കോട്ടയം: കുട്ടികളെ വലയിൽ വീഴ്ത്തി കഞ്ചാവ് കച്ചവടം നടത്തിയിരുന്നയാൾ പിടിയിൽ. കളിസ്ഥലങ്ങൾ, ഒഴിഞ്ഞ മുറികൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകിയിരുന്നയാളാണു പിടിയിലായത്. തിരുവഞ്ചൂർ പറന്പുകര പ്ലാക്കുഴി ദിലീപ് കുമാറി (വള്ളി ഓമനക്കുട്ടൻ-49) നെയാണു പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് ആറു പൊതി കഞ്ചാവും കഞ്ചാവ് ചെടിയുടെ കുരുവും കണ്ടെടുത്തിട്ടുണ്ട്. എക്സൈസ് അധികൃതരെ കണ്ട് വയലിൽ ചാടി ഓടിയ പ്രതിയെ ഓടിച്ചിട്ടാണു എക്സൈസ് അധികൃതർ പിടികൂടിയത്. കഞ്ചാവ് ചെറിയ പൊതികളാക്കി കുട്ടികളുടെ കളിസ്ഥലങ്ങളിൽ എത്തിച്ചു നല്‍കുകയായിരുന്നു ഇയാളുടെ പതിവെന്ന് അധികൃതർ പറഞ്ഞു. മത്സരങ്ങളിൽ വിജയിക്കുന്നതിന് ഉത്തേജക മരുന്നായി ഉപയോഗിക്കുന്നതിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രലോഭിപ്പിച്ച് ആദ്യം സൗജന്യമായി കഞ്ചാവ് വിതരണം ചെയ്യുകയും കുട്ടികൾ ലഹരിക്ക് അടിമകളായി കഴിയുന്പോൾ ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തിവരുകയുമാണ് ചെയ്തിരുന്നത്. ഏഴു വർഷക്കാലമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണന്നും, കഞ്ചാവ് കുരു വാങ്ങിക്കുന്നവർക്ക് കുമ്മായവും, ചാണകവും, ചേർന്ന…
Read MoreCategory: Kottayam
കെ.എം.മാണിയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മൻ ചാണ്ടി; ചെങ്ങന്നൂരിലെ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം.മാണിയും അദ്ദേഹത്തിന്റെ പാർട്ടിയും യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും യുഡിഎഫിന്റെ ജയം ഉറപ്പാണെന്നും പറഞ്ഞ ഉമ്മൻ ചാണ്ടി ഒരു തവണയെങ്കിലും ചെങ്ങന്നൂരില്‍ പോയി വരുന്നവര്‍ക്ക് ഇത് മനസിലാകുമെന്നും വ്യക്തമാക്കി. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി. വിജയകുമാറുമായി പുതുപ്പള്ളിയിലെ വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കഴിഞ്ഞ ദിവസങ്ങളിലും മാണിയെ അദ്ദേഹം യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു.
Read Moreപുതുച്ചേരി രജിസ്ട്രേഷൻ: നികുതിയടച്ച് നടപടികളിൽനിന്ന് രക്ഷപ്പെടാനുള്ള അവസരം അവസാനിച്ചു; നികുതി അടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കും
കോട്ടയം: ജില്ലയിൽ നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ള പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പുതുച്ചേരി രജിസ്ട്രേഷനിലുള്ള 30 വാഹനങ്ങൾക്കെതിരെയാണു മോട്ടോർവാഹനവകുപ്പ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇത്തരം വാഹനങ്ങൾക്കു നികുതിയടച്ച് നടപടികളിൽനിന്ന് രക്ഷപ്പെടാനുള്ള അവസരം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 55 വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഈ വാഹനങ്ങൾക്കു മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇതോടെ 25 വാഹനങ്ങൾ നികുതി അടച്ചു നിയമനടപടികൾ നിന്നും ഒഴിവായി. ഒരു കോടി 67 ലക്ഷം രൂപയാണ് നികുതിയിനത്തിൽ സർക്കാരിനു ലഭിച്ചത്. നികുതി അടയ്ക്കാനോ ആർടിഒ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാത്ത 30 വാഹനങ്ങൾ ജില്ലയിൽ എവിടെ കണ്ടാലും പിടിച്ചെടുക്കാനും നിയമനടപടികൾ സ്വീകരിക്കാനും എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കും മോട്ടോർ വാഹന വകുപ്പിനും നിർദേശം ലഭിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ…
Read Moreവിപ്പ് ലംഘിച്ച് എൽഡിഎഫ് സ്വതന്ത്രൻ വോട്ടെടുപ്പിൽ പങ്കെടുത്തു; ഈരാറ്റുപേട്ട നഗരസഭ ഭരണം എൽഡിഎഫിന് നഷ്ടമായി
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. നഗരസഭ ചെയർമാൻ ടി.എം.ബഷീറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. പ്രമേയത്തെ 15 അംഗങ്ങൾ പിന്തുണച്ചു. 14 യുഡിഎഫ് അംഗങ്ങൾക്കൊപ്പം വിപ്പ് ലംഘിച്ച് എൽഡിഎഫ് സ്വതന്ത്രൻ വോട്ടെടുപ്പിൽ പങ്കെടുത്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. സിപിഎം, സിപിഐ, എസ്ഡിപിഐ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മുസ്ലീം ലീഗ്- എട്ട്, ജനപക്ഷം-നാല്, കോൺഗ്രസ്- മൂന്ന്, സിപിഎം- ഏഴ്, സിപിഐ-രണ്ട്, എസ്ഡിപിഐ- നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഇതിൽ 15 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. എൽഡിഎഫ് സ്വതന്ത്രൻ വി.കെ.കബീറാണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയത്. അതേസമയം, തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്ന് കബീർ വ്യക്തമാക്കി. ഈ ഭരണകാലയളവിൽ ചെയർമാനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണിത്. സിപിഎം പ്രിതിനിധിയായി ജയിച്ച് നഗരസഭ ചെയർമാനായ ടി.എം. റഷീദ് ഇപ്പോൾ സിപിഎം…
Read Moreസ്ഥലം തിരിച്ചു തരണം; കോടിമതയിലെ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് കോട്ടയം നഗരസഭ കെഎസ്ആർടിസിക്ക് വീണ്ടും നോട്ടീസ് നൽകും
കോട്ടയം: കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിനായി കോട്ടയം നഗരസഭ വിട്ടുനൽകിയ കോടിമതയിലെ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ വീണ്ടും കെഎസ്ആർടിസിക്കു നോട്ടീസ് നല്‍കും. നാളുകൾക്കു മുന്‍പും ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ സാവകാശം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം നിരാകരിച്ച നഗരസഭ വീണ്ടും നോട്ടീസ് നൽകാൻ തയാറെടുക്കുകയാണ്. അടുത്ത കൗണ്‍സിൽ യോഗത്തിൽ ഉൾപ്പെടെ വിഷയം ചർച്ച ചെയ്തശേഷമായിരിക്കും നോട്ടീസ് നല്‍കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു നഗരസഭ കടക്കുന്നത്. കെ എസ്ആർടിസിയുടെ ഗാരേജ് നിർമാണ ജോലിക്ക് തടസമുണ്ടാകാതിരിക്കാനായി ബസുകൾ പാർക്ക് ചെയ്യാൻ നഗരസഭയുടെ മുൻ ഭരണസമിതി കോടിമതയിലെ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്നതിനായി നഗരസഭ ലേലത്തിൽ കൊടുത്ത സ്ഥലമായിരുന്നു ഇത്. രണ്ടുവർഷത്തേക്കു വാടക വാങ്ങാതെയാണ് സ്ഥലം വിട്ടുകൊടുത്തത്. നാലുവർഷമായിട്ടും സ്ഥലം ഒഴിയാൻ കെഎസ്ആർടിസി തയാറായിട്ടില്ല. തന്നെയുമല്ല ഈ സ്ഥലത്തു നിന്നു ഒരുരൂപ പോലും…
Read Moreഎം ജി കോളജ് കാമ്പസിൽ കയറി വിദ്യാർഥികളെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
ഗാന്ധിനഗർ: കോളജ് കാന്പസിൽ കയറി വിദ്യാർഥിയെ മർദിച്ചു. രണ്ടു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. എംജി സർവകലാശാലയുടെ പുലരിക്കുന്നിലുള്ള സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈയ്ഡ് സയൻസിലെ നാലാം വർഷ ബിടെക് വിദ്യാർഥി ആലപ്പുഴ കാട്ടൂർ സ്വദേശി അർജുൻ (24) ആണ് മർദനത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചിന് കോളജ് കോന്പൗണ്ടിൽ വച്ചായിരുന്നു സംഭവം. അർജുനും കൂട്ടുകാരും കൂടി കോളജ് കോന്പൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്പോൾ കോളജിന്റെ സമീപ പ്രദേശത്തെ താമസക്കാരായ രണ്ടു യുവാക്കൾ ഗ്രൗണ്ടിലെത്തി മർദിക്കുകയായിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നതായും പറയുന്നു. ആറു മാസം മുന്‍പു രണ്ട് യുവാക്കളിൽ ഒരാളെ പ്രതിചേർത്ത് ഗാന്ധിനഗർ പോലീസിൽ വിദ്യാർഥികൾ പരാതി നൽകിയിരുന്നു. മദ്യപിച്ച ശേഷം കോളജ് കോന്പൗണ്ടിൽ കയറി വിദ്യാർഥികളെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു കേസ് നല്‍കിയത്. അർജുന്റെ നേതൃത്വത്തിലായിരുന്നു അന്നു പോലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് എതിർകക്ഷികളെ…
Read Moreചോദ്യപേപ്പർ മാറി നൽകിയ സംഭവം: സിബിഎസ്ഇ വാദം ഗൗരവമുള്ളതെന്ന് ഹൈക്കോടതി; സിബിഎസ്ഇ വാദം തെറ്റാണെന്ന് അമീയും
കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന ഹർജിയിൽ സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. രണ്ട് വർഷം മുൻപ് പരീക്ഷ എഴുതിയ സഹോദരന്റെ ചോദ്യപേപ്പറുമായി എത്തിയാണ് അമീയ പരീക്ഷ എഴുതിയതെന്നായിരുന്നു സിബിഎസ്ഇയുടെ വാദം. കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥിനിയായ അമീയ സലീമിയാണ് ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി നൽകിയത്. എന്നാൽ സിബിഎസ്ഇ വാദം തെറ്റാണെന്ന് അമീയയും കോടതിയിൽ വ്യക്തമാക്കി. സിബിഎസ്ഇ ചോദ്യപേപ്പർ മാറിയാണ് നൽകിയത്. പരിശോധനകൾക്കുശേഷമാണ് കുട്ടിയെ പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചതെന്നും അമീയയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കേസ് മധ്യവേനൽ അവധി കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
Read Moreലക്ഷങ്ങൾ മുടക്കിയ കുളവും മോട്ടോർപുരയും ടാങ്കുമെല്ലാം നോക്കുകുത്തി; കുടിവെള്ളം കിട്ടാതെ നാട്ടുകാർ നെട്ടോട്ടത്തിൽ
കടുത്തുരുത്തി: കുടിവെള്ളവിതരണത്തിനായി ലക്ഷങ്ങൾ ചിലവഴിച്ചു പഞ്ചായത്ത് നിർമിച്ച കുളവും മോട്ടോർപുരയും ടാങ്കുമെല്ലാം നോക്കുകുത്തിയായി. കടുത്ത വേനലിൽ വെള്ളം കിട്ടാതെ നാട്ടുകാർ വലയുന്നു. തിരുവന്പാടി ലക്ഷംവീട് കോളനിയിലും പരിസരപ്രദേശങ്ങളിലുമെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമെന്ന് പരാതി. കോളനിവാസികൾക്കും സമീപവാസികളായ പതിനഞ്ചോളം കുടുംബങ്ങൾക്കും കുടിവെള്ളം എത്തിച്ചിരുന്ന പഞ്ചായത്തുവക കുടിവെള്ള പദ്ധതിയിലൂടെ 2017 ഫെബ്രുവരി മുതൽ ജലവിതരണം നടക്കുന്നില്ലെന്നും ഇവിടുത്തുകാർ പറയുന്നു. കുടിവെള്ള പദ്ധതിക്കായി ഭൂതപാണ്ടൻചിറയിൽ നിർമിച്ച കിണറും മോട്ടോർപുരയും മാലിന്യം നിറഞ്ഞും കാട് മൂടിയും കിടക്കുകയാണ്. കോളനിയുടെ സമീപത്തായി സ്ഥാപിച്ച വാട്ടർ ടാങ്കും ഉപയോഗശൂന്യമായ നിലയിലാണ്. ലക്ഷംവീട് പുനരുദ്ധാരണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തപ്പോൾ പൈപ്പുലൈനുകൾ പൊട്ടിനശിച്ചതോടെയാണ് കുടിവെള്ള വിതരണം നിലയ്ക്കാൻ ഇടയാക്കിയതെന്നും ഇവർ ചൂണ്ടികാണിക്കുന്നു. മൂവായിരം രൂപയിലധികം നൽകി പഞ്ചായത്തുവക കുടിവെള്ള കണക്ഷനെടുത്തവർ കുടിവെള്ളം കിട്ടാതെ വലയുകയാണ്. സ്വകാര്യ കുടിവെള്ള ടാങ്കറുകളിൽ നിന്നു പണം കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേടിലാണു…
Read Moreതലയോലപ്പറമ്പ് എഎസ്ഐയുടെ പണിപോയി! ലിഫ്റ്റില്‍വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച എഎസ്ഐയ്ക്ക് സസ്പെന്ഷന്; കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി
കോട്ടയം: ലിഫ്റ്റിൽ വച്ച് ബന്ധുവായ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് വൈക്കം സ്വദേശിയായ ഇയാൾ ഒളിവിലാണ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെ പ്രതി ചേർത്താണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴന്പുണ്ടെന്നു വ്യക്തമായതോടെയാണു എഎസ്ഐയെ കേസിൽ പ്രതി ചേർത്തതെന്നും ദിവസങ്ങളായി സ്റ്റേഷനിൽ എത്താത്ത ഇയാൾ ഒളിവലാണെന്നു കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുള്ളതിനാൽ പിടികൂടിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ഇതിനിടെ, കേസിൽ കോടതിയിൽനിന്നു ജാമ്യം തേടാനുള്ള നീക്കവും എഎസ്ഐ നടത്തുന്നതായാണു ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസം 28നാണു പരാതിക്കു കാരണമായ സംഭവം നടന്നത്. സിവിൽ സർവീസ് പരീക്ഷ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റിൽവച്ചു നാസർ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതായാണു പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന…
Read Moreകേരളത്തിൽ എൻഡിഎ ഒരു കാലത്തും ഗുണംപിടിക്കില്ല; മുന്നണിക്ക് അകത്ത് ബിഡിജെഎസിന് കനത്ത അവഗണനയെന്ന് വെള്ളാപ്പള്ളി
കോട്ടയം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് കനത്ത അവഗണനയാണു നേരിടുന്നതെന്നും കേരളത്തിൽ എൻഡിഎ ഒരു കാലത്തും ഗുണംപിടിക്കില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. കഴിഞ്ഞ തവണ ബിഡിജെഎസിന്റെ പിന്തുണകൊണ്ടാണു ബിജെപിക്കു വോട്ടു കൂടിയത്. കേരളത്തിൽ എൻഡിഎ ശക്തിപ്പെടാത്തത് ബിജെപിയുടെ പിടിപ്പുകേടാണ്. സംസ്ഥാനത്ത് എൻഡിഎ ഒരു കാലത്തും ഗുണംപിടിക്കില്ല. മുന്നണിക്ക് അകത്ത് ബിഡിജെഎസ് കനത്ത അവഗണനയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽനിന്നു നേരിടുന്നത്- വെള്ളാപ്പള്ളി പറഞ്ഞു. ഇനി എന്തു സ്ഥാനങ്ങൾ കിട്ടിയാലും പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടായ മുറിവ് ഉണങ്ങില്ലെന്നും എൻഡിഎ സംവിധാനം ചെങ്ങന്നൂരിൽ ഫലപ്രദമാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Read More