പാമ്പാടിയിലെ പെട്രോൾ പമ്പിലെ മോഷണം; രണ്ടുപേർക്കായി  പോ​ലീ​സ് ഡ​ൽ​ഹി​യി​ൽ  അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: പാ​ന്പാ​ടി​യി​ൽ പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​നെ ത​ല​ക്ക​ടി​ച്ചു​വീ​ഴ്ത്തി ഒ​ന്ന​ര ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് ഡ​ൽ​ഹി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ന്പാ​ടി സി​ഐ യു. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു ഡ​ൽ​ഹി​യി​ൽ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ക​വ​ർ​ച്ച കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ രാം​സിം​ഗ് (30), കി​ഷ​ൻ ബ​ഹാ​ദൂ​ർ (26) എ​ന്നി​വ​രാ​ണു മു​ന്പു പി​ടി​യി​ലാ​യ​ത്.  ഇ​വ​ർ​ക്കൊ​പ്പം മോ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പാ​ന്പാ​ടി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഡ​ൽ​ഹി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഹൈ​വേ മോ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​ണു ഇ​വ​രെ​ന്നു പോ​ലീ​സി​നു ആ​ദ്യം ത​ന്നെ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ര​ണ്ടു പേ​രെ പി​ടി​കൂ​ടു​ന്ന​തി​നു ഡ​ൽ​ഹി​യി​ൽ നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നു സി​ഐ യു. ​ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.
ചു

Related posts