കോ‌ട്ടയം മെഡിക്കൽ കോളജിൽ രോഗിക്കൊപ്പം വരുന്നവർ ജീവനക്കാരുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതായി പരാതി; ഫോട്ടോയെടുക്കുന്നവർ പറയുന്ന കാരണം ഇങ്ങനെ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്ന അ​നാ​വ​ശ്യ പ്ര​വ​ണ​ത രോ​ഗി​ക​ളോ​ടൊ​പ്പം വ​രു​ന്ന​വ​രി​ൽ നി​ന്നു​ണ്ടാ​കു​ന്നു എ​ന്നു പ​രാ​തി. രോ​ഗി​യോ​ടൊ​പ്പം വ​രു​ന്ന​വ​ർ ജീ​വ​ന​ക്കാ​രു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ​പ​ക​ർ​ത്തു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​യി എ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി. വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സാ സം​ബ​ന്ധ​മാ​യി എ​ന്തെ​ങ്കി​ലും ത​ർ​ക്കം ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ ത​ന്നെ ചി​ല​ർ ജീ​വ​ന​ക്കാ​രു​ടെ ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തും. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യു​ട്ടി ചെ​യ്തി​രു​ന്ന ഒ​രു വ​നി​താ ഡോ​ക്ട​ർ ഉ​റ​ങ്ങി​യി​രി​ക്കു​ന്ന ഫോ​ട്ടോ മൊ​ബൈ​ൽ പ​ക​ർ​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സ്റേ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ​യും അ​ഡ്മി​ഷ​ൻ കൗ​ണ്ട​ർ ജീ​വ​ന​ക്കാ​രു​ടെ​യും ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യെ​ന്നു പ​രാ​തി​യു​ണ്ട്. എ​ക്സ്റേ വി​ഭാ​ഗ​ത്തി​ൽ തൂ​ത്തു​വാ​രി​ക്കൊ​ണ്ടി​രു​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്ത​ത് ഒ​രാ​ളു​ടെ ദേ​ഹ​ത്ത് അ​ഴു​ക്കു വീ​ണു എ​ന്നു പ​റ​ഞ്ഞാ​ണ്. ഇ​തേ ചൊ​ല്ലി വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി.…

Read More

ന​ഷ്ടം കാ​ർ​ഡു​ട​മ​ക​ൾ​ക്ക് തന്നെ; ഇ ​പോ​സ് മെ​ഷീ​ൻ സ്ഥാ​പി​ച്ച റേഷൻ കടകളിൽ വിതരണം പുനരാരംഭിച്ചു ; ഇ​ന്നു മു​ത​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് ഒ​രു രൂ​പ അ​ധി​കം നൽകണം

സി.​സി.​സോ​മ​ൻ കോ​ട്ട​യം: റേ​ഷ​ൻ ക​ട​ക​ളി​ൽ ഇ ​പോ​സ് മെ​ഷീ​ൻ സ്ഥാ​പി​ച്ച ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ ഇ​ന്ന് റേ​ഷ​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ ന​ഷ്ടം കാ​ർ​ഡു​ട​മ​ക​ൾ​ക്ക്. ഇ​ന്നു മു​ത​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് ഒ​രു രൂ​പ അ​ധി​കം ന​ല്കേ​ണ്ടി വ​രു​ന്നു എന്ന​താ​ണ് കാ​ർ​ഡു​ട​മ​ക​ളെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. ര​ണ്ടു രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന അ​രി​ക്ക് ഇ​നി മൂ​ന്നു രൂ​പ ന​ല്ക​ണം. അ​തു പോ​ലെ 15 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന ആ​ട്ട​യ്ക്ക് 16 രൂ​പ​യും 8.90 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന എ​പി​എ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ അ​രി​ക്ക് 9.90 രൂ​പ​യും ഇ​ന്നു മു​ത​ൽ ന​ല്ക​ണം. അ​ധി​കം ന​ല്കു​ന്ന ഒ​രു രൂ​പ റേ​ഷ​ൻ ക​ട​ക്കാ​രു​ടെ വേ​ത​ന​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ സ​മ​യം അ​രി​യു​ടെ സ്റ്റോ​ക്ക് ഇ​നി​യും പ​ല​യി​ട​ത്തും എ​ത്തി​യി​ട്ടി​ല്ല. റേ​ഷ​ൻ ക​ട​ക്കാ​രു​ടെ വേ​ത​ന​ക്കാ​ര്യ​ത്തി​ലും അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഒ​രു ക്വി​ന്‍റ​ൽ വി​ൽ​ക്കു​ന്പോ​ൾ 210 രൂ​പ ക​മ്മീ​ഷ​ൻ എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ വ്യ​വ​സ്ഥ. ചെ​ല​വ് കു​റ​ഞ്ഞ ക​ട​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഇ​ൻ​സെ​ന്‍റീ​വ്…

Read More

സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​സ​മ്മാ​നം വ​ർ​ധി​പ്പി​ച്ചില്ല; 16ന് ലോട്ടറി ബന്ദ് ; ടി​ക്ക​റ്റ് എ​ടു​ക്കാ​തെ എല്ലാരും സഹകരിക്കണമെന്ന് ഐഎൻടിയുസി

കോ​ട്ട​യം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ സ​മ്മാ​നം വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ ലോ​ട്ട​റി എ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) 16ന് ​ലോ​ട്ട​റി ബ​ന്ദ് ന​ട​ത്തും. അ​ന്നേ ദി​വ​സം ടി​ക്ക​റ്റ് എ​ടു​ക്കാ​തെ ഏ​ജ​ന്‍റു​മാ​രും വി​ൽ​പ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ല്ലാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ട്ടും സ​മ്മാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ല്ല. അ​തി​നാ​ൽ സ​മ്മാ​ന ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്ത​ണം. 500 മു​ത​ൽ 5000 രൂ​പ വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണം. ജി​എ​സ്ടി​യു​ടെ പേ​രി​ൽ വെ​ട്ടി​ക്കു​റ​ച്ച വി​ൽ​പ​ന​ക്കാ​രു​ടെ ക​മ്മീ​ഷ​ൻ പു​ന:​സ്ഥാ​പി​ക്കു​ക, ക്ഷേ​മ നി​ധി അം​ഗ​ത്തി​നും പു​തു​ക്ക​ലി​ന് പ​ണം അ​ട​യ്ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന അ​നാ​വ​ശ്യ നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്കു​ക, ന​റു​ക്കെ​ടു​പ്പി​ലെ സു​താ​ര്യ​ത​യെ​ക്കു​റി​ച്ച് വി​ൽ​പ​ന​ക്കാ​രി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക അ​വ​സാ​നി​പ്പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് അ​സോ​സി​യേ​ഷ​ൻ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ. ലോ​ട്ട​റി മേ​ഖ​ല ഗു​രു​ത​ര​മാ​യ ത​ക​ർ​ച്ച​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി…

Read More

സം​സ്ഥാ​ന​ത്ത് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 459 പോ​ക്സോ കേ​സു​ക​ൾ; ഏറ്റ​വു​മ​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തു തി​രു​വ​ന​ന്ത​പു​രത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സു​ക​ൾ 459 എ​ണ്ണം. ജ​നു​വ​രി​യി​ൽ 238 കേ​സു​ക​ളും ഫെ​ബ്രു​വ​രി​യി​ൽ 221 കേ​സു​ക​ളു​മാ​ണ് കേ​ര​ള​ത്തി​ൽ ഈ ​വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​ത്തെ ര​ണ്ടു മാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം 301 ആ​യി​രു​ന്നു. 2017 ജ​നു​വ​രി​യി​ൽ 144 ഉം ​ഫെ​ബ്രു​വ​രി​യി​ൽ 157 ഉം. ​ഈ വ​ർ​ഷം പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തു​ട​ക്ക​ത്തി​ൽ​ത​ന്നെ വ​ർ​ധ​ന​വാ​ണ് കാ​ണി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തെ ര​ണ്ടു​മാ​സ​ത്തെ ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ ഏ​റ്റ​വു​മ​ധി​കം പോ​ക്സോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തു തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പ​രി​ധി​യി​ലാ​ണ്. അ​ന്പ​തു കേ​സു​ക​ളാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റ​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 46 കേ​സു​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി – 23, കൊ​ല്ലം സി​റ്റി – 16, കൊ​ല്ലം റൂ​റ​ൽ – 21, പ​ത്ത​നം​തി​ട്ട –…

Read More

കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്‍റെ മ​ക​ൻ സ​ലിം കുഴഞ്ഞുവീണ് മരിച്ചു; ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോ​ട്ട​യം: പ്ര​മു​ഖ കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലി​സ്റ്റ് കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്‍റെ മ​ക​നും വ​ന്യ​ജീ​വി-ട്രാ​വ​ -ഫു​ഡ് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ സ​ലിം പു​ഷ്പ​നാ​ഥ് (45) കുഴഞ്ഞുവീണ് മരിച്ചു. ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മരണം സംഭവിച്ചത്. കു​മ​ളി​ക്ക് സ​മീ​പം പ​ത്തു​മു​റി​യി​ൽ സലീമിന്‍റെ ഉടമസ്ഥതയിൽ റിസോർട്ടുണ്ട്. ഇ​ന്നു രാ​വി​ലെ റി​സോ​ർ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ക​ട്ട​പ്പ​നയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. കോ​ട്ട​യം അ​റു​ത്തൂ​ട്ടി​ക്ക് സ​മീ​പം ഫ്ലാറ്റിലാണ് താ​മ​സം. മ​ര​ണവി​വ​രം അ​റി​ഞ്ഞ് ബന്ധുക്കൾ കട്ടപ്പനയിൽ എത്തിയിട്ടുണ്ട്. വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം കോ​ട്ട​യ​ത്തെ വീ​ട്ടി​ൽ എ​ത്തി​ക്കും. അ​നു​ജ​യാ​ണ് സ​ലി​മി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ജ്വാ​ല, ജ​ഫ്. സലിമിന്‍റെ ചിത്രങ്ങളുടെ ശേ​ഖ​രം ഉ​ൾ​പ്പെ​ടു​ത്തി “ദി ​അ​ണ്‍​സീ​ൻ ഇ​ന്ത്യ’ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫി പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

എ​യ്സു​മാ​യി പാ​ലാ​യി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് പി​ക്ക്അ​പ് വാ​നു​മാ​യി ക​ട​ന്നു; ഒടുവിൽ അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിൽ

കോ​ട്ട​യം: തൃ​ശൂ​രി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത എ​യ്സു​മാ​യി പാ​ലാ​യി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് പി​ക്ക്അ​പ് വാ​നു​മാ​യി ക​ട​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ പാ​ലാ​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത പി​ക്ക് അ​പ് വാ​നു​മാ​യി പോ​യ മോ​ഷ്ടാ​വ് എ​റ​ണാ​ക​ളും റൂ​റ​ലി​ലെ വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. തൊ​ടു​പു​ഴ സ്വ​ദേ​ശി അ​നീ​ഷ് എ​ന്ന​യാ​ളാ​ണ് പി​ക്ക് അ​പ് മോ​ഷ്ടി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​തെ​ന്ന് പാ​ലാ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ പാ​ലാ​യി​ൽ ഉ​പേ​ക്ഷി​ച്ച എ​യ്സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ലി​ന്യം നീ​ക്കാ​ൻ ക​രാ​ർ എ​ടു​ത്ത​യാ​ളു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പാ​ലാ ക​ടു​തോ​ടി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് പി​ക് അ​പ് വാ​ൻ. ഞാ​യ​റാ​ഴ്ച പി​ക്അ​പ് വാ​നി​ൽ പ​ച്ച​ക്ക​റി വി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​യ്സു​മാ​യി എ​ത്തി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി അ​നീ​ഷി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. വൈ​കു​ന്നേ​രം പ​ച്ച​ക്ക​റി ക​ച്ച​വ​ടം ക​ഴി​ഞ്ഞ് പോ​കും​വ​ഴി അ​നീ​ഷ് വീ​ണ്ടു​മെ​ത്തി.…

Read More

മൊബൈൽ ഫോൺ മോഷ്ടാവിന്  ഒരു വർഷം തടവും പിഴയും;  റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൈബൈൽ ബിനു മോഷ്ടിച്ചു മുങ്ങുകയായിരുന്നു

കോ​ട്ട​യം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടാ​വി​ന് ത​ട​വും പി​ഴ​യും. വെ​ളി​യ​ന്നൂ​ർ പു​തു​വേ​ലി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം ഭൂ​ധ​നം എ​റി​കാ​ട്ട് ബി​നു (30) വി​നെ ഒ​രു വ​ർ​ഷം ത​ട​വി​നും അ​യ്യാ​യി​രം രൂ​പ പി​ഴ അ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു കോ​ട്ട​യം ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് ഒ​ന്ന് എം.​സി. സ​നി​ത ഉ​ത്ത​ര​വാ​യി. ​ സി​ക്യൂ​ഷ​നു​വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യു​ട്ട​ർ ജെ. ​പ​ത്മ​കു​മാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.2017 ഡി​സം​ബ​ർ ഒ​ന്നി​നു കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ൽ​നി​ന്ന് 4500 രൂ​പ വി​ല​യു​ള്ള ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്നാ​ണു കേ​സ്. ശ​ബ​രി എ​ക്സ്പ്ര​സി​ൽ കോ​യ​ന്പ​ത്തൂ​രി​നു പോ​കാ​ൻ എ​ത്തി​യ യാ​ത്ര​ക്കാ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടി​ച്ച​ത്. പ്ര​തി​യെ പി​ന്നീ​ട് ഫോ​ണു​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം റെ​യി​ൽ​വേ എ​സ്ഐ ബി​ൻ​സ് ജോ​സ​ഫാ​ണു കേ​സ് കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്.

Read More

മുട്ട് കാരണം ബുദ്ധിമുട്ടിലായി തലയോലപ്പറമ്പ് നിവാസികൾ;  അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ

ത​ല​യോ​ല​പ്പ​റ​ന്പ്: മൂ​വാ​റ്റു​പു​ഴ​ ആറും  കെ ​വി ക​നാ​ലും സം​ഗ​മി​ക്കു​ന്ന താ​ഴ​പ്പ​ള്ളി​യി​ൽ സ്ഥാ​പി​ച്ച മു​ട്ട് പൊ​ളി​ച്ചു​നീ​ക്കാ​ത്ത​ത് ത​ല​യോ​ല​പ്പറ​ന്പി​ലെ പ​ടി​ഞ്ഞാ​ൻ മേ​ഖ​ല​യി​ലെ ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്നു. ത​ല​യോ​ല​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ച​ന്ത പാ​ല​ത്തി​ൽ​ ഓ​രു​ജ​ല​ത്തെ ചെ​റു​ക്കാ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഷ​ട്ട​ർ താ​ഴ​പ്പ​ള്ളി​ഭാ​ഗ​ത്ത് പു​ഴ​യും ക​നാ​ലും​ചേ​രു​ന്ന ഭാ​ഗ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് മു​ട്ടു സ്ഥാ​പി​ച്ച​ത്. മു​ട്ട് സ്ഥാ​പി​ച്ച​ശേ​ഷം​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​രി​ങ്ക​ല്ലും തെ​ങ്ങി​ൻ​കു​റ്റി​ക​ളും ഇ​റ​ക്കി​യി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​ണി ആ​രം​ഭി​ച്ചി​ല്ല. ഈ ​മു​ട്ടി​നു പു​റ​മെ ഉ​മ്മാം​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ൻ കെ ​വി ക​നാ​ലി​ൽ നി​ന്ന് വെ​ള്ള​മൊ​ഴു​ക്കാ​ൻ പു​തി​യ ക​നാ​ൽ​വെ​ട്ടി​യ​പ്പോ​ൾ ക​നാ​ലി​നു കു​റു​കെ കെ​ട്ടി​യ മു​ട്ടും പൊ​ളി​ച്ചി​ട്ടി​ല്ല. ച​ന്ത പാ​ല​ത്തി​ലെ ഷ​ട്ട​റും താ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി നീ​രൊ​ഴു​ക്കു​നി​ല​ച്ച ക​നാ​ലി​ൽ പോ​ള​യും പാ​യ​ലും  മാ​ലി​ന്യ​ങ്ങ​ളും  നി​റ​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. ജ​ലം മ​ലി​ന​മാ​യ​തോ​ടെ ക​നാ​ലി​ലും സ​മീ​പ തോ​ടു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​വ​രു​ടെ ദേ​ഹം ചൊ​റി​ഞ്ഞു ത​ടി​ക്കു​ക​യാ​ണ്. നീ​രൊ​ഴു​ക്കി​ല്ലാ​താ​യ​തോ​ടെ വ​ട​യാ​ർ കോ​രി​ക്ക​ൽ, മ​ത്താ​നം ഭാ​ഗ​ങ്ങ​ളി​ലെ കി​ണ​റു​ക​ളും…

Read More

ഹർത്താൽ അനുകൂലികൾ ഉച്ചയോടെ പിൻവാങ്ങി; കെഎസ്ആർടിസി സർവീസുകൾ ഓടിത്തുടങ്ങി; ഹർത്താൽ സമാധാനപരം

കോട്ടയം: ഉച്ചയോടെ ഹർത്താൽ അനുകൂലികൾ പിൻവാങ്ങിയതോടെ കെഎസ്ആർടിസി സാധാരണ നിലയിൽ പല ഡിപ്പോകളിലും സർവീസ് തുടങ്ങി. പോലീസ് അകന്പടിയോടെയാണ് ബസുകൾ പോകുന്നതെങ്കിലും ഹർത്താൽ അനുകൂലികൾ പിൻവാങ്ങിയതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഇല്ല. എന്നാൽ ബസിൽ യാത്രക്കാർ വളരെ കുറവാണ്. രാവിലെ കെഎസ്ആർടിസി സർവീസുകൾ നടത്താതിരുന്നതോടെ പലരും യാത്രകൾ മാറ്റിവച്ച് മടങ്ങിയിരുന്നു. ഹർത്താലിനെ തുടർന്ന് പലയിടത്തും വിവിധ ദളിത് സംഘടനാ പ്രവർത്തകർ വാഹനം തടഞ്ഞിരുന്നു. ചിലയിടത്ത് ഒറ്റപ്പെട്ട അക്രമങ്ങളും ഉണ്ടായി. തൃശൂരും കൊല്ലത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കൊച്ചിയിൽ വാഹനം തടയാൻ ശ്രമിച്ചതിന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പടെ നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം കടകന്പോളങ്ങൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിരുന്നെങ്കിലും ഫലവത്തായില്ല. ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ എല്ലാം അടഞ്ഞതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. സർക്കാർ…

Read More

ഹൈക്കോടതി ഉത്തരവിട്ടു; അമീയ വീണ്ടും കണക്ക് പരീക്ഷ എഴുതും; പരീക്ഷ സമയത്ത് വിദ്യാർഥിനിക്ക് കിട്ടിയത് 2016ലെ ചോദ്യപേപ്പർ

കൊച്ചി: സിബിഎസ്ഇ പത്താംക്ലാസിൽ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഎസ്ഇയുടെ തീരുമാനം. വിദ്യാർഥിയായ അമീയ സലീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നൽകിയത് 2016ലെ ചോദ്യപേപ്പറായിരുന്നു. 28ന് ​​രാ​​വി​​ലെ പ​​രീ​​ക്ഷ എ​​ഴു​​തി ഉ​​ച്ച​​യ്ക്കു പു​​റ​​ത്തി​​റ​​ങ്ങി​ കൂ​​ട്ടു​​കാ​​രു​​മാ​​യി ചോ​​ദ്യ​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്ത​​പ്പോ​​ഴാ​​ണു ത​​നി​​ക്കു കി​​ട്ടി​​യ​​തു പ​​ഴ​​യ ചോ​​ദ്യ​​ക്ക​​ട​​ലാ​​സാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ലെ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ അ​​മീ​​യ ഇ​​ര​​യാ​​യ​​താ​​യി​​രി​​ക്കാ​​മെ​​ന്ന് ബ​​ന്ധു​​ക്ക​​ളുടെ സംശയം.

Read More