കോട്ടയം: എംജി സർവകലാശാലയിൽ നിന്നും വേഗത്തിൽ സർട്ടിഫിക്കറ്റുകൾ വാങ്ങി നൽകാമെന്നു പറഞ്ഞു പണം തട്ടിയ ഇന്റർനെറ്റ് കടയുടമക്കെതിരെ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാലയ്ക്കു മുന്നിലുള്ള സോഫ്റ്റ് ലൈൻ കംപ്യൂട്ടേഴ്സ് ഇന്റർനെറ്റ് ക്ലബ്ബിന്റെ ഉടമ വിജയനെതിരെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. എംജിയിലെ ബിരുദ സർട്ടിഫിക്കറ്റിന് ഓണ്ലൈനിൽ അപേക്ഷ സമർപ്പിക്കാൻ തന്റെ സ്ഥാപനത്തിൽ എത്തുന്ന വിദ്യാർഥികളോടു സർവകലാശാലയിൽ പിടിപാടുണ്ടെന്നും സർട്ടിഫിക്കറ്റുകൾ വേഗത്തിൽ സംഘടിപ്പിച്ചു തരാമെന്നും പറഞ്ഞാണു ഇയാൾ പണം തട്ടിയിരുന്നത്. 1200രൂപ ചെലവു വരുന്ന ബിരുദ സർട്ടിഫിക്കറ്റുകൾക്കു ഇയാൾ 1500 രൂപ വാങ്ങിയാണു തട്ടിപ്പു നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. സർട്ടിഫിക്കറ്റ് തപാലിൽ കിട്ടാൻ നാലുമാസം വേണമെന്നും സർവകലാശാലയിൽ അടയ്ക്കേണ്ട ഫീസും ചെറിയ തുക കമ്മീഷനും തന്നാൽ ഒരുമാസത്തിനകം സർട്ടിഫിക്കറ്റ് നേരിട്ട് വാങ്ങിത്തരാമെന്നുമാണു ഇയാൾ വിദ്യാർഥികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. പണം വാങ്ങിയവർക്കു ഇയാൾ കംപ്യൂട്ടർ സ്ഥാപനത്തിന്റെ പേരിൽ ബില്ലും കൊടുത്തിരുന്നു.…
Read MoreCategory: Kottayam
കാൽനടയാത്രക്കാർക്കു നേരേ കുരുമുളക് സ്പ്രേ: ആരും പരാതി നൽകാത്തതിനാൽ യുവാവിനെതിരേ പെറ്റിക്കേസ്
കോട്ടയം: കാറിനു വഴി ലഭിക്കാത്തതിനെതുടർന്നുണ്ടായ തർക്കത്തിൽ കാൽനടയാത്രക്കാർക്കു നേരെ കുരുമുളകു സ്പ്രേ ചെയ്ത യുവാവിനെതിരെ പോലീസ് പെറ്റി കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകുന്നേരം തിരുനക്കര ടെന്പിൾ കോണറിലാണു സംഭവം. ചുങ്കം സ്വദേശിയായ യുവാവ് കാറിൽ നഗരത്തിലെത്തിയതായിരുന്നു. വീതി കുറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ നടന്നു പോകുന്നതിനാൽ കാർ വേഗത്തിലോടിച്ചു പോകാൻ കഴിഞ്ഞില്ല. ടെന്പിൾ കോർണറിൽ വച്ചു കാർ ബൈക്കിൽ ഉരസിയതോടെ കാറുകാരനും ബൈക്ക് യാത്രക്കാരനും തമ്മിൽ തർക്കമായി. തുടർന്നു കാറിനുള്ളിലിരുന്ന യുവാവ് കാൽനടയാത്രക്കാർക്കു നേരെ കുരുമുളകു സ്പ്രേ അടിക്കുകയായിരുന്നു. തുടർന്നു എല്ലാവരും ചേർന്നു കാർ തടഞ്ഞുവച്ചു വെസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു. പീന്നിട് ആരും പരാതി നല്കാത്തതിനെതുടർന്നാണു പോലീസ് ഇയാൾക്കെതിരെ പെറ്റി കേസ് രജിസ്റ്റർ ചെയ്തു ജാമ്യത്തിൽ വിട്ടയച്ചത്.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ; തീവ്രപരിചരണ വിഭാഗത്തിന് സമീപത്തെ ലിഫ്റ്റുകൾ പ്രവർത്തന രഹിതം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ മെഡിസിൻ തീവ്ര പരിചരണ വിഭാഗത്തിന് സമീപം പ്രവർത്തിക്കുന്ന രണ്ടു ലിഫ്റ്റുകളും തകരാറിൽ. രണ്ട്, മൂന്ന് വാർഡുകളുടെ ഇടയിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ് വഴിയാണ് വൃക്കരോഗികളെ ഡയാലിസിസിനും മറ്റു പരിശോധനകൾക്കുമായി കൊണ്ടു പോകുന്നത്. കൂടാതെ വൃക്കരോഗികളെ കിടത്തി ചികിൽസിക്കുന്ന 26-ാം വാർഡ്, അപകടങ്ങളിൽപ്പെട്ടു നട്ടെല്ല് സംബന്ധമായ രോഗികൾ, അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീ ക ളെ കിടത്തി ചികിത്സിക്കുന്ന വാർഡ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് രോഗികളെ കൊണ്ടു പോകുന്നതും ഈ ലിഫ്റ്റ് വഴിയാണ്. ഈ ലിഫ്റ്റുകൾ തകരാറിലായതോടെ രോഗികളെ തീവ്ര പരിചരണ വിഭാഗങ്ങളിലേക്കും വാർഡുകളിലേക്കും എത്തിക്കുന്നതിന് രോഗികളുടെ കൂടെയെത്തുന്നവരും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. നിരവധി രോഗികളാണ് 24 മണിക്കുറും പ്രവർത്തിക്കുന്ന ഡയാലിസിസ് മുറിയിലേക്ക് എത്തിച്ചേരുന്നത്. ലിഫ്റ്റുകൾ തകരാറിലായതിനാൽ പ്രധാന ശസ്ത്രക്രിയ തീയേറ്ററിന് സമീപത്തുള്ള റാന്പ് വഴി തള്ളികൊണ്ടാണ് രോഗികളെ…
Read Moreരാമക്കൽമേട്ടിൽ കുറവനും കുറത്തിക്കും കൂട്ടായി മലമുഴക്കിവേഴാമ്പലും; പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണ് ചുണ്ടുകളിലെ ചെടിയെന്ന് ശിൽപി കെ.ആർ ഹരിലാൽ
നെടുങ്കണ്ടം: രാമക്കൽമേട്ടിലെ കുറവൻ – കുറത്തി ശിൽപ്പത്തിനു കൂട്ടായി മറ്റൊരു ശിൽപ്പംകൂടി തയാറാകുന്നു.സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാന്പൽ ശിൽപ്പമാണ് ഈമാസം അവസാനത്തോടെ ജനങ്ങൾക്കായി അനാച്ഛാദനം ചെയ്യുന്നത്. കുറവൻ – കുറത്തി ശിൽപ്പത്തിനുസമീപം വാച്ച്ടവറിന്റെ രൂപത്തിലാണ് വേഴാന്പൽ ചിറകുവിരിച്ചുനിൽക്കുന്നത്. ഡിടിപിസിയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചിലവിൽ കെ.ആർ ഹരിലാലാണ് നിർമാണം.ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് വേരുകൾ പുറത്തേക്ക് ഉന്തിനിൽക്കുന്ന വൻമരവും അതിന്റെ മുകളിൽ ഇരിക്കുന്ന വേഴാന്പലുമാണ് ശിൽപ്പം. ചുണ്ടുകളിൽ കടിച്ചുപിടിച്ചിരിക്കുന്ന ഒരു കുഞ്ഞു ചെടിയുമുണ്ട്. ഇതു പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണെന്ന് ശിൽപി പറയുന്നു.
Read Moreപ്രദേശവാസികൾക്ക് ഭീഷണി ഉയർത്തി വ്യാപക മണ്ണ് ഖനനം ; മൂലവട്ടം നാട്ടകം ഗസ്റ്റ്ഹൗസിനുമുന്നിലെ മണ്ണെടുപ്പിന് ജനപ്രതിനിധികളുടെയും അധികൃതരുടെയും മൗനാനുവാദമെന്ന് ആക്ഷേപം
കോട്ടയം: സർക്കാർ അതിഥി മന്ദിരത്തിനുസമീപം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വ്യാപക മണ്ണ് ഖനനം. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണു മണ്ണ് മാഫിയ പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. നാട്ടകത്തെ സർക്കാർ അതിഥി മന്ദിരത്തിനു മുന്നിലെ മണ്ണെടുപ്പാണ് ഇപ്പോൾ വിവാദമാകുന്നത്. പനച്ചിക്കാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലത്താണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നല്കിയിട്ടും ആരും ഗൗനിക്കുന്നു പോലുമില്ല. ഒടുവിൽ മണ്ണു മാഫിയയുടെ കീശ നിറഞ്ഞു കഴിയുന്പോൾ അധികൃതർ രംഗത്തിറങ്ങി ഒരു സ്റ്റേ ഓർഡർ ഇറക്കും. നാട്ടുകാരെ പറ്റിക്കാൻ. പഞ്ചായത്തിലെ ഒന്നാം വാർഡിൽ പുന്നയ്ക്കൽ കരയിൽ നാട്ടകം ഗസ്റ്റ് ഹൗസിന്റെ മുൻ ഭാഗത്തായിട്ടാണു മണ്ണുമാഫിയ അനധികൃതമായി മണ്ണെടുപ്പ് നടത്തുന്നത്. ഗസ്റ്റ് ഹൗസിന്റെ മുൻ ഭാഗത്തായി ഏകദേശം 150 അടി ഉയരത്തിൽ വരെ മണ്ണെടുത്തു കഴിഞ്ഞു. മഴക്കാലമെത്തിയാൽ ഗസ്റ്റ് ഹൗസിന്റെ മുൻവശത്തെ മതിൽ ഇടിഞ്ഞ് അപകടമുണ്ടാകാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഒരു മാസക്കാലമായി…
Read Moreവീണ്ടും പച്ച പുതയ്ക്കാനൊരുങ്ങി ചെറുവാണ്ടൂർ ; ചാലിലെ കയ്യേറ്റം ഒഴിപ്പിക്കും; നെൽകൃഷി പുനരാരംഭിക്കും
ഏറ്റുമാനൂർ: നഗരസഭാതിർത്തിയിലെ പ്രധാന നെൽവയലായ ചെറുവാണ്ടൂർ പാടശേഖരത്തിൽ കൃഷി പുനരാരംഭിക്കുന്നതിന് കളമൊരുങ്ങുന്നു. ചെറുവാണ്ടൂർ ചാലിലെ വ്യാപക കയ്യേറ്റത്തെ തുടർന്നു കൃഷി ചെയ്യാനാകാതെ വന്നതോടെ കർഷകർ വർഷങ്ങളായി പാടശേഖരം തരിശിട്ടിരിക്കുകയായിരുന്നു.ചാൽ കയ്യേറ്റത്തെ തുടർന്ന് നീരൊഴുക്ക് ഇല്ലാതായത് പാടശേഖരത്തിലെ കൃഷിക്ക് തടസമാകുക മാത്രമല്ല വലിയൊരു പ്രദേശത്ത് ശുദ്ധജല ക്ഷാമം ഉണ്ടാകുകയും ചെയ്തു. മത്സ്യ മാർക്കറ്റിലേത് ഉൾപ്പെടെ നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും ഒഴുകിയെത്തുന്നത് ഈ പാടശേഖരത്തിലാണ്.ഇതോടെ നഗരസഭയിലെ ഈ പ്രധാനപ്പെട്ട ജല സ്രോതസ് മലിനമായി. ഒട്ടേറെ കിണറുകൾ ഉപയോഗശൂന്യമായി.ഈ സാഹചര്യത്തിൽ ഏതാനും സ്വകാര്യ വ്യക്തികൾ കയ്യേറിയ ചെറുവാണ്ടൂർ ചാൽ വീണ്ടെടുക്കുന്നതിനും പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനുമുള്ള ശ്രമം ഏറ്റുമാനൂർ നഗരസഭ ആരംഭിക്കുകയായിരുന്നു. രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന്റെ കൂടി പശ്ചാത്തലത്തിൽ നഗരസഭാധികൃതർ ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച് കത്തു നൽകി. തുടർന്ന് കഴിഞ്ഞ ദിവസം പാടശേഖരത്തിലെ കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗം നഗരസഭാ ഹാളിൽ വിളിച്ചു ചേർത്തു.…
Read Moreഏറ്റുമാനൂർ റെയിൽ പാത ഇരട്ടിപ്പിക്കൽ; മേൽപ്പാലനിർമാണം അവസാന ഘട്ടത്തിലേക്ക്; മേയ് 31ന് മുമ്പ് നിർമാണം പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കും
ഏറ്റുമാനൂർ: റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചുപണിയുന്ന ഏറ്റുമാനൂർ – നീണ്ടൂർ റോഡിലെ മേൽപ്പാലത്തിനായുള്ള രണ്ടാമത്തെ കോന്പസിറ്റ് സ്റ്റീൽ ഗർഡർ ഉറപ്പിച്ചു. പാലം നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് മേൽപ്പാലം. രണ്ടാമത്തെ സ്പാനിലെ ആറ് ഗർഡറുകളാണു വലിയ ക്രെയിനിന്റെ സഹായത്തോടെ ഉറപ്പിച്ചത്. പൊളിച്ചുനീക്കിയ പാലത്തിന്റെ ഇരട്ടിയിലേറെ നീളക്കൂടുതലുള്ള പുതിയ പാലത്തിന് രണ്ട് സ്പാനുകളാണുള്ളത്. ഇതിൽ പാതയിരട്ടിപ്പിക്കൽ നടക്കുന്ന ഭാഗത്തു വരുന്ന സ്പാനിൽ നേരത്തേ ഗർഡർ ഉറപ്പിച്ചിരുന്നു. ഗതാഗതം നടക്കുന്ന ഭാഗത്തു വരുന്ന രണ്ടാമത്തെ സ്പാനിലാണ് ഗർഡർ ഉറപ്പിച്ചത്. മുംബൈ ജയന്തി ജനത എക്സ്പ്രസും കേരള എക്സ്പ്രസും എത്തുന്നതിന് ഇടയിലുള്ള സമയത്ത് വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് ഗർഡർ ഉറപ്പിച്ചത്. അര മണിക്കൂറിനുള്ളിൽ ആറ് ഗർഡറുകളും ഉറപ്പിച്ചു. ട്രെയിൻ ഗതാഗതത്തിന് തടസമുണ്ടായില്ല. ഇനിയും ഗർഡറിന് മുകളിൽ സ്റ്റീൽഷീറ്റുകൾ ഉറപ്പിച്ചശേഷം പാലം കോണ്ക്രീറ്റ് ചെയ്യും. നിർമാണം…
Read Moreബാങ്കിൽ നിന്ന് അരക്കോടി പോയത് ചോറ്റുപാത്രത്തിലും പ്ലാസ്റ്റിക് കൂടിലും; പാലായിലെ സഹകരണ ബാങ്കിൽനിന്ന് മറിയാമ്മ പണം കടത്തിയരീതി ഇങ്ങനെയൊക്കെ…
പാലാ: സഹകരണ ബാങ്കിൽനിന്ന് അരക്കോടിയിലേറെ രൂപ കാണാതായ കേസിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പാലാ ഓലിക്കൽ മറിയാമ്മയെ (52) ബാങ്കിലെത്തിച്ച് തെളിവെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പാലാ സിഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ വനിതാ പോലീസിന്റെ അകന്പടിയോടെ ഇവരെ നഗരത്തിലുള്ള ബാങ്കിൽ കൊണ്ടുവന്നത്. മറിയാമ്മ കാഷ്യറായിരുന്ന കാബിനിലും പണം വയ്ക്കുന്ന ലോക്കറിലും തെളിവെടുപ്പ് നടത്തി. ലോക്കറിൽനിന്ന് കാഷ് കൗണ്ടറിലേക്ക് രൂപ എത്തിക്കുന്ന വിധവും പരിശോധിച്ചു. ആരും കാണാതെ പ്ലാസ്റ്റിക് കൂടിലും ബാഗിലും പണം കടത്തിയ വിധം പോലീസിനോട് വിശദീകരിച്ചു. ചോറ്റുപാത്രത്തിൽ പോലും പണം കടത്തിയിട്ടുണ്ടെന്ന് മറിയാമ്മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മുക്കാൽ മണിക്കൂറോളം തെളിവുകൾ ശേഖരിച്ചു. കള്ളനോട്ട് കേസിൽ പിടിയിലായ മറിയാമ്മയുടെ മകൻ അരുണും മറിയാമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന ടൗണിലെ ഫ്ളാറ്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
Read Moreപാലക്കാട് അടക്കം അഞ്ചു റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും; നവീകരണത്തിന്റെ രൂപരേഖ തയാറാക്കാൻ കണ്സൾട്ടിംഗ് ഏജൻസിയെ നിയമിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം
കോട്ടയം: കോട്ടയം അടക്കം അഞ്ചു റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനാണ് പദ്ധതിയെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി. ഇന്നലെ അദേഹം കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. മുപ്പതു കോടി രൂപ മുടക്കിയാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്. അൻപതു ലക്ഷത്തോളം ശബരിമല തീർഥാടകരെത്തുന്ന മധ്യകേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവെ സ്റ്റേഷൻ പരിമിതികളിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് അടിയന്തരമായ കേന്ദ്രസഹായം മന്ത്രി വാഗ്ദാനം ചെയ്യുന്നത്. നവീകരണത്തിന്റെ ഭാഗമായി നിലവിലെ ഗുഡ്ഷെഡ് ഭാഗത്ത് രണ്ടാമതൊരു പ്രവേശന കവാടം നിർമിക്കും. പുതിയ കവാടം, പ്ലാറ്റ്ഫോം, എക്സ്കലേറ്റർ, വിശ്രമമുറി, അടുക്കള എന്നിവയെല്ലാം നവീകരണത്തിനു വിധേയമാക്കും. നവീകരണത്തിനു രൂപരേഖ തയാറാക്കാൻ വൈകാതെ കണ്സൾട്ടിംഗ് ഏജൻസിയെ നിയമിക്കും. സ്റ്റേഷൻ പൂർണമായി പരിശോധിച്ചശേഷം ആവശ്യങ്ങൾ ഏതൊക്കെയെന്നു കണ്ടറിഞ്ഞ് ആധുനിക രീതിയിലേക്ക് സ്റ്റേഷൻ മാറ്റും വിധമുള്ള രൂപരേഖയാണ് ഏജൻസി…
Read Moreകഞ്ചാവ് വില്പന ചോദ്യംചെയ്ത ഗൃഹനാഥനെ വീടു കയറി ആക്രമിച്ചു; സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇടുക്കിയിൽ നിന്നും പോലീസ് പിടികൂടി
ചങ്ങനാശേരി: കഞ്ചാവ് വില്പന ചോദ്യംചെയ്ത ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. നാലുകോടി പുന്നുചിറി വാലടിത്തറയിൽ അന്പിളിക്കുട്ടൻ (24), അയ്യരുകുളങ്ങര ചെല്ലുവേലിൽ സനീഷ് ചന്ദ്രൻ (34), പാലത്തുരുത്ത് ഇല്ലത്തുപറന്പ് രഞ്ജിത്ത് (24), ചാമക്കാലായിൽ ശ്യാംകുമാർ (30), ചാമക്കാലായിൽ ശരത്ത് (25), വാലടിത്തറ ജിത്തുപ്രസാദ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി കോഴിമല വനത്തിൽ രഹസ്യമായി കഴിഞ്ഞിരുന്ന ഇവരെ ഇന്നലെ തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്. തൃക്കൊടിത്താനം വേഷ്ണാൽ ഭാഗത്ത് അനിൽഭവനിൽ അനിൽ എന്നയാളെയാണ് സംഘം കഴിഞ്ഞ വെള്ളിയാഴ്ച വെട്ടിപരിക്കേൽപിച്ചത്. അക്രമിസംഘം വീട്ടിലെത്തിയപ്പോൾ പ്രാണരക്ഷാർഥം ഓടി സമീപത്തെ വീട്ടിൽ കയറിയ അനിലിനെ അവിടെവച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനു ശേഷം ഇടുക്കിയിലേക്ക് സംഘം രക്ഷപ്പെടുകയായിരുന്നു. പ്രതികളുടെ സുഹൃത്തായ ചങ്ങനാശേരി പറാൽ…
Read More