കോട്ടയം: കോടിമത നാലുവരി പാതയിൽ ബസ് സ്കൂട്ടറിലിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു. താഴത്തങ്ങാടി സ്വദേശി പാറയ്ക്കൽ ഷാജി പി. കോശിയുടെ മകൻ ഷെബിൻ ഷാജി (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒന്പതിനു കോടിമതയ്ക്കു സമീപമുള്ള പെട്രോൾ പന്പിൽനിന്നു സ്കൂട്ടറിൽ പെട്രോൾ അടിച്ചശേഷം റോഡിലേക്കു ഇറങ്ങിയപ്പോഴാണു പള്ളം സ്പീച്ച്ലി കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം വർഷ ബികോം വിദ്യാർഥികളായ കോടിമത കൗസ്തുഭം സ്വാമിനാഥനും ഷെബിൻ ഷാജിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വാമിനാഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണു ഷെബിൻ ഷാജി മരണത്തിനു കീഴടങ്ങിയത്. ഇടിയുടെ ആഘാതത്തിൽ ഷെബിൻ ബസിന്റെ അടിയിൽപ്പെട്ടിരുന്നു. നാട്ടുകാർ ചേർന്നു ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ച വിദ്യാർഥികളെ പിന്നീടാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷെബിന്റെ സംസ്കാരം…
Read MoreCategory: Kottayam
മന്ത്രി മണിയുടെ പൈലറ്റ് ജീപ്പ് നിയന്ത്രണം വിട്ടു; സ്കൂട്ടറുൾപ്പെടെ മൂന്ന് വാഹനങ്ങളിടിച്ചു
പന്തളം: മന്ത്രി എം.എം. മണിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് സ്കൂട്ടർ ഉൾപ്പെടെ മൂന്ന് വാഹനങ്ങളിലിടിച്ചു. വാഹനങ്ങൾക്ക് സാരമായി കേടുപാടുണ്ടായെങ്കിലും വാഹനത്തിലെത്തിയവർക്കോ കാൽനടയാത്രികർക്കോ പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പന്തളം മെഡിക്കൽ മിഷൻ കവലയിലാണ് സംഭവം. കോട്ടയത്ത് ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്നു മന്ത്രി. പറന്തലിൽ നിന്ന് പൈലറ്റായി വന്ന പന്തളം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് കവലയിലെത്തിയപ്പോൾ നിയന്ത്രണം വിട്ടത്. വലതു വശത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. പിന്നീട് കാറിനു പിന്നിൽ പാർക്ക് ചെയ്തിരുന്ന മാരുതി വാനിലുമിടിച്ചു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കുരുണ്ട വാൻ അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലുമിടിച്ചു. ഈ വാഹനങ്ങളിലൊന്നിലും യാത്രക്കാരില്ലാതിരുന്നതും കാൽനടയാത്രക്കാരുടെ അഭാവവും വലിയ ദുരന്തമാണ് ഒഴിവാക്കിയത്. മിക്ക സമയങ്ങളിലും വലിയ തിരക്കനുഭവപ്പെടുന്ന പന്തളത്തെ രണ്ടാമത്തെ പ്രധാന ജംഗ്ഷനിലാണ് അപകടമുണ്ടായത്. മന്ത്രി മണി സ്ഥലത്തിറങ്ങി വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് യാത്ര…
Read Moreപോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ ആൾ പിടിയിൽ; മോഷ്ടിച്ചെടുത്ത ഫോൺ വിൽക്കാതെ കൈയിൽ സൂക്ഷിച്ചതാണ് കള്ളനെ കുടുക്കാൻ വഴിതെളിഞ്ഞത്
കോട്ടയം: പോലീസുകാരന്റെ വീട്ടിൽനിന്ന് മൊബൈൽഫോണും പണവും മോഷ്ടിച്ചയാളെ പള്ളിക്കത്തോട് പോലീസ് കുടുക്കി. പോലീസ് ഡിപ്പാർട്ടുമെന്റ് നല്കിയ ഫോണ് കള്ളൻ വിൽക്കാൻ ശ്രമിച്ചെങ്കിലും ആരും വാങ്ങിയില്ല. അങ്ങനെ ഫോണ് കൈയിൽ വച്ചതാണ് കള്ളനെ കുടുക്കാൻ കഴിഞ്ഞത്. വടവാതൂർ കൊച്ചുപറന്പിൽ അനീഷ് (32) ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് മൊബൈൽ ഫോണ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് മോഷണം. കോട്ടയം എആർ ക്യാന്പിലെ സീനിയർ സിപിഒ ജയിംസ്കുട്ടിയുടെ പള്ളിക്കത്തോട് പറപ്പള്ളിക്കുന്ന് ഭാഗത്തുള്ള വീട്ടിലാണ് കവർച്ച നടത്തിയത്. മോഷണം നടന്ന ദിവസം പകൽ ജോലി അന്വേഷിച്ച് അനീഷ് പോലീസുകാരന്റെ വീടിനു സമീപത്ത് എത്തിയിരുന്നു. അന്ന് പോലീസുകാരന്റെ വീട്ടിൽ ആളുണ്ടായിരുന്നില്ല. വീട്ടിൽ ആളില്ലെന്നു മനസിലാക്കി അടുക്കളയുടെ വാതിൽ തകർത്ത് അകത്തു കടന്ന പ്രതി മൊബൈൽ ഫോണും 2000 രൂപയുമാണ് കവർച്ച ചെയ്തത്. ഫോണ് ലൊക്കേഷൻ മനസിലാക്കിയാണ് പോലീസ്…
Read Moreകണ്ണേ മടങ്ങുക..! ജില്ലയിൽ നിന്ന് രണ്ട് വിദ്യാർഥിനികളെ കാണാതായതായി പരാതി; 20 വയസിൽ താഴെയുള്ളവരേയാണ് കാണാതായിരിക്കുന്നത്
കോട്ടയം: പാലായിലും ചിങ്ങവനത്തും നിന്നായി രണ്ടു വിദ്യാർഥിനികളെ കാണാതായി. രണ്ടുപേരും പഠിക്കാനായി പോയതാണ്. പിന്നീട് മടങ്ങി വന്നില്ല. ചിങ്ങവനത്ത് 18 വയസുള്ള പെണ്കുട്ടിയെയാണ് കാണാതായത്. കോട്ടയത്തിനു സമീപത്തെ ഒരു സ്ഥാപനത്തിൽ തൊഴിലധിഷ്ഠിത കോഴ്സിൽ പഠിക്കുകയായിരുന്നു. രാവിലെ വീട്ടിൽനിന്നു പോയ പെണ്കുട്ടി മടങ്ങി വന്നില്ല എന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കൾ നല്കിയ പരാതിയിൽ പോലീസ് കേസെടുത്തു. പെണ്കുട്ടി അന്ന് ക്ലാസിൽ എത്തിയില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പാലായിൽ 20 വയസുള്ള പെണ്കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോയതാണ്. വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പരാതി നല്കിയത്.
Read Moreനിർമ്മലയെ തടഞ്ഞ് പ്രിയയുടെ തെറിവിളി..! സിനിമ സ്റ്റൈലിലുള്ള പ്രകടനം നടനം കണ്ട് യാത്രക്കാർ ഞെട്ടി; ഒടുക്കം പോലീസെത്തിയപ്പോൾ….
മണർകാട്: സമയക്രമത്തെച്ചൊല്ലി നടുറോഡിൽ ബസ് വിലങ്ങനെയിട്ട് സ്വകാര്യബസ് ജീവനക്കാരുടെ അസഭ്യവർഷം. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45-ന് മണർകാട് പെരുമാനൂർകുളം ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം – പാലാ റൂട്ടിൽ സർവീസ് നടത്തുന്ന നിർമല ബസും കോട്ടയം – ഒറവയ്ക്കൽ – പാന്പാടി ദയറ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയ ബസുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിർമല ബസിന്റ മുന്നിൽ പ്രിയ ബസ് വിലങ്ങി റോഡ് ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. ഇതോടെ ഇരുബസുകളിലെയും ജീവനക്കാർ തമ്മിൽ അസഭ്യവർഷം നടത്തുകയായിരുന്നു. വാക്കുതർക്കം കൂടിയപ്പോൾ യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയും, പോലീസെത്തി യാത്രക്കാരെ പിന്നാലെയത്തിയ ബസിൽ കയറ്റിവിടുകയുമായിരുന്നു. തുടർന്ന് ബസുകൾ കസ്റ്റഡിയിലെടുത്ത് ജീവനക്കാർക്കെതിരേ കേസെടുത്തു.
Read Moreഅടിപൊളി ജീവിതത്തിന്…! ബൈക്ക് മോഷണം പതിവാക്കിയ യുവാവും പ്രായപൂർത്തിയാകാത്ത സുഹൃത്തും അറസ്റ്റിൽ; മുൻപും ബൈക്ക് മോഷണം നടത്തിയതായി കുട്ടികൾ
കോട്ടയം: ബൈക്ക് മോഷ്ണം പതിവാക്കിയ യുവാവിനെയും പ്രായപൂർത്തിയാകത്ത സുഹൃത്തിനെയും ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ പിള്ളക്കവല ഭാഗത്ത് ഇല്ലിച്ചിറ ഷൈൻ ഷാജി(18), പതിനേഴുകാരൻ എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. കൈപ്പുഴ ചാമക്കാല വിൻസെന്റ് മാത്യുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം രാത്രി വീടിന്റെ പോർച്ചിൽ നിന്നും മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ എസ്ഐ എം.എസ്. ഷിബുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണു ഷൈൻ ഷാജിയും സുഹൃത്തും പിടിയിലായത്. ചോദ്യംചെയ്യലിൽ കൈപ്പുഴയിലുള്ള മറ്റു രണ്ടുവീടുകളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ചിട്ടുള്ളതായി ഷൈൻ മൊഴിനൽകി. മോഷ്ടിക്കുന്ന ബൈക്കുകൾ പൊളിച്ചുവിൽകുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഷൈന്റെ പിതാവ് കഞ്ചാവ് കേസിൽ പ്രതിയായി ജയിലിൽ കഴിയുകയാണ്. ഷൈൻ ഷാജിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreവയറുവേദനയ്ക്ക് എത്തിയ യുവതിയുടെ മുടി മുറിച്ച സംഭവം: അഞ്ച് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് വക്കീൽ നോട്ടീസ്
ഗാന്ധിനഗർ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയുടെ മുടി മുറിച്ച സംഭവത്തിൽ കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ചോദിച്ചുകൊണ്ടുള്ള വക്കീൽനോട്ടീസ് ആശുപത്രി അധികൃതർക്ക് ലഭിച്ചു. എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് പറയണമെന്ന് മുടി മുറിച്ചുമാറ്റിയവരോട് വാർഡിന്റെ ചുമതലക്കാർ പറഞ്ഞതായി ആരോപണം ഉയർന്നു. എരുമേലി കനകപലം, ശ്രീനിപുരം കളപ്പുരയ്ക്കൽ രാജപ്പന്റെ ഭാര്യ ശോഭനയുടെ(43) മുടിയാണ് മുറിച്ചു മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റ് 26നാണ് വയറുവേദനയെതുടർന്ന് ശോഭനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് രാവിലെ വാർഡിന്റെ ചുമതലക്കാരിയായ നഴ്സിന്റെ നിർദേശപ്രകാരം വനിതാ അറ്റൻഡർ ശോഭനയുടെ മുടി മുറിച്ചുമാറ്റി. വയറുവേദനയുമായി വന്ന തന്റെ മുടി മുറിച്ചുമാറ്റുന്നതെന്തിന് എന്ന് ചോദിച്ചുവെങ്കില്ലും മറുപടി ലഭിച്ചില്ല. തുടർന്ന് ശോഭനയെ ഉദരശസ്ത്രക്രിയക്ക് വിധേയമാക്കി. പിന്നീട് സെപറ്റംബർ 17ന് ആശുപത്രി വിട്ട ശോഭന ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയുണ്ടായി. പരാതിയെക്കുറിച്ച് അന്വേഷിക്കാതെയും നടപടിയെടുക്കാതിരുന്നതിനെയും തുടർന്ന് ശോഭന അഞ്ചുലക്ഷം…
Read Moreകെ.എം. മാണിക്കും കുട്ടിയമ്മയ്ക്കും 60-ാം വിവാഹവാർഷികം; കുട്ടിയമ്മയെ പെണ്ണുകാണാൻ പോയ ദിവസം ഓർത്തെടുത്ത് കെ എം മാണി
പാലാ: കെ.എം. മാണി ഒരു കാഞ്ചീപുരം പട്ടുസാരി വാങ്ങി കരിങ്ങോഴയ്ക്കൽ വീടിന്റെ പൂമുഖത്ത് കാത്തിരിക്കുകയാണ്, എറണാകുളത്തുള്ള മകളുടെ വീട്ടിൽ നിന്നു ഭാര്യ കുട്ടിയമ്മ പാലായിലേക്കു മടങ്ങി വരുന്നതും കാത്ത്. ഇന്ന് വിവാഹത്തിന്റെ 60-ാം വാർഷികത്തിൽ പ്രിയതമയ്ക്കുള്ള സമ്മാനം കാണിച്ചശേഷം മാണി പറഞ്ഞു, ഇക്കാര്യം അവളറിയേണ്ട, പട്ടുസാരി സസ്പെൻസായി അലമാരയിൽ ഇരിക്കട്ടെ. കേരള രാഷ്ട്രീയത്തിലെയും കരിങ്ങോഴയ്ക്കൽ കുടുംബത്തിലെയും കാരണവരായ കെ.എം. മാണി അറുപതാണ്ടു മുന്പ് കുട്ടിയമ്മയെ കാണാൻ പോയ ദിവസം ഓർമയിൽനിന്ന് അയവിറക്കി. മാണിയുടെ മൂന്നാമത്തെ പെണ്ണുകാണലായിരുന്നു ആ ഞായറാഴ്ച വൈകുന്നേരത്തേത്. മുൻ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ അമ്മയുടെ അനുജത്തിയുടെ മകളാണ് പെണ്ണ്. വാഴൂർ ഈറ്റത്തോട് വീട്ടിൽ ചെല്ലുന്പോൾ ഹാഫ് സാരിയുടുത്ത കുട്ടിയമ്മ ആറു മാസം പ്രായമുള്ള ഇളയ ആങ്ങള ബാബുവിനെ ഒക്കത്തുവച്ചാണ് മുന്നിൽവന്നു നിന്നത്. ചായയുമായി വന്നത് അമ്മ ക്ലാരമ്മയായിരുന്നു. കെട്ടാൻ വരുന്ന ചെറുക്കൻ മീശക്കാരനായിരിക്കണം,…
Read Moreജനലിന്റെ ഇടയിലൂടെ കൈകളും കണ്ണുകളും! ചിറക്കടവ് മുങ്ങത്രകവല ഭാഗത്ത് കുളിമുറികളില് ഒളിഞ്ഞു നോട്ടശല്യം രൂക്ഷം; പേടിച്ചുവിറച്ച് സ്ത്രീകള്
പൊൻകുന്നം: ചിറക്കടവ് മുങ്ങത്രകവല ഭാഗത്ത് കുളിമുറികളിൽ ഒളിഞ്ഞു നോട്ടശല്യം രൂക്ഷമെന്നു പാരാതി. ജനലിന്റെ ഇടയിലൂടെ കൈകളും കണ്ണുകളും കണ്ടതോടെ മേഖലയിലെ സ്ത്രീകളെല്ലാം ഭയപ്പാടിലാണ്. ഒരാഴ്ചയായി ഒളിഞ്ഞു നോട്ടക്കാരുടെ ശല്യം തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം കുളിമുറിയിൽ കയറിയ വീട്ടമ്മ കുളിമുറിയുടെ ചെറു ജനൽ മറച്ചിട്ടിരുന്ന തുണികൾ വശത്തേക്കു മാറിയത് കണ്ടു വീണ്ടും പഴയപോലെ ഇട്ടശേഷം വെള്ളം കപ്പിലെടുത്ത് തറയിലേക്ക് ഒഴിച്ചപ്പോൾ പുറത്തു നിന്നു തുണികൾ വശത്തേക്കു കൈകൊണ്ടു മാറ്റുന്നതുകണ്ടു നിലവിളിച്ചതോടെ ആൾ ഓടിമറഞ്ഞു. ജോലികഴിഞ്ഞ് വീട്ടിലെത്തി കുളിക്കാൻ കയറിയ വീട്ടമ്മയ്ക്കു മദ്യത്തിന്റെ ഗന്ധം വന്നതോടെ ബഹളം വച്ചിരുന്നു. മേഖലയിലെ ഒട്ടുമിക്ക വീടുകളിലും രാത്രിയാകുന്നതോടെ ഈ സ്ഥിതിയാണ്. ചിലവീടുകളിൽ നിന്നു കോഴികളെ മോഷണം പോകുന്നതായും പ്രദേശവാസികൾ പരാതി പറയുന്നുണ്ട്. കഴിഞ്ഞ വർഷവും ഇത്തരത്തിലുണ്ടായെങ്കിലും പോലീസ് അന്വേഷണം നടത്തിയതോടെ ശല്യം പിന്നീടുണ്ടായില്ല. നാട്ടുകാർ പൊൻകുന്നം പോലീസിൽ പരാതി നൽകി.
Read Moreജീവിതസാഹചര്യം മോശം! ഇഷ്ടപ്പെട്ട യുവാവിനൊപ്പം പോയ യുവതി വിവാഹത്തലേന്നു തീരുമാനം മാറ്റി; സംഭവം കുമരകത്ത്
കുമരകം: ഇഷ്ടപ്പെട്ട യുവാവിനൊപ്പം പോയ യുവതി വിവാഹത്തലേന്നു തീരുമാനം മാറ്റി സ്വന്തം വീട്ടിലേക്കു മടങ്ങി. കടുവാക്കുളം സ്വദേശിയായ 20കാരിയാണു തിരുവാർപ്പ് കാഞ്ഞിരം സ്വദേശിയായ യുവാവിനൊപ്പം വീടു വിട്ടിറങ്ങിയത്. ഇന്ന് ഇവരുടെ വിവാഹം നടത്താൻ യുവാവിന്റെ വീട്ടുകാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെ യുവതിയുടെ ആവശ്യപ്രകാരം അമ്മ മകളെ വിട്ടുകിട്ടണമെന്നു ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ കണ്ടെത്തി കോട്ടയം ഈസ്റ്റ് പോലീസിനു കൈമാറി. ജീവിതസാഹചര്യം മോശമായതിനാൽ തനിക്കു സ്വന്തം വീട്ടിലേക്കു തന്നെ പോകണമെന്നു യുവതി പറഞ്ഞതോടെ പോലീസ് യുവതിയെ അമ്മയ്ക്കൊപ്പം പറഞ്ഞയച്ചു.
Read More