ദമ്പതികളുടെ തിരോധാനത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല ; തിരുനക്കര മൈതാനത്ത് നാളെ പ്രതിഷേധ കൂട്ടായ്മ

കോ​ട്ട​യം: ഒ​രു വ​ർ​ഷ​മാ​യി​ട്ടും അ​റു​പ​റ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ന് തു​ന്പു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ ദ​ന്പ​തി​ക​ളു​ടെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ഒ​ത്തു ചേ​രും. ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദ​ന്പ​തി​ക​ളാ​യ അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​ലെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലാ​ണു കാ​ണാ​താ​യ​ത്. പോ​ലീ​സി​നും ക്രൈം​ബ്രാ​ഞ്ചി​നും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തു​ന്പൊ​ന്നും കി​ട്ടാ​താ​യ​പ്പോ​ഴാ​ണു കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ൽ ഹ​ബീ​ബ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് പൂ​ർ​ണ​തൃ​പ്തി​യു​ള്ള​പ്പോ​ഴാ​ണു ഹാ​ഷി​മി​ന്‍റെ പി​താ​വ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​നി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​വ​രെ​യും ക​ണ്ടെ​ന്ന അ​ഭ്യു​ഹ​ത്തെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​സം​ഘം വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. അ​ജ്മീ​രി​ലെ ദ​ർ​ഗ​യ്ക്കു​സ​മീ​പ​മു​ള്ള മ​ല​യാ​ളി ഹോ​ട്ട​ലി​ലെ…

Read More

പാമ്പാടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; തെളിവെടുപ്പ് ആരംഭിച്ചു ; പ​രീ​ക്ഷാ പേ​പ്പ​ർ പ​രി​ശോ​ധ​ന​ക്ക് വിധേയമാക്കും

കോ​ട്ട​യം: പാ​ന്പാ​ടി ക്രോ​സ്റോ​ഡ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും വാ​ഴൂ​ർ 14-ാം മൈ​ൽ പൊ​ടി​പാ​റ​യി​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ മ​ക​നു​മാ​യ ബി​ന്‍റോ(14) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക സം​ഘം തെ​ളി​വെ​ടു​പ്പ് ആ​ര​ഭി​ച്ചു. ഇ​ന്ന​ലെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ, പ​ള്ളി​ക്ക​ത്തോ​ട് എ​സ്ഐ മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ​സം​ഘ​ത്തെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രി​ച്ച വി​ദ്യാ​ർ​ഥി ബി​ന്‍റോയു​ടെ പി​താ​വി​ന്‍റെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ മാ​ന​സി​ക​പീ​ഡ​നം മൂ​ല​മാ​ണ് വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് പി​താ​വ്. മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​രി​ച്ച വി​ദ്യാ​ർ​ഥി​യുടെ സ​ഹ​പാ​ഠി​ക​ളു​ടെ പേ​രു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ള്ള​ത്. ഇ​വ​രു​ടെ മേ​ൽ​വി​ലാ​സം ശേ​ഖ​രി​ച്ച് വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. സ്കൂ​ളി​ലെ ര​ജി​സ്റ്റ​റും പ​രീ​ക്ഷാ പേ​പ്പ​റു​ക​ളും മ​റ്റും…

Read More

22 വർഷം മുന്പ് നടന്ന അപകടത്തിന്‍റെ നഷ്ടപരിഹാരം നൽകിയില്ല ; തമിഴ്നാട് ബസ് കേരളം ജപ്തി ചെയ്തു; തിരിച്ചു പിടിക്കാൻ തമിഴ്നാട് ശ്രമം തുടങ്ങി

പാ​ലാ: പാ​ലാ എം​എ​സി​ടി കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ജ​പ്തി ചെ​യ്ത ത​മി​ഴ്നാ​ട് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു. വാ​ഹ​നാ​പ​ക​ട കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തുക കെ​ട്ടി​വ​യ്ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ് ജ​പ്തി ചെ​യ്ത​ത്. ചെ​ന്നൈ- ച​ങ്ങ​നാ​ശേ​രി റൂട്ടിൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ടി​എ​ൻ 1- എ​എ​ൻ 0958 സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജ​പ്തി ചെ​യ്ത​ത്. ച​ങ്ങാ​നാ​ശേ​രി​യി​ൽ നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​ന്നൈ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്പ് ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും കോ​ട​തി​വി​ധി​യു​ടെ പ​ക​ർ​പ്പ് ന​ൽ​കു​ക​യും കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ബ​സി​ൽ ബു​ക്ക് ചെ​യ്തി​രു​ന്ന യാ​ത്ര​ക്കാ​രെ വി​വ​രം അ​റി​യി​ച്ച ശേ​ഷം പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ബ​സ് പാ​ലാ​യി​ലെ​ത്തി​ച്ച് കോ​ട​തി വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 1996 ജൂ​ലൈ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി​ക്ക് വ​രു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ബ​സ് കു​ട്ടി​ക്കാ​ന​ത്തി​ന് സ​മീ​പം പെ​രു​വ​ന്താ​ന​ത്ത് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ്…

Read More

വാഹന നിർമാതാക്കൾ തന്നെ നമ്പർ പ്ലേറ്റ് നിർമിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി ; പണി പോകുമോ എന്ന പേടിയിൽ  നമ്പർ പ്ലേറ്റ് നിർമാതാക്കൾ

കോ​ട്ട​യം: വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ത​ന്നെ ന​ന്പ​ർ പ്ലേ​റ്റ് നി​ർ​മി​ച്ചു ന​ല്കു​മെ​ന്ന കേ​ന്ദ്ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന രാ​ജ്യ​ത്തെ ന​ന്പ​ർ പ്ലേ​റ്റ് നി​ർ​മാ​താ​ക്ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ഇ​തു ന​ട​പ്പാ​യാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​ണി പോ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് ഈ ​രം​ഗ​ത്ത് ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ നി​ഷ പ്ലാ​സ്റ്റി​ക്സ് ഉ​ട​മ കെ.​കെ.​ബാ​ബു പ​റ​ഞ്ഞു. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ മാ​ത്രം ന​ന്പ​ർ പ്ലേ​റ്റ് നി​ർ​മി​ച്ചു ന​ല്കു​ന്ന 25 ക​ട​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ നൂ​റോ​ളം പേ​ർ ജോ​ലി ചെ​യ്യു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ട്. വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ത​ന്നെ ന​ന്പ​ർ പ്ലേ​റ്റ് നി​ർ​മി​ച്ചു ന​ല്കു​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ എ​ങ്ങ​നെ ക​ഴി​യു​മെ​ന്ന് ഇ​വ​ർ ചോ​ദി​ക്കു​ന്നു. ഇ​പ്പോ​ൾ ന​ന്പ​ർ പ്ലേ​റ്റ് നി​ർ​മാ​ണ​ത്തി​നു പു​റ​മെ സീ​ൽ, സ്വി​ച്ച് ബോ​ർ​ഡ് എ​ന്നി​വ​യു​ടെ ജോ​ലി​യു​മു​ണ്ട്. കം​പ്യൂ​ട്ട​ർ​വ​ത്ക​ര​ണം വ​ന്ന​തോ​ടെ സീ​ൽ നി​ർ​മാ​ണം കു​റ​ഞ്ഞു. ആ​കെ​യു​ള്ള വ​രു​മാ​നം ഇ​പ്പോ​ൾ…

Read More

വാടകവീട്ടിൽവെച്ച് ഉണ്ണിമുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്; ഏ​ഴി​നു കോ​ട​തി വാ​ദം കേ​ൾ​ക്കും

തൊ​​​​ടു​​​​പു​​​​ഴ: ന​​​​ട​​​​ൻ ഉ​​​​ണ്ണി മു​​​​കു​​​​ന്ദ​​​​നെ​​​​തി​​രേ യു​​​​വ​​​​തി ന​​​​ൽ​​​​കി​​​​യ കേ​​​​സി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം ഒ​​​​ന്നാം ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ഏ​​​​ഴി​​​​നു വാ​​​​ദം കേ​​​​ൾ​​​​ക്കും. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റ് 23ന് ​​​​ഇ​​​​ട​​​​പ്പി​​​​ള്ളി​​​​യി​​​​ലു​​​​ള്ള ഉ​​​​ണ്ണി മു​​​​കു​​​​ന്ദ​​​​ന്‍റെ വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ൽ വ​​​​ച്ച് ത​​​​ന്നെ പീ​​​​ഡി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ന്നാ​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളി യു​​​​വ​​​​തി ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ഒ​​​​ന്നാം ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ കേ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്.

Read More

വില്ലേജ് ഒാഫീസുകളിലെ തടസം മാറി; പഴയ നിരക്കിൽ ഒാൺലൈനായി  കരം അടയ്ക്കാം; രാ​ഷ്ട്രീ​ദി​പി​ക വാ​ർ​ത്ത തുണയായി

സി.സി. സോമൻ കോ​ട്ട​യം: വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഓ​ണ്‍ലൈ​ൻ​ ആയിട്ട് വ​സ്തു​ക്ക​രം അ​ട​യ്ക്കു​ന്ന​ത് ഇ​ന്ന​ലെ ത​ട​സ​പ്പെ​ട്ട​ത് പു​നഃസ്ഥാ​പി​ച്ചു. എ​ന്നാ​ൽ പ​ഴ​യ നി​ര​ക്ക് പ്ര​കാ​ര​മേ ക​രം അ​ട​യ​ക്കാ​നാ​വൂ. പു​തു​ക്കി​യ വ​സ്തു​ക്ക​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കം​പ്യൂ​ട്ട​റി​ൽ ഇ​നി​യും രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ ക​രം അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വില്ലേജ് ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​യ​വ​ർ തി​രി​കെ പോ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച രാ​ഷ്ട്രീ​ദി​പി​ക വാ​ർ​ത്ത സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ​ഴ​യ നി​ര​ക്ക് അ​ട​യ്ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. എ​ന്നാ​ൽ പ​ഴ​യ നി​ര​ക്ക് അ​ട​യ്ക്കു​ന്ന​വ​ർ പു​തി​യ നി​ര​ക്ക് അ​നു​സ​രി​ച്ചു​ള്ള തു​ക വീ​ണ്ടും അ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2018-19ലെ ​സം​സ്ഥാ​ന സ​ർക്കാ​ർ ബ​ജ​റ്റി​ൽ വ​സ്തു​ക്ക​രം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട് ഉ​ത്ത​ര​വി​റ​ക്കാ​ത്ത​താ​ണ് കം​പ്യൂ​ട്ട​റി​ൽ ക​രം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു​ള​ള നി​ര​ക്ക് ചേ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്. നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് ഏ​രി​യ​യി​ൽ എ​ട്ട് ആ​ർ വ​രെ ഒ​രു രൂ​പ​യും എ​ട്ട് ആ​ർ മു​ത​ൽ ര​ണ്ടു…

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃ​ക്ക മാ​റ്റി​വ​യ്ക്കൽ: യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു; മസ്തിഷ്കമരണം സംഭവിച്ച അ​രു​ണ്‍ രാ​ജി​ന്‍റെ  വൃ​ക്ക​യാ​ണ് ജോ​ബീ​സിൽ പ്രവർത്തിച്ചു തുടങ്ങിയത്

ഗാ​ന്ധി​ന​ഗ​ർ: കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലി​ന് വി​ധേ​യ​നാ​യ യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. എ​ന്നാ​ൽ മ​സ്തി​ഷ​്ക മ​ര​ണം സം​ഭ​വി​ച്ച​യാ​ളു​ടെ വൃ​ക്ക ആ​യ​തി​നാ​ൽ ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​മേ പൂ​ർ​ണ തോ​തി​ലു​ള്ള ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ രാ​ഷ്ട​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. എ​രു​മേ​ലി ക​ണ​മ​ല സ്വ​ദേ​ശി ജോ​ബീ​സ് ഡേ​വി​ഡി​ന് (34 ) ആ​ണ് വൃ​ക്ക മാ​റ്റിവ​ച്ച​ത്. വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച അ​ങ്ക​മാ​ലി സ്വ​ദേ​ശി അ​രു​ണ്‍ രാ​ജി​ന്‍റെ (29) ഒ​രു വൃ​ക്ക​യാ​ണ് ജോ​ബീ​സി​ന് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​ങ്ക​മാ​ലി​യി​ൽ നി​ന്നും മൃ​ത​സ​ഞ്ജീ​വ​നി കോ-ഓ​ർഡി​നേ​റ്റ​ർ ജി​മ്മി ജോ​ർജിന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃക്ക ആശുപത്രിയിൽ എത്തി ച്ചു. നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​പി. ജ​യ​കു​മാ​ർ, യൂ​റോ​ള​ജി മേ​ധാ​വി ഡോ. ​സു​രേ​ഷ് ഭ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​യോ​ടെ ശ​സ്ത്ര​ക്രിയ പൂ​ർ​ത്തി​യാ​ക്കി. അതേസമയം, തൊ​ടു​പു​ഴ സ്വ​ദേ​ശി രാ​ജീവി​ന് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ…

Read More

ക​റു​ക​ച്ചാ​ലി​ൽനി​ന്ന് ആ​ഡം​ബ​ര കാ​ർ തട്ടിയെടുത്ത സംഭവം; കാർ വാടകയ്ക്കെടുത്ത പ്രേംലാൽ അറസ്റ്റിൽ; പിന്നിൽ അന്തർസംസ്ഥാന കാർ മോഷ്‌‌ടാക്കളെന്ന് പോലീസ്

കോ​ട്ട​യം: ക​റു​ക​ച്ചാ​ലി​ൽനി​ന്ന് ത​ട്ടി​യെ​ടു​ത്ത 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര കാ​ർ സം​സ്ഥാ​നം ക​ട​ന്ന​താ​യി സം​ശ​യം. അ​ന്ത​ർ സം​സ്ഥാ​ന കാ​ർ മോ​ഷ്ടാ​ക്ക​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ൽ ആ​ഡം​ബ​ര കാ​ർ ത​ട്ടി​യെ​ടു​ത്ത് ബാം​ഗളൂരി​ൽ എ​ത്തി​ക്കു​ന്ന വ​ൻ സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​വ​ർ. സം​ഘ​ത്തി​ൽ നി​ര​വ​ധി പേ​രു​ണ്ടെ​ന്നും എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ​ൻ സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന രാ​മ​ങ്ക​രി കൈ​ത​പ്പ​റ​ന്പി​ൽ പ്രേം​ലാ​ൽ മാ​ത്യു (37)വി​നെ​യാ​ണ് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. 2017 ഓ​ഗ​സ്റ്റ് 27ന് ​ക​റു​ക​ച്ചാ​ൽ ഉ​ന്പി​ടി സ്വ​ദേ​ശി​യാ​യ ജോ​സ​ഫ് ഫി​ലി​പ്പി​ന്‍റെ കാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി തി​രു​വ​ല്ല സ്വ​ദേ​ശി മാ​ളി​യേ​ക്ക​ൽ സ​ച്ചി​ൻ എം.​പോ​ളി​നെ (21) നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി വി​നീ​ത് (21), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി എ​ന്നി​വ​രെ​ക്കൂ​ടി ഇ​നി പി​ടി​കി​ട്ടാ​നു​ണ്ട്. കാ​ർ പ​ല കൈ​മ​റി​ഞ്ഞ് പോ​യി​ട്ടു​ണ്ടെ​ന്നും കൃ​ത്യ​മാ​യി…

Read More

പാമ്പാടിയിൽ  സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവം; ന്യൂന​പ​ക്ഷ ക​മ്മീ​ഷ​നു  പോ​ലീ​സ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ല്കും

കോ​ട്ട​യം: പാ​ന്പാ​ടി ക്രോ​സ്റോ​ഡ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും വാ​ഴൂ​ർ 14-ാം മൈ​ൽ പൊ​ടി​പാ​റ​യി​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ മ​ക​നു​മാ​യ ബി​ന്‍റോ(14) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ഇ​ന്ന് ന്യൂന​പ​ക്ഷ ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് ന​ല്കും.കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ റി​പ്പോ​ർ​ട്ട് ന​ല്കാ​നാ​ണ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ബി​ന്‍റോയു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത ശേ​ഷ​മാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നോ​ടു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. പോ​ലീ​സ് ചീ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ അ​ന​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ക​മ്മീ​ഷ​ൻ അം​ഗം ബി​ന്ദു എം. ​തോ​മ​സ് അ​റി​യി​ച്ചു. അ​തേ സ​മ​യം പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് ര​ജി​സ്​റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ബി​ന്‍റോ മ​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് പി​താ​വ് ഈ​പ്പ​ൻ വ​ർ​ഗീ​സ് പോ​ലീ​സി​ന് മൊ​ഴി ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ന്‌റോയു​ടെ സ​ഹ​പാ​ഠി​ക​ളി​ൽ നി​ന്ന് പോ​ലീ​സ്…

Read More

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ  മുഴുവൻ അവയവങ്ങളും ദാനം ചെയ്യും; ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു ലഭിക്കും

ഗാ​ന്ധി​ന​ഗ​ർ: വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മ​സ്തി​ഷ്​ക മ​ര​ണം സം​ഭ​വി​ച്ച യു​വാ​വി​ന്‍റെ മു​ഴു​വ​ൻ അ​വ​യ​വ​ങ്ങ​ളും ​ദാനം ചെ​യ്യു​ന്നു.എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ അ​രു​ണ്‍ രാ​ജി​ന്‍റെ (29) അ​വ​യ​വ​ങ്ങ​ളാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് അ​രു​ണ്‍​രാ​ജി​ന്‍റെ മു​ഴു​വ​ൻ അ​വ​യ​വ​ങ്ങ​ളും ദാ​നം ചെ​യ്യു​വാ​ൻ ബ​ന്ധു​ക്ക​ൾ തീ​രു​മാ​നി​ച്ചു. ഹൃ​ദ​യം, വൃ​ക്ക​ക​ൾ, ക​ണ്ണു​ക​ൾ, ക​ര​ൾ, ലെ​ൻ​സ്, കൈ​ക​ൾ, ശ്വാ​സ​കോ​ശം, ചെ​റു​കു​ട​ൽ, പാ​ൻ​ക്രി​യാ​സ് തു​ട​ങ്ങി മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ മു​ഴു​വ​ൻ അ​വ​യ​വ​ങ്ങ​ളും ദാ​നം ചെ​യ്യു​ന്ന അ​പൂ​ർ​വ സം​ഭ​വ​ത്തി​നാ​ണ് അ​രു​ണ്‍ രാ​ജി​ന്‍റെ ബ​ന്ധു​ക്ക​ൾ അ​നു​മ​തി ന​ല്കി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഒ​രു വൃ​ക്ക ല​ഭി​ക്കും. അ​തി​നാ​യി മൃ​തസ​ഞ്ജീവ​നി കോ-​ഓ​ർഡി​നേ​റ്റ​ർ ജി​മ്മി ജോ​ർ​ജ് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഉ​ച്ച​യ്ക്ക് 12.30ന് ​കൊ​ണ്ടു​വ​രു​ന്ന വൃ​ക്ക തൊ​ടു​പു​ഴ സ്വ​ദേ​ശി രാ​ജീ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ വ​ച്ച്…

Read More