കോട്ടയം: സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സർക്കാരിന്റെയും വഴിവിട്ട സഹായം കോടിയേരിയുടെ മക്കളുടെ ബിസിനസ് ഇടപാടുകളിൽ ഉണ്ടെന്നതിൽ സംശയംവേണ്ടെന്ന് ഷോണ് ജോർജ്. അച്ഛന്റെ തണലിൽ മക്കൾ ബിസിനസ് നടത്തുന്നത് ഭൂഷണമല്ല. ക്വാറി ബിസിനസിൽനിന്നു തന്നെ പിൻതിരിപ്പിച്ചത് പിതാവ് പി.സി. ജോർജാണെന്നും ഷോണ് പത്രസമ്മേളനത്തിൽ പറഞ്ഞു. കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി രൂപീകരണം ഇന്നു 10ന് കോട്ടയം ഐഎംഎ ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ പി.സി. ജോർജ് എംഎൽഎ പ്രഖ്യാപനം നടത്തും. സമ്മേളനത്തിൽ യുവജനപക്ഷം ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടത്തും. ആന്റണി മാർട്ടിൻ, റിജോ വാളാന്തറ, മാത്യു ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read MoreCategory: Kottayam
ഓർമവേണം, നാളെ നിങ്ങളും പെൻഷൻകാരാകും ..! പാലായിൽ നിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സമയക്രമം പാലിക്കുന്നില്ല; യാത്രക്കാർ നെട്ടോട്ടത്തിൽ
കോട്ടയം: കെഎസ്ആർടിസി ബസ് സമയക്രമീകരണം പാലിക്കാത്തതു യാത്രക്കാരെ വലയ്ക്കുക്കുന്നു. പാലാ ഡിപ്പോയിൽ നിന്നും പുലർച്ചെ 5.25നു എറണാകുളത്തിനു പുറപ്പെടുന്ന ബസാണു സമയക്രമീകരണം പാലിക്കാത്തതായി പരാതി ഉയർന്നിരിക്കുന്നത്. പാലായ്ക്കും സമീപ പ്രദേശങ്ങളിൽ നിന്നും എറണാകുളത്ത് ജോലി ചെയ്യുന്ന നിരവധി ആളുകളാണു ഈ ബസിനെ ആശ്രയിച്ചു യാത്ര ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഈ സമയ ക്രമീകരണം പാലിക്കാത്തതിനാൽ നിരവധി യാത്രക്കാരാണു ദുരിതം അനുഭവിക്കുന്നത്. മിക്ക ദിവസങ്ങളിലും പുലർച്ചെ അഞ്ചുമണി കഴിയുന്പോഴേക്കും യാത്രക്കാർ ഡിപ്പോയിൽ എത്തുന്പോൾ ബസ് പോയല്ലോയെന്ന മറുപടിയാണു ലഭിക്കുന്നത്. പുലർച്ചെയുള്ള എറണാകുളം സർവീസിനുശേഷം പീന്നിട് 6.05നാണു അടുത്ത ബസ് എറണാകുളത്തിനു പുറപ്പെടുന്നത്. രണ്ടാമത്തെ ബസ് ഫാസ്റ്റ് പാസഞ്ചറായതിനാൽ ചാർജും കൂടുതലാണ്. ബസ് സമയക്രമം പാലിക്കാത്തതിനെ സംബന്ധിച്ചു എടിഒയ്ക്കും കണ്ട്രോളിംഗ് ഇൻസ്പെക്്ടർക്കും പരാതി നല്കിയിട്ടും നടപടിയുണ്ടായില്ലെന്നു യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ബസ് നിർദേശിച്ചിരിക്കുന്നതിലും 30 മിനിറ്റ് മുന്പായി…
Read Moreയുഎഇയിയിൽ തൊഴിൽവിസ കിട്ടാൻ സ്വഭാവ സർട്ടിഫിക്കറ്റും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധം; ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിൽ എക്സ്പ്രസ് കൗണ്ടർ തുടങ്ങി
കോട്ടയം: യുഎഇ തൊഴിൽ വീസ ചട്ടങ്ങളിലെ പുതിയ നിബന്ധനകൾ പ്രകാരം സ്വഭാവ സർട്ടിഫിക്കറ്റും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതായി ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫിഖ്. സ്വഭാവ സർട്ടിഫിക്കറ്റ് തഹസിൽദാരും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ജില്ലാ പോലീസ് ചീഫുമാണ് നൽകുന്നത്. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിൽ എക്സ്പ്രസ് കൗണ്ടർ പ്രവർത്തനമാരംഭിച്ചു. അപേക്ഷ നൽകുന്നവർക്കുള്ള നിർദേശങ്ങൾ 1 അപേക്ഷാ ഫോം ജില്ലാ സ്പെഷൽ ബ്രാഞ്ചിൽനിന്നു ലഭിക്കും. 2 എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മുതൽ മൂന്നുവരെ അപേക്ഷ സമർപ്പിക്കാം. 3 അപേക്ഷകർ ജില്ലാ പോലീസ് പരിധിയിലെ സ്ഥിരതാമസക്കാരനായിരിക്കണം. 4 അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ, സഹോദരങ്ങൾ, അടുത്ത ബന്ധുക്കൾ മുഖേന അപേക്ഷ നല്കാം. 5 അപേക്ഷ സമർപ്പിക്കുന്ന ദിവസം സർട്ടിഫിക്കറ്റിനായി അപേക്ഷകൻ എത്തേണ്ട ദിവസം അറിയിക്കും. 6…
Read Moreതിരിട്ടു സുന്ദരികൾ എത്തി..! തിരക്കുള്ള ബസിൽ മോഷണം നടത്തുന്ന സ്ത്രീകൾ കോട്ടയത്തും എത്തി; സംഘങ്ങളായി ബസിൽ കയറി തിരക്കുണ്ടാക്കി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി
കോട്ടയം: ബസ് യാത്രയ്ക്കിടയിൽ സ്ത്രീകളുടെ പണവും സ്വർണാഭരണങ്ങളും മോഷ്ടടിക്കുന്ന സംഘങ്ങൾ ജില്ലയിൽ വിലസുന്നു. കഴിഞ്ഞ ദിവസം മുക്കൂട്ടുതറയിൽനിന്ന് കോട്ടയത്തിനു പോവുകയായിരുന്ന ബസിൽ വച്ചു യാത്രക്കാരിയുടെ പണം മോഷ്്ടിച്ച രണ്ടു തമിഴ്നാട്ടുകാരായ സ്ത്രീകളെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയിരുന്നു. തെങ്കാശി സ്വദേശികളായ ചിത്ര (29), അഞ്ജലി (28) എന്നിവരെയാണു പോലീസ് പിടികൂടിയത്. നാലാം മൈൽ സ്വദേശി സുധർമ്മയുടെ ബാഗിൽ നിന്നു പണമടങ്ങിയ പഴ്സ് ഇവർ അപഹരിക്കുകയായിരുന്നു. പഴസ് നഷ്ടപ്പെട്ടെന്ന് സുധർമ അറിയിച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നഷ്ടപ്പെട്ട പണവും പഴ്സും ഇവരിൽ നിന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇത്തരത്തിൽ മോഷണം തൊഴിലാക്കിയ നിരവധി സംഘങ്ങൾ ജില്ലയിൽ എത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. നാളുകൾക്കു മുന്പു വരെ കോട്ടയം, തൊടുപുഴ, ഈരാറ്റുപേട്ട റൂട്ടുകളിലെ തിരക്കുള്ള കെഎസ്ആർടിസി ബസുകളിൽ ഇതുപോലെ നിരവധി…
Read Moreമാമ്മനെപ്പോലെ കണ്ടയാൾ..! വിദ്യാർഥിനിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ; പിതാവിന്റെ സുഹൃത്തായ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
വൈക്കം: പത്താം ക്ലാസ് വിദ്യാർഥിനിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെന്പ് കാട്ടിക്കുന്ന് സ്വദേശി മോഹനനെ (57) യാണു അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയുടെ പിതാവിന്റെ സുഹൃത്തായ മോഹനൻ ഇന്നലെ പെണ്കുട്ടി കടയിലേക്കു പോകുന്പോൾ വിവരങ്ങൾ ചോദിച്ചിരുന്നു. ഇതിനിടയിൽ പിതാവിനെ അന്വേഷിച്ചപ്പോൾ സ്ഥലത്തില്ലെന്നും പെണ്കുട്ടി പറഞ്ഞിരുന്നു. പിന്നീട് ഉച്ചകഴിഞ്ഞു മദ്യപിച്ച് ലക്കുകെട്ട മോഹനൻ പെണ്കുട്ടിയുടെ വീട്ടിലെത്തി മുത്തശിയോട് കുശലാന്വേഷണം നടത്തി വീട്ടിൽ നിന്നു തിരിച്ചിറങ്ങുന്നതിനിടയിൽ വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഇതിനു മുന്പ് ചോറ്റാനിക്കരയിൽ പെണ്കുട്ടിയെ അപമാനിക്കാൻ ശ്രമിച്ച തായും പറയപ്പെടുന്നു. കിണർ പണിക്കാരനാണ് മോഹനൻ. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreഇടുക്കിക്കാരൻ രമേശ് സാറിന്റെ ലീലകൾ..! സ്കൂളിൽ മദ്യപിച്ച് ലക്ക്കെട്ട് ഹെഡ്റ്റമാസ്റ്റർ ; സ്കൂൾ പാചകക്കാരിയെ കണ്ടപ്പോൾ ഉള്ളിലെ കാമം അണപൊട്ടി; പിന്നീട് കൂട്ടികൾക്ക് മുന്നിൽ സംഭവിച്ചതൊക്കെ നാടകീയ സംഭവങ്ങൾ…
കുടയത്തൂർ : മദ്യപിച്ച് സ്കൂളിലെത്തി ബഹളമുണ്ടാക്കിയ ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂർ ഗവ. ന്യൂ എൽപി സ്കൂളിലാണ് സംഭവം. ഹെഡ്മാസ്റ്ററായ കോട്ടയം കിടങ്ങൂർ സ്വദേശി രമേഷ് കുമാറാണ് അറസ്റ്റിലായത്. സ്കൂളിൽ ബഹളമുണ്ടാക്കുകയും പാചകക്കാരിയോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് മറ്റ് സ്കൂൾ ജീവനക്കാരാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് കാഞ്ഞാർ എസ്ഐ പി.എം ഷാജി സ്കൂളിലെത്തി ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. രമേഷ് കുമാറിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Read Moreഒരുനാൾ അവൻ വരും..! സുഹൃത്തിനോടൊപ്പം പുറത്തുപോയ മകന്റെ വരവും കാത്ത് പ്രതീക്ഷയോടെ അച്ഛനും അമ്മയും; ഏഴുവർഷമായ കാത്തിരിപ്പിനെക്കുറിച്ച് അച്ഛൻ രവി പറയുന്നതിങ്ങനെ…
കോട്ടയം: 2011 ഫെബ്രുവരി എട്ടിനു രാത്രി 7.30നാണു അനീഷ് കുമാറി(30)നെ കാണാതാകുന്നത്. കോട്ടയം തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബുക്ക് സ്റ്റാൾ നടത്തുന്ന രവിയുടെയും ഭാര്യ സുശീലയുടെയും മകനാണ് അനീഷ് കുമാർ. കോട്ടയം: 2011 ഫെബ്രുവരി എട്ടിനു രാത്രി 7.30നാണു അനീഷ് കുമാറി(30)നെ കാണാതാകുന്നത്. കോട്ടയം തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ബുക്ക് സ്റ്റാൾ നടത്തുന്ന രവിയുടെയും ഭാര്യ സുശീലയുടെയും മകനാണ് അനീഷ് കുമാർ. മകനെ നഷ്ടപ്പെടുന്പോൾ തിരുനക്കര യൂണിയൻ ക്ലബിനു സമീപത്താണു ഇവർ വാടകയ്ക്കു താമസിച്ചിരുന്നത്. രാത്രിയിൽ വീട്ടിൽ വന്ന സുഹൃത്തിനൊപ്പമാണു അനീഷ് പുറത്തേക്കു പോയത്. പീന്നിടു തിരിച്ചെത്താത്ത മകനു വേണ്ടിയുള്ള രവിയുടെ അന്വേഷണം ഇന്നും തുടരുകയാണ്. രാത്രിയിൽ മകന്റെ പരിചയക്കാരനും മെഡിക്കൽ റെപ്രസന്റേറ്റീവുമായിരുന്നയാൾ രവിയുടെ വീട്ടിൽ എത്തുകയും ഇരുവരും ഒരുമിച്ചു പുറത്തേക്കിറങ്ങിപ്പോവുകയുമായിരുന്നു. അതിനു ശേഷം ഇന്നുവരെ അനീഷ് തിരിച്ചുവന്നിട്ടില്ല. മകനെ കാണാതായതിന്റെ രണ്ടാമത്തെ ദിവസം രാവിലെ…
Read Moreആമ ചതിച്ചു ചേട്ടാ..! നക്ഷത്ര ആമകളെ കൈവശം വച്ചതിന് ഭർത്താവിനു പിന്നാലെ ഭാര്യയും പിടിയിൽ; പോലീസ് വീടുവളയുന്നത് കണ്ട് ആമകളെ ക്ലോസറ്റിൽനിക്ഷേപിച്ചശേഷം ഫ്ളഷ് ചെയ്തെങ്കിലും ഒഴുകിപ്പോകാതെ ആമകൾ
തൊടുപുഴ: നക്ഷത്ര ആമകളെ കൈവശംവച്ച കേസിൽ ഭർത്താവിനു പിന്നാലെ ഭാര്യയും പോലീസ് പിടിയിൽ. മണക്കാട് അരിക്കുഴ ഫാം ഹൗസിനു സമീപം മുണ്ടയ്ക്കൽ അനൂപിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കിടപ്പുമുറിയോടുചേർന്നുള്ള ശുചിമുറിയിലെ ക്ലോസറ്റിൽ നിന്നും നാല് നക്ഷത്ര ആമകളെ പോലീസ് പിടികൂടിയത്. പോലീസ് വീടുവളയുന്നതു കണ്ട വീട്ടമ്മ ആമകളെ ക്ലോസറ്റിൽനിക്ഷേപിച്ചശേഷം ഫ്ളഷ് ചെയ്യുകയായിരുന്നു. തുടർന്ന് ഇവയെ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണു വൈപ്പിൻ ഞാറക്കലിൽ നിന്നും 42 നക്ഷത്ര ആമകളുമായി അജിതയുടെ ഭർത്താവ് അനൂപിനെയും സഹോദരൻ അരുണിനെയുംപോലീസ് അറസ്റ്റു ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. പ്രതിയുടെ വീട്ടിൽ നിന്നും 4.37 ലക്ഷം രൂപയും ഒരു കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read Moreബാങ്ക് ജീവനക്കാരൻ റബർ തോട്ടത്തിൽ മരിച്ച നിലയിൽ; കരിമണ്ണൂർ പാലത്തിങ്കൽ ജോർജുകുട്ടിയാണ് മരിച്ചത്; മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ്
വണ്ണപ്പുറം: ബാങ്ക് ജീവനക്കാരനെ റബർത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമണ്ണൂർ പാലത്തിങ്കൽ ജോർജുകുട്ടിയുടെ (മിൽമ തങ്കൻ-51) മൃതദേഹമാണ് ഇന്നു രാവിലെ വണ്ണപ്പുറം ദർഫത്തൊട്ടിക്കു സമീപമുള്ള റബർത്തോട്ടത്തിൽ കണ്ടെത്തിത്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖയിലെ ജീവനക്കാരനാണ്. കാളിയാർ പോലീസ് സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ആത്യാഹിത വിഭാഗത്തിലെ എക്സറേ മെഷീൻ കേടായിട്ട് ഒരാഴ്ച പിന്നിട്ടു; ഗുണനിലവാരമില്ലാത്ത മെഷീനുകളാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന് റോഡിയോളജിസ്റ്റുകൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന എക്സ് റേ പ്രവർത്തനരഹിതമായിട്ടു ഒരാഴ്ച പിന്നിടുന്നു. മെഷീന്റെ പ്രിന്ററിന് തകരാർ ഉണ്ടായതാണു പ്രവർത്തനരഹിതമാകാൻ കാരണം. മെഷീൻ തകരാറിലായതോടെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് എക്സ്റേ ആവശ്യമായി വരുന്പോൾ, ദൂരെ സ്ഥിതിചെയ്യുന്ന എക്സ്റേ ഡിപ്പാർട്ട്മെന്റിൽ കൊണ്ടുപോയി എക്സ്റേ എടുക്കേണ്ട സാഹചര്യമാണ്. എക്സ്റേ ഡിപ്പാട്ട്മെന്റ് ഒപി വിഭാഗത്തിൽ എത്തുന്ന രോഗികൾക്കും, വാർഡിൽ കഴിയുന്ന രോഗികൾക്കും എക്സ്റേ എടുക്കുന്നതിനു വേണ്ടിയുള്ളതാണ്. അത്യാഹിത വിഭാഗത്തിലെ എക്സ്റേ മെഷീൻ തകരാറിലായതോടെ ഇവിടെ എത്തുന്ന രോഗികളും എക്സ്റേ ഡിപ്പാട്ട്മെന്റിലേക്കു എത്തുന്നതു മറ്റു രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണു ഉണ്ടാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നിന്ന് വളരെ ദൂരെ മാറിയാണ് എക്സ്റേ ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്. വിവിധ തരത്തിലുള്ള അപകടങ്ങളിൽപ്പെട്ടും, ശ്വാസകോശ സംബന്ധമായ രോഗങ്ങളാലുമൊക്കെ അത്യാഹിത വിഭാഗത്തിലെത്തിയാൽ വിദഗ്ധ ചികിൽസ ആരംഭിക്കുന്നതിന് മുന്പായി പ്രഥമ പരിശോധനയെന്ന നിലയിൽ എക്സ്റേ വളരെ അത്യാവശ്യമാണ്.…
Read More