ഏറ്റുമാനൂർ: തമിഴ്നാട്ടിലെ കൊലക്കേസ് പ്രതി ബജിക്കച്ചവടക്കാരനായി ഒളിവിൽ കഴിഞ്ഞത് ഏറ്റുമാനൂരിൽ. ഏറ്റുമാനൂർ പോലീസിന് സഹായത്തോടെ തമിഴ്നാട് പോലീസ് ഇയാളെ പിടികൂടിയപ്പോൾ മാത്രമാണ് ഇയാൾ കൊലയാളിയാണെന്നത് അയൽവാസികൾ മനസിലാക്കുന്നത്. പാണ്ഡ്യൻ എന്ന ഗുണ്ടാത്തലവനെ മധുരയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ ആറ് പ്രതികളിൽ ഒരാളായ മധുര സ്വദേശി സുന്ദരപാണ്ഡ്യ (40)നെയാണ് ഏറ്റുമാനൂർ പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം തമിഴ്നാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ മധുര സ്വദേശി തന്നെയായ രമേശി(41)നൊപ്പം അയാളുടെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ആറു വർഷമായി ഏറ്റുമാനൂർ കിഴക്കേ നടയിൽ കുടുംബസമേതം വാടകക്ക് താമസിച്ച് ബജി കച്ചവടം നടത്തുകയായിരുന്നു രമേശ്. രമേശിനൊപ്പം കൂടിയ സുന്ദരപാണ്ഡ്യൻ കച്ചവടത്തിൽ രമേശിനെ സഹായിക്കുകയായിരുന്നു. രമേശിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിക്കുകയാണ് പോലീസ്.
Read MoreCategory: Kottayam
കള്ളന്മാര് വിലസുന്നു! മോഷ്്ടാക്കള് വീടുകളില് കയറുന്നത് വീടുകളിലെ ജനല് അതിവിദഗ്ധമായി തുറന്നശേഷം കതകിന്റെ കുറ്റിയെടുത്ത്; ഉറങ്ങാന് കഴിയാതെ മാനത്തൂര്
കോട്ടയം: മാനത്തൂരിലും പരിസര പ്രദേശങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തി കളളൻമാർ വിഹരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനത്തൂരിലുള്ള നിരവധി വീടുകളിലാണു മോഷണ ശ്രമമുണ്ടായത്. മാനത്തൂർ കാരിപ്പുറം വീട്ടിൽ നിന്നും അഞ്ചു പവനാണു മോഷണം പോയത്. രാത്രിയിൽ 12നും പുലർച്ചെ മൂന്നിനുമിടയിലാണു മിക്ക ദിവസങ്ങളിലും കള്ളന്റെ ശല്യമുണ്ടാകു ന്നത്. വീടുകളിലെ ജനൽ അതിവിദഗ്ധമായി തുറന്നശേഷം കതകിന്റെ കുറ്റിയെടുത്താണു മോഷ്്ടാക്കൾ വീടുകളിൽ കയറുന്നത്. കാരിപ്പുറം വീട്ടിലും മോഷണം നടന്നതു ഇതേ രീതിയിലാണ്. മറ്റൊരു വീട്ടിൽ ഇതേ രീതിയിൽ ജനൽ തുറന്നപ്പോഴേക്കും വീട്ടുകാർ ഉണർന്നു ലൈറ്റിട്ടു. ഇതോടെ ജനലിന്റെ സൈഡിൽ നിന്നും ഒരാൾ ഓടിമറയുന്നതു കണ്ടിരുന്നു. അടച്ചു കുറ്റിയിട്ടിരിക്കുന്ന ജനലുകൾ എങ്ങനെയാണു മോഷ്്ടാക്കൾ തുറക്കുന്നതെന്ന കാര്യം വ്യക്തമല്ല. സംഭവം സംബന്ധിച്ചു രാമപുരം പോലീസിൽ പരാതി നല്കിയിട്ടുണ്ട്. ഏതാനും നാളുകൾക്കു മുന്പു മാനത്തൂരിലും സമീപ പ്രദേശങ്ങളിലും ജനലിലൂടെ കന്പ് ഉപയോഗിച്ചു തൂക്കിയിട്ടിരിക്കുന്ന ആളുകളുടെ വസ്ത്രങ്ങളുടെ…
Read Moreബസ് ഉടമകൾ സേവാ കേന്ദ്രത്തിൽ നികുതി അടച്ചു ; സർക്കാരിന്റെ അക്കൗണ്ടിൽ പണം വന്നില്ല; ക്രമക്കേട് നടന്നതായി പ്രാഥമിക വിവരം
കോട്ടയം: റോഡ് ടാക്സ് അടച്ചത് അക്കൗണ്ടിലെത്താതെ ബസുടമകൾ വെട്ടിലായ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കളക്ടറേറ്റിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിനോടു ചേർന്നുള്ള സേവാ കേന്ദ്രത്തിൽ നികുതി അടച്ച ഏതാനും സ്വകാര്യ ബസുടമകളാണു വെട്ടിലായിരിക്കുന്നത്. നിരവധി ബസുടമകൾ ജനസേവാ കേന്ദ്രത്തിൽ അടച്ച റോഡു നികുതിയിൽ അഞ്ചു ലക്ഷത്തോളം രൂപ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. മാർച്ച് 15 വരെയുള്ള മൂന്നു മാസത്തെ റോഡ് ടാക്സ് അടച്ചില്ലെന്ന പേരിൽ വെഹിക്കിൾ ഇൻസ്പെക്ടർ ഏതാനും ബസുകൾ റോഡിൽ പിടിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ഇതോടെയാണു ബസുടമകൾ പോലീസിൽ പരാതി നല്കിയത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനു സമീപമുള്ള ഇ സേവാ കേന്ദ്രം കുടുംബശ്രീയുടെ മേൽനോട്ടത്തിലാണു പ്രവർത്തിക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിൽ ഒരു യൂണിറ്റായി പ്രവർത്തിക്കുന്നു. അതേസമയം പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൂന്നു അംഗങ്ങൾ ചേർന്നു പ്രവർത്തിപ്പിക്കുന്ന…
Read Moreപാമ്പാടിയിലെ പെട്രോൾ പമ്പിലെ മോഷണം; രണ്ടുപേർക്കായി പോലീസ് ഡൽഹിയിൽ അന്വേഷണം ആരംഭിച്ചു
കോട്ടയം: പാന്പാടിയിൽ പെട്രോൾ പന്പ് ജീവനക്കാരനെ തലക്കടിച്ചുവീഴ്ത്തി ഒന്നര ലക്ഷം രൂപ കവർന്ന കേസിലെ രണ്ടു പ്രതികളെ പിടികൂടുന്നതിനായി പോലീസ് ഡൽഹിയിൽ അന്വേഷണം ആരംഭിച്ചു. പാന്പാടി സിഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഡൽഹിയിൽ എത്തി അന്വേഷണം നടത്തുന്നത്. കവർച്ച കേസിൽ രണ്ടു പ്രതികളെ പോലീസ് ബംഗളൂരുവിൽ നിന്നും പിടികൂടിയിരുന്നു. നേപ്പാൾ സ്വദേശികളായ രാംസിംഗ് (30), കിഷൻ ബഹാദൂർ (26) എന്നിവരാണു മുന്പു പിടിയിലായത്. ഇവർക്കൊപ്പം മോഷണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ പിടികൂടുന്നതിനായി പാന്പാടി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ അന്വേഷണം നടത്തുന്നത്. ഡൽഹി കേന്ദ്രീകരിച്ചുള്ള ഹൈവേ മോഷണ സംഘാംഗങ്ങളാണു ഇവരെന്നു പോലീസിനു ആദ്യം തന്നെ സൂചന ലഭിച്ചിരുന്നു. രണ്ടു പേരെ പിടികൂടുന്നതിനു ഡൽഹിയിൽ നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്നു സിഐ യു. ശ്രീജിത്ത് പറഞ്ഞു. ചു
Read Moreബ്രേക്ക് നഷ്ടപ്പെട്ട് കണ്ടെയ്നർ ലോറി വീട്ടിലേക്കു മറിഞ്ഞു; ശബ്ദം കേട്ട് വീട്ടുകാർ ഒാടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി
തലയോലപ്പറന്പ്: ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി വീട്ടിലേക്കു മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ടെയ്നർ വീഴുന്ന വലിയ ശബ്ദം കേട്ടു വീടിനുള്ളിലുണ്ടായിരുന്നവർ ഓടി മാറിയതിനാലാണു ആർക്കും പരിക്കേൽക്കാതിരുന്നത്. ഇന്നു രാവിലെ 9.45നു തലയോലപ്പറന്പ് വടകര ഉദയാപറന്പത്ത് ക്ഷേത്രത്തിനു സമീപമാണു അപകടമുണ്ടായത്. എറണാകുളത്തു നിന്നും കോട്ടയത്തിനു വരികയായിരുന്ന കണ്ടെയ്നർ ലോറി 30 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. ലോറിയിൽ സ്ഥാപിച്ചിരുന്ന കണ്ടെയ്നറാണു വീടിന്റെ മുകളിലേക്കു പതിച്ചത്. വടകര കൊല്ലാട് വേണുവിന്റെ വീടിന്റെ മുകളിലേക്കാണു കണ്ടെയ്നർ പതിച്ചത്. വീട് ഭാഗികമായി തകർന്നു. കണ്ടെയ്നറുമായി വന്ന ലോറി കയറ്റം കയറുന്നതിനിടയിൽ ബ്രേക്കിന്റെ എയർ പൈപ്പ് പൊട്ടിപോവുകയായിരുന്നു. ഇതോടെ ഡ്രൈവർ ലോറി റോഡിന്റെ സൈഡ് ചേർത്തു നിർത്തിയശേഷം ലോറിയിൽ നിന്നും ഇറങ്ങിയിരുന്നു. ഈ സമയത്താണു ലോറി താഴ്ചയിലേക്കു മറിഞ്ഞതും കണ്ടെയ്നർ വീടിനു മുകളിലേക്കു പതിച്ചതും. ലോറി മറിഞ്ഞ സ്ഥലങ്ങളിൽ മരങ്ങൾ…
Read Moreവൻ കഞ്ചാവ് വേട്ട നടത്തിയിട്ടും പ്രയോജനമില്ല ; ഉറവിടം കണ്ടെത്താനാവാതെ പോലീസും എക്സൈസും
കോട്ടയം: വൻ കഞ്ചാവ് വേട്ട നടത്തിയാലും അതിന്റെ ഉറവിടം കണ്ടെത്താൻ പോലീസിനോ എക്സൈസിനോ കഴിയുന്നില്ല. മിക്കപ്പോഴും പിടിയിലാകുന്നതു ചെറുകിട കച്ചവടക്കാരും ഇടനിലക്കാരും മാത്രമാണ്. ഇവരുടെ പക്കൽ നിന്നും വിവരങ്ങൾ ശേഖരിച്ചു ലഹരി വസ്തുക്കൾ എത്തിയതിന്റെ ഉറവിടം കണ്ടെത്താൻ പോലീസിനും എക്സൈസിനും സാധിക്കാതെ വരുകയാണ്. കോട്ടയം ജില്ലയിൽ രണ്ടു മാസത്തിനിടെ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ 150ൽപ്പരമാണ്. ഏതാനും നാളുകൾക്കുള്ളിൽ കഞ്ചാവും മയക്കുമരുന്നുമായി യുവതികളെ അടക്കം പിടികൂടി. ഹാഷിഷ് ഓയിലുമായി യുവാവിനെയും പിടികൂടി. എന്നാൽ ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി കടത്തുസംഘത്തിലെ മുഖ്യ കണ്ണികളെ കണ്ടെത്താൻ പോലീസിനോ എക്സൈസിനോ കഴിഞ്ഞിട്ടില്ല . ലഹരി വസ്തുക്കൾ ഇവരുടെ കൈവശം എങ്ങനെയെത്തുന്നു എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കാത്തതാണു ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ കാരണമെന്നും പറയപ്പെടുന്നു. നിരോധിത പുകയില ഉല്പന്നങ്ങൾ അധികൃതർ പിടികൂടിയാലും പ്രതികൾ പിഴയടച്ചു…
Read Moreമേലുകാവിലെ ഒാട്ടോ അപകടം; ആനന്ദിന്റെയും അലന്റെയും സംസ്കാരം നടത്തി; ആശുപത്രരിയിൽ കഴിയുന്ന രഞ്ജിലിന്റെ നിലയിൽ മാറ്റമില്ല
ഈരാറ്റുപേട്ട: മേലുകാവിൽ ഓട്ടോറിക്ഷാ അപകടത്തിൽ പരിക്കേറ്റവരുടെ നില അതേ പടി തുടരുന്നു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രഞ്ജിലിന്റെ നിലയിൽ മാറ്റമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. മരിച്ചവരിൽ മടക്കത്താനം ചാത്തൻകുന്നേൽ സാബുവിന്റെ മകൻ ആനന്ദിന്റെ (17) സംസ്കാരം ഇന്നു രാവിലെ കുടയത്തൂരിലെ തറവാട്ടു വീട്ടിൽ നടത്തി. ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ മേലുകാവ് ദീപ്തി ജംഗ്ഷനു സമീപം സ്വകാര്യ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് മുട്ടം ഐഎച്ച്ആർഡിയിലെ രണ്ടു പ്ലസ് ടു വിദ്യാർഥികളാണ് മരിച്ചത്. പൂമാല മംഗലമുടയ്ക്കൽ രവിയുടെ മകൻ അലൻ (18), മടക്കത്താനം ചാത്തൻകുന്നേൽ സാബുവിന്റെ മകൻ ആനന്ദ് (17) എന്നിവരാണ് മരിച്ചത്. അലന്റെ സംസ്കാരം ഇന്നു നടക്കും. അഞ്ചു പേർക്ക് പരിക്കേറ്റു. വണ്ടൻമേട് പള്ളിത്താഴത്ത് രജ്ഞിൽ പി. ചന്ദ്രൻ (17) ഓട്ടോ ഓടിച്ചിരുന്ന മുട്ടം കുന്നുങ്കൽ ഹരീഷ് (18) മേലുകാവുമറ്റം വട്ടമറ്റത്തിൽ സെബിൻ മാത്യു (18) മുട്ടം…
Read Moreകോട്ടയം-ആലപ്പുഴ ജലപാതയിൽ ആഫ്രിക്കൻ പായൽ നിറഞ്ഞു; ബോട്ടു യാത്ര ദുഷ്കരം; പായലും പുല്ലും ചീഞ്ഞതുമൂലം തോട്ടിൽ കുളിക്കാൻ പോലും പറ്റാത്ത അവസ്ഥയെന്ന് നാട്ടുകാർ
കോട്ടയം: കോട്ടയം-ആലപ്പുഴ ജലപാതയിൽ ബോട്ടു യാത്രയ്ക്കു പ്രതികൂലമായി ആഫ്രിക്കൻ പായലും പുല്ലും. കോടിമത മുതൽ കാഞ്ഞിരം വരെയുള്ള പ്രദേശത്താണ് ബോട്ടു യാത്ര തടസപ്പെടുത്തുന്ന രീതിയിൽ പായലും പുല്ലും നിറഞ്ഞിരിക്കുന്നത്. പായൽ നിറഞ്ഞിരിക്കുന്നത് ബോട്ടുകളുടെ യാത്രയ്ക്കു തടസമാകുന്നതോടൊപ്പം തകരാറിനും കാരണമാകുന്നുണ്ട്. ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പായൽ ചുറ്റുന്നതു പതിവാണ്. പ്രൊപ്പല്ലറിൽ ചുറ്റിയ പായൽ നീക്കം ചെയ്തശേഷമാണു പലപ്പോഴും യാത്ര. ഓരോ സ്ഥലത്തും 15 മിനിറ്റോളം അധികസമയം ചെലവിടേണ്ടിവരുന്നുണ്ട്. രണ്ടരമണിക്കൂർ സമയംകൊണ്ട് കോട്ടയത്തുനിന്നും ആലപ്പുഴയിലെത്തണ്ട ബോട്ട് ഇപ്പോൾ 15 മിനിറ്റു മുതൽ അര മണിക്കൂർ വരെ വൈകുകയാണ്. എൻജിനും തകരാറിലാകാറുണ്ട്. ഇതു യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രൊപ്പല്ലറിൽ പായൽ കുരുങ്ങി ബോട്ടിനു തകരാർ സംഭവിച്ച് യാത്ര മുടങ്ങിയിരുന്നു. പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ ബോട്ടുകർ തകരാറിലാകുന്നതും വൈകുന്നതും വിദ്യാർഥികളെ ബാധിക്കുന്നുണ്ട്. സാധാരണഗതിയിൽ തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്പോൾ കൊടൂരാറ്റിൽ പോള നിറയുന്നതാണ്. മുൻവർഷങ്ങളിൽനിന്നും…
Read Moreമോഹങ്ങൾ പൂക്കുന്ന പാലാ; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടി യുഡിഎഫ് സ്ഥാനാർഥിയും മാണിയെ കണ്ടു
കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടി യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയെ സന്ദർശിച്ചു. പാലായിലെ വസതിയിലെത്തിയാണ് വിജയകുമാർ മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനം സ്വാഭാവികമാണെന്നും പിന്തുണ സംബന്ധിച്ച് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികൾ പിന്തുണ തേടുന്നത് സ്വാഭാവികമാണ്. യുഡിഎഫ് സ്ഥാനാർഥി പിന്തുണ തേടി എത്തിയതിൽ സന്തോഷമുണ്ട്. ഏത് സ്ഥാനാർഥിക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാർട്ടിയാണെന്നും മാണി പറഞ്ഞു. മാണിയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി വിജയകുമാറും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു. പിന്തുണ നൽകുന്ന കാര്യത്തിൽ അനുഭാവപൂർവമായ സമീപനമാണ് കെ.എം മാണി സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു. മാണി തെരഞ്ഞെടുപ്പ് വിജയം ആശംസിച്ചതായും വിജയകുമാർ വ്യക്തമാക്കി.
Read Moreകൃഷിയിലെ മികവിന് വൈക്കം വെസ്റ്റ് ഗവൺമെന്റ് ഹൈസ്കൂളിന് ഇത്തവണയും ജില്ലാതല പുരസ്കാരം
വൈക്കം: വൈക്കം വെസ്റ്റ് ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളുടെ കൃഷിയിലെ മികവിനു ഇക്കുറിയും ജില്ലാതല പുരസ്കാരം. പച്ചക്കറി കൃഷിയിൽ ജില്ലാതലത്തിൽ കഴിഞ്ഞ വർഷവും വൈക്കം വെസ്റ്റിനായിരുന്നു അവാർഡ്. കൃഷിയോട് ആഭിമുഖ്യമുള്ള 50 വിദ്യാർഥികൾ ഉൾപ്പെട്ട ഹരിത ക്ലബാണ് സ്കൂൾ കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ കൃഷിയ്ക്കായുള്ള പണികൾ വിദ്യാർഥികൾ തുടങ്ങും. സ്കൂൾ വളപ്പിലെ മൂന്നേക്കർ സ്ഥലത്തെ കൃഷിയെ ശാസ്ത്രീയവും നൂതനവുമാക്കി വിദ്യാർഥികൾക്ക് കരുത്തു പകരുന്നത് വൈക്കം കൃഷിഭവനിലെ കൃഷി ഓഫീസർ എൻ.അനിൽകുമാറും അസിസ്റ്റന്റ് കൃഷി ഓഫീസർ മെയ്സണ് മുരളിയുമാണെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി പറയുന്നു. സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിഷരഹിതമായ പച്ചക്കറി ഉപയോഗിക്കണമെന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും താൽപ്പര്യമാണ് സ്കൂൾ വളപ്പിനെ കൃഷിത്തോട്ടമാക്കി മാറ്റിയത്. പച്ചക്കറി കൃഷിയിലെ മികച്ച വിജയത്തെ തുടർന്ന് വിദ്യാർഥികൾ കരനെൽകൃഷിയും മരച്ചീനി കൃഷിയും ആരംഭിച്ചു. കൃഷിയിലെ നുറു മേനി പഠനത്തിലും സ്കൂൾ നിലനിർത്തുന്നുണ്ട്.…
Read More