വെ​ട്ടി​ക്കു​ഴി​യി​ലെ നാ​ട്ടു​കാ​രെ വി​റ​പ്പി​ച്ച പു​ലി വ​ന​പാ​ല​ക​രു​ടെ കൂ​ട്ടി​ൽ കു​ടു​ങ്ങി

ചാ​ല​ക്കു​ടി : വെ​ട്ടി​ക്കു​ഴി​യി​ൽ വീ​ട്ടു​പ​റ​മ്പി​ൽ വ​ന​പാ​ല​ക​ർ സ്ഥാ​പി​ച്ച കെ​ണി കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങി. വെ​ട്ടി​ക്കു​ഴി ച​ക്കാ​ല​ക്ക​ൽ റോ​യി​യു​ടെ വീ​ടി​നു സ​മീ​പം പ​റ​മ്പി​ൽ സ്ഥാ​പി​ച്ച കെ​ണി കൂ​ട്ടി​ലാ​ണ് പു​ല​ർ​ച്ചെ പു​ലി കു​ടു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ മാ​സം റോ​യി​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന പു​ലി കോ​ഴി​ക​ളെ കൊ​ന്നു തി​ന്നി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് പു​ലി ശ​ല്യം പ​തി​വാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് കെ​ണി കൂ​ട് സ്ഥാ​പി ച്ച​ത്. ഇ​തി​നി​ട​യി​ൽ പു​ലി പ​ട്ടി​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പു​ലി​യെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Related posts

Leave a Comment