കോട്ടയം: ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ചാടിക്കയറിയ ടിടിഇ പ്ലാറ്റ്ഫോമിൽ വീണു. പ്ലാറ്റ്ഫോമിന്റെയും ബോഗിയുടെ ചവിട്ടുപടിയുടെയും ഇടയിൽപ്പെട്ട് കാലിനു പരിക്കേറ്റ ടിടിഇയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ മെയിലിലെ ടിടിആർ കൊല്ലം സ്വദേശി ജാഫർ ഹുസൈൻ (39) ആണ് പരിക്കേറ്റത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരം 6.30നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു യാത്ര തുടങ്ങിയപ്പോഴാണ് ടിടിഇ ഓടിക്കയറിയത്. കൈവശമുണ്ടായിരുന്ന റിസർവേഷൻ ചാർട്ട് അടക്കമുള്ള സാധനങ്ങൾ പ്ലാറ്റ്ഫോമിലേക്ക് വീണു. ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
Read MoreCategory: Kottayam
പഠനത്തിനൊപ്പമൊരു സൈഡ് ബിസിനസ്..! ആഡംബര കാറിൽ കഞ്ചാവ് കടത്തിയ കോളജ് വിദ്യാർഥികൾ പിടിയിൽ; പഠിക്കുന്ന കോളജിലെ തന്നെ കുട്ടികൾക്കാണ് ഇവർ സാധനം വിറ്റിരുന്നത്
മറയൂർ: ആഡംബര കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നു കോളജ് വിദ്യാർഥികൾ പിടിയിൽ. പഴനി- ശബരിമല തീർഥാടന പാതയിൽ മറയൂരിനുസമീപം ചിന്നാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കാറിന്റെ ബോണറ്റിൽനിന്ന് 560 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ ഉദുമലപേട്ടയിൽനിന്നു കഞ്ചാവ് വാങ്ങി കോതമംഗലത്തേക്കു വരുന്ന വഴിക്കാണ് കോതമംഗലം ആർട്സ് ആൻഡ് സയൻസ് കോളജിലെ മുഹമ്മദ് ഹാഷിസ്(19), മോബി വർഗീസ്(19), സുഹൃത്ത് സുഹൈൽ ഇസ്മെയിൽ (19) എന്നിവർ പിടിയിലായത്. അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി ഇരുപതിനായിരം രൂപയ്ക്കാണു കോളജിൽ വിൽപന നടത്തുന്നതെന്ന് ഇവർ പറഞ്ഞു. ചിന്നാർ ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ എം.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Moreഒഴിവായത് വൻ ദുരന്തം..! ഗ്യാസ് സിലിണ്ടറിനു തീപിടിച്ച് അടുക്കള കത്തിനശിച്ചു; മുപ്പായിക്കാട് മാട്ടൂർ ബാബുവിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്
കോട്ടയം: ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു വീടിനു കേടുപാടുകൾ സംഭവിച്ചു. കോട്ടയം ഫയർഫോഴ്സ് എത്തി തീകെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നു രാവിലെ 7.30നു മുപ്പായിക്കാട് മാട്ടൂർ സി.എ. ബാബുവിന്റെ വീട്ടിലാണു സംഭവം. രാവിലെ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ തീപടർന്നു പിടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടറിലെ റെഗുലേറ്ററിന്റെ ഭാഗത്തു നിന്നും ഗ്യാസ് ലീക്കായി തീപിടിക്കുകയായിരുന്നു. അടുക്കളയിലെ വയറിംഗും കബോർഡും കത്തിനശിച്ചു. അടുക്കള ഭാഗത്തെ മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സ് അധികൃതർ എത്തുന്പോൾ വീടിനുള്ളിൽ കിടന്നാണു സിലിണ്ടർ കത്തിക്കൊണ്ടിരുന്നത്. ഉടൻ തന്നെ സിലിണ്ടർ വീടിനു പുറത്തേക്ക് എറിഞ്ഞശേഷമാണു തീകെടുത്തിയത്. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.വി. ശിവദാസൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജിമോൻ ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വീട്ടിലെത്തി തീയണച്ചത്. സിലിണ്ടറിനു തീപിടിച്ചതോടെ വീട്ടുകാർ അടുക്കളയിൽ നിന്നും ഓടി മാറിയിരുന്നു.
Read Moreകാലം അത്ര നന്നല്ല..! വീട്ടിൽ പ്രാർഥനയ്ക്കെത്തിയ പാസ്റ്റർ മൂന്നു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കി; പരാതിയിൽ പാസ്റ്ററെ അറസ്റ്റു ചെയ്തു
വണ്ടിപ്പെരിയാർ: മൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ പാസ്റ്റർ പിടിയിൽ. മഞ്ചുമല പുതുക്കാട് പുതുവേൽ ചാണ്ടി ( 56) നെയൊണ് കുമളി സിഐ വി.കെ. ജയപ്രകാശ് അറസ്റ്റുചെയ്തത്. ഒരാഴ്ച മുൻപായിരുന്നു സംഭവം. അങ്കണവാടിയിൽ പോകുന്ന കുട്ടിയാണ് പീഡനത്തിനരയായത്. ഈ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ചാണ്ടി. ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെതുടർന്ന് സംഭവം മാതാവിനോട് പറയുകയും മാതാവ് അങ്കണവാടി ടീച്ചറെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർക്ക് പരാതിനൽകി. വണ്ടിപ്പെരിയാർ പോലീസിന് ലഭിച്ച പരാതിയെതുടർന്ന് പോലീസ് കേസെടുത്തു. പ്രതിക്കെതിരെ പോക്സോ ആക്ടും ഐപിസി 377 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreതോൽവികളേറ്റു വാങ്ങി പിന്നെയും..! ദളിത് കുടുംബത്തെ കുടിയിറക്കി പാർട്ടി ഓഫീസ് ആക്കിയ സംഭവം; കൈയടക്കിയ വീടൊഴിഞ്ഞു നൽകി സിപിഎം
കട്ടപ്പന: ദളിത് കുടുംബത്തെ കുടിയിറക്കി വീടു കൈയേറി ഓഫീസാക്കിയ സിപിഎം നടപടിക്കു തിരിച്ചടി. മുരുക്കടിയൽ സിപിഎം പ്രാദേശിക നേതൃത്വം നടത്തിയ നടപടിക്കെതിരെ പാർട്ടി ജില്ലാനേതൃത്വം നിലപാടു സ്വീകരിച്ചതോടെയാണ് വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന പാർട്ടി ബോർഡ് മാറ്റി വീടൊഴിഞ്ഞുകൊടുത്തത്. വർഷങ്ങളായി വീട്ടിൽ താമസിച്ചിരുന്ന ലക്ഷ്മിവിലാസത്തിൽ മാരിയപ്പൻ, ഭാര്യ ശശികല, ഇവരുടെ മൂന്നരയും രണ്ടും വയസുള്ള പെണ്‍കുട്ടികളേയും ഇറക്കിവിട്ടാണ് സിപിഎം വീടു കൈയടക്കിയത്. മാരിയപ്പന്റെ ബന്ധു മുത്തു (മുഹമ്മദ് സൽമാൻ) വീടിനു അവകാശം ഉന്നയിച്ചതോടെയാണ് പാർട്ടി ഇടപെട്ട് വീട്ടിൽ താമസിച്ചിരുന്നവരെ ഇറക്കിവിട്ടത്. കുടുംബം കുമളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ സിപിഎം ഓഫീസ് ഒഴിഞ്ഞെങ്കിലും മുത്തുവിനെ വീട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. മാരിമുത്തുവിനും കുടുംബത്തിനും ഒരു സിപിഐ അനുഭാവിയുടെ വീട്ടിൽ അഭയംനൽകി. സംഭവത്തിൽ നാലു സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി -വർഗ കമ്മീഷൻ ജില്ലാ കളക്ടറോടും പോലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെടുകയും…
Read Moreമാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട സാഹചര്യമില്ല; മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയാണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്ന് കാനം
ഇടുക്കി: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളാർ കേസിൽ പ്രതിയായ ഒരാളുടെ പാർട്ടിയെ ഒപ്പം കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയാണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നും മാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട പുതിയ സാഹചര്യമില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreവിധി മാറ്റാനാവില്ലല്ലോ..! അയൽവാസിയെ കുത്തിക്കൊന്ന കേസ്; ഇന്നു വിധി പറയാനിരിക്കെ പ്രതി കഞ്ചാവുമായി പോലീസ് പിടിയിൽ
കോട്ടയം: കൊലക്കേസിൽ ഇന്നു വിധി പറയാനിരിക്കെ പ്രതിയെ കഞ്ചാവുമായി എക്സൈസ് പിടികൂടി. വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്ന 40 പൊതി കഞ്ചാവുമായി പനച്ചിക്കാട് വെള്ളൂത്തുരുത്തി കുന്നേൽ ആഷ്ലി സോമനെയാണ് (മോനിച്ചൻ-38) എക്സൈസ് സിഐ രാഗേഷ് ബി. ചിറയത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷനു സമീപത്തെ റെയിൽവേ മേൽപ്പാലത്തിന് അടിയിൽ നിന്നാണ് മോനിച്ചനെ എക്സൈസ് പൊക്കിയത്. സ്കൂൾ വിദ്യാർഥികൾക്ക് നൽകാനായി കഞ്ചാവുമായി മോനിച്ചൻ എത്തിയതറിഞ്ഞ് എക്സൈസ് സംഘം വളയുകയായിരുന്നു. കഞ്ചാവ് പൊതി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന മോനിച്ചനെ പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ വിനോദ്, സിവിൽ ഓഫീസർമാരായ ബൈജുമോൻ, സുരേഷ്, സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയുടെ അടിവസ്ത്രത്തിൽനിന്ന് അഞ്ചു പൊതി കഞ്ചാവും ബാക്കിയുള്ളത് സമീപത്തെ കുറ്റിക്കാട്ടിൽനിന്നും കണ്ടെത്തി. മോനിച്ചൻ പ്രതിയായ കൊലക്കേസിന്റെ വിചാരണ…
Read Moreപണിപാളി..! സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സിപിഐ സംരക്ഷിക്കും; ഡിസംബര്‍ പത്തിനകം കുറ്റക്കാർക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ സമരത്തിനൊരുങ്ങി സിപിഐ
കുമളി: മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ വീട് വീണ്ടെടുക്കുന്നതുവരെ കുടുംബത്തെ വാടകവീട്ടില്‍ താമസിപ്പിക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. ഡിസംബര്‍ പത്തിനകം കുറ്റക്കാർക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് സിപിഐയുടെ തീരുമാനം. കഴിഞ്ഞ ദിവസം മുരിക്കടി ലയത്തില്‍ മാരിയപ്പനേയും ഭാര്യ ശശികലയേയും രണ്ട് പെണ്‍കുട്ടികളേയുമാണ് വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ച് പുറത്താക്കിയത്. പിന്നീട് സിപിഎം പ്രചരണ കമ്മിറ്റിയുടെ ബോര്‍ഡും കൊടിയും സ്ഥാപിച്ചു. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreഎംസി റോഡ് മരണ റോഡാകുന്നു..! കോട്ടയത്ത് ഇന്നലെ രാത്രി രണ്ട് അപകടങ്ങളിൽ മൂന്നു മരണം; ഈ മാസത്തെ അഞ്ചാമത്തെ അപകട മരണം
കോട്ടയം: കോട്ടയം വീണ്ടും കുരുതിക്കളമാവുകയാണ്. ഇന്നലെ രാത്രിയിലുണ്ടായ രണ്ട് അപകടങ്ങളിൽ മൂന്നു പേരാണ് മരിച്ചത്. രാത്രി 10 മണിക്ക് സംക്രാന്തിയിൽ ബൈക്കിന്റെ പിന്നിൽനിന്ന് തെറിച്ചു വീണ് പരിക്കേറ്റ സ്ത്രീ ഇന്നു പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. നീറിക്കാട് തോട്ടടിയിൽ ശശികുമാറിന്റെ ഭാര്യ ഓമന (50)യാണ് മരിച്ചത്. മകന്റെ ബൈക്കിനു പിന്നിൽ യാത്ര ചെയ്യുന്പോൾ സംക്രാന്തിയിൽ വച്ച് റോഡിൽ തെറിച്ചു വീണാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഓമനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരണം സംഭവിച്ചു. എംസി റോഡിൽ ഇന്നലെ രാത്രി ഒൻപതരയ്ക്കുണ്ടായ സ്കൂട്ടർ അപകടത്തിൽ രണ്ടു പേർ കൂടി മരിച്ചു. ഇത്തവണയും വില്ലനായത് റോഡ് പണി. സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തിരുവല്ല പാലിയക്കര നെടുംപള്ളി പുത്തൻപുരയിൽ സതീശന്റെ മകൻ വിശാഖ് (24), ഒപ്പമുണ്ടായിരുന്നു ബന്ധു തിരുവല്ല വല്ലന എരുമക്കാട് കല്ലുകാലായിൽ…
Read Moreഇവന്റെ സ്ഥിരം പരിപാടി! വൈക്കത്ത് പട്ടാപ്പകല്‍ സ്കൂളിലേക്കു പോയ വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍; സമാനമായ സംഭവം കഴിഞ്ഞ ആഴ്ച വല്ലകത്തും
വൈക്കം: പട്ടാപ്പകൽ റോഡിലൂടെ സ്കൂളിലേക്ക് നടന്നു വന്ന വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം വാഴമന സ്വദേശി ശ്രീകുമാറിനെ (32)യാണ് വൈക്കം എസ് ഐ എം.സാഹിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാൾ വിദ്യാർഥിനിയോട് അതിക്രമം കാട്ടിയതെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്. അതേസമയം ഇയാൾ മദ്യലഹരിയിൽ നിരവധി പെണ്‍കുട്ടികളെ പൊതുനിരത്തിലടക്കം അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരും പരാതിയായി രംഗത്തു വരാതിരുന്നതാണ് ഇതുവരെ പിടിയിലാകാതിരുന്നതിനു കാരണമെന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി എസ് ഐ എം.സാഹിൽ പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നഗരത്തിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിക്കാണ് കഴിഞ്ഞ ദിവസം രാവിലെ യുവാവിൽനിന്ന് ദുരനുഭവമുണ്ടായത്. വിദ്യാർഥിനി സ്കൂളിലേക്ക് നടന്നുവരുന്പോൾ നിർത്തിവച്ച ബൈക്കിലിരുന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പെണ്‍കുട്ടിയുടെ അടുത്തെത്തി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാരും ദൂരെനിന്ന് വന്നു കൊണ്ടിരുന്ന…
Read More