ബ്രേക്ക് നഷ്ടപ്പെട്ട്  ക​ണ്ടെ​യ്ന​ർ ലോ​റി വീ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു; ശബ്ദം കേട്ട് വീട്ടുകാർ ഒാടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി

ത​ല​യോ​ല​പ്പ​റ​ന്പ്: ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി വീ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ണ്ടെ​യ്ന​ർ വീ​ഴു​ന്ന വ​ലി​യ ശ​ബ്ദം കേ​ട്ടു വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ലാ​ണു ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തി​രു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 9.45നു ​ത​ല​യോ​ല​പ്പ​റ​ന്പ് വ​ട​ക​ര ഉ​ദ​യാ​പ​റ​ന്പ​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്.

എ​റ​ണാ​കു​ള​ത്തു നി​ന്നും കോ​ട്ട​യ​ത്തി​നു വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി 30 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണു മ​റി​ഞ്ഞ​ത്. ലോ​റി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ക​ണ്ടെ​യ്ന​റാ​ണു വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കു പ​തി​ച്ച​ത്. വ​ട​ക​ര കൊ​ല്ലാ​ട് വേ​ണു​വി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണു ക​ണ്ടെ​യ്ന​ർ പ​തി​ച്ച​ത്.

വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക​ണ്ടെ​യ്ന​റു​മാ​യി വ​ന്ന ലോ​റി ക​യ​റ്റം ക​യ​റു​ന്ന​തി​നി​ട​യി​ൽ ബ്രേ​ക്കി​ന്‍റെ എ​യ​ർ പൈ​പ്പ് പൊ​ട്ടി​പോ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഡ്രൈ​വ​ർ ലോ​റി റോ​ഡി​ന്‍റെ സൈ​ഡ് ചേ​ർ​ത്തു നി​ർ​ത്തി​യ​ശേ​ഷം ലോ​റി​യി​ൽ നി​ന്നും ഇ​റ​ങ്ങി​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണു ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ​തും ക​ണ്ടെ​യ്ന​ർ വീ​ടി​നു മു​ക​ളി​ലേ​ക്കു പ​തി​ച്ച​തും.

ലോ​റി മ​റി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. മ​റി​ഞ്ഞ ലോ​റി വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കു പ​തി​ക്കാ​തെ മ​ര​ത്തി​ൽ ത​ട്ടി നി​ല്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞു പ്ര​ദേ​ശ​ത്തേ​ക്കു നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​.

Related posts