ബോണി മാത്യു കോട്ടയം: തുടർച്ചയായി പ്രസംഗിച്ച് ബിനു കണ്ണന്താനം ഒരു ദിവസം പിന്നിട്ടു. വിജയം മാത്രമാണ് ലക്ഷ്യം അതിനായി ഞാൻ എന്നിൽ വിശ്വസിക്കുന്നു. അത് എന്റെ അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. പ്രശസ്ത പഴ്സണാലിറ്റി പരിശീ ലകനും വാഗ്മിയുമായ ബിനു കണ്ണന്താനം തുടർച്ചയായി 77 മണിക്കൂർ പ്രസംഗിച്ച് യൂണിവേഴ്സൽ വേൾഡ് റിക്കാർഡും ഗിന്നസ് റിക്കാർഡും കരസ്ഥമാക്കാൻ തുടങ്ങിയ പ്രസംഗത്തിലെ വാക്കുകളാണിത്. അഞ്ചിന് രാവിലെ ഒന്‍പതിന് അധികൃതരുടെ മേൽനോട്ടത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച മാരത്തണ്‍ പ്രസംഗം എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് അവസാനിക്കുന്നത്. നിലവിലെ ലോക റിക്കാർഡിനുടമയായ ഗുജറാത്ത് സ്വദേശി അശ്വിൻ സുഡാനിയുടെ 75 മണിക്കൂർ 35 മിനിട്ട് മറികടക്കാനാണ് ബിനുവിന്റെ ശ്രമം. ‘ജീവിതവിജയം എങ്ങനെ കരസ്ഥമാക്കാം’ എന്ന വിഷയത്തെക്കുറിച്ച് ആവർത്തനമില്ലാതെ 80 മണിക്കൂർ പ്രസംഗിക്കുവാനും അതോടൊപ്പം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യവും മനഃസാന്നിധ്യവും നിലനിർത്തുവാനുമുള്ള കഴിവ് കഴിഞ്ഞ ഏഴുവർഷത്തെ…
Read MoreCategory: Kottayam
ഒരു മാപ്പിൽ തീരുന്നതോ ഗുരുതരവീഴ്ച..! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വയറുവേദനയുമായി ചെന്ന യുവതിയുടെ തല മൊട്ടയടിച്ചു; ചോദ്യം ചെയ്തപ്പോൾ അധികൃതർ ബന്ധുക്കളോട് പഞ്ഞത് കേട്ടാൽ ഞെട്ടും…
ഗാന്ധിനഗർ: വയറുവേദനയുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ശസ്ത്രക്രിയക്കായി തലമൊട്ടയടിച്ചു. എരുമേലി സ്വദേശി ശോഭന (43)യുടെ മുടിയാണു അബദ്ധവശാൽ ജീവനക്കാർ മുറിച്ചുമാറ്റിയത്. ആശുപത്രി സൂപ്രണ്ടിനു പരാതി നല്കാൻ ഒരുങ്ങുകയാണു ശോഭനയുടെ ബന്ധുക്കൾ. കഴിഞ്ഞ ഓഗസ്റ്റ് 26നാണു വയറുവേദനതുടർന്നു ശോഭനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അടുത്ത ദിവസം ശസ്ത്രക്രിയക്കായി തല മൊട്ടയടിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ അൾസർ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു.മെഡിസിൻ വാർഡിൽ എത്തിയ ഇവരെ ഒന്‍പതാം വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നു ആശുപത്രി ജീവനക്കാരെത്തി ശോഭനയുടെ തലമുടി ഷേവ് ചെയ്തു നീക്കുകയായിരുന്നു. വയറുവേദയ്ക്കു ചികിത്സ തേടിയയാളുടെ തലമുടി ഷേവ് ചെയ്യുന്നതെന്തിനാണു ചോദിച്ചെങ്കില്ലും നഴസ് മറുപടി പറഞ്ഞില്ല. തുടർന്നു സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോഴാണു ശോഭനയ്ക്കു നേരിട്ട ബുദ്ധിമുട്ടു ബന്ധുക്കൾ അറിയുന്നത്. ഇതിനിടയിൽ തലമുടി മുറിച്ചുമാറ്റാൻ നിർദേശം നല്കിയവർ ശോഭനയെയും ബന്ധുക്കളെയും നേരിക്കണ്ടു ക്ഷമാപണം നടത്തുകയും…
Read Moreകാട്ടുകൊന്പൻ വീണ്ടും കെ.എസ്ആർടി ബസ് ഒരുമണിക്കൂർ നേരം തടഞ്ഞിട്ടു
മറയൂർ: മൂന്നാർ – മറയൂർ റോഡിൽ പെരിയവാരക്ക് സമീപം കാട്ടുകൊന്പൻ കെ.എസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹങ്ങൾ ഒരൂ മണിക്കൂറോളം തടഞ്ഞിട്ടു. രാവിലെ ആറിന് മൂന്നാറിൽനിന്നും മറയൂർ വഴി ഉദുമലപേട്ടക്ക് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസാണ് പെരിയവാരക്ക് സമീപം കാട്ടുകൊന്പൻ തടഞ്ഞത്. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ വന്നെങ്കിലും കൊന്പൻ മാറാൻ കൂട്ടാക്കിയില്ല. ഒറ്റയാൻ റോഡിലും റോഡരികിലുമായി മാറിമാറി നിൽക്കുകയായിരുന്നു. ഒരുമണിക്കൂറിനുശേഷം കാട്ടുകൊന്പൻ സമീപത്തുള്ള തേയിലതോട്ടത്തിലേക്ക് കയറിയതോടെയാണ്ഗതാഗതം സുഗമമായത്.
Read Moreവീണ്ടും പ്രശ്നമുണ്ടാക്കി സിപിഎം…! അനധികൃത നിർമാണം തടയാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം തടഞ്ഞു; ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ റവന്യൂ ഉദ്യോഗസ്ഥർ ഡിവൈെസ്പി ഓഫീസിൽ അഭയംപ്രാപിച്ചു
മൂന്നാർ: പുഴയോരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിന്റെ കെട്ടിട വിപുലീകരണം പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞു. പരിശേധന നടത്താനാകാതെ റവന്യൂ ഉദ്യോഗസ്ഥർ ഡിവൈെസ്പി ഓഫീസിൽ അഭയംപ്രാപിച്ചു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടന്നുവന്നിരുന്ന സ്ഥലപരിശോധനകളാണ് തടസപ്പെട്ടത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ രണ്ടുദിവസമായി റവന്യുവിന്റെ പരിശോധനകൾ നടന്നുവരികയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മൂന്നാറിലെ ഇക്കാനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ വിപുലീകരണം നടക്കുന്നതിനിടെയാണ് റവന്യൂസംഘം പരിശോധനക്കെത്തിയത്.ഡപ്യൂട്ടി തഹസിൽദാർ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തിവന്നിരുന്നത്. അനധികൃത നിർമാണങ്ങൾ നടക്കുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾക്കായി എത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും കളക്ടറുടെ ഉത്തരവുണ്ടായാൽ മാത്രമേ പരിശോധന അനുവദിക്കൂ എന്ന നിലപാടിലായിരുന്നു സിപിഎം പ്രവർത്തകർ. മൂന്നാർ കോളനി റോഡിൽ വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. തർക്കം രൂക്ഷമായതോടെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് മൂന്നാർ എസ്ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി സിപിഎം…
Read Moreസെൽഫി ചതിച്ചു..! വീടിന്റെ മേൽക്കൂരയിൽ കഞ്ചാവുചെടി വളർത്തിയ യുവാവ് പിടിയിലായി; സംശയകരമായി റോഡരുകിൽ കണ്ട യുവാവിനെ ചോദ്യം ചെയ്ത് മൊബൈയിൽ പരിശോധിച്ചപ്പോഴാണ് ചെടിയുടെ വിവരം ലഭിച്ചത്
കുമളി: വീടിന്റെ മേൽക്കൂരയിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ അണക്കര സ്വദേശി പോലീസ് പിടിയിലായി. അണക്കര ഏഴാംമൈൽ വിരുത്തി പറന്പിൽ വിമൽ ശ്യാം ആണ് പിടിയിലായത്. മേൽക്കൂര ഷീറ്റിനുമുകളിൽ പ്ലാസ്റ്റിക് കവറിനുള്ളിലാണ് മൂന്ന് കഞ്ചാവ്ചെടികൾ നട്ടുവളർത്തിയിരുന്നത്. വണ്ടൻമേട് പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെയാണ് വിമൽ ശ്യാം പിടിയിലായത്. രാത്രിയിൽ സംശയകരമായി റോഡരികിൽ ഫോണ്‍ ചെയ്തുനിന്ന പ്രതിയെ പോലീസ് പരിശോധിച്ചു. ഇയാളുടെ ഫോണിൽനിന്ന് കഞ്ചാവ് ചെടിയുടെ പടം പോലീസിനു ലഭിച്ചു. സംഭവത്തെ പറ്റി അന്വേഷിച്ചപ്പോൾ കഞ്ചാവിന്റെ മൂന്ന് ചെടികൾ ഇയാളുടെ വീടിനു മുകളിൽനിന്ന് കണ്ടെത്തി. മേൽക്കൂര ഷീറ്റിന്റെ പാത്തിയിൽ ഒളിപ്പിച്ചിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിലാണ് കഞ്ചാവ് നട്ടുവളർത്തിയിരുന്നത്. എന്നാൽ ഇതേപറ്റി വീട്ടിലെ മറ്റാർക്കും അറിവുണ്ടായിരുന്നില്ലെന്നു പറയുന്നു.കഞ്ചാവ് നട്ടുവളർത്തിയിരുന്ന പ്ലാസ്റ്റിക്ക് കവറിനു മുകളിലായി കാട്ടുവളളികൾ പടർന്നു കിടന്നിരുന്നതിനാൽ മറ്റാരും കഞ്ചാവുചെടി ശ്രദ്ധിച്ചിരുന്നില്ല. പ്രതിയെ വണ്ടൻമേട് പോലീസ് കുമളി പോലീസിനു കൈമാറി. കോടതിയിൽ ഹാജരാക്കി.
Read Moreമണിക്ക് നാക്ക് കെണിയായി..! : പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ കുഞ്ചിത്തണ്ണിയിലെ വിവാദ പരാമർശം; കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്
ന്യൂഡൽഹി: പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്വാദി പാർട്ടി എംപി അസംഖാന്റെ കേസിനൊപ്പമാണ് മണിയുടെ കേസ് പരിഗണിക്കുന്നത്. മന്ത്രി എന്നത് ഭരണഘടനാ പദവിയാണെന്നും ആ പദവിയിൽ ഇരുന്നുകൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനത്തിലെത്തിയത്. പൊമ്പിള ഒരുമൈ പ്രവർത്തകർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. കുഞ്ചിത്തണ്ണിയിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു മണി പൊമ്പിള ഒരുമൈയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ പൊമ്പിള ഒരുമൈ പ്രവർത്തകർ സമരം നടത്തിയെങ്കിലും മാപ്പ് പറയാൻ മണി തയാറായിരുന്നില്ല.
Read Moreഓണം ഉണ്ണണമെങ്കിൽ ഇല തമിഴ്നാട്ടിൽ നിന്ന് വരണം..! സദ്യയ്ക്ക് ഓണപ്പൊലിമ വേണമെങ്കില്‍ അതു തൂശനിലയില്‍ തന്നെ വേണം; പക്ഷേ ഓണമെത്തുന്പോൾ ഇലയ്ക്ക് ഡിമാന്റ് കൂടുന്നു; ഒരിലയ്ക്ക് 6 രൂപ വില
കൊച്ചി: സദ്യയ്ക്ക് ഓണപ്പൊലിമ വേണമെങ്കില്‍ അതു തൂശനിലയില്‍ തന്നെ വിളമ്പണമെന്നുള്ളവരാണു മലയാളികള്‍ അതുകൊണ്ടാണു പ്ലാസ്റ്റിക് ഇലകളും മറ്റും വിപണിയില്‍ സുലഭമായിട്ടും വാഴയിലയോടു മലയാളിക്ക് ഇന്നും പ്രിയം. തൂശനിലയില്‍ ചിട്ടയിലും ക്രമത്തിലും വിളമ്പുന്ന പതിനെട്ടുകൂട്ടം വിഭവങ്ങള്‍ ആസ്വദിച്ചുള്ള സദ്യയ്ക്കുശേഷം പഴവും പായസവും പപ്പടവും ഞെരടി കഴിക്കുമ്പോഴേ ഓണസദ്യ ഉണ്ടെന്ന തോന്നലുണ്ടാകൂ. ഓണം മലയാളിയുടെ ഉത്സവമാണെങ്കിലും ഓണസദ്യ ഉണ്ണാന്‍ വാഴയില തമിഴ്നാട്ടില്‍ നിന്നെത്തേണ്ട അവസ്ഥയാണ്. ഇലയ്ക്കു മാത്രമായി വാഴക്കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ പുളിയംപെട്ടി, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണു കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇലയെത്തുന്നത്. അത്തം പിറന്നപ്പോള്‍ മൂന്നു രൂപയായിരുന്ന ഒരിലയുടെ വില ഇന്നലെ ആറു രൂപയായി. തിരുവോണമാകുന്നതോടെ വില ഇനിയും ഉയരും. പുറത്തുനിന്നുള്ള ഇലയ്ക്കു വില കൂടിയതോടെ നാട്ടിലെ വാഴയിലയുടെയും വില കൂട്ടിയിട്ടുണ്ട്. നാടന്‍ ഇലയ്ക്ക് ഇതരസംസ്ഥാന ഇലയേക്കാള്‍ കാഠിന്യം കൂടുതലാണ്. എളുപ്പത്തിൽ പൊട്ടുകയും ചെയ്യും. തമിഴ്നാട്ടില്‍നിന്നുള്ള ഇലകള്‍ മൂന്നു ദിവസംവരെ…
Read Moreഓണത്തിരക്കിൽ നാടും നഗരവും..! ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ് നല്കുന്ന സുരക്ഷാ നിർദേശങ്ങൾ ഇങ്ങനെയൊക്കെ…
കോട്ടയം: ഓണത്തിരക്കിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചാൽ പിടിവീഴും. നഗരം ഇന്നു മുതൽ പോലീസ് വലയിത്തിലാണ്. കാൽനട, ബൈക്ക് പട്രോളിംഗ് പോലീസ് ടീമിനെ ഇരട്ടിയാക്കി. മഫ്തി പോലീസിനെയും കൂടുതൽ നിയോഗിച്ചു. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഇന്നു മുതൽ ഓണാഘോഷങ്ങൾ അവസാനിക്കുന്നതു വരെ രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ പോലീസ് വാഹനങ്ങളിലും, കാൽനട പട്രോളിംഗും ക്രമീകരിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും പോക്കറ്റടി, പിടിച്ചു പറി എന്നിവ തടയുന്നതിന് വനിത പോലീസ്, നിഴൽ പോലീസ് ഉൾപ്പെടെയുള്ളവരെ വിന്യസിച്ചിട്ടുണ്ട്. ട്രാഫിക് നിയന്ത്രിക്കുന്നതിനായി പ്രധാനപ്പെട്ട ടൗണുകളിൽ അധികമായി പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ചും അമിതവേഗതയിലും വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക വാഹന പരിശോധനകൾ ക്രമീകരിച്ചിട്ടുണ്ട്. വ്യാജമദ്യം ഉല്പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും തടയുന്നതിനായി എക്സൈസ് വകുപ്പുമായി യോജിച്ച് പരിശോധന നടത്തും. പൊതു സ്ഥലങ്ങളിൽ…
Read Moreഓണാഘോഷം കൊഴുപ്പിക്കാൻ ക്ലാസ് മുറിയിലിരുന്നു വിദ്യാർഥികളുടെ മദ്യപാനം; ചോദ്യം ചെയ്യാനെത്തിയ പ്രിൻസി പ്പാളിനെയും ടീച്ചേഴ്സിനെയും കൈയേറ്റം ചെയ്തു; നാലുവിദ്യാർഥികൾക്കെതിരേ കേസെടുത്തു
കടുത്തുരുത്തി: ഓണം ആഘോഷിക്കാൻ ക്ലാസ് മുറിയിലിരുന്നു മദ്യപിക്കുകയും അധ്യാപകരെ ഭീഷിണിപെടുത്തുകയും ചെയ്ത വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു. ക്ലാസ്സ് മുറിയിലിരുന്ന മദ്യപിക്കുകയും ചോദ്യം ചെയ്യാനെത്തിയ അധ്യാപകരെ മദ്യലഹരിയിലായ വിദ്യാർഥികൾ അധ്യാപകരെ ഭീക്ഷണിപെടുത്തുകയും തുടർന്ന് കോളജിലെ ഓണാഘോഷം വിദ്യാർഥികൾ അലങ്കോലപ്പെടുത്തുകയും ചെയ്തു. പ്രിൻസിപ്പളിന്റെ പരാതിയെ തുടർന്ന് പോലീസ് നാല് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഞീഴൂർ ഐഎച്ച്ആർഡി കോളേജിൽ ഇന്നലെയാണ് സംഭവം. കോളജിൽ ഓണാഘോഷ പരിപാടികൾ നടക്കുന്ന സമയത്ത് നാല് വിദ്യാർഥികൾ ക്ലാസ്സ് മുറിയിലിരുന്ന മദ്യപിച്ചു. വിവരമറിഞ്ഞ് എത്തിയ അധ്യാപകർ ക്ലാസ്സ് മുറിയിലെ മദ്യപാനം ചോദ്യം ചെയ്തതോടെ വിദ്യാർഥികൾ അധ്യാപകർക്കു നേരേ തട്ടി കയറുകയും അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രിൻസിപ്പൾ മദ്യലഹരിയിലായിരുന്ന വിദ്യാർഥികളോട് കോളജ് പരിസരത്ത് നിന്ന് പുറത്തു പോകുവാൻ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർഥികൾ പ്രിൻസിപ്പളിനെ കൈയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയിൽ കോളജിന്റെ പ്രധാനകവാടം അടച്ച സെക്യൂരിറ്റി ജീവനക്കാരനെയും വിദ്യാർഥികൾ കൈയ്യേറ്റം ചെയ്തു.…
Read Moreകാഞ്ഞിരപ്പള്ളിയിൽ അധ്യാപകൻ ഓടിച്ച കാറിടിച്ച് അധ്യാപിക മരിച്ചു; റോഡിലൂടെ നടന്നു പോകുകയായിരുന്ന ടീച്ചറെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
കാഞ്ഞിരപ്പള്ളി: ആനക്കല്ലിന് സമീപം മഞ്ഞപ്പള്ളിയിൽ അധ്യാപകൻ ഓടിച്ചിരുന്ന കാറിടിച്ച് അധ്യാപിക മരിച്ചു. ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെ അധ്യാപിക ലിൻസി ചെറിയാൻ (46) ആണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അധ്യാപികയ്ക്ക് ദുരന്തമുണ്ടായത്. റോഡിലൂടെ നടക്കുകയായിരുന്ന അധ്യാപികയെ ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിലെ അധ്യാപകൻ ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലിൻസിയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിടിച്ച് മറിഞ്ഞു. കാറോടിച്ചിരുന്ന അധ്യാപകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിൻസി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മഞ്ഞപ്പള്ളി ഐക്കര വീട്ടിൽ സാബുവിന്റെ ഭാര്യയാണ് ലിൻസി. മകൻ ലിബിൻ സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
Read More