വി​ജ​യ്ക്ക് പി​ന്നാ​ലെ ധ​നു​ഷും രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കോ..? അ​ഭ്യൂ​ഹം ശ​ക്തം; കാ​ത്തി​രി​പ്പോ​ടെ ആ​രാ​ധ​ക​ർ

വി​ജ​യ്ക്ക് പി​ന്നാ​ലെ മ​റ്റൊ​രു സൂ​പ്പ​ർ താ​ര​മാ​യ ധ​നു​ഷും രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു​വെ​ന്ന അ​ഭ്യൂ​ഹം ശ​ക്തം. ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ ആ​രാ​ധ​ക​രോ​ട് ധ​നു​ഷ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​ത്ത​രം ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. സി​നി​മ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങാ​ത പ്രാ​ദേ​ശി​ക​മാ​യു​ള്ള ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ആ​രാ​ധ​ക​ർ സ​ജീ​വ​മാ​ക​ണ​മെ​ന്നാ​ണ് ധ​നു​ഷ് അ​ഭ്യ​ർ​ഥി​ച്ച​ത്. ആ​രാ​ധ​ക​ര്‍ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ധ​നു​ഷ്.

സ​മൂ​ഹ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും സ​ഹാ​യം ആ​വ​ശ്യ​മു​ള​ള​വ​ർ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രാ​ധ​ക​ർ ത​യാ​റാ​ക​ണ​മെ​ന്നും ധ​നു​ഷ് പ​റ​ഞ്ഞു. “നി​ര​വ​ധി പേ​രാ​ണ് ഇ​ന്നി​വി​ടെ കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ട്ടാ​യ്മ​ക​ൾ​ക്ക് വ​ലി​യ ശ​ക്തി​യു​ണ്ട്.

ഒ​രു ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി ഈ ​ഐ​ക്യം ന​മ്മ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ഓ​ഡി​യോ ലോ​ഞ്ചു​ക​ൾ​ക്കും മീ​റ്റ​പ്പു​ക​ൾ​ക്കും അ​പ്പു​റം ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ന​മ്മ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. നി​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ആ​ളു​ക​ൾ​ക്ക് വേ​ണ്ടെ​തെ​ന്തെ​ന്ന് തി​രി​ച്ച​റി​യ​ണം, കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ന്തൊ​ക്കെ ആ​വ​ശ്യ​മു​ണ്ടോ അ​തി​ലെ​ല്ലാം ഇ​ട​പെ​ട്ട് ക​ഴി​യു​ന്ന​ത് പോ​ലെ സ​ഹാ​യം എ​ത്തി​ക്ക​ണം. അ​വ​ർ​ക്ക് വേ​ണ്ടി എ​ന്തൊ​ക്കെ ചെ​യ്യാ​ൻ പ​റ്റു​മോ അ​തൊ​ക്കെ ചെ​യ്യ​ണം, നി​ങ്ങ​ളെ പ്ര​വൃ​ത്തി ഓ​ർ​ത്ത് എ​നി​ക്ക് അ​ഭി​മാ​നം തോ​ന്ന​ണം, ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത് നി​ങ്ങ​ൾ​ക്ക് അ​തൊ​ക്കെ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്’- എ​ന്നാ​യി​രു​ന്നു ധ​നു​ഷി​ന്‍റെ വാ​ക്കു​ക​ൾ.

അ​തേ​സ​മ​യം, ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രാ​ധ​ക​രോ​ട് സ​ജീ​വ​മാ​കാ​ൻ പ​റ​ഞ്ഞ​തി​ന് പി​ന്നി​ൽ രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. നേ​ര​ത്തേ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്പ് വി​ജ​യി​യു​ടെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വി​ജ​യ്‌യു​ടെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് ശ​ക്തി​പ​ക​ർ​ന്ന​ത്. വി​ജ​യ്‌യു​ടെ ഇ​തേ​പാ​ത പി​ന്തു​ട​ർ​ന്ന് രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള നീ​ക്ക​മാ​ണോ ധ​നു​ഷ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ.

ല​ക്ഷ​ണ​മൊ​ക്കെ ക​ണ്ടി​ട്ട് രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രു​ടെ നി​ര​യ്ക്ക് നീ​ളം കൂ​ടു​ന്നു​ണ്ടെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. “വി​ജ​യ്ക്ക് രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ന​മ്മു​ക്ക് ആ​യി​ക്കൂ​ടെ​ന്നാ​ണ് പ​ല​രും ചി​ന്തി​ക്കു​ന്ന​ത്’ എ​ന്നാ​ണ് ഒ​രാ​ൾ ധ​നു​ഷി​ന്‍റെ വീ​ഡി​യോ​ക്ക് താ​ഴെ കു​റി​ച്ച​ത്. ലി​യോ സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​ൽ വി​ജ​യ് ന​ട​ത്തി​യ പ്ര​സം​ഗ​വും ചി​ല​ർ ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്.

ധ​നു​ഷ് പു​തി​യ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ളാ​യാ​നാ​കി​ല്ലെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്. ധ​നു​ഷ് കൂ​ടി രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ൽ അ​ത് ത​മി​ഴ്നാ​ട് രാ​ഷ്‌​ട്രീ​യ​ത്തി​ൽ സി​നി​മ​യെ വെ​ല്ലു​ന്ന പു​തി​യ പോ​രി​നാ​യി​രി​ക്കും വ​ഴി​വ​യ്ക്കു​ക​യെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. അ​തേ​സ​മ​യം, ഇ​ത്ത​രം രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന അ​ഭ്യൂ​ഹ​ങ്ങ​ളോ​ടൊ​ന്നും ധ​നു​ഷോ അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ ഇ​തു​വ​രെയും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment