കോട്ടയം: ടയർ ക്ഷാമത്തെത്തുടർന്ന് വിവിധ ഡിപ്പോകളിലായി 42 കെഎസ്ആർടിസി ബസുകൾ ഓട്ടം നിർത്തി. കോട്ടയം ഡിപ്പോയിലെ 110 ബസുകളിൽ 25 എണ്ണം ഓടുന്നില്ല. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ റദ്ദാക്കിയതോടെ കളക്ഷനിൽ ശരാശരി പത്തു ലക്ഷം രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഈ മാസം ജില്ലയിൽ മാത്രം മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കുടിശിക നൽകാത്തതിനാൽ ടയർ കന്പനികൾ ഒന്നടങ്കം ടയർ നൽകാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അടുത്തയാഴ്ച വരെ ടയർക്ഷാമം തുടരുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കുമളി ഡിപ്പോയിൽ 12 ബസുകൾ റദ്ദാക്കിയിട്ടുണ്ട്. കോട്ടയം- കുമളി, കോട്ടയം- കട്ടപ്പന റൂട്ടിലാണ് ഏറ്റവും പ്രതിസന്ധിയുണ്ടായത്. സ്പെയർ പാർട്സിനും എല്ലാ ഡിപ്പോകളിലും ക്ഷാമമുണ്ട്. ഇരുപതിനായിരം രൂപ കളക്ഷനുള്ള മലബാർ, തിരുവനന്തപുരം സർവീസുകളും മുടങ്ങിയതിൽപ്പെടുന്നു. എൻട്രൻസ് പരീക്ഷകൾക്കും വിവിധ ടെസ്റ്റുകൾക്കും പോകുന്നവരാണ് ബസ് ക്ഷാമത്തിൽ കൂടുതൽ വലയുന്നത്.
Read MoreCategory: Kottayam
ഇങ്ങനെയൊക്കെ ചെയ്യാമോ? തട്ടിപ്പിനു തക്കം പാർത്ത് കുമരകത്തും ചിലർ! അമേരിക്കൻ മലയാളി കുടുംബത്തിന് ധനനഷ്ടവും മാനഹാനിയും
കുമരകം: പിടിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമായ താമരക്കോഴിക്കായി പണം നൽകിയ അമേരിക്കൻ മലയാളി കുടുംബത്തിന് ധനനഷ്ടവും മാനഹാനിയും. കുമരകം സന്ദർശിക്കാൻ മുണ്ടക്കയത്തു നിന്നും എത്തിയ അമേരിക്കൻ പ്രവാസി കുടുംബമാണ് വഞ്ചിതരായത്. ഇന്നലെ ഉച്ചയ്ക്ക് കുമരകത്തേയ്ക്കുള്ള യാത്രാമധ്യേ റോഡരികിലുള്ള ഭക്ഷണശാലയിൽ നിന്നും താറാവിറച്ചിയുടെ രുചി ആസ്വദിച്ചതാണ് പണനഷ്ടത്തിനും മാനഹാനിക്കും ഇടയാക്കിയത്. താറാവിറച്ചി ഏറെ ഇഷ്ടപ്പെട്ട കുടുംബനാഥൻ താറാവിനെ ലഭിക്കുമോ എന്ന് ആരാഞ്ഞു ഈ സമയത്താണ് സമീപത്തെ കൊയ്ത്തു കഴിഞ്ഞ പാടത്ത് താമരക്കോഴി മുങ്ങിക്കുളിക്കുന്നത് കണ്ടത്. ചെറിയ താറാവിനോടു സദൃശ്യമുള്ള താമരക്കോഴിയെ ലഭിക്കുമോ എന്നായി ഗൃഹനാഥന്റെ അടുത്ത ചോദ്യം. ഇതു കേട്ട രസികനായ നാട്ടുകാരൻ സമീപത്തെ വീട്ടുകാരാണ് താമരക്കോഴിയെ വളർത്തുന്നതെന്നും വാങ്ങി തരാമെന്നും പറഞ്ഞുവത്രേ. വില നൽകാനായി ആയിരം രൂപയും വാങ്ങി സ്ഥലം വിട്ടു. ഇയാൾ താമരക്കോഴിയുമായി മടങ്ങിവരുന്നതും കാത്തു ഏറെ നേരം നിന്നെങ്കിലും പണം വാങ്ങിയയാൾ തിരികെ എത്തിയില്ല. തുടർന്ന്…
Read Moreഇടിമിന്നൽ ഭീതിയിൽ ഇടുക്കി! അപകടകരമായ മിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ്; മുൻ കരുതലുകൾ സ്വീകരിക്കാം…
തൊടുപുഴ: ജില്ലയിൽ അപകടകരമായ രീതിയിൽ ശക്തമായ ഇടിമിന്നൽ സാധ്യതയാണുള്ളതെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്. തൊടുപുഴ, ദേവികുളം, ഉടുന്പൻചോല, പീരുമേട് താലൂക്കുകളിലാണ് വേനൽ മഴയോടൊപ്പം ഇടിമുഴക്കവും മിന്നലും ഉണ്ടാകാൻ സാധ്യതയെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകിയത്. വേനൽ മഴയോടൊപ്പം എത്തുന്ന ഇടിമിന്നൽ അതീവ പ്രഹര ശേഷിയുള്ളതായിരിക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അതിനാൽ മിന്നലിൽ നിന്നും രക്ഷ നേടാനുള്ള മുൻ കരുതൽ സ്വീകരിക്കണമെന്നും ഇവർ വ്യക്തമാക്കി. ഉച്ചക്കു ശേഷം വരുന്ന വേനൽ മഴയോടൊപ്പമാണ് ശക്തമായ മിന്നലുണ്ടാകുന്നത്. മഴയ്ക്കു മുന്നോടിയായാണ് ശക്തമായ മുഴക്കവും മിന്നലും അനുഭവപ്പെടുന്നത്. മലയോര മേഖലകളിലും തുറസായ പ്രദേശങ്ങളിലുമാണ് മിന്നലേൽക്കാനുള്ള സാധ്യതയേറുന്നത്. സാധാരണ തുലാമഴയ്ക്കൊപ്പമാണ് ശക്തമായ ഇടിമിന്നൽ ഉണ്ടാകുന്നത്. ഈ സമയം വേനൽ മഴയ്ക്കൊപ്പം ഇടമിന്നൽ പതിവുള്ളതല്ല. എന്നാൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ് ഇപ്പോൾ ശക്തമായ മിന്നലുണ്ടാകുന്നത്. എല്ലാ വർഷവും ഇടിമിന്നലേറ്റ് മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും…
Read Moreഅധ്യാപികയും നഴ്സും ഒന്നിച്ചപ്പോൾ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി
വൈക്കം: വീടിനോട് ചേർന്നുള്ള ഒരേക്കർ പുരയിടത്തിൽ ജൈവരീതിയിൽ പച്ചക്കറി കൃഷി നടത്തിയ അധ്യാപികയുടെയും ബന്ധുവായ നഴ്സിന്റെയും കൃഷിയിലെ വിജയം സമൂഹത്തിനാകെ പ്രചോദനമാകുന്നു. അയ്യർകുളങ്ങര യുപി സ്കൂളിലെ അധ്യാപിക സൂസൻ സണ്ണി, സഹോദൻ വൈക്കംതുരുത്തിക്കര ബിനോയിയുടെ ഭാര്യ ജിനി ബിനോയി എന്നിവരാണ് ജൈവകൃഷിയിൽ നൂറുമേനി വിളയിച്ചത്. വീടിനു സമീപത്ത് 60, 40 സെന്റുകളിലായുള്ള രണ്ടു പുരയിടങ്ങളിലാണിവർ കൃഷി ചെയ്തത്. ചീര, വഴുതന, പയർ, പാവയ്ക്ക, പടവലം, മത്തൻ, ചുരയക്ക, മഞ്ഞൾ, ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയവയും വിവിധ ഇനം വാഴകളും ഇവർ കൃഷി ചെയ്തു മികച്ച വിളവ് നേടി. ജൈവകാർഷിക ഉൽപ്പന്നങ്ങൾ കൃഷിയിടത്തിൽ ആവശ്യപ്പെട്ടെത്തുന്നവർക്ക് വിറ്റതിനുശേഷം ബാക്കിയുള്ളവ വൈക്കം കൃഷിഭവന്റെ ഇക്കോ ഷോപ്പിലാണു വിൽക്കുന്നത്. വീട്ടിലെ തൊടിയിൽ മികച്ച കൃഷി നടത്തിയതിന്റെ ആത്മവിശ്വാസത്തിൽ സൂസൻ അയ്യർകുളങ്ങര സ്കൂൾ വളപ്പിലും വിദ്യാർഥികളുമായി ചേർന്ന് കൃഷി നടത്തി. സ്കൂളിലെ കൃഷിയിടത്തിൽ…
Read Moreകുട്ടികളായാൽ ഇങ്ങനെ വേണം; ദാഹിച്ചെത്തുന്നവർക്ക് സൗജന്യമായി മോരുംവെള്ളം വിതരണം ചെയ്ത് റോസ് മേരിയും റോണിയും
തലയോലപ്പറന്പ്: പഞ്ചായത്ത് ഓഫീസിനു സമീപത്തുകൂടി വെയിലേറ്റ് തളർന്നു കടന്നു പോകുന്നവർക്ക് ദാഹജലം നൽകി സാന്ത്വനമേകാൻ വഴിയോരത്ത് മോരും വെളളമായി സഹോദരങ്ങൾ. തലയോലപ്പറന്പ് പഞ്ചായത്ത് ഓഫീസിനുസമീപം വാടക വീട്ടിൽ താമസിക്കുന്ന പുലിക്കോട്ടിൽ ജോസഫിന്റെയും ഡെയ്സിയുടേയും മക്കളായ പ്ലസ് ടു വിദ്യാർഥിനി റോസ് മേരി, റോണി എന്നിവരാണ് വഴിപോക്കരുടെ ദാഹമകറ്റുന്നത്. തലയോലപ്പറന്പ് മർച്ചന്റ് അസോസിയേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിന്റെയും വാഹന ഡ്രൈവറാണ് ജോസഫ്. അഞ്ചു വർഷം മുന്പ് വേനൽ അവധിക്കാലത്ത് വീടിനു മുന്നിലൂടെ നടന്ന് അവശരായി പോകുന്ന വയോധികരെ കണ്ടപ്പോൾ ദാഹമകറ്റാൻ വെള്ളം നൽകിയപ്പോൾ അവർക്കുണ്ടായ ആശ്വാസത്തിന്റെ കണ്തിളക്കം കണ്ടാണ് റോസ്മേരി കുടിനീർ വിതരണം ആരംഭിക്കാൻ തീരുമാനിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപ്പരനായ ജോസഫ് മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തു. തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ഉപയോഗിച്ച് അഞ്ചുവർഷമായി വേനലവധിക്കാലത്ത് ജോസഫും ഭാര്യ ഡെയ്സിയും…
Read Moreജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസ്; കുമരകത്തെ രാഷ്ട്രീയ നേതാവിനെതിരേ കൂടുതൽ പരാതികൾ
കുമരകം: ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ മുൻഎൻസിപി പ്രവർത്തകനെതിരേ കൂടുതൽ പരാതികൾ. കുമരകത്തെ സ്വകാര്യ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനായ സി.പി. ബാലസുബ്രമണ്യൻ നൽകിയ പരാതിയിലാണു പ്രതിയെ അറസ്റ്റുചെയ്തത്. കുമരകം പോലീസ് അറസ്റ്റുചെയ്ത നാല്പതിൽച്ചിറ ടോണി കുമരകത്തെ കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കേസിൽ ടോണിയുടെ ഭാര്യ അശ്വതി രണ്ടാം പ്രതിയാണ്. ഇവർക്കെതിരെ മുന്പും ആരോപണങ്ങൾ ഉയർന്നിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയ്ക്കെതിരെ നഴ്സുമാർ നടത്തിയ സമരത്തിനിടെ സാന്പത്തിക തിരിമാറി ആരോപിച്ച് ഇവരെ സമരപ്പന്തലിൽനിന്നും പുറത്താക്കിയിരുന്നു. അന്ന് ആശുപത്രിയ്ക്കെതിരെ സമരം ആരംഭിച്ചത് അശ്വതിയുടെ നേതൃത്വത്തിലായിരുന്നു. തുടർന്നു സമരത്തിന് ഐക്യദാർഢ്യവുമായി ടോണി എത്തുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ ടോണിക്കെതിരെ സി.പി. ബാലസുബ്രമണ്യൻ ജില്ലാ പോലീസ് ചീഫിനു നൽകിയ പരാതിയെ തുടർന്നാണ് കുമരകം പോലീസ് ടോണിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്. എൻസിപി…
Read Moreജെസ്ന മരിയ ജയിംസിന്റെ തിരോധാനം; അന്വേഷണത്തിനു പ്രത്യേകസംഘം; അടുത്ത ആഴ്ച ചുമതലയേറ്റെടുക്കും
കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനി ജെസ്ന മരിയ ജയിംസി(20)നെ കാണാതായ സംഭവത്തിൽ അന്വേഷണത്തിനു പ്രത്യേകസംഘം അടുത്ത ആഴ്ച ചുമതലയേറ്റെടുക്കും. അയൽസംസ്ഥാനങ്ങൾ ഉൾപ്പെടെ വിപുലമായ അന്വേഷണത്തിനാണു നിർദേശം. ബന്ധുക്കൾ, സഹപാഠികൾ, പ്രദേശവാസികൾ ഉൾപ്പെടെ സാധ്യതയുള്ള എല്ലാസാഹചര്യങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കാനും നിർദേശമുണ്ട്. ആദ്യഘട്ടത്തിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായതായിട്ടാണു പരക്കെ വിമർശനം. എരുമേലിയിൽനിന്നു ജെസ്ന എവിടെയെത്തിയെന്നു കണ്ടുപിടിക്കുന്നതിൽ പോലീസിനു വീഴ്ചയുണ്ടായെന്നു മാത്രമല്ല സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചുള്ള യാതൊരു അന്വേഷണവും നടന്നിട്ടില്ല. സിസി ടിവി കാമറ ദൃശ്യങ്ങൾ കാണാതായ ദിവസവും തൊട്ടടുത്തദിവസമോ പോലീസ് ശേഖരിച്ചില്ല. തിരോധാനത്തിനു ഒന്നരമാസം പിന്നിട്ടതിനാൽ സിസി ടിവി ദൃശ്യങ്ങളിൽനിന്നും യാതൊരു സൂചനവും ഇനി സാധ്യതയുമില്ല. കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണു പ്രത്യേകസംഘം അന്വേഷിക്കുന്നത്. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്നയെ കാണാതായതു കഴിഞ്ഞ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ലിഫ്റ്റ് തകരാറിൽ; രോഗികളെ വാർഡുകളിലേക്കുകൊണ്ടു പോകുവാൻ കഴിയാതെ ബന്ധുക്കൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ലിഫ്റ്റ് തകരാറിൽ. രോഗികളെ വാർഡുകളിലേക്കുകൊണ്ടു പോകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ രണ്ട് ലിഫ്റ്റുകളാണുള്ളത്. ഇത് രണ്ടും പ്രവർത്തനരഹിതമായി. രാവിലെ ഒന്പതിന് അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ വാർഡുകളിലേക്ക് എത്തിക്കുന്നതിന് രോഗികളുമായി വീൽചെയറിലെത്തിയപ്പോഴാണ് ലിഫ്റ്റ് തകരാറിലായ വിവരം അറിയുന്നത്. ലിഫ്റ്റ് തകരാറിലായാൽ അത്യാഹിത വിഭാഗത്തിൽനിന്നും രോഗികളെ വാർഡുകളിലേക്ക് എത്തിക്കുന്നതിനു പകരം സംവിധാനം ഈ ഭാഗത്ത് ഇല്ല. പിന്നീടു സ്ട്രെച്ചറിൽ തള്ളികൊണ്ട് സ്റ്റോർ റൂമിനുസമീപമുള്ള പ്രധാന ശസ്ത്രക്രിയ തിയേറ്ററിലേക്കുള്ള ലിഫ്റ്റ് വഴി വേണം രോഗികളെ എത്തിക്കുവാൻ. ഇത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു.
Read Moreജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ രാഷ്ട്രീയ നേതാവ് പിടിയിൽ; മകന് ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞെത്തിയ തന്റെ ശിഷ്യൻ ഇങ്ങനെ ചതിക്കുമെന്ന് വിചാരിച്ചില്ലെന്ന് അധ്യാപകൻ രാഷ്ട്രദീപികയോട്…
കുമരകം: ജോലി വാഗ്ദാനം നൽകി പലരിൽനിന്നും ലക്ഷങ്ങൾ തട്ടിച്ച കുമരകം സ്വദേശി പോലീസിന്റെ പിടിയിലായി. കുമരകം നാല്പതിൽച്ചിറ ടോണി കുമരകമാണു പോലീസിന്റെ പിടിയിലായത്. കുമരകത്തെ റിട്ടയേർഡ് അധ്യാപകനായ ബാലസുബ്രമണ്യൻ എസ്പിക്ക് നൽകിയ പരാതിയെ തുടർന്നാണ് കുമരകം പോലീസ് ടോണിയെ കസ്റ്റഡിയിലെടുത്തത്. എൻസിപി ഏറ്റുമാനൂർ ബ്ലോക്ക് വൈസ്പ്രസിഡന്റായ ടോണി കുമരകം എൻവൈസി മുൻസംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിവന്നതെന്നു പോലീസ് പറഞ്ഞു. അധ്യാപകന്റെ മകന് കണ്ണൂർ എയർപോർട്ടിൽ ഗ്രേഡ് – രണ്ടു ജൂണിയർ അസിസ്റ്റ് റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു. ഇതു അറിഞ്ഞ ടോണി കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ടിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വ്യാമോഹിപ്പിച്ചാണ് രണ്ടര ലക്ഷം രൂപ കൈക്കലാക്കിയത്. ഒരു മന്ത്രിയുടെ സഹോദരി പുത്രൻ ഹബീബ് റഹ്മാൻ എന്നു തെറ്റിദ്ധരിപ്പിച്ച് ഒരാളെ ആലപ്പുഴ റോയൽ പാർക്ക് ഹോട്ടലിൽ പരിചയപ്പെടുത്തുകയും അയാൾ ടോണിയുടെ…
Read Moreകോട്ടയം നഗരമധ്യത്തിൽ മദ്യപാനി അഴിഞ്ഞാടി യാത്രക്കാരനെ ആക്രമിച്ച സംഭവം; രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും
കോട്ടയം: നഗരമധ്യത്തിൽ മദ്യപാനി അഴിഞ്ഞാടി യാത്രക്കാരനെ ആക്രമിച്ച സംഭവത്തിൽ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവം അറിയിട്ടിച്ചും യഥാസമയം പോലീസ് എത്തിയില്ലെന്ന പരാതിയും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഭവ സ്ഥലത്തുനിന്നടക്കം ശേഖരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 9.30നു കോട്ടയം-കുമരകം റോഡിലെ ബസ്സ്റ്റോപ്പിലായിരുന്നു സംഭവം. മദ്യലഹരിയിൽ എത്തിയ ഒരാൾ കോട്ടയം-കുമരകം റോഡിനു നടുവിൽ കയറിനിന്ന് യാത്രക്കാരെ അസഭ്യം പറയുകയും ബോർഡുകളും സിഗ്നലുകളും മറിച്ചിട്ട് ബസ് സ്റ്റോപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബസ് കാത്തുനിന്ന വയോധികനെ പിടിച്ചിറക്കി മർദിച്ചു. കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിലെ കരിങ്കല്ലുകൾ ഉപയോഗിച്ചു മർദിക്കുകയും ചെയ്തിരുന്നു. നഗരത്തിൽ സുരക്ഷ കൈകാര്യം ചെയ്യുന്ന കണ്ട്രോൾ റൂം പോലീസിന് രാത്രിയിൽ വണ്വേ തെറ്റിക്കുന്ന വണ്ടിപിടുത്തമാണെന്ന് ആക്ഷേപമുണ്ട്. നഗരത്തിൽ രണ്ടു കണ്ട്രോൾ റൂം വാഹനങ്ങളാണുള്ളത്. അടിയന്തര സാഹചര്യത്തിൽ ഓടിയെത്തുകയും പ്രശ്നങ്ങളിൽ ഇടപെടുകയുമാണു കണ്ട്രോൾ റൂം വാഹനങ്ങളിലെ പോലീസുകാർക്ക് നൽകിയിരിക്കുന്ന ജോലി. സെൻട്രൽ ജംഗ്ഷനു കെഎസ്ആർടിസിയും…
Read More