കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന് കോട്ടയത്ത് തു​ട​ക്ക​മാ​യി; 5ന് പ്ര​തി​നി​ധി സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി ഉദ്ഘാടനം ചെയ്യും

കോ​ട്ട​യം: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു രാ​വി​ലെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തോ​ടെ തു​ട​ക്ക​മാ​യി.മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​ഞ്ചി​ന് സ​മാ​പി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 325 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി.​കെ. പൃ​ഥി​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ജി​പി മു​ഹ​മ്മദ് യാ​സീൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​കു​ന്നേ​രം നാ​ലി​നു കേ​ര​ള വി​ക​സ​ന​ത്തി​ൽ പോ​ലീ​സി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എം. മാ​ണി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ളെ വെ​കു​ന്നേ​രം നാ​ലി​നു സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ വൈ​ശാ​ഖ​ൻ ഉ​ദ​ഘാ​ട​നം ചെ​യ്യും. അ​ഞ്ചി​നു രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ൽ​എ​മാ​രാ​യ…

Read More

സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ മാ​ന​സി​ക​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:  പോലീസ് അന്വേഷണം ആരംഭിച്ചു

കോ​ട്ട​യം: സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ മാ​ന​സി​ക​പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി ബി​ന്‍റോ ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന പി​താ​വ് ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ മൊ​ഴി​യി​ൽ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച ബി​ന്‍റോയു​ടെ സ​ഹ​പാ​ഠി​ക​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ മൊ​ഴി​കൂ​ടി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സ് ര​ജി​സ​്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ കേ​സ് ഏ​തെല്ലാം വ​കു​പ്പി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ക​യു​ള്ളൂവെ​ന്ന് പ​ള്ളി​ക്ക​ത്തോ​ട് എ​സ്ഐ പ​റ​ഞ്ഞു. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ത​ന്‍റെ മ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വീ​ട്ടി​ലെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പി​താ​വ് ഈ​പ്പ​ൻ വ​ർ​ഗീ​സ് ആ​വ​ർ​ത്തി​ച്ചു. ര​ണ്ടാം​ടേ​മി​ൽ ര​ണ്ടു​ വി​ഷ​യ​ത്തി​നു തോ​റ്റി​രു​ന്നു. ഇ​തി​നാ​ൽ പ​ത്താം​ക്ലാ​സി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​പ്പോ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​റ്റൊ​രു സ്കൂ​ളി​ൽ പ്ര​വേ​ശ​നം ത​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നൊ​പ്പം പ​ത്താം​ക്ലാ​സി​ലേ​ക്കാ​യി ന​ൽ​കി​യ പു​സ്ത​ക​ങ്ങ​ൾ തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മം…

Read More

അടിമാലിയിൽ  കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് മ​രിച്ച ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ആ​രം​ഭി​ച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം

അ​ടി​മാ​ലി: ഇ​രു​ന്പു​പാ​ല​ത്ത് കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് മ​രി​ച്ച ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു കൊ​ടു​ക്കും. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ ത​ന്നെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ കൊ​ച്ചി​-ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ഇ​രു​ന്പു​പാ​ലം ചെ​റാ​യി പാ​ല​ത്തി​ന് സ​മീ​പം ദേ​വി​യാ​ർ പു​ഴ​യി​ലേ​ക്ക്് കാ​ർ മ​റി​ഞ്ഞാ​ണ് വി​നോ​ദ യാ​ത്ര​സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. ചാ​ല​ക്കു​ടി എ​ലി​ഞ്ഞ​പ്ര പാ​യി​പ്പ​ൻ വീ​ട്ടി​ൽ ജോ​യി(51) ഭാ​ര്യ ഷാ​ലി (47) ഇ​വ​രു​ടെ മ​ക​ൾ ജി​സ്ന​യു​ടെ കു​ട്ടി ജീ​യ​ന്ന (സാ​റ 3) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​ജീ​ന (20), ജി​സ്ന(25), ജീ​വ​ൻ (16) ജി​സ്ന​യു​ടെ ഭ​ർ​ത്താ​വ് ജി​യോ(35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം അ​ടി​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്നു പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം ഇ​വി​ടു​ത്തെ കാ​ർ​ഡി​യാ​ക് ആം​ബു​ല​ൻ​സി​ൽ ര​ണ്ടു ന​ഴ്സു​മാ​രെ​യും കൂ​ട്ടി ഇ​വ​രെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​യ്ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രു​ടെ…

Read More

ഇ​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും! രാ​മ​ക്ക​ൽ​മെ​ട്ടി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്ക് ത​മി​ഴ്നാ​ടി​ന്‍റെ നി​യ​ന്ത്ര​ണം; എത്തുന്നത് ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍

നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മെ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​ക​ളി​ലേ​ക്കു ക​ട​ത്തി​വി​ടു​ന്ന​തി​നു ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ബോ​ർ​ഡ് സ്ഥാ​പി​ച്ചു. ഇ​ത് രാ​മ​ക്ക​ൽ​മെ​ട്ടി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സ്ഥ​ല​ത്ത് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ജ​ന​ങ്ങ​ളും പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ട​തോ​ടെ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ൻ​വാ​ങ്ങി. ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​ക​ളി​ലേ​ക്ക് യാ​ത്ര​യ്ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ​യാ​ണ് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ​ത്. കു​ര​ങ്ങി​ണി​യി​ൽ ട്രെ​ക്കിം​ഗി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് ട്രെ​ക്കിം​ഗി​നു ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണ് എ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ രാ​മ​ക്ക​ൽ​മെ​ട്ടി​ലും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ന​യ്ക്കെ​ത്തി​യ​ത്. കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ക​ന്പം​മെ​ട്ട്, ബോ​ഡി​മെ​ട്ട്, അ​ണ​ക്ക​ര​മെ​ട്ട്, രാ​മ​ക്ക​ൽ​മെ​ട്ട് മേ​ഖ​ല​ക​ളി​ലെ അ​തി​ർ​ത്തി വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വ​ന​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ഇ​വ​ർ ബോ​ർ​ഡും സ്ഥാ​പി​ച്ചു. ആ​യി​ര​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ വി​ദൂ​ര​ദൃ​ശ്യം കാ​ണു​ന്ന​തി​നാ​യി…

Read More

മൂ​​ന്ന് പ​​ഴ്സു​​ക​​ളി​​ൽ നി​​ന്നാ​​യി ര​​ണ്ടാ​​യി​​ര​​ത്തോ​​ളം രൂ​​പ !ബ​​ന്ധു​​വെ​​ന്ന വ്യാ​​ജേ​​ന മ​​ര​​ണ വീ​​ട്ടി​​ലെ​​ത്തി​​യ യു​​വ​​തി സ്ത്രീ​​ക​​ളു​​ടെ ബാ​​ഗി​​ലെ പ​​ണ​​വു​​മാ​​യി മുങ്ങി; സംഭവം ഏറ്റുമാനൂരില്‍

ഏ​​റ്റു​​മാ​​നൂ​​ർ: ബ​​ന്ധു​​വെ​​ന്ന വ്യാ​​ജേ​​ന മ​​ര​​ണ വീ​​ട്ടി​​ലെ​​ത്തി​​യ യു​​വ​​തി സ്ത്രീ​​ക​​ളു​​ടെ ബാ​​ഗി​​ലെ പ​​ണ​​വു​​മാ​​യി ക​​ട​​ന്നു. മൂ​​ന്ന് പ​​ഴ്സു​​ക​​ളി​​ൽ നി​​ന്നാ​​യി ര​​ണ്ടാ​​യി​​ര​​ത്തോ​​ളം രൂ​​പ ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി പ​​റ​​യു​​ന്നു.ക​​ഴി​​ഞ്ഞ ദി​​വ​​സം ഏ​​റ്റു​​മാ​​നൂ​​ർ കൊ​​ടു​​വ​​ത്താ​​നം മാ​​ട​​പ്പ​​ള്ളി​​യി​​ൽ ര​​ഞ്ജു​​വി​​ന്‍റെ വീ​​ട്ടി​​ലാ​​ണ് സം​​ഭ​​വം. ര​​ഞ്ജു​​വി​​ന്‍റെ പി​​താ​​വി​​ന്‍റെ അ​​മ്മ​​യു​​ടെ സം​​സ്കാ​​ര ച​​ട​​ങ്ങി​​നി​​ടെ​​യാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്. 35 വ​​യ​​സ് തോ​​ന്നി​​ക്കു​​ന്ന ഒ​​രു സ്ത്രീ​​യും 20 വ​​യ​​സി​​നോ​​ട​​ടു​​ത്ത് പ്രാ​​യം തോ​​ന്നി​​ക്കു​​ന്ന യു​​വാ​​വു​​മാ​​ണ് മ​​ര​​ണ വീ​​ട്ടി​​ലെ​​ത്തി​​യ​​ത്. വീ​​ട്ടു​​കാ​​രു​​മാ​​യി അ​​ടു​​ത്തി​​ട​​പ​​ഴു​​കി​​യ യു​​വ​​തി താ​​ൻ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ നി​​ന്നാ​​ണ് വ​​രു​​ന്ന​​തെ​​ന്നും അ​​ക​​ന്ന ബ​​ന്ധു​​വാ​​ണെ​​ന്നു​​മാ​​ണ് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ​​ക്കാ​​യി ബ​​ന്ധു​​ക്ക​​ൾ സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​​ലേ​​യ്ക്ക് നീ​​ങ്ങി​​യ​​തോ​​ടെ യു​​വ​​തി ത​​ന്ത്ര​​പൂ​​ർ​​വം ഇ​​വ​​രു​​ടെ വീ​​ട്ടി​​നു​​ള്ളി​​ൽ ക​​യ​​റു​​ക​​യും മോ​​ഷ​​ണം ന​​ട​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു. മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങി​​നെ​​ത്തി​​യ ചി​​ല സ്ത്രീ​​ക​​ളു​​ടെ ബാ​​ഗു​​ക​​ൾ വീ​​ട്ടി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ൽ മൂ​​ന്ന് ബാ​​ഗു​​ക​​ളി​​ൽ നി​​ന്നാ​​യി ഇ​​വ​​ർ ര​​ണ്ടാ​​യി​​ര​​ത്തോ​​ളം രൂ​​പ മോ​​ഷ്ടി​​ച്ചെ​​ടു​​ത്തു. തു​​ടർന്ന് മ​​റ്റൊ​​രു ബാ​​ഗ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ബാ​​ഗി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​യാ​​യ വൃ​​ദ്ധ​​യെ​​ത്തി. ബാ​​ഗ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നെ…

Read More

ഫ്രി​​ഡ്ജി​​ൽ വ​​ച്ച ചോ​​റി​​നു നീ​​ല നി​​റം! വ്യാ​​ജ മു​​ട്ട​​യ്ക്കു പി​​ന്നാ​​ലെ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ വ്യാ​​ജ അ​​രി​​യും; കൂ​​ടാ​​തെ ചോ​​റി​​ന് രൂ​​ക്ഷ​​ഗ​​ന്ധവും

ക​​ടു​​ത്തു​​രു​​ത്തി: വ്യാ​​ജ മു​​ട്ട​​യ്ക്കു പി​​ന്നാ​​ലെ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ വ്യാ​​ജ അ​​രി​​യും. ഫ്രി​​ഡ്ജി​​ൽ സൂ​​ക്ഷി​​ച്ച ചോ​​റ് പി​​റ്റേ​​ന്ന് പു​​റ​​ത്തെ​​ടു​​ത്ത​​പ്പോ​​ൾ വെ​​ള്ള​​ച്ചോ​​റ് നീ​​ല​​നി​​റ​​മാ​​യി. ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ ഒ​​രു പ്ര​​മു​​ഖ സ്ഥാ​​പ​​ന​​ത്തി​​ൽ നി​​ന്നും ക​​ടു​​ത്തു​​രു​​ത്തി മ​​ഠ​​ത്തി​​ക്കു​​ന്നേ​​ൽ സ​​ജി വാ​​ങ്ങി​​യ അ​​രി ഉ​​പ​​യോ​​ഗി​​ച്ചു വ​​ച്ച ചോ​​റി​​നാ​​ണ് നി​​റം മാ​​റ്റം. മി​​ച്ചം വ​​ന്ന ചോ​​റ് ഫ്രി​​ഡ്ജി​​ൽ സൂ​​ക്ഷി​​ച്ച ശേ​​ഷം പി​​റ്റേ​​ന്ന് ഫ്രി​​ഡ്ജി​​ൽ പ്ലേ​​റ്റി​​നു​​ള്ളി​​ൽ വ​​ച്ചി​​രു​​ന്ന ചോ​​റ് എ​​ടു​​ത്ത​​പ്പോ​​ളാ​​ണ് നി​​റം മാ​​റ്റം ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​ത്. കൂ​​ടാ​​തെ ചോ​​റി​​ന് രൂ​​ക്ഷ​​ഗ​​ന്ധം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​താ​​യും സ​​ജി പ​​റ​​യു​​ന്നു. തു​​ട​​ർ​​ന്ന് സ​​ജി ആ​​രോ​​ഗ്യ വ​​കു​​പ്പി​​നും പോ​​ലീ​​സി​​നും പ​​രാ​​തി ന​​ൽ​​കി. രാ​​സ​​പ​​ദാ​​ർ​​ത്ഥ​​ങ്ങ​​ൾ അ​​രി​​യി​​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്ന് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ ശേ​​ഷം മാ​​ത്ര​​മേ പ​​റ​​യാ​​ൻ ക​​ഴി​​യൂ എ​​ന്ന് ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്.

Read More

ഏ​പ്രി​ല്‍ ഫൂ​ള്‍ പ​രി​പാ​ടി മു​ന്‍​കൂ​ര്‍ ഒ​രു​ക്കി​; ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും വ​ട്ടം​ക​റ​ങ്ങി; സംഭവം മുണ്ടക്കയത്ത്‌

മു​ണ്ട​ക്ക​യം: വ​ള​ളി​യാ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ന് തീ​പി​ടി​ച്ചെ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന് വ്യാ​ജ സ​ന്ദേ​ശം, ഇ​രു വാ​ഹ​ന​ങ്ങ​ളു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ സ​ന്ദേ​ശം വ്യാ​ജ​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഏ​പ്രി​ല്‍ ഫൂ​ള്‍ പ​രി​പാ​ടി മു​ന്‍​കൂ​ര്‍ ഒ​രു​ക്കി​യ​തെ​ന്ന വി​വ​രം ല​ഭി​ച്ച​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും വ​ട്ടം​ക​റ​ക്കി​യ ആ​ളി​നാ​യി തെ​ര​ച്ചി​ല്‍ തു​ട​ങ്ങി. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. വ​ള്ളി​യാ​ങ്കാ​വു ക്ഷേ​ത്ര​ത്തി​നു തീ​പി​ടി​ച്ചെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് ഉ​ട​ന്‍ എ​ത്ത​ണ​മെ​ന്നും രാ​വി​ലെ 9.15ന് ​ഫോ​ൺ സ​ന്ദേ​ശം എ​ത്തി. പു​റ​പ്പെ​ടു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ തീ​കെ​ടു​ത്തി​യെ​ന്നു​ള്ള സ​ന്ദേ​ശം വീ​ണ്ടും എ​ത്തി. 11.59 ന് ​തീ​കെ​ട്ടി​ല്ലാ​യെ​ന്നും ഉ​ട​ൻ എ​ത്ത​ണ​മെ​ന്നും ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്ശാ​ന്തി ര​മേ​ശ​ന്‍ എ​ന്നാ​ണ് പേ​രെ​ന്നും പ​രി​ച​യ​പ്പെ​ടു​ത്തി. ക്ഷേ​ത്ര​ത്തി​നു തീ​പി​ടി​ച്ച​ത് കെ​ടു​ത്താ​ന്‍ ഉ​ട​ൻ​ത​ന്നെ ര​ണ്ടു വാ​ഹ​ന​ങ്ങ​ളു​മാ​യി ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ വി.​കെ. പ്ര​സാ​ദി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പ​ത്തോ​ളം ജീ​വ​ന​ക്കാ​ര്‍ വ​ള്ളി​യ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും തീ​പി​ടി​ത്ത​ത്തി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വും ക​ണ്ടി​ല്ല. ഇ​തോ​ടെ ഫോ​ണ്‍ സ​ന്ദേ​ശം ന​ല്‍​കി​യ ആ​ളു​മാ​യി വീ​ണ്ടും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും തീ​പി​ടി​ത്തം സ​മീ​പ…

Read More

മൂര്‍ഖന് നാട്ടുകാര്‍ കാവലായി! വാവയെത്തി; എരുമേലി ആമക്കുന്നിറങ്ങിയ മൂര്‍ഖനെ കാട്ടിലെത്തിച്ചു; വാവക്കൊപ്പം ഫോട്ടോയെടുക്കാന്‍ നാട്ടുകാര്‍

എ​രു​മേ​ലി: കൊ​ച്ചു​കാ​ങ്കോ​ലി​ൽ വ​ർ​ഗീ​സ് അ​യ​ൽ​വാ​സി​യു​ടെ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ലേ​ക്ക് തൊ​ട്ടി​യി​റ​ക്കു​മ്പോ​ഴാ​ണ് ഒ​രു പ്ര​ത്യേ​ക ശ​ബ്ദം കേ​ട്ട് കി​ണ​റി​നു​ള്ളി​ലേ​ക്ക് എ​ത്തി​നോ​ക്കി​യ​ത്. ശ​ബ്ദം​കേ​ട്ട ഭാ​ഗ​ത്തേ​ക്ക് സൂ​ക്ഷി​ച്ച് നോ​ക്കി​യ വ​ർ​ഗീ​സ് ഉ​റ​ക്കെ വി​ളി​ച്ചു​കൂ​വി അ​യ​ൽ​സി​ക​ളെ കൂ​ട്ടി. ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന കി​ണ​റ്റി​ലെ വെ​ള്ളം വീ​ട്ടാ​വ​ശ്യ​ത്തി​ന് കോ​രി​യെ​ടു​ക്കാ​നെ​ത്തി​യ വ​ർ​ഗീ​സി​ന് നേ​ർ​ക്ക് പ​ത്തി​വി​രി​ച്ച പാ​മ്പ് മൂ​ർ​ഖ​ൻ ആ​ണെ​ന്ന് ഓ​ടി​യെ​ത്തി​യ​വ​ർ അ​റി​യി​ച്ച​തോ​ടെ കി​ണ​റും പ​രി​സ​ര​വും​ആ​ൾ​ക്കൂ​ട്ട​ത്താ​ൽ നി​റ​ഞ്ഞു. എ​രു​മേ​ലി ആ​മ​ക്കു​ന്നി​ൽ റ​സാ​ഖി​ന്‍റെ കി​ണ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മൂ​ർ​ഖ​ന്‍റെ വി​ഹാ​ര​സ്ഥ​ല​മാ​യ​ത്. വ​ന​പാ​ല​ക​രി​ലൂ​ടെ വാ​വാ സു​രേ​ഷി​നെ വി​വ​ര​മ​റി​യി​ച്ച നാ​ട്ടു​കാ​ർ വാ​വ എ​ത്തു​ന്ന​തു വ​രെ പാ​മ്പ് ര​ക്ഷ​പ്പെ​ടാ​തെ കാ​വ​ലാ​യി. രാ​ത്രി​യോ​ടെ വാ​വ എ​ത്തി. അ​ര​ണ്ട ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ മൂ​ർ​ഖ​നെ ക​ണ്ട വാ​വ താ​ഴേ​ക്ക് ഊ​ർ​ന്നി​റ​ങ്ങി. അ​ൽ​പ്പ​സ​മ​യ​ത്തി​നു​ള​ളി​ൽ വാ​വ ക​യ​റി വ​രു​മ്പോ​ൾ കൈ​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്നു മൂ​ർ​ഖ​ൻ. അ​ഞ്ച് അ​ടി​യി​ലേ​റെ നീ​ള​വും ഏ​ഴ് വ​യ​സ് പ്രാ​യ​വു​മു​ള​ള മൂ​ർ​ഖ​ൻ പെ​ൺ​വ​ർ​ഗ​ത്തി​ൽ പെ​ട്ട​താ​യി​രു​ന്നു. സ​മീ​പ​ത്തെ​വി​ടെ​യോ ഇ​ണ ഉ​ണ്ടാ​കു​മെ​ന്നു ക​രു​തി തെ​ര​ഞ്ഞെ​ങ്കി​ലും…

Read More

ബ്രേ​ക്കി​നു പ​ക​രം ആ​ക്സി​ലേ​റ്റ​റി​ൽ കാ​ൽ അ​മ​ർ​ത്തി​! ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നി​ടെ കാ​ർ ജ​ലാ​ശ​യ​ത്തി​ൽ പ​തി​ച്ചു; അ​മ്മ​യും മ​ക​നും രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

മു​ട്ടം: ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്കു പ​തി​ച്ചു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​മ്മ​യും മ​ക​നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ട​വെ​ട്ടി സ്വ​ദേ​ശി നി​ഷ, മ​ക​ൻ അ​ബി​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. നി​ഷ​യ്ക്കു ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ൽ​കാ​ൻ വേ​ണ്ടി​യാ​ണ് ഇ​വ​ർ മ​ല​ങ്ക​ര​യി​ലെ​ത്തി​യ​ത്. അ​ണ​ക്കെ​ട്ടി​നു സ​മീ​പം ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. ബ്രേ​ക്കി​നു പ​ക​രം ആ​ക്സി​ലേ​റ്റ​റി​ൽ കാ​ൽ അ​മ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നു കാ​ർ അ​മി​ത വേ​ഗ​ത്തി​ൽ ജ​ലാ​ശ​യ​ത്തി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ധി​കം താ​ഴ്ച​യി​ല്ലാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​രു​വ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് കാ​റി​നു​ള്ളി​ൽനി​ന്നും ഇ​വ​രെ ര​ക്ഷ​പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ച​ത്

Read More

സോറി തിരക്കിനിടയില്‍ സ്ഥലം മാറിപ്പോയതാ! വൈക്കം ഫയര്‍ ഫോഴ്‌സിനെ കുഴക്കി വ്യാജഫോണ്‍ സന്ദേശം; സന്ദേശം ലഭിച്ച നമ്പറിലേക്കു വിളിച്ചപ്പോള്‍ അസഭ്യവര്‍ഷം

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വ്യാ​​ജ ഫോ​​ണ്‍ സ​​ന്ദേ​​ശം ഫ​​യ​​ർ ഫോ​​ഴ്സി​​നെ വ​​ട്ടം​​ക​​റ​​ക്കി. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തി​​ന് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​ക്കു​​സ​​മീ​​പം വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​നു തീ​​പി​​ടി​​ച്ചെ​​ന്ന സ​​ന്ദേ​​ശ​​മാ​​ണ് വൈ​​ക്കം ഫ​​യ​​ർ​​ഫോ​​ഴ്സ് ഓ​​ഫീ​​സി​​ൽ ല​​ഭി​​ച്ച​​ത്. സം​​ഭ​​വ​​സ്ഥ​​ല​​ത്തേ​​ക്ക് വേ​​ഗ​​മെ​​ത്താ​​നാ​​യി സ​​ന്ദേ​​ശ​​വും ഫോ​​ണ്‍ ന​​ന്പ​​റും ക​​ടു​​ത്തു​​രു​​ത്തി ഫ​​യ​​ർ സ്റ്റേ​​ഷ​​നി​​ലേ​​ക്കു കൈ​​മാ​​റി. സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ എ​​സ്. ശ്രീ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പ​​മെ​​ത്തി സം​​ഭ​​വ​​സ്ഥ​​ലം തി​​ര​​ക്കി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​വാ​​തെ വ​​ന്ന​​തോ​​ടെ സ​​ന്ദേ​​ശം ല​​ഭി​​ച്ച ഫോ​​ണ്‍​ന​​ന്പ​​റി​​ലേ​​ക്കു വി​​ളി​​ച്ചു തി​​ര​​ക്കി​​യ​​പ്പോ​​ൾ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് കെ.​​ആ​​ർ. ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​നു സ​​മീ​​പ​​മു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക്ക​​ടു​​ത്താ​​ണെ​​ന്ന് മ​​റു​​പ​​ടി ല​​ഭി​​ച്ച​​തോ​​ടെ വാ​​ഹ​​ന​​വു​​മാ​​യി ഫ​​യ​​ർ​​ഫോ​​ഴ്സ് അ​​വി​​ട​​യെ​​ത്തി​​യെ​​ങ്കി​​ലും സം​​ഭ​​വ​​സ്ഥ​​ലം ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. തു​​ട​​ർ​​ന്നു സ​​ന്ദേ​​ശം ല​​ഭി​​ച്ച ഫോ​​ണി​​ലേ​​ക്കു വീ​​ണ്ടും വി​​ളി​​ച്ചു. തി​​ര​​ക്കി​​നി​​ട​​യി​​ൽ പ​​റ​​ഞ്ഞ​​പ്പോ​​ൾ മാ​​റി​​പ്പോ​​യ​​താ​​ണെ​​ന്നും വ​​ട​​യാ​​ർ ഇ​​ള​​ങ്കാ​​വ് ജം​​ഗ്ഷ​​നി​​ലാ​​ണെ​​ന്നും പ​​റ​​ഞ്ഞു. നി​​മി​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ഇ​​ള​​ങ്കാ​​വി​​ലെ​​ത്തി​​യെ​​ങ്കി​​ലും സം​​ഭ​​വ​​സ്ഥ​​ലം ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. സ​​ന്ദേ​​ശം ല​​ഭി​​ച്ച ന​​ന്പ​​റി​​ലേ​​ക്കു വീ​​ണ്ടും വി​​ളി​​ച്ച​​പ്പോ​​ൾ അ​​സ​​ഭ്യ വ​​ർ​​ഷ​​മാ​​ണു​​ണ്ടാ​​യ​​തെ​​ന്നു ഫ​​യ​​ർ​​സ്റ്റേ​​ഷ​​ൻ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്…

Read More