നി​ർ​മാ​ണം നി​ല​ച്ച കെ​ട്ടി​ടം വ​വ്വാ​ൽ താ​വ​ളം; നി​പ ഭീ​ഷ​ണി​യി​ൽ നീ​ണ്ടൂ​ർ; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ഏ​​റ്റു​​മാ​​നൂ​​ർ: നീ​​ണ്ടൂ​​ർ പ്രാ​​വ​​ട്ടം ജം​​ഗ്ഷ​​നി​​ൽ നി​​ർ​​മാ​​ണം നി​​ല​​ച്ച കെ​​ട്ടി​​ടം വ​​വ്വാ​​ലു​​ക​​ൾ താ​​വ​​ള​​മാ​​ക്കി. പ​​ത്തു വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി പെ​​റ്റു​​പെ​​രു​​കി ഇ​​പ്പോ​​ൾ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വ​​വ്വാ​​ലു​​ക​​ൾ ഇ​​വി​​ടെ ഉ​​ണ്ട്. സം​​സ്ഥാ​​ന​​ത്ത് നി​​പ വീ​​ണ്ടും സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ശ​​ങ്ക​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ. പ്രാ​​വ​​ട്ടം ജം​​ഗ്ഷ​​നോ​​ടു ചേ​​ർ​​ന്നു​​ള്ള സ്ഥ​​ല​​ത്ത് സെ​​ല്ലാ​​ർ നി​​ർ​​മാ​​ണ​​ത്തി​​നു ശേ​​ഷം പ​​ണി നി​​ല​​ച്ച കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് വ​​വ്വാ​​ലു​​ക​​ൾ താ​​വ​​ള​​മ​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സെ​​ല്ലാ​​റി​​ൽ നി​​റ​​യെ വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു. ഈ ​​വെ​​ള്ള​​ത്തി​​ലേ​​ക്കാ​​ണ് വ​​വ്വാ​​ലു​​ക​​ളു​​ടെ വി​​സ​​ർ​​ജ്യം വീ​​ഴു​​ന്ന​​ത്. ഇ​​ത് ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കും. മ​​ഴ രൂ​​ക്ഷ​​മാ​​കു​​ന്ന​​തോ​​ടെ ഈ ​​വെ​​ള്ളം പു​​റ​​ത്തേ​​ക്ക് ക​​വി​​ഞ്ഞൊ​​ഴു​​കി​​യാ​​ൽ സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളാ​​കെ രോ​​ഗാ​​തു​​ര​​മാ​​കും.പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ നി​​ര​​ന്ത​​രം ആ​​ശ​​ങ്ക അ​​റി​​യി​​ച്ചി​​ട്ടും പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രോ ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രോ ഇ​​ട​​പെ​​ടു​​ന്നി​​ല്ലെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​ക്ഷേ​​പം. പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പോ​​ലും അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്നാ​​ണ് അ​​വ​​ർ പ​​റ​​യു​​ന്ന​​ത്. മു​​മ്പൊ​​രി​​ക്ക​​ൽ ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​ട​​ക്കം പൊ​​ട്ടി​​ച്ച് ഇ​​വ​​യെ തു​​ര​​ത്തി​​യ​​ശേ​​ഷം കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ്ര​​വേ​​ശ​​ന​​മാ​​ർ​​ഗം വ​​ല ഉ​​പ​​യോ​​ഗി​​ച്ച് അ​​ട​​ച്ചി​​രു​​ന്നു.…

Read More

അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ​ദി​നം: 26ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ

കോ​​ട്ട​​യം: അ​​ന്താ​​രാ​​ഷ്‌​​ട്ര ല​​ഹ​​രി​​വി​​രു​​ദ്ധ​​ദി​​ന​​മാ​​യ 26ന് ​​ജി​​ല്ല​​യി​​ല്‍ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കാ​​ന്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന നാ​​ര്‍​കോ കോ ​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍(​​എ​​ന്‍​കോ​​ര്‍​ഡ്) യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. പോ​​ലീ​​സ്, എ​​ക്‌​​സൈ​​സ്, ആ​​രോ​​ഗ്യം, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണം, വി​​ദ്യാ​​ഭ്യാ​​സം തു​​ട​​ങ്ങി വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജി​​ല്ലാ ത​​ല​​ത്തി​​ലും നി​​യോ​​ജ​​ക മ​​ണ്ഡ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ലും ല​​ഹ​​രി​​വി​​രു​​ദ്ധ കാ​​മ്പ​​യി​​നു​​ക​​ള്‍, ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സു​​ക​​ള്‍, മാ​​ര​​ത്ത​​ണ്‍, സൈ​​ക്ല​​ത്തോ​​ണ്‍, ചി​​ത്ര​​ര​​ച​​നാ മ​​ത്സ​​രം തു​​ട​​ങ്ങി​​യ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും. ജേ​​സീ​​സ്, റോ​​ട്ട​​റി ക്ല​​ബ്ബ്, ല​​യ​​ണ്‍​സ് ക്ല​​ബ്ബ് തു​​ട​​ങ്ങി​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​വും ഉ​​റ​​പ്പാ​​ക്കും. സ്‌​​കൂ​​ളു​​ക​​ളി​​ല്‍ അ​​ന്ന് ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കും. ല​​ഹ​​രി ഉ​​പ​​യോ​​ഗ​​വും വ്യാ​​പ​​ന​​വും ത​​ട​​യാ​​ന്‍ പോ​​ലീ​​സ്, എ​​ക്‌​​സൈ​​സ് വ​​കു​​പ്പു​​ക​​ള്‍ ന​​ട​​ത്തി​​വ​​രു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ യോ​​ഗം വി​​ല​​യി​​രു​​ത്തി. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ്, കോ​​ട്ട​​യം ആ​​ര്‍​ഡി​​ഒ ഡി. ​​ഷി​​ബു, പാ​​ലാ ആ​​ര്‍​ഡി​​ഒ ഇ.​​എം. സ​​ഫീ​​ര്‍, ഡി​​വൈ​​എ​​സ്പി​​മാ​​രാ​​യ എ​​സ്. ആ​​ഷാ​​ദ്, വി​​ശാ​​ല്‍ ജോ​​ണ്‍​സ​​ണ്‍, കെ. ​​സ​​ദ​​ന്‍, കെ.​​ആ​​ര്‍. ബി​​ജു,…

Read More

പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ പ്ര​തി​സ​ന്ധി; അ​വി​ശ്വാ​സം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്; സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യ്ക്ക് തി​രി​ച്ച​ടി

പാ​​ലാ: ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണി​​ല്‍ വി​​ശ്വാ​​സം ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി യോ​​ഗം. കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി​​യു​​ടെ ക​​ത്തി​​ല്‍ ഒ​​പ്പി​​ടാ​​ന്‍ വി​​സ​​മ്മ​​തി​​ച്ച പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി ലീ​​ഡ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ന​​യ്ക്ക​​ലി​​നെ സ്ഥാ​​ന​​ത്തു​​നി​​ന്നു നീ​​ക്കി. പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി ലീ​​ഡ​​റാ​​യി ടോ​​ണി തൈ​​പ്പ​​റ​​മ്പി​​ലി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട് പാ​​ര്‍​ട്ടി​​യി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കി​​യ ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ മാ​​യാ രാ​​ഹു​​ല്‍ കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി​​യി​​ല്‍ ചേ​​ര്‍​ന്നു. ഇ​​വ​​രു​​ള്‍​പ്പെ​​ടെ ആ​​റ് കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​ണ് സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യി​​ലെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​ത്തി​​ലി​​ല്‍ വി​​ശ്വാ​​സം ന​​ഷ്ട​​പ്പെ​​ട്ടെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യു​​ള്ള കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി​​യു​​ടെ പ്ര​​സ്താ​​വ​​ന​​യി​​ല്‍ ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ബി​​ജു മാ​​ത്യൂ​​സ്, ലി​​സി​​ക്കു​​ട്ടി മാ​​ത്യു, റി​​യ ചീ​​രാം​​കു​​ഴി, ടോ​​ണി തൈ​​പ്പ​​റ​​മ്പി​​ല്‍, ര​​ജി​​ത് പ്ര​​കാ​​ശ് എ​​ന്നി​​വ​​രാ​​ണ് ക​​ത്തി​​ല്‍ ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍. ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​സ​​ഖ്യം തു​​ട​​ര​​ണോ എ​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ട്ടി​​യു​​ടെ തീ​​രു​​മാ​​നം അ​​നു​​സ​​രി​​ച്ചാ​​കും ത​​ന്‍റെ നി​​ല​​പാ​​ടെ​​ന്നും അ​​തു​​വ​​രെ താ​​ന്‍ സ​​ഖ്യ​​ത്തി​​നൊ​​പ്പ​​മാ​​യി​​രി​​ക്കു​​മെ​​ന്നു​​മാ​​ണ് സെ​​ബാ​​സ്റ്റ്യ​​ന്‍…

Read More

നീ​​ര​​ണി​​യാ​​നൊ​​രു​​ങ്ങി കോ​​ട്ട​​യ​​ത്തെ ആ​​ദ്യ ജ​​ന​​കീ​​യ ചു​​ണ്ട​​ൻ​​വ​​ള്ളം; നെ​​ഹ്റു ട്രോ​​ഫിയി​​ൽ തു​​ഴ​​യാ​​ൻ കു​​മ​​ര​​കം ഇ​​മ്മാ​​നു​​വ​​ൽ ബോ​​ട്ട് ക്ല​​ബ്ബ്

ഏ​​റ്റു​​മാ​​നൂ​​ർ: സ്വ​​ന്ത​​മാ​​യി ഒ​​രു ചു​​ണ്ട​​ൻ​​വ​​ള്ളം എ​​ന്ന ആ​​ർ​​പ്പൂ​​ക്ക​​ര ഗ്രാ​​മ​​നി​​വാ​​സി​​ക​​ളു​​ടെ സ്വ​​പ്നം യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്നു. നാ​​ട് ഒ​​ത്തു​​ചേ​​ർ​​ന്നു ന​​ട​​ത്തി​​യ ജ​​ന​​കീ​​യ മു​​ന്നേ​​റ്റ​​ത്തി​​ൽ കോ​​ട്ട​​യ​​ത്തെ ആ​​ദ്യ ജ​​ന​​കീ​​യ ചു​​ണ്ട​​ൻ​​വ​​ള്ളം നീ​​ര​​ണി​​യാ​​ൻ ഒ​​രു​​ങ്ങു​​ന്നു. ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​ന്‍റെ നി​​ർ​​മാ​​ണം അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലാ​​ണ്. ജൂ​​ലൈ മ​​ധ്യ​​ത്തോ​​ടെ വ​​ള്ളം നീ​​റ്റി​​ലി​​റ​​ക്കാ​​നു​​ള്ള തീ​​വ്ര​​ശ്ര​​മ​​ത്തി​​ലാ​​ണ് ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​ൻ വ​​ള്ള സ​​മി​​തി. ഇ​​ക്കൊ​​ല്ലം നെ​​ഹ്റു ട്രോ​​ഫി വ​​ള്ളം​​ക​​ളി​​യി​​ൽ ത​​ങ്ങ​​ളു​​ടെ ചു​​ണ്ട​​ൻ വ​​ള്ളം മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത് ആ​​വേ​​ശ​​ത്തോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ആ​​ർ​​പ്പൂ​​ക്ക​​ര നി​​വാ​​സി​​ക​​ൾ. കു​​മ​​ര​​കം ഇ​​മ്മാ​​നു​​വ​​ൽ ബോ​​ട്ട് ക്ല​​ബ്ബാ​​ണ് ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​ൻ തു​​ഴ​​യു​​ന്ന​​ത്.മ​​ധ്യ​​കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് ആ​​ദ്യ​​മാ​​യാ​​ണ് ബ​​ഹു​​ജ​​ന പ​​ങ്കാ​​ളി​​ത്ത​​ത്തി​​ൽ ഒ​​രു ചു​​ണ്ട​​ൻ വ​​ള്ളം ജ​​ലോ​​ത്സ​​വ ലോ​​ക​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​തെ​​ന്ന് ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​ൻ​​വ​​ള്ള സ​​മി​​തി പ​​റ​​ഞ്ഞു. 500 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​നി​​ൽ ഷെ​​യ​​റു​​ണ്ട്. 60 ല​​ക്ഷം രൂ​​പ​​യാ​​ണ് നി​​ർ​​മാ​​ണ​​ച്ചെ​​ല​​വ്. ആ​​ഞ്ഞി​​ലി​​ത്ത​​ടി​​യി​​ലാ​​ണ് നി​​ർ​​മാ​​ണം. പാ​​ലാ, തൊ​​ടു​​പു​​ഴ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് ല​​ക്ഷ​​ണ​​മൊ​​ത്ത ത​​ടി​​ക​​ൾ വാ​​ങ്ങി​​യ​​ത്.ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ൽ വ​​ള്ളം നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചു. എ​​ട​​ത്വ കോ​​യി​​ൽ​​മു​​ക്ക്…

Read More

കു​മ​ര​ക​ത്തെ മ​ണ്‍​സൂ​ണ്‍ ടൂ​റി​സ​ത്തി​നു തി​രി​ച്ച​ടി​യാ​യി പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധം; പ്ര​ത്യേ​ക പാ​ക്കേ​ജു​മാ​യി ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ

കു​​മ​​ര​​കം: കു​​മ​​ര​​ക​​ത്തെ ടൂ​​റി​​സം രം​​ഗ​​ത്തെ പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണ​​മാ​​യ മ​​ണ്‍​സൂ​​ണ്‍ ടു​​റി​​സ​​ത്തി​​ന് പ​​ശ്ചി​​മേ​​ഷ്യ​​ന്‍ യു​​ദ്ധം തി​​രി​​ച്ച​​ടി​​യാ​​യി. യു​​ദ്ധ​​ത്തെ തു​​ട​​ര്‍​ന്നു വി​​മാ​​ന യാ​​ത്രാ​​ക്കൂ​​ലി​​യി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന വ​​ര്‍​ധ​​ന​​യാ​​ണു വി​​ദേ​​ശ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​യാ​​ന്‍ കാ​​ര​​ണ​​മെ​​ന്നാ​​ണ് ടൂ​​റി​​സം മേ​​ഖ​​ല​​യിലുള്ള​​വ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍. വി​​ദേ​​ശീ​​യ​​രാ​​യ വി​​നോ​​ദ​​സ​​ഞ്ച​​രി​​ക​​ളു​​ടെ മു​​ന്‍​കൂ​​ര്‍ ബു​​ക്കിം​​ഗ് തീ​​രെ​​യി​​ല്ലാ​​യി​​രു​​ന്നു. അ​​റ​​ബ് സീ​​സ​​ണ്‍ ഇ​​ക്കു​​റി ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്ന ആ​​ശ​​ങ്ക​​യും ഏ​​റെ​​യാ​​ണ്. മി​​ഡി​​ല്‍ ഈ​​സ്റ്റ് രാ​​ജ്യ​​ങ്ങ​​ളാ​​യ കു​​വൈ​​റ്റ്, ദു​​ബാ​​യ്, സൗ​​ദി, ഒ​​മാ​​ന്‍, ബ​​ഹ​​റി​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്നും മാ​​സ​​ങ്ങ​​ള്‍​ക്കു മു​​മ്പേ മ​​ണ്‍​സൂ​​ണ്‍ ആ​​സ്വ​​ദി​​ക്കാ​​നു​​ള്ള ബു​​ക്കിം​​ഗ് പോ​​യ വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ ല​​ഭി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഈ ​​സീ​​സ​​ണി​​ല്‍ ബു​​ക്കിം​​ഗ് തീ​​ര്‍​ത്തും കു​​റ​​ഞ്ഞി​​രി​​ക്കു​​ന്നു. അ​​ന്യ സം​​സ്ഥാ​​ന​​ക്കാ​​രാ​​യ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ള്‍ എ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​ത് ആ​​ശ്വാ​​സ​​ക​​ര​​മാ​​യി ക​​രു​​തു​​ന്നു. ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍റു​​മാ​​ര്‍ ശു​​ഭ​​പ്ര​​തീ​​ക്ഷ​​യാ​​ണ് റി​​സോ​​ര്‍​ട്ടു​​ക​​ള്‍​ക്കും വ​​ന്‍​കി​​ട ഹോ​​ട്ട​​ലു​​ക​​ള്‍​ക്കും പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. മ​​ണ്‍​സൂ​​ണ്‍ അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു മു​​മ്പു​​ത​​ന്നെ വി​​ദേ​​ശ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ള്‍ കേ​​ര​​ള​​ത്തി​​ല്‍ പ​​റ​​ന്നി​​റ​​ങ്ങു​​മെ​​ന്നാ​​ണ് അ​​വ​​ര്‍ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍​ഷി​​ക്കാ​​ന്‍ പ്ര​​ത്യേ​​ക പാ​​ക്കേ​​ജി​​നൊ​​പ്പം നി​​ര​​ക്കു​​ക​​ളും കു​​റ​​ച്ചി​​ട്ടു​​ണ്ട്. അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി ടൂ​​റി​​സം രം​​ഗം മ​​റ്റു​​പ​​ല പ്ര​​തി​​സ​​ന്ധി​​ക​​ളും…

Read More

അ​ടു​ക്ക​ള​ക്കാ​ര്യ​ത്തി​ലും പോ​ലീ​സി​ന്‍റെ ക​രു​ത​ൽ… സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണം

മ​റ​യൂ​ർ: സം​ഘ​ർ​ഷ​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​യി പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യോ​ടെ മ​റ​യൂ​രി​ൽ ഇ​ൻ​ഡേ​ൻ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി. മൂ​ന്നാ​ർ കേ​ന്ദ്ര​മാ​യ ക​മ്പ​നി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ​ത്തി​ച്ച് ഗ്യാ​സ് വി​ത​ര​ണം ചെ​യ്ത​ത്.മ​റ​യൂ​രി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ​ക്കാ​ല​മാ​യി ഗ്യാ​സ് ല​ഭ്യ​ത​യി​ൽ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​പ്ര​ത്യേ​ക വി​ത​ര​ണം ന​ട​ന്ന​ത്. അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ളും നി​ല​നി​ന്നി​രു​ന്നു. മൂ​ന്നു മാ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് മ​റ​യൂ​രി​ൽ ഗ്യാ​സ് വി​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ത​വ​ണ ബാ​ബു​ന​ഗ​റി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഗ്യാ​സ് ല​ഭി​ക്കാ​ത്ത​വ​രു​ടെ ബു​ക്കിംഗുക​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ച് ക​മ്പ​നി​യെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ സു​ര​ക്ഷി​ത​മാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ഗ്യാ​സ്‌​ലോ​റി നേ​രി​ട്ടു പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ​ത്തി​ച്ചു. ഇ​തോ​ടെ 300 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.എ​ന്നാ​ൽ, ഇ​ത്ത​വ​ണ​യും നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾക്ക് ഗ്യാ​സ് ല​ഭി​ക്കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി​വ​ന്നു. ഒ​രു സി​ലി​ണ്ട​റി​ന് 1030 രൂ​പ നി​ര​ക്കി​ലാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. മ​റ​യൂ​ർ പോ​ലീ​സ്…

Read More

ബീ​ഫി​ല്ലാ​തെ കോ​ട്ട​യം​കാ​ർ​ക്കെ​ന്ത് ഭ​ക്ഷ​ണം..! മാ​ടു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞു; ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് വ്യാ​പാ​രി​ക​ൾ

കോ​​ട്ട​​യം: അ​​യ​​ല്‍ സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ മാം​​സ​​വ്യാ​​പാ​​ര മേ​​ഖ​​ല ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ല്‍. കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ല്‍ പോ​​ത്തി​​റ​​ച്ചി​​ക്കു ക്ഷാ​​മം നേ​​രി​​ടു​​ന്നു​​ണ്ട്. ഇ​​തോ​​ടെ പ​​ല ഹോ​​ട്ട​​ലു​​ക​​ളി​​ലും ബീ​​ഫ് വി​​ഭ​​വ​​ങ്ങ​​ള്‍ കി​​ട്ടാ​​നി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്. ക​​ഴി​​ഞ്ഞ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി ആ​​ന്ധ്ര, തെ​​ല​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നും എ​​ത്തി​​ക്കു​​ന്ന മാ​​ടു​​ക​​ളു​​ടെ മാം​​സ​​മാ​​ണ് കോ​​ട്ട​​യ​​ത്തും സ​​മീ​​പ ജി​​ല്ല​​ക​​ളി​​ലും വി​​ല്പ​​ന ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് നി​​ല​​ച്ച​​തോ​​ടെ ഇ​​റ​​ച്ചി ക്ഷാ​​മം രൂ​​ക്ഷ​​മാ​​വു​​ക​​യും വി​​ല കു​​ത്ത​​നെ വ​​ര്‍​ധി​​ക്കു​​ക​​യും ചെ​​യ്തു. സി​​ലി​​ണ്ട​​ര്‍ പ്ര​​തി​​സ​​ന്ധി​​യി​​ല്‍​നി​​ന്നു ക​​ര​​ക​​യ​​റി വ​​രു​​ന്ന ഹോ​​ട്ട​​ലു​​കാ​​ര്‍​ക്കു ബീ​​ഫ് വി​​ഭ​​വ​​ങ്ങ​​ളു​​ടെ ക്ഷാ​​മം ഉ​​ണ്ടാ​​ക്കു​​ന്ന തി​​രി​​ച്ച​​ടി​​ക​​ള്‍ ചി​​ല്ല​​റ​​യ​​ല്ല.അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ഇ​​റ​​ച്ചി​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ​​യാ​​ണ് മീ​​റ്റ് ഇ​​ന്‍​ഡ​​സ്ട്രീ​​സ് വെ​​ല്‍​ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ളെ മു​​ത​​ല്‍ ഒ​​രാ​​ഴ്ച​​ത്തേ​​ക്കു പോ​​ത്തി​​റ​​ച്ചി വി​​ല്ക്കു​​ന്ന ക​​ട​​ക​​ള്‍ അ​​ട​​യ്ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മാ​​ടു​​ക​​ളെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു​​ള്ള ആ​​രോ​​ഗ്യ​​വ​​കു​​പ്പ് നി​​ബ​​ന്ധ​​ന​​ക​​ളും സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ളും ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വി​​ദേ​​ശ ക​​യ​​റ്റു​​മ​​തി​​യി​​ലെ വ​​ര്‍​ധ​​ന​​യു​​മാ​​ണ് മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​യാ​​ന്‍ പ്ര​​ധാ​​ന കാ​​ര​​ണ​​മെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍…

Read More

കാ​ല്‍​പ്പ​ന്താ​ര​വ​ത്തി​ലേ​ക്ക് നാ​ട്; കോ​ട്ട​യ​ത്തെ എം​എ​ൽ​എ​മാ​രു​ടെ ഫു​ട്ബോ​ൾ ടീ​മി​നെ​യ​റി​യാം

കോ​​ട്ട​​യം: ലോ​​കം ഒ​​രു പ​​ന്തി​​നു ചു​​റ്റും ക​​റ​​ങ്ങാ​​ന്‍ ഇ​​നി മ​​ണി​​ക്കൂ​​റു​​ക​​ള്‍ മാ​​ത്രം. കാ​​ല്‍​പ്പ​​ന്തു​​ക​​ളി​​യു​​ടെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് എ​​ല്ലാ​​വ​​രും. ജി​​ല്ല​​യും കാ​​ല്‍​പ്പ​​ന്താ​​ര​​വ​​ത്തി​​ല്‍ അ​​ലി​​ഞ്ഞു​​ക​​ഴി​​ഞ്ഞു. കോ​​രി​​ച്ചൊ​​രി​​യു​​ന്ന മ​​ഴ​​യു​​ടെ ചെ​​റു​​ത​​ണു​​പ്പി​​ല്‍ കാ​​ല്‍​പ്പ​​ന്തു​​ക​​ളി​​യു​​ടെ ചൂ​​ടും ആ​​വേ​​ശ​​വും നി​​റ​​യും. ര​​ണ്ടു​​മാ​​സം മു​​മ്പു ന​​ട​​ന്ന ആ​​വേ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ ഒ​​മ്പ​​ത് എം​​എ​​ല്‍​എ​​മാ​​രും പ​​ന്തു​​ക​​ളി ആ​​വേ​​ശ​​ത്തി​​ലാ​​ണ്. പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന തി​​ര​​ക്കി​​നി​​ട​​യി​​ലും മ​​ത്സ​​ര​​ങ്ങ​​ള്‍ കാ​​ണാ​​ന്‍ ഒ​​രു​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ് എ​​ല്ലാ​​വ​​രും. ചി​​ല​​രാ​​ക​​ട്ടെ സ്‌​​കൂ​​ള്‍, കോ​​ള​​ജ് കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഫു​​ട്‌​​ബോ​​ള്‍ താ​​ര​​ങ്ങ​​ളു​​മാ​​യി​​രു​​ന്നു. അ​​ര്‍​ജ​​ന്‍റീ​​ന​​യും ബ്ര​​സീ​​ലു​​മാ​​ണ് മി​​ക്ക​​വ​​രു​​ടെ​​യും ഇ​​ഷ്ട ടീം. ​​മെ​​സി​​യും റൊ​​ണാ​​ള്‍​ഡോ​​യു​​മാ​​ണ് ഇ​​ഷ്ട​​താ​​ര​​ങ്ങ​​ള്‍. സ്പീ​​ക്ക​​ര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ അ​​ര്‍​ജ​​ന്‍റീ​​ന ഫാ​​ന്‍ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഒ​​രു സ്‌​​റ്റൈ​​ല്‍ എ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ അ​​ര്‍​ജ​​ന്‍റീ​​ന​​യാ​​ണ്. എ​​നി​​ക്ക് പ​​ണ്ടു​​മു​​ത​​ലേ അ​​ര്‍​ജ​​ന്‍റീ​​ന ടീ​​മി​​നെ​​യാ​​ണ് ഇ​​ഷ്ടം. അ​​വ​​രു​​ടെ ഒ​​ത്തൊ​​രു​​മ​​യും ഷൂ​​ട്ടിം​​ഗും പാ​​സിം​​ഗു​​മൊ​​ക്കെ അ​​ത്ഭു​​ത കാ​​ഴ്ച​​യാ​​ണ്. എം​​ടി സ്‌​​കൂ​​ള്‍ പ​​ഠ​​ന​​കാ​​ല​​ത്ത് ഫു​​ട്‌​​ബോ​​ള്‍ ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു. നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ര​​ക്കു​​ണ്ടെ​​ങ്കി​​ലും പ​​ര​​മാ​​വ​​ധി മ​​ത്സ​​ര​​ങ്ങ​​ള്‍ കാ​​ണും. അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ ക​​ളി മു​​ട​​ക്കി​​ല്ല. മ​​ന്ത്രി മോ​​ന്‍​സ് പോ​​ര്‍​ച്ചു​​ഗ​​ലി​​നൊ​​പ്പംപോ​​ര്‍​ച്ചു​​ഗ​​ല്‍ ടീ​​മി​​ന്‍റെ…

Read More

മ​ല​യോ​ര മേ​ഖ​ല​യി​ൽ ഫ്ല​ക്‌​സും ക​ട്ടൗ​ട്ടും നി​ര​ന്നു; ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾ‍ ആ​വേ​ശ​ത്തി​ല്‍ ആ​രാ​ധ​ക​ര്‍

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​രം​ഭി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ മ​ല​യോ​ര ജി​ല്ല​യും ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ല്‍. നാ​ടി​ന്‍റെ മു​ക്കും മൂ​ല​യും അ​ര്‍​ജ​ന്‍റീ​ന​യു​ടെ​യും ബ്ര​സീ​ലി​ന്‍റെ​യും നി​റ​ങ്ങ​ളാ​യ നീ​ല​യും മ​ഞ്ഞ​യും കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ട് അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.അ​ര്‍​ജ​ന്‍റീ​ന​യ്ക്കും ബ്ര​സീ​ലി​നു​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റെ​യെ​ങ്കി​ലും പോ​ര്‍​ച്ചു​ഗ​ല്‍, ഫ്രാ​ന്‍​സ്, സ്‌​പെ​യി​ന്‍, ജ​ര്‍​മ​നി, ഇ​റ്റ​ലി, ഇം​ഗ്ല​ണ്ട് എ​ന്നി രാ​ജ്യ​ങ്ങ​ള്‍​ക്കും ആ​രാ​ധ​ക​രു​ണ്ട്. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മെ​സി, നെ​യ്മ​ര്‍, റൊ​ണാ​ള്‍​ഡോ, എം​ബാ​പേ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ളി​ക്കാ​രു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടു​ക​ളും ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. പ​ല ബോ​ര്‍​ഡു​ക​ളി​ലും ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന വാ​ക്കു​ക​ളും എ​ഴു​തി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. താ​ര​ങ്ങ​ളു​ടെ ഫാ​ന്‍​സു​കാ​രാ​ണ് ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. കു​ള​മാ​വ് വ​ട​ക്കേ​പ്പു​ഴ ചെ​ക്ക്ഡാ​മി​ല്‍ മെ​സി​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​ദേ​ശ​ത്തെ ആ​രാ​ധ​ക​ര്‍ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ​ത്. ഇ​പ്പോ​ള്‍ എ​വി​ടെ​യും സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ളി​ലും അ​ന്തി​ച്ച​ര്‍​ച്ച​ക​ളി​ലും ലോ​ക​ക​പ്പ് ആ​വേ​ശ​മാ​ണ് നി​റ​യു​ന്ന​ത്.ലോ​ക​ക​പ്പ് ആ​വേ​ശം പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യ​തോ​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ ജ​ഴ്‌​സി​യും മ​റ്റും വാ​ങ്ങാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഐ​റ്റ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റി.…

Read More

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന; താ​ളം​തെ​റ്റി​കു​ടും​ബ ബ​ജ​റ്റ്; വീ​ട്ട​മ്മ​മാ​ര്‍​വി​റ​ക​ടു​പ്പി​ലേ​ക്ക് മ​ട​ങ്ങു​ന്നു

കോ​​ട്ട​​യം: ഗാ​​ര്‍​ഹി​​ക പാ​​ച​​ക​​വാ​​ത​​ക വി​​ല വീ​​ണ്ടും വ​​ര്‍​ധി​​പ്പി​​ച്ച​​തോ​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ കു​​ടും​​ബ ബ​​ജ​​റ്റ് താ​​ളം തെ​​റ്റു​​ന്നു. 14.2 കി​​ലോ​​ഗ്രാം സി​​ലി​​ണ്ട​​റി​​ന് 29 രൂ​​പ​​യാ​​ണ് വ​​ര്‍​ധി​​പ്പി​​ച്ച​​ത്. ഇ​​തോ​​ടെ സി​​ലി​​ണ്ട​​റി​​ന്‍റെ ജി​​ല്ല​​യി​​ലെ വി​​ല 985.95 രൂ​​പ​​യാ​​ണ്. സി​​ലി​​ണ്ട​​ര്‍ വീ​​ട്ടി​​ൽ എത്തി​​ച്ചുന​​ല്കു​​മ്പോ​​ള്‍ സ​​ര്‍​വീ​​സ് ചാ​​ര്‍​ജ് ഉ​​ള്‍​പ്പെ​​ടെ ന​ൽ​​കേ​​ണ്ടി​​വ​​രും.​​ നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും മ​​ത്സ്യ, മാം​​സ​​ങ്ങ​​ള്‍​ക്കും വി​​പ​​ണ​​യി​​ലു​​ണ്ടാ​​യ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നു പു​​റ​​മെ​​യാ​​ണ് സി​​ലി​​ണ്ട​​റി​​നു വി​​ല വ​​ര്‍​ധിച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​കു​​ന്ന വി​​ല​​വ​​ര്‍​ധ​​ന​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​തു വീ​​ട്ട​​മ്മ​​മാ​​രാ​​ണ്. നാ​​ലു പേ​​ര​​ട​​ങ്ങു​​ന്ന ഒ​​രു കു​​ടും​​ബ​​ത്തി​​ന് ഒ​​രു സി​​ലി​​ണ്ട​​ര്‍ ക​​ഷ്‌​ടി​​ച്ച് ഒ​​രു മാ​​സ​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ.സി​​ലി​​ണ്ട​​ര്‍ ബു​​ക്കിം​​ഗി​​നു സ​​മ​​യ​​പ​​രി​​ധി വ​​ര്‍​ധി​​ച്ച​​തോ​​ടെ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി വീ​​ട്ട​​മ്മ​​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ക​​രു​​ത​​ലോ​​ടെ​​യാ​​ണ് ഗ്യാ​​സ് ഉ​​പ​​യോ​​ഗി​​ച്ചു പാ​​ച​​കം ചെ​​യ്യു​​ന്ന​​ത്. കു​​തി​​ച്ചു ക​​യ​​റു​​ന്ന വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ല്‍നി​​ന്നു ര​​ക്ഷ​​നേ​​ടു​​ന്ന​​തിനായി ന​​ല്ലൊ​​രു ശ​​ത​​മാ​​നം വീ​​ട്ട​​മ്മ​​മാ​​രും ഇ​​ന്‍​ഡെ​​ക്‌​ഷ​​ന്‍ കു​​ക്ക​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ള്‍ പ​​രി​​ക്ഷി​​ച്ചു വ​​രി​​ക​​യാ​​ണ്. ന​​ഗ​​ര മേ​​ഖ​​ല​​യി​​ലു​​ള്ള വീ​​ട്ട​​മ്മ​​മാ​​രാ​​ണ് ഇ​​ല​​ക്‌​ട്രി​​ക് സം​​വി​​ധാ​​ന​​ങ്ങ​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. സോ​​ളാ​​ര്‍ സം​​വി​​ധാ​​ന​​മു​​ള്ള വീ​​ടു​​ക​​ളി​​ല്‍…

Read More