുടർന്ന് ദന്പതികൾ ജീവനൊടുക്കിയ സംഭവം തല്ക്കാലം ആരുടേയും പേരിൽ പോലീസ് കേസെടുക്കില്ല. ചങ്ങനാശേഷി പുഴവാത് ഇല്ലംപള്ളിൽ ഇടവളഞ്ഞിയിൽ സുനിൽ കുമാർ(34), ഭാര്യ രേഷ്മ (24) എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച വാകത്താനം പാണ്ടൻചിറയിലുള്ള വാടക വീട്ടിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ദന്പതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുനിലിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തനാവാത്ത സാഹചര്യത്തിലാണ് മർദന ആരോപണ വിധേയനായ ചങ്ങനാശേരി എസ്ഐ ഷെമീർ ഖാനെതിരേ കേസെടുക്കാനാവില്ലെന്ന് പോലീസ് പറയുന്നത്.തന്റെ സ്വർണപ്പണിശാലയിൽനിന്നും സ്വർണം മോഷണം പോയെന്ന് പരാതി നൽകിയത് ചങ്ങാശേരി നഗരസഭയിലെ സിപിഎം വാർഡ് കൗൺസിലറും അഭിഭാഷകനുമായ ഇ.എ. സജികുമാറാണ്. സജികുമാറാണ് തങ്ങളുടെ മരണത്തിന് കാരണക്കാരെന്ന് ദന്പതികൾ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചിരുന്നു. പോലീസ് ഇതിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെ പേരിലും അഭിഭാഷകനെതിരേയും…
Read Moreദേവമാതാ ബസുകൾ ഇന്ന് ഒാടുന്നത് ജാൻസിക്കുവേണ്ടി; ചികിത്സാചെലവിനായി കണ്ടെത്തേണ്ടത് എട്ടു ലക്ഷം രൂപ
ഏറ്റുമാനൂർ: കോട്ടയം – കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാതാ ബസുകൾ രണ്ടും നാളെ ഓടുന്നത് കാരുണ്യത്തിന്റെ വഴിയേയാണ്. നാളെ രണ്ടു ബസുകളിലും കണ്ടക്ടർമാരും ടിക്കറ്റും ഉണ്ടാകില്ല. ആർക്കും ബസുകളിൽ കയറാം. എവിടെയുമിറങ്ങാം. സന്നദ്ധ പ്രവർത്തകർ നീട്ടുന്ന ബക്കറ്റിലേക്ക് യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ഇങ്ങനെ ലഭിക്കുന്ന തുക മുഴുവനും അതിരന്പുഴ ചെരുവിൽ പരേതനായ ബിജുവിന്റെ ഭാര്യ ജാൻസിയുടെ ചികിത്സാ ചെലവിലേക്കുള്ളതാണ്. ജാൻസി കാൻസർ രോഗിയാണ്. മൾട്ടിപ്പിൾ മൈനോമ – മജ്ജയിലെ കാൻസർ ആണ് രോഗം. കഴിഞ്ഞ ഒന്പത് മാസമായി തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലാണ്. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ചികിത്സ. ഇതിന് എട്ടു ലക്ഷത്തിലേറെ രൂപ ചെലവാകും. പക്ഷേ ഈ തുക കണ്ടെത്താൻ ജൻസിക്ക് സാധിക്കുന്നില്ല. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഭർത്താവ് സജി മൂന്നു വർഷം മുന്പ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. തയ്യലിലൂടെ ലഭിക്കുന്ന തുകയായിരുന്നു പിന്നെ കുടുബത്തിന്റെ…
Read Moreവർക്ക്ഷോപ്പ് മോഷ്ടാക്കൾ പോലീസിന്റെ കൺമുന്നിലുണ്ട്; പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ വീണ്ടും മോഷണം; വർക്ക്ഷോപ്പ് ഉടമകൾ ആശങ്കയിൽ
കോട്ടയം: വർക്ക്ഷോപ്പുകളിൽനിന്നും വാഹനങ്ങൾ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ വീണ്ടും മോഷണമുണ്ടായതോടെ വർക്ക്ഷോപ്പ് ഉടമകൾ ആശങ്കയിൽ. ജില്ലയിലെ വിവിധ വർക്ക്ഷോപ്പുകളിൽ നിന്നും വാഹനങ്ങളും മറ്റു ഉപകരണങ്ങളും മോഷണം പോകുന്ന സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നതിനിടയിലാണ് വീണ്ടും ചങ്ങനാശേരിയിലെ വർക്ക്ഷോപ്പിൽനിന്നും എറ്റിയോസ് കാർ മോഷണം പോയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.30നാണു കാർ മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരൻ പൂട്ടുപൊളിച്ചതായി കണ്ടെത്തുകയും ഉടമയെ അറിയിക്കാൻ ഫോണ് ചെയ്യാനായി പോയ സമയത്താണു കാറുമായി മോഷ്്ടാക്കൾ കടന്നുകളഞ്ഞത്. ഇതോടെ വർക്ക്ഷോപ്പ് മോഷ്്ടാക്കളെ തേടി പോലീസ് കേരളത്തിലും തമിഴ്നാട്ടിലും പരിശോധന നടത്തുന്പോൾ മോഷ്്ടാക്കൾ ഇവിടെ തന്നെ വിഹരിക്കുകയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അടിക്കടി മോഷണങ്ങൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തു തുടർനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
Read Moreചിറക്കടവിൽ നിരോധനാജ്ഞ നിലനിൽക്കേ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർത്തു; വർഷോപ്പിൽ കിടന്ന മാധ്യമ പ്രവർത്തകന്റെ കാറും തകർത്ത നിലയിൽ
പൊൻകുന്നം: ചിറക്കടവിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർത്തു. പൊൻകുന്നം മണിമല റോഡിൽ ചിറക്കടവ് പുളിമൂട് ജംഗ്ഷനിൽ റിട്ട. മിലട്ടറി ഉദ്യോഗസ്ഥൻ രവീന്ദ്രൻ നായരുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറാണ് ആക്രമിക്കപ്പെട്ടത്. കാറിന്റെ നാലു വശങ്ങളിലെയും ഗ്ലാസുകൾ തകർത്തിട്ടുണ്ട് ഇന്നലെ രാത്രി 12.30ഓടെയായിരുന്നു ആക്രമണം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവരം അറിഞ്ഞ് പൊൻകുന്നം സിഐയുടെ നേത്രത്വത്തിൽ വൻ പോലിസ് സംഘം സ്ഥലത്ത് എത്തി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളെത്തുടർന്ന് ജില്ലാ കലക്ടർ ഒരുമാസമായി നിരോധനാജ്ഞ ചിറക്കടവ് പഞ്ചായത്തിൽ പ്രഖ്യാപിച്ചിരിക്കുകയാ ണ്. ഇതിന്റെ കാലാവധി നാളെ തീരാനിരിക്കെയാണ് ഇവിടെ ആക്രമണമുണ്ടായത്.ഇന്നലെ രാത്രി മുതൽ പോലിസിന്റെ പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തേക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് പോലിസ് അറിയിച്ചു. പൊൻകുന്നം: മാധ്യമപ്രവർ ത്തകന്റെ വാഹനം തകർത്ത നിലയിൽ കാണപ്പെട്ടു. ചന്ദ്രിക ദിനപത്രത്തിന്റെ പൊൻകുന്നം ലേഖകനും മുസ്ലിം…
Read More