മുണ്ടക്കയം: നാടൻ സാധനങ്ങൾ ന്യായവിലയ്ക്ക് നാട്ടുകാർക്ക് എത്തിക്കുകയെന്ന ദൗത്യവുമായി നാട്ടു ചന്ത മുണ്ടക്കയത്ത് ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ ദേശീയപാത 183ന്റെ ഓരത്ത് മുണ്ടക്കയത്തെ കല്ലേപാലം ജംഗ്ഷനിൽ മുക്കാടൻ – കൂലിപറന്പിൽ എന്നീ വ്യാപാര സമുച്ചയങ്ങളുടേയും നായനാർ ഭവന്റെയും ( സി പി ഐ എം മുണ്ടക്കയംലോക്കൽ കമ്മിറ്റി ഓഫീസ്) മുന്നിലായിട്ടാണ് നാട്ടു ചന്ത പ്രവർത്തിക്കുക. മുണ്ടക്കയം ഫാർമേഴ്സ് ക്ലബാണ് ഇതിന്റെ സംഘാടകർ. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് നാൽപ്പതു വർഷം മുന്പ് പ്രവർത്തനം നിലച്ചുപോയ പുത്തൻചന്തയുടെ ഓർമകൾ അഴവിറക്കി പഴമകൾ നിലനിർത്തിയാണ് പുതുതായി നാട്ടുചന്ത ആരംഭിക്കുന്നത്. ജൈവ പച്ചക്കറി, മായം കലരാത്ത ആറ്റുമീൻ, കായൽ മൽസ്യം, ചട്ടിയിൽ പാചകം ചെയ്ത ഫ്രഷ് മീൻ കറി, മറയൂർ ശർക്കര, മാർത്താണ്ഡം കരിപ്പെട്ടി, നാടൻ കോഴി, ചക്കിലാട്ടിയ വെളിച്ചെണ്ണ, മായം കലരാത്ത മുളക്…
Read MoreCategory: Kottayam
കാണാതായ യുവാവിന്റെ മൃതദേഹം റബർത്തോട്ടത്തിൽ ; ഓലിയോട് ചേർന്ന് മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം; കാണാതായ ദിവസത്തെക്കുറിച്ച് ബോബിയുടെ ഭാര്യ പറയുന്നതിങ്ങനെ…
തൊടുപുഴ: കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ റബർ തോട്ടത്തിൽ കണ്ടെത്തി. കഴിഞ്ഞ 20 മുതൽ കാണാതായ കോടിക്കുളം കോട്ട റോഡിൽ പുത്തൻപുരയ്ക്കൽ രാജന്റെ മകൻ ബോബി രാജി (38)ന്റെ മൃതദേഹമാണ് കപ്പിലാംചുവടിലെ സ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ റബർ തോട്ടത്തിൽ എത്തിയ ഉടമയാണ് മൃതദേഹം കാണുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബോബിയെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് കാളിയാർ എസ്ഐ രമേഷ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. സമീപത്തെ ഓലിയോട് ചേർന്ന് മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. . ശരീരത്ത് മുറിവുകളോ ചതവുകളോ ഏറ്റതായി പ്രാഥമീക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് അയച്ചു. കഴിഞ്ഞ 22ന് ആണ് കാളിയാർ പോലീസിൽ ഇയാളെ…
Read Moreഒരു കോടി രൂപയുടെ ഫണ്ട് നഷ്ടപ്പെടുത്തി; കോട്ടയം നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോട്ടയം: നഗരസഭയ്ക്ക് കിട്ടേണ്ട ഒരു കോടി രൂപയുടെ ഫണ്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ട സംഭവത്തിൽ കോട്ടയം നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. അക്കൗണ്ട് സെക്ഷനിലെ ചീഫ് ക്കൗണ്ടന്റ് , സെക്ഷൻ ക്ലാർക്ക് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്. ഒരൂ മാസം മുൻപ് നടന്ന കൗണ്സിൽ യോഗത്തിലാണ് ഫണ്ട് നഷ്ടപ്പെട്ട വിവരം പുറത്തു വന്നത്. യഥാ സമയം വിവരം ട്രഷറിയിൽ അറിയിച്ച് ഫണ്ട് ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു പരാതി. ഒട്ടേറെ വാദപ്രതിവാദങ്ങൾക്കു ശേഷം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്യുന്നതായി കൗണ്സിൽ യോഗത്തിൽ ചെയർപേഴ്സണ് അറിയിച്ചിരുന്നു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കി അവരുടെ മറുപടി ലഭിച്ച ശേഷം തൃപ്തികരമല്ല എന്നു കണ്ടതിനെ തുടർന്നാണ് ഇക്കഴിഞ്ഞ 20നാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഇതോടൊപ്പം സംഭവത്തെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണവും നടന്നു വരികയാണ്.
Read Moreകുന്നത്തുകളത്തിൽ സാമ്പത്തിക തട്ടിപ്പ് ; ഉടമയെയും ഭാര്യയെയും കണ്ടെത്താനായില്ല; കേസ് അന്വേഷണം ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന്
കോട്ടയം: കുന്നത്തുകളത്തിൽ സാന്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം തുടരുകയാണെന്നും ഉടമയും ഭാര്യയും എവിടെയെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്നും കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന സിഐ നിർമൽ ബോസ് വ്യക്തമാക്കി. അതേ സമയം വൈകാതെ അറസ്റ്റുണ്ടാവുമെന്നും അദേഹം പറയുന്നു. ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ഒളിവിലായ കുന്നത്തുകളത്തിൽ ഉടമ വിശ്വനാഥൻ, ഭാര്യ രമണി, മക്കളായ ജീത്തു, നീതു, മരുമക്കളായ ഡോ. സുനിൽ ബാബു, ഡോ. ജയചന്ദ്രൻ എന്നിവർക്കായി പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.വിശ്വനാഥൻ നല്കിയ മൂൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി. ഇതിനിടെ പോലീസിന് ഇവരെ അറസ്റ്റു ചെയ്യുന്നതിന് തടസമില്ല. എന്നാൽ പോലീസ് അറസ്റ്റു ചെയ്യുമോ എന്നാണ് കണ്ടറിയേണ്ടത്. പാപ്പർ ഹർജിയിൽ തീർപ്പാകുന്നതു വരെ സ്വന്തം വീട്ടിൽ താമസിക്കാൻ അനുമതി തേടിയിരുന്നത് കോടതി അനുവദിച്ചെങ്കിലും ജീവനു ഭീഷണി ഭയന്ന് ഇതുവരെ വീട്ടിലെത്തിയിട്ടില്ല. പോലീസ് സംരക്ഷണം…
Read Moreസംസ്ഥാന വ്യാപകമായി ജൂലൈ നാലു മുതൽ ഓട്ടോ ടാക്സി പണിമുടക്ക്; 20 മുതൽ ലോറി പണിമുടക്ക്
കോട്ടയം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഓട്ടോ ,ടാക്സി തൊഴിലാളികൾ ജൂലൈ നാല് മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ഓട്ടോ ടാക്സി നിരക്കുകൾ പുനർനിർണയം ചെയ്യുക, ലീഗൽ മൊട്രോളജിയുടെ കൊള്ള അവസാനിപ്പിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, കള്ളടാക്സികളും, അനധികൃത ഓട്ടോറിക്ഷകളും ഒഴിവാക്കുക, ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന്റെ വിജയത്തിനായി സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്തട്രേഡ് യൂണിയൻ കണ്വൻഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. എ.വി. റസൽ , എം ജി ശേഖരൻ , സാബുപുതുപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. അതേ സമയം ജൂലൈ 20 മുതൽ ലോറി പണിമുടക്കു നടത്താൻ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോണ്ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിലാണ് ലോറി…
Read Moreസിപിഎം-ബിജെപി സംഘർഷം തുടർക്കഥയാകുന്നു; ചിറക്കടവിൽ നിരോധനാജ്ഞ നീട്ടി
കോട്ടയം: പൊൻകുന്നം ചിറക്കടവിൽ സിപിഎം-ബിജെപി രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് നിരോധനാജ്ഞ വീണ്ടും നീട്ടി. ഇത് മൂന്നാം തവണയാണ് ഇവിടെ നിരോധനാജ്ഞ നീട്ടുന്നത്. കഴിഞ്ഞ ദിവസം നിരോധനാജ്ഞ നിലനിൽക്കെ വീണ്ടും സംഘർഷമുണ്ടായിരുന്നു. ഇതോടെയാണ് ജില്ലാ ഭരണകൂടം നടപടികൾ കൂടുതൽ കർക്കശമാക്കിയത്. 14 ദിവസത്തേക്കാണ് ചിറക്കടവ് പഞ്ചായത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പോലീസ് 24 മണിക്കൂർ പട്രോളിംഗ് നടത്തുന്നുണ്ട്. പൊൻകുന്നത്തും ചിറക്കടവിലും തെക്കേത്തുകവലയിലുമടക്കം സംഘർഷ സാധ്യതയുള്ള മേഖലകളിൽ പോലീസ് കാര്യമായ സുരക്ഷയൊരുക്കാത്തതാണ് വീണ്ടും സംഘർഷമുണ്ടാകാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു.
Read Moreകുന്നത്തുകളത്തിൽ തട്ടിപ്പ്; 1650 പരാതികൾ; കിട്ടാനുള്ളത് 150 കോടി; പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ഏഴു കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു
കോട്ടയം: കുന്നത്തുകളത്തിൽ സ്വർണാഭരണ- ചിട്ടിഫണ്ട് സ്ഥാപനത്തിലെ സാന്പത്തിക തട്ടിപ്പ് 150 കോടി കവിഞ്ഞു. 1650 പരാതിക്കാർക്കാണ് 150 കോടി രൂപ കിട്ടാനുള്ളത്. ഇനിയും നൂറുകണക്കിന് ആളുകൾ പരാതി നല്കാനുണ്ടെന്നാണ് സൂചന. അടുത്ത ദിവസങ്ങളിലായി പരാതിക്കാർ പോലീസിനെ സമീപിക്കും. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാനുള്ള നീക്കം നടന്നു വരുന്നു. പരാതിക്കാരുടെ ബാഹുല്യവും അതോടൊപ്പം ഇടപാടുകാരിൽ നിന്നു തട്ടിയെടുത്തത് വൻതുകയാണെന്നതും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ ശ്രമിക്കുന്നത്. അതേസമയം, ഒളിവിൽ പോയ സ്ഥാപന ഉടമ കെ. വി. വിശ്വനാഥൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഒൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. കോട്ടയം വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ഇവർക്കു വേണ്ടിയുള്ള അന്വേഷണം നടത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ഏഴു കേസുകളാണു കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ കോട്ടയത്ത് യോഗം ചേർന്ന ഇടപാടുകാർ ശക്തമായ സമരത്തിനും…
Read Moreകെവിന്റെ വീട്ടിലെത്തി ബഹളംവച്ച രണ്ടുപേർ പിടിയിൽ; ചോദ്യം ചെയ്യലിൽ തങ്ങൾ വീട്ടുകാരെ സാമ്പത്തികമായി സഹായിക്കാൻ എത്തിയതെന്ന് യുവാക്കൾ; മദ്യപിച്ചെത്തിയ ഇവരെ പിന്നിട് ജാമ്യത്തിൽ വിട്ടയച്ചു
കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ വീട്ടുകാരെ സഹായിക്കാൻ രാത്രിയിൽ മദ്യപിച്ചെത്തിയവർ കേസിൽപ്പെട്ടു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് കേസ്. റാന്നി സ്വദേശികളാണ് ഇന്നലെ രാത്രിയിൽ പിടിയിലായത്. റാന്നിയിൽ ടിപ്പർ ലോറി സർവീസുള്ള യുവാവും സുഹൃത്തുമാണ് ഇന്നലെ രാത്രി പത്തരകഴിഞ്ഞപ്പോൾ കെവിന്റെ വീട്ടിലെത്തിയത്. ഈരാറ്റുപേട്ടയിൽ പോയി തിരികെ റാന്നിയിലേക്ക് മടങ്ങുന്പോഴാണ് ഇവർ കെവിന്റെ വീട് സന്ദർശിക്കാൻ എത്തിയത്. രാത്രിയിൽ വീട്ടുകാരെ ഉണർത്തി ചോദ്യങ്ങൾ ചോദിച്ചതോടെയാണ് കെവിന്റെ പിതാവ് പോലീസിൽ വിവരം അറിയിച്ചത്. ഗാന്ധിനഗർ എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പോലീസ് എത്തി രണ്ടു പേരെയും കസറ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ഇവർ കെവിന്റെ വീട്ടുകാരെ സാന്പത്തികമായി സഹായിക്കാൻ എത്തിയതാണെന്നു പറഞ്ഞത്. വീട്ടുകാർക്ക് നല്കാനായി 5000 രൂപയും ഇവരുടെ കൈവശമുണ്ടായിരുന്നു. മെഡിക്കൽ പരിശോധനയിൽ ഇവർ മദ്യലഹരിയിലാണെന്ന് വ്യക്തമായതോടെ ഇരുവർക്കുമെതിരേ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. മദ്യലഹരിയിൽ കാർ ഓടിച്ചതിനും മദ്യപിച്ച് ബഹളമുണ്ടാക്കിയതിനുമാണ് കേസ്.
Read Moreസ്വർണത്തിനു പകരം വ്യാജ ആഭരണങ്ങൾ വെച്ച് ഒന്നരകോടിയോളം തട്ടിയ ജീവനക്കാരി അറസ്റ്റിൽ; എരുമേലിയിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നടന്ന തട്ടിപ്പിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെയൊക്കെ…
എരുമേലി : മുളമൂട്ടിൽ ഫിനാൻസ് ശാഖയിൽനിന്ന് അഞ്ചു കിലോയോളം സ്വർണം രേഖകളിൽ തിരിമറി നടത്തി കവർന്ന കേസിൽ മുഖ്യ പ്രതി പോലീസിൽ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രതിയെ തട്ടിപ്പിന് സഹായിച്ച രണ്ടു യുവാക്കൾ കൂടി ഉടനെ അറസ്റ്റിലാകുമെന്നു സൂചനയുണ്ട്. ഡിവൈഎഫ്ഐ എരുമേലി മേഖലാ സെക്രട്ടറി അലങ്കാരത്ത് അജിയുടെ ഭാര്യ ജെസ്ന (30) ആണ് കീഴടങ്ങിയത്. ജെസ്നയുടെ സഹോദരനെ സ്റ്റേഷനിൽ വരുത്തി പോലീസ് ചോദ്യം ചെയ്തതോടെയാണ് ജെസ്ന കീഴടങ്ങിയത്.സ്വർണം വിൽക്കാൻ സഹായിച്ച കനകപ്പലം സ്വദേശികളായ യുവാക്കൾ ആണ് കേസിലെ മറ്റ് പ്രതികൾ. ജെസ്ന മുഖേനെ ഇവർ ലക്ഷങ്ങൾ സ്വന്തമാക്കിയതായി പറയുന്നു. മുളമൂട്ടിൽ ഫിനാൻസ് ശാഖയിൽ കാഷ്യർ കം ഓഫീസ് അസിസ്റ്റന്റ് ആയി എട്ടു വർഷമായി ജോലി ചെയ്യുകയായിരുന്നു ജെസ്ന. തട്ടിപ്പ് ആരംഭിച്ചിട്ട് രണ്ടു വർഷമായി. ജെസ്ന ഉൾപ്പടെ ജീവനക്കാർക്ക് സ്ഥാപനം തുച്ഛമായ…
Read Moreകുട്ടികളുടെ ജീവൻ വച്ച് പന്താടി ജീവനക്കാർ; വൈദ്യുതി നിലച്ചാൽ തീവ്രപരിചരണ വിഭാഗം അടക്കം നിശ്ചലം; എല്ലാ മേഖലകളിലും വൈദ്യുതി ലഭിക്കുന്ന ജനറേറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെ അധികൃതർ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ നടക്കുന്നത് തീക്കളിയാണ്. കുട്ടികളുടെ ജീവൻ വച്ച് പന്താടുന്ന അവസ്ഥ. വൈദ്യുതി നിലച്ചാൽ തീവ്രപരിചരണ വിഭാഗം അടക്കം നിശ്ചലം. അതേ സമയം കൂടുതൽ മേഖലകളിൽ വൈദ്യുതി ലഭിക്കുന്ന ജനറേറ്റർ ഉണ്ടായിട്ടും അത് പ്രവർത്തിപ്പിക്കാതെ കുട്ടികളുടെ ജീവൻ വച്ചാണ് ആശുപത്രി അധികൃതരുടെ കളി. കുട്ടികളുടെ ആശുപത്രിയിൽ വൈദ്യുതി പോകുന്ന സമയത്ത് ഏർപ്പെടുത്തുന്ന പകരം സംവിധാനം അപര്യാപ്തമായതിനാൽ നവജാത ശിശുക്കൾക്കും പീഡിയാട്രിക് സർജറി കഴിഞ്ഞ് കിടത്തുന്ന തീവ്രപരിചരണ വിഭാഗത്തിലെ കുട്ടികൾക്കും ഗുരുതരമായ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു. ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലയ്ക്കുന്പോഴോ വോൾട്ടേജ് ക്ഷാമം ഉണ്ടാകുന്പോഴോ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ശസ്ത്രക്രിയ തിയറ്റർ, തീവ്രപരിചരണ വിഭാഗങ്ങൾ എന്നിവിടങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കേണ്ടത്. എന്നാൽ വേണ്ടത്ര പവർ ഉള്ള ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നു എന്നാണ് പരാതി. തീവ്രപരിചരണ വിഭാഗത്തിൽ മുഴുവൻ സമയവും വൈദ്യുതി…
Read More