കോട്ടയം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ തെറ്റില്ലെ ന്ന് കേരള കോൺഗ്രസ് -എം നേതാവ് കെ.എം. മാണി. ചിലപ്പോൾ മുഖ്യമന്ത്രിക്കു ഹെലികോപ്റ്ററിൽ യാത്ര ചെയ്യേണ്ടിവരും. അതു തെറ്റായി കാണുന്നില്ല. ദുരിതാശ്വാസഫണ്ടിൽനിന്നു പണമെടുത്തെങ്കിൽ അതു തിരിച്ചുനൽകിയാൽ മതി. എല്ലാകാലഘട്ടത്തിലും മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്രകൾക്കു ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടെന്നും കെ.എം.മാണി പറഞ്ഞു. സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. ഉത്തരവാദിത്വം ജിഎസ്ടിയുടെ തലയിൽ കെട്ടിവച്ചിട്ടു കാര്യമില്ല. മുന്നൊരുക്കവും തയാറെടുപ്പുമില്ലാതെ ജിഎസ്ടിയെ സമീപിച്ചതാണു പ്രശ്നകാരണമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Kottayam
അടിമാലി കൂട്ടക്കൊല: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനെയും ഭാര്യയേയും മാതാവിനെയും കൊന്ന കേസിലാണ് വിധി
തൊടുപുഴ: അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊലക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. നഗരമധ്യത്തിലെ രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ആയിഷ (63), ആയിഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കർണാടക, തുങ്കൂർസിറ പോലീസ് സ്റ്റേഷൻ പരിധിയിൽ മുഖാപട്ടണം രാഘവ് (രാഘവേന്ദ്ര23), ഹനുമന്ദപുര തോട്ടാപുര മധു (രാജേഷ് ഗൗഡ 23), സഹോദരൻ മഞ്ജുനാഥ് (19) എന്നിവർക്കാണ് തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി ഇരട്ട ജീവപര്യന്തവും പിഴ ശിക്ഷയും വിധിച്ചത്. കൊലപാതകത്തിനും കവർച്ചക്കും ഇരട്ട ജീവപര്യന്തം തടവും 10000 രൂപ വീതം പിഴയും, അതിക്രമിച്ചു കയറിയതിന് 10 വർഷം കഠിനതടവും 5000 രൂപ പിഴയും, തെളിവു നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവിനു പുറമേ 2500 രൂപ പിഴയും ആണ് വിധിച്ചത്. സാഹചര്യത്തെളിവുകളുടെ പിൻബലത്തിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.…
Read Moreഞാൻ വെറും ശശിയല്ലടാ..! ദേവസ്വം മെസിൽ ചമ്മന്തി നൽകിയില്ലെന്ന് ആരോപിച്ച് താത്കാലിക ജീവനക്കാരനെ ദേവസ്വം ഉദ്യോഗസ്ഥൻ മർദിച്ചു; പരിക്കേറ്റ വിശ്വനാഥൻ ആശുപത്രിയിൽ ; ഓഫീസറെ സസ്പെന്റ് ചെയ്തു
ശബരിമല: ദേവസ്വം മെസിൽ ചമ്മന്തി നൽകിയില്ലെന്നു പറഞ്ഞ് താത്കാലിക ജീവനക്കാരനെ ദേവസ്വം ഉദ്യോഗസ്ഥൻ മർദിച്ചു. ഹരിപ്പാട് കരുവാറ്റ കിഴക്കേപറന്പിൽ വിശ്വനാഥനെയാണ് വർക്കല നാവായിക്കുളം ക്ഷേത്രത്തിലെ സബ്ഗ്രൂപ്പ് ഓഫീസറും സന്നിധാനത്തെ ടെന്പിൾ അസിസ്റ്റന്റ് സ്പെഷൽ ഓഫീസറുമായ വർക്കല ശശി ഇന്നലെ രാത്രി മർദിച്ചത്. ഇയാൾക്ക് ഇന്നലെ രാത്രി നൽകിയ ഭക്ഷണത്തിൽ ചമ്മന്തി ഇല്ലായിരുന്നുവെന്നു പറഞ്ഞാണ് മെസിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന വിശ്വനാഥനെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. മർദനത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിശ്വനാഥൻ സന്നിധാനം പോലീസിനും ദേവസ്വംബോർഡിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല ശശിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ ഇന്നലെ രാത്രിതന്നെ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ ഉത്തരവിട്ടു. ഇയാളുടെ പേരിൽ സന്നിധാനം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്ഐ ബി.വിനോദ്കുമാർ പറഞ്ഞു.
Read Moreസ്റ്റിക്കർ പതിക്കലിന് പിന്നാലെ തീ കത്തിക്കൽ..! കുറ്റിപ്പൂവം തോമസ് ജോണിന്റെ വീട്ടുമുറ്റത്ത് രാത്രിയിൽ ആരോ തീയിട്ടു; ഭീതിയോടെ വീട്ടുകാരും നാട്ടുകാരും
മല്ലപ്പള്ളി: വീടുകളുടെ ജനാലകളിൽ സ്റ്റിക്കർ പതിച്ച ഭയപ്പെടുത്തിയതിന് പിന്നാലെ വീട്ടുമുറ്റത്ത് തീ കത്തിച്ചുവയ്ക്കുന്ന പുതിയ തന്ത്രവുമായി സാമൂഹിക വിരുദ്ധർ രംഗത്ത്. കഴിഞ്ഞദിവസം രാത്രി പത്തോടെ കുറ്റിപ്പൂവം തോമസ് ജോണിന്റെ വീടിന് പുറകിലെ അലക്കുകല്ലിന്റെ മുകളിലാണ് വിറക് അടുക്കി, പ്ലാസ്റ്റിക്കും കൂട്ടിവച്ച് തീ കൊടുത്തത്. ഒരുമണിക്കൂറോളം തീ കത്തിയതായി വീട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. കീഴ്വായ്പ്പൂര് പോലീസെത്തി അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളിൽ ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreപിണറായി ജനങ്ങളോട് മാപ്പ് പറയണം; ആകാശയാത്ര വിവാദത്തിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ബൽറാമിനെതിരേ അക്രമം അഴിച്ചുവിടുന്നതെന്ന് ഉമ്മൻചാണ്ടി
കോട്ടയം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പുപറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് അതീവ ഗുരുതരമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ആകാശയാത്ര വിവാദത്തിൽനിന്നും ശ്രദ്ധ തിരിക്കാനാണ് വി.ടി. ബൽറാമിനെതിരേ സിപിഎം അക്രമം അഴിച്ചുവിടുന്നത്. ബൽറാം വിഷയത്തിൽ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Moreശബരിമല പാതയില്‍ വീണ്ടും പുലി ! പ്രചരിക്കുന്നത് പഴയ വീഡിയോ
ശബരിമല പാതയില്‍ വീണ്ടും പുലിയിറങ്ങിയതായി പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് കണ്ടെത്തല്‍. റോഡില്‍ കൂടി പുലി നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ശബരിമല പാതയിലെ പ്ലാപ്പള്ളിയ്ക്കും അട്ടത്തോടിനും ഇടയിലുള്ള സ്ഥലമാണിതെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് ഇതേ വീഡിയോ മറ്റൊരു സ്ഥലത്തിന്റെ പേരുവച്ച് പ്രചരിച്ചിരുന്നു എന്നതാണ് വാസ്തവം. എന്തായാലും ധാരാളം ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
Read Moreപോലീസിന് തോൽവിയോട് തോൽവി..! കടയിലെത്തി ജീവനക്കാരിയുടെ കഴുത്തിൽ കുരുക്കുമുറുക്കി 15 പവൻ മോഷണം നടത്തിയ സംഭവം; മൂന്നുമാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്
കോട്ടയം: നീലിമംഗലത്ത് അലങ്കാര മത്സ്യവില്പന സ്ഥാപനത്തിലെ ജീവനക്കാരിയുടെ കഴുത്തിൽ കുരുക്കിട്ടു അബോധാവസ്ഥയിലാക്കി 12 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മൂന്നു മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയില്ല. അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു. ആദ്യം സംഭവം ശരിയാണോ എന്നു സംശയിച്ച പോലീസ് പിന്നീട് തിരുത്തിയെങ്കിലും ഇതുവരെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ സെപ്റ്റംബർ 23ന് ഉച്ചകഴിഞ്ഞു 1.30നു എംസി റോഡിൽ നീലിമംഗലം പാലത്തിനു സമീപമുള്ള ടിൻസ് അക്വേറിയത്തിലെ ജീവനക്കാരി ആർപ്പൂക്കര കുറുപ്പഞ്ചേരി ബാബുവിന്റെ ഭാര്യ ഉഷ(52)യേയാണ് അബോധാവസ്ഥയിലാക്കി ആഭരണം കവർന്നത്. ഉഷയുടെ 12 പവൻ സ്വർണാഭരണങ്ങളാണു മോഷ്്ടാവ് കവർന്നത്. കടയിൽ സ്ഥിരമായി എത്തുന്ന തടിച്ച ശരീര പ്രകൃതിയുള്ള ആളാണു തന്റെ കഴുത്തിൽ കുരുക്കിട്ടശേഷം സ്വർണാഭരണങ്ങൾ മോഷ്്ടിച്ചതെന്നാണു ഉഷ പോലീസിനു നല്കിയ മൊഴി. വിൽപ്പനയ്ക്കുള്ള മീൻതീറ്റ കൂടുകളിൽ നിറച്ചുകൊണ്ടിരിക്കുകയായിരുന്നു ഉഷ. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ്…
Read Moreവലിയ രോഗികളാക്കും..! മെഡിക്കൽ കോളജ് ആശുപത്രിയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം പൊടി ശല്യം രൂക്ഷമാകുന്നു; മുൻകരുതൽ സംവിധാനം ഏർപ്പെടുത്തണമെന്ന് രോഗികളുടെ ബന്ധുക്കൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടിപടലം രോഗികൾക്കും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. അത്യാഹിത വിഭാഗത്തിനു സമീപം കാർഡിയോളജി വിഭാഗത്തിലേക്ക് പോകുന്ന ഇടനാഴി പൊളിച്ച് പുതിയ ഒപി കൗണ്ടറുകളും വിശ്രമകേന്ദ്രങ്ങളും നിർമിച്ചു വരികയാണ്. അതുപോലെ ഹൃദ്രോഗ വിഭാഗത്തിനു മുന്നിലൂടെ ശുദ്ധജല പൈപ്പ് സ്ഥാപിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടിപടലമാണ് ഇപ്പോൾ രോഗികളെ വലയ്ക്കുന്നത്. രോഗികളുടെ നിരീക്ഷണ മുറി, ഹൃദ്രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമിക്കുന്ന കേന്ദ്രം എന്നിവയ്ക്കു മുന്നിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്നത്. പൊടി ശല്യം ഒഴിവാക്കുന്നതിന് പടുത വലിച്ചുകെട്ടുകയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് പരാതി.രണ്ടു മാസം മുൻപ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അത്യാഹിത വിഭാഗം ഡോക്ടർമാർ ഇരിക്കുന്ന മേശയ്ക്കു സമീപം വരെ മഴ വെള്ളം ഒഴുകിയെത്തി. പൊടിപടലവും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പിന്നീട് ഫ്ളക്സ്…
Read Moreഎരുമേലി പേട്ടതുള്ളലിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിൽ വ്യാഴാഴ്ച അവധി; പൊതു പരിപാടികൾക്കും പരീക്ഷകൾക്കും മാറ്റില്ല
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ പേട്ടതുള്ളൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി. അതേസമയം, നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികൾക്കും പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു.
Read Moreസ്വാമി പാതയിലും ലാഭക്കൊതിയന്മാർ..! ശബരിമലയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് അയ്യപ്പൻമാർക്ക് ഭക്ഷ്യ വിഷബാധ; പമ്പാ മണൽപ്പുറത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക്; കുട്ടികൾ അപകടനില തരണം ചെയ്തു
ശബരിമല: ഭക്ഷ്യവിഷബാധയേറ്റ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേരെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര സ്വദേശി അനുരാഗ് (10), ആലത്തൂർ സ്വദേശി അനന്ദു (12), തമിഴ്നാട് സ്വദേശി പുണ്യമൂർത്തി (57) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ വൈകുന്നേരം പന്പാ മണൽപുറത്തെ ഹോട്ടലിൽനിന്നും ഇഡ്ഡലിയും ചട്നിയും സാന്പാറും കഴിച്ചശേഷം മലകയറുന്പോഴാണു കുട്ടികളിൽ രോഗലക്ഷണം പ്രകടമായത്. തുടർന്നു ഛർദ്ദിച്ച് അവശതയിലായ ഇവരെ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾ അപകടനില തരണംചെയ്തതായും ഇന്നുച്ചയോടുകൂടി ആശുപത്രിയിൽനിന്നും പോകാമെന്നും മെഡിക്കൽ നോഡൽ ഓഫീസർ ഡോ. സുരേഷ് ബാബു പറഞ്ഞു. വിഷബാധയേറ്റ സംഭവം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നോഡൽ ഓഫീസർ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞു വടകരസ്വദേശികളായ അനുഷ്ട (ഏഴ്), സാൻവിയ (ഏഴ്), ഗൗതം (11) എന്നീ കുട്ടികൾക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നുവെന്നും എന്നാൽ ഇതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇവരും പന്പയിലെ ഹോട്ടലിൽനിന്നും ഇഡ്ഡലിയും മറ്റും കഴിച്ചതിനു ശേഷം ദേഹാസ്വസ്ഥത ഉണ്ടാവുകയും…
Read More