സി.സി.സോമൻ കോട്ടയം: പ്രകൃതി ദുരന്തത്തിൽ പ്രമാണങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക ആയത് പുന:സൃഷ്ടിച്ചു നല്കുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ക്യാന്പ് സംഘടിപ്പിക്കുവാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം നല്കി. ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാലവർഷക്കെടുതിയിൽ വീട് തകർന്നവർക്ക് അതേ സ്ഥലത്ത് വീട് പുനർനിർമിക്കുന്നതിന് തദേശ സ്ഥാപനം ഒരു ദിവസത്തിനുള്ളിൽ അനുമതി നല്കണമെന്നും ഉത്തരവിൽ പറയുന്നു. വർഷക്കെടുതിയിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് രണ്ടു ലക്ഷം രൂപയായിരുന്നത് നാലു ലക്ഷമാക്കി വർധിപ്പിക്കുകയും ചെയ്തു. വീട് പൂർണമായി തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്തവർക്കാണ് ഈ ആനൂകൂല്യം. വീട് പുനർനിർമിക്കും എന്ന വ്യവസ്ഥ പ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമായാണ് സഹായം അനുവദിക്കുന്നത്. ഭാഗിക നാശനഷ്ടത്തിന്റെ നിരക്ക് കണക്കാക്കുന്നതിന് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി, റവന്യുവകുപ്പ്…
Read MoreCategory: Kottayam
ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം! അഞ്ചംഗ സംഘം പിടിയിൽ; സംഘത്തില് മാവേലിക്കര സ്വദേശിനിയായ പത്തൊൻപതുകാരിയും ഭർത്താവും
ചങ്ങനാശേരി: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളും കുരിശടികളും തകർത്തും വ്യാപാരസ്ഥാപനങ്ങളുടെ പൂട്ടുപൊളിച്ചും മോഷണം നടത്തുന്ന യുവതിയും ഭർത്താവും ഉൾപ്പെടെ അഞ്ചംഗ സംഘം ചങ്ങനാശേരി പോലീസ് കസ്റ്റഡിയിൽ. മാവേലിക്കര സ്വദേശിനിയായ പത്തൊൻപതുകാരിയും ഭർത്താവും ഇയാളുടെ രണ്ടു സഹോദരങ്ങളും ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്. ബൈക്ക് മോഷണംപോയതു സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിലെ പ്രതികളായ ഇവർ കുടുങ്ങിയത്. മാവേലിക്കരയിലെ ഇവരുടെ വീട്ടിൽനിന്ന് വലിയ കാണിക്കവഞ്ചികൾ, നേർച്ചപ്പെട്ടികൾ ഇവ മുറിക്കാനുപയോഗിക്കുന്ന ഗ്യാസ് കട്ടറുകൾ എന്നിവ പോലീസ് കണ്ടെടുത്തു. ചങ്ങനാശേരിയിലെ സ്വർണക്കട, ടെക്സ്റ്റൈൽസ് ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയത് ഇവരാണെന്നു പോലീസ് സംശയിക്കുന്നു. പ്രതികളെ ചോദ്യംചെയ്തുവരികയാണ്.
Read Moreകെവിന്റേതു മുങ്ങിമരണമെന്ന് രാസപരിശോധനാഫലം; തുടര് പരിശോധനകളുടെ ഭാഗമായി വിദഗ്ധ ഡോക്ടര്മാരുടെ സംഘം നാളെ ചാലിയേക്കര തോട് സന്ദര്ശിക്കും
കോട്ടയം: കെവിന്റേതു മുങ്ങിമരണമാണെന്നു തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്നുള്ള രാസപരിശോധനാ ഫലം പോലീസിനു ലഭിച്ചു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലെ വെള്ളത്തിലും കെവിന്റെ മജ്ജയിലെ വെള്ളത്തിലും ഒരേ തരത്തിലുള്ള സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ മേയ് 27നു പുലർച്ചെയാണു കെവിനെ മാന്നാനത്തുനിന്നു തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്നു പുനലൂർ ചാലിയേക്കര പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെവിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, തുടർ പരിശോധനകളുടെ ഭാഗമായി വിദഗ്ധ ഡോക്ടർമാരുടെ സംഘം നാളെ ചാലിയേക്കര തോട് സന്ദർശിക്കും. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണു സ്ഥലം സന്ദർശിക്കുന്നതും തുടർന്നു വിശദമായ റിപ്പോർട്ട് തയാറാക്കുന്നതും.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മഴ നനയാതെ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോകാനുള്ള സംവിധാനമില്ല; മഴമൂലം മൃതദേഹവുമായി കാത്തുനിൽക്കേണ്ടിവന്നത് ആറ് മണിക്കൂറിലേറെ
ഗാന്ധിനഗർ: മഴ ശക്തമായാൽ കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോകരുതെന്നാണ് മുന്നറിയിപ്പ്. കാരണം മൃതദേഹം മഴയത്ത് നനയും. ആശുപത്രി വാർഡിൽനിന്ന് മോർച്ചറിയിലേക്ക് മഴ നനയാതെ മൃതദേഹം കൊണ്ടുപോകാനുള്ള സംവിധാനമില്ല. മഴ പെയ്താൽ മൃതദേഹം യഥാസമയം മോർച്ചറിയിൽ വയ്ക്കുവാൻ കഴിയാതെ ബന്ധുക്കളും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ആറ് മൃതദേഹങ്ങളാണ് മോർച്ചറിയിൽ വയ്ക്കുവാൻ കഴിയാതെ മണിക്കൂറുകളോളം മൃതദേഹവുമായി കാത്ത് നിൽക്കേണ്ടി വന്നത്മഴ പെയ്താൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മൃതദേഹമെത്തിക്കുന്നത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ്.് ഉന്നതരുടെ ആണെങ്കിലും താണവരുടെ ആണെങ്കിലും മൃതദേഹത്തെ എല്ലാവരും ബഹുമാനത്തോടെയാണ് കാണുന്നത്. പക്ഷേ ഇവിടെ മഴ നനയാതിരിക്കാൻ മൃതദേഹം പ്ലാസ്റ്റിക് കവർ ഇട്ട് മൂടേണ്ട ഗതികേടിലാണ്. വാർഡുകളിലും അത്യാഹിത വിഭാഗത്തിലും അപകട മരണങ്ങളോ ആത്മഹത്യാ മരണങ്ങളോ ഉണ്ടായാൽ മൃതദേഹം നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണം. ഇതിനായി ഇവിടങ്ങളിൽ നിന്ന് മൃതദേഹവുമായി…
Read Moreകെവിൻ വധക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സാംബവ മഹാസഭാ മാർച്ച്
കോട്ടയം: കെവിൻ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാംബവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ഗാന്ധിസ്ക്വയറിൽ ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ.വാസപ്പൻ അധ്യക്ഷത വഹിച്ചു. മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി ഉദ്ഘാടനം ചെയ്തു. കെവിന്റെ ദുരഭിമാനക്കൊല ജാതി വിവേചനത്തിന്റെ തീക്ഷ്ണത മൂലം സംഭവിച്ചതാണെന്നും പോലീസിന്റെ ഗുരുതര വീഴ്ചയും രാഷ്ട്രീയ ഇടപെടലും എറെ സങ്കീർണമാക്കിയ കേസ് സിബിഐ അന്വേഷണത്തിലൂടെ മാത്രമേ നീതിയുക്തമായി പൂർത്തിയാക്കാൻ കഴിയുകയുള്ളുവെന്നും രാമചന്ദ്രൻ മുല്ലശേരി പറഞ്ഞു. കോട്ടയം ജില്ലാ സെക്രട്ടറി ടി.പി.കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എ.രാമചന്ദ്രൻ, മോഹൻദാസ്, സന്തോഷ്, കുട്ടപ്പൻ, സി.ജെ.തങ്കച്ചൻ, ശശിമുറ്റത്തുമാക്കിൽ, സുശീല ദേവി, ഉഷാ രാഘുൽ എന്നിവർ പ്രസംഗിച്ചു.
Read Moreആലപ്പുഴയിലെ കരാർ പണിയുടെ പേരിൽ വ്യാജ പാസ് ഉപയോഗിച്ച് മണ്ണു കടത്തിയ സംഭവം; പിന്നിൽ വൻ സംഘമെന്ന് പോലീസ്
കോട്ടയം: ആലപ്പുഴയിലെ കരാർ പണിയുടെ പേരിൽ വ്യാജ ലെറ്റർ പാഡും സീലും ഉപയോഗിച്ച് പാസ് സംഘടിപ്പിച്ച് കോട്ടയം ജില്ലയിലുടനീളം മണ്ണു കടത്തിയ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ചില ഉന്നതർ ഉൾപ്പെട്ട വൻ സംഘമാണ് ഇതിനു പിന്നിലെന്നാണ് ഇപ്പോൾ ലഭിച്ച വിവരങ്ങളിൽ നിന്ന് മനസിലാകുന്നത്. കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം നടത്തുന്ന കേസിൽ സംശയിക്കപ്പെടുന്നവരെ ഉടൻ പിടികൂടുമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന സിഐ സാജു വർഗീസ് പറഞ്ഞു. ആലപ്പുഴയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പണിക്കായി കരാറെടുത്ത കന്പനിയുടെ വ്യാജ ലെറ്റർ പാഡും സീലും ഉപയോഗിച്ചാണ് പാസ് സംഘടിപ്പിച്ചത്. പോലീസ് അന്വേഷണത്തിൽ 23 പാസുകൾ വിതരണം ചെയ്തതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽനിന്ന് വിവരം ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് വ്യാജ ലെറ്റർ പാഡും സീലും ഉണ്ടാക്കിയവരെക്കുറിച്ചുള്ള സൂചന ലഭിച്ചത്.…
Read Moreചെക്ക് പോസ്റ്റിൽ പരിശോധനയില്ല; വിഷമത്സ്യവും മായംകലർന്ന പാലും കേരളത്തിലേക്ക്; പ്രധാന വിപണനകേന്ദ്രം തമിഴ്നാട്ടിലെ തൂത്തുക്കുടി
കുമളി: സംസ്ഥാനത്ത് ഭക്ഷ്യ പരിശോധന കർശനമാക്കിയപ്പോൾ കുമളി, കന്പംമെട്ട് ചെക്ക് പോസ്റ്റുകൾ വഴി വിഷം കലർന്ന ലോഡുകണക്കിന് മത്സ്യം കേരളത്തിലേക്ക് കടത്തുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുമാണ് ശീതീകരണ സംവിധാനമുളള കൂറ്റൻ ലോറികളിൽ കുമളിവഴി മീൻ എത്തിക്കുന്നത്. ചെറിയ വാഹനങ്ങളിലും എത്തിക്കുന്നുണ്ട്. കുമളി, കന്പംമെട്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന ഇല്ലാത്തതാണ് ഇതുവഴിയുള്ള കടത്ത് വർധിക്കാൻ കാരണം. തമിഴ്നാട്ടിലെ തൂത്തുക്കുടിയാണ് പ്രധാന വിപണനകേന്ദ്രം. തൂത്തുക്കുടിയിൽനിന്നുള്ള ലോഡുകൾ പുലർച്ചെതന്നെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലെത്തും. ഹൈറേഞ്ചിൽ വിറ്റഴിക്കപ്പെടുന്നത് തൂത്തുക്കുടി മത്സ്യമാണ്. അമോണിയം, ഫോർമലിൻ രാസപദാർഥങ്ങൾ ചേർത്ത മത്സ്യം കാഴ്ചക്ക് നല്ലതാണെങ്കിലും രുചി തീർത്തുമില്ല. ഗുണനിലവാരമില്ലാത്ത പാലും കുപ്പിവെള്ളവും കുമളി, കന്പംമെട്ടുവഴി കടത്തുന്നുണ്ട്. രാസപദാർഥങ്ങൾ ചേർത്ത പാൽ പലതവണ ചെക്ക് പോസ്റ്റുകളിൽ പിടികൂടിയെങ്കിലും സ്ഥിരമായ പരിശോധനാ സംവിധാനം ഉണ്ടായിട്ടില്ല. തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന കുപ്പിവെള്ളങ്ങളിൽ കോളിഫാം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഇത്തരം കുപ്പിവെള്ളം…
Read Moreകുന്നത്തുകളത്തിൽ തട്ടിപ്പ്; പോലീസിനും പണി കിട്ടി; ജില്ലയിലെ കടകളിലും വീടുകളിലും, പോലീസ് സ്റ്റേഷനിലെ പരാതി സ്വീകരിക്കാനുമായി പതിനഞ്ചോളം പേരാണ് ഡ്യൂട്ടിയിൽ
കോട്ടയം: കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനത്തിലെ സാന്പത്തിക തട്ടിപ്പ് കേസിൽ പോലീസിനും പണി കിട്ടി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പതിനഞ്ചോളം പോലീസുകാർ ഇപ്പോൾ കുന്നത്തുകളത്തിൽ കേസിന്റെ ഡ്യൂട്ടിയിലാണ്. കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപാനങ്ങളുടെ നാല് കടകളിൽ ഇപ്പോൾ പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ജംഗ്ഷനിലെ കുന്നത്തുകളത്തിൽ ജ്വല്ലറി, ബേക്കർ ജംഗ്ഷൻ, കോഴിച്ചന്ത എന്നിവിടങ്ങളിലെ ചിട്ടി സ്ഥാപനങ്ങൾ, സ്ഥാപന ഉടമ വിശ്വനാഥന്റെ വീട് എന്നിവിടങ്ങളിലാണ ്പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് സ്റ്റേഷനിലെ ഓരോ പോലീസുകാരും എആർ ക്യാന്പിൽ നിന്നുള്ള പോലീസുകാരുംപിക്കറ്റ് ഡ്യൂട്ടിയിലുള്ളത്. രാത്രിയിലും പകലുമായി എട്ടു പോലീസുകാർ വെസ്റ്റ് സ്റ്റേഷനിൽ നിന്നുള്ളവരാണ്. ബാക്കി എആർ ക്യാന്പിൽ നിന്നു വരും. ഇതിനു പുറമെ പരാതിക്കാർ ഇപ്പോൾ മൂവായിരമാകുന്നു. സ്റ്റേഷനിൽ എല്ലാ ദിവസവും പരാതിക്കാരുടെ ബഹളമാണ്. പരാതി സ്വീകരിക്കാനും അവരുടെ മൊഴി രേഖപ്പെടുത്താനും പോലീസുകാർ വേണം. കേസ് അന്വേഷിക്കുന്ന സംഘത്തിലും വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരുണ്ട്.…
Read Moreവൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന്
കടുത്തുരുത്തി: ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. കോട്ടയം-എറണാകുളം മെയിൻ റോഡിൽ മറ്റു റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ചു ബസ് സ്റ്റോപ്പിനോട് ഏറ്റവും അടുത്തുള്ള ആദർശ് സ്റ്റേഷനാണിത്. ദിവസവും 50 ഓളം ട്രെയിനുകൾ ഇതുവഴി കടന്നു പോകുന്നുണ്ട്. തിരുവനന്തപുരം-ഡൽഹി സർവീസായ കേരളാ എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പുണ്ടെങ്കിലും കേരളത്തിനകത്ത് സർവീസ് നടത്തുന്ന വഞ്ചിനാട്, വേണാട്, മലബാർ എക്സ്പ്രസുകൾ ഇവിടെ നിർത്തുന്നില്ല. വിരലിലെണ്ണാവുന്ന ട്രെയിനുകളെ ഇവിടെ നിർത്തുന്നുള്ളു. ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകളിൽ എത്തുന്നവർക്ക് കോട്ടയത്തോ എറണാകുളത്തോ ഇറങ്ങി ബസ് കയറി വീടുകളിൽ എത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏതുസമയവും ടാക്സി സൗകര്യങ്ങളുമുള്ള റെയിൽവേ സ്റ്റേഷനാണ് വൈക്കം റോഡ്. ആറ് മാസം മുന്പാണ് 15 കോടി രൂപ മുടക്കി സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയത്. മധ്യ-തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയിട്ടുള്ളവർക്ക് ഇവിടെ സ്റ്റോപ്പ്…
Read Moreപിന്നീട് എങ്ങോട്ടു പോയി… കോട്ടയം നഗരത്തിൽനിന്ന് ജെസിബി കാണാതായിട്ട് രണ്ടുമാസം; ഇരുട്ടിൽ തപ്പി പോലീസ്; കോയമ്പത്തൂർ വരെയെത്തിയതായി സിസിടിവി ദൃശ്യങ്ങൾ പോലീസിന്
കോട്ടയം: കോട്ടയം ടൗണിൽ നിന്ന് ഒരു ജെസിബി കാണാതായിട്ട് രണ്ടുമാസം കഴിഞ്ഞു. ഇതുവരെ ജെസിബി ആരാണ് തട്ടിയെടുത്തതെന്ന് കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ഏപ്രിൽ 21നാണ് കോട്ടയം ടൗണിലെ ബേക്കർ ജംഗ്ഷനിൽനിന്നും ജെസിബി തട്ടിയെടുത്തത്. കെഎസ്ടിപി റോഡ് പണിക്കായി കൊണ്ടുവന്ന ശ്രീധന്യ കണ്സ്ട്രക്ഷന്റെ ഉടമസ്ഥതയിലുള്ളതാണ് ജെസിബി. പരാതി ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കോയന്പത്തൂർ വരെയെത്തി. കോയന്പത്തൂരിൽ ജെസിബി കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് എങ്ങോട്ടു പോയി എന്നു കണ്ടെത്താനായില്ല. പോലീസ് സംഘം ഏതാനും ദിവസം തമിഴ്നാട്ടിൽ പലയിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ജെസിബി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബേക്കർ ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിനു ജെസിബി ഓടിച്ചുപോകുന്നതു കണ്ടെത്താൻ കഴിഞ്ഞു. പകൽ പണിക്ക് ശേഷം രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ജെസിബിയാണ് കാണാതായത്. കോട്ടയം നഗരത്തിലെ കെഎസ്ടിപിയുടെ…
Read More