കോട്ടയം: നാലു മാസം മുന്‍പ് സംഭരിച്ചുതുടങ്ങിയ നെല്ലിന്റെ വില ഓണം എത്തിയാലും കിട്ടുമെന്ന് ഉറപ്പില്ല. നാലു മാസത്തെ കഠിനാധ്വാനത്തിലും ഭാരിച്ച പണം മുടക്കിലും ഉത്പാദിപ്പിച്ച നെല്ലിന്റെ വില കൊടുക്കാന്‍ സര്‍ക്കാരിന് പണമില്ലെന്നാണ് കൃഷി മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള നിലപാട്. സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത വിരിപ്പുകൃഷി ഒഴിവാക്കുകയാണ് ഒട്ടേറെ കര്‍ഷകര്‍. പിആര്‍എസ് വായ്പയ്ക്കായി കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട എസ്ബിഐ, കാനറ ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് പണം കിട്ടാനുള്ള തടസം. അതേസമയം, ഫണ്ട് ലഭിച്ചാലുടന്‍ നെല്‍വില വിതരണം പുനരാരംഭിക്കാന്‍ ബാങ്കുകള്‍ ഒരുക്കമാണുതാനും. കഴിഞ്ഞ ഫെബ്രുവരിയില്‍ പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ച് മേയ് അവസാനത്തോടെയാണ് പൂര്‍ത്തിയായത്. ജില്ലയില്‍ സംഭരിച്ച നെല്ലിന്റെ 20 ശതമാനത്തിന്റെ വില മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. കൃഷിയിലുണ്ടായ നഷ്ടത്തിന് പുറമേ നെല്ലിന്റെ വില കൂടി വൈകിയതോടെ കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത ഭാരമായി. കാലവര്‍ഷം നേരത്തെയെത്തിയതിനാല്‍ ജൂണില്‍ ആരംഭിക്കേണ്ട…
Read MoreCategory: Kottayam
അഡ്വ. ജിസ്മോളുടെയും മക്കളുടെയും മരണം: അന്വേഷണം ക്രൈബ്രാഞ്ചിനെ ഏൽപിക്കണമെന്ന് ആക്ഷൻ കൗൺസിൽ
ഏറ്റുമാനൂര്‍: അഡ്വ. ജിസ്മോള്‍ തോമസ് മക്കൾക്കൊപ്പം ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നിലവിലുള്ള കേസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സിലും ജിസ്മോളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. പല കാര്യങ്ങളോടും പോലീസ് നിസംഗത പുലര്‍ത്തുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതിയുടെ വീട്ടിലുണ്ടായിരുന്ന സിസി ടിവി പോലീസ് പരിശോധിച്ചിട്ടില്ല. ഒ ന്നാം പ്രതി വഴക്ക് പറഞ്ഞതിന്റെ പേരിലാണ് മരണം നടന്നത് എന്ന പോലീസിന്റെ കണ്ടെത്തലും ജിസ്മോളെ മാനസികരോഗിയാക്കാനുള്ള പ്രതികളുടെ വ്യഗ്രതയും അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢനീക്കമായാണ് ആക്ഷന്‍ കൗണ്‍സില്‍ കാണുന്നത്. സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എന്‍.കെ. ശശികുമാര്‍ പറഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർമാൻ എൻ.കെ. ശശികുമാർ, കൺവീനർ ശാന്തി പ്രഭാത, അംഗങ്ങളായ…
Read Moreഇത്തവണയും കാപ്പന്റെ പ്രവചനം തെറ്റിയില്ല; ആര്യാടൻ ഷൗക്കത്ത് പതിനായിരത്തിനു മുകളിൽ വോട്ട് നേടി വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു
പാലാ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി കളത്തിലിറങ്ങിയ മാണി സി. കാപ്പന് ആര്യാടന് ഷൗക്കത്ത് വിജയിക്കുമെന്ന് ആദ്യഘട്ട സന്ദര്‍ശനത്തില്‍ത്തന്നെ പ്രവചിച്ചിരുന്നു. പിന്നീട് മണ്ഡലത്തിലെത്തി ആറു ദിവസം താമസിച്ച് കുടിയേറ്റ മേഖലകളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പിലും തൃക്കാക്കര, പാലക്കാട്, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും ഫലം പ്രവചിച്ച ആത്മവിശ്വാസത്തോടെ കാപ്പന് ഉറച്ചുനിന്നു. സ്പോര്‍ട്സിലും സിനിമയിലും വലിയ കമ്പമുള്ള നിലമ്പൂര്‍ ജനത താരപരിവേഷത്തോടെയാണ് കാപ്പനെ വരവേറ്റത്. വീടുകളില്‍ വോട്ടഭ്യര്‍ഥനയുമായി എത്തുമ്പോള്‍ ലഭിക്കുന്ന പ്രതികരണമാണ് പ്രവചനത്തിന്റെ അളവുകോല്‍. പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയില്‍ കണ്ട ആവേശവും കാപ്പന്റെ പ്രവചനത്തെ സ്വാധീനിച്ചു. നേതാക്കളായ ഡിജോ കാപ്പന്, സന്തോഷ് കാവുകാട്ട്, ജിമ്മി ജോസഫ്, ജോസ് വേരനാനി എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
Read Moreപരസ്പരം കണ്ടപ്പോൾ സഹോദരങ്ങളുടെ കണ്ണുനിറഞ്ഞു; പത്തു മാസങ്ങൾക്കുശേഷം അശോക് ഗൗഡ നാട്ടിലേക്ക്
കാഞ്ഞിരപ്പള്ളി: അശോക് രാജാറാം ഗൗഡ എന്ന സഹോദരനെ കണ്ടപ്പോൾ രമേശ് രാജാറാം ഗൗഡയുടെ കണ്ണുനിറഞ്ഞു. അത് സന്തോഷത്തിന്റെ കണ്ണീരായിരുന്നു. പത്തുമാസം മുന്‍പു കൺമുന്നിൽനിന്നു മറഞ്ഞ സഹോദരനെ കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീർ. ട്രെയിൻ മാറിക്കയറി കേരളത്തിലെത്തി അലഞ്ഞുനടന്ന മഹാരാഷ്ട്ര സ്വദേശിയായ അശോക് രാജാറാം ഗൗഡ ഒടുവിൽ സ്വന്തം നാട്ടിലേക്കു പോയി. മാനസിക വെല്ലുവിളി നേരിടുന്ന അശോക് രാജാറാം ഗൗഡ പത്തു മാസം മുന്‍പാണ് ട്രെയിൻ മാറിക്കയറിയതിനെത്തുടർന്ന് കേരളത്തിലെത്തുന്നത്. പൊൻകുന്നത്ത് അലഞ്ഞുതിരിഞ്ഞു നടന്ന അശോകിനെ കണ്ട ഹോട്ടലുടമ വേണുധരൻ പിള്ളയ്ക്ക് തോന്നിയ സംശയമാണ് ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിലേക്ക് എത്തിയത്. പണം കൊടുത്തിട്ടും വാങ്ങാതിരുന്ന അശോകിനോട് വേണുധരൻ പിള്ള നാട് എവിടെയാണെന്നടക്കം ചോദിച്ച് മനസിലാക്കി. തുടർന്നു സിന്ധുദുർഗ് ജില്ലയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പോലീസ് സ്റ്റേഷൻ മുഖാന്തിരം ബന്ധുക്കളെ വിവരം അറിയിച്ചതിനു ശേഷമാണ് ചിറക്കടവ് പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ എന്നിവരെ…
Read Moreനവജാതശിശുവിനെ കൊന്നുതള്ളിയതെന്നു സൂചന, യുവതി പോലീസ് നിരീക്ഷണത്തില്‍
പത്തനംതിട്ട: നവജാതശിശുവിനെ കൊലപ്പെടുത്തി പറന്പിൽ തള്ളിയതെന്നു സൂചന, മാതാവ് പോലീസ് നിരീക്ഷണത്തില്‍. മെഴുവേലി ആലക്കോട് കനാലിനു സമീപമുള്ള പറമ്പില്‍ ഇന്നലെ ഉച്ചയോടെയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടത്. ചികില്‍സ തേടി ചെങ്ങന്നൂര്‍ ഉഷാ നഴ്സിംഗ് ഹോമില്‍ ചെന്ന അവിവാഹിതയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഇലവുംതിട്ട പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നുദിവസത്തെ പഴക്കമെങ്കിലുമുണ്ട്. ഇരുപത്തൊന്നു വയസുകാരി വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ കൊന്നുതള്ളിയതാണെന്ന നിഗമനത്തിലാണു പോലീസ്. വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞുവിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലുള്ള ഉഷ നഴ്സിംഗ് ഹോമില്‍ എത്തിയത്. പ്രസവലക്ഷണങ്ങള്‍ കണ്ടതോടെ കുഞ്ഞ് എവിടെയെന്നു ഡോക്ടര്‍ തിരക്കി, യുവതി വ്യക്തമായ മറുപടി നല്‍കാതെ വന്നപ്പോള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇലവുംതിട്ട പോലീസ് നടത്തിയ…
Read Moreപാലായിൽ അപകടഭീഷണിയായി കോഫി ഷോപ്പിനു നല്കിയ കെഎസ്ആര്‍ടിസി ബസ്; ഓട്ടോക്കാർക്ക് ചിലത് പറയാനുണ്ട്
പാലാ: കോഫി ഷോപ്പ് തുടങ്ങാൻ സ്വകാര്യവ്യക്തിക്കു നല്കിയ ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാരും നാട്ടുകാരും. ബസ് മണ്ണിൽ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും അപകടാവസ്ഥ നിലനിൽക്കുന്നതായും സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലാളികളും പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പാണ് കോഫി ഷോപ്പ് നടത്തുന്നതിനായി പഴയ ബസ് സ്വകാര്യ വ്യക്തിക്കു വാടകയ്ക്കു നല്‍കിയത്. എന്നാൽ, നഗരസഭയില്‍നിന്ന് അനുവാദം ലഭിച്ചില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് ബസില്‍ കോഫി ഷോപ്പ് നടത്തുന്നതിനായുള്ള പണികളും പൂര്‍ത്തീകരിച്ചിരുന്നു. ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം ചെളിക്കുഴിയാണ്. തൊട്ടടുത്തായി ഓട്ടോ സ്റ്റാന്‍ഡും നിലവിലുണ്ട്. ബസ് മണ്ണിലേക്കു കൂടുതലായി താഴ്ന്നാല്‍ റോഡിലേക്കുപതിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന ബസ് ഇഴജന്തുക്കളുടെയും താവളമാണ്. മഴക്കാലം ആരംഭിച്ചതോടെ ബസ് കൂടുതല്‍ താഴുന്നനിലയിലാണെന്നും ഇതു സമീപത്തെ സംരക്ഷണഭിത്തിക്കു ഭീഷണിയാണെന്നും പ്രശ്നത്തില്‍ അടിയന്തരനടപടി ഉണ്ടാകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Read Moreമഴക്കാലം മുതലെടുത്ത് അവൻ പതുങ്ങി അകത്തുകയറി; ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
മുക്കൂട്ടുതറ: കോഴിക്കൂട്ടിൽ കയറിയ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. മുക്കൂട്ടുതറ കൊല്ലമുള കാവുങ്കൽ ഉബൈദിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെയാണ് വനംവകുപ്പിന്റെ ആർആർടി ടീം പിടിച്ചത്. ഇന്നലെ രാവിലെ 11ഓടെ 12 അടി നീളമുള്ള പെരുമ്പാമ്പാണ് കോഴിക്കൂട്ടിൽ കയറിയത്. കോഴികളുടെ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ആർആർടി ടീം സ്ഥലത്തെത്തി പെരുന്പാന്പിനെ പിടികൂടി.
Read Moreപ്രളയദുരിതം പേറി വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്; ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണ
കോട്ടയം: മഴക്കാലം കോട്ടയം നഗരപ്രാന്തത്തിലും കുട്ടനാട്ടിലും താമസിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ദുരിതകാലമാണ്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ദുരിതം നിറഞ്ഞ ക്യാമ്പുകളിലേക്ക് പോകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത്. കൂലിവേലക്കാരും ചെറുകിടക്കാരുമാണ് വെള്ളക്കെടുതിയുടെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നത്. വീട്ടിലുള്ള വിലപിടിച്ച സാധനകളും പാത്രങ്ങളും വെള്ളം കയറാത്തയിടങ്ങളില് സൂക്ഷിച്ചശേഷമാണ് വരവ്. ഇലക്ട്രോണിക് സാധനങ്ങള്‍ നനയാതെ സംരക്ഷിക്കുക ഏറെ ക്ലേശകരമാണ്. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് ഏറ്റവും ദുരിതം. തൊഴുത്തുകളില്‍ വെള്ളം കയറുന്നവര്‍ കാലികളെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാര്‍പോളിന്‍ കെട്ടി പാര്‍പ്പിക്കുകയാണ്. വെള്ളക്കെട്ട് രൂപംകൊണ്ടതോടെ ആടിനും പശുവിനും തീറ്റ ശേഖരിക്കുക ഏറെ ദുഷ്കരമായിരിക്കുന്നു. നായ, പൂച്ച, കോഴി എന്നിവയെ പരിപാലിക്കുന്നതും ഏറെ ദുരിതപൂര്‍ണം. ക്യാമ്പുകളില്‍ കഴിയുന്നതേറെയും കൂലിപ്പണിക്കാരായതിനാല്‍ പല കുടുംബങ്ങളും സാമ്പത്തിക ക്ലേശത്തിലാണ്. ക്യാമ്പുകളില്‍ പൊതുവായി തയാറാക്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ഏക ആശ്രയം. കൊച്ചുകുട്ടികളും കിടപ്പുരോഗികളുമാണ് ക്യാമ്പുകളില്‍ ഏറ്റവും ദുരിതപ്പെടുന്നത്. ക്യാമ്പുകളില്‍നിന്ന് സ്കൂളുകളില്‍ പോകുന്ന…
Read Moreകണ്ണംപടി ആദിവാസിക്കോളനിയിൽ നീറ്റ് റാങ്ക്; ലിയോയുടെ സ്വപ്നം ആദിവാസി പിന്നാക്ക സമുദായങ്ങൾക്കിടയിൽ സേവനം ചെയ്യുകയെന്നത്
ഉപ്പുതറ: നീറ്റ് പരീക്ഷയിൽ 416 മാർക്ക് നേടി കണ്ണംപടി ആദിവാസി കോളനിയിൽ റാങ്ക് തിളക്കം. കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. ലിയോ ആണ് അഭിമാന നേട്ടം കൈവരിച്ചത്. കണ്ണംപടി ആദിവാസിക്കുടിയിൽനിന്ന് ഡോക്ടറാകാനൊരുങ്ങുന്ന ആദ്യത്തെ പുരുഷ വിദ്യാർഥിയാണ് ലിയോ. ഓൾ ഇന്ത്യാതലത്തിൽ യോഗ്യത നേടിയ 15,000 വിദ്യാർഥികളിൽ 2441 -ാം റാങ്കാണ് ലിയോയിക്ക്. ഇവിടെനിന്ന് രണ്ടുപേർ മെഡിസിൽ ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇരുവരും പെണ്‍കുട്ടികളാണ്.കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. കുമാരന്റെയും സിജിമോളുടെയും മൂന്നു മക്കളിൽ മൂന്നാമത്തെ മകനാണ് ലിയോ. പിതാവ് കൃഷിക്കാരനും പ്രേഷിത പ്രവർത്തകനുമാണ്. ആദിവാസി പിന്നാക്ക സമുദായങ്ങൾക്കിടയിൽ സേവനം ചെയ്യുകയാണ് ലിയോയുടെ സ്വപ്നം. മാട്ടുത്താവളം സെന്റ് സെബാൻ സ്കൂൾ, മേരികുളം മരിയൻ സ്കൂൾ, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം. പട്ടികവർഗ വകുപ്പിന്റെ സ്കോളർഷിപ്പോടെ എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് നീറ്റ് പരിശീലനം. മൂത്ത സഹോദരൻ ഫ്രെഡി സിഎ വിദ്യാർഥിയാണ്.…
Read Moreസീതയുടെ മരണം: ഫോറൻസിക് സംഘം വനത്തിനുള്ളിൽ പരിശോധന നടത്തി; തന്നെ വനംവകുപ്പ്കള്ളക്കേസിൽ കുടുക്കുന്നെന്ന് ബിനു
പീരുമേട്: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ സീത (42)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസും ഫോറൻസിക് വിഭാഗവും വനത്തിനുള്ളിൽ പരിശോധന നടത്തി. പ്ലാക്കതടത്തിൽനിന്നു മൂന്ന് കിലോമീറ്റർ ഉൾവനത്തിൽ എത്തിയാണ് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തിയത്. ആനയുടെ ആക്രമണത്തിലാണ് സീത മരിച്ചതെന്നു ഭർത്താവ് പറയുന്പോൾ കൊലപാതകമാണെന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നിഗമനം. ഇതോടെ വിവാദമായ വിഷയത്തിലാണ് ഇപ്പോൾ പോലീസ്, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തുന്നത്. സംഭവം നടന്ന വനത്തിനുള്ളിലെ മീൻമുട്ടി അരുവിക്ക് സമീപത്തുനിന്നും ഫോറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കാൻ വനംവകുപ്പ് ശ്രമിക്കുന്നതായി സീതയുടെ ഭർത്താവ് ബിനു ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ബിനുവിന്റെയും സീതയുടെയും ഒപ്പം കാട്ടിലുണ്ടായിരുന്ന ഇവരുടെ 13-ഉം 14-ഉം വയസുള്ള മക്കളിൽനിന്ന് പോലീസ് വീണ്ടും മൊഴിയെടുക്കും. ബിനു ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.
Read More