ബിജു ഇത്തിത്തറ കടുത്തുരുത്തി: ഏത്തവാഴ കുലച്ചപ്പോൾ ഉണ്ടായത് വ്യത്യസ്തമായ കായ്കളോടു കൂടിയ കുല. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കായ്കളാണ് കുലയിലുള്ളത്. മുട്ടുചിറ കുരിശൂംമൂട് പുത്തൻപുര രാജുവിന്റെ പറന്പിലെ ഏത്തവാഴയിലാണ് ഏത്തക്കുലയ്ക്കു പകരം മറ്റൊരു കുലയുണ്ടായത്. ഇരുന്പൻ പുളിയോട് സാദൃശ്യമുള്ളതാണ് കുലയിലെ കായ്കൾ. നാട്ടിലെ വാഴക്കുലകളുമായി യാതൊരു സാമ്യവുമില്ലാത്തതാണ് ഈ കുലയെന്ന് നാട്ടുകാർ പറഞ്ഞു. കൗതുക കാഴ്ച്ച കാണാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതായി പറന്പിന്റെ ഉടമ പറഞ്ഞു. വിത്യസ്ത കുലയുണ്ടായ വാഴയടക്കം 35 ഏത്തവാഴകളാണ് രാജു പറന്പിൽ നട്ടത്. ഇതിൽ പകുതിയോളം ഇതിനോടകം കുലച്ചിട്ടുണ്ട്. കുലയുണ്ടായത് ഉൾപെടെ 35 വാഴകളും കാഴ്ച്ചയിൽ ഏത്തവാഴകൾ തന്നെയാണ്. വ്യത്യസ്തമായ കുല ഉണ്ടായിരിക്കുന്നതും ഏത്തവാഴയിൽ തന്നെയാണെന്ന് രാജുവും നാട്ടുകാരും തറപ്പിച്ചു പറയുന്നു. ഏതാണ്ട് കായയുടെ വളർച്ച പകുതി പിന്നിട്ടതാണ് വ്യത്യസ്തമായുണ്ടായ കുല. ഇക്കൂട്ടത്തിലെ മറ്റൊരു വാഴയിലും വ്യത്യസ്തമായ കുല ഉണ്ടായിട്ടുണ്ട്. ഇതിൽ…
Read MoreCategory: Kottayam
പുണ്യപൂങ്കാവനം പ്ലാസ്റ്റിക് പൂങ്കാവനമാക്കേണ്ട..! പ്ലാസ്റ്റിക്കിനെതിരേ സംഗീത വിരുന്നുമായി ശിവമണി സന്നിധാനത്ത്; ഭക്തി പ്രഹര്ഷത്തില് ആറാടി അയ്യപ്പൻമാരും
ശബരിമല: സന്നിധാനം ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ലോകപ്രശസ്ത ഡ്രംസ് വാദ്യകാരന് ശിവമണി അവതരിപ്പിച്ച സംഗീത വിരുന്ന് അയ്യപ്പന്മാരെ ഭക്തി പ്രഹര്ഷത്തില് ആറാടിച്ചു. ആയിരങ്ങള്‍ ഹര്‍ഷാരവത്തോടെ ആനന്ദ നൃത്തം ചവിട്ടി. ശംഖുവിളിയോടെയാണ് സംഗീത പരിപാടി ആരംഭിച്ചത്. അയ്യപ്പന്മാരുടെ അഭ്യര്‍ഥനമാനിച്ച് കലാപരിപാടി ഏറെ നേരം അവതരിപ്പിച്ചു. പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശമാണ് തന്റെ സംഗീതത്തിലൂടെ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ ആരൂഢമായ പുണ്യപൂങ്കാവനം പ്ലാസ്റ്റിക്കിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ തീര്‍ഥാടകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശിവമണി ഓര്‍മിപ്പിച്ചു. ഗിരീഷ് മാരാരുടെ ഇടയ്ക്കയും വിഷ്ണു കവലൂരിന്റെ ചേങ്ങിലയും പരിപാടിക്ക് കൊഴുപ്പേകി. ചെന്നൈയിലെ ഡോ. സമ്പത്ത് ഗുരുസ്വാമിയുടെ വസതിയില്‍ നിന്നും കെട്ടുമുറുക്കിയാണ് രണ്ട് കുട്ടികളടങ്ങുന്ന എട്ടംഗസംഘത്തോടൊപ്പം ശിവമണി സന്നിധാനത്തെത്തിയത്. രാത്രിതന്നെ അയ്യപ്പ ദര്‍ശനം നടത്തി. ഹരിവരാസനവും നിര്‍മാല്യദര്‍ശനവും കഴിഞ്ഞതിന് ശേഷമാണ് പരിപാടി അവതരിപ്പിച്ചത്. 1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദര്‍ശിച്ചു വരുന്നു.്
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പാസ്റ്റർക്കെതിരേ കേസ്; യുവാവായ പാസ്റ്റർ സ്ഥിരം പ്രാർഥനയ്ക്ക് ഇവിടെ എത്താറുണ്ടായിരുന്നു; പാസ്റ്റർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന
കോട്ടയം: പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ പാസ്റ്റർക്കെതിരേ പള്ളിക്കത്തോട് പോലീസ് കേസെടുത്തു. മണർകാടിനടുത്ത് ഇല്ലിവളവ് സ്വദേശിയായ നാൽപ്പത്തഞ്ചുകാരനായ പാസറ്റർക്കെതിരേയാണ് കേസ്. ഇന്നു വൈകുന്നേരത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ കുട്ടിയിൽ നിന്ന് വിശദമായ വിവരങ്ങൾ തേടിയപ്പോഴാണ് പാസ്റ്ററുടെ ഉപദ്രവങ്ങളെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. പ്രാർഥനയ്ക്കായി പാസ്റ്റർ കുട്ടിയുടെ വീട്ടിൽ നിരന്തരം എത്തുമായിരുന്നുവെന്നും അറിവായി. പാസ്റ്റർ പോലീസിന്റെ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. അതേ സമയം ഈ കേസിൽ കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്ന നിലപാടിലാണ് പള്ളിക്കത്തോട് പോലീസ്. പോക്സോ വകുപ്പു പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Moreകോട്ടയത്തെ വ്യത്യസ്തനായ കള്ളൻ..! പോർച്ചിലിരിക്കുന്ന വില കൂടിയ ബൈക്ക് വേണ്ട; വിറകുപുരയിലിരുന്ന പഴയ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോയി
പാമ്പാടി: വിറകുപുരയിൽ സൂക്ഷിച്ചിരുന്ന ബൈക്ക് കള്ളൻ മോഷ്ടിച്ചു. മാന്തുരുത്തി ചേർക്കാട്ട് നിഥിൻ മാത്യുവിന്റെ ആർഎക്സ് 100 മോഡൽ ബൈക്കാണ് മോഷ്ടിച്ചത്. വില കൂടിയ ബൈക്ക് വീടിന്റെ പോർച്ചിലുണ്ടായിരുന്നെങ്കിലും കള്ളൻ മോഷ്ടിച്ചത് വിറകുപുരയിലിരുന്ന പഴയ ബൈക്കാണ്. 12 വർഷം മുന്‍പ് നിഥിൻ വാങ്ങിയ ബൈക്കായിരുന്നു ഇത്. ബൈക്കിനോടുള്ള ഹരം മൂലം പണികൾ എല്ലാം തീർത്ത് വിറകുപുരയിൽ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. മോഷണം പോയ ബൈക്കിന് നല്ല ഡിമാൻഡുള്ളതാണ്. നല്ല വില കൊടുത്തും ആളുകൾ വാങ്ങാൻ തയാറാണ്. ആർക്കും വിൽക്കാതെ കാത്തു സൂക്ഷിച്ചിരുന്നപ്പോഴാണ് കള്ളൻ കൊണ്ടുപോയത്. എറണാകുളത്ത് ജോലിയായതിനാൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ ബൈക്ക് ഓടിക്കാറുള്ളത്. കൂടാതെ രണ്ടു ബൈക്കുകൾ കൂടി വീട്ടിലുണ്ട്. പോർച്ചിൽ ഇരിക്കുന്ന ഈ ബൈക്ക് കണ്ടിട്ടു വിൽക്കുന്നോ എന്ന ചോദ്യവുമായി പലരും നേരത്തേ വീട്ടിലെത്തിയിരുന്നു. ആളുകളുടെ ചോദ്യം ഒഴിവാക്കുന്നതിനാണു ബൈക്ക് വീടിനു പിന്നിലെ വിറകുപുരയിൽ…
Read Moreനാണക്കേട് ഒഴിവാക്കാം..! കളഞ്ഞുകിട്ടിയ മോതിരവുമായി മുങ്ങിയ ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ; സ്വയം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊക്കുമെന്ന് പോലീസ്
തലയോലപ്പറന്പ്: സ്വർണ മോതിരം കളഞ്ഞു പോയെന്നു പരാതി. പോലീസ് അന്വേഷിച്ചിറങ്ങിയപ്പോൾ മോതിരം കളഞ്ഞു കിട്ടിയ ആളെ സിസിടിവിയിൽ പിടികിട്ടി. മോതിരം എടുക്കുന്നതും പ്ലാസ്റ്റിക് കൂടിനുള്ളിൽ നിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങൾ പോലീസിന്റെ പക്കലുണ്ട്. കളഞ്ഞു കിട്ടിയ മോതിരം സ്വയം പോലീസിന് കൈമാറുമോ അതോ പോലീസ് ആളെ പിടികൂടണോ എന്നാണ് കണ്ടറിയേണ്ടത്. എന്തായാലും ആളെ പിടികിട്ടിയ സ്ഥിതിക്ക് ഇനി മോതിരം കൊടുത്ത് തടിതപ്പുകയാവും നല്ലത്. കഴിഞ്ഞ അഞ്ചിന് രാവിലെ 11ന് തലയോലപ്പറന്പ് ഇല്ലിതൊണ്ട് സ്വദേശിയുടെ മോതിരമാണ് നഷ്ടപ്പെട്ടത്. ബസ് സ്റ്റാൻഡ് ജംഗഷനുസമീപമുള്ള വനിതാ ജൂവലറിയിൽ നിന്നും മോതിരം വാങ്ങി മടങ്ങുന്നതിനിടയിൽ കയ്യിൽനിന്നും താഴെ വീണു നഷ്ടപ്പെടുകയായിരുന്നു. വീട്ടിലേക്കുള്ള വഴിമധ്യേ മോതിരം നോക്കിയെങ്കിലും കണ്ടുകിട്ടിയില്ല. തുടർന്നു തലയോലപ്പറന്പ് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി കാമറയിൽ മോതിരം കിട്ടിയ ആളുടെ ദൃശ്യങ്ങൾ പതിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. റോഡിന്റെ…
Read Moreമാങ്ങാനത്തെ ദമ്പതികൾ എവിടെ ? കാണാതായിട്ട് ഒരു മാസം; അന്വേഷണം ഇതര സംസ്ഥാനത്തേക്ക് നീട്ടിയിട്ടും ഒരു പ്രയോജനവുമില്ല
കോട്ടയം: അറുപറയിലെ ദന്പതികളുടെ തിരോധാനം അന്വേഷിച്ച് മടുത്ത ലോക്കൽ പോലീസ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെ മാങ്ങാനത്തെ ദന്പതി തിരോധാനവും പോലീസിന് തലവേദനയായി മാറുന്നു. ഇവർക്കായി കേരളം മുഴുവൻ അരിച്ചുപെറുക്കിയ പോലീസ് ഇതര സംസ്ഥാനത്തേക്കും അന്വേഷണത്തിനായി ആളെ അയച്ചു. എന്നിട്ടും ഒരു പ്രയോജനവുമില്ല. കെഎസ്ഇബി റിട്ടയേർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെ കഴിഞ്ഞ നവംബർ 13നാണ് കാണാതായത്. സ്കൂട്ടറിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ വരെയെത്തി കാണാമറയത്തേക്ക് പോവുകയായിരുന്നു. സ്കൂട്ടർ റെയിൽവേ പാർക്കിംഗ് ഏരിയയിൽ നിന്ന് കണ്ടുകിട്ടി. മാതാപിതാക്കളെ കാണാതെ വന്നതോടെ ഇവരുടെ മകൻ ടിൻസി ഇട്ടി ഏബ്രഹാം (37) ആത്മഹത്യ ചെയ്തു. മകന്റെ മരണ വാർത്തയറിഞ്ഞെങ്കിലും മാതാപിതാക്കൾ എത്തുമെന്നു കരുതിയെങ്കിലും വന്നില്ല. കേസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ ജില്ലാ പോലീസ് ചീഫ് നിയോഗിച്ചെങ്കിലും നാളിതുവരെ ഒരു തുന്പും…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക് ബസിൽ പോകുക..! അറ്റകുറ്റപ്പണികളും ട്രാക്ക് നവീകരണവും; കോട്ടയം വഴിയുള്ള ട്രെയിൻഗതാഗതം രണ്ടു മാസത്തേക്ക് ഭാഗികമായി തടസപ്പെടും
കോട്ടയം: റെയിൽവേ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടു മാസത്തേക്ക് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെടും. ഏതാനും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഇത് സ്ഥിരം യാത്രക്കാരെ ബാധിക്കും. പലരും ഇതിനികം ബസ് യാത്രയെ ആശ്രയിച്ചു കഴിഞ്ഞു. ട്രാക്കുകളുടെ നവീകരണപ്രവർത്തനങ്ങൾ ഇന്നു ആരംഭിക്കും. അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ ജെ. മാൻവെട്ടം ആവശ്യപ്പെട്ടു. കേടായ സ്ലീപ്പറുകൾ മാറ്റുക, തേഞ്ഞ് തീർന്ന പാളത്തിനു പകരം പുതിയവ സ്ഥാപിക്കുക, പാളത്തിന്റെ വശങ്ങളിലെ ഭിത്തിബലപ്പെടുത്തുക തുടങ്ങിയവയാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെയ്യുന്നത്. കോട്ടയം റൂട്ടിലെ അമിത ട്രാഫിക്കിനു ചെറിയപരിഹാരമാകുമെങ്കിലും പാസഞ്ചർ ട്രെയിനുകൾ ഇല്ലാതാകുന്നതു യാത്രക്കാർക്കു തിരിച്ചടിയാണ്. കോട്ടയം വഴിയുള്ള ആറു പാസഞ്ചർ ട്രെയിനുകളാണ് ട്രാക്കിന്റെ നവീകരണത്തിന്റെ പേരിൽ രണ്ടു മാസത്തേക്കു റദ്ദാക്കുന്നത്. ഏറ്റവും കൂടുതൽ തിരക്കുള്ള റൂട്ടായ കോട്ടയം- കുറുപ്പന്തറ – ചങ്ങനാശേരി പാത ഇരട്ടിപ്പിക്കൽ…
Read Moreഅർധ രാത്രിയിൽ വീടിനുനേരേ ആക്രമണം; വീട്ടമ്മയെ അടിച്ചു പരിക്കേൽപിച്ചു; വാഹനത്തിനും വീട്ടുപകരങ്ങൾക്കും കേടുപാടുകൾ വരുത്തി; അക്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വീട്ടമ്മ പറയുന്നത്
കുമരകം: അർധരാത്രിയിൽ വീടാക്രമിച്ച് വീട്ടമ്മയെ അടിച്ചു പരിക്കേൽപിച്ചു. വാഹനത്തിനും വീട്ടുപകരങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു. കുമരകം ബോട്ട് ജെട്ടിക്ക് സമീപം കളത്തിൽ ജയകുമാറിന്റെ വീടിനു നേരേയാണ് ആക്രമണം. ജയകുമാറിന്റെ ഭാര്യ ധന്യ (47)യ്ക്കാണ് അടികൊണ്ട് പരിക്കേറ്റത്. ധന്യയുടെ ഒന്നര പവൻ മാല നഷ്ടമായെന്നും പരാതിയുണ്ട്. ഇവരെ കുമരകം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും പുറത്തിരുന്ന കസേരകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത.ു. ഒരു ബൈക്കിനും കേട് വരുത്തി. രാത്രി 11 മണിക്ക് ശേഷമാണ് അക്രമം നടന്നത്. മദ്യപിച്ചെത്തിയ രണ്ടു യുവാക്കളാണ് സംഭവത്തിനു പിന്നിലെന്ന് വീട്ടുകാർ പറഞ്ഞു. ശബ്ദം കേട്ട് വീടിനു വെളിയിലേക്ക് എത്തിയപ്പോഴാണ് ധന്യക്ക് അടിയേറ്റത്. ജയകുമാറിന്റെ മകൻ അനന്ദുവിന്റെ സുഹൃത്തായ വരന്പിനകം സ്വദേശിയുമായി കുമരകത്തുള്ള രണ്ടു യുവാക്കൾ രണ്ടാഴ്ച മുൻപ് വഴക്കുണ്ടായി. ഈ സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ നടത്തിയ ഒത്തു തീർപ്പു…
Read Moreഞങ്ങൾ തമ്മിൽ ബ്രായ്ക്കറ്റ് അകലം മാത്രം..! സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് എം.എം.മണി
ഞങ്ങൾ തമ്മിൽ ബ്രായ്ക്കറ്റ് അകലം മാത്രം..! സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് എം.എം.മണി; മൂന്നാറിൽ സിപിഎമ്മിനെതിരേ സിപിഐ സമരം ചെയ്തതിന്റെ പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം
Read Moreമുളകുപൊടി വിതറി വീട്ടമ്മയുടെ മാല പറിക്കാൻ ശ്രമിച്ചയാൾ മണിക്കൂറുകൾക്കകം അറസ്റ്റിൽ; എരുമേലിയില്‍ നടന്ന സംഭവം ഇങ്ങനെ…
എരുമേലി: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പറിക്കാൻ ശ്രമിച്ച യുവാവിനെ പോലിസ് മണിക്കൂറുകൾക്കകം വിദഗ്ധമായി പിടികൂടി. കൂവപ്പളളി മണ്ണാറക്കയം അഞ്ചലിപ്പ കോളനിയിൽ നിർമലാ ഭവനിൽ രഞ്ജിത്ത് രാജു (26) ആണ് അറസ്റ്റിലായത്. മണിമല കറിക്കാട്ടൂർ കോലെഴുത്ത് കലുങ്ക് ഭാഗത്ത് കുളപ്പുരയ്ക്കൽ രാജേഷിന്റെ ഭാര്യ സുലേഖയുടെ മാലയാണ് അപഹരിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു സംഭവം. സുലേഖയുടെ കടയിൽ സാധനം വാങ്ങിയ ശേഷം ബാക്കി തുക വാങ്ങുന്നതിനിടെയാണ് മുളകുപൊടി കണ്ണിൽ വിതറി മാല പറിക്കാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെപ്പറ്റി തെളിവുകളൊന്നുമില്ലായിരുന്നു. എന്നാൽ, എസ്പി യുടെ നിർദേശപ്രകാരം മേഖലയിലെ സിസി ടിവി കാമറകൾ പരിശോധിച്ചതിൽ സംശയകരമായി കണ്ട വാഹനങ്ങൾ സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെട്ടെന്നു ധനവാനാകാനാണ് മോഷണത്തിനിറങ്ങിയതെന്നു മൊഴി നൽകിയ പ്രതി മറ്റ് കുറ്റകൃത്യങ്ങൾ…
Read More