കുമരകം: കുമരകത്തെ പല റോഡുകളും കടത്തിണ്ണകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നായ്ക്കൂട്ടം സ്വന്തമാക്കിയതു പോലെ പാലങ്ങളും കൈയടക്കിത്തുടങ്ങി. ഭയപ്പെട്ടിട്ട് യാത്രക്കാർക്ക് പാലത്തിൽ കയറാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഗവ. ആശുപത്രി പാലം നായ്ക്കൾ താവളമാക്കിയതോടെ ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ ബുദ്ധിമുട്ടിലായി. ഈ പാലത്തിലൂടെ യാത്ര ചെയ്യുന്ന ഇടവട്ടത്തിന്റെ പടിഞ്ഞാറെ ചിറയിലും സമീപത്തെ തുരുത്തുകളിലുള്ളവരും നായ്ക്കൂട്ടങ്ങളെ ഭയന്നാണ് ഇതിലെ സഞ്ചരിക്കുന്നത്. ഇടവട്ടത്തുള്ള കട്ടികൾക്ക് ഈ പാലം കയറി വേണം സ്കൂളിലെത്താൻ. നായ്ക്കളെ ഭയന്ന് സ്കൂളിൽ പോകാൻ പല കുട്ടികളും മടിക്കുകയാണ്. കുമരകം ആറ്റാമംഗലം പള്ളിക്കു സമീപത്തെ താത്കാലിക ബസ് സ്റ്റാൻഡ്, ചന്തക്കവല, മത്സ്യമാർക്കറ്റ്, കുമരകം ബസ്ബേ, അപ്സര ജംഗ്ഷൻ, ഗവ. ഹൈസ്കൂൾ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നായ്ക്കൂട്ടങ്ങളുടെ വിളയാട്ടമാണ്. തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് കുമരകത്തിന്റെ വിനോദഞ്ചാരമേഖലയുടെ വളർച്ചയ്ക്കും ഗുണകരമല്ല.
Read MoreCategory: Kottayam
പെണ്‍കുട്ടി കുളിക്കുന്നതിനിടെ കുളിമുറിക്ക് സമീപത്ത് ഒളിച്ചിരുന്നു: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 51-കാരൻ പിടിയിൽ
തൊടുപുഴ: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പന്നൂർ കാവാട്ടുകുന്നേൽ ജിജി ചാക്കോ(51)യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പെണ്‍കുട്ടി കുളിക്കുന്നതിനിടെ സമീപത്ത് ഒളിച്ചിരുന്ന പ്രതി കുളിമുറിയിൽ കയറിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പുതുപ്പള്ളിയിലെ ആനത്താവളത്തിൽനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജനിൽ, പി.ടി.രാജേഷ്, സിപിഒ നഹാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreപാടത്തു വേല, വരമ്പത്ത് കൂലി; കാവലാളായി വിഎസ്
കോട്ടയം: പുഴയും കായലും കടലും അതിരിടുന്ന കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി.എസ്. അച്യുതാനന്ദന് സമരമുഖത്തേക്ക് എത്തുന്നത്.വിശപ്പിലും വറുതിയിലും പൊറുതിമുട്ടുന്ന കാലം. കയര്‍ പിരിക്കലും തെങ്ങുചെത്തും മീന്‍പിടിത്തവും കക്കാവാരലും പാടത്തെ കഠിനവേലയുംകൊണ്ടൊന്നും വീടു പോറ്റാനാവാതെ വലയുന്ന ജനങ്ങള്‍. കുടുംബം പോറ്റാനും കുട്ടികളെ വളര്‍ത്താനും ആണാളിനൊപ്പം പെണ്ണാളും കഠിനവേല ചെയ്യുന്ന തൊഴില്‍മേഖല. ഇവരെ സംഘടിപ്പിച്ചും സഹായിച്ചുമാണ് ആലപ്പുഴ പുന്നപ്രയില്‍നിന്ന് അച്യൂതാനന്ദന് എന്ന കമ്യൂണിസ്റ്റിന്റെ പ്രയാണത്തിനു തുടക്കം.പി. കൃഷ്ണപിള്ളയുടെ നിര്‍ദേശത്തുടര്‍ന്ന് കുട്ടനാട്ടിലെ ചെറുകാലി വരമ്പത്ത് കായല്‍ നില തൊഴിലാളികളെ സംഘടിപ്പിച്ചു. പകലന്തിയോളം തൊഴിലാളികളോടൊപ്പം കഴിഞ്ഞ വിഎസിന് അവരുടെ വീടുകളില്‍നിന്നായിരുന്നു ഭക്ഷണം. അന്തിയുറക്കവും തൊഴിലാളികളുടെ വീട്ടില്‍തന്നെ.രാമങ്കരി മുട്ടാറില്‍ കര്‍ഷക തൊഴിലാളികളുടെ വലിയ സമ്മേളനം വിളിച്ചു ചേര്‍ത്താണ് വിഎസ് കുട്ടനാട്ടില്‍ സമരത്തിനു തുടക്കം കുറിച്ചത്. പണിയാള്‍ തൊഴിലാളിയും പുറംതൊഴിലാളിയുമുണ്ടായിരുന്ന അക്കാലത്ത് കൂടുതല്‍ കൂലി ചോദിച്ചായിരുന്നു സമരം. മംഗലംകായല് നികത്തല്‍ സമരത്തിലൂടെ ജന്മി-പ്രഭുക്കള്‍ തൊഴിലാളിസമരത്തെ…
Read Moreഓട്ടത്തിനിടെ കാര്‍ കത്തി നശിച്ചു: ആളപായമില്ല
തൊടുപുഴ: മൂലമറ്റം-വാഗമണ്‍ റൂട്ടില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത കാര്‍ കത്തി നശിച്ചു. പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയില്‍ ഇന്നലെ രാത്രി 10.40 നായിരുന്നു സംഭവം. തൊടുപുഴ അരിക്കുഴ സ്വദേശി ആശാരിമാട്ടേല്‍ രാജ് കൃഷ്ണയുടെ ഡസ്റ്റര്‍ കാറാണ് കത്തി നശിച്ചത്. അദ്ദേഹവും മൂന്ന് സുഹൃത്തുക്കളും വാഗമണ്‍ സന്ദര്‍ശിച്ച ശേഷം തിരികെ വരുന്ന സമയത്താണ് വാഹനത്തിന് തീപിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. മൂലമറ്റത്തു നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു സുരേഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അഗ്നി രക്ഷാസേന സ്ഥലത്തെത്തി. പ്രധാന പാതയില്‍ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരത്തുള്ള ഇടുങ്ങിയ റോഡില്‍ വച്ചാണ് കാറിന് തീ പിടിച്ചത്. ഇവിടേക്കു ഫയര്‍ഫോഴ്സ് വാഹനം എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ജീവനക്കാര്‍ സേനയുടെ ജീപ്പില്‍ പത്തോളം ഫയര്‍ എക്സ്റ്റിംഗ്യൂഷറുമായി തീപിടിച്ച വാഹനത്തിന് സമീപമെത്തി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച്…
Read Moreവിവാദമായ മുണ്ടക്കയം പ്രസംഗം; സ്വതന്ത്രനായി പി.സി. ജോർജും എൽഡിഎഫ് സ്ഥാനാർഥിയായി പി.സി. ജോസഫും; പിസിക്ക് വോട്ട് ചോദിച്ച് വി.എസ്.
കോട്ടയം: കേരള കോണ്‍ഗ്രസിലായിരുന്ന കാലത്ത് പി.സി. ജോര്‍ജുമായി വി.എസ്. അച്യുതാനന്ദനു വലിയ അടുപ്പമുണ്ടായിരുന്നു. കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ ഇരയുടെ നീതിക്കായും മതികെട്ടാന്‍ അഴിമതി, മൂന്നാര്‍ കൈയേറ്റം വിഷയങ്ങളിലും വി.എസിനൊപ്പം പോരാടാന്‍ ജോര്‍ജുണ്ടായിരുന്നു. പി.സി. ജോര്‍ജിന്റെ മണ്ഡലമായിരുന്ന പൂഞ്ഞാറില്‍ വി.എസിന്റെ ഒളിവുജീവിതത്തിനിടെ പോലീസ് പിടിയിലായപ്പോള്‍ ഇടിയന് വാസുപിള്ളയുടെ നേതൃത്വത്തില്‍ കടുത്ത മര്‍ദനമാണ് വി.എസിനു നേരിടേണ്ടി വന്നത്. അന്ന് തോക്കിന്റെ ബയണറ്റുകൊണ്ട് ഉള്ളംകാല് അടിച്ചുപൊട്ടിച്ചിരുന്നു. പി.സി. ജോര്‍ജ് ഒരിക്കല്‍ വി.എസിന്റെ അടുത്തെത്തിയപ്പോള്‍ ബയണറ്റ് കുത്തിയിറക്കി കാല് തകര്‍ത്തു എന്നു പറയുന്നത് നേരോ എന്നു ചോദിച്ചു.ഇരിപ്പിടത്തില്‍നിന്നും കാല് മേശപ്പുറത്തേക്ക് കയറ്റിവച്ചു കാലിലെ പാടുകള്‍ വി.എസ് കാണിച്ചുകൊടുത്തതായി പി.സി. ജോര്‍ജ് ഓര്‍മിച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തണമെന്ന് വി.എസിനു പാര്‍ട്ടി നിര്‍ദേശം നല്കി.ഇതോടെ പി.സി. ജോര്‍ജിനെതിരേ പ്രസംഗിക്കാന്‍ വി.എസിനു വല്ലാത്ത ബുദ്ധിമുട്ട്.…
Read Moreറബർ ഉത്പാദക സംഘത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശം; സിസി ടിവി ദൃശ്യങ്ങൾ പരിഷ്കരിച്ച് പോലീസ്
കാഞ്ഞിരപ്പള്ളി: ചിറക്കടവ് മണ്ണംപ്ലാവ് കവലയിലുള്ള മോഡല്‍ ആര്‍പിഎസിന്റെ പുകപ്പുരയ്ക്ക് ഇന്നു രാവിലെ തീപിടിച്ച് വന്‍ നാശനഷ്ടം. റബര്‍ഷീറ്റ്, ഒട്ടുപാല് എന്നിവ കത്തിനശിച്ചു. കര്‍ഷകരുടെ ആവശ്യത്തിലേക്കു കരുതിയിരുന്ന മഴമറ നിര്‍മാണത്തിനുള്ള പശ, പ്ലാസ്റ്റിക് തുടങ്ങി വിവിധ സാമഗ്രികളും അഗ്നിക്കിരയായി. ഇന്നു പുലര്‍ച്ചെ 5.45നാണ് തീപിടുത്തമുണ്ടായത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തി രണ്ടു മണിക്കൂര്‍ കഠിനശ്രമത്തിലാണ് ഏഴരയോടെ തീയണക്കാനായത്. 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പുകുപ്പുരയ്ക്കും ആര്‍പിഎസിനും ചുറ്റുമതിലുള്ളതിനാല്‍ അസ്വാഭാവികത സംശയിക്കുന്നില്ല. റബര്‍ ഉണക്കാന്‍ ഉപയോഗിച്ച വിറകില്നിന്നു തീപിടിച്ചതാകാമെന്നു സംശയിക്കുന്നു കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്ത് എത്തി സാഹചര്യ നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
Read Moreആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അവസരോചിതമായി ഇടപെട്ട് നഴ്സുമാർ
പാമ്പാടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മണിമല സ്വദേശിയായ യുവതിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പാമ്പാടി താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടയിലാണ് മണര്‍കാട് ഭാഗത്ത് പ്രസവിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ അഭിലാഷ്, നഴ്സിംഗ് ഓഫീസര്‍ ദീപ എസ്. പിള്ള, കെ.ആര്. സന്ധ്യ തുടങ്ങിയവരുടെ അവസരോചിതമായ ഇടപെടലാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷയായത്. ഉടന്‍തന്നെ മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
Read Moreമനം നിറയ്ക്കും കാഴ്ച… മലരിക്കൽ ആമ്പല്‍ ടൂറിസം കാണാന്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ എത്തും
കോട്ടയം: മലരിക്കലിലെ മനം നിറയ്ക്കും കാഴ്ച കാണാന്‍ ടൂറിസം മന്ത്രിയെത്തുന്നു. നോക്കെത്താ ദൂരത്തോളം പിങ്ക് നിറം നിറച്ച് പരന്നുകിടക്കുന്ന ആമ്പല്‍പ്പൂവസന്തം കാണാനും ടൂറിസം സാധ്യതകള്‍ വിലയിരുത്താനുമാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ രാവിലെ ഏഴിന് മലരിക്കലില്‍ എത്തുന്നത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് മലരിക്കലിലെ പാടശേഖരങ്ങളില്‍ ആമ്പല്‍ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പലുകള്‍ പൂക്കാന്‍ തുടങ്ങും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തിന്റെ മലരിക്കല്‍ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പല്‍ പൂക്കള്‍ വസന്തം ഒരുക്കുന്നത്. രാത്രി വിരിയുന്ന പൂക്കള്‍ രാവിലെ പത്തോടെ വാടിത്തുടങ്ങും. സന്ദര്‍ശകര്‍ക്ക് വള്ളങ്ങളില്‍ ആമ്പലുകള്‍ക്കിടയിലൂടെ യാത്ര ചെയ്ത് കാഴ്ചകള്‍ കാണാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനഃസംയോജന പദ്ധതി, തിരുവാര്‍പ്പ് പഞ്ചായത്ത്, മലരിക്കല്‍ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്ക്, തിരുവാര്‍പ്പ് വില്ലേജ് സര്‍വീസ്…
Read Moreകാടുകയറുന്ന മൊബൈൽ സൂപ്പർമാർക്കറ്റ്; ത്രിവേണി മൊബൈല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം പാടേ നിലച്ചു; വീണ്ടും തുടങ്ങണമെന്ന ആവശ്യം ശക്തം
കോട്ടയം: സാധാരണക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങളും പലചരക്കുസാധനങ്ങളും ന്യായവിലയില്‍ ഗ്രാമപ്രദേശങ്ങളില്‍ എത്തിച്ചിരുന്ന ത്രിവേണി മൊബൈല്‍ വാഹന യൂണിറ്റുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ നിലച്ചു. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവിടങ്ങളിലെ യൂണിറ്റുകളാണു ഏറ്റവുമൊടുവില്‍ പൂട്ടിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ കോട്ടയം പുത്തനങ്ങാടി ഗോഡൗണിനുസമീപം മൊബൈല്‍ യൂണിറ്റിന്റെ അഞ്ചു വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. മറ്റു മണ്ഡലങ്ങളില്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് ഇവിടെ അധികൃതര്‍ ഉപേക്ഷിച്ചിരിക്കുന്നത്. ത്രിവേണി, നന്മ സ്റ്റോറുകളിലെ ഉത്പന്നങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വാഹനത്തില്‍ എത്തിക്കുന്ന പദ്ധതിയാണിത്. മലയോര മേഖലകള്‍ക്കും പടിഞ്ഞാറന്‍ മേഖലകള്‍ക്കും ഒരേപോലെ പ്രയോജനമായിരുന്നു മൊബൈല്‍ യൂണിറ്റുകള്‍. ചെറിയ ഇടവഴികളില്‍കൂടി പോലും പോകാവുന്ന വിധത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. നിശ്ചിത റൂട്ടുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാധനങ്ങളുമായി വാഹനങ്ങള്‍ എത്തിയിരുന്നു. മഴക്കാലത്ത് അടക്കം ത്രിവേണിയുടെ വാഹനത്തിലുള്ള കച്ചവടം ഏറെ ഉപകരിച്ചുവെന്നു മലയോര വാസികളും പടിഞ്ഞാറന്‍ നിവാസികളും പറയുന്നു. മലയോര മേഖലയില്‍ പലരും കിലോമീറ്ററുകള്‍…
Read Moreനാലമ്പലമണഞ്ഞ് തൊഴുതുവണങ്ങി…രാമപുരം നാലമ്പലത്തിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ; അന്നദാനം വിളമ്പിയും കഴിച്ചും മടക്കം
രാമപുരം: നാലമ്പല തീര്‍ഥാടന കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ അഭൂതപൂര്‍വമായ ഭക്തജന തിരക്കാണ് രാമപുരത്തെ നാലമ്പലങ്ങളില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തിന് നട തുറക്കുന്നതിന് മുന്‍പ് മുതല്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു. ഭക്തജനങ്ങള്‍ക്ക് അന്നദാനം വിളമ്പിക്കൊടുത്തശേഷം അന്നദാനവും കഴിച്ചാണ് മടങ്ങിയത്. ബിജു പുന്നത്താനം, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, മോളി പീറ്റര്‍, കെ.കെ. ശാന്താറാം, സണ്ണി കാര്യപ്പുറം, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേല്‍ പ്രദോഷ് പാലവേലി, സജി ചീങ്കല്ലേല്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാലമ്പല ദര്‍ശന കമ്മിറ്റി പ്രസിഡന്റ് എ.ആര്. ബുദ്ധന്, പ്രാണ്‍ അമനകര മന, പ്രദീപ് അമനകര മന എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയെ സ്വീകരിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തജനങ്ങളെത്തിയതിനാല് മണിക്കൂറുകള്‍ ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുമായി…
Read More