വണ്ടിപ്പെരിയാർ: പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. വണ്ടിപ്പെരിയാർ മേലേ ഗൂഡല്ലൂർ സ്വദേശി ബിലാൽ മൊയ്തീനെ(45) യാണ് വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണനും സംഘവും തമിഴ്നാട്ടിലെ പുതുപ്പെട്ടിയിൽനിന്ന് പിടികൂടിയത്. 2001ൽ ബിലാൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബഹളംവയ്ക്കുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്തു. പിന്നീട് ജാമ്യത്തലിറങ്ങിയ ഇയാൾ തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നു. വാറന്റായതിനെത്തുടർന്ന് പലതവണ പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനയില്ല. എസ്ഐ ടി.എസ്. ജയ കൃഷണന്റെ നേതൃത്വത്തിൽ പിന്നീട് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read MoreCategory: Kottayam
ഒന്നും രണ്ടുമല്ല 36 ലിറ്റർ മദ്യം; നിർത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടർന്ന് എക്സൈസ് പിടിച്ചെടുത്തത് 500 മില്ലിലിറ്റർ വീതമുള്ള 72 കുപ്പികൾ
നെടുംകണ്ടം: വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷ പിന്തുടർന്ന് ഉടുന്പൻചോല എക്സൈസ് സംഘം 36 ലിറ്റർ മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. വാഹനം ഓടിച്ചിരുന്ന കടശിക്കടവ് മണി ഭവനിൽ രാജേഷ് (37) ആണ് പിടിയിലാത്. എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊച്ചറ കടുക്കാസിറ്റിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കൊച്ചറ ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് വാഹനം പിന്തുടർന്ന് മൈലാടുംപാറയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 500 മില്ലിലിറ്റർ വീതമുള്ള 72 കുപ്പികളിലായി വിവിധ ഇനത്തിൽപ്പെട്ട 36 ലിറ്റർ മദ്യം കണ്ടെത്തിയത്. മദ്യം കടശിക്കടവിലും പരിസര പ്രദേശങ്ങളിലും ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അസീസ്, പ്രിവന്റീവ് ഓഫീസർ എം. നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ…
Read Moreകുട്ടികള്‍ക്കൊപ്പം സൂംബ നൃത്തവുമായി മന്ത്രി വി.എന്‍. വാസവന്; കൂടെ ചുവട് വച്ച് കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനും
കോട്ടയം: വിദ്യാര്‍ഥികള്‍ക്കൊപ്പം സൂംബ ഡാന്‍സ് കളിച്ച് മന്ത്രി വി.എന്‍. വാസവന്.മൗണ്ട് കാര്‍മല്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികള്‍ക്കൊപ്പം മന്ത്രിയും ചുവടുവച്ചത്. സ്കൂളിലെ ആയിരത്തോളം വരുന്ന കുട്ടികളും സൂംബയില്‍ അണിചേര്‍ന്നു. ചടങ്ങില്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.നഗരസഭാംഗം അജിത് പൂഴിത്തറ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ആര്. സുനിമോള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. മേരി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ.എസ്. ജെയിന്, പിടിഎ. പ്രസിഡന്റ് പ്രവീണ്‍ കെ. രാജ് എന്നിവര്‍ പങ്കെടുത്തു.
Read Moreഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; മൃതദേഹങ്ങള്‍ക്കരികില്‍ സിറിഞ്ച്; അന്വേഷണം ആരംഭിച്ചു പോലീസ്
കോട്ടയം: ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ രാമപുരം കൂടപ്പുലം രാധാഭവനില്‍ വിഷ്ണു (36) ഭാര്യ രശ്മി (35) എന്നിവരെയാണ് ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലത്തെ വീട്ടില്‍ ഇന്നു രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കരികില്‍നിന്ന് സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. മരുന്നു കുത്തിവച്ചാണ് ഇരുവരും മരിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ കരാര്‍ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നയാളാണ് വിഷ്ണു. ഈരാറ്റുപേട്ട സണ്‍ റൈസ് ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടാണ് രശ്മി. പനയ്ക്കപ്പാലം വില്ലേജിൽ മീനച്ചിലാറിനോടു ചേര്‍ന്നു വാടകവീട്ടിലായിരുന്നു താമസം. ഹോസ്പിറ്റലില്‍നിന്നു രാവിലെ രശ്മിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഈരാറ്റുപേട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
ഗാന്ധിനഗർ: എംഡിഎംഎയുമായി രണ്ടു യുവാക്കൾ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ. അയ്മനം, മരിയതുരുത്ത് ജിഷ്ണു (34), ആർപ്പൂക്കര പൊങ്ങംകുഴി പി.കെ. അമൽ ( 25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വില്പനയ്ക്കായി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച എംഡിഎംഎ ഇവരുടെ കൈയിൽനിന്നു പോലീസ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ എസ്ഐ എം.പി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തി വരവെ മണ്ണൊത്തുകവല ഭാഗത്തെ ബസ്സ്റ്റോപ്പിൽ ഇരുന്ന യുവാക്കളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. പ്രതിയായ അമൽ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളാണ്. ഇവരിൽനിന്നും 1.29 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
Read Moreപള്ളിക്കത്തോട് അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം
പള്ളിക്കത്തോട്: അമ്മയെ ലഹരിക്കടിമയായ മകന് വെട്ടിക്കൊലപ്പെടുത്തിയതു ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍. പള്ളിക്കത്തോട് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ സിന്ധു (45) വിനെയാണ് മകന് അരവിന്ദ് (26) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ഇരുവരും താമസിക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. ഇവിടെ വച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. തര്‍ക്കത്തിനൊടുവില്‍ അടുക്കളയിലിരുന്ന വാക്കത്തി ഉപയോഗിച്ചു സിന്ധുവിന്റെ കഴുത്തിനു വെട്ടിയശേഷം അരവിന്ദ് വാക്കത്തിയുമായി അയല്‍വീട്ടിലെത്തി അമ്മയെ വെട്ടിയെന്ന് പറയുമ്പോഴാണ് കൊടുംക്രൂരത നാടറിയുന്നത്. തുടര്‍ന്ന് അയല്‍വാസി വിവരം പഞ്ചായത്തംഗങ്ങളെയും പോലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി അരവിന്ദിനെ കസ്റ്റഡിയിലെടുത്തു. മുമ്പ് അരവിന്ദ് ജെസിബി ഡ്രൈവറായിരുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ക്ക് ഇതുമൂലം ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷം മുമ്പു ഇയാളെ കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയിരുന്നു.അരവിന്ദിനെ പള്ളിക്കത്തോട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ…
Read Moreതോരാമഴ, തീരാദുരിതം… പാലങ്ങൾ മുങ്ങി; എരുമേലിയുടെ കിഴക്കൻമേഖല ഒറ്റപ്പെട്ടു
കോട്ടയം/കണമല: ശക്തമായ കാറ്റും പിന്നാലെ അതിതീവ്ര മഴയും. പാലം മുങ്ങി പുറംലോകവുമായി ബന്ധമില്ലാതെ അറയാഞ്ഞിലിമണ്ണ് ഗ്രാമം. മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങളും വെള്ളത്തിനടിയിൽ. എരുമേലിയുടെ കിഴക്കൻ മലയോരമേഖല വീണ്ടും പ്രളയഭീതിയിൽ. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ പമ്പ, അഴുത നദികളിൽ വെള്ളം നിറയുകയായിരുന്നു. മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനില കവിഞ്ഞൊഴുകയാണ്. കോട്ടയം നഗരപ്രാന്തങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ എത്തിയ മലവെള്ളം പറമ്പിലും മുറ്റത്തും കെട്ടിനില്‍ക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മലയോരങ്ങളില്‍ മഴയ്ക്കൊപ്പം കനത്ത കാറ്റും ഭീതി സൃഷ്ടിക്കുന്നു. മരങ്ങളും ചില്ലകളും ഒടിഞ്ഞ് വൈദ്യുതി ബന്ധം പരക്കെ തടസപ്പെട്ടു. ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്ലസ് ടു സെ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെയോടെ അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങൾ കാണാനാവാത്ത വിധം വെള്ളത്തിനടിയിലായി. ഉച്ചയ്ക്ക് അൽപസമയം…
Read Moreതെരുവുനായ ആക്രമണം; വന്ധ്യംകരണംകൊണ്ടു മാത്രമായില്ല; പേവിഷബാധയാണ് അപകടകാരി
കോട്ടയം: തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച് തുറന്നുവിട്ടതുകൊണ്ടു മാത്രം കാര്യമായില്ല. പേ വിഷബാധ പ്രതിരോധ കുത്തിവയ്പുകള്‍ തുടരെ നല്‍കാത്ത സാഹചര്യത്തില്‍ തെരുവുനായകള്‍ക്ക് പേയിളകാനുള്ള സാധ്യതയും സാഹചര്യവും ഏറെയാണ്.നിലവില്‍ നാടും നഗരവും നേരിടുന്ന ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷമാണ് തെരുവുനായ ആക്രമണം. മത്സ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങള്‍ പതിവായി തിന്നുന്ന നായകള്‍ക്ക് ആക്രമണവാസന കൂടുതലുണ്ട്. പെറ്റുപെരുകാനുള്ള സാധ്യത കുറയും എന്നതു മാത്രമാണ് വന്ധ്യംകരണംകൊണ്ടുളള ഏകനേട്ടം. എന്നാല്‍ വന്ധ്യംകരണം എത്ര നടത്തിയാലും നായക്കൂട്ടത്തിലേക്ക് പുതിയ നായകള്‍ വന്നുകൊണ്ടിരിക്കും. പ്രായമായതും രോഗം വന്നതുമായ നായകളെ ഉടമകള്‍ നഗരങ്ങളില്‍ ഉപേക്ഷിച്ചു കളഞ്ഞാല്‍ ഇവയും തെരുവു നായകളുടെ സംഘത്തില്‍ ചേരും. തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇക്കൊല്ലം ഇതുവരെ സംസ്ഥാനത്ത് രണ്ടായിരം പേര്‍ക്കാണ് കടിയേറ്റത്. പേ വിഷ പ്രതിരോധ കുത്തിവയ്പ് എടുത്തശേഷവും അഞ്ചു കുട്ടികള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. നിലവില്‍ ലഭ്യമായ റാബീസ് വാക്സിന് പഴയതുപോലെ പ്രതിരോധം…
Read Moreവൃത്തിയില്ലാതെ തട്ടുകടകൾ; പരിശോധന നടത്താതെ ആരോഗ്യവകുപ്പ്; തട്ടുകടകളുടെ പരിസരങ്ങൾ മാലിന്യക്കൂന്പാരങ്ങൾ
കോട്ടയം: കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോരങ്ങളിലെ തട്ടുകടകളിലും പലഹാരക്കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നില്ലെന്നു പരാതി. മഴക്കാലമായതോടെ ഒട്ടുമിക്ക തട്ടുകടകളിലും ബജിക്കടകളിലും പരിസരശുചിത്വം പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്.കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരവധി തട്ടുകടകളും ബജികടകളുമുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നില്ല. തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളും പരിസരപ്രദേശങ്ങളും മാലിന്യത്തില്‍ മുങ്ങിയിരിക്കുകയാണ്. മിക്കതട്ടുകടകളുടെ ചുറ്റം മലിനജലം കെട്ടിക്കിടക്കുന്നു സാഹചര്യമാണുള്ളത്.ഇതു നീക്കം ചെയ്യാനോ വൃത്തിയാക്കാനോ ഉടമകള്‍ തയാറാകാതെ മലിനജലത്തിനു മുകളില്‍ തട്ടുകട നടത്തുന്നവരാണ് ഏറെയും. തട്ടുകടയിലെ മാലിന്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നീക്കം ചെയ്യേണ്ടത് നടത്തിപ്പുകാരാണ്. മിക്ക തട്ടുകടയിലെയും മാലിന്യങ്ങള്‍ വില്പ്പനശാലയ്ക്കുസമീപം നിക്ഷേപിച്ചശേഷം നഗരസഭ ശുചീകരണ തൊഴിലാളികളാണു നീക്കം ചെയ്യുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തട്ടുകടയില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്ന ആരോപണത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല തട്ടുകടയിലും വൈകുന്നേരം മാവ് കുഴച്ചുവയ്ക്കുന്നത് റോഡിനു സമീപത്താണ്.പൊറാട്ടയ്ക്കു കുഴച്ചുവച്ചശേഷം രാത്രിയില്‍ എത്തിയാണ് ഇവ പാചകം ചെയ്യുന്നത്. തട്ടുകടകള്ക്കുസമീപം എലി, പാറ്റ, പല്ലി തുടങ്ങിയ ജീവികളുടെ…
Read Moreഅടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ നൽകണമെന്ന് പി.സി. ജോർജ്
തൊടുപുഴ: അടിയന്തരാവസ്ഥ കാലയളവിൽ ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ നൽകണമെന്ന് മുൻ എംഎൽഎ പി.സി.ജോർജ്. എച്ച്ആർഡിഎസ് ഇന്ത്യയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ അന്‍പതാം സ്വാതന്ത്ര്യസമര അനുസ്മരണ സമ്മേളനം ഇഎപി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു. അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ കണ്‍വീനർ ബിജു കൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു, കൈതപ്രം വാസുദേവൻ നന്പൂതിരി, ബിഷപ് ഡോ.മാത്യൂസ് മാർ തിയോഫിലോസ്, അഡ്വ.കെ.എം.സന്തോഷ് കുമാർ തുടങ്ങി യവർ പ്രസംഗിച്ചു.
Read More