യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ബസിൽ പോകുക..!  അറ്റകുറ്റപ്പണികളും ട്രാക്ക് നവീകരണവും; കോട്ടയം വഴിയുള്ള ട്രെയിൻഗതാഗതം  രണ്ടു മാസത്തേക്ക് ഭാഗികമായി തടസപ്പെടും

കോ​ട്ട​യം: റെ​യി​ൽ​വേ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ടു മാ​സ​ത്തേ​ക്ക് കോ​ട്ട​യം വ​ഴി​യു​ള്ള ട്രെയിൻ ഗതാഗതം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും. ഏ​താ​നും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് സ്ഥി​രം യാ​ത്ര​ക്കാ​രെ ബാ​ധി​ക്കും. പ​ല​രും ഇ​തി​നി​കം ബ​സ് യാ​ത്ര​യെ ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞു. ട്രാ​ക്കു​ക​ളു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്നു ആ​രം​ഭി​ക്കും. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റെ​യി​ൽ​വേ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ജെ. ​മാ​ൻ​വെ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ടാ​യ സ്ലീ​പ്പ​റു​ക​ൾ മാ​റ്റു​ക, തേ​ഞ്ഞ് തീ​ർ​ന്ന പാ​ള​ത്തി​നു പ​ക​രം പു​തി​യ​വ സ്ഥാ​പി​ക്കു​ക, പാ​ള​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ഭി​ത്തി​ബ​ല​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ചെ​യ്യു​ന്ന​ത്. കോ​ട്ട​യം റൂ​ട്ടി​ലെ അ​മി​ത ട്രാ​ഫി​ക്കിനു ചെ​റി​യ​പ​രി​ഹാ​ര​മാ​കു​മെ​ങ്കി​ലും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തു യാ​ത്ര​ക്കാ​ർ​ക്കു തി​രി​ച്ച​ടി​യാ​ണ്. കോ​ട്ട​യം വ​ഴി​യു​ള്ള ആ​റു പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളാ​ണ് ട്രാ​ക്കി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ടു മാ​സ​ത്തേ​ക്കു റ​ദ്ദാ​ക്കു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കു​ള്ള റൂ​ട്ടാ​യ കോ​ട്ട​യം- കു​റു​പ്പ​ന്ത​റ – ച​ങ്ങ​നാ​ശേ​രി പാത ഇ​ര​ട്ടി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​കാ​തെ പു​തു​താ​യി ഒ​രു ട്രെ​യി​ൻ പോ​ലും ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യി​ല്ല. കോ​ട്ട​യം റൂ​ട്ടി​ൽ വേ​ണാ​ട്, പ​ര​ശു​റാം, കോ​ട്ട​യം – കൊ​ല്ലം പാ​സ​ഞ്ച​ർ തു​ട​ങ്ങി​യ ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ളാ​ണു വൈ​കു​ന്ന​ത്. രാ​വി​ലെ 8.15നു ​കോ​ട്ട​യം വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കേ​ണ്ട വേ​ണാ​ട് ഭൂ​രി​ഭാ​ഗം ദി​വ​സ​ങ്ങ​ളി​ലും ഒ​ന്പ​തി​നു​ശേ​ഷ​മാ​ണു ക​ട​ന്നു പോ​കു​ന്ന​ത്. ഇ​തോ​ടെ പ​തി​വു യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ബ​സ് യാ​ത്ര​യെ ആ​ശ്ര​യി​ച്ചു.

വൈ​കു​ന്നേ​രം 5.45നു ​കോ​ട്ട​യ​ത്തു​നി​ന്നു കൊ​ല്ല​ത്തേ​ക്കു​ള്ള പാ​സ​ഞ്ച​ർ വേ​ഗം കു​റ​യ്ക്കു​ന്ന​തും വ്യാ​പ​ക പ​രാ​തി​ക​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​തി​നൊ​പ്പ​മാ​ണു ആ​റു പാ​സ​ഞ്ച​റു​ക​ൾ ഇ​ന്നു മു​ത​ൽ റ​ദ്ദാ​ക്കു​ന്ന​ത്. റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളു​ടെ മു​ന്നി​ലും പി​ന്നി​ലു​മാ​യി മ​റ്റു ട്രെ​യി​നു​ക​ൾ ഉ​ള്ള​തി​നാ​ൽ കാ​ര്യ​മാ​യ യാ​ത്രാ​ക്ലേ​ശ​മു​ണ്ടാ​കി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ ക​രു​തു​ന്നു. മെ​മു​വി​ന്‍റെ റ​ദ്ദാ​ക്ക​ൽ തി​രി​ച്ച​ടി​യാ​യേ​ക്കും.

കേ​ന്ദ്ര​റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ റെ​യി​ൽ​വേ​യു​ടെ ചു​മ​ത​ല​കൂ​ടി വ​ഹി​ക്കു​ന്ന സം​സ്ഥാ​ന പൊ​തു​മാ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കേ​ന്ദ്ര​മ​ന്ത്രി​യ്ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളു​ടെ നി​ല​വാ​രം മോ​ശ​മാ​ണെ​ന്നും ഏ​തു​നി​മി​ഷ​വും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​താ​ണു കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളെ​ന്നു കാ​ണി​ച്ചു ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 15നു ​ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ദീ​പി​ക​യു​ടെ വാ​ർ​ത്ത ഉ​ൾ​പ്പെ​ടെ​യാ​ണ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കേ​ന്ദ്ര​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​ത്.

റ​ദ്ദാ​ക്കു​ന്ന ട്രെ​യി​നു​ക​ൾ: 66307 കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മ്മൂ. കൊ​ല്ല​ത്തു​നി​ന്നും 7.45നു ​പു​റ​പ്പെ​ട്ട് 10.10നു ​കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​ത്. (ബു​ധ​ൻ ഇ​ല്ല). 66308 കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മ്മൂ. കൊ​ല്ല​ത്തു​നി​ന്നും 11.10നു ​പു​റ​പ്പെ​ട്ട് കോ​ട്ട​യ​ത്ത് 1.20ന് ​എ​ത്തു​ന്ന​ത്. (ബു​ധ​ൻ ഇ​ല്ല). 55387 എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ർ. എ​റ​ണാ​കു​ള​ത്തു​നി​ന്നും ഉ​ച്ച​യ്ക്ക് 12നു ​പു​റ​പ്പെ​ട്ട് കോ​ട്ട​യ​ത്ത് 1.22നു ​എ​ത്തു​ന്ന​ത്. (ദി​വ​സ​വും). 66301 എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മ്മൂ. എ​റ​ണാ​കു​ള​ത്തു​നി​ന്നും 2.40നു ​പു​റ​പ്പെ​ട്ട് 4.20നു ​കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​ത്. (തി​ങ്ക​ൾ ഇ​ല്ല). 56388 കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ വൈ​കു​ന്നേ​രം 5.10നു ​കാ​യം​കു​ള​ത്തു​നി​ന്നും പു​റ​പ്പെ​ട്ട് 6.15നു ​കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​ത്. 66300 കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മ്മൂ. കൊ​ല്ല​ത്തു​നി​ന്നും 7.45നു ​പു​റ​പ്പെ​ട്ട് 10.10നു ​കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​ത്. (ശ​നി ഇ​ല്ല).

Related posts