കോട്ടയം: കോടിമതയിൽ സ്വകാര്യ ബസിടിച്ചു സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു റിപ്പോർട്ട് നല്കി. ഡ്രൈവർ ചിങ്ങവനം സ്വദേശി ബിജി കുര്യന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണു ചിങ്ങവനം എസ്ഐ അനൂപ് സി. നായർ അധികൃതർക്കു റിപ്പോർട്ട് നല്കിയിരിക്കുന്നത്. ഇയാൾക്കെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസെടുത്തിരിക്കുന്നത്. അപകടത്തിനിടയാക്കിയ ബസ് ഡ്രൈവറെ മുന്പു രണ്ടു തവണ മദ്യപിച്ചു ബസോടിച്ചതിനു ഇയാളുടെ പേരിൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായതായി ചിങ്ങവനം പോലീസ് പറഞ്ഞു. മദ്യപിച്ചു ബസോടിക്കുന്ന കേസിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് നിശ്ചിത കാലത്തേക്കു സസ്പെൻഡ് ചെയ്യുകയാണ് പതിവ്. എന്നാൽ ബിജി കോടതിയിൽ പിഴ അടച്ചു രക്ഷപ്പെടുകയാണ് ചെയ്തത്. നാഗന്പടം ബസ് സ്റ്റാൻഡിൽ വച്ചു ട്രാഫിക് പോലീസും ഈസ്റ്റ് പോലീസുമാണു ഇയാളെ മദ്യപിച്ചു വാഹനമോടിച്ചതിനു…
Read MoreCategory: Kottayam
പതിവുമുടക്കാതെ വെള്ളാപ്പള്ളിയെത്തി..! വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവകാലത്ത് തുലാഭാരം നടത്തുന്ന പതിവ് തെറ്റിക്കാതെ ഇത്തവണയും വെള്ളാപ്പള്ളിയെത്തി
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉൽസവകാലത്ത് തുലാഭാരം നടത്തുന്ന പതിവ് ഇന്നലെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുടക്കിയില്ല. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ വെള്ളാപ്പള്ളി നടേശൻ ശർക്കര കൊണ്ടാണ് തുലാഭാരം നടത്തിയത്. ജനറൽ സെക്രട്ടറിക്കൊപ്പം എസ്എൻഡിപി വൈക്കം യുണിയൻ പ്രസിഡൻറ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെൻ, പി.പി. സന്തോഷ്, വിവേക് പ്ലാത്താനത്ത് തുടങ്ങിയവരുമുണ്ടായിരുന്നു.
Read Moreമത്തായി കൊക്കയിൽ ശബരിമല തീർഥാടകരുടെ കാർ മറിഞ്ഞ് ഒരാൾ മരിച്ചു; നിയന്ത്രണം വിട്ട കാർ 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു
കോട്ടയം: കോട്ടയം കുമളി റൂട്ടിൽ പീരുമേടിനു സമീപം മത്തായി കൊക്കയിൽ ശബരിമല തീർഥാടകരുടെ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാർത്തികേയൻ (42) എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. രാത്രി ഏഴോടെയാണ് അപകടം. ശബരിമലയിലേക്കുള്ള യാത്രയിലായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട എർട്ടിക കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡിൽ നിന്ന് 50 അടി താഴ്ചയിലാണ് പൂർണമായി തകർന്ന കാർ കിടക്കുന്നത്. പീരുമേട് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. മരിച്ചയാളുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിക്കുന്നു.
Read Moreക്രിസ്മസ് വിപണി “ടേക്ക് ഒാഫ്’ ആയി..! തരംഗ’മായി ജിമിക്കി കമ്മലും ബാഹുബലിയും; വിലയുടെ കാര്യത്തിലും ഇവർ മുന്നിൽ തന്നെ
കോട്ടയം: ക്രിസ്മസ് വരവായി. വിണ്ണിലും മണ്ണിലും നക്ഷത്രങ്ങൾ തെളിഞ്ഞു. ഇനിയുള്ള രാവുകൾ നക്ഷത്രശോഭയിൽ മിന്നിത്തിളങ്ങും. ക്രിസ്മസിന്റെ വരവറിയിച്ച് നക്ഷത്ര വിളക്കുകൾ എങ്ങും മിഴിതുറന്നു. വ്യാപാര സ്ഥാപനങ്ങളിൽ വിവിധ തരത്തിലും നിറത്തിലുമുള്ള നക്ഷത്രങ്ങൾ വിൽപനയ്ക്കായി എത്തിക്കഴിഞ്ഞു. പതിവു പോലെ ഇത്തവണയും പുതിയ സിനിമകളുടെയും സിനിമാ ഗാനങ്ങളുടെയും പേരിലാണ് പുത്തൻ നക്ഷത്രങ്ങൾ എത്തിയിരിക്കുന്നത്. ജിമിക്കി കമ്മലും ടേക്ക് ഓഫും ബാഹുബലിയും സോളോയും തരംഗവുമാണ് വിപണിയിലെ സൂപ്പർ സ്റ്റാറുകൾ.മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ.. എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശ്സതി കിട്ടിയ ജിമിക്കി കമ്മലാണ് ഈ വർഷത്തെ നക്ഷത്ര വിപണിയിലെ സൂപ്പർ താരം. ഗോൾഡണ് കളറിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ നക്ഷത്രത്തിന് വില 365 രൂപയാണ്. പച്ച, ചുവപ്പ്, നീല എന്നി മൂന്നു നിറങ്ങളിലാണ് ജിമിക്കി കമ്മൽ നക്ഷത്രം.ടേക്ക് ഓഫാണ് മറ്റൊരു പുതിയ ഇനം വാലുകൾക്ക് നീളം…
Read Moreഎറണാകുളത്ത് നിന്നും വിരമിച്ച് മിനിറ്റുകൾക്കകം മന്മഥൻതലയിൽ ഹെഡ്ലൈറ്റിട്ട് ഓടിയത് കോട്ടയത്തെ വീട്ടിലേക്ക്; ഒപ്പം കൂട്ടിനായി 10 സഹ പ്രവർത്തകരും; പ്രതിഷേധത്തിന് പിന്നിലെ കാരണം ഇങ്ങനെ…
കോട്ടയം: ബിഎസ്എൻഎലിൽ നിന്നു വിരമിച്ച മൻമഥൻ ഓടി കോട്ടയം കുമ്മനത്തെ വീട്ടിലെത്തി. എറണാകുളം സൗത്ത് ബിഎസ്എൻഎൽ ഓഫീസിൽ നിന്ന് അക്കൗണ്ട്സ് ഓഫീസറായിട്ടാണു ഇന്നലെ എം.വി. മൻമഥൻ വിരമിച്ചത്. തുടർന്നാണു വേറിട്ട പ്രതിഷേധ പരിപാടിയെന്നോളം കോട്ടയം കുമ്മനത്തുള്ള തറവാട്ടു വീട്ടിലേക്കു അദ്ദേഹം ഓടിയെത്തിയത്. റോഡിൽ പല സ്ഥലങ്ങളിലും വഴിവിളക്കുകളില്ല ഈ വിഷയം അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്നതിനായി തലയിൽ ഹെഡ് ലൈറ്റും ഘടിപ്പിച്ചാണു അദേഹം ഓടിത്തുടങ്ങിയത്. ഓടിയെത്തിയ അദ്ദേഹത്തിനു കൂട്ടായി 10 സഹപ്രവർത്തകരും റണ്ണേഴ്സ് ക്ലബായ സോൾഡ് ഓഫ് കൊച്ചിനിലെ രണ്ടു പേരുമുണ്ടായിരുന്നു. ഇന്നു പുലർച്ചെയോടെ അദേഹം ഏറ്റുമാനൂരിൽ എത്തിയപ്പോൾ കോട്ടയം റണ്ണേഴ്സ് ക്ലബിലെ അംഗങ്ങളും മൻമഥന്റെ ഭാര്യ കെ.പി. മിനിയും ഒപ്പം ചേർന്നിരുന്നു. വിമരിച്ചശേഷം വീട്ടിലേക്ക് ഓടിയെത്തിയ മൻമഥനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്നു സ്വീകരിച്ചു.
Read Moreഒടുക്കം ഉരച്ചു നോക്കിയപ്പോൾ ഞെട്ടി..! സ്ത്രീകളെ ഉപയോഗിച്ചു മുക്കുപണ്ടം പണയം വയ്ക്കൽ; കാലാവധി കഴിഞ്ഞാലും തിരിച്ചെടുക്കില്ല; സ്വർണം പരിശോധിച്ച ബാങ്കുകാർ ഞെട്ടി
പാലാ : ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ചും ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീകളെകൊണ്ടു പണയം വയ്പിച്ചും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പോലീസ് പിടികൂടി. കുറുമണ്ണ് ചീരാംകുഴിയിൽ പ്രിൻസ് ജേക്കബ് (42) ആണ് പോലീസ് പിടിയിലായത്. പാലാ ഡിവൈഎസ്പി വി.ജി. വിനോദ് കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് സ്പെഷൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. പ്രിൻസിനു മുക്കുപണ്ടങ്ങൾ കൈമാറിയെന്ന് സംശയിക്കുന്ന ഒരാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രദേശത്തെ വിവിധ സഹകരണ ബാങ്കുകൾ, കൊല്ലപ്പള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിൽ മുക്കുപണ്ടം പണയംവച്ചു പണം വാങ്ങിയതായി പ്രിൻസ് സമ്മതിച്ചുവെന്നു പോലീസ് പറഞ്ഞു. കൊല്ലപ്പള്ളിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ കുറച്ചുകാലം ഇയാൾ ജോലി ചെയ്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമായ ചില സ്ത്രീകളെക്കൊണ്ടു മുക്കുപണ്ടം പണയം വയ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്വർണം തിരികെ എടുക്കാത്തതിനെത്തുടർന്ന് ഒരു സഹകരണ ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണു തട്ടിപ്പു തെളിഞ്ഞത്. ഇതോടെ പണയം…
Read Moreഓഖി കലിതുള്ളലിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഒരു ദിവസം കൊണ്ട് ആറടിയുടെ വർധനവ്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 127.9 അടിയായി. തുടർച്ചയായി ചെയ്യുന്ന മഴയാണ് ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കിയത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 16000 ഘന അടിയായി വർധിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ആറടിയുടെ വർധനവാണുണ്ടായത്.
Read Moreഎംജി സർവകലാശാല വെള്ളിയാഴ്ചത്തെ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
അതിരന്പുഴ: എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. സംസ്ഥാനത്താകെ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും സർവകലാശാല മുൻനിശ്ചയിച്ച പരീക്ഷകൾ മാറ്റിവച്ചിരുന്നില്ല. പിന്നാലെയാണ് കാലാവസ്ഥ മോശമായതിനാൽ പരീക്ഷകൾ മാറ്റാൻ സർവകലാശാല തീരുമാനിച്ചത്.
Read Moreഅപകടക്കെണിയായി കോടിമത നാലുവരിപ്പാത; രണ്ടുമാസത്തിനിടയിൽ ഉണ്ടായത് 30ൽപ്പരം അപകടങ്ങൾ; ഏഴു പേർ മരണപ്പെട്ടു; അപകട പരമ്പരകളെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത്
കോട്ടയം: അപകടക്കെണിയായി കോടിമത നാലുവരിപ്പാത. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ചെറുതും വലുതുമായ 30ൽപ്പരം അപകടങ്ങളാണു കോടിമത നാലുവരിപ്പാതയിൽ മാത്രമുണ്ടായത്. നാലുവരിപ്പാതയിൽ എത്തുന്പോൾ വാഹനങ്ങൾക്കുണ്ടാകുന്ന അമിതവേഗതയാണു അപകടങ്ങൾക്കു കാരണമെന്നു നാട്ടുകാർ പറയുന്നു. രണ്ടു മാസത്തിനിടയിലുണ്ടായ അപകടങ്ങളിൽ ഏഴു പേർ മരണപ്പെട്ടു. നിരവധി പേർക്കാണു അപകടങ്ങളിൽ പരിക്കേറ്റിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇന്നലെ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ബികോം വിദ്യാർഥിയായ താഴത്തങ്ങാടി സ്വദേശി പാറയ്ക്കൽ ഷെബിൻ ഷാജി (20) ആണ് മരിച്ചത്. എംസി റോഡിൽ കോടിമത നാലുവരിപ്പാതയ്ക്കു പുറമെ ചിങ്ങവനം ഭാഗത്തും അപകടങ്ങൾ തുടർക്കഥയാണ്. ഇവിടെ കൂടുതലും അപകടത്തിൽപ്പെടുന്നത് കാൽനടയാത്രക്കാരാണ്. സ്വകാര്യ ബസുകളും കഐസ്ആർടിസി ബസുകളും കോടിമതയിൽ എത്തുന്പോൾ അമിത വേഗതയിലാണു സഞ്ചരിക്കുന്നതെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ടാർ ചെയ്തു മിനുസപ്പെടുത്തിയിരിക്കുന്ന റോഡിൽ വാഹനങ്ങൾ നിലംതൊടാതെ പറപ്പിക്കുന്നതാണു അപകടങ്ങൾ വിളിച്ചു വരുത്തുന്നത്. ഇന്നലെ സ്കൂട്ടറിൽ ബസിടിച്ചു അപകടമുണ്ടായ സ്ഥലത്ത് ഇത്തരത്തിൽ മുന്പും സമാനമായ രീതിയിൽ…
Read Moreഹൈറേഞ്ചിൽ കൊടുങ്കാറ്റും പേമാരിയും; മലയോര മേഖലയിൽ ഭീതി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തൊടുപുഴ: ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മണിക്കൂറുകളായി തുടരുന്ന കനത്ത മഴയും കാറ്റും മലയോര മേഖലയിൽ ഭീതി വിതയ്ക്കുന്നു. ഉടുന്പൻചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി മുതൽ തുടങ്ങിയ മഴയ്ക്കും കാറ്റിനും രാവിലെയും ശമനമില്ല. കട്ടപ്പന-പുളിയൻമല റൂട്ടിൽ പുളിയൻമലയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേയ്ക്കു മരം കടപുഴകി വീണ് ഓട്ടോറിക്ഷ ഡ്രൈവർക്കു പരിക്കേറ്റു. കട്ടപ്പനയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് വൈദ്യുതി ലൈൻ പൊട്ടി വീണു ബൈക്ക് മറിഞ്ഞു. മരം വീണ് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം- ഉടുന്പൻചോല റൂട്ടിൽ പലയിടത്തും കൂറ്റൻ മരങ്ങൾ റോഡിലേയ്ക്കു കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം, പച്ചടി, മഞ്ഞപ്പാറ, തൂക്കുപാലം, ചേന്പള, കല്ലാർ മേഖലകളിൽ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. കൃഷികൾ നശിച്ചു. തമിഴ്നാട്ടിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഭാഗമാണ് മഴയെന്ന്…
Read More